ചാത്തന്നൂര്‍: മിനിവാന്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. ഇന്നലെ വൈകുന്നേരം 6-ഓടെ ചാത്തന്നൂര്‍-പരവൂര്‍ റോഡില്‍ മീനാട് പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്.
തിരുമുക്ക് ഭാഗത്ത് നിന്നും വന്ന മിനിവാന്‍ നിയന്ത്രണംവിട്ട് റോഡ് സൈഡിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റില്‍ ഇടിച്ചതിന് ശേഷം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വൈദ്യുതി കമ്പികള്‍ പൊട്ടി വീണെങ്കിലും ഫ്യൂസ് കട്ട് ആയി വൈദ്യുതി പോയതിനാല്‍ അപകടം ഒഴിവായി. സംഭവം നടക്കുമ്പോള്‍ റോഡ് സൈഡില്‍ വഴിയാത്രക്കാര്‍ ഇല്ലാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.
മിനിവാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി
തേവലക്കര ബിഎച്ച്എസ് 1992 ചങ്ങാതിക്കൂട്ടം സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സെമിനാറും സഹപാഠിക്ക് ധനസഹായ വിതരണവും ശനിയാഴ്ച
ശാസ്താംകോട്ട. തേവലക്കര ബിഎച്ച്എസ് 1992 ചങ്ങാതിക്കൂട്ടം സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സെമിനാറും സഹപാഠിക്ക് ധനസഹായ വിതരണവും ശനിയാഴ്ച ഉച്ചക്ക് 12 30ന് ഗേള്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ബാച്ചിലെ സന്തോഷിന്റെ ചികില്‍സാ സഹായമായി ചങ്ങാതിക്കൂട്ടം സമാഹരിച്ച തുക നിക്ഷേപിച്ച സര്‍ട്ടിഫിക്കറ്റ് കൈമാറും. സന്തോഷിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ പ്രതിമാസം പലിശ ചികില്‍സാസഹായമായി ലഭിക്കും വിധമാണ് ഇത്. സന്തോഷിന് പിന്നോക്ക വികസന കോര്‍പറേഷനില്‍ ഉണ്ടായിരുന്ന കടബാധ്യത ഇവര്‍ അടച്ചു തീര്‍ത്തിട്ടുണ്ട്. സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി സെക്രട്ടറി പി ജര്‍മ്മിയാസ് പ്രമാണ സമര്‍പ്പണം നടത്തും. ഫാ.ജോസ് സെബാസ്റ്റിയന്‍ നിക്ഷേപ രസീത് സമര്‍പ്പണം നടത്തും. ഡോ. അലക്സാണ്ടര്‍ ജേക്കബ് സെമിനാറില്‍ പ്രഭാഷണം നടത്തും.
പുരോഹിതരുടെ ഇടയിലും വിവരദോഷികളുണ്ടാകും: ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം:
യാക്കോബായ സഭ നിരണം മുൻ ഭദ്രസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും ഒരു പ്രളയമുണ്ടാകട്ടെ എന്നാണ് ചിലർ ആഗ്രഹിക്കുന്നത്. പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നാണ് ഒരു പുരോഹിതൻ പറയുന്നത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ തോൽവിയിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ഗീവർഗീസ് മാർ കൂറിലോസ് രംഗത്തുവന്നിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
600 വാഗ്ദാനങ്ങളിൽ ചിലതൊഴിച്ച് മറ്റെല്ലാം കഴിഞ്ഞ സർക്കാർ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലതും ചാർത്താൻ ശ്രമിച്ചെങ്കിലും ജനം പിന്നെയും തെരഞ്ഞെടുത്തു. ചരിത്രം തിരുത്തി ജനം തുടർ ഭരണം നൽകി. അർഹതപ്പെട്ടത് കേന്ദ്രം നമുക്ക് തരുന്നില്ല. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്നും പിണറായി പറഞ്ഞു.
