Home Blog Page 2730

നിങ്ങൾ 40 ന് മേൽ പ്രായമുള്ള വ്യക്തിയാണോ?എന്നാൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

തിരുവനന്തപുരം: ഹോസ്പിറ്റലില്‍ പോകുവാൻ മടിയുളളവരാണ് പല പുരുഷന്മാരും. സുഖമില്ലാത്തപ്പോള്‍ മാത്രം ഡോക്ടറെ കാണാൻ പോകുന്നത് പുരുഷന്മാരുടെ പതിവാണ്.

സ്ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാർ സാധാരണ ആരോഗ്യ പരിശോധന ഒഴിവാക്കാൻ കൂടുതല്‍ സാധ്യതയുള്ളത്. എന്നാല്‍ 40 വയസ് എത്തുമ്പോള്‍ പുരുഷന്മാർ നല്ല ആരോഗ്യം നിലനിർത്തുന്നതിന് പതിവായി ചില ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടതുണ്ട്.

ഒന്ന്

ജീവിതശൈലിയിലെ മാറ്റം ഫാറ്റി ലിവർ, കൊളസ്‌ട്രോള്‍ എന്നിവയുടെ പ്രശ്‌നങ്ങള്‍ വർധിപ്പിക്കുന്നു. ഫാസ്റ്റിങ് ലിപ്പിഡ് പ്രൊഫൈല്‍ പരിശോധന വഴി കൊളസ്ട്രോള്‍ അളവ് കൃത്യമായി അറിയാൻ കഴിയും. 40 കഴിഞ്ഞ പുരുഷന്മാർ വർഷത്തില്‍ ഒരിക്കലെങ്കിലും ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. കരളിന്റെ പ്രവർത്തനവൈകല്യങ്ങള്‍ കണ്ടെത്താൻ സഹായിക്കുന്ന പരിശോധനയാണ് ലിവർ ഫങ്ഷൻ ടെസ്റ്റ്. മദ്യപാന ശീലമുള്ളവരും അമിതവണ്ണമുള്ളവരും വർഷത്തിലൊരിക്കലെങ്കിലും ഈ ടെസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കുക.

രണ്ട്

ഹൈപ്പർടെൻഷൻ ഇന്ന് ചെറുപ്പക്കാരെ പോലും അലട്ടുന്ന പ്രശ്നമാണ്. ഇക്കാലത്ത്, ദൈനംദിന ജീവിതത്തിലെ സമ്മർദ്ദം കാരണം, ഇരുപതുകളിലും മുപ്പതുകളിലും പ്രായമുള്ള ചെറുപ്പക്കാർ പോലും ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്നു. കൃത്യമായ പരിശോധനയിലൂടെ മാത്രമേ ഉയർന്ന രക്തസമ്മർദം കണ്ടെത്താൻ കഴിയൂ. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ചിലപ്പോള്‍ നിയന്ത്രണ വിധേയമാക്കാനും സാധിക്കും. ആറു മാസത്തിലൊരിക്കലെങ്കിലും ബിപി പരിശോധിച്ച്‌ നോർമല്‍ ആണോയെന്ന് ഉറപ്പുവരുത്തുക.

മൂന്ന്

നേരത്തെ പ്രായമായവർക്ക് പോലും വായിക്കാൻ കണ്ണട ആവശ്യമില്ലായിരുന്നു. ഇന്നത്തെ കാലത്ത് ടെലിവിഷൻ, മൊബൈല്‍, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വർധിച്ച ഉപയോഗം മൂലം കണ്ണുകള്‍ വളരെയധികം സമ്മർദ്ദത്തിലാണ്. അതിനാല്‍, എന്തെങ്കിലും അസാധാരണത്വങ്ങളോ ബലഹീനതകളോ ഉണ്ടോയെന്ന് വർഷത്തില്‍ ഒരിക്കലെങ്കിലും കണ്ണുകള്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

നാല്

പ്രായമേറുന്തോറും പ്രമേഹം വരാനുള്ള സാധ്യതയും വർദ്ധിക്കുന്നു. 40 വയസ്സിനു മുകളില്‍ പ്രായമുണ്ടെങ്കില്‍, ഓരോ 3 വർഷത്തിലൊരിക്കലും പ്രമേഹത്തിനായി പരിശോധന നടത്തേണ്ടത് പ്രധാനമാണ്. പാരമ്പര്യമായി പ്രമേഹം ഉണ്ടെങ്കിലോ അമിതവണ്ണമുള്ളവരോ ആണെങ്കില്‍ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.

