27.6 C
Kollam
Wednesday 17th December, 2025 | 10:09:42 PM
Home Blog Page 2769

രാജ്യത്തിൻറെ നൊമ്പരമായി മണിപ്പൂർ മാറിയിട്ട് ഒരു വര്‍ഷം

ന്യൂഡെല്‍ഹി. രാജ്യത്തിൻറെ നൊമ്പരമായി മണിപ്പൂർ മാറിയിട്ട് ഒരു വര്‍ഷം. 230 ഓളം പേർക്ക് ജീവഹാനി ഉണ്ടാക്കുകയും മാനത്തിനും സ്വത്തിനും വിലയില്ലാതാവുകയും ചെയ്ത കലാപം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കലാപം നിയന്ത്രിക്കാൻ കഴിയാത്ത
ഭരണ പരാജയത്തിനാണ് ഒരു വർഷത്തിനിടെ മണിപ്പൂർ സാക്ഷിയായത്

കിഴക്കിന്റെ രത്നം എന്നറിയപ്പെടുന്ന മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിന്റെ കനൽ ഇന്നും കെട്ടടങ്ങിയിട്ടില്ല.2023 മേയ് മൂന്നിനാണ്
ഭൂരിപക്ഷ സമുദായമായ മെയ്തെയ്കളും ഗോത്രവിഭാഗക്കാരായ കുക്കികളും തമ്മിൽ സംഘർഷം ആരംഭിച്ചത്.മെയ്തേയ് വിഭാഗക്കാരെ പട്ടികവർഗ പദവിയിൽ ഉൾപെടുത്താനുള്ള മണിപ്പൂർ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കുക്കി വിഭാഗക്കാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതാണ് കലാപത്തിന്റെ തുടക്കം .പിന്നെ രാജ്യം സാക്ഷിയായത് ഏറ്റവും ദൈർഘ്യമേറിയ കലാപത്തിന്റെ നാളുകൾ.രണ്ടായിരത്തോളം പേർക്കാണ് പരിക്കേറ്റത്. സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് ഇരകളായി,ആയിരത്തോളം വീടുകൾ കത്തി നശിച്ചു,ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്കിരയാക്കപ്പെട്ടു.സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമായി അഭ്യർത്ഥി ക്യാമ്പുകൾ നിറഞ്ഞു

ചുരാചന്ദ്പൂരിൽ സ്ത്രീകളെ ജനംകൂട്ടം നഗ്നരാക്കി ലൈംഗികാതിക്രമണത്തിന് ഇരകളാക്കിയത് രാജ്യത്തിൻറെ നൊമ്പരമായി.രാജ്യത്തുടനീളം പ്രതിഷേധങ്ങൾ അലയടിച്ചു.മെയ്തെയ് വിഭാഗത്തെ മുഖ്യമന്ത്രി ബീരേൻ സിംഗ് പരസ്യമായി പിന്തുണച്ചത് കലാപത്തിൻ്റെ ആക്കം കൂട്ടി. കലാപത്തിന് കാരണമായ വിധിയില്‍ മണിപ്പൂര്‍ ഹൈക്കോടതി ഭേദഗതി വരുത്തികയെങ്കിലും ,അപ്പോഴേക്കും രണ്ട് വിഭാഗങ്ങളാൽ സംസ്ഥാനം വിഭജിക്കപ്പെട്ടു. മെയ്തെയ്കൾക്ക് സ്വാധീനമുള്ള മേഖലകളിൽ കുക്കികൾക്കും,കുക്കികൾക്ക് സ്വാധീനമുള്ള മേഖലകളിൽ മെയ്തെയ്ൾക്കും പ്രവേശനം നിഷേധിച്ചു. അതിർത്തികളിൽ ബങ്കറുകൾ കെട്ടി ആയുധധാരികളായി ഇരു വിഭാഗവും നിലയുറപ്പിച്ചു. സമ്പൂർണ്ണ ക്രമസമാധാനം തകർന്ന സംസ്ഥാനം അരാജകത്വത്തിലേക്ക് നീങ്ങി.പോലീസ് ക്യാമ്പുകളിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിക്കപ്പെട്ടു,സൈന്യത്തെ ജനം നേരിട്ടു ,
ജീവൻ കയ്യിൽ പിടിച്ച് മനുഷ്യർ പലയിടങ്ങളിലേക്ക് പലായനം ചെയ്തു.സമാധാനം എന്ന് പുനസ്ഥാപിക്കാൻ കഴിയും എന്ന് ഭരണകർത്താക്കൾക്ക് നേരെ മണിപ്പൂർ ജനത ഇന്നും ചോദിക്കുന്നു. വർഷം ഒന്ന് കഴിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശിക്കാത്തതിലുള്ള അമർഷം രാജ്യത്ത് ഇപ്പോഴും അലയടിക്കുന്നുണ്ട്

