26.2 C
Kollam
Saturday 20th December, 2025 | 07:26:02 PM
Home Blog Page 2750

അരളിപ്പൂവിന് നിരോധനം

തിരുവനന്തപുരം.അരളിപ്പൂ നിരോധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്  കീഴിലുള്ള  ക്ഷേത്രങ്ങളിൽ അരളിപ്പൂ  പൂർണ്ണമായി ഒഴിവാക്കി.

അർച്ചന,നിവേദ്യം പ്രസാദം എന്നിവയ്ക്കാൻ ഒഴിവാക്കിയത് 

പൂജയ്ക്ക് പരമാവധി തെച്ചി തുളസി എന്നിവ ഉപയോഗിക്കണം
മറ്റു പൂക്കൾ ലഭിച്ചില്ലെങ്കിൽ മാത്രം പൂജക്ക് ഉപയോഗിക്കാം

നാളെ മുതൽ തീരുമാനം നടപ്പിലാക്കും

അരളിപ്പൂ കടിച്ച് ഒരു യുവതി മരിച്ചതും അരളിപ്പൂവും ഇലയും കഴിച്ച പശുക്കൾ ചത്തതും വിവാദമായതോടെയാണ് നടപടി .

അരളിപ്പൂവിന് നിരോധനം

തിരുവനന്തപുരം.അരളിപ്പൂ നിരോധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്  കീഴിലുള്ള  ക്ഷേത്രങ്ങളിൽ അരളിപ്പൂ  പൂർണ്ണമായി ഒഴിവാക്കി.

അർച്ചന,നിവേദ്യം പ്രസാദം എന്നിവയ്ക്കാൻ ഒഴിവാക്കിയത് 

പൂജയ്ക്ക് പരമാവധി തെച്ചി തുളസി എന്നിവ ഉപയോഗിക്കണം
മറ്റു പൂക്കൾ ലഭിച്ചില്ലെങ്കിൽ മാത്രം പൂജക്ക് ഉപയോഗിക്കാം

നാളെ മുതൽ തീരുമാനം നടപ്പിലാക്കും

അരളിപ്പൂ കടിച്ച് ഒരു യുവതി മരിച്ചതും അരളിപ്പൂവും ഇലയും കഴിച്ച പശുക്കൾ ചത്തതും വിവാദമായതോടെയാണ് നടപടി .

ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു

തിരുവനന്തപുരം  ഇടവ റെയിൽവെ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു.

ഇടവ ശ്രീയേറ്റ് സംസം വീട്ടിൽ നിസാമുദ്ദീന്റെ ഭാര്യ സോണിയ (60) ആണ് മരിച്ചത്.

കൊല്ലം – കന്യാകുമാരി മെമു ട്രെയിൻ തട്ടിയാണ്  മരണം.

ഉച്ചയ്ക്ക് 12:20 ഓടെയായിരുന്നു അപകടം

അപകടം നടന്ന ഉടനെ
വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചട്ടമ്പിസ്വാമികൾ വിശ്വമഹാഗുരു: :കൃഷ്ണാനന്ദ സരസ്വതി

