21.5 C
Kollam
Saturday 20th December, 2025 | 06:48:30 AM
Home Blog Page 2727

രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിന് 10,12, ക്ലാസുകളിൽ നൂറുമേനി വിജയം

ശാസ്താം കോട്ട . രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിന് 10,12, ക്ലാസുകളിൽ നൂറുമേനി വിജയം .പ്ലസ് ടു വിൽ 42 കുട്ടികൾ പരീക്ഷ എഴുതിയതിൽ മൂന്നുപേർ എല്ലാവിഷയങ്ങളിലും നാലുപേർ മൂന്നു വിഷയങ്ങളിലും മൂന്നു പേർ നാല് വിഷയങ്ങളിലുംയഥാക്രമം A1 കരസ്ഥമാക്കി.

നെവിൻ നോജി വൈദ്യൻ എല്ലാവിഷയങ്ങൾക്കും A1 നേടി സ്കൂൾ ടോപ്പർ ആയപ്പോൾ മലയാളത്തിൽ ജോസലിൻ ജിജിയും കണക്കിൽ എസ്. ആദിലും സബ്ജെക്ട് ടോപ്പർ ആയി.

പത്താം ക്ലാസിൽ 69 പേർ പരീക്ഷ എഴുതിയപ്പോൾ 23 പേർ ഫുൾ A1 കരസ്ഥമാക്കി. 38 പേർ 90 ശതമാനത്തിന് മുകളിലും 23 പേർ 80 ശതമാനത്തിനു മുകളിലും 5പേർ 70 ശതമാനത്തിനു മുകളിലും, 3 പേർ 60 ശതമാനത്തിനു മുകളിലും മാർക്ക് നേടി.പത്താം ക്ലാസ്സിൽ ഉമാശങ്കരിയാണ് സ്കൂൾ ടോപ്പർ, മലയാളത്തിൽ 9 പേരും കണക്കിനും ഐ ടി യ്ക്കും ഓരോരുത്തരും യഥാക്രമം നൂറിൽ നൂറുമാർക്ക് വീതം നേടി.

ചെറുതുരുത്തിയിൽ പോലീസിന്റെ വൻ ലഹരി വേട്ട

തൃശൂർ. ചെറുതുരുത്തിയിൽ പോലീസിന്റെ വൻ ലഹരി വേട്ട. കാറിൽ കടത്തുകയായിരുന്ന 11,000 ത്തോളം പാക്കറ്റ് ഹാൻസ് പിടികൂടി. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് ഇന്നോവ കാറിൽ 15 ചാക്കുകളിലായി കൊണ്ടുവന്ന ഹാൻസ് പാക്കറ്റുകളാണ് ചെറുതുരുത്തി പോലീസ് പിടികൂടിയത്, രഹസ്യ വിവരത്തെ തുടർന്ന് കൊച്ചിൻ പാലത്തിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്. കാറോടിച്ചിരുന്ന ഒറ്റപ്പാലം പനമണ്ണ സ്വദേശി ഉണ്ണികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. 5 ലക്ഷത്തോളം രൂപയിലധികം വില മതിപ്പുള്ളതാണ് പിടികൂടിയ പുകയില ഉൽപ്പന്നങ്ങൾ എന്ന് പോലീസ് അറിയിച്ചു.
ചെറുതുരുത്തി എസ് ഐ – കെ ആർ വിനു, എ.എസ്.ഐ- പി.ജെ സാജൻ, പോലീസുകാരായ വിജയൻ, ശ്രീകാന്ത്, സനൽ എന്നിവരാണ് പുകയില പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

ലോക്സഭ; നാലാം ഘട്ട തെരഞ്ഞെടുപ്പിൽ 62. 31 ശതമാനം പോളിംഗ്

ന്യൂഡെൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ വിവിധയിടങ്ങളില്‍ രേഖപ്പെടുത്തിയത് ഭേദപ്പെട്ട പോളിങ്. അഞ്ച് മണിവരെ 62.31 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.
തെലങ്കാനയില്‍ അഞ്ച് മണി വരെ 61.16% രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിംഗ് ഭുവനഗിരിയിലാണ് രേഖപ്പെടുത്തിയത്(72.34%). ഹൈദരാബാദില്‍ പോളിംഗ് അഞ്ച് മണി വരെ 40 ശതമാനം പോലും കടന്നില്ല (39.17%). എന്നാല്‍ മഹാരാഷ്ട്രയില്‍ അഞ്ച് മണി വരെ 52.49% പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍‌ ഏറ്റവും കൂടുതല്‍ പോളിംഗ് നന്ദുർബറിലാണ് രേഖപ്പെടുത്തിയത്.( 60.60%). പൂനെ മേഖലയിലെ മൂന്നു മണ്ഡലങ്ങളിലും പോളിംഗ് 50 ശതമാനം കടന്നില്ല. ആന്ധ്രയില്‍ 67.99 ശതമാനമാണ് അഞ്ചുമണി വരെയുള്ള പോളിംഗ്. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തില്‍ തെര‍ഞ്ഞെടുപ്പ് നടന്നത്.