ശാസ്താംകോട്ടക്കാരെ വട്ടം കറക്കി കെഎസ്ഇബി

പ്രതിദിനം 10 തവണയെങ്കിലും കറണ്ട് കട്ട്, വോൾട്ടേജ് ക്ഷാമം രൂക്ഷം

ശാസ്താംകോട്ട. മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്കു് ശാശ്വത പരിഹാരമുണ്ടാകണം. ശാസ്താംകോട്ട KSEB ഓഫീസിന് കീഴിൽ വൈദ്യുതി പ്രതിസന്ധി അതീവ രൂക്ഷമാണ്. പ്രതിദിനം 10 തവണയെങ്കിലും കറണ്ട് കട്ടാണ്. വോൾട്ടേജ് ക്ഷാമം രൂക്ഷമാണ്. ചെറുകിട വ്യവസായ സംരംഭങ്ങൾ അടക്കം അടച്ചുപൂട്ടൽ ഭീഷണിയിലാണ്.വീടുകളിലും സ്ഥിതി ദയനീയമാണ്.പ്രശനപരിഹാരത്തിനായി പ്രൊപ്പോസലുകൾ ഒരുപാടുണ്ടങ്കിലും ഒന്നും പ്രാവർത്തികമാക്കുവാൻ ഭരണ നേതൃത്വo പരാങ്ങയപ്പെടുന്ന കാഴ്ചയാണുള്ളത്.
ഈ മേഖലയിലെ പ്രതി സന്ധിക്ക് പരിഹാരത്തിനായി 35000 ലധികം കണക്ഷന്വള്ള ശാസ്താംകോട്ട സെക്ഷൻ ഓഫീസ് വിഭജിക്കണം എന്ന ആവശ്യം നിലനിൽക്കെ തന്നെ കാരാളിമുക്കിലെ Temporary ഓഫീസ് അടച്ചു പൂട്ടിയത് ജോലി ഭാരം വർദ്ധിപ്പിച്ചു.

തേവലക്കര സബ് സ്റ്റേഷൻ ഇപ്പോഴും കടലാസിൽ മാത്രമായി അവശേഷിക്കുന്നു.ശാസ്താംകോട്ട (പറമ്പ്) സബ് സ്റ്റേഷൻ 110 KV 220 KV ആയി ഉയർത്തണമെന്ന ആവശ്യത്തിന് മേൽ ഭരണവർഗ്ഗം മുഖം തിരിച്ചു നിൽക്കുന്നു ‘

പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമെന്ന നിലയിൽ ശാസ്താംകോട്ട സബ് സ്റ്റേഷനിൽ നിന്നും കേബിൾ വഴി വൈദ്യുതി എത്തിച്ച് ശാസ്താംകോട്ടയിൽ ഒരു ഫീഡർ സ്ഥാപിക്കുവാനുള്ള പദ്ധതി എസ്റ്റിമേറ്റ് എടുത്ത് കൊടുത്തിട്ട് 2022/23 ലോ 2023/24 ലോ നടപ്പിലാക്കിയില്ല
അന്ന് ഏകദേശം 65 ലക്ഷം രൂപയുടെ പദ്ധതിയായിരുന്നു 2024/25ൽ നടപ്പിലാക്കുവാൻ 90 ലക്ഷത്തിനകത്ത് മതിയാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അടിയന്തിരമായി MLA യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് എങ്കിലും നടപ്പിലാക്കണം.അങ്ങനെയെങ്കിൽ KWA ക്കുള്ള ഫീഡർ സ്വതന്ത്രമാക്കുവാൻ സാധിക്കും.ഇപ്പോൾ KWA യുടെ ഫീഡറാണ് ജനറൽ പർപ്പസിനും കൂടി ഉപയോഗിക്കുന്നത്. ഈ വിഷയങ്ങൾ ഉന്നയിച്ച് വകുപ്പ് മന്ത്രിക്കും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരാതി നൽകിയതായി ബ്ളോക്ക് പഞ്ചായത്ത് അംഗം തുണ്ടില്‍ നൗഷാദ് അറിയിച്ചു.

ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച സഫ്‌വാൻ്റെ മൃതദേഹം ഇന്ന് ജന്മനാടായ നാദാപുരത്ത് എത്തിക്കും

കോഴിക്കോട്.ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച മലയാളി സഫ്‌വാൻ്റെ മൃതദേഹം ഇന്ന് ജന്മനാടായ കോഴിക്കോട് നാദാപുരത്ത് എത്തിക്കും. ശ്രീനഗറിൽ നിന്ന് വിമാനമാർഗം ബംഗളുരുവിൽ എത്തിക്കുന്ന മൃതദേഹം , റോഡ് മാർഗമാണ് നാട്ടിലെത്തിക്കുക. സഫ്‌വാൻ്റെ സംസ്കാര ചടങ്ങുകളും ഇന്ന് നടക്കും. കഴിഞ്ഞദിവസം ജമ്മുകശ്മീരിലെ ബെനിഹാളിൽ ഉണ്ടായ വാഹനാപകടത്തിൽ ആണ് സഫ്‌വാൻ കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന 12 മലയാളികൾക്കും പരുക്കേറ്റിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

മാളവിക ജയറാം വിവാഹിതയായി

താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാം വിവാഹിതയായി. പാലക്കാട്ടുകാരനായ നവനീത് ഗിരീഷാണ് വരന്‍. ഗുരുവായൂരില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഈ വര്‍ഷം ജനുവരിയില്‍ കുടകില്‍ വച്ച് മാളവികയുടേയും നവനീതിന്റേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് നവനീത്. നെന്മാറ കീഴേപ്പാട്ട് കുടുംബാംഗമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ്.

ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ്

കൊല്‍ക്കൊത്ത.ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ്.സി വി ആനന്ദബോസ് സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് തൃണമൂൽ കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം.
ഗവർണർക്കെതിരെ സ്ത്രീ പരാതി നൽകിയെന്നും ടി എം സി ആരോപിച്ചു. ആരോപണം നിഷേധിച്ച് ഗവർണർ സി വി ആനന്ദ ബോസ് രംഗത്ത് വന്നു.


സത്യം ജയിക്കുമെന്നും,തന്നെ അപകീർത്തിപ്പെടുത്തി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ബംഗാളിൽ അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുംമെന്നും ഗവർണർ വ്യക്തമാക്കി.
തൃണ മൂൽ കോണ്ഗ്രസിന്റെ ആരോപണത്തിനു പിന്നാലെ ബംഗാൾ രാജ്ഭവൻ പരിസരത്ത് പോലീസിൻ്റെ പ്രവേശനം നിരോധിച്ചു.തിരഞ്ഞെടുപ്പ് കാലത്ത് അന്വേഷണം നടത്തുന്നതിൻ്റെ മറവിൽ, രാഷ്ട്രീയ മേലധികാരികളെ തൃപ്തിപ്പെടുത്താൻ അനധികൃതവും നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതമായതുമായ നടപടികൾ ഉണ്ടാകാമെന്ന് രാജ്ഭവൻ പ്രതികരിച്ചു.മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ കൊൽക്കത്ത, ഡാർജിലിംഗ്, ബാരക്ക്പൂർ എന്നിവിടങ്ങളിലെ രാജ്ഭവൻ വളപ്പുകളിൽ പ്രവേശിക്കുന്നത് വിലക്കാനും ഉത്തരവ് ഉണ്ട്.

ഇന്നും സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിക്കാൻ ഡ്രൈവിംഗ് സ്കൂൾ ഉടമകളും തൊഴിലാളി യൂണിയനുകളും

തിരുവനന്തപുരം .പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും സംസ്ഥാന വ്യാപകമായി ബഹിഷ്കരിക്കാൻ ഡ്രൈവിംഗ് സ്കൂൾ ഉടമകളും തൊഴിലാളി യൂണിയനുകളും. ഇന്നലെ സംസ്ഥാനത്ത് ഉടനീളം ടെസ്സുകൾ ബഹിഷ്‌കരിച്ചിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ഇന്നലെ ഒരിടത്തും ടെസ്റ്റ് നടന്നില്ല. ഡ്രൈവിംഗ് പരിഷ്കരണം നടപ്പിലാക്കാൻ ഉള്ള ഗതാഗത മന്ത്രിയുടെ തീരുമാനത്തിനെതിരെ സിഐടിയു ഉൾപ്പെടെയുള്ള യൂണിയനുകൾ രംഗത്ത് എത്തിയിരുന്നു.