പന്മന: യഥാർത്ഥ ആചാര്യന്മാരെ തിരിച്ചറിയുന്ന ഇക്കാലത്ത് ലോകത്തിനു ആവശ്യമായ ജീവകാരുണ്യ ദർശനവും സ്ത്രീസമത്വദർശനവും അവതരിപ്പിച്ച ചട്ടമ്പിസ്വാമികൾ വിശ്വ മഹാഗുരുവാണെന്ന് മുംബൈ ശ്രീ രാമദാസാശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി.
ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്‌ദിദിനത്തിൽ പന്മന ആശ്രമത്തിൽ നടന്ന മഹാഗുരുബ്രഹ്മം ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുസങ്കല്പത്തെ വണങ്ങി മാത്രമേ മനുഷ്യന് ഉയരാൻ കഴിയൂ. ചട്ടമ്പിസ്വാമിയുടെ ആശയങ്ങൾ അർഹമായ രീതിയിൽ പ്രചരിപ്പിക്കാൻ എല്ലാ സനാതനധർമവിശ്വാസികളുടെ ഭാഗത്തു നിന്നും വലിയ ശ്രമങ്ങൾ ഉണ്ടാകണം. ആചാര്യമൗലി എന്നു വിശേഷിപ്പിക്കപ്പെട്ട മഹാഗുരു എല്ലാ ആചാര്യന്മാരുടെയും ഗുരുവാണെന്നും കൃഷ്ണാനന്ദ സരസ്വതി പറഞ്ഞു. ചട്ടമ്പിസ്വാമിയുടെ കൃതികൾ വിവിധ ഭാഷകളിലേയ്ക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന് സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.ജാതിഭേദത്തിന്റെ കാഴ്ചപ്പാടിൽ മതാചാര്യന്മാരുടെ ജീവിതത്തെ വ്യാഖാനിക്കരുത്. ലോകമാകെ ഹിന്ദുധർമം ശാസ്ത്രീയവ്യാഖ്യാനത്തോടെ സ്വീകരിക്കപ്പെടുമ്പോൾ നമ്മൾ പുറം തിരിഞ്ഞു നിൽക്കരുതെന്നും പന്മന ആശ്രമം മഹാഗുരുവിന്റെ ആശയപ്രചാരണ ങ്ങൾക്കുള്ള തുറന്ന വേദിയാകണമെന്നും ചിദാനന്ദപുരി പറഞ്ഞു. ബ്രഹ്മശ്രീ പ്രജ്ഞാനാനന്ദ തീർത്ഥപാദരുടെ അദ്ധ്യക്ഷതയിൽ സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥ, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, സ്വാമി ഡോ. ധർമ്മാനന്ദൻ, ബാലപ്രജാപതി അഡികാളർ, കുമ്മനം രാജശേഖരൻ, ഡോ. എം.എം.ഉണ്ണികൃഷ്ണൻ, സ്വാമി കൃഷ്ണമയാ നന്ദ തീർത്ഥപാദർ, എ.ആർ. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ഡബിൾ തായമ്പകയും, പാഠകവും, മേജർ സെറ്റ് കഥകളിയും നടന്നു .

പരീക്ഷയെഴുതി കാത്തിരിക്കെ പിതാവ് കൊലപ്പെടുത്തിയ പത്താംക്ലാസ്സുകാരിക്ക് എസ്എസ്എല്‍സി പരീക്ഷാഫലം വന്നപ്പോള്‍ ഒമ്പത് എ പ്ലസ്സ്

പയ്യോളി. പരീക്ഷയെഴുതി കാത്തിരിക്കെ പിതാവ് കൊലപ്പെടുത്തിയ പത്താംക്ലാസ്സുകാരിക്ക് എസ്എസ്എല്‍സി പരീക്ഷാഫലം വന്നപ്പോള്‍ ഒമ്ബത് എ പ്ലസ്സ്.

പയ്യോളിയില്‍ പിതാവ് കൊലപ്പെടുത്തിയ ഗോപികയ്ക്ക് ഒമ്ബത് എ പ്ലസും ഒരു എ യുമാണ് ഫലം വന്നപ്പോള്‍ കിട്ടിയത്. പരീക്ഷ അവസാനിച്ചതിന്റെ പിറ്റേന്നായിരുന്നു ഗോപികയെയും അനുജത്തി ജ്യോതികയെയും പിതാവ് സുമേഷ് കൊലപ്പെടുത്തിയത്.

അയനിക്കാട് കുറ്റിയില്‍ പീടികയ്ക്കു സമീപം പുതിയോട്ടില്‍ വള്ളില്‍ ലക്ഷ്മി നിലയത്തില്‍ സുമേഷിന്റെ മകളാണ് ഗോപിക. അമ്മ നേരത്തേ തന്നെ മരണമടഞ്ഞിരുന്നു. പഠിക്കാന്‍ മിടുക്കികളായിരുന്ന രണ്ടിനെയും വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം പിതാവ് തീവണ്ടിക്ക് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഒരുമാസം മുമ്ബായിരുന്നു ഈ ദാരുണമായ സംഭവങ്ങള്‍ അരങ്ങേറിയത്.

പഠനത്തില്‍ എന്നപോലെ തന്നെ പാടാനും മിടുക്കിയായിരുന്നു ഗോപിക. ഗോപികയുടെ ഉയര്‍ന്ന വിജയം അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം വേദനയായി മാറി. 720 പേരാണ് പയ്യോളി ടി എസ് ജിവിഎച്ച്എസ് സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. സംസ്ഥാനകലോത്സവത്തില്‍ ഗോപിക നയിച്ച സംഘഗാന ടീം എ ഗ്രേഡ് നേടിയിരുന്നു.

ഇന്ത്യാസഖ്യം ജയിച്ചാല്‍ പടക്കം പൊട്ടുക പാകിസ്താനിലാകുമെന്ന് അമിത് ഷാ

ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാസഖ്യം ജയിച്ചാല്‍ പടക്കം പൊട്ടുക പാകിസ്താനിലാകുമെന്നും പാകിസ്താന്റെ രഹസ്യ അജണ്ടകളാണ് ഇന്ത്യാ സഖ്യവും രാഹുലും മുമ്‌ബോട്ട് വെക്കുന്നതെന്നും ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷാ.

