കരുനാഗപ്പള്ളി. ഡ്രൈവിംങ് ടെസ്റ്റ് ഗ്രൗണ്ടില്‍ പഴയ വാഹനങ്ങള്‍ നിരത്തി കഞ്ഞിവച്ചുപ്രതിഷേധം നടന്നു. ഡ്രൈവിംങ് സ്കൂള്‍ ഉടമകളും തൊഴിലാളികളും ചേര്‍ന്നാണ് സമരം നടത്തിയത്. സംസ്ഥാന വ്യാപകപ്രക്ഷോഭത്തിന്‍റെ ഭാഗമായായിരുന്നു പ്രതിഷേധം.

കരുനാഗപ്പള്ളി. ഡ്രൈവിംങ് ടെസ്റ്റ് ഗ്രൗണ്ടില്‍ പഴയ വാഹനങ്ങള്‍ നിരത്തി കഞ്ഞിവച്ചുപ്രതിഷേധം നടന്നു. ഡ്രൈവിംങ് സ്കൂള്‍ ഉടമകളും തൊഴിലാളികളും ചേര്‍ന്നാണ് സമരം നടത്തിയത്. സംസ്ഥാന വ്യാപകപ്രക്ഷോഭത്തിന്‍റെ ഭാഗമായായിരുന്നു പ്രതിഷേധം.

തെങ്ങ് കൃഷി നഷ്ടമാണോ. തൊട്ടതിനും പിടിച്ചതിനും തേങ്ങാ അരച്ചു കൂട്ടി ശീലിച്ചമലയാളിക്ക് വീട്ടാവശ്യത്തിനുള്ളതെങ്കിലും കിട്ടിയാല്‍ മതിയെന്ന സങ്കല്‍പമായിരുന്നു. എന്നാല്‍ അതുമാറി വരുന്നു.ഒരു കിലോ തേങ്ങാ കടയിൽ നിന്നും വാങ്ങുമ്പോൾ 43 രൂപ വരെ വന്നിരുന്നു ഈ വർഷം, ഇനി അത് കൂടാനാണ് സാധ്യത.ചെമ്പന്‍ ചെല്ലി, കൊമ്പന്‍ ചെല്ലി എന്നിവയെ മാത്രം പേടിച്ച് മലയാളി തെങ്ങ് വേണ്ടെന്നു വയ്ക്കുമ്പോള്‍ മലയാളിയെ മാത്രം കരുതി തമിഴ്നാട്ടിലും ആന്ധ്രയിലും ഒന്നാംതരം തെങ്ങും തോട്ടങ്ങള്‍ വളരുകയാണ്. ശമ്പളത്തിന് ജോലിചെയ്യുന്ന കൃഷി ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും കൂട്ടുള്ളപ്പോള്‍ അവര്‍ കേരളത്തിലോട്ട് കരിമീന്‍ കയറ്റിവിടുംപോലെ തേങ്ങയും എണ്ണയും അയച്ചു കാശുവാരാനാവും.
