നടി രാഖി സാവന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആശുപത്രി കിടക്കയിലുള്ള രാഖിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ആരോഗ്യാവസ്ഥ പെട്ടെന്ന് വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം: 6 പേർക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: ആന്ധ്രയിൽ ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം. പൽനാട്ടിൽ ഹൈദരാബാദ് -വിജയവാഡ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. ആന്ധ്രയിൽ നിന്നും വോട്ട് ചെയ്ത് മടങ്ങിയവർ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. ട്രക്ക് -ബസ് ഡ്രൈവർമാരും 4 യാത്രക്കാരുമാണ് ദുരന്തത്തിൽ വെന്തു മരിച്ചത്, ബസിൽ ആകെ 42 പേരുണ്ടായിരുന്നു. 32 പേർക്ക് പരിക്കേറ്റു.
പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 20കാരിയെ കുത്തിക്കൊന്നു
ബംഗളുരു.കർണാടകയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 20കാരിയെ കുത്തിക്കൊന്നു. ഹുബ്ബള്ളി വീരപുരയിലാണ് സംഭവം.അഞ്ജലി എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്.പ്രതി ഗിരീഷ് സാവന്ത് പൊലീസ് കസ്റ്റഡിയിൽ. ഉറങ്ങികിടക്കുകയായിരുന്ന വിദ്യാർത്ഥിയെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് കൊലപ്പെടുത്തിയത്
ഗുണ്ടാവിളയാട്ടം, കതിരില്‍ വളംവയ്ക്കാന്‍ പൊലീസ്
തിരുവനന്തപുരം .സംസ്ഥാനത്തെ അതിരൂക്ഷമായ ഗുണ്ടാ വിളയാട്ടത്തിനെതിരെ സംസ്ഥാന വ്യാപക പരിശോധനയുമായി പോലീസ് രംഗത്ത്. ഇന്ന് പുലർച്ചെ മുതലാണ് പരിശോധന ആരംഭിച്ചത്
സംസ്ഥാനത്തു കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. തിരുവനന്തപുരം സിറ്റി,റൂറൽ ഡിവിഷനുകളിൽ വ്യാപക പരിശോധന നടക്കുകയാണ്. ഗുണ്ടകളുടെ വീടുകളും പതിവ് സന്ദര്‍ശന സ്ഥലങ്ങളും ലക്ഷ്യമിട്ടാണ് പരിപാടി. കൊല്ലത്തും ഓപ്പറേഷൻ ആഗ്. കൊല്ലം സിറ്റി , റൂറൽ മേഖലകളിലാണ് പരിശോധന. എ ഡിജിപി യുടെ നിർദ്ദേശാനുസരണമാണ് പരിശോധന നടക്കുന്നത്. പുലർച്ചെ തുടങ്ങിയ പരിശോധന തുടരുകയാണ്.
അതിനിടെ തലസ്ഥാനത്ത്ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരിസംഘം ഇന്നലെയും അഴിഞ്ഞാടി.വെള്ളറട കണ്ണനൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം.
അമ്ബൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. പാസ്റ്ററുടെ വീടാക്രമിച്ച സംഘം ബൈക്കും തകർത്തു. അക്രമത്തിന് പിന്നില്‍ പിന്നില്‍ ലഹരി സംഘമെന്നാണ് ആരോപണം.
രാത്രി പത്തു മണിക്ക് വിളിച്ച് കാര്യമറിയിച്ചിട്ടും പോലീസ് എത്തിയത് ഒന്നരമണിക്കൂറിനുശേഷമാണെന്നാണ് ആരോപണം. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
വെള്ളറടയില്‍ നടുറോഡിലാണ് മോഷണ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. കണ്‍സ്യൂമർഫെഡ് ജീവനക്കാരിയെ ഉള്‍പ്പെടെ നടുറോഡില്‍ ആക്രമിക്കുകയായിരുന്നു. ഇവരില്‍ നിന്ന് പണം അപഹരിക്കുകയും ചെയ്തു. ഇവരുടെ ഭർത്താവിനും മർദ്ദനമേറ്റു. ഇന്നലെ രാത്രിയാണ് സംഭവം.
പൊലീസിന്‍റെയും നിയമസംവിധാനങ്ങളുടെയും കണ്ണടക്കുകളിലൂടെയും അനാസ്ഥയിലൂടെയും വളര്‍ന്നു കയറിയ ഗുണ്ടാ പട ഇപ്പോള്‍ പൊലീസിന്‍റെ നിയന്ത്രണപരിധിക്ക് പുറത്താണ്. ആരെയും വഴിയില്‍ തടഞ്ഞും വീടുകയറിയും ആക്രമിക്കാമെന്നും ഉള്ള ചങ്കൂറ്റമാണ് പലരുടെയും കൈമുതല്‍. ലഹരി വില്‍പ്പനയാണ് മുഖ്യവരുമാനമാര്‍ഗം. ലഹരിക്ക് അടിമയായവരെ എതിര്‍ക്കാന്‍ ജനം ഭയക്കുന്നതും പൊലീസ് ഇവരെ അവഗണിക്കുന്നതും പ്രശ്നമാണ്. പൊലീസിന്‍റെ നിയന്ത്രണമുള്ള രാഷ്ട്രീയ മേലാക്കന്മാരോടുമാത്രമാണ് വിധേയത്വം. സംസ്ഥാന വ്യാപകമായി ഒരു മാഫിയാ ശൃംഖല വളര്‍ന്നു ചുറ്റിയിട്ടുണ്ട്. പൊലീസിന് ഇവരെ നേരിടാനുള്ള ആത്മവിശ്വാസമുണ്ടോ എന്നതാണ് മുഖ്യ ചോദ്യം
വാർത്താനോട്ടം
2024 മെയ് 15 ബുധൻ
BREAKING NEWS
? രാജസ്ഥാനിൽ ഖനിയിലേക്കുള്ള ലിഫ്റ്റ് തകർന്നുണ്ടായ അപകടം 3 പേരുടെ നില ഗുരുതരം;കുടുങ്ങിപ്പോയവരെ പുറത്തെത്തിച്ചു.
? തൃശൂരിലെ ആവേശംമോഡൽ പാർട്ടി: കാപ്പ ചുമത്തപ്പെട്ടവരുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നു.
? പന്തീരങ്കാവിലെ രാഹുൽ വിവാഹത്തട്ടിപ്പ് കാരനെന്ന് പെൺകുട്ടിയുടെ അച്ഛൻ, മുഖ്യമന്ത്രിക്ക് പരാതി നൽകി.