പ്രതിപക്ഷം ജയിച്ച് അധികാരത്തിലെത്തിയാല്‍ അവര്‍ രാമക്ഷേത്രത്തിന് ബാബറി പൂട്ട് ഇടുമെന്നും പറഞ്ഞു.

വോട്ടുബാങ്കിനെ ഭയന്നാണ് പ്രതിപക്ഷനേതാക്കള്‍ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. ബിജെപിക്ക് വോട്ടുബാങ്കില്‍ ഭയമില്ല. പാകിസ്താന്റെ അജണ്ടകളാണ് രാഹുല്‍ മുന്നോട്ടുവെക്കുന്നതെന്നും റായ്ബറേലിയില്‍ തോറ്റുപോയാല്‍ രാഹുലിന് ഇറ്റലിയില്‍ പോയി അവിടെ സ്ഥിരതാമസമാക്കണമെന്നും അമിത് ഷാ പരിഹസിച്ചു. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തു.

ഇന്ദിരാഗാന്ധി ഉയിര്‍ത്തെഴുന്നേറ്റ് വന്നാല്‍ പോലും സിഎഎ പിന്‍വലിക്കാനാവില്ലെന്നും പാകിസ്താനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും എത്തിയ ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പൗരത്വം നല്‍കുക തന്നെ ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ലക്കിംപൂരില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

കുന്നത്തൂരിലെ ഇഷ്ടിക ഫാക്ടറികൾ വിസ്‌മൃതിയിലേക്ക്

ശാസ്താംകോട്ട:ഒരു കാലത്ത് നാട്ടിൻപുറങ്ങളിൽ തഴച്ചു വളർന്നിരുന്ന ഇഷ്ടിക വ്യവസായം നാടിന്റെ മാറ്റത്തിനൊപ്പം മൺമറയുന്നു.പാടശേഖരങ്ങളും പുഴയോരങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന ഇഷ്ടിക ഫാക്ടറികൾ വിസ്‌മൃതിയിലേക്ക് കുപ്പുകുത്താൻ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ സമീപനങ്ങളും നിയമങ്ങളുമെല്ലാം കാരണമായി.ചെളിയുടെ ലഭ്യതക്കുറവും തൊഴിലാളികളെ കിട്ടാനില്ലാത്തതും പ്രധാന തടസമായി.കുന്നത്തൂർ താലൂക്കിലെ 7 പഞ്ചായത്തുകളിലായി ഏകദേശം അഞ്ഞുറിലധികം കട്ടച്ചൂളകൾ പ്രവർത്തിച്ചിരുന്നതായാണ് വിവരം.

കല്ലടയാറിന്റെ തീരങ്ങളും പാടശേഖരങ്ങളും കേന്ദ്രീകരിച്ച് കുന്നത്തൂർ,പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളിലാണ് കൂടുതൽ ഫാക്ടറികൾ ഉണ്ടായിരുന്നത്.ശൂരനാട് തെക്ക്,ശൂരനാട് വടക്ക്,പോരുവഴി എന്നിവിടങ്ങളിലും ചൂളകൾ കുറവായിരുന്നില്ല.10 വർഷം മുമ്പ് മുതലാണ് ഫാക്ടറികളുടെ പ്രവർത്തനം പൂർണമായും നിലച്ചത്.ഭാഗികമായി പ്രവർത്തിച്ചു വന്നവ പോലും മുന്നോട്ട് പോകാൻ കഴിയാതെ കുപ്പുകുത്തി.തദ്ദേശീയർ ഇഷ്ടികളങ്ങളിൽ പണിയെടുക്കാൻ വിമുഖത കാട്ടിയതിനെ തുടർന്ന് വൻതോതിൽ അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ടു വന്ന് വ്യവസായം നിലനിർത്താൻ ഉടമകൾ പരമാവധി ശ്രമിച്ചു.ഇഷ്ടിക നിർമ്മിക്കാൻ വേണ്ടുന്ന അസംസ്കൃത വസ്തുക്കളായ നീലച്ചെളിയുടെയും പശപ്പുള്ള ചുവന്ന മണ്ണിന്റെയും (പുട്ട് മണ്ണ്) ലഭ്യതക്കുറവും തിരിച്ചടിയായി.

