Home Blog Page 2726

നടുക്കം,ഇടി മിന്നലേറ്റ് 11 മരണം

കൊല്‍ക്കൊത്ത.പശ്ചിമ ബംഗാളിൽ ഇടി മിന്നലേറ്റ് 11 മരണം.2 പേർ പരുക്കേറ്റ് ആശുപത്രിയിൽ.മാൾഡ ജില്ലയിൽ ആണ് അപകടംഉണ്ടായത്.
മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. മണിക്ക്ച്ചക്ക്, സഹാപൂർ,അദിന,ബാലുപൂർ,ഹർഷ് ചന്ദ്ര പൂർ, ഇംഗ്ലീഷ് ബസാർ എന്നിവിടങ്ങളിൽ ആണ് ഇടിമിന്നൽ മരണങ്ങൾ റിപ്പോർട് ചെയ്തത്
സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി.ദുരന്ത ബാധിത ർക്ക്
എല്ലാ സഹായവും ഉറപ്പാക്കും എന്നും മമത അറിയിച്ചു.

നാല് വയസുകാരിക്ക് കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ; അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

തിരുവനന്തപുരം:
കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.

കൈവിരലിന്റെ ശസ്ത്രക്രിയയ്‌ക്കെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ചെറുവണ്ണൂർ മധുര ബസാറിലെ കുട്ടിക്കാണ് മെഡിക്കൽ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഗുരുതരമായ ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനായാണ് കുട്ടി എത്തിയത്. എന്നാൽ അരമണിക്കൂർ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിൽ ആയിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോൾ ആറാം വിരൽ അതുപോലെയുണ്ടായിരുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരൽ നീക്കം ചെയ്തു.

എന്നാൽ കുട്ടിയുടെ നാവിന് ചെറിയ തടസ്സം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയപ്പോൾ നീക്കാൻ തീരുമാനിച്ചതാണെന്നും സൂപ്രണ്ട് അറിയിച്ചു. എങ്കിലും കുറഞ്ഞ സമയത്തിനിടെ കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്താൻ ഇടയായത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.

സ്കൂട്ടര്‍ ഇടിച്ചു പരിക്കേറ്റയാള്‍ മരിച്ചു

കുന്നത്തൂർ.വാഹനാപകടത്തിൽ പരിക്കേറ്റ ആൾ മരിച്ചു. മാനാംമ്പുഴ ഉത്രം വീട്ടിൽ വിജയകുമാരൻ (67 )ആണ് മരിച്ചത്. 7ന് വൈകിട്ട് ഭരണിക്കാവിൽ സ്കൂട്ടര്‍ ഇടിച്ച് തെറിച്ചുവീണതിനെ തുടർന്ന് തലയ്ക്ക് പരുക്കേറ്റ് ചികില്‍സയിലായിരുന്നു. മൃതദേഹം
വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ. ജയശ്രീ. മക്കള്‍. സ്വാതി കാര്‍ത്തിക ,വൈഷ്ണവി. മരുമക്കള്‍. പ്രബീഷ്,വിഷ്ണു

കമ്പത്ത് കാറിനുള്ളില്‍ പുതുപ്പള്ളി സ്വദേശികളായ മാതാപിതാക്കളും മകനും മരിച്ച നിലയില്‍

കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കമ്പം-കമ്പംമേട് റോഡില്‍ നിന്ന് മാറി ഒരു തോട്ടത്തിന് അകത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടെ ഗ്രാന്റ് ഐ10 കാറിനകത്താണ് രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്. കോട്ടയം രജിസ്‌ട്രേഷനില്‍ (കെഎല്‍ 05 എയു 9199) ഉള്ളതാണ് വാഹനം.

