Home Blog Page 282

ഡെൽഹി സ്ഫോടനം 10 മിനിറ്റു കൊണ്ട് തയ്യാറാക്കിയ സ്ഫോടക വസ്തു ഉപയോഗിച്ച്

ന്യൂഡെൽഹി. ഡൽഹിയിൽ രണ്ട് കിലോയിൽ അധികം അമോണിയം നൈട്രറ്റും, ഡിറ്റനേറ്ററും
പെട്രോളിയവും ഉപയോഗിച്ച് ആണ് സ്ഫോടനം നടത്തിയത് എന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

സ്ഫോടനം നടന്ന ചെങ്കോട്ടയ്ക്ക് സമീപം നിന്ന് ശേഖരിച്ച 52 ലധികം സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫോറൻസിക് സംഘത്തിൻറെ പരിശോധനയിൽ 10 മിനിറ്റ് കൊണ്ട് ഇത്തരം സ്ഫോടക വസ്തുക്കൾ തയ്യാറാക്കാൻ കഴിയുമെന്നും കണ്ടെത്തി. ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിംഗ് ഏരിയയിൽ വച്ചാണോ സ്ഫോടക വസ്തു തയ്യാറാക്കിയതെന്നും സുരക്ഷ
ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
സ്ഫോടനം നടന്ന കാർ ഓടിച്ച ഡോക്ടർ ഉമർ മുഹമ്മദ് സന്ദർശിച്ച സ്ഥലങ്ങളിൽ എൻഐഎയും ഡൽഹി പോലീസിന്റെ പ്രത്യേക സംഘവുമെത്തി വിവരങ്ങൾ ശേഖരിച്ചു. വെള്ള കോളർ ഭീകര സംഘവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഡോക്ടർമാരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

പൊലീസ് ഇൻസ്പെക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്. ചെർപ്പുളശ്ശേരിയിൽ പൊലീസ് ഇൻസ്പെക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെർപ്പുളശേരി SHO ബിനു തോമസിനെയാണ് കോർട്ടേഴ്‌സിൽ  കണ്ടെത്തിയത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഉച്ചതിരിഞ്ഞ് സ്റ്റേഷനിൽ നിന്നിറങ്ങിയ ബിനു തിരികെ എത്താത്തതോടെ സഹപ്രവർത്തകർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നാണ് വിവരം. പൊലീസ് അന്വേഷണമാരംഭിച്ചു. കോഴിക്കോട് സ്വദേശിയായ ബിനു 6 മാസം മുമ്പാണ് ചെർപ്പുളശ്ശേരി സ്റ്റേഷനിലെത്തിയത്.

കണ്ണൂർ പാലത്തായി  പീഡനകേസിൽ തലശ്ശേരി കോടതി ശിക്ഷ വിധിച്ച അധ്യാപകനെ സർവീസിൽ നിന്ന് നീക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്


തിരുവനന്തപുരം. പീഡനകേസിൽ തലശ്ശേരി കോടതി ശിക്ഷ വിധിച്ച അധ്യാപകനെ സർവീസിൽ നിന്ന് നീക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്*

പത്മരാജനെ സേവനത്തിൽ നിന്ന് നീക്കം ചെയ്യുന്നതിന് സ്കൂൾ മാനേജർക്ക് അടിയന്തര നിർദേശം നൽകണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ, കണ്ണൂർ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി

വിഷയത്തിൽ മാനേജർ സ്വീകരിച്ച നടപടി അടിയന്തരമായി വിദ്യാഭ്യാസ
വകുപ്പിനെ അറിയിക്കണം

കേരള സ്കൂൾ വിദ്യാഭ്യാസ ചട്ടം, അധ്യായം XIV – A, ചട്ടം 77A പ്രകാരം നടപടി സ്വീകരിക്കണമെന്ന് നിർദേശം

