Home Blog Page 2728

ഈച്ചകളെയും പാറ്റകളെയും തുരത്താന്‍ നമ്മുടെ അടുക്കളയില്‍ തന്നെ ഉള്ള ചില വസ്തുക്കള്‍ മതി…..

അടുക്കള വൃത്തികേടായി കിടക്കുന്നതിന്റെ ലക്ഷണമാണ് ഈച്ചകളും പാറ്റകളുമെല്ലാം നിറയുന്നത്. ഇതിന് പ്രതിവിധിയായി പലപ്പോഴും കെമിക്കലുകള്‍ അടങ്ങിയ മരുന്നുകളാണ് എല്ലാവരും ഉപയോഗിച്ചുവരുന്നത്. എന്നാല്‍ നമ്മുടെ അടുക്കളയില്‍ തന്നെ ഉള്ള ചില വസ്തുക്കള്‍ ഉപയോഗിച്ച് ഇവയെ തുരത്താവുന്നതാണ്.
അടുക്കള വൃത്തിയാക്കിയതിനു ശേഷവും പ്രാണികള്‍ ചുറ്റിക്കറങ്ങുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വൃത്തിയാക്കലില്‍ എവിടെയോ തെറ്റ് സംഭവിച്ചിട്ടുണ്ടെന്നാണ് അര്‍ഥം. പാത്രങ്ങളും കൗണ്ടര്‍ടോപ്പുകളും വൃത്തിയാക്കുന്നതിനും ദിവസേന മാലിന്യസഞ്ചി നീക്കം ചെയ്യുന്നതിനുമപ്പുറം കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പ്രാണികളുടെയും പാറ്റകളുടേയും പ്രജനന കേന്ദ്രമായി മാറുന്ന മറഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തുകയാണ് പ്രധാനം.

സിങ്കുകളുടെ പൈപ്പുകളും ക്യാബിനറ്റുകളുടെ മൂലകളുമാണ് അത്തരത്തിലുള്ള രണ്ട് പൊതുഇടങ്ങള്‍. ഇവിടെ എത്ര വൃത്തിയാക്കിയാലും ഭക്ഷണാവശിഷ്ടങ്ങളും മറ്റും കുടുങ്ങിക്കിടക്കുന്നുണ്ടാവും. കൃത്യമായ ഇടവേളകളില്‍ ആഴത്തില്‍ വൃത്തിയാക്കുക എന്നതാണ് ലളിതമായ പരിഹാരം.

പ്രാണികളെ എങ്ങനെ തുരത്താം

കാബിനറ്റുകളുടെ കോണുകളില്‍ ബേ ഇലകള്‍ സൂക്ഷിക്കുക

അടുക്കളയുടെ കോണുകളില്‍ കറുവപ്പട്ട പൊടിച്ചത് വിതറുക. ഉറുമ്പുകളെ തടയാന്‍ മികച്ച വഴിയാണിത്.

അടുക്കളയില്‍ ചെറിയ പാത്രത്തില്‍ കാപ്പിപ്പൊടി തുറന്ന് വെക്കുക.

ആപ്പിള്‍ സിഡെര്‍ വിനെഗറും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് സിങ്കിന് സമീപം വെക്കുക. പാത്രം പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി ഇതില്‍ ചെറിയ ദ്വാരങ്ങള്‍ ഇട്ടുവെക്കാം. നിങ്ങളുടെ പക്കല്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഇല്ലെങ്കില്‍, വെള്ള/കുക്കിംഗ് വിനാഗിരിയും ഉപയോഗിക്കാവുന്നതാണ്.

