23.5 C
Kollam
Saturday 20th December, 2025 | 12:00:28 AM
Home Blog Page 2761

മായമ്മയുടെ പോസ്റ്റർ, സോംഗ്സ്, ട്രെയിലർ റിലീസായി

പുണർതം ആർട്സ് ഡിജിറ്റലിൻ്റെ ബാനറിൽ രമേശ്കുമാർ കോറമംഗലം രചനയും സംവിധാനവും നിർവ്വഹിച്ച് പുള്ളുവൻ പാട്ടിൻ്റെയും നാവോറ് പാട്ടിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ “മായമ്മ”യുടെ പോസ്റ്റർ, സോംഗ്സ്, ട്രെയിലർ റിലീസായി. തിരുവനന്തപുരം ഏരീസ് പ്ലക്സ് തീയേറ്ററിൽ വെച്ച് നടന്നചടങ്ങിൽ നടൻ ദിനേശ് പണിക്കരാണ് അവയുടെ റിലീസ് നിർവ്വഹിച്ചത്. പുണർതം ആർട്സ് ഡിജിറ്റൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മായമ്മ എന്ന ടൈറ്റിൽ റോൾ അവതരിപ്പിച്ച അങ്കിത വിനോദ്, നടി ഇന്ദുലേഖ, ഗായിക അഖില ആനന്ദ്, സീതാലക്ഷമി, രമ്യാ രാജേഷ്, ശരണ്യ ശബരി, അനു നവീൻ എന്നീ വനിതാ വ്യക്തിത്ത്വങ്ങൾ ചേർന്ന് നിലവിളക്ക് തിരി തെളിച്ചാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

മുഖ്യാതിഥിയായെത്തിയ ദിനേശ് പണിക്കർക്കു പുറമെ രാജശേഖരൻ നായർ, അങ്കിത വിനോദ്, ഇന്ദുലേഖ, പൂജപ്പുര രാധാകൃഷ്ണൻ, അഖില ആനന്ദ്, സംഗീത സംവിധായകൻ രാജേഷ് വിജയ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനിൽ കഴക്കൂട്ടം, നാവോറ് പാട്ട് ഗാനരചയിതാവ് കണ്ണൻ പോറ്റി, നായകൻ അരുൺ ഉണ്ണി, സംവിധായകൻ രമേശ് കുമാർ കോറമംഗലം എന്നിവർ സംസാരിച്ചു. നന്ദി പ്രകാശനം നടത്തിയത് ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ അജയഘോഷ് പരവൂർ ആയിരുന്നു. പ്രോഗ്രാം ആങ്കർ ചെയ്തത് പിആർഓ അജയ് തുണ്ടത്തിലും.

വിജിതമ്പി, ചേർത്തല ജയൻ, കൃഷ്ണപ്രസാദ്, ബിജു കലാവേദി, പി ജെ രാധാകൃഷ്ണൻ, കെ പി എ സി ലീലാമണി എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.

ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ നവീൻ കെ സാജും എഡിറ്റർ അനൂപ് എസ് രാജുമാണ്.
ലക്ഷ്മിജയൻ, പ്രമീള, പ്രിയാ രാജേഷ് എന്നിവരും മായമ്മയിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പിആർഓ അജയ് തുണ്ടത്തിൽ
ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.

പാലക്കാട് പാർക്കിംഗിനെ ചൊല്ലി സംഘർഷം; ആറ് പേർക്ക് വെട്ടേറ്റു

പാലക്കാട് :കല്ലേക്കാട് മേട്ടുപ്പാറയിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്ക് വെട്ടേറ്റു. ഓട്ടോ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്തി, കുമാരന്റെ സഹോദരൻ നടരാജൻ, ഭാര്യ സെൽവി, മക്കളായ ജീവൻ, ജിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്.
ഇതിൽ കുമാരന്റെ പരുക്ക് ഗുരുതരമാണ്. കഴുത്തിന് വെട്ടേറ്റ കുമാരനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവന്റെ സുഹൃത്തിന്റെ ഓട്ടോ നിർത്തിയിടുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്

മറുഭാഗത്ത് ആക്രമണം നടത്തിയ രമേശ്, രതീഷ്, പിതാവ് സുബ്രഹ്മണ്യൻ, സഹോദരി തങ്കം എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്

15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി….