കണ്ണൂർ പാലത്തായി യുപി സ്കൂളിലെ അധ്യാപകനാണ് കെ പത്മരാജൻ

പയ്യന്നൂരിൽ 18 ലക്ഷം രൂപയുടെ സിഗ്നൽ കേബിളുകൾ മോഷ്ടിച്ച രണ്ടു പേരെ പോലീസ് പിടികൂടി

കണ്ണൂർ. പയ്യന്നൂരിൽ 18 ലക്ഷം രൂപയുടെ സിഗ്നൽ കേബിളുകൾ മോഷ്ടിച്ച രണ്ടു പേരെ പോലീസ് പിടികൂടി.ആസാം സ്വദേശികളായ അജിംഉദ്ദീൻ (33), ജഹാനുദ്ദീൻ അലി (25) എന്നിവരെയാണ് പോലീസ് പിടികൂടിയത്.ചെമ്പ് കമ്പി വേർപ്പെടുത്തി കേമ്പിൾ ഇൻസുലേഷൻ വേസ്റ്റ് ഉപേക്ഷിക്കാൻ കൊണ്ടുപോകും വഴിയാണ് കോറോം കൊക്കോട്ട് വെച്ച് ഇരുവരും പോലീസിൻ്റെ പിടിയിലാകുന്നത്.പയ്യന്നൂരിൽ നിന്നും 10 ലക്ഷം രൂപയുടെയും ചന്തേരയിൽ നിന്ന് 8 ലക്ഷം രൂപയുടെയും കേബിളുകളാണ് മോഷ്ടിക്കപ്പെട്ടത്.

കവ്വായി പാലത്തിന് സമീപത്ത് നിന്നും ഒക്ടോബർ 15 നും 30 നു ഇടയിലാണ് കേമ്പിളുകൾ മോഷണം പോയത്.ഇ ടു ഇ ട്രാൻസ്പോർട്ടേഷൻ ഇൻഫ്രാ സ്ട്രക്ചർ കമ്പനിയുടെ പ്രൊജക്ട് മാനേജർ ശ്രീഹരിയുടെ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തിയത്.

ബിഹാറിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം,മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാർ,ലാലു കുടുംബത്തിൽ പൊട്ടിത്തെറി,പരാജയം പഠിക്കുമെന്ന് കോൺഗ്രസ്‌

പട്ന.വമ്പൻ ജയത്തിന് പിന്നാലെ ബിഹാറിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം. മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാർ തുടർന്നേക്കും. മന്ത്രി പദം സംബന്ധിച്ച് ചർച്ചകൾ സജീവം.തെരഞ്ഞെടുപ്പ് പരാജയത്തിൽ ലാലു കുടുംബത്തിൽ പൊട്ടിത്തെറി. ലാലുപ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ പാർട്ടി വിട്ടു. കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു എന്നും രോഹിണി ആചാരിയുടെ x പോസ്റ്റ്‌.പരാജയം പഠിക്കുമെന്ന് കോൺഗ്രസ്‌.

ബീഹാറിൽ സർക്കാർ രൂപീകരണത്തെ സംബന്ധിച്ചുള്ള ചർച്ചകൾ ആണ് NDAയിൽ.മുഖ്യമന്ത്രിയായി നിധീഷ് കുമാർ തുടരുന്നതിൽ നിലവിൽ മുന്നണിക്കുള്ളിൽ മറ്റ് ചോദ്യങ്ങൾ ഇല്ല.ഉടൻ ബിഹാർ രാഷ്ട്രീയത്തിൽ സജീക്കമാകാൻ താല്പര്യമില്ലെന്ന് ചിരാഗ് പസ്വാൻ ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

