Home Blog Page 2691

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി പുഷ്പ കുമാരിയുടെ ഭർത്താവ് വിജയൻ നിര്യാതനായി

ശാസ്താംകോട്ട:ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പുഷ്പ കുമാരിയുടെ ഭർത്താവ് ശൂരനാട് തെക്ക് കക്കാക്കുന്നിന് പടിഞ്ഞാറ്
ഇഞ്ചക്കാട് നയനാ ഭവനത്തിൽ വിജയൻ(58) നിര്യാതനായി. സംസ്ക്കാരം ഞായർ രാവിലെ പകൽ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ:നയനാ വിജയൻ,സയനാ വിജയൻ.മരുമക്കൾ: വിനു.വി,രാഹുൽ രാജ്.ആർ.സഞ്ചയനം വ്യാഴം രാവിലെ എട്ടിന്.

ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ആക്രമണം നടത്തിയ ശേഷം വജ്ര കല്ലുകളും സ്വര്‍ണ്ണമാലയും കവര്‍ന്ന സംഘത്തിലെ 4 പേര്‍ കൊല്ലത്ത് പിടിയില്‍

കൊല്ലം: ചിന്നക്കടയിലെ ഹോട്ടലില്‍ മധ്യവയസ്‌ക്കനേയും സുഹൃത്തുക്കളേയും ആക്ര
മിച്ച് പരിക്കേല്‍പ്പിച്ച ശേഷം വജ്ര കല്ലുകളും സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന സംഘത്തിലെ നാല് പ്രതികള്‍ പോലീസിന്റെ പിടിയിലായി. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പള്ളിത്തോട്ടം, എച്ച്ആന്റ്‌സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 17-ല്‍ ഷഹനാസ് (25), പള്ളിത്തോട്ടം, എച്ച്ആന്റ്‌സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 4-ല്‍ നാദിര്‍ഷാ(25), പള്ളിത്തോട്ടം, എച്ച് ആന്റ് സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 39-ല്‍ മന്‍സൂര്‍(23), പള്ളിത്തോട്ടം, എച്ച്ആന്റ്‌സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 17-ല്‍ ഷുഹൈബ് (22) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
തൃശ്ശൂരിലെ ജൂവലറിയില്‍ ഡയമണ്ട് സെക്ഷനിലെ മാര്‍ക്കറ്റിങ്ങ് മാനേജരായ സുരേഷ്
കുമാറിനേയും സുഹൃത്തുക്കളേയും ഡയമണ്ട്‌സ് ആവശ്യമുണ്ടെന്ന് അറിയിച്ച് കൊല്ലത്തെ
ഹോട്ടലിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഉള്‍പ്പെട്ട സംഘം
ഇവരെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം ബാഗില്‍ സൂക്ഷിച്ചിരുന്ന ഉദ്ദേശം ആറര ലക്ഷം രൂപ വില വരുന്ന രണ്ട് വജ്ര കല്ലുകളും സുരേഷ് കുമാറിന്റെ സുഹൃത്ത് ധരിച്ചിരുന്ന മൂന്ന് പവന്റെ സ്വര്‍ണ്ണ മാലയും ഇവരുടെ മൊബൈല്‍ ഫോണുകളും കവര്‍ന്നെടുക്കുകയായിരുന്നു.
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ സുരേഷ് കുമാര്‍ സമര്‍പ്പിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് സംഘം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായുളള തെരച്ചില്‍ നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഹരിലാല്‍.പി യുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ ദില്‍ജിത്ത്, ദിപിന്‍, എഎസ്സ്‌ഐമാരായ നിസാമുദീന്‍, സജീല, സിപിഒമാരായ അനു, ഷെഫീക്ക്, ശ്രീഹരി, അനീഷ്.എം തുടങ്ങിയവരട
ങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ശാസ്താംകോട്ട കോടതിയിൽ നടന്ന നാഷണൽ ലോക് അദാലത്തിൽ  38 കേസുകൾ തീർപ്പാക്കി


ശാസ്താംകോട്ട. രാജ്യവ്യാപകമായി നടന്ന ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഉള്ള അദാലത്തിന്റെ ഭാഗമായി ശാസ്താംകോട്ട കോടതിയിൽ നടന്ന നാഷണൽ ലോക് അദാലത്തിൽ  38 കേസുകൾ തീർപ്പാക്കി.  ബാങ്ക് ലോൺ റിക്കവറി വിഭാഗത്തിലെ കേസുകളിൽ 28 ലക്ഷം രൂപയുടെ ഇടപാടുകൾ ഒത്തുതീർപ്പാക്കി      റിട്ട. ഡിസ്ട്രിക്ട് ജഡ്ജ് ഇ. ഫ്രാൻസിസ്  താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ എസ് അനിൽകുമാർ,മീഡിയേറ്റര്‍ അഡ്വക്കേറ്റ് സുധികുമാർ എന്നിവർ അദാലത്തിന് നേതൃത്വം നൽകി.