ഇതിന് പരിഹാരമായി തമിഴ്നാട്ടിൽ നിന്നടക്കം കൂടിയ വിലയ്ക്ക് ചെളി ഇറക്കേണ്ടതായി വന്നു.ഇതിനൊപ്പം ചൂള കത്തിക്കാനുള്ള വിറകിന്റെ വിലയും തൊഴിലാളികളുടെ ശമ്പളവും കൃതിച്ചുയർന്നു.പിടിച്ചു നിൽക്കാൻ ഇഷ്ടികയുടെ വില വർദ്ധനവായിരുന്നു ഏക ആശ്വാസം.ഇതിനിടയിലാണ് ഹോളോ ബ്രിക്സുകളുടെ കടന്നുവരവ്.ഇതോടെ നാട്ടിൻപുറങ്ങളിൽ പോലും മൺകട്ടയോട് ജനം മുഖം തിരിച്ചു.ഇഷ്ടിക ഫാക്ടറി നടത്തി വന്നിരുന്ന പലരും ഇന്ന് കടക്കെണിയിലാണ്.ആത്മഹത്യയുടെ പാത പിന്തുടർന്നവരും നിരവധിയാണ്.ഇഷ്ടിക കളങ്ങളിലെത്തിയ മറുനാട്ടുകാർ മറ്റ് ജോലികളിലേക്ക് മാറി.കുന്നത്തൂർ തോട്ടത്തുംമുറിയിലടക്കം
പലയിടത്തും നോക്കു കുത്തിയായി ഇഷ്ടിക ഫാക്ടറികളുടെ ശേഷിപ്പുകൾ ചരിത്രസ്മാരകം പോലെ കാണാം.

എസ് എസ് എൽ സി വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം ഞായറാഴ്ച

ശാസ്താംകോട്ട: ഭരണിയ്ക്കാവ് ആര്യഭട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ദൃശ്യ ഓൺലൈൻ ന്യൂസ് എന്നിവ സംയുക്തമായി ഏർപ്പെടുത്തിരിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് മാർക്ക് നേടിയ വിദ്യാർത്ഥികൾക്കായുള്ള മെറിറ്റ് അവാർഡ് വിതരണം ഞായറാഴ്ച നടക്കും. കുന്നത്തൂർ താലൂക്കിലെ സ്ക്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 120 വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകുന്നത്. ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത നിലവാരം പുലർത്തിയ സ്ക്കൂളുകൾക്ക് മൊമൻ്റോ നൽകും. ഞായറാഴ്ച രാവിലെ 10ന് ഭരണിയ്ക്കാവ് ആര്യഭട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നടക്കുന്ന പരിപാടി കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. മെറിറ്റ് അവാർഡിന് അർഹരായ വിദ്യാർത്ഥികൾ 8921957951 എന്ന വാട്ട്സ് അപ്പ് നമ്പരിൽ പേര്, സ്ക്കൂളിൻ്റെ പേര്, മൊബൈൽ നമ്പർ എന്നിവ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മെയ് 11 വൈകിട്ട് 6 വരെ

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിനെ തൽസ്ഥാനത്തു നിന്ന് മാറ്റി

കാസർകോട്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയയെ തൽസ്ഥാനത്തു നിന്ന് മാറ്റി. കെപിസിസിയുടെ നിർദ്ദേശപ്രകാരമാണ് ഡിസിസിയുടെ നടപടി. കേസിലെ 13-ാം പ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയുമായ ബാലകൃഷ്ണ‌ന്റെ മകന്റെ വിവാഹ സൽക്കാരത്തിലാണ് കോൺഗ്രസ് പെരിയ മണ്ഡലം പ്രസിഡണ്ട് പ്രമോദ് പെരിയ പങ്കെടുത്തത്. ഇതിന്റെ ചിത്രവും പുറത്തായിരുന്നു. ചൊവ്വാഴ്ച‌ പെരിയയിലെ ഓഡിറ്റോറിയത്തിലായിരുന്നു
ബാലകൃഷ്ണ‌ന്റെ മകന്റെ വിവാഹ സൽക്കാരം. ഇതേ ചിത്രത്തിൽ മുൻ എം.എൽ.എയും സിപിഎം നേതാവുമായ കെ. കുഞ്ഞിരാമനുമുണ്ട്.

രണ്ടാം ദിവസവും യാത്രക്കാരെ പെരുവഴിയിലാക്കി എയർഇന്ത്യ,നടപടി തുടങ്ങി

കൊച്ചി. രണ്ടാം ദിവസവും യാത്രക്കാരെ പെരുവഴിയിലാക്കി എയർഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പ്രതിഷേധം. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും ഇന്നും സർവീസ് മുടങ്ങി. യുഎഇയിൽ നിന്ന് വെള്ളിയാഴ്ച വരെയുള്ള കൂടുതൽ സർവീസുകളും റദ്ദാക്കി.

