Home Blog Page 281

വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട കേസ്; പ്രതിയെ കീഴ്‌പ്പെടുത്തിയയാളെ കണ്ടെത്തി

തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികന്‍ ചവിട്ടിതാഴേക്കിട്ട പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയെ കണ്ടെത്തി. പ്രതിയെ കീഴ്പ്പെടുത്തി അർച്ചനയെ രക്ഷിച്ചതും ഇയാളാണ്. പ്രധാന സാക്ഷികൂടിയായ ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാനെയാണ് കണ്ടെത്തിയത്. കൊച്ചുവേളിയിൽ വച്ചാണ് ഇയാളെ തിരിച്ചറിഞ്ഞത്. ശങ്കര്‍ ബഷ്വാനിൽ നിന്ന് സാക്ഷി മൊഴി രേഖപ്പെടുത്തി.

ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പ്രതി തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവിടെയുണ്ടായിരുന്ന ഒരാളാണ് തന്നെ വലിച്ചുകയറ്റിയതെന്നും ഭാഗ്യം കൊണ്ടുമാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും സുഹൃത്ത് പിന്നീട് പ്രതികരിച്ചിരുന്നു.

ഇയാളുടെ മൊഴി കേസില്‍ നിര്‍ണായകമാണ്.പെണ്‍കുട്ടികളെ രക്ഷിച്ച ഇയാളുടെ ഫോട്ടോയും റെയില്‍വെ പൊലീസ് പുറത്ത് വിട്ടിരുന്നു. പെണ്‍കുട്ടികളെ അക്രമിക്കുന്നത് നേരിട്ട് കണ്ടയാള്‍ കൂടിയാണ് ഇയാളെന്നതും കേസില്‍ നിര്‍ണായകമാണ്.

ബിജെപി -ആർഎസ്എസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ജീവന് ഭീഷണി,മന്ത്രി വി ശിവൻകുട്ടി



, തിരുവനന്തപുരം. .ബിജെപി -ആർഎസ്എസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെ ജീവന് തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതര സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുന്നു

RSS – BJP നേതാക്കളുടെ ലൈംഗിക പീഡനം, മണ്ണ് മാഫിയ ബന്ധം,സാമ്പത്തിക ക്രമക്കേട്, തുടങ്ങിയവ കേരളീയ പൊതു സമൂഹത്തിനു മുന്നിൽ
തുറന്നുകാട്ടപ്പെടുന്നു

പാർട്ടി നേതൃത്വത്തിനെതിരെ അതീവഗുരുതര ആരോപണമുയർത്തിയാണ് ആത്മഹത്യകൾ

ആർഎസ്എസ് ക്യാമ്പുകളിൽ നേരിട്ട ലൈംഗിക പീഡനത്തെ തുടർന്നാണ് കോട്ടയം സ്വദേശി അനന്തു ആത്മഹത്യ ചെയ്തത്

RSS ൻ്റെ അന്തർധാര എത്രത്തോളം ജീർണ്ണിച്ചതാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു

തിരുമല അനിലിൻ്റെ ആത്മഹത്യ;
പ്രതിസന്ധിയിൽ പാർട്ടി ഒറ്റപ്പെടുത്തി എന്ന ആത്മഹത്യാക്കുറിപ്പിൽ വിമർശനം ബിജെപി പ്രവർത്തകരോടുള്ള സമീപനം വ്യക്തമാക്കുന്നു

ഈ വിവാദം കെട്ടടങ്ങും മുമ്പാണ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ

ആത്മഹത്യാക്കുറിപ്പ് സാധാരണ പ്രവർത്തകന്റെ മനസ്സാക്ഷിയുടെ വിങ്ങൽ

മുൻ സംസ്ഥാന വക്താവ്  എം എസ് കുമാറിൻ്റെ വെളിപ്പെടുത്തൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാണെന്ന് വെളിവാക്കുന്നു

തദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത നഷ്ടമുണ്ടാകും

തലസ്ഥാനം ജില്ലയിലെ കോർപ്പറേഷൻ അടക്കം ബിജെപിക്ക് നഷ്ടപ്പെടും

കൊല്ലത്ത് ക്ഷേത്രത്തിന് സമീപമുള്ള ബോട്ട് ജെട്ടിയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കൊല്ലം: അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിന് സമീപമുള്ള ബോട്ട് ജെട്ടിയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വാളത്തുങ്കൽ സ്വദേശികളായ അഭിജിത്ത് (17), ആദിത്യൻ (19) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