അതേസമയം, ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപകമായി സംഘർഷമുണ്ടായി. മോദി അധികാരത്തില്‍ എത്തിയാല്‍ ഭരണഘടന ഇല്ലാതാക്കുമെന്ന് രാഹുല്‍ഗാന്ധി റായ്ബറേലിയില്‍ പറഞ്ഞു. പശ്ചിമബംഗാളില്‍ വോട്ടെടുപ്പ് ദിവസം ആയിരത്തിലധികം പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കിട്ടിയത്. ഛപ്രയില്‍ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎം പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. കേതുഗ്രാമില്‍ പ്രവർത്തകനെ ഇന്നലെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത് സിപിഎം ആണെന്ന് തൃണമൂല്‍ ആരോപിച്ചു. ബെഹ്റാംപൂരില്‍ കോണ്‍ഗ്രസ് പ്രവർത്തകരും ടിഎംസി പ്രവർത്തകരും തമ്മിലും സംഘർഷം ഉണ്ടായി. ബിർഭുമില്‍ ബൂത്തിന് മുൻപില്‍ ഉണ്ടായിരുന്ന താല്‍ക്കാലിക ഓഫീസ് തൃണമൂല്‍ അടിച്ചുതകർത്തുവെന്ന് ബിജെപി ആരോപിച്ചു.

കൃഷ്ണനഗറിലും ടിഎംസി ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയപ്പോള്‍ ബർദ്ധമാൻ ദുർഗാപൂരില്‍ കല്ലേറ് നടന്നു. ഉത്തർപ്രദേശില്‍ സമാജ്‍വാദി പാർട്ടി പ്രവർത്തകരെ ബിജെപി തടഞ്ഞുവെന്ന് പരാതി ഉണ്ട്. കനൗജിലെ ഒരുബൂത്തില്‍ വിവിപാറ്റും ഇവിഎം മെഷീനുമായി പൊരുത്തക്കേട് ഉണ്ടായെന്ന ആരോപണവും ഉയർന്നു. മധ്യപ്രദേശില്‍ ചിലയിടങ്ങളില്‍ പെയ്ത മഴ വോട്ടെടുപ്പിനെ ബാധിച്ചു.
റായ്ബറേലിയില്‍ പ്രചരണത്തിനെത്തിയ രാഹുല്‍ഗാന്ധി ഭരണഘടന ഉന്നയിച്ച്‌ മോദിയെ വിമർശിച്ചു.
മഹാരാഷ്ട്രയിലെ നാലാം ഘട്ട വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളിലും പോളിങ്ങില്‍ ഉണർവ് കണ്ടില്ല. നഗര കേന്ദ്രീകൃത മണ്ഡലങ്ങളെക്കാള്‍ ഗ്രാമീണ മണ്ഡലങ്ങളില്‍ ഉയർന്ന പോളിംഗ് രേഖപ്പെടുത്തി. ജല്‍നയും ബീഡും അടക്കം മറാത്ത പ്രക്ഷോഭം ശക്തമായിരുന്ന മണ്ഡലങ്ങളില്‍ വലിയ തോതില്‍ വോട്ടർമാർ പോളിംഗ് ബൂത്തിലെത്തി. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 96 സീറ്റുകളില്‍ 2019 ല്‍ 49 സീറ്റുകളില്‍ എൻഡിഎ വിജയം നേടിയിരുന്നു. 12 സീറ്റുകളാണ് ഇന്ത്യ സഖ്യം നേടിയിരുന്നത്.