ഡ്രൈവിംഗ് ടെസ്റ്റുകൾ അടച്ചിട്ടും, വാഹനങ്ങൾ വിട്ട് നൽകാതെയും ഉൾപ്പെടെയായിരുന്നു ഇന്നലെ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പലയിടങ്ങളിലും പ്രതിഷേധിച്ചത്. ഡ്രൈവിംഗ് സ്കൂളുകളെ ഇല്ലായ്മ ചെയ്യുന്ന പുതിയ പരിഷ്കരണം നടപ്പിലാക്കാൻ അനുവദിക്കില്ല എന്നാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. ടെസ്റ്റ് പരിഷ്‌കരണത്തിൽ നിന്ന് കോടതി പറയാതെ പിന്നോട്ടില്ല എന്നാണ് ഗതാഗത മന്ത്രിയുടെ നിലപാട് . അതെ സമയം പരിഷ്കരണം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന് ഉണ്ടാകും.

അമേഠി റായ്ബറേലി ,അവസാന ദിനം വരെ സസ്പെൻസ് തുടർന്ന് കോൺഗ്രസ്

ന്യൂഡെല്‍ഹി. അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അവസാന ദിനം വരെ സസ്പെൻസ് തുടർന്ന് കോൺഗ്രസ്.ഇരു മണ്ഡലങ്ങളുടെയും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പോസ്റ്ററുകളും ആയി ഇരുമണ്ഡലങ്ങളിലെയും പ്രവർത്തകർ രാത്രി വൈകിയും പ്രഖ്യാപനം കാത്തിരുന്നു. ഇന്ന് നാമ നിർദ്ദേശ പത്രിക സമർപ്പണത്തിനായി വൻ റാലിക്കായുള്ള തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ട്.

അതേസമയം ലഡാക്ക് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായി,മുതിർന്ന കോൺഗ്രസ് നേതാവും ലേ ഓട്ടോണമസ് ഹിൽ ഡെവലപ്‌മെൻ്റ് കൗൺസിലിലെ പ്രതിപക്ഷ നേതാവുമായ സെറിംഗ് നംഗ്യാലിന്റെ പേര് പ്രഖ്യാപിച്ചു.അതേ സമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിൽ എത്തി. ബർധമാൻ – ദുർഗ പൂർ, കൃഷ്ണനഗർ, ബോൽപൂർ എന്നിവിടങ്ങളിലായി ബംഗാളിൽ മൂന്ന് റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ജാർഖണ്ഡിലെ സിംഘ്ഭൂമിലെ പൊതുയോഗത്തിലും പ്രധാനമന്ത്രി ഇന്ന് സംസാരിക്കും.