പോട്ടെ ഉള്ളതെങ്ങിന് ഇപ്പോൾ മുതൽ വേണ്ടത് ചെയ്തു തുടങ്ങാം, ജൂൺ മാസത്തിനു മുൻപ് തടം തുറക്കണം. മഴവെള്ള സംഭരണവുമാണല്ലോ. തെങ്ങിന്റെ വളപ്രയോഗം:

വലിയ, കായ്ഫലം ഉള്ള ഒരു തെങ്ങിന്റെ വളപ്രയോഗം ഇങ്ങനെ. തെങ്ങിന്റെ വളപ്രയോഗം, ഒന്നാം ഘട്ടം.. ചെയ്യെണ്ട മാസം മെയ് പകുതിയോടെ
തെങ്ങിന്റെ തടം തുറന്ന് 1 കി. കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് തെങ്ങിന്റെ തടത്തിൽ വിതറി ഇടുക.(ചെറിയ തെങ്ങുകൾക്കു ഇതിന്റെ നാലിൽ ഒന്ന് മതി )ശേഷം തൂപ്പ് ( പച്ചിലവളം), ഉണങ്ങിയ ചപ്പുചവറുകൾ എന്നിവ തെങ്ങിന്റെ തടത്തിൽ ഇട്ടു കൊടുക്കാം. 15 -20 ദിവസം കഴിഞ്ഞു ബാക്കി വളങ്ങൾ ചേർത്ത് കൊടുക്കാം
താഴെ പറയുന്നതാണ് അപ്പോൾ കൊടുക്കേണ്ട വളങ്ങൾ…
1) വേപ്പിൻ പിണ്ണാക്ക് – 2kg
2) എല്ലുപൊടി – 2kg
3) ചാണകപ്പൊടി – 2,3 കുട്ട ചാണകപ്പൊടി
ഒരു വർഷം പ്രായമായ തെങ്ങിൻ തൈകൾക്ക് മേൽപ്പറഞ്ഞതിന്റെ മൂന്നിലൊന്ന് ചേർത്തു കൊടുക്കുക. 2 വർഷം പ്രായമായതിന് മുന്നിൽ 2ഭാഗം. മൂന്നാം വർഷം മുതൽ ഫുൾഡോസ് കൊടുക്കാം.

ഇതൊക്കെ കൊടുത്ത ശേഷം തെങ്ങിന്റെ തടം നിർത്തണം , അത് മൂടരുത്. മുകളിൽ പറഞ്ഞ അളവ് കുറച്ചു കൂടിയാലും കൂടിയാലും കുറഞ്ഞാലും പ്രശ്നമില്ല. പച്ചില കിട്ടുന്നതൊക്കെ ഈ തടത്തിൽ ഇട്ടു കൊടുക്കുന്നത് നല്ലതാണ് (മഴ ഉള്ളപ്പോൾ തന്നെ )
മഴ നിന്നിട്ടു (സെപ്റ്റംബർ മുതൽ )ഒരു കിലോ പൊട്ടാഷ് (ജൈവ വളം വേണ്ടവർക്ക് ജൈവ പൊട്ടാഷ് ചെയാം )കൊടുക്കുക , ശേഷം , ഒരു മാസം (20 ദിവസം കഴിഞ്ഞാലും മതി )കഴിഞ്ഞു ബോറാക്സ് (ബോറോൺ കിട്ടാൻ )50 gm കൊടുക്കാം … ഡിസംബറിൽ 1.5 കെജി കല്ലുപ്പ് കൂടി ഇട്ടു തടം പൂർണമായി കൊത്തി മൂടുക . ജനുവരി മുതൽ തെങ്ങുകൾക് ജലസേചനം നിര്‍ബന്ധമാണ്.തെങ്ങിന്‍റെ കൂടെ നിന്നാല്‍ വരുമാനം വരുമെന്നാണ് കര്‍ഷകരുടെ സാക്ഷ്യം.
കടപ്പാട്. ലിജോ ജോസഫ്, ഫേസ്ബുക്ക്
ശൂരനാട് . സിപിഐ നേതാവായിരുന്ന അഡ്വ.ജി.ശശിയുടെ എട്ടാമത് ചരമവാർഷികം ആചരിച്ചു.സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.സമന്വയ ഗ്രന്ഥശാല പ്രസിഡൻ്റ് കെ.ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.ശിവശങ്കരൻ നായർ,ആർ.എസ് അനിൽ,അഡ്വ.എസ്.വേണുഗോപാൽ, അഡ്വ.സി.എ അരുൺ കുമാർ,ആർ.സുന്ദരേശൻ,
ആർ.അജയൻ,എസ്.അനിൽ, അനിതാ പ്രസാദ്,ജെ.അലക്സ്,
ആർ.ഗോപിക്കുട്ടൻ എന്നിവർ സംസാരിച്ചു.അഡ്വ.ജി.ശശി ഫൗണ്ടേഷനും,സമന്വയ ഗ്രന്ഥശാലയുടെയും ചേർന്നാണ്
അനുസ്മരണം സംഘടിപ്പിച്ചത്.ദിനാചരണത്തിൻ്റെ ഭാഗമായി രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.സിപിഐ സംസ്ഥാന കൗൺസിൽ അംഗം സ.ആർ.എസ്.അനിൽ,
മാവേലിക്കര പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.സി.എ.അരുൺകുമാർ,
സിപിഐ ശൂരനാട് മണ്ഡലം സെക്രട്ടറി എസ്.അനിൽ,കെ.ദിലീപ്,
ആർ.സുന്ദരേശൻ,കെ.ഗോപികുട്ടൻ, അബ്ദുൾ റഷീദ്,എം.ദർശനൻ, എസ്.അജയൻ,അനിതാ പ്രസാദ്, ജി.അഖിൽ,സി.രാജേഷ്,എസ്.സൗമ്യ, എ.ഹനീഫ,അനന്ദു രാജ്,സി.ബി. കൃഷ്ണചന്ദ്രൻ,ഷീജാ ബീഗം എന്നിവർ നേതൃത്വം നൽകി.