അടുക്കള പൈപ്പുകളുടെ മൂലകള്‍ വൃത്തിയാക്കാനും ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

ഉള്ളി അരിഞ്ഞത് ബേക്കിങ് സോഡയുമായി മിക്സ് ചെയ്ത് അടുക്കളുടെ മൂലകളില്‍ വെക്കാം. വെളുത്തുള്ളിയും പാറ്റയെ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒറ്റമൂലിയാണ്. പാറ്റയെ തുരത്തുന്നതിനായി നാലഞ്ച് വെളുത്തുള്ളി എടുക്കുക. ഇത് ചതച്ച് പാറ്റയെ കാണുന്ന സ്ഥലങ്ങളില്‍ വെക്കുക. പ്രത്യേകിച്ച് അടുക്കളയില്‍ വേയ്സ്റ്റ് പാത്രം ഇരിക്കുന്ന സ്ഥലത്ത്.
വീട്ടില്‍ നിന്നും പാറ്റപോലെയുള്ള ക്ഷുദ്രജീവികളെ തുരത്തുന്നതിന് കര്‍പ്പൂരം ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി, ഒരു പാത്രം വെള്ളത്തില്‍ മൂന്നോ നാലോ കര്‍പ്പൂരം എടുത്ത് പൊടിച്ച് മിക്സ് ചെയ്യുക. ഈ വെള്ളം വീടിന്റെ മുക്കിലും മൂലയിലും പ്രത്യേകിച്ച് പാറ്റകള്‍ അമിതമായി കാണുന്ന സ്ഥലങ്ങളില്‍ തളിക്കാവുന്നതാണ്.

വാഷിംഗ് മെഷീന്‍ ഉപയോഗം…. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഇക്കാലത്ത് എല്ലാ വീടുകളിലും ഇപ്പോള്‍ വാഷിങ് മെഷിനുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ശരിയായ രീതിയിലാണോ അവ ഉപയോഗിക്കുന്നത്?. പലതരം വാഷിംഗ് മെഷീനുകള്‍ ലഭ്യമാണ്. മാനുവല്‍, സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളില്‍ കഴുകാനും ഉണക്കാനും വ്യത്യസ്ത ഡ്രമ്മുകള്‍ ഉണ്ട്. അലക്കി കഴിഞ്ഞ് അടുത്ത ഡ്രമ്മിലേക്ക് തുണികള്‍ വാരി ഇടണം. ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളില്‍ എല്ലാ പ്രവര്‍ത്തിയും ഒന്നിച്ചു ചെയ്യാം.

ഓട്ടോമാറ്റിക് മെഷീനുകള്‍ രണ്ടു തരത്തിലുണ്ട്.

മുകളില്‍ നിന്ന് നിറയ്ക്കുന്നത് (ടോപ് ലോഡിംഗ്)
മുന്നില്‍ നിന്ന് നിറയ്ക്കുന്നത് (ഫ്രണ്ട് ലോഡിംഗ്)

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

  1. ടോപ് ലോഡിംഗ് മെഷീനുകളെ അപേക്ഷിച്ച് ഫ്രണ്ട് ലോഡിംഗ് മെഷീനുകള്‍ക്ക് കുറച്ചുവെള്ളവും വൈദ്യുതിയും മാത്രമേ ആവശ്യമുള്ളു.
  2. വെളളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിംഗ് മെഷീനുകള്‍ വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്നു. ഇവ കേരളത്തിലെ കാലാവസ്ഥക്ക് ആവശ്യമുളളതല്ല.
  3. നിര്‍ദ്ദേശിച്ചിരിക്കുന്ന പൂര്‍ണ്ണ ശേഷിയില്‍ തന്നെ പ്രവര്‍ത്തിപ്പിക്കുക. കുറച്ചു തുണി മാത്രം എടുത്ത് ദിവസവും അലക്കുന്ന രീതിക്കു പകരം ആഴ്ചയില്‍ ഒരിക്കലോ രണ്ടു പ്രാവശ്യമോ ആക്കി ക്രമീകരിക്കുന്നത് വഴി ധാരാളം വെളളവും വൈദ്യുതിയും ലാഭിക്കാന്‍ സാധിക്കും.
  4. അഴുക്കില്ലാത്തതും അധികം ഉപയോഗിക്കാത്തതുമായ തുണികള്‍ക്ക് ക്വിക്ക് സൈക്കിള്‍ മോഡ് ഉപയോഗിക്കാം.
  5. വാഷിംഗ് മെഷീന്‍ ലോഡ് ചെയ്തതിനു ശേഷം മാത്രം ഓണ്‍ ചെയ്യുക.
  6. ഉപയോഗം കഴിഞ്ഞാല്‍ വാഷിംഗ് മെഷിന്റെ സ്വിച്ച് ബോര്‍ഡിലെ സ്വിച്ചും ഓഫ് ചെയ്യുക.
  7. കഴിയുന്നതും വസ്ത്രങ്ങള്‍ വെയിലത്ത് ഉണക്കുക