പുതുപ്പള്ളി സ്വദേശി അഖില്‍ എസ് ജോര്‍ജ്ജിന്റെ ഉടമസ്ഥതയിലുള്ളതാണ്. മരിച്ചവര്‍ അച്ഛനും അമ്മയും മകനുമെന്നാണ് സംശയം. വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ജോര്‍ജ് പി സ്‌കറിയ (60) , ഭാര്യ മേഴ്‌സി (58) മകന്‍ അഖില്‍ (29) എന്നിവരെ കാണാനില്ലെന്ന് കാണിച്ച് വാകത്താനം പൊലീസില്‍ 2 ദിവസം മുന്‍പ് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ നാടുവിട്ടതാകമെന്നാണ് പൊലീസിന്റെ നിഗമനം. ഇവരാണ് കാറിനകത്തുള്ളതെന്നാണ് സംശയം.

തമിഴ്നാട് പൊലീസിന്റെ ഫൊറന്‍സിക് സംഘം സ്ഥലത്തെത്തിയ ശേഷം കാര്‍ തുറന്ന് പരിശോധിച്ചു. കാറിനകത്ത് നിന്ന് കീടനാശിനിയുടെ കുപ്പി ലഭിച്ചിട്ടുണ്ട്. ഇതോടെ മൂവരും ആത്മഹത്യ ചെയ്തതാണെന്ന സംശയം ബലപ്പെട്ടു. ഫൊറന്‍സിക് പരിശോധനക്ക് ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. മൃതദേഹങ്ങള്‍ പരിശോധനകള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കും. തമിഴ്നാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗുണ്ടകളുടെ അഴിഞ്ഞാട്ടം കർശനമായിതടയണം, മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഗുണ്ടകളുടെ അഴിഞ്ഞാട്ടം മനുഷ്യരുടെ സ്വൈര്യ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ
പോലീസ് കർശനമായ നടപടികൾ സ്വീകരിച്ച് നിയമ പരിപാലനം ഉറപ്പാക്കണ
മെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി
ഒരു മാസത്തിനകം റിപ്പോർട്ട്
സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് നിർദ്ദേശം നൽകി. മയക്കുമരുന്ന് മാഫിയ ഉൾപ്പെ
ടെയുള്ള ഗുണ്ടാ പ്രവർത്തനങ്ങൾ
വെല്ലുവിളി സൃഷ്ടിക്കുകയാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പോലീസി
ന്റെ പ്രാഥമികമായ ഉത്തരവാദിത്തം നിയമ സമാധാനം ഉറപ്പാക്കുക എന്നതാണെ
ന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ജൂൺ 26 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും.

അമ്പൂരി കണ്ണന്നൂരിൽ ഗുണ്ടകൾ അഴിഞ്ഞാടി പാസ്റ്ററെ വെട്ടിയ
സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി

ആഗ് ഓപ്പറേഷന്‍… കൊല്ലം റൂറലില്‍ നിരവധി പേര്‍ അറസ്റ്റില്‍

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്രമസമാധാന പാലനം സംരക്ഷിക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്തുടനീളം കേരള പോലീസിന്റെ ആഗ് എന്ന റെയ്ഡ് നടക്കുകയാണ്.
വരുന്ന പത്ത് ദിവസങ്ങളാണ് ഈ ഓപ്പറേഷന്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സാമൂഹ്യവിരുദ്ധര്‍ക്കും ഗുണ്ടകള്‍ക്കും എതിരെ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി കൊല്ലം റൂറല്‍ ജില്ലയിലും ജില്ലാ പോലീസ് മേധാവി സാബു മാത്യുവിന്റെ നിര്‍ദ്ദേശാനുസരണം ശക്തമായ പോലീസ് നടപടിയാണ് എടുത്തിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസമായി കൊല്ലം റൂറല്‍ ജില്ലയില്‍ നടന്ന റെയ്ഡിന്റെ ഭാഗമായി കരുതല്‍ നടപടികള്‍ ഭാഗമായി 79 പേര്‍ക്കെതിരെയും കാപ്പ പ്രകാരം രണ്ടുപേരെ കൊല്ലം റൂറല്‍ ജില്ലയില്‍ നിന്നും നാടുകടത്തിയിട്ടുള്ളതും, അതിഗുരുതര കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ട 14 പേര്‍ ഉള്‍പ്പെടെ 50 പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. വാറണ്ട് കേസ്സുകളില്‍ 165 പേരേയും അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. തുടര്‍ ദിവസങ്ങളിലും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐപിഎസ്സ് അറിയിച്ചിട്ടുള്ളതുമാണ്.