ശാസ്താംകോട്ട: ബസ് കാത്തുനിന്ന വീട്ടമ്മയ്ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. ശൂരനാട് വടക്ക് പടിഞ്ഞാറ്റക്കിഴക്ക് അമ്പലത്തില്‍ വീട്ടില്‍ ജയ ജോണ്‍സണ്‍ (52)നാണ് തെരുവ് നായ്ക്കളുടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയത്. ഇന്നലെ രാവിലെ ചക്കുവള്ളിക്ക് പടിഞ്ഞാറ് കെസിടി ജംഗ്ഷന് സമീപമാണ് സംഭവം. കാലുകള്‍ക്കാ
ണ് കൂടുതല്‍ പരിക്ക്. തെരുവുനായ്ക്കുള്ള ശല്യം പ്രദേശത്ത് വ്യാപകമായതോടെ ജനങ്ങള്‍ ഭീതിയിലാണ്.
കണ്ണൂരില്‍ ഇന്നും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങള്‍ റദ്ദാക്കി. പുലര്‍ച്ചെ 5.15 ന് പുറപ്പെടേണ്ട ദമാം,രാവിലെ 9.20 നുള്ള അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനം റദ്ദാക്കിയ കാര്യം യാത്രക്കാരെ അറിയിച്ചിരുന്നതായി വിമാനക്കമ്പനി അറിയിച്ചു.
ഹിമാചൽപ്രദേശിൽ സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് വീണ് സൈനികൻ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശിയായ പി ആദർശ് (27) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം.
കരസേന 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിൽ സൈനികനായ ആദർശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളിൽ നിന്ന് കരിങ്കല്ല് വീഴുകയായിരുന്നു. ഷിംലയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് വൈകിട്ടോടെ കണ്ണൂരിൽ എത്തിക്കുമെന്നാണു കരസേനയിൽ നിന്നു ബന്ധുക്കൾക്ക് ലഭിച്ച വിവരം.
ആറ് മാസം മുൻപ് വിവാഹിതനായ ആദർശ് മൂന്ന് മാസം മുൻപാണ് ഹിമാചൽപ്രദേശിലേക്ക് പോയത്. ഭാര്യ: ആദിത്യ. അമ്മ: ബബിത. സഹോദരങ്ങൾ: അക്ഷയ്, അനന്തു.
പൻമന:ഒരു വർഷക്കാലം നീണ്ടുനിന്ന മഹാഗുരുവർഷത്തിന് സംമംഗളസമാപനം. ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്‌ദിയുടെ ഭാഗമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്ത മഹാഗുരുവർഷം വിപുലമായ ആഘോഷപരിപാടികളോടെ പന്മന ആശ്രമത്തിൽ സമാപിച്ചു. ഏകാഹ നാരായണീയ പാരായണയജ്ജ്ഞo, ഭക്തിഗാനസുധ, നൃത്താജ്ഞലി എന്നിവയോടെ പൂർത്തി കരിച്ച മഹാഗുരുവർഷം, ചട്ടമ്പിസ്വാമികളുടെ ആശയങ്ങൾ വിപുലമായി പ്രവർത്തിക്കുന്നതിനുള്ള “മഹാഗുരുകേരളം “പ്രചാരണപദ്ധതിയുടെ തുടക്കം കൂടിയാണെന്ന് വിദ്യാധിരാജഭക്തർ പറഞ്ഞു. കേരളത്തിലും വിദേശത്തുമായി മഹാഗുരുസഭകൾ രൂപീകരിക്കും.
