പ്രമുഖ ഹോളിവുഡ് താരം ബെര്‍ണാഡ് ഹില്‍ (79) അന്തരിച്ചു. സൂപ്പര്‍ഹിറ്റുകളായ ടൈറ്റാനിക്, ലോര്‍ഡ് ഓഫ് ദി റിങ്സ് എന്നിവയിലൂടെ ശ്രദ്ധേയനായ നടനാണ്. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. താരത്തിന്റെ ഏജന്റാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
1997ല്‍ പുറത്തിറങ്ങിയ ജെയിംസ് കാമറൂണ്‍ ചിത്രം ടൈറ്റാനിക്കില്‍ ക്യാപ്റ്റന്‍ എഡ്വേഡ് സ്മിത് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ലോര്‍ഡ് ഓഫ് ദി റിങ്സില്‍ കിങ് തിയോഡെന്റെ വേഷത്തിലൂടെ ആരാധകരുടെ മനം കവര്‍ന്നു.
ഹോളിവുഡ് താരം ബെര്‍ണാഡ് ഹില്‍ അന്തരിച്ചു…ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍
കാപ്പ നിയമപ്രകാരം അറസ്റ്റില്‍
കൊട്ടാരക്കര: എഴുകോണ്‍, കുണ്ടറ പോലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. നെടുമ്പായ്യിക്കുളം, ചരുവിള പുത്തന്‍ വീട്ടില്‍ വൈശാഖ് (36)നെയാണ് അറസ്റ്റ് ചെയ്തത്.
എഴുകോണ്‍ ഐഎസ്എച്ച്ഒ റ്റി. വിജയകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എസ്‌ഐ ഇന്‍സമാം, സിപിഒ മാരായ കിരണ്‍, രാഹുല്‍ അഭിജിത്ത്, റോഷ്, അനന്തു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
തനിക്കെതിരായ ലൈംഗിക പീഡനക്കേസിന്‍റെ അന്വേഷണത്തോട് സഹകരിക്കേണ്ട, രാജ് ഭവൻ ജീവനക്കാരോട് ഗവര്‍ണര്‍ സി വി ആനന്ദ ബോസ്
കൊല്‍ക്കൊത്ത. തനിക്കെതിരായ ലൈംഗിക പീഡനക്കേസിന്റ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് രാജ് ഭവൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി സി വി ആനന്ദ ബോസ്. ഭരണ ഘടന പരിരക്ഷ ചൂണ്ടി ക്കാട്ടിയാണ് ഈ നിർദ്ദേശം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു രാജ്ഭവൻ ജീവനക്കാർക്ക് പോലീസ് വീണ്ടും സമൻസ് അയച്ച സാഹചര്യത്തിലാണ് ഗവർണറുടെ നടപടി.തന്നെ വലിചിഴച്ചു താഴെ ഇടാൻ ശ്രമിക്കുകയാണെന്ന് സി വി ആനന്ദ ബോസ് പ്രതികരിച്ചു.
ഗവർണർ സി വി ആനന്ദ ബോസിനെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഇന്ദിരാ മുഖർജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഒരു പോലീസ് ഉദ്യോഗസ്ഥൻ അടക്കം 4 രാജ്ഭവൻ ജീവനക്കാരോട് മൊഴി നൽകാനായി ഹാജരാകാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പോലീസുകാരൻ ഒഴികെ മറ്റു മൂന്ന് പേരും ഹാജരായില്ല, തുടർന്ന് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടു പോലീസ് വീണ്ടും സമൻസ് അയച്ചു.
ഇതിനു പിന്നാലെയാണ് അന്വേഷണവുമായി സഹകരിക്കേണ്ടെന്ന് ഗവർണൻ സി വി ആനന്ദ ബോസ് രാജ്ഭവൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയത്.
ഗവർണർക്ക് ഭരണഘടന പരിരക്ഷ ഉള്ളതിനാൽ FIR രജിസ്റ്റർ ചെയ്ത് ഒരു തരത്തിലുള്ള പ്രാഥമിക അന്വേഷണവും നടത്താൻ ഭരണഘടനാപരമായി പോലീസിന് അധികാരമില്ല എന്നു ഗവർണർ കത്തിൽ ചൂണ്ടിക്കട്ടുന്നു.