ലോണ്‍ തിരിച്ചടവ് മുടങ്ങി,ഭീഷണിയില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

പാലക്കാട്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഉപ്പുപാടം സ്വദേശി ശിവദാസനാണ് ആത്മഹത്യ ചെയ്തത്.മൈക്രോ ഫിനാന്‍സ് ഏജന്റുമാര്‍ തവണ മുടങ്ങിയതിന് ഭീഷണിപ്പെടുത്തിയിരുന്നതായി ശിവദാസന്റെ അയല്‍വാസികള്‍ പറഞ്ഞു

ശിവദാസന്റെ ഭാര്യ മൈക്രോ ഫിനാന്‍സില്‍ നിന്നെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയെന്നാരോപിച്ച് പലതവണ ഏജന്റുമാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്,രാവിലെ വീട്ടില്‍ എത്തുന്ന ഏജന്റുമാര്‍ പലപ്പോഴും വൈകീട്ട് വരെ വീടുകളില്‍ തുടരും. ഇതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ശിവദാസന്‍ ആത്മഹത്യ ചെയ്തതെന്നാണ് പരാതി

ശിവദാസന്റെ നാട്ടില്‍ നിരവധി പേര്‍ സമാനരീതിയില്‍ ഭീഷണി നേരിടുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്,ശിവദാസന്റെ സാസ്‌ക്കാരം മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി നാളെ നടക്കും.

ലഹരി വ്യാപാരം; കൊല്ലത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കൊല്ലം സിറ്റി പോലീസ് നടത്തിയ ലഹരി വേട്ടയില്‍ ലഹരി വ്യാപാര സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി. മുരുന്തല്‍, കുപ്പണ്ണ, താരനിവാസില്‍ കിച്ചു എന്ന അഖില്‍ ജിത്ത് (26), കരുനാഗപ്പള്ളി, പുതിയകാവ്, ഷീജ മന്‍സിലില്‍, മുഹമ്മദ് റാഫി (24) എന്നിവരാണ് സിറ്റി ഡാന്‍സാഫ് സംഘവും അഞ്ചാലുംമൂട് പോലീസും സംയുക്ത
മായി നടത്തിയ പരിശോധനയില്‍ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാന
ത്തില്‍ വ്യാഴാഴ്ച രാവിലെ പോലീസ് നടത്തിയ പരിശോധനയില്‍, അഞ്ചാലും
മൂട് സി.കെ.പി ജംഗ്ഷന് സമീപത്ത് നിന്നും അഖില്‍ ജിത്തിനെ പോലീസ് പിടികൂ
ടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 17 ഗ്രാം എംഡിഎംഎ പോലീസ് സംഘം കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍
ബാംഗ്ലൂരില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ എംഡി.എംഎ കട
ത്തിക്കൊണ്ട് വന്ന് ജില്ലയില്‍ വിതരണം നടത്തിവന്ന മുഹമ്മദ് റാഫിയെ പറ്റി
വിവരം ലഭിച്ചു. ആയതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് സംഘം കരു
നാഗപ്പള്ളിയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. സിന്തറ്റിക്ക്
ഡ്രഗ്ഗ് ഇനത്തില്‍ പെട്ട മയക്ക് മരുന്ന് കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളി
ലുമുള്ള സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വിതരണം ചെയ്യുന്ന
തിനായി ബാംഗ്ലൂരില്‍ നിന്നും കടത്തിക്കൊണ്ട് വന്ന് ചെറുകിട ലഹരി കച്ചവട
ക്കാര്‍ക്ക് വില്‍പ്പന നടത്തുന്ന ആളാണ് മുഹമ്മദ് റാഫി. ആഡംബര ജീവിതം നയിക്കു
ന്നതിനും എളുപ്പത്തില്‍ സമ്പന്നനാകുന്നതിനുമാണ് പ്രതികള്‍ ലഹരി വ്യാപാരം
നടത്തി വന്നത്.
അഞ്ചാലുമൂട്് പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകാന്ത് മിശ്രയുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ രജീഷ്, അനില്‍കുമാര്‍, പ്രതീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