ഡല്‍ഹിയില്‍ 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി. ലോക്കല്‍ വിപണിയിലെ വിതരണത്തിനായി ഫാക്ടറിയില്‍ തയ്യാറാക്കിയ ഗരം മസാല അടക്കമുള്ള വ്യാജ മസാലപ്പൊടിയാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഫാക്ടറിയുടെ ഉടമസ്ഥര്‍ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ഡല്‍ഹിയിലെ കരവാല്‍നഗര്‍ ഏരിയയിലെ ഫാക്ടറിയില്‍ നിന്നാണ് വ്യാജ മസാലപ്പൊടി പിടികൂടിയത്. മസാലപ്പൊടി തയ്യാറാക്കാന്‍ ഉപയോഗിച്ച ചേരുവകകളും ഇതില്‍ ഉള്‍പ്പെടുന്നു. ചീഞ്ഞളിഞ്ഞ ഇലകളും അരിയും, കേടായ തിന, അറക്കപ്പൊടി, ആസിഡുകള്‍, വ്യാജ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന എണ്ണകള്‍ എന്നിവ പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നതായി പൊലീസ് പറയുന്നു. ഫാക്ടറിയില്‍ വ്യാജ മസാലപ്പൊടി തയ്യാറാക്കി വിവിധ ബ്രാന്‍ഡുകളുടെ പേരില്‍ വില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവാണ് ആദ്യചിത്രം. 1994-ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം. എം മുകുന്ദന്റെ തിരക്കഥയില്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയും ലോഹിതദാസിന്റെ തിരക്കഥയില്‍ ഉദ്യാനപാലകനും സംവിധാനം ചെയ്തിട്ടുണ്ട്.
സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പുലര്‍വെട്ടം, സ്വയംവരപന്തല്‍, ഉദ്യാനപാലകന്‍, സുകൃതം, എഴുന്നള്ളത്ത്ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്നേഹപൂര്‍വം മീര. ആമ്പല്‍ പൂവ്, ക്ലിന്റ്, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ തുടങ്ങിയവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. 2005, 2008 വര്‍ഷങ്ങളില്‍ ദേശീയപുരസ്‌ക്കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

യാത്രക്കാരെ കമ്പിവടി ഉപയോഗിച്ച് മര്‍ദ്ദിച്ചു; പ്രതി പിടിയില്‍

കൊല്ലം: തിരുമുല്ലാവാരം ക്ഷേത്രത്തിന് സമീപം ബൈക്ക് തടഞ്ഞ് നിര്‍ത്തി യാത്രക്കാരെ കമ്പിവടി ഉപയോഗിച്ച് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച യുവാവ് പിടിയിലായി. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മനയില്‍കുളങ്ങര കല്ലുംപുറത്ത് വീട്ടില്‍ അനന്തു (32) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര കന്നിമേല്‍ച്ചേരി സ്വദേശി വിദ്യാസാഗര്‍(45) നെയും സുഹൃത്തായ പ്രശാന്തിനേയുമാണ് ഇയാള്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. ശനിയാഴ്ച രാത്രി 11-ഓടെ സുഹൃത്തിനൊപ്പം ബൈക്കില്‍ വരുകയായിരുന്ന വിദ്യാസാഗറിനെ തിരുമുല്ലാവാരം ക്ഷേത്രത്തിന് സമീപത്തുള്ള റോഡില്‍ വച്ച് ഇയാള്‍ തടഞ്ഞ്നിര്‍ത്തി കമ്പിവടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാസാഗര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് ഇയാളെ പിടികൂടുകയായിരുന്നു.

13 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊല്ലം: കൊല്ലം കുമാര്‍ ജംഗ്ഷന് സമീപം പോലീസ് നടത്തിയ പരിശോധനയില്‍ 13 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ചാത്തന്നൂര്‍, മീനാട്, പള്ളിവിള പുത്തന്‍വീട്ടില്‍ മുഹമ്മദ് റാഫി (28) ആണ് സിറ്റി ഡാന്‍സാഫ് സംഘവും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച ഉച്ചയോടെ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്നും വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 13.100
ഗ്രാം എംഡിഎംഎ പോലീസ് സംഘം പിടിച്ചെടുത്തു. കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വിതരണത്തിനായി ബാംഗ്ലൂരില്‍ നിന്നും കടത്തിക്കൊണ്ട് വന്ന സിന്തറ്റിക്ക് ഡ്രഗ്ഗ് ഇനത്തില്‍ പെട്ട മയക്ക് മരുന്നാണ് പിടിച്ചെടുത്തത്. ആഡംബര ജീവിതം നയിക്കുന്നതിനായി ബാംഗ്ലുരില്‍ നിന്നും സ്ഥിരമായി വ്യാവസായിക അടിസ്ഥാനത്തില്‍ മയക്ക് മരുന്ന് എത്തിച്ച് ജില്ലയില്‍ വിതരണം നടത്തിവരികയായിരുന്നു ഇയാള്‍.

വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ കൊല്ലത്ത് വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിൻ വിൻ W 768 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. കൊല്ലത്ത് വിറ്റ WH 618789 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ഇടുക്കിയിൽ വിറ്റ WK 264818 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.