?കേരളീയം?
? സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക. സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും.
? സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരത്തിനെതിരായ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. സമരക്കാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഗതാഗത മന്ത്രിയാണ് എല്ലാ സംഘടനകളുടെയും ഭാരവാഹികളുമായി ചര്‍ച്ച നടത്തുക. ഇന്ന് മൂന്ന് മണിക്ക് എല്ലാ സംഘടനാ നേതാക്കളുമായും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

? കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
? മില്‍മ തിരുവനന്തപുരം യൂണിയന് കീഴില്‍ തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഇന്ന് ബോര്‍ഡ് യോഗം ചേര്‍ന്ന് തൊഴിലാളികളുടെ ആവശ്യത്തില്‍ തീരുമാനമെടുക്കും.

? കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ നിന്ന് ക്രൂരമായ മര്‍ദനം നേരിട്ടെന്ന് യുവതി. മര്‍ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടാണെന്നും, തലയിലും നെറ്റിയിലും മര്‍ദിച്ചെന്നും, ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു എന്നും യുവതി പറഞ്ഞു.
? കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍, യുവതിയ്ക്ക് വനിത ശിശുവികസന വകുപ്പ് നിയമ സഹായമുള്‍പ്പെടെ നല്‍കി പിന്തുണയ്ക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. അന്വേഷം നടത്താന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

? സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്നു. കൂടുതല്‍ പേരിലേക്ക് രോഗമെത്താതിരിക്കാന്‍ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ എടുത്തു കഴിഞ്ഞു . മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കാര്യമായ ശ്രദ്ധ നല്‍കണമെന്നും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
? ആര്‍എംപി നേതാവ് ഹരിഹരനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍, പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തി. വാഹന ഉടമ തേഞ്ഞിപ്പലം ഒലിപ്രം സ്വദേശി സിബിന്‍ലാലിന്റെ വീട്ടില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ കാറുപയോഗിച്ച ആളുകളെ കുറിച്ച് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട് .

? പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവല്ല നിരണം ഫാമിലെ താറാവുകളെ കൊന്നൊടുക്കാന്‍ തുടങ്ങി. ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തു പക്ഷികളെ കൊല്ലുന്ന പ്രവൃത്തികള്‍ നാളെ തുടങ്ങും.
?? ദേശീയം ??
? പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 3.02 കോടിയുടെ ആസ്തി. തന്റെ ആകെ ആസ്തി 3.02 കോടിയാണെന്നും കൈവശം 52,920 രൂപ പണമായുണ്ടെന്നും അദ്ദേഹം നാമനിര്‍ദേശ പത്രികയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്ക് വീടോ, വാഹനമോ, ഏതെങ്കിലും കമ്പനിയില്‍ ഓഹരിയോ സ്വന്തമായി ഇല്ലെന്നും അദ്ദേഹം പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

? നരേന്ദ്രമോദിയും ആര്‍എസ്എസും എന്നല്ല ലോകത്തിലെ ഒരു ശക്തിയെയും രാജ്യത്തെ ഭരണഘടന തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. ചരിത്രത്തിലാദ്യമായി ഈ തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം ആവുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
? എച്ച് ഡി രേവണ്ണ ജയില്‍ മോചിതനായി. ജനപ്രതിനിധികളുടെ കേസുകള്‍ കേള്‍ക്കുന്ന കോടതി രേവണ്ണയ്ക്ക് കര്‍ശന ഉപാധികളുടെ ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ ദിവസം രേവണ്ണയ്ക്കെതിരെ പരാതി നല്‍കിയ സ്ത്രീ തന്റെ മൊഴി മാറ്റിയിരുന്നു.

