തിരുവനന്തപുരം. കോർപറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടെത്തുന്നതിൽ അന്തിമ തീരുമാനം നാളെ. ഇന്ന് വൈഷ്ണ സുരേഷിന്റേയും പരാതിക്കാരൻ ധനേഷ് കുമാർ ഉൾപ്പെടെയുള്ളവരുടേയും ഹിയറിങ്ങ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തി.
തെരഞ്ഞെടുപ്പ് കമ്മീഷനിൽ പൂർണ്ണ വിശ്വാസമെന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വൈഷ്ണ സുരേഷ് പറഞ്ഞു.കള്ളവോട്ട് ചേർക്കാനാണ് വൈഷ്ണ ശ്രമിച്ചതെന്ന
പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരൻ ധനേഷ് കുമാറും വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ തീരുമാനം കൈക്കൊള്ളാൻ ഹൈക്കോടതി നിർദ്ദേശിച്ച ഹിയറിംഗ് നീണ്ടത് രണ്ടേമുക്കാൽ മണിക്കൂർ.
വൈഷ്ണ സുരേഷ് അഭിഭാഷകർക്കൊപ്പം ആണ് ഹിയറിങ്ങന് എത്തിയത്.
പരാതിക്കാരൻ,സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗം ധനേഷ് കുമാർ,നഗരസഭ ഉദ്യോഗസ്ഥരടക്കം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹീയറിംഗിന് ഹാജരായി.
ഇരു കൂട്ടരുടെയും വാദങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായി കേട്ടു.രേഖകൾ പരിശോധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ പൂർണ്ണ വിശ്വാസമെന്നും തീരുമാനം നാളെ 12 മണിയോടെയുണ്ടാകുമെന്നും വൈഷ്ണ സുരേഷ്.
വൈഷ്ണ ഏഴുവർഷം മുമ്പ് മുട്ടടയിൽ നിന്ന് താമസം മാറിപ്പോയതാണ്.പാസ്പോർട്ട് അടക്കം എല്ലാ തിരിച്ചറിയൽ രേഖകളും പഴയ മേൽവിലാസത്തിൻറെ അടിസ്ഥാനത്തിലാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും പരാതിക്കാരനായ സിപിഐഎം പ്രാദേശിക നേതാവ് ധനേഷ് കുമാർ.
വൈഷ്ണ സുരേഷ് നൽകിയ ഹർജിയിൽ ഇരുകക്ഷികളെയും കേട്ടതിനു ശേഷം ബുധനാഴ്ചയ്ക്ക് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം അറിയിക്കണമെന്നാണ് ഹൈക്കോടതി നിർദേശം.
വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടെത്തുന്നതിൽ അന്തിമ തീരുമാനം നാളെ
മാനസിക വെല്ലുവിളി നേരിടുന്നവർക്കും വോട്ടവകാശം ഉണ്ട്, അവരെ മാറ്റിനിർത്തിയാൽ അപമാനം, ഹൈക്കോടതി
കൊച്ചി. മാനസിക വെല്ലുവിളി നേരിടുന്നവർക്കും വോട്ടവകാശം ഉണ്ടെന്നും, അവരെ മാറ്റിനിർത്തിയാൽ അപമാനമെന്നും ഹൈക്കോടതി.
കോട്ടയം പാലാ നഗരസഭയിലെ മരിയ സദനം പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളുടെ വോട്ടവകാശവുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ പരാമർശം. മരിയ സദനത്തിലെ 59 വോട്ടർമാർ മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നും, അവർക്ക് സ്വന്തം ഇഷ്ടപ്രകാരം വോട്ട് ചെയ്യാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഇവരുടെ വോട്ടുകൾ പ്രത്യേക ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ആവശ്യം തള്ളിയ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ മതിയായ രേഖകളില്ലാതെ ആരെയും മാനസികരോഗികളായി മുദ്രകുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി. മാനസിക വെല്ലുവിളി നേരിടുന്നവർക്കും സ്വന്തമായി തീരുമാനമെടുക്കാനുള്ള ശേഷിയുണ്ടെന്നാണ് നിയമം അനുശാസിക്കുന്നത്. വോട്ടവകാശം നിഷേധിക്കുന്നതിന് പകരം അവരെ ചേർത്തുപിടിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്നും ഹർജി തള്ളിക്കൊണ്ട് കോടതി ഓർമ്മിപ്പിച്ചു.