ശക്തമായ വേനൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ഇടുക്കി പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലാണ് ഇന്ന് യല്ലോ അലർട്ട്

പത്തനംതിട്ട എറണാകുളം ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ്. ശനിയാഴ്ച മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത എന്നും മുന്നറിയിപ്പ്. ശനിയാഴ്ച രണ്ടു ജില്ലകളിലും ഞായറാഴ്ച മൂന്നു ജില്ലകളിലും
തിങ്കളാഴ്ച ഏഴ് ജില്ലകളിലും ഓറഞ്ച് അലർട്ട്

കൈയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്ന നാലു വയസുകാരിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തി

കോഴിക്കോട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്തതായി പരാതി. കൈയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്ന നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് പരാതി. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ 4 വയസുകാരിക്കാണ് ഡോക്ടറുടെ ഗുരുതര അനാസ്ഥ മൂലം ദുരനുഭവം നേരിടേണ്ടി വന്നത്.

കയ്യിലെ ആറാംവിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ഡോക്ടര്‍ നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരല്‍ നീക്കം ചെയ്തു. സംഭവത്തില്‍ ഡോക്ടര്‍ മാപ്പ് പറഞ്ഞതായി കുട്ടിയുടെ കുടുംബം വ്യക്തമാക്കി.

അതേസമയം, രണ്ട് ശസ്ത്രക്രിയകള്‍ ഒരുമിച്ച് നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് സംബന്ധിച്ച് നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവം വലിയ വാര്‍ത്തയായിരുന്നു.

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂട്ടാന്‍ നീക്കം

തിരുവനന്തപുരം. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂട്ടാന്‍ സര്‍ക്കാര്‍. ഡിസംബറില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നീക്കം. ഇതിനായി പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് ഓര്‍ഡിനന്‍സ് ഇറക്കും. 1200 പുതിയ വാര്‍ഡുകളാണ് രൂപീകരിക്കുക

അടുത്ത വര്‍ഷം ഡിസംബറില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂട്ടാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത്. തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് ഓര്‍ഡിനന്‍സ് ഇറക്കും, ഇതോടെ 1200 വാര്‍ഡുകള്‍ പുതിയതായി രൂപപ്പെടും. ആറു മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറേയും നാലു മുതിര്‍ന്ന ഐ.എ.എസുകാരെയും ചുമതലപ്പെടുത്തി. പഞ്ചായത്തീ രാജ്, മുനിസിപ്പാലിറ്റ് നിയമങ്ങളില്‍ ഭേഗഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് ഇറങ്ങുന്നത്. 1200 അംഗങ്ങള്‍ക്ക് ഓണറേറിയം നല്‍കാന്‍ അഞ്ചു വര്‍ഷം 67 കോടി അധി ചെലവാണ് പ്രതീക്ഷിക്കുന്നത്. 2019 ലും 2020 ലും വാര്‍ഡ് വിഭജനത്തിന് തീരുമാനിച്ചെങ്കിലും നടപ്പില്ലാക്കനായിരുന്നില്ല. ജനസംഖ്യയ്ക്ക് ആനുപാതികമായി വാര്‍ഡ് വിഭജനം എന്നാണ് സര്‍ക്കാര്‍ വാദം. അതേസമയം. ഭരണം പിടിക്കാന്‍ അനുകൂലമാകുന്ന പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ വാര്‍ഡുകള്‍ എന്നാണ് ആക്ഷേപം