രാജ് ഭവനിലെ കരാർ ജീവനക്കാരും താൽക്കാലിക ജീവനക്കാർ അടക്കമുള്ളവർ പോലീസിന് മുന്നിൽ ഹാജരാകേണ്ടെന്നും, പോലീസുമായി യാതൊരു വിധത്തിലുള്ള ആശയവിനിമയവും നടത്തേണ്ട എന്നുമാണ് ഗവ ർണർ നൽകിയിരിക്കുന്ന നിർദ്ദേശം.തന്നെ വലിച്ചു താഴെയിടാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്ന് ഗവർണർ സി വി ആനന്ദ ബോസ് പ്രതികരിച്ചു.
രാജ്ഭവൻ്റെ ഇടനാഴിയിലെയും, ഇലക്ട്രോണിക് പ്രൈവറ്റ് ഓട്ടോമാറ്റിക് ബ്രാഞ്ച് എക്സ്ചേഞ്ച് മുറിയിലെയും സി സി ദൃശ്യങ്ങൾ ഹാജരാക്കാനുള്ള പോലീസിന്റെ നിർദ്ദേശവും രാജ് ഭവൻ അവഗണിച്ചിരുന്നു.എന്നാൽ ദൃശ്യങ്ങൾ നൽകാൻ രാജ് ഭവൻ തയ്യാറായിട്ടില്ല.
അന്വേഷണവുമായി രാജ്ഭവൻ നിസ്സഹകരിക്കുന്ന പശ്ചാത്തലത്തിൽ, തുടർ നീക്കങ്ങൾക്കായി പോലീസ് നിയമോപദേശം തേടിയതായാണ് വിവരം. ഏപ്രിൽ 24നും, മെയ് 2 നുമായി,രണ്ട് തവണ ഗവർണർ ലൈംഗിക അതിക്രമം നടത്തി എന്നാണ് രാജ്ഭവനിലെ കരാർ ജീവനക്കാരി പോലീസിൽ നൽകിയിരിക്കുന്ന പരാതി
ദാരുണം,സ്കൂട്ടർ യാത്രികയുടെ തലയിലൂടെ ബസ് കയറി ഇറങ്ങി
കോഴിക്കോട് .വെസ്റ്റ് മാഹിയിൽ വാഹനാപകടം. സ്കൂട്ടർ യാത്രികയുടെ തലയിലൂടെ ബസ് കയറി ഇറങ്ങി. പയ്യാനക്കൽ സ്വദേശി സുബൈദ മരിച്ചു.ഉച്ചക്ക് 2.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം. ഗോതിശ്വരത്ത് നിന്നും കോഴിക്കോടേക്ക് വന്ന കണ്ണന്താനം ബസാണ് അപകടത്തിന് കാരണമായത്. മകനോടൊപ്പം പയ്യാനക്കൽ നിന്നും ബേപ്പുരിലേക്ക് വിവാഹ സത്കാരത്തിന് പോകുകയായിരുന്നു സുബൈദ
ശാസ്താംകോട്ട സെന്‍റ് മേരീസ് ഹൗസിൽ റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടര്‍ ടിപി സ്റ്റെഫിനി ജെയിംസ് നിര്യാതയായി
ശാസ്താംകോട്ട. സെന്‍റ് മേരീസ് ഹൗസിൽ റിട്ട. അദ്ധ്യാപകൻ പി. ജെയിംസിന്‍റെ ഭാര്യ റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടര്‍ ടിപി സ്റ്റെഫിനി ജെയിംസ്(83) നിര്യാതയായി.സംസ്കാരം ചൊവ്വ രാവിലെ ഒന്‍പതിന് ആഞ്ഞിലിമൂട് സെന്റ് തോമസ് ദേവാലയത്തില്‍ മക്കൾ. നിക്സൺ ജെയിംസ്, ജിജി ജെയിംസ്, ജാക്സൺ ജെയിംസ്. മരുമക്കൾ. ഡോ.ജോസ് ജോണ്‍, സൂസൻ മാത്യു, പ്രിയ .
യുവതിയുടെ മരണം; കൊലപാതകമെന്ന് സഹോദരന്‍
കണ്ണൂര്‍ പയ്യന്നൂരില്‍ മാതമംഗലം കോയിപ്ര സ്വദേശി അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍. അനിലയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും സഹോദരന്‍ അനീഷ് പറഞ്ഞു.