? ദില്ലിയിലെ ആദായ നികുതി ഓഫീസില്‍ തീപിടുത്തം. ഐടിഒ ഏരിയയിലെ ഇന്‍കം ടാക്സ് സി.ആര്‍ ബില്‍ഡിങില്‍ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. ആളപയാമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
? കോയമ്പത്തൂരില്‍ 26 പുള്ളിമാനുകളെ ബോലുവംപെട്ടി വനത്തിലേക്ക് തുറന്നുവിട്ട് തമിഴ്നാട് വനം വകുപ്പ്. വിഒസി മൃഗശാലയില്‍ ആണ് ഇത്രയും നാള്‍ മാനുകളെ പാര്‍പ്പിച്ചിരുന്നത്. 10 ആണ്‍ മാനുകളെയും 11 പെണ്‍ മാനുകളെയും അഞ്ച് മാന്‍ കുഞ്ഞുങ്ങളെയുമാണ് ശിരുവാണി താഴ്വരയിലെ കാട്ടിലേക്ക് തുറന്നുവിട്ടത് .
? ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന രാജ്യസഭാംഗം സ്വാതി മാലിവാള്‍ ഉന്നയിച്ച ആരോപണം ശരിവെച്ച് ആം ആദ്മി പാര്‍ട്ടി. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങാണ് ആരോപണം ശരിവച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

?? അന്തർദേശീയം ??
? ഉപരോധത്തിലുള്ള ഇറാനുമായി വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ വിദേശകാര്യ ഉപവക്താവ് വേദാന്ത് പട്ടേല്‍. ഇറാനിലെ ചബഹാര്‍ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ച ശേഷമാണ് അമേരിക്കയുടെ ഈ മുന്നറിയിപ്പ്.

? കായികം ?
? ഐപിഎല്ലില്‍ ലഖ്‌നൗവ് ജയന്റ്സിന് ഡല്‍ഹി കാപ്പിറ്റല്‍സിനെതിരെ 19 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റിംഗിനെത്തിയ ഡല്‍ഹി 58 റണ്‍സെടുത്ത അഭിഷേഖ് പോറലിന്റേയും 57 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റേയും മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 208 ണ്‍സാണ് നേടിയത്.

? മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ 27 പന്തില്‍ 61 റണ്‍സെടുത്ത നിക്കോളാസ് പുരാന്റേയും 33 പന്തില്‍ 58 റണ്‍സെടുത്ത അര്‍ഷദ് ഖാന്റേയും മികവില്‍ പൊരുതിയെങ്കിലും ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 14 മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഡല്‍ഹി 14 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
? ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് ഉറപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഡല്‍ഹി കാപിറ്റല്‍സിനെതിരെ പരാജയപ്പെട്ടതോടെയാണ് രാജസ്ഥാന് പ്ലേ ഓഫ് സ്ഥാനം ഉറപ്പായത്. രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള രാജസ്ഥാന്‍ 12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി നിലവലില്‍ രണ്ടാം സ്ഥാനത്താണ്.