ആറ് കുട്ടികളടങ്ങുന്ന സംഘമാണ് ഞായറാഴ്ച രാവിലെ മുതൽ ജെട്ടിയിൽ കുളിക്കാനെത്തിയത്. ഇവരിൽ രണ്ടുപേർ വെള്ളത്തിൽ ആഴത്തിലകപ്പെട്ടതോടെ കരയിൽ നിൽക്കുന്ന കൂട്ടുകാർ ബഹളം വെച്ചു. ഇത് കേട്ടെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

സമീപവാസിയും പോലീസ് ഉദ്യോഗസ്ഥനുമായ സഹീർ, അദ്ദേഹത്തിന്റെ സഹോദരൻ സാജിദ്, അജീർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അഗ്നിരക്ഷാസേനാ സംഘവും കൊല്ലത്തുനിന്നുള്ള സ്കൂബാ സംഘവും എത്തുന്നതിന് മുമ്പ് തന്നെ രക്ഷാപ്രവർത്തനം പൂർത്തിയായിരുന്നു. ഇരുവരെയും കരയ്ക്ക് കയറ്റിയ ശേഷം ആംബുലൻസ് സഹായത്തോടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന്   അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.

നായാട്ടിനിടെ അബദ്ധത്തിൽ വെടി ? യുവാവ് വെടിയേറ്റു മരിച്ചു

കണ്ണൂർ. പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു 
എടക്കോം സ്വദേശി സിജോയാണ് മരിച്ചത്
ഇന്ന് പുലർച്ചയാണ് സംഭവം

നായാട്ടിനിടെ അബദ്ധത്തിൽ വെടികൊണ്ടതെന്ന് വിവരം

ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

അമേരിക്കയിൽ രോ​ഗിയുടെ ശരീരത്തിൽ മനുഷ്യ ശരീരത്തിൽ ഇതുവരെ കണ്ടെത്താത്ത അപൂർവ്വ വെെറസ്

അമേരിക്കയിൽ രോഗിയുടെ ശരീരത്തിൽ മനുഷ്യ ശരീരത്തിൽ ഇതുവരെ കണ്ടെത്താത്ത അപൂർവ്വ വെെറസ് എച്5 എ5 വെറസ് കണ്ടെത്തി. വെെറസ് മനുഷ്യർക്ക് വലിയ ഭീഷണി സൃഷ്ടിക്കാൻ സാധ്യതയില്ലെന്നാണ് ആദ്യ പരിശോധനയിൽ‌ വ്യക്തമാകുന്നതെതെങ്കിലും ഗൗരതവതരമായി തന്നെ വഷയത്തെ സംബനന്ധിച്ച് പഠിക്കേണ്ടതുണ്ടെന്നും യുഎൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു


വാഷിംഗ്ടണിലെ ഒരു താമസക്കാരനിലാണ് വെെറസ് കണ്ടെത്തിയത്. ‌രണ്ട് മാസംമുന്നെ മറ്റു പല അസുഖങ്ങളോടെ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.തുടർന്നാണ് അപൂർവ്വ വെെറസ് കണ്ടെത്തിയത്.


മനുഷ്യ ശരീരത്തിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു ഇൻഫക്ഷൻ ഉണ്ടാകുന്നതെന്ന് യുഎസ്സ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ പറഞ്ഞു. ആളുകളിലേക്ക് പടരാനുള്ള സാധ്യത വളരെ കുറവാണെന്നും വീടിന് പിറകിലുള്ള കോഴിവളർത്തലാകാം വയറസിന്റെ ഉറവിടമെന്നും അധകൃതർ സംശയിക്കുന്നു . വെെറസ് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ തുടരുകയാണ്.

കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു

കണ്ണൂര്‍: മാതമംഗലം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോത്തെ നെല്ലം കുഴിയിൽ സിജോയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നായാട്ടിനിടെയാണ് വെടിയേറ്റതെന്നാണ് സംശയം.

സ്കൂളിലെത്താൻ വൈകിയതിന് ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത… ബാഗുമായി 100 സിറ്റപ്പ് എടുപ്പിച്ച ബാലികയ്ക്ക് ദാരുണാന്ത്യം

സ്കൂളിലെത്താൻ വൈകിയതിന് ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത. ബാഗുമായി 100 സിറ്റപ്പ് എടുപ്പിച്ച ബാലികയ്ക്ക് ദാരുണാന്ത്യം. ശിശുദിനത്തിൽ മഹാരാഷ്ട്രയിലെ വസായിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിർ ഹൈസ്കൂളിലെ കാജൽ എന്ന 12 വയസുകാരിയാണ് മരണപ്പെട്ടത്. വൈകി എത്തിയതിന് ശിക്ഷയായി അധ്യാപിക 100 സിറ്റപ്പ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.