ഇത്തവണ ക്രിസ്മസ് അവധി എത്ര ദിവസം കൂടും? പരീക്ഷാ ടൈംടേബിൾ പുനക്രമീകരിച്ചു, പരീക്ഷ 15ന് ആരംഭിക്കും, ജനുവരി അഞ്ചിന് സ്കൂൾ തുറക്കും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനഃക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളിൽ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി അഞ്ചിന് ക്ലാസുകൾ പുനരാരംഭിക്കും.
അക്കാദമിക് കലണ്ടർ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിൾ. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വിട്ടു നൽകേണ്ടതിനാൽ പരീക്ഷ ഡിസംബർ 15 മുതൽ 23 വരെ ഒറ്റഘട്ടമായി നടത്താനാണ് നീക്കം.
പ്രതിപക്ഷ നേതാവാകാനില്ലെന്ന് തേജസ്വി, ലാലു നിർബന്ധിച്ചപ്പോൾ നിലപാട് മാറ്റി, കുടുംബത്തിൽ ഭിന്നത രൂക്ഷം
പട്ന: ബീഹാർ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തേജസ്വി യാദവ്. നിയമസഭയിൽ പ്രതിപക്ഷ നേതാവാകാനില്ലെന്ന് ആദ്യം പറഞ്ഞ തേജസ്വി, പിതാവും ആർജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവിന്റെ നിർബന്ധത്തെത്തുടർന്ന് ആ സ്ഥാനം ഏറ്റെടുക്കാൻ പിന്നീട് സമ്മതിച്ചു. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ എംഎൽഎ ആയി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചുവെന്നും പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. 2020 ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ബീഹാറിലെ പ്രധാന പ്രതിപക്ഷത്തിന്, ഇത്തവണ 25 സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ.
2020ൽ ലഭിച്ചതിനേക്കാൾ 50 സീറ്റുകൾ കുറവാണ് ഇക്കുറി ലഭിച്ചത്. എന്നാൽ, തേജസ്വി പ്രതിപക്ഷ നേതാവാകാണമെന്ന് ലാലു പ്രസാദ് നിർബന്ധിച്ചു. തന്റെ പിതാവും മുതിർന്ന മുൻ മുഖ്യമന്ത്രിയുമായ ലാലു യാദവാണ് ആർജെഡി സ്ഥാപിച്ചതെന്നുംഅദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഞാൻ പാർട്ടിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും തേജസ്വി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ഞാൻ വളരെയധികം ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ യുവ നേതാവിനെ പിന്തുണയ്ക്കുകയും അദ്ദേഹത്തോടൊപ്പം നിൽക്കുമെന്നും വ്യക്തമാക്കി.
തേജസ്വി യാദവ് തന്റെ സഹായിയും ആർജെഡിയുടെ രാജ്യസഭാ എംപിയുമായ സഞ്ജയ് യാദവിനെ പിന്തുണച്ചു. ആർജെഡി കുടുംബ നാടകങ്ങൾക്കിടയിൽ സഞ്ജയ് യാദവിന്റെ പേരും ഉയർന്നു. അതേസമയം, സഹോദരി രോഹിണി ആചാര്യ, തേജസ്വി തന്നെ കുടുംബത്തിൽ നിന്ന് പുറത്താക്കിയതായി ആരോപിച്ചു.
ആർജെഡിയുടെ മോശം പ്രകടനത്തിന് സഞ്ജയ് യാദവിനെ ലക്ഷ്യം വയ്ക്കുന്നത് തെറ്റാണെന്നും അതിന് അദ്ദേഹം ഉത്തരവാദിയല്ലെന്നും യോഗത്തിൽ തേജസ്വി പറഞ്ഞു. തേജസ്വി യാദവിന്റെ ഏറ്റവും വിശ്വസ്തരായ സഹായികളിൽ ഒരാളാണ് സഞ്ജയ് യാദവ് എന്നും ആർജെഡിയുടെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിൽ പ്രധാന പങ്കുവഹിച്ചിരുത് അദ്ദേഹമായിരുന്നെന്നും റിപ്പോർട്ടുണ്ട്. പ്രചാരണ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും പാർട്ടി സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിലും പ്രധാന റോൾ സഞ്ജയുടേതായിരുന്നു. നേരത്തെ, തേജസ്വി യാദവിന്റെ മൂത്ത സഹോദരനും ഇപ്പോൾ അകന്നു കഴിയുന്നതുമായ തേജ് പ്രതാപ് യാദവ്, സഞ്ജയ് യാദവ് തന്റെ ഇളയ സഹോദരനോട് സംസാരിക്കാൻ അനുവദിച്ചില്ലെന്ന് പറഞ്ഞിരുന്നു. രോഹിണിയും സഞ്ജയിനെതിരെ രംഗത്തെത്തിയിരുന്നു.