എൻഡിഎ വിജയിച്ചതിലെ സന്തോഷം; ബിജെപി പ്രവർത്തകൻ വിരൽ മുറിച്ച് കാളി ക്ഷേത്രത്തിൽ സമർപ്പിച്ചു

ഛത്തീസ്ഗഢ്:
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചതിന്റെ സന്തോഷത്തിൽ സ്വന്തം വിരൽ മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച് ബിജെപി പ്രവർത്തകൻ. ഛത്തിസ്ഗഢിലെ ബൽറാംപൂരിലെ ബിജെപി പ്രവർത്തകനായ 30കാരൻ ദുർഗേഷ് പാണ്ഡെയാണ് കാളി ക്ഷേത്രത്തിൽ വിരൽ സമർപ്പിച്ചത്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ഇന്ത്യ മുന്നണി മുന്നിട്ട് നിന്നപ്പോഴാണ് ഇയാൾ ക്ഷേത്രത്തിൽ പോയി പ്രാർഥിച്ചതും വിരൽ മുറിച്ച് നൽകാമെന്ന് പറഞ്ഞതും. എൻഡിഎയുടെ ഭൂരിപക്ഷം 272 കടന്നതോടെ പാണ്ഡെ വീണ്ടും ക്ഷേത്രത്തിലെത്തി ഇടത് കൈയിലെ വിരൽ മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിക്കുകയായിരുന്നു

ശോഭ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ച് ബിജെപി ദേശീയ നേതൃത്വം..സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തുമോ…

ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ പാർട്ടി ദേശീയ നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. നാളെ ഡൽഹിയിലെത്താനാണ് നിർദ്ദേശം.
സംഘടനാ തലത്തിൽ ശോഭ സുരേന്ദ്രനു ഉയർന്ന പദവി നൽകുന്ന കാര്യം പാർട്ടി നേതൃത്വം പരി​ഗണിക്കുന്നതായി സൂചനകളുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ കാലാവധി നിലവിൽ പൂർത്തിയായ സാഹചര്യത്തിലാണ് ശോഭയെ വിളിപ്പിച്ചിരിക്കുന്നത്.
സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ശോഭ എത്തുമോ എന്നതാണ് ആളുകൾ ഉറ്റുനോക്കുന്നത്. അതല്ലെങ്കിൽ ദേശീയ തലത്തിൽ നിർണായക പദവിയാകും ചിലപ്പോൾ നൽകുക.

ശവസംസ്‌കാരച്ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു

തൊടുപുഴ: ഇടുക്കി ഇരട്ടയാര്‍ ഉപ്പുകണ്ടത്ത് ശവസംസ്‌കാരച്ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ഉപ്പുകണ്ടം സ്വദേശി നെല്ലം പുഴയില്‍ സ്‌കറിയ ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു.

വൈകീട്ട് മൂന്ന് മണിയോടെയാണ് ശവസംസ്‌കാര ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. കാര്‍ സ്‌കറിയയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇവര്‍ കട്ടപ്പനയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കറിയുടെ മൃതദേഹം കട്ടപ്പന ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്, വയനാട് ഒഴിയും

ന്യൂഡെല്‍ഹി: രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും. കോൺഗ്രസ് പ്രവർത്തക സമിതിയുടെ പൊതുവികാരം രാഹുൽ ഗാന്ധിയെ അറിയിച്ചതായി കെ.സി വേണുഗോപാൽ പറഞ്ഞു. വൈകിട്ട് 6ന് ചേരുന്ന പാർലമെൻ്ററി പാർട്ടി യോഗത്തിൽ രാഹുൽ ഗാന്ധി സമ്മതം അറിയിക്കുന്നതോടെ തീരുമാനം പ്രഖ്യാപിക്കും.
വയനാട് മണ്ഡലം ഒഴിയാനും സാധ്യതയേറെയാണ്.