മുന്നറിയിപ്പില്ലാതെ സർവീസുകൾ രണ്ടാം ദിവസവും റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി. വിസാകാലാവധിയും, അവധിയും തീരുന്നവരുൾപ്പെടെയുള്ള പ്രവാസികളാണ് ഏറെ വലഞ്ഞത്. തിരുവനന്തപുരം കണ്ണൂർ കരിപ്പൂർ നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലായി ഇന്നു മാത്രം റദ്ദാക്കിയത് 20ലധികം എയർ ഇന്ത്യ സർവീസുകൾ.

ഇന്നലെ ക്യാൻസൽ ചെയ്ത പല ടിക്കറ്റുകളും നാളത്തേക്കാണ് റീ ഷെഡ്യൂൾ ചെയ്ത നൽകിയിരിക്കുന്നത്. എന്നാൽ സമരം അവസാനിച്ചില്ലെങ്കിൽ
ഈ സർവീസുകൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ലെന്ന് യാത്രക്കാർ പറഞ്ഞു. ചർച്ചയിലൂടെ പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നീക്കത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ്.

കൂട്ട അവധി എടുത്ത ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി തുടങ്ങി എയർ ഇന്ത്യാ എക്സ്പ്രസ്. 25 ജീവനക്കാരെ പിരിച്ച് വിട്ടു. കൂടുതൽ പേർക്ക് നോട്ടീസ് നൽകും. എന്നാൽ എയർ ഇന്ത്യയിൽ നഗ്നമായ തൊഴിൽ നിയമ ലംഘനം നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ലേബർ കമ്മീഷണർ ടാറ്റാ ഗ്രൂപ്പിന് അയച്ച ഇമെയിൽ പുറത്ത് വന്നു. ലേബർ കമ്മീഷൻ മധ്യസ്ഥ ശ്രമം തുടരുകയാണ്.


അതേസമയം കൂട്ട അവധി മുൻകൂട്ടി തയ്യാറാക്കിയ ധാരണ പ്രകാരമെന്ന് വ്യക്തമായതായി എയർ ഇന്ത്യ പിരിച്ച് വിടൽ നോട്ടീസിൽ പറയുന്നു. സ്ഥാപനത്തെ നാണം കെടുത്തിയ നടപടിയാണ് ഉണ്ടായത്. കമ്പനിയുമായുള്ള കരാറിലെ വ്യവസ്ഥകൾ ജീവനക്കാർ ലംഘിച്ചെന്നും അത് മൂലം ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞെന്നും നോട്ടീസിലുണ്ട്. പ്രതിഷേധിക്കുന്ന ക്യാബിൻ ക്രൂവിന് പറയാനുള്ളത് കേൾക്കാൻ സന്നദ്ധമാണെന്ന് കമ്പനി സിഇഒ ജീവനക്കാർക്ക് അയച്ച ഇമെയലിലിൽ പറയുന്നു.അതേസമയം സ്ഥാപനവും ജീവനക്കാരും തമ്മിലുള്ള പ്രശ്നം ഗുരുതരമാക്കിയതിൽ മാനേജ് മെന്ർറിനെ പ്രതിക്കൂട്ടിലാക്കുന്ന തെളിവ് ഇന്ന് പുറത്ത് വന്നു. ഡൽഹിയിലെ റീജിയണൽ കമ്മീഷണർ പ്രശ്നത്തിൽ ഇടപെട്ട് മെയ് മൂന്നിന് ടാറ്റാ ഗ്രൂപ്പ് ചെയർമാന് അയച്ച ഇമെയിലാണ് പുറത്ത് വന്നത്. നഗ്നമായ തൊഴിൽ ലംഘനം നടന്നെന്നും പ്രശ്ന പരിഹാരത്തിന് മാനേജ്മെന്ർറ് സഹകരിച്ചില്ലെന്നും വേബർ കമ്മീഷണർ കുറ്റപ്പെടുത്തി. തെറ്റായ വിവരങ്ങൾ നൽകി കമ്മീഷനെ വഴിതെറ്റിക്കാൻ കമ്പനി ശ്രമിച്ചെന്നും കുറ്റപ്പെടുത്തുന്നു. ഉച്ചയ്ക്ക് ശേഷം മാനേജ്മെന്ർറും സമരം ചെയ്യുന്ന ജീവനക്കാരും ലേബർ കമ്മീഷന്ർറെ മധ്യസ്ഥതയിൽ യോഗം ചേരും. യോഗത്തിൽ സമവായം ആയില്ലെങ്കിലും പ്രതിസന്ധി അയയില്ല. യാത്രക്കാർ വലയും