അഞ്ച്

65 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നത് വളരെ പ്രാധാന്യം അർഹിക്കുന്നു. പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ(പിഎസ്‌എ) എന്ന രക്തപരിശോധനയും അനുബന്ധ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പരിശോധനയും വഴി പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്താം.

തൃശ്ശൂരിൽ നിന്ന് ഈ മാസം 8ന് കാണാതായ പോലീസുകാരനെ തഞ്ചാവൂരിലെ ലോഡ്ജിൽ നിന്ന് കണ്ടെത്തി

തൃശ്ശൂർ: ആളൂർ പോലീസ് സ്‌റ്റേഷനിൽ നിന്ന് ഈ മാസം 8 മുതൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ പോലീസുകാരനെ കണ്ടെത്തി. വിജയരാഘപുരം സ്വദേശിയും സീനിയർ പോലീസ് ഓഫീസറുമായ പിഎ സലേഷിനെയാണ് തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ നിന്ന് ഇന്നുച്ചയോടെ കണ്ടെത്തിയത്.

ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സലേഷിനെ തഞ്ചാവൂരിലെ ലോഡ്ജിൽ നിന്നും കണ്ടെത്തിയത്. സലേഷിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ മാറി നിൽക്കാനുല്ല കാരണം വ്യക്തമാകു. കഴിഞ്ഞ ദിവസം എടിഎം കാർഡ് ഉപയോഗിച്ചതിൽ നിന്നാണ് സലേഷ് തഞ്ചാവൂർ പ്രദേശത്തുണ്ടെന്ന് പോലീസ് കണ്ടെത്തിയത്

ഈ മാസം എട്ടിന് പോലീസ് സ്‌റ്റേഷനിലേക്കെന്ന് പറഞ്ഞ് പോയ സലേഷ് തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ബൈക്ക് ചാലക്കുടി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ലഭിച്ചിരുന്നു.

കലാവിലാസിനി ഫുട്ബാൾ ട്രോഫി ജഗൻ ജൂനിയറിന്

കരുനാഗപ്പള്ളി .കോഴിക്കോട് കലാവിലാസിനിക്‌ ളബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ഫുട്ബോൾ മേള സമാപിച്ചു. ഫൈനൽ മൽസരത്തിൽ ജഗൻ ജൂനിയർ ചെന്നൈയും VFCവള്ളിക്കാവും തമ്മിൽ ഏറ്റ് മുട്ടി. പെനാൽട്ടി ഷൂട്ടിലൂടെ ജഗൻ ജൂനിയർ ഒന്നാം സ്ഥാനത്തെ ‘മുന്നോടിയായി നടന്ന വനിത പ്രദർശന മൽസരത്തിൽ കണ്ണൂർ FC, മലബാർFC യെ പരാജയപ്പെടുത്തി.പെരുമനയിൽ കേശവപിള്ള മെമ്മോറിയൽ ട്രോഫിയും മുനമ്പത്ത് ഹാജി കോയ Mv ട്രൊഫിയും കോട്ടയം DySP ജി.സുഗതൻ വിതരണം ചെയ്ത ക്യാഷ് അവാർഡും രണ്ടാം സ്ഥാm ക്കാർക്ക് തെക്കയത്തിൽ മേക്കതിൽ രാഘവൻ മെമ്മോറിയൽ ട്രോഫിയും കാഷ് അവാർഡും നൽകി.മികച്ച ഗോളടിച്ചതാരങ്ങളെ ചടങ്ങിൽ ആദരിച്ചു

കലാവിലാസിനി ഫുട്ബാൾ ട്രോഫി ജഗൻ ജൂനിയറിന്

കരുനാഗപ്പള്ളി .കോഴിക്കോട് കലാവിലാസിനിക്‌ ളബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ഫുട്ബോൾ മേള സമാപിച്ചു. ഫൈനൽ മൽസരത്തിൽ ജഗൻ ജൂനിയർ ചെന്നൈയും VFCവള്ളിക്കാവും തമ്മിൽ ഏറ്റ് മുട്ടി. പെനാൽട്ടി ഷൂട്ടിലൂടെ ജഗൻ ജൂനിയർ ഒന്നാം സ്ഥാനത്തെ ‘മുന്നോടിയായി നടന്ന വനിത പ്രദർശന മൽസരത്തിൽ കണ്ണൂർ FC, മലബാർFC യെ പരാജയപ്പെടുത്തി.പെരുമനയിൽ കേശവപിള്ള മെമ്മോറിയൽ ട്രോഫിയും മുനമ്പത്ത് ഹാജി കോയ Mv ട്രൊഫിയും കോട്ടയം DySP ജി.സുഗതൻ വിതരണം ചെയ്ത ക്യാഷ് അവാർഡും രണ്ടാം സ്ഥാm ക്കാർക്ക് തെക്കയത്തിൽ മേക്കതിൽ രാഘവൻ മെമ്മോറിയൽ ട്രോഫിയും കാഷ് അവാർഡും നൽകി.മികച്ച ഗോളടിച്ചതാരങ്ങളെ ചടങ്ങിൽ ആദരിച്ചു