അന്യായമായി അറസ്റ്റിലായി ജയിലിൽ കിടന്ന 24 ന്യൂസ് ആതിരപ്പള്ളി ലേഖകൻ റൂബിൻ ലാൽ ജയിൽ മോചിതനായി
തൃശൂര്‍.വനംവകുപ്പിൻ്റെ വ്യാജപരാതിയില്‍ പോലീസ് അന്യായമായി അറസ്റ്റ് ചെയ്ത 24 ന്യൂസ് അതിരപ്പിള്ളി പ്രാദേശിക ലേഖകന്‍ റൂബിന്‍ലാൽ ജയിൽ മോചിതനായി. വൈകിട്ട് 6.30തോടെ ഇരിങ്ങാലക്കുട സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ റൂബിന് മാധ്യമ പ്രവർത്തകരും, പരിസ്ഥിതി പ്രവർത്തകരും ചേർന്ന് മധുരം നൽകിയും ഷാൾ അണിയിച്ചും സ്വീകരിച്ചു. വനംകൊള്ളയ്ക്ക് എതിരായ പരാതികൾ നൽകിയതാണ് തന്നെ കുടുക്കുവാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചതിന് പിന്നിലെന്ന് പുറത്തിറങ്ങിയ റൂബിൻ പ്രതികരിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യമനുവദിച്ചതിനെ തുടർന്നാണ് റൂബിൻ പുറത്തിറങ്ങിയത്
നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്ന ഉദ്യോഗസ്ഥർക്ക് ഈ വിധി പാഠമായിരിക്കണം എന്ന് റൂബിൻലാലിന്റെ മാതാവ് പ്രതികരിച്ചു.
ജസ്റ്റിസ് സി.എസ്.ഡയസിന്റെ സിംഗിള്‍ ബെഞ്ചാണ് റൂബിന്‍ലാലിന് ജാമ്യമനുവദിച്ചത്. സാധാരണ നിലയിലുള്ള ഉപാധികള്‍ മാത്രമാണ് കോടതി മുന്നോട്ട് വച്ചത്. അറസ്റ്റിന് മുന്‍പ് പാലിക്കേണ്ട ചട്ടങ്ങളൊക്കെ കാറ്റില്‍പറത്തിയെന്ന പ്രതിഭാഗം വാദം കോടതി മുഖവിലയ്ക്കെടുത്തു. പോലീസ് ഉദ്യോഗസ്ഥനെതിരായ വകുപ്പുതല നടപടിയടക്കം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ മെയ് 27ന് രാത്രിയാണ് റൂബിന്‍ലാലിനെ അതിരപ്പിള്ളി സിഐയുടെ നേതൃത്വത്തില്‍ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് മുന്‍പ് പാലിക്കേണ്ട ചട്ടങ്ങളൊക്കെ കാറ്റില്‍പറത്തിയായിരുന്നു നടപടി. വിഷയത്തില്‍ അതിരപ്പിള്ളി സിഐയെ സംരക്ഷിച്ചാണ് ചാലക്കുടി ഡിവൈഎസ്പി അശോകന്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടായതോടെ ആരോപണവിധേയനായ അതിരപ്പിള്ളി സിഐയെ ഡിപ്പാര്‍ട്ട്മെന്റ് സസ്പെന്‍ഡ് ചെയ്തു. കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.
ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍
ഇക്കൊല്ലത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ജൂലൈ 31 വരെ നീളുന്ന 52 ദിവസമാണ് നിരോധനകാലയളവ്. മത്സ്യസമ്പത്ത് നിലനിറുത്തുന്നതിന് നടപ്പാലിക്കുന്ന നിരോധനത്തോട് ബന്ധപ്പെട്ട എല്ലാവരും പൂര്‍ണമായി സഹകരിക്കണമെന്ന് ജില്ലാ എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍ദേശിച്ചു.
നീണ്ടകര പാലത്തിന് പടിഞ്ഞാറ്‌വശം, തങ്കശ്ശേരി, അഴീക്കല്‍ തുറമുഖങ്ങളാണ് അടച്ചിടുന്നത്. നിരോധനമേഖലയില്‍ ഉള്‍പ്പെടുന്ന നീണ്ടകര, ശക്തികുളങ്ങര, തങ്കശ്ശേരി, അഴീക്കല്‍ അഴിമുഖങ്ങളിലും ബാധകം. നീണ്ടകര തുറമുഖത്ത് ഇന്‍ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ചിട്ടുള്ളവ ഒഴികെയുള്ള പരമ്പരാഗത യാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന യാനങ്ങള്‍ക്ക് അഷ്ടമുടി കായലിന്റെ കിഴക്ക് തീരങ്ങളിലുള്ള സ്വകാര്യ ബോട്ട്‌ജെട്ടികളില്‍/വാര്‍ഫുകളില്‍ ലാന്‍ഡിംഗ് അനുമതി ഉടമകള്‍ നല്‍കാന്‍ പാടില്ല.
നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ തീരമേഖലകളിലെ ഡീസല്‍ പമ്പുകളെല്ലാം ജൂലൈ 28 വരെ അടച്ചിടണം. മത്സ്യഫെഡിന്റെ നീണ്ടകര, ശക്തികുളങ്ങര, അഴീക്കല്‍ തീരമേഖലകളിലെ നിശ്ചിത പമ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. ജില്ലയിലെ ഇന്ധനപമ്പുകളില്‍ നിന്ന് ജില്ലാ കലക്ടറുടെ അനുമതിയില്ലാതെ കാനുകളിലോ കുപ്പികളിലോ ഇന്ധനം നല്‍കാനും ഇതേകാലയളവില്‍ പാടില്ല.
ജില്ലയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഇതരസംസ്ഥാന മത്സ്യബന്ധനയാനങ്ങളെല്ലാം ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി തീരം വിട്ടുപോകണമെന്നും നിര്‍ദേശിച്ചു. നിരോധനകാലയളവിലെ ക്രമസമാധാനപാലനം ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ നിര്‍വഹിക്കുന്നതിന് സബ്കലക്ടറെ നിയോഗിച്ചു. നിരോധനകാലയളവാകെ ക്രമസമാധാനം സംബന്ധിച്ച പ്രതിദിന റിപോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പിക്കണം. കൊല്ലം-കരുനാഗപ്പള്ളി തഹസില്‍ദാര്‍മാര്‍ എക്‌സിക്യുട്ടിവ് മജിസ്ട്രറ്റുമാരുടെ ചുമതല നിര്‍വഹിക്കണം. തീരമേഖലയില്‍ അടിയന്തര സാഹചര്യങ്ങളുണ്ടെങ്കില്‍ പൊലിസ് അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍,. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ സബ്കലക്ടര്‍ക്ക് വിവരം കൈമാറി തുടര്‍നടപടി കൈക്കൊള്ളണം. നിരോധനം കൃത്യതയോടെ നടപ്പിലാക്കാന്‍ കോസ്റ്റല്‍ പൊലിസിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട് എന്ന് വ്യക്തമാക്കി
ഓടുന്ന കാറിന് തീപിടിച്ച് ഡ്രൈവർ മരിച്ച സംഭവം ഞെട്ടലോടെ നാട്ടുകാര്‍
കോഴിക്കോട്. ഓടുന്ന കാറിന് തീപിടിച്ച് ചേളന്നൂർ കുമാരസ്വാമി സ്വദേശി മോഹൻദാസ് മരിച്ച സംഭവത്തിന്‍റെ ഞെട്ടലിലാണ് നാട്ടുകാര്‍. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. കാര്‍ തീകത്തി നശിക്കുന്നത് പലപ്പോഴും സംഭവിക്കാരുണ്ടെങ്കിലും അതില്‍ ആള്‍ കുടുങ്ങി കണ്‍മുന്നില്‍ മരിക്കുന്നത് സൃഷ്ടിച്ച നടുക്കം ഭയങ്കരമാണ്.
ഉച്ചയ്ക്ക് 12 മണിക്ക് കോന്നാട് ബീച്ചിന് സമീപത്ത് വച്ചാണ് ഓടുന്ന കാറിന് തീപിടിച്ചത്. കാറിൽ ഒരാൾ മാത്രമാണുണ്ടായിരുന്നത്.
തീ പടരുന്നത് കണ്ട മത്സ്യത്തൊഴിലാളികൾ ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഡ്രൈവർക്ക് പുറത്തിറങ്ങാൻ ഇവർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെല്‍റ്റ് അഴിക്കാനാകുംമുമ്പ് സ്ഫോടനമുണ്ടായതായി പറയുന്നു.
ബീച്ചിൽ നിന്ന് അഗ്നി രക്ഷാ സേന എത്തുമ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു. തീപിടുത്തത്തിന്റെ കാരണം ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകുവെന്ന് പോലീസ് അറിയിച്ചു.