എൻഡിഎ വിജയാഘോഷ പരിപാടികൾക്ക് ശേഷം ആയിരിക്കും സർക്കാർ രൂപീകരണത്തലെ അന്തിമ ഘട്ട ചർച്ചകൾ. തെരഞ്ഞെടുപ്പ് പരാജയം മഹാസഖ്യത്തിന് ഏൽപ്പിച്ചത് വലിയ ക്ഷതം.RJD യിൽ പ്രതേകിച്ച് ലാലു കുടുംബത്തിൽ കലഹം ഉടലെടുത്തു. ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ രാഷ്ട്രീയം വിട്ടതായും കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായും സമൂഹമാധ്യമങ്ങളിൽ കുറിച്ചു.തേജ് പ്രതാപ് യാദവിന് പിന്നാലെ രോഹിണി ആചാരിയും ലാലു കുടുംബത്തിൽ നിന്ന് അകന്നത്തോടെ പാർട്ടിയുടെ ആഭ്യന്തര ബലഹീനതകൾ കൂടി പുറത്ത് വരുന്നു.

ബിഹാറിലെ വൻ തിരിച്ചടിക്ക് പിന്നാലെ രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെയുമായി കൂടിക്കാഴ്ച നടത്തി. പരാജയത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെയായിരുന്നു രാഹുൽഗാന്ധിയുടെ മടക്കം.അതിനിടെ നേരത്തെ അച്ചടക്ക ലംഘന നടപടിയുടെ പേരിൽ സസ്പെൻഡ് ചെയ്ത മുൻ കേന്ദ്രമന്ത്രി ആർ കെ സിംഗ് ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു.

പി എം ശ്രീ പദ്ധതി ,വി ശിവൻകുട്ടി – ബിനോയ് വിശ്വം പോര് അവസാനിക്കുന്നു

തിരുവനന്തപുരം.പി എം ശ്രീ പദ്ധതി ചൊല്ലിയുള്ള വി ശിവൻകുട്ടി – ബിനോയ് വിശ്വം പോര് അവസാനിക്കുന്നു.. തർക്കം തുടർന്നാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഐക്യത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ..
പരസ്പര തർക്കത്തിൽ നിന്ന് പിന്മാറുമെന്ന് CPIM സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു

പി എം ശ്രീ പദ്ധതി മരവിപ്പിച്ചതായുള്ള കത്ത് കേന്ദ്രത്തിന് അയച്ചുതോടെ സിപിഐഎം സിപിഐ തർക്കം പരിഹരിച്ചു എന്നായിരുന്നു വിലയിരുത്തിയത്.. എന്നാൽ പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയതോടെ വീണ്ടും തർക്കം രൂക്ഷമായി.. തർക്കം ഇതേ രീതിയിൽ തുടർന്നാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഐക്യത്തെ ബാധിക്കുമെന്ന് തിരിച്ചറിവിലാണ് സമവായത്തിൻ്റെ പാതയിലേക്ക് നീങ്ങിയത്.. മന്ത്രി വി ശിവൻകുട്ടിയും ബിനോയ് വിശ്വവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരേണ്ടതില്ലെന്നാണ് അഭിപ്രായമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി

പി എം ശ്രീയിൽ CPI എതിർപ്പ് വിജയിച്ചതോടെ ഇടത് പക്ഷ നയം ഉയർത്തിപ്പിടിച്ചെന്ന ക്രഡിറ്റ് സിപിഐയ്ക്ക് ലഭിച്ചു.. മന്ത്രിസഭ ഉപസമിതിയിലൊന്നും കാര്യമില്ലാ അതെല്ലാം അതിൻറെ വഴിക്ക് നടക്കുമെന്ന് ബിനോയ് വിശ്വത്തിൻ്റെ പരമശമാണ് വി ശിവൻകുട്ടിയെ ചൊടിപ്പിച്ചത്.. മന്ത്രി സഭാ ഉപസമിതി യിൽ തുടർ തർക്കങ്ങൾക്ക് സാധ്യത ഉണ്ടാകുമോ എന്നതാണ് ഇനി അറിയേണ്ടത്

