Home Blog Page 2688

മദ്യപിക്കുന്ന വിഷാദ രോ​ഗികൾ അറിയാൻ

മദ്യപാനം ബൈപോളാർ ഡിസോഡർ ലക്ഷണങ്ങളെ വഷളാക്കുമെന്ന് പഠനം. ശരാശരി അളവിന് മുകളിലുള്ള മദ്യം കഴിക്കുന്നവർക്ക് കൂടുതൽ വിഷാദ ലക്ഷണങ്ങൾ അനുഭവപ്പെടാനും മൂഡ് ചാഞ്ചാട്ടത്തിനും സാധ്യതയുണ്ടെന്നും മിഷിഗൺ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ബൈപോളാർ ഡിസോഡർ സ്ഥിരീകരിച്ച 584 വ്യക്തികളുടെ അഞ്ച് മുതൽ 16 വർഷം വരെയുള്ള വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. രോഗികളിലെ മദ്യപാന ശീലവും വിഷാദം, ഹൈപ്പോമാനിയ, ഉത്കണ്ഠ തുടങ്ങിയ കാര്യങ്ങളും ഗവേഷകർ വിലയിരുത്തി. ഒരാൾ സാധാരണ അളവിനെക്കാൾ കൂടുതൽ മദ്യം കഴിക്കുന്നത് വിഷാദത്തിനും മാനിക് അല്ലെങ്കിൽ ഹൈപ്പോമാനിക് മാനസികാവസ്ഥയ്ക്കും കാരണമാകുമെന്ന് ഗവേഷകർ ദി ജേർണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.

മദ്യപാനം മാനസികാവസ്ഥയെ അസ്ഥിരപ്പെടുത്തുകയും ജോലിയിലെ കാര്യക്ഷമതയെ ബാധിക്കുകയുന്നു. ആന്റി സൈക്കോട്ടിക്, ആന്റീഡിപ്രസന്റ് മരുന്നുകൾ കഴിക്കാതെ തുടരുന്ന രോഗികളിൽ മദ്യപാനം ദോഷകരമായി ബാധിച്ചതായി കണ്ടെത്തിയെന്നും ഗവേഷകർ റിപ്പോർട്ടിൽ പറയുന്നു. ബൈപോളാർ തകരാർ നാലു വിധത്തിലുണ്ട്. മാനിക് അല്ലെങ്കിൽ സമ്മിശ്രമായ അവസ്ഥ, വിഷാദവും ശക്തി കുറഞ്ഞ മാനിയയും ഒന്നിച്ചുള്ള അവസ്ഥ ഉണ്ടാകും. മറ്റൊന്ന് രോഗത്തിന്റെ ലക്ഷണങ്ങൾ നിലനിൽക്കുന്നതായി കണ്ടെത്തും എന്നാൽ ബൈപോളാറിന്റെ രോഗനിർണയ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടില്ല. എന്നിരുന്നാലും ഈ ലക്ഷണങ്ങൾ വ്യക്തിയുടെ സാധാരണ പെരുമാറ്റ ലക്ഷണങ്ങളിൽ നിന്നും വ്യക്തമായി വേറിട്ടു നിൽക്കുന്നതായിരിക്കും. സൈക്ലോത്തൈമിയ എന്ന ബൈപോളാർ തകരാറിന്റെ മറ്റൊരു ലഘുവായ രൂപത്തിൽ ശക്തികുറഞ്ഞ മാനിയയും ലഘുവായ വിഷാദവും കുറഞ്ഞത് രണ്ടു വർഷമെങ്കിലും നില നിന്നേക്കും.

ഇടിമിന്നലോടും കാറ്റോടും കൂടിയ മഴക്ക് സാധ്യത

സംസ്ഥാനത്ത്  ഇന്നും ഇടിമിന്നലോടും കാറ്റോടും കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചുദിവസം മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ്  ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഏഴു ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന്  സമുദ്ര സ്ഥിതി പഠന  ഗവേഷണ കേന്ദ്രത്തിന്റെയും നിർദ്ദേശമുണ്ട്.

ഇടതു മുന്നണിയിലെ രാജ്യസഭ സീറ്റ്, ദേശീയ നേതാക്കൾക്ക് പോകുമോ

തിരുവനന്തപുരം.ഇടതു മുന്നണിയിലെ രാജ്യസഭ സീറ്റ് സംബന്ധിച്ച് ചർച്ചകൾ സജീവമാക്കി സിപിഐഎം

ദേശീയ നേതാക്കളെ പരിഗണിക്കണമെന്ന് സി.പി.ഐ.എമ്മിൽ അഭിപ്രായം വന്നിട്ടുണ്ട്. സീറ്റിന് വിലയുള്ള കാലത്ത് പാർലമെൻ്റിൽ ഇടതു ശബ്ദവും നിലപാടും ഉയർത്താൻ ശേഷിയുള്ളവർ വേണം.