പനമ്പിള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകം, പ്രതിയായ യുവതിയുടെ ആൺ സുഹൃത്തിനെതിരെ കേസെടുത്തു

കൊച്ചി. പനമ്പിള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകത്തിൽ
പ്രതിയായ യുവതിയുടെ ആൺ സുഹൃത്തിനെതിരെ കേസെടുത്തു . വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്.

തൃശ്ശൂർ സ്വദേശിയായ റഫീഖിനെതിരെ സൗത്ത് പൊലീസാണ് കേസ് എടുത്തത്.
റഫീഖ് തന്നെ വിവാഹം വാഗ്ദാനം നൽകി കമ്പളിപ്പിച്ചു എന്നാണ് കേസിലെ ഒന്നാം പ്രതിയായ യുവതിയുടെ മൊഴി.
ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. താൻ ഗർഭിണിയാണ് എന്ന് അറിയിച്ചപ്പോൾ റഫീഖ് ഒഴിവാക്കാൻ ശ്രമിച്ചതായും യുവതി മൊഴി നൽകി. തൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു പീഡനം അതിനാൽ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഹിൽ പാലസ് പൊലീസിന് കൈമാറി. ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുക്കും.

കുട്ടിയെ കൊലപ്പെടുത്തിയ യുവതി ഇപ്പോഴും ആരോഗ്യം വീണ്ടെടുത്തില്ല. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇവർ. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വലിയ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.

ഇരുപത്തിനാലുകാരിയായ ഗര്‍ഭിണി നാലു വയസ്സുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് പോയി, സംഭവമറിഞ്ഞ് എല്ലാവരും ഞെട്ടി

കോഴിക്കോട്: ഇരുപത്തിനാലുകാരിയായ ഗര്‍ഭിണി നാലു വയസ്സുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് പോയി.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്നു യുവാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ താമരശ്ശേരി അമ്ബലമുക്കിലുള്ള ഭര്‍ത്താവിന്റെ വീടിനു സമീപത്തുനിന്നും കാറില്‍ കയറി പോയതായും പിന്നെ തിരികെയെത്തിയില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.

താമരശ്ശേരി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ വടകര സ്വദേശിക്കൊപ്പം വടകര പൊലീസ് സ്റ്റേഷനില്‍ യുവതി ഹാജരാവുകയായിരുന്നു. പിന്നീട് ഇവരെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം ഭര്‍ത്താവിനെയും ബന്ധുക്കളെയും വിളിച്ചു വരുത്തി. തുടര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ താന്‍ കാമുകനൊപ്പമാണു പോകുന്നതെന്നു യുവതി പറഞ്ഞു. തുടര്‍ന്ന് രാത്രി 10 മണിയോടെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് ഭര്‍ത്താവ് അറിയിച്ചു.

അഞ്ചു വര്‍ഷം മുമ്ബാണ് താമരശ്ശേരി സ്വദേശിനിയായ യുവതിയുടെ വിവാഹം നടന്നത്. നാലുവയസ്സായ കുഞ്ഞിന്റെ അമ്മയായ യുവതി നിലവില്‍ രണ്ടു മാസം ഗര്‍ഭിണിയാണ്. വടകര സ്വദേശിയായ യുവാവുമായി ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി പരിചയപ്പെട്ടത്. മുന്‍കൂട്ടി പറഞ്ഞുറപ്പിച്ച പ്രകാരം വെള്ളിയാഴ്ച വൈകുന്നേരം കാറുമായി എത്തുകയും യുവതിയെ കയറ്റി കൊണ്ടു പോകുകയുമായിരുന്നു.യുവതിയുടെ കൈവശമുണ്ടായിരുന്ന ഭര്‍ത്താവ് നല്‍കിയ ആഭരണങ്ങള്‍ തിരികെ വാങ്ങി.