സുഹൃത്തിന്റെ വിവാഹത്തിനായി എത്തിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. കന്യാകുമാരി ഗണപതിപുരത്ത് ലമൂര്‍ ബീച്ചിലാണ് അപകടം നടന്നത്. തഞ്ചാവൂര്‍ സ്വദേശി ചക്രവര്‍ത്തി, അന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ്, നെയ് വേല്‍ സ്വദേശി ഗായത്രി, ദിണ്ഡിഗല്‍ സ്വദേശി പ്രവീണ്‍ ശ്യാം കന്യാകുമാരി സ്വദേശി റഷീദ് എന്നിവരാണ് മരിച്ചത്. എട്ടുപേരാണ് കുളിക്കാനായി കടലില്‍ ഇറങ്ങിയത്. അതില്‍ മൂന്നു പേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു. ഇവര്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുച്ചിറിപ്പിള്ളി മെഡിക്കല്‍ കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളാണ് എല്ലാവരും. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് മരിച്ചത്. മൂന്ന് പേര്‍ ചികിത്സയിലാണ്.
ഇന്നലെ ഗണപതിപുരത്തെ ബീച്ചില്‍ മൂന്നുപേര്‍ മുങ്ങിമരിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് ബീച്ച് അടച്ചിരുന്നു. എന്നാല്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ സംഘം കടലില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു.

മന്ത്രിയുടെ വീട്ടുസഹായിയുടെ വീട്ടില്‍ കുന്നുകൂടിയ പോലെ 25 കോടി രൂപയുടെ നോട്ട് കെട്ടുകള്‍

ഝാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പ് മന്ത്രി അലംഗീര്‍ ആലത്തിന്റെ വീട്ടുസഹായിയുടെ വീട്ടില്‍ നിന്നും 25 കോടി രൂപ. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഇഡി നടത്തിയ റെയ്ഡിലാണ് കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ കണ്ടെടുത്തത്. തദ്ദേശ വികസന വകുപ്പിലെ പദ്ധതി നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ഇഡി കള്ളപ്പണ ഇടപാടു കേസ് രജിസ്റ്റര്‍ ചെയ്തത്. മന്ത്രിയുടെ സഹായി സഞ്ജീവ് ലാലിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത പണം നോട്ടെണ്ണല്‍ യന്ത്രത്തിന്റെ സഹായത്തോടെയാണ് എണ്ണിത്തിട്ടപ്പെടുത്തയത്.

ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ ഏഷ്യ അവാര്‍ഡ് അമൃത സര്‍വകലാശാലയ്ക്ക്

യു.കെ ആസ്ഥാനമായുള്ള ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ (ടിഎച്ച്ഇ) മാഗസിന്റെ പാരിസ്ഥിതിക മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ ഏഷ്യ അവാര്‍ഡ് അമൃത വിശ്വവിദ്യാപീഠത്തിന്. ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ നടത്തുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമായ ലിവ്-ഇന്‍-ലാബ്സ് പദ്ധതിയാണ് ഏഷ്യയിലെ മികവിനുള്ള ഈ അംഗീകാരത്തിന് അമൃത സര്‍വകലാശാലയെ അര്‍ഹമാക്കിയത്.
വിദ്യാര്‍ത്ഥികള്‍ ഗ്രാമങ്ങളില്‍ താമസിച്ച് ഗ്രാമീണജനങ്ങള്‍ ദൈനംദിന ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുകയും അവയ്ക്ക് സുസ്ഥിരമായ പരിഹാരം കണ്ടെത്തുന്നതിനായി പരിശ്രമിക്കുകയും ചെയ്യുന്ന പദ്ധതിയാണ് ലിവ്-ഇന്‍-ലാബ്സ്. ജീവിതത്തിന് വേണ്ടിയുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ അമൃത സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ മാതാ അമൃതാനന്ദമയി ദേവി വിഭാവനം ചെയ്ത പദ്ധതിയാണിത്. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം പുരസ്‌കാരം നേടുന്ന ഏക സ്ഥാപനമാണ് അമൃത.
യുവജനങ്ങളില്‍ സഹാനുഭൂതി വളര്‍ത്താനും അവരുടെ പങ്കാളിത്തത്തിലൂടെ സമൂഹത്തെ ശാക്തീകരിക്കാനുമാണ് ലിവ്-ഇന്‍-ലാബ്സ് പദ്ധതി അമൃത സര്‍വകലാശാല ആവിഷ്‌കരിച്ചതെന്ന് അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റും അമൃത സ്‌കൂള്‍ ഫോര്‍ സസ്റ്റെയ്‌നബിള്‍ ഫ്യൂച്ചേഴ്‌സ് ഡീനുമായ ഡോ. മനീഷ വി രമേഷ് പറഞ്ഞു.
2013-ല്‍ ആരംഭിച്ച ലിവ്-ഇന്‍-ലാബ്സ് ഇപ്പോള്‍ 25 സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷത്തിലധികം ഗുണഭോക്താക്കളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അമൃതയിലെ 30-ലധികം അന്തര്‍ദ്ദേശീയ സ്ഥാപനങ്ങളുടെയും 50 ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും പങ്കാളിത്തത്തോടെയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഗ്രാമീണ സമൂഹത്തിന്റെ സുസ്ഥിര വികസനത്തിനായി പ്രവര്‍ത്തിക്കുന്നത്.