അനിലയും മറ്റൊരു പുരയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സുദര്‍ശന പ്രസാദും സുഹൃത്തുക്കളായിരുന്നു. ഇവരുടെ അടുപ്പത്തെച്ചൊല്ലി മുമ്പും പ്രശ്നങ്ങളുണ്ടായിരുന്നു. അത് സ്റ്റോപ്പ് ചെയ്തതായിരുന്നു. ഇയാളെക്കൂടാതെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും സഹോദരന്‍ പറഞ്ഞു.
ഇന്നലെ രാവിലെ മുതലാണ് അനിലയെ കാണാതായത്. ഇന്നലെ ഇട്ടിരുന്ന വസ്ത്രങ്ങള്‍ അല്ല മൃതദേഹത്തില്‍ ഉള്ളത്. രാവിലെയാണ് മരിച്ചതായ വിവരം അറിയുന്നത് എന്നും സഹോദരന്‍ അനീഷ് പറഞ്ഞു. അനിലയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അനിലയെ സുദര്‍ശന്‍ ബൈക്കിലാണ് വീട്ടിലെത്തിച്ചത്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാലേ മരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ
ന്യൂഡല്‍ഹി: ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫലം പ്രഖ്യാപിക്കുക. പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ സിഐഎസ്സിഇ വെബ്സൈറ്റായ cisce.org യില്‍ പ്രസിദ്ധീകരിക്കുന്നതാണ്. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 28 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിനുമാണ് സമാപിച്ചത്.
കാത്തിരിപ്പിനൊടുവില്‍ മഞ്ഞുമ്മല്‍ ബോയ്സ്. ഒടിടിയില്‍
ഏറെ കാത്തിരിപ്പിനൊടുവില്‍ മഞ്ഞുമ്മല്‍ ബോയ്സ്. ഒടിടിയില്‍. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് ബോളിവുഡ് നടന്‍ വിക്രാന്ത് മാസി രംഗത്തെത്തിയിരിക്കുകയാണ്.
ഈ വര്‍ഷം ഇതുവരെ ഇറങ്ങിയതില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്നാണ് താരം പറഞ്ഞത്. ഡിസ്നി ഹോട്ട്സ്റ്റാര്‍ തന്നെയാണ് താരത്തിന്റെ വിഡിയോ പങ്കുവച്ചത്. താന്‍ സിനിമ കണ്ടെന്നും ഒരിക്കലും പ്രതീക്ഷ കൈ വിടരുതെന്ന ചിന്ത തനിക്ക് നല്‍കിയ ചിത്രമാണ് ഇതെന്നും താരം പറയുന്നു. വിധു വിനോദ് ചോപ്രയുടെ 12ത് ഫെയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടനാണ് വിക്രാന്ത് മാസ്സി.
ഇന്നലെ രാത്രിയോടെയാണ് ചിത്രം ഒടിടിയില്‍ എത്തിയത്. ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രം 73 ദിവസത്തെ തിയറ്റര്‍ റണ്ണിന് ശേഷമാണ് ഒടിടിയില്‍ എത്തിയത്. 240.59 കോടി രൂപയാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയത്.
മേയറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ പുതിയകുരുക്കുമായി പൊലീസ്
തിരുവനന്തപുരം.മേയറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിനെതിരെ പൊലീസ് റിപ്പോര്‍ട്ട്. സംഭവ ദിവസം തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം
യദു ഫോണില്‍ സംസാരിച്ചുവെന്ന് കെഎസ്ആർടിസിക്ക് റിപ്പോർട്ട് നൽകും.ഗതാഗത നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്.ബസ്സിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണത്തിന് ശേഷം നടപടിയെന്നും,സിനിമ താരം റോഷ്‌നയുടെ ആരോപണത്തിൽ ചില സത്യങ്ങളുണ്ടെന്നും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു.