ഡൽഹി സ്ഫോടനം, വിദേശത്തുള്ള മുസഫർ റാത്തറിന്റെ നിർദ്ദേശപ്രകാരം

ന്യൂഡെല്‍ഹി.ഡൽഹി സ്ഫോടനം വിദേശത്തുള്ള മുസഫർ റാത്തറിന്റെ നിർദ്ദേശപ്രകാരം എന്ന് വിവരം.
പാക്കിസ്ഥാനും തുർക്കിയുമായി മുസഫർ റാത്തറിന് ബന്ധം. വൈറ്റ് കോളർ ഭീകര സംഘത്തിൽ കൂടുതൽ ഡോക്ടർമാർ അറസ്റ്റിൽ. ഡോക്ടർ ഉമർ മുഹമ്മദ് മൊബൈൽ ഫോൺ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അൽ ഫലാഹ് സർവകലാശാലയ്ക്കെതിരെ 2 കേസുകൾ രജിസ്റ്റർ ചെയ്ത ഡൽഹി പോലീസ്.

അറസ്റ്റിലായ വൈറ്റ് കോളർ ഭീകര സംഘത്തിലെ ഡോക്ടർ അതിൽ അഹമ്മദ് റാത്തറിന്റെ സഹോദരനാണ് മുസഫർ റാത്തർ. വിദേശത്തുള്ളയാൾക്കായി അന്വേഷണസംഘം റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. മുസാഫർ റാത്തറിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഡൽഹി സ്ഫോടനം എന്നാണ് വിവരം. പാക്കിസ്ഥാനും തുർക്കിയുമായി ഇയാൾക്ക് ബന്ധമുണ്ട്. തുർക്കിയിലെ രഹസ്യ ഹാൻഡിലറായ ആയ ഉകാസയെ മുസാഫർ റാത്തർ കണ്ടു എന്നും
അഫ്ഗാനിസ്ഥാൻ സന്ദർശിച്ചിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്ന കാറോടിച്ച ഡോക്ടർ ഉമർ മുഹമ്മദ് മൊബൈൽ ഫോൺ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

സ്ഫോടനത്തിനു മുമ്പ് ഡോ. ഉമർ മുഹമ്മദ് സന്ദർശിച്ച വസിർപുരിലെത്തി എൻഐഎയും ഡൽഹി പോലീസും പരിശോധന നടത്തി.
വൈറ്റ് കോളർ ഭീകര സംഘവുമായി ബന്ധപ്പെട്ട് അൽഫലാഹ് സർവ്വകലാശാലയിലെ ഡോക്ടർ നിസാർ പാലത്തിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു കൂടുതൽ ഡോക്ടർമാർ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ഉണ്ട്.
കേസിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ആഭ്യന്തരമന്ത്രാലയം ഉന്നതല യോഗം ചേർന്നു.

ചക്കുവള്ളിയിൽ മാലിന്യ നിക്ഷേപകരെ പിടികൂടാൻ സ്ഥാപിച്ച ക്യാമറയും മാലിന്യം ശേഖരിക്കാൻ വച്ച കൂറ്റൻ ബോട്ടിലും കാട് മൂടി

ശാസ്താംകോട്ട

.ചക്കുവള്ളിയിൽ മാലിന്യ നിക്ഷേപകരെ പിടികൂടാൻ സ്ഥാപിച്ച നിരീക്ഷണ ക്യാമറയും മാലിന്യം ശേഖരിക്കാൻ വച്ച കൂറ്റൻ ബോട്ടിലും കാട് മൂടിയതായി പരാതി.ചക്കുവള്ളി ടൗണിലും പരിസരങ്ങളിലും മാലിന്യം തള്ളുന്നത് വർദ്ധിച്ചതോടെ,അവയ്ക്ക് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമറ സ്ഥാപിച്ചത്.ഏറെ കൊട്ടിഘോഷിച്ച്
പോരുവഴി ഗ്രാമ പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചാണ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്.