അഡ്വ.കൈപ്പുഴ എൻ വേലപ്പൻനായർ അന്തരിച്ചു
 

കൊല്ലം . ബാറിലെ ഏറ്റവും മുതിർന്ന അംഗമായ പ്രമുഖ അഭിഭാഷകനും ആൾ ഇന്ത്യാ ഫോർവേർഡ് ബ്ളോക്ക് മുൻ ദേശീയ ചെയർമാനുമായിരുന്ന അഡ്വ . കൈപ്പുഴ എൻ.വേലപ്പൻനായർ (98) അന്തരിച്ചു. എൻ.ശ്രീകണ്ഠൻ നായരോടൊപ്പം പ്രവർത്തിച്ച ആദ്യകാല ആർ.എസ്.പി സംസ്ഥാന നേതാക്കന്മാരിൽ ഒരാളാണ്. വിവിധ ട്രേഡ് യൂണിയനുകളുടെ നേ താവുമായിരുന്നു.ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ക്ഷണപ്രകാരം നാലു തവണ ചൈന സന്ദർശനം നടത്തി.അധികാര രാഷ്ട്രീയത്തിൽ നിന്നും എന്നും അകലം പാലിച്ചിരുന്നു.ബംഗാളിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുവാൻ  പാർട്ടി നൽകിയ അവസരത്തിൽ നിന്ന് സ്വയം ഒഴിഞ്ഞു മാറിയിരുന്നു. 1956ൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 66വർഷമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കൊല്ലം ബാർ അസോസിയേഷനിലെ ഏറ്റവും മുതിർന്ന അഭിഭാഷകനും മായിരുന്നു. 10 വർഷക്കാലം കൊല്ലം ഡിസ്ട്രിക്ററ് ഗവൺമെന്റ് പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു.1960മുതൽ 65വരെ ആർ.എസ്.പി പ്രതിനിധിയായി തേവള്ളി വിർഡിൽ നിന്ന് കൊല്ലം മുൻസിപ്പൽ കൗൺസിലറായിരുന്നു.ആൾ കേരളാ മർച്ചന്റ് അസ്സോസിയേഷൻ സ്ഥാപക പ്രസിഡണ്ടായിരുന്നു.ആദ്യമായി ചെറുകിട കച്ചവടക്കാർക്കായി സംഘടനയുണ്ടാക്കി അതിനു നേതൃത്വം നൽകി. മാമ്പുഴ എൽ.പി സ്കൂൾ സ്ഥാപക മാനേജരായിരുന്നു. ശാരദാംബ ഭാര്യയും പരേതനായ വി.ചന്ദ്രമോഹൻ, ബീന, ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കൈപ്പുഴ വി.റാംമോഹൻ, വി.ശ്യാംമോഹൻ എന്നിവർ മക്കളും സനാതന ഐ ഹോസ്പിറ്റൽഡയറക്ടർ ഡോ.എം.പുരുഷോത്തമൻപിള്ള, രഞ്ജിനി, സായി ഗീത(ചാത്തന്നൂർ NSS ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), നിഷാ എന്നിവർ മരുമക്കളുമാണ്. അന്ത്യകർമ്മങ്ങൾ നാളെ(4/5/24) രാവിലെ 11.30ന് ആദിച്ചനല്ലൂർ ചെമ്പകത്തോപ്പ് വീട്ടുവളപ്പിൽ വച്ച് നടത്തും.
ഭൗതികശരീരം ഇന്ന് രാവിലെ മുതൽ തേവള്ളിയിലെ വീട്ടിൽ ഉണ്ടാകുന്നതാണ്.

ജയറാമിൻ്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി

ഗുരുവായൂർ:
താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരൻ.
ഗുരുവായൂരില്‍ വച്ച്‌ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളെ കൂടാതെ സുരേഷ് ഗോപിയും ഭാര്യ രാധികയും പങ്കെടുത്തു. ഇന്ന് രാവിലെ 6.15നായിരുന്നു മുഹൂർത്തം.

നിറകണ്ണുകളോടെയാണ് ജയറാം നവദമ്പതികളെ അനുഗ്രഹിച്ചത്. രാവിലെ 10.30 മുതല്‍ തൃശൂർ ഹയാത്ത് ഹോട്ടലില്‍ വിവാഹ വിരുന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പടെയുള്ളവർ ചടങ്ങില്‍ പങ്കെടുക്കും. നവനീത്‌ യു.കെയില്‍ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുൻ ഉദ്യോഗസ്ഥനായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ്.

കഴിഞ്ഞ ഡിസംബർ ഒൻപതിനായിരുന്നു നവനീതിന്റെയും മാളവികയുടെയും വിവാഹ നിശ്ചയം നടന്നത്. കൂർഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോർട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

1992 സെപ്തംബർ ഏഴിന് ഗുരുവായൂരില്‍ വച്ച്‌ തന്നെയായിരുന്നു ജയറാമും പാർവതിയും വിവാഹിതരായത്. കഴിഞ്ഞ നവംബറില്‍ ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാമിന്റെയും മോഡല്‍ തരിണി കലിംഗരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു.

റായ്ബറേലിയില്‍ മല്‍സരിക്കാൻ രാഹുല്‍ഗാന്ധി…. ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി റായ്ബറേലിയില്‍ മല്‍സരിക്കും. ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പിക്കും. അതേസമയം അമേഠിയില്‍ കെ.എല്‍. ശര്‍മ്മ സ്ഥാനാര്‍ഥിയായേക്കും. ഇരു മണ്ഡലങ്ങളിലും ഇന്നു വൈകുന്നേരത്തോടെ നാമനിർദ്ദേശപത്രിക സമർപ്പണത്തിനുള്ള സമയം അവസാനിക്കും. അന്തിമ തീരുമാനത്തിനായി ഇന്നലെ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കർണാടകയിലെ ശിവമോഗയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

അമേഠിയിൽ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയിൽ യുപി മന്ത്രി ദിനേശ് പ്രതാപ് സിങ്ങുമാണ് ബിജെപി സ്ഥാനാർഥികൾ. മേയ് 20ന് ആണു രണ്ടിടത്തും വോട്ടെടുപ്പ്.