കലാവിലാസിനി ഫുട്ബാൾ ട്രോഫി ജഗൻ ജൂനിയറിന്

കരുനാഗപ്പള്ളി .കോഴിക്കോട് കലാവിലാസിനിക്‌ ളബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ഫുട്ബോൾ മേള സമാപിച്ചു. ഫൈനൽ മൽസരത്തിൽ ജഗൻ ജൂനിയർ ചെന്നൈയും VFCവള്ളിക്കാവും തമ്മിൽ ഏറ്റ് മുട്ടി. പെനാൽട്ടി ഷൂട്ടിലൂടെ ജഗൻ ജൂനിയർ ഒന്നാം സ്ഥാനത്തെ ‘മുന്നോടിയായി നടന്ന വനിത പ്രദർശന മൽസരത്തിൽ കണ്ണൂർ FC, മലബാർFC യെ പരാജയപ്പെടുത്തി.പെരുമനയിൽ കേശവപിള്ള മെമ്മോറിയൽ ട്രോഫിയും മുനമ്പത്ത് ഹാജി കോയ Mv ട്രൊഫിയും കോട്ടയം DySP ജി.സുഗതൻ വിതരണം ചെയ്ത ക്യാഷ് അവാർഡും രണ്ടാം സ്ഥാm ക്കാർക്ക് തെക്കയത്തിൽ മേക്കതിൽ രാഘവൻ മെമ്മോറിയൽ ട്രോഫിയും കാഷ് അവാർഡും നൽകി.മികച്ച ഗോളടിച്ചതാരങ്ങളെ ചടങ്ങിൽ ആദരിച്ചു

ശമ്പള നിഷേധത്തിൽ പ്രതിഷേധിച്ച് കെ എസ് ആർടിസി കരുനാഗപ്പള്ളി യൂണിറ്റിൽ രണ്ടു ദിവസമായിട്ട് പ്രതിഷേധം

കരുനാഗപ്പള്ളി. ശമ്പള നിഷേധത്തിൽ പ്രതിഷേധിച്ചിട്ട് കരുനാഗപ്പള്ളി യൂണിറ്റിൽ രണ്ടു ദിവസമായി പ്രതിഷേധം.  മുഖ്യമന്ത്രി വാക്ക് പാലിക്കുക എല്ലാ മാസവും അഞ്ചാം തീയതി ജീവനക്കാരുടെ ശമ്പളം നൽകുക മെയ് 15 ആയിട്ടും കെഎസ്ആർടിസി ജീവനക്കാരുടെ ചെയ്ത ജോലിയുടെ കൂലി ഇതുവരെ നൽകിയിട്ടില്ല ഓരോ ജീവനക്കാരനും കുട്ടികളുടെ വിദ്യാഭ്യാസം വൃദ്ധരായ മാതാപിതാക്കളുടെ മരുന്നുവാങ്ങൽ അതുപോലെ തന്നെ ഏകദേശം 90% ജീവനക്കാർക്കും ബാങ്ക് ലോൺ ഉള്ളതാണ്. ഈ ലോൺ ഏകദേശം പത്താം തീയതി നടക്കേണ്ടത് പത്താം തീയതി അടച്ചില്ല എന്നുണ്ടെങ്കിൽ പലിശ അടയ്ക്കേണ്ട ഒരു സംവിധാനമാണ് ബന്ധപ്പെട്ട് കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് വളരെ ഭീമമായ നഷ്ടവും ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതിനൊക്കെ പരിഹാരം കാണുന്നതിനു വേണ്ടി മുഖ്യമന്ത്രി പറഞ്ഞതുപോലെ എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നൽകുക എന്ന് തന്നെയാണ് സംഘടനയുടെ ആവശ്യമെന്ന് ജീവനക്കാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബിഎംഎസിന്റെ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് എം ആർ രഞ്ജിത്ത് യൂണിറ്റ് പ്രസിഡണ്ട് അനൂപ് യൂണിറ്റ് സെക്രട്ടറി ബിജു യൂണിറ്റ് ട്രഷറർ ദിനേശ് കൂടാതെ യൂണിറ്റിലെ  തൊഴിലാളികളും പങ്കെടുത്തു

റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവെഇരുചക്രവാഹനമിടിച്ച് വീട്ടമ്മ മരിച്ചു

പരവൂര്‍: റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവെ ഇരുചക്രവാഹനമിടിച്ച് വീട്ടമ്മ മരിച്ചു. സിപിഎം പരവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ശശിധരന്റെ ഭാര്യ കോങ്ങാല്‍ ഗോവിന്ദത്തില്‍ ജോളി (58)യാണ് മരിച്ചത്. പൊഴിക്കര റോഡില്‍ കുന്നത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്താണ് അപകടം നടന്നത്. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ പൊഴിക്കര ഭാഗത്തുനിന്നും പരവൂരിലേക്ക് അമിത വേഗതയില്‍ എത്തിയ ഇരുചക്ര വാഹനമിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോളിയെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജോളിയുടെ മകളുടെ മകള്‍ ഒപ്പം ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. മക്കള്‍: അരുവി (പരവൂര്‍ റീജീയണല്‍ സഹകരണബാങ്ക്), ആകാശ് . മരുമകന്‍: രതീഷ് മോഹന്‍.

സംവരണം മുസ്ലീങ്ങൾക്ക് മാത്രം നൽകാന്‍ കോൺഗ്രസ് ലക്ഷ്യം, വീണ്ടും വിവാദ പരാമർശവുമായി നരേന്ദ്ര മോദി

മുംബൈ. തെരഞ്ഞെടുപ്പ് റാലിയിൽ വീണ്ടും വിവാദ പരാമർശവുമായി നരേന്ദ്ര മോദി. ബജറ്റിൽ 15 ശതമാനം പണം ന്യൂനപക്ഷങ്ങൾക്കായി നീക്കി വയ്ക്കാനും സംവരണം മുസ്ലീങ്ങൾക്ക് മാത്രം നൽകാനുമാണ് കോൺഗ്രസ് ലക്ഷ്യമെന്ന് മോദി മഹാരാഷ്ട്രയിൽ പറഞ്ഞു. അതേസമയം ദിൻദോരിയിലെ റാലിയിൽ പ്രസംഗിക്കവെ ഉള്ളികർഷകർ പ്രതിഷേധ മുദ്രാവാക്യം മുഴക്കി

കോൺഗ്രസ് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടിയെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്ർറെ തുടർച്ചയാണ് മഹാരാഷ്ട്രയിലെ റാലിയിലും മോദി നടത്തിയത്. മതം നോക്കി ബജറ്റിൽ പണം നീക്കി വയ്ക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. എസ്സി, എസ്ടി ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം എടുത്ത് മാറ്റി മുസ്ലീങ്ങൾക്ക് നൽകാനാണ് കോൺഗ്രസിന്ർറെ ലക്ഷ്യം

മുംബൈയിലെ റോഡ് ഷോ അടക്കം മഹാരാഷ്ട്രയിലെ ഇന്ന് വിപുലമായ പ്രചാരണമാണ് മോദി നടത്തിയത്. എന്നാൽ മഹാരാഷ്ട്രയിലെ ദിൻദോരിയിൽ മോദിക്ക് പ്രതിഷേധം നേരിടേണ്ടി വന്നത് ക്ഷീണമായി. ഉള്ളിക്കർഷകരാണ് മോദിയുടെ പ്രസംഗത്തിനിടെ സദസിൽ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയത്

ഉളളി കയറ്റുമതി വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രസംഗം ഇടയ്ക്ക് തടസപ്പെട്ടതിന്ർറെ ദേഷ്യം മോദിയുടെ മുഖത്ത് വ്യക്തമായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് പിടിച്ച് കൊണ്ട് പോയതോടെ ജയ് ശ്രീറാം മുഴക്കി മോദി പ്രസംഗം തുടരുകയായിരുന്നു

സിനിമ വിട്ടു, മല്ലപ്പള്ളിയിൽ നിന്ന് കാണാതായ പതിനാലുകാരനെ കണ്ടെത്തി

പത്തനംതിട്ട. മല്ലപ്പള്ളിയിൽ നിന്ന് കാണാതായ പതിനാലുകാരനെ കണ്ടെത്തി .ചെന്നൈയിൽ ജോലിചെയ്യുന്ന കൊല്ലം സ്വദേശിയാണ് ഇയാളെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരിച്ചറിഞ്ഞത് .മാധ്യമങ്ങളിലെ വാർത്തകൾ ശ്രദ്ധയിൽപ്പെട്ട കൊല്ലം സ്വദേശിയായ റിനു സംശയം തോന്നി ആദിത്യനോട് കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു -കാണാതായ കുട്ടിയാണെന്ന് ഉറപ്പിച്ചതോടെ വീട്ടുകാരെയും കീഴ്വായ്പൂര് പോലീസിനെയും വിവരമറിയിച്ചു -ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി തുടർന്ന് ബാംഗ്ലൂരിലേക്ക് പോകാനായിരുന്നു പതിനാലുകാരൻറെ ശ്രമം .

കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി കുട്ടിയെ കേരളത്തിലേക്ക് ട്രെയിൻ മാർഗ്ഗം മടക്കി വരികയാണ് -ചെന്നൈ ഗുരുവായൂർ ഇൻറർ സിറ്റി എക്സ്പ്രസ്സിൽ രാത്രി ഒരുമണിയോടെ കുട്ടിയെയും കൊണ്ട് കൊല്ലം സ്വദേശി റിനു കൊല്ലത്തെത്തും . ബന്ധുക്കളും കീഴ്വായ്പൂര് പോലീസും കൊല്ലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട് -ഇന്നലെയാണ് ട്യൂഷന് പോകാൻ ആണെന്ന് പറഞ്ഞ് മല്ലപ്പള്ളി സ്വദേശി അഭിലാഷിന്റെ മകൻ 14 കാരൻ ആദിത്യൻ വീടുവിട്ടിറങ്ങിയത് -കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു .സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന കുറിപ്പ് പിന്നീട് മാതാവിൻറെ ഫോണിൽ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു

അരിക്കൊമ്പൻ വിദഗ്ധസമിതി റിപ്പോർട്ട്, ചിന്നക്കനാൽ, മൂന്നാർ മേഖലകളിൽ പ്രതിഷേധം

ഇടുക്കി. അരിക്കൊമ്പൻ വിദഗ്ധസമിതി റിപ്പോർട്ടിനെതിരെ ചിന്നക്കനാൽ, മൂന്നാർ മേഖലകളിൽ പ്രതിഷേധം ശക്തമാകുന്നു. റിപ്പോർട്ടിലെ പരാമർശങ്ങൾ പുന പരിശോധിക്കണമെന്നാവശ്യപ്പെട്ട് ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. ജന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന റിപ്പോർട്ടിനെതിരെ പഞ്ചായത്ത് ഹൈക്കോടതിയെയും സമീപിക്കും.

അരിക്കൊമ്പനെ ചിന്നക്കനാലിൽ മാറ്റുന്നതിനൊപ്പം മനുഷ്യ വന്യജീവി സംഘർഷം കുറക്കുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കാനും സമിതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കാട്ടാനകളുടെ സുഗമമായ സഞ്ചാരത്തിനായി ആനയിറങ്കൽ മുതൽ ഓൾഡ് ദേവികുളം വരെ ഇടനാഴിയുണ്ടാക്കണമെന്നാണ് പ്രധാന ശുപാർശ. 301, 80 ഏക്കർ എന്നീ ആദിവാസി കോളിനകളിലുള്ളവരെ സ്വമേധയ മാറ്റിപ്പാർപ്പിക്കാനുള്ള നടപടിയെടുക്കണം. ഇതോടൊപ്പം കൊളുക്കുമലക്കുൾപ്പെടെയുള്ള ജീപ്പ് സവാരികൾക്കും രാത്രി യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്ന തരത്തിൽ ശുപാർശ ചെയ്തു കൊണ്ടുള്ള റിപ്പോർട്ടിനെതിരെയാണ് ശക്തമായ പ്രതിഷേധം. ചിന്നക്കനാൽ, ശാന്തൻപാറ, ദേവികുളം പഞ്ചായത്തുകളിലാണ് പ്രതിഷേധം. ഇതിൻറെ ഭാഗമായി ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. സർവകക്ഷി യോഗം ചേർന്ന് പ്രതിഷേധ പരിപാടികൾ നടത്താനും നിയമ പോരാട്ടം തുടരാനും തീരുമാനിച്ചു.

ജനങ്ങളെ നേരിൽ കാണുകയോ അവരുടെ പ്രശ്നങ്ങൾ കേൾക്കുകയോ ചെയ്യാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും ആരോപണമുണ്ട്. ചിന്നക്കനാൽ പഞ്ചായത്ത് വനം ആക്കി മാറ്റുന്നതിനുള്ള നീക്കത്തിൻറെ ഭാഗമാണ് റിപ്പോർട്ടെന്നാണ് പ്രധാന ആശങ്ക.