സംസ്ഥാനത്തെ നേതാക്കളെ വിടാമെന്ന് ഒരു വിഭാഗം പറയുന്നെങ്കിലും ദേശീയ ശ്രദ്ധ കിട്ടാവുന്നവരില്ല. പെൻഷനും പ്രീണനവും നോക്കി കളയാൻ സീറ്റില്ല.

ബൃന്ദ കാരാട്ട് ,സുഭാഷിണി അലി,സീതാറാം യെച്ചൂരി അടക്കമുള്ള പേരുകൾ ചർച്ചയിൽ

പുത്തലത്ത് ദിനേശൻ അടക്കമുള്ള പേരുകളാണ് സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിൽ ഉള്ളത്.

ആനിരാജ, പ്രകാശ് ബാബു അടക്കമുള്ള പേരുകൾ സിപിഐയുടെയും പരിഗണനയിൽ

കെഎസ്ആർടിസി ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറി

തൃശ്ശൂർ. കെഎസ്ആർടിസി ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറി

മൂന്നുപേർക്ക് പരുക്ക്.ശക്തൻ തമ്പുരാൻറെ  പ്രതിമ .ശക്തൻ ബസ് സ്റ്റാൻഡിന് സമീപം ആയിരുന്നു അപകടം


തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെഎസ്ആർടിസിയുടെ ലോഫ്ലവർ ആണ് അപകടത്തിൽപ്പെട്ടത്


ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം .അപകടം പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു

50 ലക്ഷം വില വരുന്ന മയക്കുമരുന്നുമായി ദമ്പതികൾ അടക്കം നാല് പേരെ എക്സൈസ് പിടികൂടി

മലപ്പുറം. പുളിക്കൽ അരൂർ സ്വദേശി ഷെഫീഖ് (32) ഭാര്യ സൗദ (28) ചേലേമ്പ്ര സ്വദേശി അഫ്നാസുദ്ധീൻ (22)സിയാംകണ്ടം സ്വദേശി മുഹമ്മദ് ഷാഹിദ് (28) എന്നിവരാണ് എക്സൈസ് പിടിയിലായത്

685 ഗ്രാം മേതാംഫിറ്റമീൻ ഇവരിൽ നിന്നും കണ്ടെടുത്തു

മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിന്നാണ് ഇവരെ പിടികൂടിയത്

കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരെ അപായപ്പെടുത്തും വിധം സംഘം വാഹനവുമായി കടന്നു കളഞ്ഞിരുന്നു

കൊല്ലത്തെ സാമ്പത്തിക തട്ടിപ്പുകാരിയായ ഉദ്യോഗസ്ഥയെ വിദ്യാഭ്യാസ വകുപ്പ് സംരക്ഷിക്കുന്നതായി ആക്ഷേപം

കൊല്ലം. സാമ്പത്തിക തട്ടിപ്പുകാരിയെ സംരക്ഷിച്ച് വിദ്യാഭ്യാസ വകുപ്പ്.
80 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തിട്ടും വിവരം പോലീസിന് കൈമാറിയില്ല.
പെൻഷൻ പദ്ധതിയിലേക്കുള്ള ജീവനക്കാരുടെ വിഹിതമാണ് ഇവർ തട്ടിയെടുക്കാൻ നോക്കിയത്.
കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിലെ ക്ലർക്ക് ആയിരുന്ന സി ആർ അനുഷ ക്കെതിരായാണ് പരാതി പോലീസിന് കൈമാറാത്തത്.
സാമ്പത്തിക തട്ടിപ്പ് കേസിൽ സസ്പെൻഡ് ചെയ്യപ്പെട്ടാൽ വിവരം പോലീസിനെ അറിയിക്കണം എന്നാണ് ചട്ടം.
ആറുമാസമായിട്ടും പരാതി കൈമാറാതെ ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്നു എന്നാണ് പരാതി.
എൻജിഒ യൂണിയൻ അംഗമാണ് സസ്പെൻഡ് ചെയ്യപ്പെട്ട സി ആർ അനുഷ. തട്ടിപ്പിനെ കുറിച്ച് പരാതി ഉയർന്നതോടെ കഴിഞ്ഞ ഡിസംബർ നാലിന് സംസ്ഥാന എസ്.എസ്.കെ പ്രൊജക്റ്റ് ഡയറക്ടർ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ ഓർഡറിലും സാമ്പത്തിക തിരിമറുടെ കാര്യം വ്യക്തമായി പറയുന്നു

