Home Blog Page 275

കോൺഗ്രസ്‌ നേതാവിന് വധഭീഷണിയെന്ന് പരാതി;ഡിവൈഎസ്പിക്ക് പരാതി നൽകി

ശാസ്താംകോട്ട:കോൺഗ്രസ്‌ നേതാവും 
ദളിത് കൂട്ടായ്മ സംസ്ഥാന പ്രസിഡന്റുമായ ദിനകർ കോട്ടക്കുഴിക്ക് നേരെ വധഭീഷണിയെന്ന് പരാതി.വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ  സന്ദേശമായാണ് വധഭീഷണി എത്തിയത്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഡാർവിൻ എന്നയാളാണ് ഭീഷണി മുഴക്കിയതെന്ന് കാട്ടി ദിനകർ കോട്ടക്കുഴി ശാസ്താംകോട്ട ഡിവൈഎസ്പിക്ക് പരാതി നൽകി.“വീട്ടിൽ കയറി വെട്ടും,പുറത്തേക്ക് ഇറങ്ങിയാൽ കൈകാര്യം ചെയ്യും,പച്ചയ്ക്ക് കത്തിക്കും” എന്ന രീതിയിലാണ് ഭീഷണി എത്തിയതെന്ന് പരാതിയിൽ പറയുന്നു.ചവറയിൽ ആദിവാസി കുടുംബത്തിന് നേരെ നടന്ന ആക്രമണ കേസിലെ ലഹരി സംഘവുമായി ബന്ധമുള്ള ആദിക്കാട് മുക്ക് സ്വദേശികളാണ് ഭീഷണിക്ക് പിന്നിലത്രേ.ചവറ കേസിൽ 15 പ്രതികൾക്ക് എതിരെ നിയമനടപടി എടുപ്പിക്കാൻ ശക്തമായി നിലകൊണ്ടതാണ് തന്നോട് ശത്രുതയ്ക്കുള്ള കാരണമെന്ന് പരാതിയിൽ പറയുന്നു.പലതവണ ആക്രമിക്കാൻ ശ്രമങ്ങൾ നടന്നതായും പരാതി വ്യക്തമാക്കുന്നു.പാർട്ടി ഓഫീസിനുള്ളിൽ കയറി കയ്യേറ്റശ്രമം നടത്തിയ സംഭവവും ഉണ്ടായി.വിദേശത്തു നിന്ന് സോഷ്യൽ മീഡിയ വഴിയുള്ള അപവാദപ്രചരണത്തിൽ സൈബർ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്.അതിനിടെ ചവറ കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദിനകറിനെ ഭീഷണിപ്പെടുത്തുന്നതെന്നും ഇതിനെതിരെ പോലീസ് ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ദളിത് കൂട്ടായ്മ നേതാക്കളായ അംബിയിൽ പ്രകാശ്,വിജയകുമാർ തഴക്കര,രാജൻ കൊല്ലക,മണക്കാല സുരേഷ് എന്നിവർ ആവശ്യപ്പെട്ടു.

യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

തിരുവനന്തപുരം: തൈക്കാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. രാജാജി നഗര്‍ സ്വദേശി അലന്‍ (19) ആണ് മരിച്ചത്. തൈക്കാട് ക്ഷേത്രത്തിനു സമീപമാണ് കൊലപാതകം. കളിക്കുന്നതുമായി ബന്ധപ്പെട്ടു സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലും കൊലയിലും കലാശിച്ചത് എന്നാണ് വിവരം.

സ്‌കൂള്‍ വിദ്യാർത്ഥികള്‍ തമ്മിലുള്ള തർക്കത്തില്‍ ഇടപെട്ട യുവാവിനെ നടുറോഡില്‍ കുത്തികൊലപ്പെടുത്തി

തിരുവനന്തപുരം: യുവാവിനെ നടുറോഡില്‍ കുത്തികൊലപ്പെടുത്തി. പേരൂർക്കട സ്വദേശിയായ അലൻ എന്ന യുവാവാണ് തൈക്കാട് കുത്തേറ്റ് മരിച്ചത്.