അന്യായമായി അറസ്റ്റ് ചെയ്ത 24 അതിരപ്പിള്ളി പ്രാദേശിക ലേഖകന്‍ റൂബിന്‍ലാലിന് ജാമ്യം
തൃശൂര്‍.വനംവകുപ്പ് വ്യാജപരാതിയില്‍ പോലീസ് അന്യായമായി അറസ്റ്റ് ചെയ്ത 24 അതിരപ്പിള്ളി പ്രാദേശിക ലേഖകന്‍ റൂബിന്‍ലാലിന് ജാമ്യം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യമനുവദിച്ചത്.
നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്ന ഉദ്യോഗസ്ഥർക്ക് ഈ വിധി പാഠമായിരിക്കണം എന്ന് റൂബിൻലാലിന്റെ മാതാവ് പ്രതികരിച്ചു.
ജസ്റ്റിസ് സി.എസ്.ഡയസിന്റെ സിംഗിള്‍ ബെഞ്ചാണ് റൂബിന്‍ലാലിന് ജാമ്യമനുവദിച്ചത്. സാധാരണ നിലയിലുള്ള ഉപാധികള്‍ മാത്രമാണ് കോടതി മുന്നോട്ട് വച്ചത്. അറസ്റ്റിന് മുന്‍പ് പാലിക്കേണ്ട ചട്ടങ്ങളൊക്കെ കാറ്റില്‍പറത്തിയെന്ന പ്രതിഭാഗം വാദം കോടതി മുഖവിലയ്ക്കെടുത്തു. പോലീസ് ഉദ്യോഗസ്ഥനെതിരായ വകുപ്പുതല നടപടിയടക്കം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മകന് ജയിലിൽ വധഭീഷണി ഉണ്ടായിരുന്നു ജാമ്യം ലഭിച്ചത് ആശ്വാസം നൽകുന്ന കാര്യമാണെന്ന് റൂബിൻലാലിന്റെ മാതാവ് പറഞ്ഞു.
കഴിഞ്ഞ മെയ് 27ന് രാത്രിയാണ് റൂബിന്‍ലാലിനെ അതിരപ്പിള്ളി സിഐയുടെ നേതൃത്വത്തില്‍ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് മുന്‍പ് പാലിക്കേണ്ട ചട്ടങ്ങളൊക്കെ കാറ്റില്‍പറത്തിയായിരുന്നു നടപടി. വിഷയത്തില്‍ അതിരപ്പിള്ളി സിഐയെ സംരക്ഷിച്ചാണ് ചാലക്കുടി ഡിവൈഎസ്പി അശോകന്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടായതോടെ ആരോപണവിധേയനായ അതിരപ്പിള്ളി സിഐയെ ഡിപ്പാര്‍ട്ട്മെന്റ് സസ്പെന്‍ഡ് ചെയ്തു. കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.
തൃശൂർ ഡിസിസിയിൽ കൂട്ട അടി; ഡിസിസി പ്രസിഡൻ്റിൻ്റെ അനുയായികൾ മർദ്ദിച്ച മുരളീധരൻ്റെ അനുയായി ആയ ജില്ലാ സെക്രട്ടറി കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
തൃശൂർ: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ.മുരളീധരൻ്റെ അനുയായിയായ ജില്ലാ സെക്രട്ടറി സജീവൻ കുര്യച്ചിറയെപാർട്ടി ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ സജീവൻ കുര്യച്ചിറ പാർട്ടി ഓഫീസിൽ കുത്തിയിരിക്കുകയാണ്.പൊട്ടിക്കരഞ്ഞ് കൊണ്ടാണ് സജീവൻ മാധ്യമങ്ങളോട് സംസാരിച്ചത്. സംഭവം അറിഞ്ഞെത്തിയ മുരളീധരൻ അനുയായികൾ ഡിസിസി ഓഫീസിലേക്ക് തള്ളിക്കയറിയത് കൂട്ട അടിക്ക് ഇടയാക്കി’. ഓഫീസിൻ്റെ താഴെത്തെ നിലയിൽ മുരളി അനുയായികളും മുകൾ നിലയിൽ ഡിസിസി പ്രസിഡൻ്റിനെ അനുകൂലിക്കുന്നവരും നിന്ന് പരസ്പരം പോർവിളിച്ചു. വൈകിട്ട് 6 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പാർട്ടി ഓഫീസ് പരിസരത്ത് ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂരിനെതിരെ പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.സ്ഥലത്ത് സംഘർഷ സാധ്യത അയഞ്ഞിട്ടില്ല.