ശാസ്താംകോട്ട: വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ അകപ്പെട്ട യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി.വെള്ളി പകൻ 12.45 ഓടെ കിടങ്ങയം.പതാരം
അനുഷാ മൻസിൽ അനിത നൗഷാാദിന്റെ കിണർ വൃത്തിയാക്കുന്നതിനിടെ കിണറ്റിനുള്ളിൽ വച്ച് ആനന്ദ് (37) ആണ് ദേഹാസ്വസ്ഥ്യം കിണറ്റിൽ അകപ്പെട്ടത്.ശാസ്താംകോട്ട ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്.എ
ജോസ്,ഗ്രേഡ് എ.എസ്.റ്റി.ഒ സജീവ്.
എസ്. എന്നിവരുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് എത്തുകയും ഫയർമാൻ രാജേഷ് കുമാർ അതിസാഹസിയമായി കിണറ്റിൽ ഇറങ്ങി
രക്ഷപ്പെടുത്തുകയും മയിരുന്നു.ഏകദേശം 30 അടി താഴ്ചയുള്ള കിണറ്റിൽ നിന്നും നെറ്റിന്റെയും റോപ്പിന്റെയും സഹായത്താൽ യുവാവിനെ മറ്റു സേനാംഗങ്ങളുടെ സഹായത്താൽ മുകളിൽ എത്തിക്കുകയായിരുന്നു.
ഗ്രേഡ് മെക്കാനിക്ക് ഹരിലാൽ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അഭിലാഷ്.എ, രതീഷ് ടി.എസ്,
ഹോം ഗാർഡ്സ് ഉണ്ണികൃഷ്ണൻ. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി
അടൂര്‍. കുടിവെള്ള വിതരണം നടത്തുന്ന മിനി ടിപ്പറും കാറും കൂട്ടിയിടിച്ച് ടിപ്പർ
ലോറി നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു. രണ്ട് പേർക്ക് പരുക്കേറ്റു. ലോറിയിലുണ്ടായിരുന്ന പുതുശ്ശേരിഭാഗം കിളിയറകുന്നും
പുറത്ത് റിനു (42), കാറിൽ യാത്ര ചെയ്ത കുളക്കട ദിനു ഭവനിൽ ദിവ്യ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച
വൈകീട്ട് 3.30-ന് കെ.പി.റോഡിൽ സെൻട്രൽ ജങ്ഷനു സമീപം മരിയ ആശുപത്രിയ്ക്കു മുൻപിലായിരുന്നു അപകടം. ഏഴംകുളം ഗ്രാമപ്പഞ്ചായത്തിലെ വാർഡുകളിൽ കുടിവെള്ളം വിതരണം ചെയ്യാനായി പോകുകയായിരുന്നു ടിപ്പർ. അടൂരിൽ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്തെത്തി റോഡിന് കുറുകെ കിടന്ന കാർ വശത്തേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ആരക്കോണം.തമിഴ് നാട്ടിൽ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശിയും ആരക്കോണം യൂണിയൻ ബാങ്ക് മാനേജരുമായ കിഷോർ ആണ് മരിച്ചത്.
വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം. ഐഒബി ബ്രാഞ്ച് മാനേജരായ ഭാര്യ ദീപയെ ബസ് സ്റ്റാൻഡിൽ വിട്ട ശേഷം തിരികെ വീട്ടിലെത്തിയതായിരുന്നു. വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. കിഷോർ വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതായി ഭാര്യ അറിയിച്ചു. സംസ്കാരം വയനാട്ടിൽ നടക്കും.