മാലിന്യം നിക്ഷേപിക്കാനായി കൂറ്റൻ ബോട്ടിൽ ബൂത്തും സ്ഥാപിച്ചിരുന്നു.എന്നാൽ അധികം വൈകാതെ തന്നെ ഇവ കാട് മൂടുകയായിരുന്നു.വള്ളിപ്പടർപ്പുകളും മറ്റും പടർന്നു കയറി ക്യാമറയും ബോട്ടിൽ ബൂത്തും ഇപ്പോൾ കാണാൻ കഴിയാത്ത അവസ്ഥയാണ്.ഇവിടെ മാലിന്യ നിക്ഷേപം ഇപ്പോഴും തകൃതിയാണ്.നിരീക്ഷണ ക്യാമറ ഉൾപ്പെടെ കാട് മൂടിയത് പ്രദേശവാസികൾ പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും ഇവിടേക്ക് തിരിഞ്ഞ് നോക്കുക പോലും ചെയ്തിട്ടില്ലെന്ന് പരാതിയുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം അഞ്ചുമാസമായി ഒളിവില്‍ കഴിഞ്ഞുവന്ന യുവാവ് ഒടുവില്‍ പോലീസിന്റെ പിടിയിലായി

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം അഞ്ചുമാസമായി ഒളിവില്‍ കഴിഞ്ഞുവന്ന യുവാവ് ഒടുവില്‍ പോലീസിന്റെ പിടിയിലായി. കല്ലുവാതുക്കള്‍ മണ്ണയം സ്വദേശി മഹിലാല്‍ (23) ആണ്
ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. നിരവധി മോഷണക്കേസുകളില്‍ ഉള്‍പ്പടെ പ്രതിയായ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം ദീര്‍ഘകാലമായി പോലീസിനെ വെട്ടിച്ച് പലസ്ഥലങ്ങളിലും ഒളിവില്‍ കഴിയുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് 2025 ജൂണ്‍ 19ന് പാരിപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ചാത്തന്നൂര്‍ എസിപി അലക്സാണ്ടര്‍ തങ്കച്ചന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ തമിഴ്‌നാട്ടിലെ ഗോപിചട്ടിപാളയത്ത് നിന്നും പിടികൂടിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം മധ്യവയസ്കന്‍ പിടിയിൽ

കരുനാഗപ്പള്ളി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം മധ്യവയസ്കന്‍ പിടിയിൽ. തൊടിയൂർ പുലി വഞ്ചി കിഴക്ക് പനക്കത്തറയിൽ അലിയാര് കുട്ടി മകൻ നാസർ54 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ മാസം ആണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ സിഡബ്ല്യുസിയിൽ സമീപിക്കുകയും സിഡബ്ല്യുസിയുടെ റിപ്പോർട്ട് പ്രകാരം കരുനാഗപ്പള്ളി പോലീസ് കേസെടുക്കുകയായിരുന്നു.

സംഭവത്തിനുശേഷം ഒളിവിൽ പോയ നാസർ പന്തളം ,തേവലക്കര ഭാഗങ്ങളിൽ ഒളിവിൽ താമസിക്കുകയും പോലീസിന്റെ നീക്കം മനസ്സിലാക്കി തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. ഒളിവിൽ കഴിഞ്ഞ സമയം ഫോൺ ഉപയോഗിക്കാതെയും പേരുമാറ്റിയും ആയിരുന്നു താമസിച്ചിരുന്നത്. പ്രതിയുടെ നീക്കം മനസ്സിലാക്കിയ പോലീസ് പിന്തുടർന്ന് തിരുവനന്തപുരത്ത് നിന്നും പിടികൂടുകയായിരുന്നു.

കരുനാഗപ്പള്ളി എസിപി വിഎസ് പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപ് എസ് ഐ മാരായ ഷമീർ, ആഷിക് വേണുഗോപാൽ ,അമൽ
എസ് സി പി ഓമാരായ ഹാഷിം, മനോജ്, അനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്