കൈവിരലിനു പകരം നാവില്‍ ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൈവിരലിനു ശസ്ത്രക്രിയ നടത്താനെത്തിയ നാലുവയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഡിഎംഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുട്ടിയുടെ കുടുബം പറഞ്ഞു. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് ഇതെന്നും, ഇനി ഒരു കുട്ടിക്കും മെഡിക്കല്‍ കോളജില്‍ ഈ ഗതി വരരുതെന്നും കുട്ടിയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ശസ്ത്രക്രിയയില്‍ പിഴവ് പറ്റിയതിന് പിന്നാലെ ഡോക്ടര്‍ മാപ്പു പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു.
കുട്ടിയുടെ ഒരു കൈക്ക് ആറ് വിരല്‍ ഉള്ളതിനാല്‍ ഇന്ന് ശസ്ത്രക്രിയക്ക് എത്താന്‍ പറഞ്ഞിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വാര്‍ഡിലെത്തിയ ശേഷം കുട്ടിയുടെ നാവില്‍ ചോര കണ്ടതിനെ തുടര്‍ന്ന് നഴ്‌സിനോട് ചോദിച്ചപ്പോഴാണ് നാവിനാണ് സര്‍ജറി നടത്തിയതെന്ന് പറഞ്ഞത്. വിരലിന്റെ സര്‍ജറിക്കായാണല്ലോ വന്നതെന്ന് പറഞ്ഞപ്പോള്‍ കുട്ടിയെ നഴ്‌സ് അകത്തേക്ക് തന്നെ കൊണ്ടുപോകുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന മെഡിക്കല്‍ സൂപ്രണ്ടിന്റെ ഉറപ്പിലാണ് പരാതി നല്‍കിയത്. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കരുനാഗപ്പള്ളി നഗരത്തിൽ കാട്ടുപന്നി

കരുനാഗപ്പള്ളി. നഗരത്തിൽ കാട്ടുപന്നി….
കഴിഞ്ഞ ദിവസം രാത്രിയിലാണ് 11-ാം ഡിവിഷനിൽ വായാരത്ത് പള്ളിക്ക് സമീപത്തെ വീട്ടുമുറ്റത്ത് കാട്ടുപന്നിയെ കണ്ടത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൗൺസിലറും പൊതുപ്രവർത്തകരും വീടിന് സമീപത്തെത്തിയപ്പോൾ  കാട്ടുപന്നി റോഡിന് കുറുകെ ഓടുന്നതായാണ് കണ്ടത്.  സമീപത്തെ കുറ്റിക്കാട്ടിലേക്ക് കാട്ടുപന്നി ഓടിമറഞ്ഞതായി കണ്ടെന്ന് ഇവർ  പറഞ്ഞു. പ്രദേശത്തെ കുറ്റിക്കാട്ടിലായിരിക്കാം കാട്ടുപന്നിയുടെ താവളമെന്നാണ് സംശയിക്കുന്നത്.
20-ാം ഡിവിഷനിലും രണ്ടാഴ്ച മുമ്പ് കാട്ടുപന്നിയെ കണ്ടിരുന്നു.
കൗൺസിലർമാർ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. സമീപത്തെ പ്രദേശങ്ങളിൽ നിന്ന് വന്നു ചേർന്നതാകാം എന്നാണ് അനുമാനം ‘എന്തായാലും പ്രദേശവാസികൾ ഭീതിയിലാണ്.

ഹൈറേഞ്ചിൽ നിന്നും തീരദേശത്ത് വരെ കാട്ടുപന്നി എത്തിയത് കൗതുക കരമാണ്.