എന്നാൽ തട്ടിപ്പ് കണ്ടെത്തി ആറുമാസം പിന്നിട്ടിട്ടും വിദ്യാഭ്യാസ വകുപ്പ് പൊലീസിലോ വിജിലൻസിലോ പരാതി കൊടുത്തില്ല. ഇത് തട്ടിപ്പ് കാരി അനുഷ ജയിലിൽ പോകുന്നത് ഒഴിവാക്കാൻ എന്നാണ് പരാതി. സർവീസ് ചട്ടപ്രകാരം സാമ്പത്തിക തിരുമറി കണ്ടെത്തിയാൽ പോലീസിൽ വിവരം അറിയിക്കണം. യൂണിയനകളുടെ ഇടപെടലാണ് പരാതി പോലീസിലേക്ക് കൈമാറാതെ തടഞ്ഞു വയ്ക്കപ്പെട്ടതിന് പിന്നിൽ ‘ മാസങ്ങൾക്ക് മുമ്പ് കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്നും 28 ലക്ഷം രൂപയോളം അടിച്ച് മാറ്റിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ക്ലർക്ക് വയനാട് സ്വദേശി ദിലീപ് ഡി ദിനേശിനെതിരെ പോലീസ് നേരത്തെ കേസ് എടുത്തിരുന്നു.സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ആർ.പി രഞ്ജൻ രാജ് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. പോലീസ് കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടിയിട്ടില്ല. ഈ കേസിൽ പോലീസ് ഒളിച്ചുകളി തുടരുന്നതിനിടെയാണ് പുതിയ കേസ്.
നിരന്തരമായി വകുപ്പിൽ ഉണ്ടാകുന്ന സാമ്പത്തിക തിരിമറി വിജിലൻസും. ധനകാര്യ പരിശോധന വിഭാഗവും അടിയന്തരമായി പരിശോധിക്കണമെന്നാണ് ഒരുവിഭാഗം ജീവനക്കാരുടെ ആവശ്യം.

തട്ടുകടയിലേക്ക് കാർ ഇടിച്ചു കയറി ഒരാൾ മരിച്ചു

തൃശൂർ .ചാഴൂരിൽ തെക്കേ ആലിന് സമീപം നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു

2 പേർക്ക് പരിക്കേറ്റു. പഴുവിൽ സ്വദേശി വേളൂക്കര ഗോപി യാണ് മരിച്ചത്

ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം

പെരിങ്ങോട്ടുകര ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്

ആൽ സ്റ്റോപ്പിന് സമീപം വളവിൽ തട്ടുകടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു

എതിർ വശത്തുള്ള ഹോട്ടലിൽ നിന്ന് ചായകുടിച്ച ശേഷം തട്ടുകടയുടെ മുൻപിൽ പത്രം വായിക്കാൻ വന്നിരുന്നതായിരുന്നു ഗോപി

ക്വാറി ഉടമയെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ എസ്എച്ഒ  ഒളിവിൽ തന്നെ

മലപ്പുറം വളാഞ്ചേരിയിൽ ക്വാറി ഉടമയെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം ;എസ്എച്ഒ  ഒളിവിൽ തന്നെ

കേസ് എടുത്തു  ഒരാഴ്ച പിന്നിട്ടിട്ടും   വളാഞ്ചേരി സ്റ്റേഷനിലെ  എസ് എച്ച് ഓ സുനിൽദാസിനെ പിടികൂടാനാവാതെ അന്വേഷണ സംഘം.

സുനിൽ ദാസ് സംസ്ഥാനം വിട്ടു എന്നാണ് വിവരം


ഇയാള്‍ക്കായി തമിഴ്നാട്ടിലുള്‍പ്പെടെ തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്.

സംഭവത്തില്‍ വളാഞ്ചേരി എസ് ഐയും ഇടനിലക്കാരനും നേരത്തെ അറസ്റ്റിലായിരുന്നു

22 ലക്ഷം രൂപയാണ് പൊലീസുകാർ ചേർന്ന് തട്ടി എടുത്തത്

സ്‌കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പന്തളം.  മാവേലിക്കര റോഡിൽ
തുമ്പ മണ്ണ് ജംഗ്ഷനിൽ സ്‌കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സ്‌കൂട്ടർ ഓടിച്ച തുമ്പമണ്ണ് വേലന്റെ കിഴക്കെത്തിൽ വീട്ടിൽ അരുൺ (36) ആണ് .മരിച്ചത്

ബൈക്ക് ഓടിച്ച തുമ്പമണ്ണ് സ്വദേശി രതീഷിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ശനിയാഴ്ച രാത്രി 11മണിയോടെ ആണ് അപകടം നടന്നത്

പന്തളം ഭാഗത്തു നിന്നും പോയ അരുണിന്റെ സ്‌കൂട്ടറിൽ എതിർ ദിശയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു

ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം ഇഗ സ്യാംതെക്കിന്

ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം ഇഗ സ്യാംതെക്കിന്. ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന്‍ പവോലീനിയെ തോല്‍പിച്ചു, സ്‌കോര്‍ 62, 61. ഇഗയുടെ നാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീട നേട്ടം. തുടര്‍ച്ചയായ മൂന്നാം കിരീടം. ടൂര്‍ണമെന്റില്‍ ഇഗ കൈവിട്ടത് ഒരു സെറ്റ് മാത്രം.