ഇവിഎമ്മുകൾ നിലവിൽ എവിടെ, സ്ട്രോങ് റൂമിൽ തന്നെയുണ്ടോ? ആഷിനും ജെസ്വിനും ഒരുക്കിയ ഇവിഎം ട്രാക്ക് എല്ലാം നിരീക്ഷിക്കും
തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കന്നിവോട്ടു ചെയ്യാനാകുമെന്ന സന്തോഷത്തിനൊപ്പം തെരഞ്ഞെടുപ്പു പ്രക്രിയയിൽ തങ്ങൾക്കും മികച്ച സംഭാവന നൽകാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ആഷിനും ജെസ്വിനും. ചെന്നൈ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻറ് ടെക്നോളജിയിലെ ബിടെക് കംപ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥികളാണ് തിരുവനന്തപുരം സ്വദേശി ആഷിൻ സി അനിലും തൃശൂർ സ്വദേശി ജെസ്വിൻ സൺസിയും. കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുതായി ലോഞ്ച് ചെയ്ത ഇവിഎം ട്രാക്ക് സോഫ്റ്റ് വെയർ വികസിപ്പിച്ചതിനു പിന്നിലിവരാണ്.
ജനാധിപത്യപ്രക്രിയയിൽ നിർണായക പങ്കുവഹിക്കുന്നതാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അഥവാ ഇവിഎം. ബാലറ്റ് പേപ്പർ മാറി ബാലറ്റ് യൂണിറ്റും കൺട്രോൾ മെഷീനുമടങ്ങുന്ന ഇവിഎം തെരഞ്ഞെടുപ്പിൽ നിർണായക സ്ഥാനം വഹിക്കാനാരംഭിച്ചതോടെ വോട്ടിംഗ് സംവിധാനം കുറെയേറെ സുഗമമായി. ഇപ്പോൾ വോട്ടിംഗ് മെഷീനുകളുടെ സുഗമവും സുതാര്യവുമായ വിന്യാസം തത്സമയം നിരീക്ഷിക്കുന്നതിനും കൃത്യമായി ട്രാക്ക് ചെയ്യുന്നതിനുമായി ‘ഇവിഎം ട്രാക്ക്’ എന്ന പുതിയ സംവിധാനവും ആദ്യമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ലോഞ്ച് ചെയ്തു. ഇവിഎം ഇൻവെന്‍ററി ആൻറ് മാനേജ്മെന്‍റ് സോഫ്റ്റ് വെയർ സംവിധാനത്തിലൂടെയാണ് പദ്ധതി പ്രാവർത്തികമാക്കിയത്.
ഇവിഎമ്മുകൾ നിലവിൽ എവിടെ? ഏതു നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനിൽ, അല്ലെങ്കിൽ സ്ട്രോങ് റൂമിലാണോ, വോട്ടെണ്ണൽ കേന്ദ്രത്തിലാണോ, ഉദ്യോഗസ്ഥരുടെ കൈവശമാണോ തുടങ്ങി എല്ലാവിധ വിവരങ്ങളും സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷൻ ഓഫീസിലും അതത് ജില്ലാ കളക്ടർമാർക്കും തത്സമയം ലഭ്യമാകും. കമ്മീഷന്‍റെ ഇവിഎം കൺസൾട്ടന്‍റായ എൽ. സൂര്യനാരായണന്‍റെ മേൽനോട്ടത്തിൽ ഈ വിദ്യാർത്ഥികൾ ആറ് മാസത്തോളം നീണ്ട ശ്രമകര ദൗത്യത്തിനുശേഷമാണ് ഓരോ പോയിന്‍റും വിശകലനം ചെയ്ത് അപാകതകളെല്ലാം പരിഹരിച്ച് ഫൈനൽ പ്രോഗ്രാം തയ്യാറാക്കി, ആദ്യഘട്ട പരിശോധനയും പൂർത്തിയാക്കി ‘ഇവിഎം ട്രാക്ക്’ ട്രാക്കിലെത്തിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു മുതൽക്കൂട്ടാകുന്ന സോഫ്റ്റ് വെയർ വികസിപ്പിച്ച വിദ്യാർത്ഥികളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അഭിനന്ദിച്ചു.