ഇടതുപക്ഷമാണ് തന്റെ ഹൃദയപക്ഷം; പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും ഗീവർഗീസ് മാർ കൂറിലോസ്

തിരുവല്ല:
സർക്കാരിനെതിരായ തന്റെ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് യാക്കോബായ സഭ മുൻ നിരണം ഭദ്രസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. തന്റെ നേർക്കുള്ള വ്യക്തിപരമായ പരാമർശങ്ങളോട് പ്രതികരിച്ചിട്ടില്ല. അത് ഇനി ഉണ്ടാവില്ലെന്നും ഗീവർഗീസ് കൂറിലോസ് പറഞ്ഞു. ഇടതുപക്ഷമാണ് തന്റെ ഹൃദയപക്ഷമെന്നും ഗീവർഗീസ് മാർ കൂറിലോസ് കൂട്ടിച്ചേർത്തു.

പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. വിഷയം അവസാനിച്ചു. പറഞ്ഞത് പറഞ്ഞതാണ്. അതിന് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഇല്ല. വ്യക്തിപരമായ പരാമർശങ്ങളോട് പ്രതികരിച്ചിട്ടില്ല. അത് ഇനി ഉണ്ടാകില്ല. ഇതിന് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഇല്ല. മറ്റൊരു വാക്കും എന്റെ പക്കൽ നിന്നും കിട്ടില്ല. ഞാൻ എന്നും ഇടതുപക്ഷത്തായിരിക്കും. ഇടതുപക്ഷമാണ് എന്റെ ഹൃദയപക്ഷം എന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.

കിറ്റ് രാഷ്ട്രീയത്തിൽ ഒന്നിലധികം തവണ ജനം വീഴില്ലെന്നും പ്രളയവും മഹാമാരിയും എപ്പോഴും രക്ഷക്കെത്തണമെന്നില്ലെന്നും ധാർഷ്ട്യം തുടർന്നാൽ വലിയ തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു വിമർശനം. പിന്നാലെ പരസ്യവിമർശനവുമായി മുഖ്യമന്ത്രിയെത്തി. പ്രളയം വീണ്ടും വരണമെന്ന് പറയുന്ന ചില വിവരദോഷികൾ പുരോഹിതന്മാരുടെ ഇടയിലും ഉണ്ടാവുമെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

റാങ്കുകളുടെ തിളക്കത്തിൽ ശാസ്താംകോട്ട കെ.എസ്.എം ദേവസ്വം ബോർഡ് കോളേജ്

DCIM100MEDIADJI_0062.JPG

ശാസ്താംകോട്ട:കേരള സർവ്വകലാശാല കഴിഞ്ഞ ഏപ്രിൽ നടത്തിയ ബി.എ,ബി.എസ് സി,ബി.വോക് ബിരുദ പരീക്ഷകളിൽ ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജ് മികച്ച വിജയം കരസ്ഥമാക്കി.കോളേജിലെ വിവിധ വിഭാഗങ്ങൾ സർവ്വകലാശാലയുടെ വിജയ ശതമാനത്തേക്കാൾ ഉയർന്ന വിജയമാണ് കരസ്ഥമാക്കിയത്.നിരവധി വിദ്യാർത്ഥികളെ ആദ്യ സ്ഥാനങ്ങളിൽ എത്തിക്കാനും കഴിഞ്ഞു.ബി.എ (മലയാളം) പരീക്ഷയിൽ ആര്യ കെ.അനിൽ രണ്ടാം സ്ഥാനവും ദേവി ഹരി നാലാം സ്ഥാനവും നേടി.ബി.എസ്.സി (പോളിമർ കെമിസ്ട്രി) പരീക്ഷയിൽ അർജുൻ കുമാർ .എ ഒന്നാം സ്ഥാനവും,ഗൗരി.ടി മൂന്നാം സ്ഥാനവും,ദേവൻ എസ്.എസ്
അഞ്ചാം സ്ഥാനവും നേടി.ബി.എ(സംസ്കൃതം) -ആര്യ സുരേഷ് മൂന്നാം സ്ഥാനം നേടി.ബി.എ (ഹിന്ദി) -അനൈന അനിൽ അഞ്ചാം സ്ഥാനത്തിന് അർഹയായി.3 വർഷം ദൈർഘ്യമുള്ള
ഫുഡ് പ്രൊസസിങ്,സോഫ്റ്റ്‌വെയർ ഡവലപ്‌മെന്റ് എന്നീ രണ്ട് ബി.വോക്.
കോഴ്സുകളുടെ ഫലത്തിലും കോളേജ് ഏറെ മുന്നിലാണ്.