സ്‌കൂള്‍ വിദ്യാർത്ഥികള്‍ തമ്മിലുള്ള തർക്കത്തില്‍ ഇടപെടുന്നതിനിടെയാണ് കുത്തിയത്.19 കാരൻ ആണ് കുത്തേറ്റ് മരിച്ച അലൻ. കുത്തേറ്റ അലനെ വിദ്യാർത്ഥികള്‍ തന്നെയാണ് ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോയത്.

തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾക്കും സംശയങ്ങൾക്കുമായി ഹെൽപ്പ് ഡെസ്ക്കുമായി ബന്ധപ്പെടാം

എല്ലാ രാഷ്ട്രീയപാർട്ടികളും  തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളും, അച്ചടിശാലാ ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് ലഘുലേഖകൾ പോസ്റ്ററുകൾ തുടങ്ങിയവ അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കണം എന്ന് ജില്ലാ കലക്ടർ എൻ ദേവിദാസ്. പെരുമാറ്റ ചട്ട നിരീക്ഷണ സമിതിയുടെ ചേംമ്പറിൽ ചേർന്ന യോഗത്തിൽ അധ്യക്ഷതവഹിക്കവേ രണ്ട് പരാതികൾ ലഭിച്ചെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. കൈകൊണ്ട് പകർത്തിയെഴുതുന്നതൊഴിച്ച്, എല്ലാ തിരഞ്ഞെടുപ്പ് ലഘുലേഖകളിലും പോസ്റ്ററുകളിലും നോട്ടീസുകളിലും അച്ചടിച്ച പ്രസ്സ് പ്രസാധകൻ എന്നിവരുടെ പേരും വിലാസവും മുൻപേജിൽ ഉണ്ടായിരിക്കണം. അതിൻ്റെ ഒരു പകർപ്പ് സഹിതം പ്രസ്സുടമ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയക്കണം. അച്ചടിച്ച രേഖകളുടെ എണ്ണവും, ഈടാക്കിയ കൂലിയും മറ്റു ചിലവുകളും  സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിർണ്ണയിച്ചിട്ടുള്ള ഫോമിൽ ഒപ്പ് വച്ച് രേഖപ്പെടുത്തണം.  അച്ചടിച്ച രേഖകളും പ്രസ്സ് ഉടമകൾ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും സമർപ്പിക്കണം.

നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ശബ്ദ-ദൃശ്യ-അച്ചടി മാധ്യമ പ്രചാരണ വസ്തുക്കളിൽ എ.ഐ ലേബൽ കൃത്യമായി രേഖപ്പെടുത്തണമെന്നും കലക്ടർ പറഞ്ഞു.
തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾക്കും സംശയങ്ങൾക്കുമായി പൊതുജനങ്ങൾക്ക് ഹെൽപ്പ് ഡെസ്ക് വിനിയോഗിക്കാം. ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി സെക്രട്ടറിയാണ് ഹെൽപ്പ് ഡെസ്കിന്റെ നോഡൽ ഓഫീസർ, തദ്ദേശസ്വയംഭരണ വകുപ്പ് സീനിയർ സൂപ്രണ്ടിനാണ് ചുമതല. 9497780415, 9744552240 താത്കാലിക നമ്പറായ 0474-2794961 മുഖേന പരാതികളും സംശയങ്ങളും അറിയിക്കാം. ആൻ്റി ഡഫേസ്മെൻറ് സ്ക്വാഡിന് ഉത്തരവായെന്നും യോഗത്തിൽ അറിയിച്ചു. സമിതിയുടെ കൺവീനറായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സുബോധ്, അംഗങ്ങളായ  ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബി ജയശ്രീ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ ഹേമന്ത് കുമാർ, ഹെൽപ്പ് ഡെസ്ക് നോഡൽ ഓഫീസർ ടി സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