പ്രശ്നത്തിന് പരിഹാരം ഉണ്ടാകാതെ ഓഫീസ് വിടില്ലെന്നാണ് സജീവൻ്റെ നിലപാട്.
ബസ്സിൽ കുഴഞ്ഞുവീണ യുവാവ് ചികിത്സക്കിടെ മരിച്ചു
തൃശൂർ:
ബസിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ബംഗളൂരുവിൽ നിന്നും കെഎസ്ആർടിസി ബസിൽ നാട്ടിലേക്ക് വരികയായിരുന്ന കുന്ദമംഗലം സ്വദേശി വിജിത്താണ്(34) മരിച്ചത്.
ബസ് സീറ്റിൽ തളർന്നുവീണ നിലയിലായിരുന്നു വിജിത്ത്. ഇന്ന് രാവിലെ 10 മണിയോടെയാണ് ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
വനിതാ നേതാക്കളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; പത്തനാപുരത്തെ ഡിവൈഎഫ്‌ഐ നേതാവിന്റെ പേരില്‍ കേസ്
കൊല്ലം: വിദ്യാര്‍ത്ഥി യുവജന സംഘടനാ നേതാവ് സാമൂഹിക മാധ്യമത്തിലുടെ പാര്‍ട്ടിയിലെ വനിതാനേതാക്കളുടെയും വനിതാപ്രവര്‍ത്തകരുടെയും മോര്‍ഫ് ചെയ്ത അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. അപമാനത്തിനിരയായ സിപിഐഎം വനിതാനേതാവ് ഉള്‍പ്പെടെ മൂന്നുപേരാണ് സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ ജില്ലാ ഭാരവാഹിയും ഡിവൈഎഫ്‌ഐ കുന്നിക്കോട് ഏരിയ ഭാരവാഹിയുമായിരുന്ന വിളക്കുടി കുളപ്പുറം സ്വദേശി അന്‍വര്‍ഷായുടെ പേരില്‍ കൊല്ലം റൂറല്‍ സൈബര്‍ക്രൈം പൊലീസ് കേസെടുത്തു.
മുതിര്‍ന്ന വനിതാനേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരായ പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ അശ്ലീലച്ചുവയുള്ള തലക്കെട്ടോടെയും അടിക്കുറിപ്പോടെയും നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നെന്നാണ് പരാതി.സി പി ഐ എം നേതാക്കള്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞതോടെ അന്‍വര്‍ഷായെ ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.സംഭവം വിവാദമായതോടെ നേതാക്കള്‍ ഇരയായവരെ അനുനയിപ്പിക്കാനും യുവനേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി സംഭവം ഒതുക്കാനും ശ്രമിച്ചെന്നാണ് ആക്ഷേപം.
എന്നാല്‍ അപമാനത്തിനിരയായ സിപിഐ വനിതാനേതാവ് ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായി മുന്നോട്ടുപോകുകയായിരുന്നു. വനിതാനേതാവിന്റെ ചിത്രം അശ്ലീലഗ്രൂപ്പില്‍ വന്നതോടെ സുഹൃത്ത് ഇവരെ വിവരം അറിയിച്ചു. മറ്റ് നേതാക്കളുടെ ചിത്രങ്ങളും വിവരങ്ങളും സ്‌ക്രീന്‍ഷോട്ടെടുത്ത് സിപിഐഎം ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവനേതാവിനെ ‘പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം’ ആരോപിച്ച് പുറത്താക്കിയത്. പരാതിയിന്മേല്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതായും ഐ ടി ആക്ട് അനുസരിച്ച് ആവശ്യമായ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും കൊല്ലം റൂറല്‍ സൈബര്‍ക്രൈം പൊലീസ് സിഐ രതീഷ് അറിയിച്ചു.







