ബി.വോക്.ഫുഡ് പ്രോസസിംഗിൽ അയന ബിജു,റിച്ച .ആർ,മാളവിക.എസ്.കുമാർ എന്നിവർ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി.ബി.വോക്.സോഫ്റ്റ്‌വെയർ ഡവലപ്മെന്റിൽ അലീന എസ്.ജെ. മൂന്നാം സ്ഥാനത്തെത്തി.കേരള സർവ്വകലാശാല നടത്തുന്ന ആറ് മാസത്തെ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പരീക്ഷയിൽ യമുന.എസ് ഒന്നാം സ്ഥാനം നേടി.സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന കലാലയത്തിന് ചരിത്ര വിജയം നേടാനായത് ഏറെ അഭിമാനാർഹമായ കാര്യമാണെന്ന് പ്രിൻസിപ്പൽ പ്രൊഫ.കെ.സി പ്രകാശ് പറഞ്ഞു.

എൽഡിഎഫിലെ രാജ്യസഭ സീറ്റ് ,ഉഭയകക്ഷി ചർച്ചയിലും ധാരണയായില്ല

ന്യൂഡെല്‍ഹി. എൽ.ഡി.എഫിലെ രാജ്യസഭ സീറ്റ് വിഭജഭനത്തിൽ ഉഭയകക്ഷി ചർച്ചയിലും ധാരണയായില്ല.സിപിഐ,കേരള കോൺഗ്രസ്സ് എം എന്നിവരുമായിട്ടാണ് സിപിഐഎം ചർച്ച നടത്തിയത്.രാജ്യസഭ സീറ്റിൽ വിട്ടു വീഴ്ച്ചയ്ക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം പറഞ്ഞു. മറ്റു പദവികളെ കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നു ജോസ് കെ മാണിയും പ്രതികരിച്ചു.

ഒറ്റ സീറ്റിൽ അവകാശവാദം ഉന്നയിച്ചത് നാല് പാർട്ടികൾ.സിപിഐയും,കേരളകോൺഗ്രസ്സ് എമ്മും,ആർ.ജെ.ഡിയും,ജെ.ഡി.എസും. മുഖ്യമന്ത്രി പിണറായി വിജയൻ,സിപിഐഎം
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരാണ് ബിനോയ്‌ വിശ്വം,ജോസ് കെ
മാണി എന്നിവരുമായി ചർച്ച നടത്തിയത്. രാജ്യസഭ സീറ്റ് കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസ് എം മുന്നണി വിടാൻ സാധ്യതയുണ്ടെന്നും,മുന്നണിയുടെ കെട്ടുറപ്പിനു വേണ്ടി സീറ്റില് വിട്ടുവീഴ്ച ചെയ്യണമെന്നും സിപിഐയോട് സിപിഐഎം ആവശ്യപ്പെട്ടു.എന്നാൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന നിലപാടാണ് സിപിഐ സ്വീകരിച്ചത്

കോട്ടയം സീറ്റ് കൂടി തോറ്റതോടെ പാർലമെൻറില്‍ പ്രാതിനിധ്യം ഇല്ലന്നും, രാജ്യസഭാ സീറ്റ് നൽകണമെന്നും കേരള കോൺഗ്രസ് എം ചെയ‍ര്‍മാന് ജോസ് കെ മാണി ഉഭയകക്ഷി ചർച്ചിൽ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് നടക്കുന്ന ഇടതുമുന്നണി യോഗത്തിന് മുന്നോടിയായി തീരുമാനം അറിയിക്കാം എന്നാണ് സിപിഐഎം രണ്ട് പാർട്ടികളേയും അറിയിച്ചിരിക്കുന്നത്.സീറ്റ് ആവശ്യം ശക്തമായി ഉന്നയിക്കുന്ന ആർജെഡിയെ ചർച്ചയ്ക്ക് വിളിക്കാതിരുന്നതും ശ്രദ്ധേയമായി.