തദ്ദേശ തിരഞ്ഞെടുപ്പ്; ആയുധങ്ങൾ നവംബർ 19നകം  സറണ്ടർ ചെയ്യണം: ജില്ലാ കളക്ടർ

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ ആയുധ ലൈസന്‍സികളും കൈവശം സൂക്ഷിച്ചിട്ടുള്ള ആയുധങ്ങള്‍ നവംബർ 19നകം  ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ സറണ്ടർ ചെയ്യണമെന്ന് ജില്ലാ കലക്‌ടർ എൻ ദേവിദാസ്. ആയുധങ്ങൾ സറണ്ടർ ചെയ്യുന്നതിൽ നിന്ന് ഇളവുകൾ ആവശ്യപ്പെട്ട്  37 അപേക്ഷകൾ ലഭിച്ചു. ഇവ പരിശോധിച്ച് വരികയാണ്. സ്വകാര്യ ഏജൻസികളെ  ആയുധങ്ങൾ കൈവശംവയ്ക്കാൻ അനുവദിക്കില്ല. റൈഫിൾ അസോസിയേഷൻ, വിമുക്ത ഭടന്മാർ എന്നിവർ അവർ ജോലി ചെയുന്ന സ്ഥാപനങ്ങളുടെ സാക്ഷ്യപത്രം ഹാജരാക്കണം. പൊതുമേഖലാ/സ്വകാര്യ ബാങ്കുകളിലെ സുരക്ഷാ ജീവനക്കാർ ആയുധങ്ങൾ കൈവശം സൂക്ഷിക്കാൻ ബാങ്ക് മാനേജർമാരുടെ കത്ത് ഹാജരാക്കണം. ഇതിൽ ജോലിയുടെ സ്വഭാവം, ജീവനക്കാരെ നിയോഗിച്ചിരിക്കുന്ന സമയം, ആയുധം സൂക്ഷിക്കുന്ന സ്ഥലം-വ്യക്തിയുടെ വിശദാംശങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തണം.
എ ഡി എം ജി നിർമൽ കുമാർ, പോലീസ് അസി.  കമ്മിഷണർ പ്രദീപ്, കൊല്ലം റൂറൽ ഡി വൈ എസ് പി രവി സന്തോഷ്, ഡി എൽ ഒ എസ്. അരുൺകുമാർ, സൂപ്രണ്ട് നസീമ തുടങ്ങിയവർ പങ്കെടുത്തു.

അമ്മയെ മകൻ കൊടുവാളുകൊണ്ട് എറിഞ്ഞു പരിക്കേൽപ്പിച്ചു

കൊയിലാണ്ടി. മണമ്മലിൽ  അമ്മയെ മകൻ കൊടുവാളുകൊണ്ട് എറിഞ്ഞു പരിക്കേൽപ്പിച്ചു.

വൈകിട്ട്  അഞ്ചുമണിയോടെ കൂടിയാണ് സംഭവം

പരിക്കേറ്റ മാധവിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി

ശ്രീനാദേവി പള്ളിക്കൽ ഡിവിഷനിൽ സ്ഥാനാർത്ഥി

അടൂർ.ശ്രീനാദേവി പള്ളിക്കൽ ഡിവിഷനിൽ സ്ഥാനാർത്ഥി 

സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ കൗൺസിലർ ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയാകും

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽ ആയിരിക്കും മത്സരിക്കുക

പള്ളിക്കൽ ഡിവിഷനിൽ നിന്ന് രാജിവച്ചാണ് കോൺഗ്രസിൽ ചേർന്നത്.

എസ്‌ഐആര്‍ ഫോം പൂരിപ്പിച്ച് വാങ്ങാന്‍ വീട്ടിലെത്തിയ ബിഎല്‍ഒയെ വളര്‍ത്തുനായ കടിച്ചു

തിരുവല്ലയിൽ എസ്‌ഐആര്‍ ഫോം പൂരിപ്പിച്ച് വാങ്ങാന്‍ വീട്ടിലെത്തിയ ബിഎല്‍ഒയെ വളര്‍ത്തുനായ കടിച്ചു.

കടപ്ര സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരിയായ രശ്മിക്കാണ് കടിയേറ്റത്.