വലിയം സെൻട്രൽ സ്കൂളിന് തിളക്കമാർന്ന വിജയം

ചവറ.ഇടപ്പള്ളിക്കോട്ട വലിയം സെൻട്രൽ സ്കൂളിന് തിളക്കമാർന്ന വിജയം. 2023-24 സി.ബി.എസ്.ഇ. പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 100% വിജയവുമായി ഇടപ്പള്ളിക്കോട്ട വലിയം സെൻട്രൽ സ്കൂൾ. മൊത്തം പരീക്ഷ എഴുതിയ കുട്ടികളിൽ 60% പേർക്ക് 90% മാർക്കും 21% ഡിസ്‌റ്റിങ്ഷനും 19% ഫസ്റ്റ് ക്ലാസും ആയി ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി. കൂടാതെ കണക്കിന് 100% മാർക്ക് നേടി ഈ സ്കൂളിലെ ദിയ. എസ് ആൾ ഇന്ത്യാ തലത്തിൽ ഒന്നാമതും 98% മാർക്കോടെ സ്കൂളിൽ ഒന്നാമതെത്തുകയും ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പി.റ്റി.എ. യും അധ്യാപകരും മാനേജ്മെൻ്റും അനുമോദിച്ചു.

യുവാവിനെ കുത്തി കൊന്ന കേസിലെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി.ഫോർട്ട്‌ കൊച്ചിയിൽ യുവാവിനെ കുത്തി കൊന്ന കേസിലെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഏറെ നേരത്തെ തർക്കത്തിനു ശേഷമാണ് അലൻ കൈയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് ബിനോയ്‌ സ്റ്റാൻലിയെ കുത്തികൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം ഓടി രക്ഷപെട്ട പ്രതിക്കു വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.

ഫോർട്ട്‌ കൊച്ചി സൗദി സെന്റ് ആന്റനീസ് എൽപി സ്‌കൂളിനു സമീപത്ത് ഇന്നലെ രാത്രിയിലായിരുന്നു ക്രൂര കൊലപാതകം.
പ്രതി അത്തിപ്പൊഴി സ്വദേശി അലനും കൊല്ലപ്പെട്ട തൊപ്പുംപടി സ്വദേശി ബിനോയ്‌ സ്റ്റാൻലിയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായാണ് അലൻ കടയിൽ കയറി ബിനോയയിയെ കുത്തി കൊന്നത്.
കഴുത്തിലും നെഞ്ചിലും പുറത്തും നിരവധി തവണ കുത്തേറ്റു

നെഞ്ചിലും കഴുത്തിലും ആഴത്തിലേറ്റ മുറിവാണ് മരണ കാരണം.
കൊലക്ക് ശേഷം ഓടി രക്ഷപെട്ട അലനു വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.

തീവ്രവാദ ബന്ധം ആരോപിക്കുന്ന പിടികിട്ടാപുള്ളിയെ എൻ ഐ എ അറസ്റ്റ് ചെയ്തു

മൈസൂര്‍.തീവ്രവാദ ബന്ധം ആരോപിക്കുന്ന പിടികിട്ടാപുള്ളിയെ എൻ ഐ എ അറസ്റ്റ് ചെയ്തു.മൈസൂരുവിൽ പിടിയിലായത് നൂറുദ്ധീൻ റാഫി എന്നയാൾ.ഇയാളെ കണ്ടെത്തുന്നതിനായി എൻ ഐ എ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.ഇയാളുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ സ്ഫോടനത്തിന് പദ്ധതിയിട്ടുവെന്ന് കണ്ടെത്തിയിരുന്നു