ശിക്ഷ തീർന്നതിന് പിന്നാലെ പുറം വേദന അനുഭവപ്പെടുമെന്ന് വിദ്യാർത്ഥിനി പരാതിപ്പെട്ടിരുന്നു. പിന്നാലെ തളർന്നുവീണു. ആറാം ക്ലാസ് വിദ്യാർത്ഥിനിയെ സമീപത്തെ നാലാസോപാരയിലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആരോഗ്യ സ്ഥിതി കൂടുതൽ മോശമായതോടെ മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് വിദ്യാർത്ഥിനിയെ മാറ്റിയെങ്കിലും കാജൽ മരണപ്പെടുകയായിരുന്നു.


മകളുടെ ആരോഗ്യം പെട്ടന്ന് മോശമാകാൻ കാരണമായത് കഠിനമായ ശിക്ഷ മൂലമെന്നാണ് കാജലിന്റെ കുടുംബം ആരോപിക്കുന്നത്. നൂറ് സിറ്റ് അപ്പ് എടുക്കുന്ന സമയത്തും കുട്ടിയുടെ ചുമലിൽ നിന്ന് സ്കൂൾ ബാഗ് മാറ്റാൻ അധ്യാപിക അനുവദിച്ചില്ലെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

സ്ഥാനാർത്ഥിയാക്കാത്തതിനാൽ ആത്മഹത്യാശ്രമം

തിരുവനന്തപുരം. നെടുമങ്ങാട് ആണ് ബിജെപി പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്


പനങ്ങോട്ടേല സ്വദേശി ശാലിനിയാണ് ഞരമ്പറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്
ശാലിനി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ
പനങ്ങോട്ടാലായിൽ ശാലിനിയെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു


ശാലിനിക്കെതിരായി ആർഎസ്എസും സ്ഥാനാർത്ഥിയെ രംഗത്തിറങ്ങി

ഇതിൽ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ശാലിനിയുടെ ബന്ധുക്കൾ

വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം,
നിയമപരമായി നീങ്ങുമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം.മുട്ടടയിലെ വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം,
നിയമപരമായി നീങ്ങുമെന്ന് കെ മുരളീധരൻ

മുട്ടടയാണ് കേരളത്തിലെ പ്രധാന പ്രചാരണ വിഷയം .കോൺഗ്രസ്‌ നിയമപരമായി നീങ്ങി തുടങ്ങി

പരേതർക്ക് വോട്ടുണ്ട് ജീവിച്ചിരിക്കുന്നവർക്ക് വോട്ടില്ല .മരിച്ചവരെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചാൽ പോലും സിപിഐഎം നിലം തൊടില്ല

മറ്റൊരു സ്ഥാനാർഥിയെ തീരുമാനിക്കേണ്ടി വന്നാൽ കോൺഗ്രസിൽ സ്ഥാനാർത്ഥികൾക്ക് പഞ്ഞമില്ല

കൂലിയിൽ നൂറു രൂപ തർക്കം , യുവാവിന് കുത്തേറ്റു

കോഴിക്കോട്. കൂലിയിൽ 100 രൂപയെ ചൊല്ലിയുള്ള തർക്കം – പുതുപ്പാടിയിൽ യുവാവിന് കുത്തേറ്റു.

പുതുപ്പാടി പഞ്ചായത്ത് ബസാറിൽ വാക്കു തർക്കത്തിനിടെ യുവാവിന് കുത്തേറ്റു.

താമരശ്ശേരി കെടവൂർ പൊടിപ്പിൽ രമേശനാണ് കുത്തേറ്റത്.

ഇന്നലെ വൈകിട്ട് 6:30 തോടെ ആയിരുന്നു സംഭവം

. തന്നോടൊപ്പം ജോലിചെയ്യുന്ന  ബന്ധുവും ,ഇയാളുടെ
മരുമകനും ചേർന്ന് കത്തിയും കല്ലും ഉപയോഗിച്ച് തന്നെ ആക്രമിക്കുകയായിരുന്നു എന്ന് രമേശൻ പറഞ്ഞു.
കൂലി സംബന്ധമായ നൂറു രൂപയെ ചൊല്ലിയുള്ള തർക്കമാണ്  സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്.