?ആദ്യ നാലിന് പുറത്തുള്ള ഒരു ടീമിനും ഇനി 16 പോയിന്റിലെത്താന്‍ സാധിക്കില്ല. മൂന്നാം സ്ഥാനത്തുള്ള 13 മത്സരങ്ങള്‍ കളിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സിന് 14 പോയിന്റുണ്ട്. നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിന് രണ്ട് മത്സരം ശേഷിക്കെ 14 പോയിന്റാണുള്ളത്.
സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. 64.5 മീറ്റർ മുതൽ 115.5 മീറ്റർ വരെ മഴ ലഭിച്ചേക്കും. ശക്തമായ മഴ മുന്നറിയിപ്പ് ഉള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ഒരാഴ്ച മഴ തുടരാനാണ് സാധ്യത. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമലകൾക്കും കടലക്രമണത്തിനും സാധ്യത ഉണ്ടെന്നു സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കടൽക്രമണത്തിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ചെമ്പ് ഖനിയിൽ ലിഫ്റ്റ് തകർന്ന് 14 പേർ കുടുങ്ങി കിടക്കുന്നു
ജയ്പൂര്‍.രാജസ്ഥാനിൽ ചെമ്പ് ഖനിയിൽ ലിഫ്റ്റ് തകർന്ന് 14 പേർ കുടുങ്ങി കിടക്കുന്നു. നീം കാ താണ ജില്ലയിലാണ് അപകടം. ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് കമ്പനിയിലെ ലിഫ്റ്റ് ആണ് തകർന്നത്. കൊൽ ക്കട്ട യിൽ നിന്നുള്ള വിജിലൻസ് സംഘം ഉൾപ്പെടെ കുടുങ്ങി കിടക്കുന്നവരിൽ. ലിഫ്റ്റിന്റ ചെയിൻ പറ്റിയാണ് അപകടം. രക്ഷാ പ്രവർത്തനം ആരംഭിച്ചു. അപകട സ്ഥലത്തേക്ക് ആംബുലൻസുകൾ അയച്ചു. ഡോക്ടർമാർക്ക് ജാഗ്രത നിർദ്ദേശം നൽകി.
സൗരോർജ്ജ പദ്ധതിയും നെറ്റ് മീറ്ററിംഗും ,ഇന്ന് തെളിവെടുപ്പ് നടത്തും
തിരുവനന്തപുരം.സൗരോർജ്ജ പദ്ധതിയും നെറ്റ് മീറ്ററിംഗും സംബന്ധിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇന്ന് തെളിവെടുപ്പ് നടത്തും. രാവിലെ 11ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഹാളിലാണ് തെളിവെടുപ്പ് . നെറ്റ് മീറ്ററിംഗ് മാറ്റി ഗ്രോസ് മീറ്ററിംഗ് കൊണ്ടുവരണമോയെന്നതും തെളിവെടുപ്പിൽ ചർച്ചയാകും. പുരപ്പുറ സോളാര്‍ സ്ഥാപിച്ചവര്‍ ഗ്രോസ് മീറ്ററിംഗിനെ ശക്തമായി എതിർക്കുന്നുണ്ട്. നിലവിലുള്ള നെറ്റ് മീറ്ററിംഗ് സംവിധാനം തുടരുമെന്ന് റെഗുലേറ്ററി കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു.
സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ക്ക് നിലവിലെ താരിഫ് രീതി തന്നെ തുടരാനാണ സാധ്യത. ഭേദഗതിയുടെ കരടിൽ ഇത് മാറ്റാൻ നിർദ്ദേശം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ തവണ പുരപ്പുറ സോളാർ പാനൽ സ്ഥാപിച്ചവർ തെളിവെടുപ്പിൽ ബഹളമുണ്ടാക്കിയിരുന്നു.
അമ്മ മരിച്ച നിലയിൽ; ശരീരത്തിൽ മർദ്ദനത്തിൻ്റെ പാടുകൾ, മകൻ കസ്റ്റഡിയിൽ
തിരുവനന്തപുരം: കാട്ടാക്കട മാറനല്ലൂരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മാറനല്ലൂർ കൂവളശ്ശേരി അപ്പു നിവാസിൽ പരേതനായ കൊച്ചനിയൻ്റെ ഭാര്യ ജയയാണ്(58) മരിച്ചത്.
ഇന്നലെ രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. സമീപവാസി ജയയെ തിരക്കി എത്തിയപ്പോൾ കട്ടിലിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു. തുടർന്ന് അയൽവാസികളെ വിവരം അറിയിച്ചു
ഈ സമയം ജയയുടെ മകൻ ബിജു(35) വീട്ടിൽ തന്നെയുണ്ടായിരുന്നു. മദ്യപാനിയായ ബിജു ജയയെ മർദിച്ച് കൊന്നതാണോയെന്ന് സംശയമുണ്ട്. ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറ് മാസമായി പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു ജയ. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ .
ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി മന്ത്രിയുടെ ചർച്ച ഇന്ന്
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ സമരം ചെയ്യുന്ന ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്നു മന്ത്രി കെ ബി ഗണേഷ്കുമാർ ചർച്ച നടത്തും. എല്ലാ സംഘടനകളുടെയും പ്രതിനിധികളെ യോഗത്തിന് വിളിച്ചിട്ടുണ്ട്. മന്ത്രിയുടെ ചേംബറിൽ ഇന്ന് വൈകിട്ട് മൂന്നിനാണു ചർച്ച.
ഈ മാസം 23 ന് സിഐടിയുവുമായി ചർച്ച നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത് മാറ്റിയാണ് ഇന്ന് മൂന്ന് മണിക്ക് എല്ലാ സംഘടനാ നേതാക്കളുമായും ചർച്ച ചെയ്യാനുള്ള തീരുമാനം.


