ആര്യഭട്ട് – ദൃശ്യ എസ് എസ്എൽ സി മെറിറ്റ് അവാർഡ് വിതരണം ചെയ്തു

ശാസ്താംകോട്ട . ഭരണിയ്ക്കാവ് ആര്യഭട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ദൃശ്യ ഓൺലൈൻ ന്യൂസും ചേർന്ന് സംഘടിപ്പിച്ച എസ്.എസ്.എൽ.സി പരീക്ഷയിൽ പത്ത് എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് വിതരണം ശ്രദ്ധേയമായി. കുന്നത്തൂർ, കരുനാഗപ്പള്ളി, ചവറ താലൂക്കുകളിൽ നിന്നായി 160 ൽ പരം വിദ്യാർത്ഥികൾ അവാർഡ് ഏറ്റുവാങ്ങി.ഭരണിയ്ക്കാവ് ആര്യഭട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന മെറിറ്റ് വിതരണത്തിന് രാവിലെ മുതൽ തന്നെ വിദ്യാർത്ഥികൾ എത്തിച്ചേർന്നിരുന്നു. ആര്യഭട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഡയറക്ടർ ബിബി ഫിലിപ്പ് സ്വാഗതം ആശംസിച്ചു.കോവൂർ കുഞ്ഞുമോൻ എം.എൽ.എ മെറിറ്റ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു.കുന്നത്തൂർ താലൂക്കിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ സ്ക്കൂളുകൾക്ക് എം.എൽ.എ അവാർഡ് സമ്മാനിച്ചു. പതാരം എസ്.എച്ച്.എസ് ഹെഡ്മിസ്ട്രസ് ശ്രീജ.റ്റി.വി, ഗവ.എച്ച്.എസ്.എസ് പോരുവഴി ഹെഡ്മിസ്ട്രസ് ബിന്ദു.ഒ, പോരുവഴി ജയ ജ്യോതി വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് സൗമ്യ.ജെ, നെടിയവിള വി.ജി.എസ്.എസ്.എ.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ്സ് പ്രസീദ .ജി, ശാസ്താംകോട്ട ജെ.എം.എച്ച്.എസ് ഹെഡ്മിസ്ട്രസ് എസ്.ശ്രീലത, ശാസ്താംകോട്ട ഗവ.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ്സ് സിന്ധു.ആർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഗീത അദ്ധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാഗേഷ് ഗുരുകുലം, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആർ.അജയകുമാർ, ഐ.ഷാനവാസ്, ആര്യഭട്ട് സ്റ്റാഫ് സെക്രട്ടറി വിനീത്.ഒ എന്നിവർ സംസാരിച്ചു. തുടർന്ന് ആര്യഭട്ടിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും, വിവിധ സ്ക്കൂളുകളിൽ നിന്നായി എസ്.എസ്.എൽ.സി.പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികൾക്കും അവാർഡ് വിതരണം ചെയ്തു.

കൈരളി വായനശാലയിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു

പോരുവഴി :- ഇടയ്ക്കാട് തെക്ക് കൈരളി വായനശാലയിൽ “നെല്ലിക്ക” എന്ന പേരിൽ കുട്ടികൾക്കായി അവധിക്കാല വിനോദ വിജ്ഞാന പരിപാടി സംഘടിപ്പിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. ബിനീഷ് ഉദ്‌ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡന്റ് വി. ബേബികുമാർ അധ്യക്ഷനായി. ഖത്തർ കനൽ പ്രതിഭ പുരസ്കാര ജേതാവും നാടൻ പാട്ട് കലാകാരനുമായ ബൈജു മലനട കുട്ടികൾക്കായി നാടൻ കലാരൂപങ്ങളെ കുറിച്ചുള്ള ക്ലാസ് നയിച്ചു.
വിവിധ വിഷയങ്ങളിൽ കെ.ജയചന്ദ്രൻ, വിഷ്ണു വിജയൻ, എസ്സ്. രേവതി, എസ്സ്. അഖില എന്നിവർ കുട്ടികളുമായി സംവദിച്ചു.
തുടർന്ന് കൂട്ടപ്പാട്ടും മധുര വിതരണവും നടന്നു…

പ്ലസ് വൺ പ്രവേശനത്തിന് അധിക ബാച്ചില്ല; പ്രതിസന്ധിയുണ്ടെന്ന പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെ മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനത്തിന് അധിക ബാച്ച് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബാച്ച് വർധിപ്പിക്കുന്നതിന് പരിമിതികളുണ്ട്. നിലവിൽ പ്രതിസന്ധികളില്ല. അത്തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും മന്ത്രി പറഞ്ഞു.

സീറ്റ് വർധനവിന് പകരം ബാച്ച് വർധനവാണ് വേണ്ടതെന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാകില്ല. എന്തായാലും ഈ വർഷം അധിക ബാച്ച് എന്നത് നടപ്പാകില്ല. കുറെ കുട്ടികൾ വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു ക്ലാസിൽ 65 കുട്ടികളൊക്കെ ഇരിക്കേണ്ടി വരും. ജമ്പോ ബാച്ചുകൾ അനുവദിക്കുന്ന വിഷയം ചർച്ചയിലുണ്ട്.