തിരുവനന്തപുരത്ത് പതിനാറുകാരനെ ISൽ ചേരാൻ പ്രേരിപ്പിച്ചെന്ന് പരാതി, അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്
തിരുവനന്തപുരം. പതിനാറുകാരനെ ISൽ ചേരാൻ പ്രേരിപ്പിച്ചെന്ന പരാതിയിൽ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്.വെമ്പായം സ്വദേശിയായ രണ്ടാനച്ഛൻ യു.കെയിൽ വെച്ച്
വീഡിയോ ദൃശ്യങ്ങൾ കാട്ടി കുട്ടിയെ പ്രേരിപ്പിച്ചുവെന്നാണ് പോലീസ് കേസ്.ആറ്റിങ്ങൽ പരിധിയിലുള്ള
മതപഠനശാലയിൽ വെച്ച് കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനു പിന്നാലെ
കുട്ടിയുടെ മാതാവിന്റെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.സംഭവത്തിൽ NIA യും വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്.
ഗൗരവ സ്വഭാവമുള്ള കേസിൽ അതീവരഹസ്യമായിട്ടാണ് പോലീസ് അന്വേഷണം നടത്തുന്നത്.
വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ മതപരിവർത്തനം നടത്തിയ യുവതി
എന്നിവർക്കെതിരെയാണ് UAPA ചുമത്തി കേസെടുത്തിരിക്കുന്നത്.ഇരുവരും യു.കെയിൽ ജോലി ചെയ്തു വരികയായിരുന്നു.ഇതിനിടെ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ യു.കെയിൽ കൊണ്ട് പോയി.
അവിടെ വെച്ച് ISISൽ ചേരാൻ പ്രേരിപ്പിയ്ക്കുകയായിരുന്നുവെന്നാണ് കേസ്.കുട്ടി യു.കെയിലെത്തിയപ്പോൾ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ കാട്ടി സ്വാധീനിക്കാൻ ശ്രമിച്ചു.എന്നാൽ പിന്നീട് കുട്ടിയെ തിരികെ നാട്ടിലെത്തിച്ചു.ശേഷം ആറ്റിങ്ങലിലുള്ള മദ്രസയിലാക്കി.കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ടു മതപഠന ശാല അധികൃതർ കുട്ടിയുടെ അമ്മയുടെ വീട്ടിൽ വിവരമറിയിച്ചു.ഇതോടെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു.ആറ്റിങ്ങൽ DYSP യുടെ നേതൃത്തിൽ UAPA ചുമത്തി
കേസ് അന്വേഷിച്ചു വരികയാണ്.സംഭവത്തിൽ NIAയും വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്.
കുന്നത്തൂരിൽ സിപിഐഎമ്മിൽ പൊട്ടിത്തെറി
ശാസ്താംകോട്ട. കുന്നത്തൂരിൽ സിപിഐഎമ്മിൽ പൊട്ടിത്തെറി
ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡൻ്റും അടക്കം 50ലധികം പേർ പാർട്ടി വിട്ടു.
പഞ്ചായത്ത് പ്രസിഡൻ്റ് കെ വത്സലകുമാരി അടക്കമുള്ളവരാണ് പാർട്ടി വിട്ടത്
കുന്നത്തൂർ പഞ്ചായത്തിലെ പുത്തനമ്പലം വാർഡിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കമാണ് കാരണം
പാർട്ടി വിട്ട ആദർശ് യശോധരൻ വിമത സ്ഥാനാർത്ഥിയായി മത്സരിക്കും
സാമ്പത്തിക തിരിമറിയിൽ വിജിലൻസ് കേസുള്ളയാളെ സ്ഥാനാർത്ഥിയാക്കിയെന്ന് ആരോപിച്ചാണ് പാർട്ടിയിലെ പൊട്ടിത്തെറി
കമ്മറ്റിയിൽ ഭൂരിപക്ഷമുള്ളയാളെ സ്ഥാനാർത്ഥിയാക്കിയില്ലെന്നും ആരോപണം









