മണിപ്പുഴയ്ക്ക് സമീപത്തുളള വീട്ടില്‍ വെച്ചായിരുന്നു സംഭവം

വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടെ നായയെത്തി കടിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി

ദക്ഷിണ- പൂര്‍വ്വ റെയില്‍വേയില്‍ 1785 അപ്രന്റിസ്; നവംബര്‍ 18 മുതല്‍ അപേക്ഷിക്കാം

ദക്ഷിണ- പൂര്‍വ്വ (South Eastern) റെയില്‍വേയില്‍ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1785 ഒഴിവുകളിലേക്കാണ് നിയമനം നടത്തുക. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rrcser.co.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

നവംബര്‍ 18-ന് ആരംഭിക്കുന്ന രജിസ്‌ട്രേഷന്‍ പ്രക്രിയ ഡിസംബര്‍ 17- ന് അവസാനിക്കും. ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ നിന്നും കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ മെട്രിക്കുലേഷന്‍ അഥവാ പത്താം ക്ലാസ്/പ്ലസ് ടു തത്തുല്ല്യം, അപ്രന്റിസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ട്രേഡില്‍ ഐടിഐ പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത.

2026 ജനുവരി ഒന്നിന് 15- നും 24-നും വയസ്സിനിടയ്ക്കുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്‌ അപേക്ഷിക്കാം. മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റോ ജനന സര്‍ട്ടിഫിക്കറ്റോ ആണ് വയസ്സിന്റെ മാനദണ്ഡമായി കണക്കാക്കുക. മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയത് പോലെ ആയിരിക്കണം അപേക്ഷയിലെ വിവരങ്ങളും. അപേക്ഷയുടെ കൂടെ ഫോട്ടോ, ഒപ്പ് എന്നിവയുടെ സ്‌കാന്‍ ചെയ്ത കോപ്പി കൂടി ഉള്‍പ്പെടുത്തണം.

തിരഞ്ഞെടുപ്പ് പ്രക്രിയ

വിവിധ ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവരെ ഉള്‍പ്പെടുത്തി ട്രേഡിന്റെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. മെട്രിക്കുലേഷന് ലഭിച്ച മാര്‍ക്കിന്റെ ശതമാനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്നതാണ് മെറിറ്റ് ലിസ്റ്റ്. മെട്രിക്കുലേഷന്‍ പരീക്ഷയിലെ എല്ലാ വിഷയങ്ങള്‍ക്കും ലഭിച്ച മാര്‍ക്കുകള്‍ പരിഗണിച്ചാണ് ശതമാനം കണക്കാക്കുക. അല്ലാതെ പ്രത്യേകം വിഷയങ്ങളുടെ മാര്‍ക്ക് മാത്രമായി പരിഗണിക്കില്ല. ഇങ്ങനെ തിരഞ്ഞെടുക്കുന്ന രണ്ട് ഉദ്യോഗാര്‍ഥികള്‍ക്ക് ഒരുപോലെ മാര്‍ക്കുകള്‍ വന്നാല്‍ പ്രായം പരിഗണിച്ചാണ് തിരഞ്ഞെടുക്കുക.

ഇതിന് ശേഷം തയ്യാറാക്കുന്ന ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ രേഖകളുടെ പരിശോധനയ്ക്കായി വിളിക്കും. അതിനുശേഷമാണ് അന്തിമമായ ലിസ്റ്റ് തയ്യാറാക്കുക.

അപേക്ഷാ ഫീസ്

100 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/വനിത എന്നീ വിഭാഗങ്ങളെ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്/ ഇന്റര്‍നെറ്റ് ബാങ്കിങ്/ യുപിഐ/ഇ- വാലറ്റുകള്‍ ഉപയോഗിച്ച് പണമടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് റെയില്‍വെയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കഞ്ചാവും പണവുമായി സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ

മലപ്പുറം.കഞ്ചാവും പണവുമായി സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ.
കോട്ടക്കൽ സ്വദേശി ഷഫീർ വി.കെ ആണ് എക്സൈസിന്റെ പിടിയിലായത്.

16.63 കിലോഗ്രാം കഞ്ചാവും 20 ലക്ഷത്തിലധികം രൂപയും പിടികൂടി,
ബൈക്കിൽ നിന്ന് 5.100 കിലോഗ്രാം കഞ്ചാവും 6,310 രൂപയും പിടികൂടി.

തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ 11.503 കിലോഗ്രാം കഞ്ചാവും 20,88,500 രൂപയും കൂടി കണ്ടെത്തി.

കഞ്ചാവ് മൊത്തവും ചില്ലറയും വിൽപ്പന നടത്തുന്നയാളാണ് പ്രതി