ഒരു പ്രതിസന്ധിയും ഇപ്പോഴില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിഹരിക്കും. മറിച്ചുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും മന്ത്രി പറഞ്ഞു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നിയന്ത്രണം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്പെഷ്യല്‍ ദര്‍ശനത്തിന് ഈ മാസം പതിനെട്ട് മുതല്‍ ജൂണ്‍ ആറുവരെ നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ സ്പെഷ്യല്‍ ദുര്‍ശനമില്ല.
ക്യൂനില്‍ക്കുന്നവര്‍ക്കും നെയ് വിളക്ക് വഴിപാടുകാര്‍ക്കം മാത്രമായിരിക്കും ദര്‍ശനം. ക്ഷേത്രത്തിലെ വന്‍ തിരക്ക് പ്രമാണിച്ചാണ് ദേവസ്വം നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ജോലിക്കിടെ ഷോക്കേറ്റ് മരിച്ച കെഎസ്ഇബി ജീവനക്കാരന്റെ സംസ്ക്കാരം ചൊവ്വാഴ്ച

ശാസ്താംകോട്ട:ജോലിക്കിടെ ഷോക്കേറ്റ് മരിച്ച കെഎസ്ഇബി ജീവനക്കാരന്റെ സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ നടക്കും.പുത്തൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ ശാസ്താംകോട്ട മനക്കര പ്രദീപ് ഭവനിൽ പരേതനായ കരുണാകരൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകൻ പ്രദീപ് കുമാർ (48) തിങ്കൾ പകൽ 11.30 ഓടെയാണ് ഷോക്കേറ്റ് മരിച്ചത്. പവിത്രേശ്വരം ആലുശേരി ഭാഗത്ത് ലൈനിലെ അറ്റകുറ്റപണിക്കിടെയായിരുന്നു അത്യാഹിതം സംഭവിച്ചത്.ഭാര്യ:ലേഖ.മക്കൾ:
അഭിനവ്,അഭിനിത.

ഒരാഴ്ചയ്ക്ക് മുമ്പ് വിവാഹിതയായ യുവതിക്ക് ​ഗാർഹിക പീഡനം

കോഴിക്കോട്: കോഴിക്കോട്ട് ഒരാഴ്ച മുമ്പ് വിവാഹിതയായ വധുവിന് ഭർത്താവിൻ്റെ മർദനമെന്ന് പരാതി. പന്തീരാങ്കാവ് സ്വദേശിയായ രാഹുലിനെതിരെ ഗാർഹിക പീഡനത്തിന് പൊലീസ് കേസെടുത്തു. കഴിഞ്ഞ അഞ്ചിനായിരുന്നു രാഹുലും എറണാകുളം സ്വദേശിയായ യുവതിയും തമ്മിൽ വിവാഹം.

ഇന്നലെ സൽക്കാരചടങ്ങിനിടെ യുവതിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടതോടെ എറണാകുളത്ത് നിന്നെത്തിയ വീട്ടുകാർ കാര്യം തിരക്കി. രാഹുൽ ഉപദ്രവിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. തുടർന്നാണ് വധുവിൻ്റെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയത്. വിവാഹബന്ധം തുടരാൻ താൽപര്യം ഇല്ലെന്ന് അറിയിച്ച് യുവതി കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മടങ്ങി.

അറിയാം ഹെപ്പറൈറ്റിസിനെ

ശരീരത്തിലെ കരൾ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. ഹെപ്പറ്റൈറ്റിസ് എന്നാൽ കരളിന്റെ വീക്കം എന്നാണ് അർത്ഥമാക്കുന്നത്. പോഷകങ്ങൾ ആ​ഗിരണം ചെയ്യുകയും രക്തം ശുദ്ധീകരിക്കുകയും അണുബാധകൾക്കെതിരെ പോരാടുകയും ചെയ്യുന്ന ഒരു സുപ്രധാന അവയവമാണ് കരൾ. കരൾ വീർക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുമ്പോൾ, അതിന്റെ പ്രവർത്തനത്തെ ബാധിക്കാം.

അമിതമായ മദ്യപാനം, ചില മരുന്നുകൾ, ചില രോഗാവസ്ഥകൾ എന്നിവ ഹെപ്പറ്റൈറ്റിസിന് കാരണമാകാം. എന്നിരുന്നാലും, ഹെപ്പറ്റൈറ്റിസ് പലപ്പോഴും വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ഏറ്റവും സാധാരണമായ തരം. പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, വയറുവേദന, ഇളം നിറത്തിലുള്ള മലം, സന്ധി വേദന, മഞ്ഞപ്പിത്തം എന്നിവ അക്യൂട്ട് ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടാം.

വൈറൽ ഹെപ്പറ്റൈറ്റിസിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയാണ്. രോഗബാധിതരായ ആളുകളുടെ രക്തം, മറ്റു ശരീരസ്രവങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ രോഗങ്ങൾ പ്രധാനമായും പകരുന്നത്. രോഗിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർക്കും രോഗബാധിതയായ അമ്മയിൽ നിന്നു കുഞ്ഞുങ്ങളിലേക്കും ഈ രോഗം പകരാവുന്നതാണ്. .