മേയറുമായി തര്‍ക്കമുണ്ടായ ദിവസം തൃശൂരില്‍ നിന്ന് യാത്ര തുടങ്ങി പാളയത്ത് ബസ് തടയുന്നത് വരെയുള്ള സമയത്തിനിടെ ഒരു മണിക്കൂറോളം യദു ഡ്രൈവിങ്ങിനിടെ ഫോണില്‍ സംസാരിച്ചതായാണ് പോലീസിന്റെ കണ്ടെത്തൽ.പല തവണയായാണ് ഇത്രയും നീണ്ട ഫോണ്‍വിളിയെന്നും പോലീസ് സ്ഥിരീകരിച്ചു.ബസ് നിര്‍ത്തിയിട്ട് വിശ്രമിച്ചത് പത്ത് മിനിറ്റില്‍ താഴെയായതിനാല്‍ ബസ് ഓടിച്ചുകൊണ്ടായിരുന്നു ഫോണിലെ സംസാരമെന്ന് ഉറപ്പിക്കുന്നു.ബസ് ഓടിക്കുന്നതിനിടെയിലെ ഫോണ്‍വിളിയേക്കുറിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കെ.എസ്.ആര്‍.ടി.സിക്ക് റിപ്പോര്‍ട്ട് നല്‍കും.അങ്ങനെയെങ്കില്‍ കെ.എസ്.ആര്‍.ടി.സിക്ക് നടപടിയെടുക്കേണ്ടിവരും.ബസിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് എടുത്തുമാറ്റിയത് യദുവാണോയെന്നും പൊലീസിന് സംശയമുണ്ട്.തര്‍ക്കമുണ്ടായതിന് പിറ്റേദിവസം പകല്‍ ബസ് തമ്പാനൂരിലെ ഡിപ്പോയിലുള്ളപ്പോള്‍ യദു ബസിന് സമീപത്തെത്തിയെന്ന് സ്ഥിരീകരിച്ചതാണ് സംശയത്തിന് കാരണം.
മെമ്മറി കാർഡ് എടുത്തു മാറ്റിയതിൽ പോലീസ് അന്വേഷണത്തിന് ശേഷം നടപടിയെന്ന് മന്ത്രി കെ.ബി
ഗണേഷ് കുമാർ
അതേ സമയം ഗതാഗത മന്ത്രി ഫോണിൽ വിളിച്ചു പിന്തുണ അറിയിച്ചെന്ന് സിനിമ താരം റോഷ്‌ന
പറഞ്ഞു. അതേ സമയം മേയർ ആര്യ രാജേന്ദ്രനും,സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ അന്യായമായി സംഘം ചേരൽ,പൊതുശല്യം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.അഭിഭാഷകൻ കോടതിയെ സമീപിച്ചതിനു പിന്നാലെ കോടതി നിർദേശപ്രകാരമായിരുന്നു കേസെടുത്തത്.
ഉത്തേജക വിരുദ്ധ പരിശോധനക്ക് തയ്യാറായില്ല; ഗുസ്തി താരം ബജ്‌റംഗ് പുനിയക്ക് സസ്‌പെൻഷൻ
ന്യൂ ഡെൽഹി :
ഒളിംപിക്‌സ് മെഡൽ ജേതാവായ ഗുസ്തി താരം ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെൻഷൻ. ഉത്തേജക വിരുദ്ധ പരിശോധനയ്ക്ക് തയ്യാറാകാത്തതിനെത്തുടർന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയാണ് താരത്തിനെതിരെ നടപടിയെടുത്തത്.
സസ്‌പെൻഷൻ തുടരുന്ന സമയത്തോളം ഇനിയൊരു ഗുസ്തി മത്സരത്തിലോ ട്രെയൽസിലോ താരത്തിന് പങ്കെടുക്കാൻ കഴിയില്ല. മാർച്ച് 10ന് സോണിപട്ടിൽ വെച്ച് നടന്ന ട്രയൽസിൽ ബജ്‌റംഗ് രോഹിത് കുമാറിനോട് പരാജയപ്പെട്ടിരുന്നു.
ഇതിന്റെ ദേഷ്യത്തിൽ പരിശോധനയിൽ പങ്കെടുക്കാതെ താരം തിരിച്ചുപോകുകയായിരുന്നു. അതേസമയം ബജ്‌റംഗ് പൂനിയയുടെ നടപടിയിൽ വിശദീകരണം നൽകാൻ മെയ് ഏഴ് വരെ താരത്തിന് സമയം നൽകിയിട്ടുണ്ട്.






































