Home Blog Page 2679

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിനെ തുടർന്ന് കർണാടകയിലെ ദാവണ്‍ഗരെയിൽ വൻ സംഘർഷം

ദാവണ്‍ഗരെ. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിനെ തുടർന്ന് കർണാടകയിലെ ദാവനഗരെയിൽ വൻ സംഘർഷം. ജനക്കൂട്ടം ചന്നഗിരി പൊലീസ് സ്റ്റേഷൻ അടിച്ചുതകർത്തു. സ്റ്റേഷൻ വളപ്പിലെ നിരവധി വാഹനങ്ങളും ആക്രമിച്ചു.
സംഭവത്തിൽ ദാവണ്‍ഗരെ ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ അന്വേഷണം തുടങ്ങി

ചൂതാട്ട സംഘത്തിൽ ഉൾപ്പെട്ടുവെന്ന് ആരോപിച്ചാണ് 30കാരനായ ആദിലിനെ ചന്നഗിരി പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച യുവാവിന് എന്ത് സംഭവിച്ചുവെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മണിക്കൂറുകൾക്കകം ആദിലിന്റെ മരണ വാർത്തയാണ് പുറത്തറിഞ്ഞത്. ആദിലിനെ കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദിച്ചുവെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. വൈകിട്ടോടെ നാട്ടുകാർ സംഘടിച്ചെത്തി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പിന്നീട് പ്രതിഷേധം സംഘർഷമായി മാറി. പൊലീസ് സ്റ്റേഷൻ ജനക്കൂട്ടം ആക്രമിച്ചു. സ്റ്റേഷൻ വളപ്പിൽ ഉണ്ടായിരുന്ന എട്ട് വാഹനങ്ങൾ അടിച്ചുതകർത്തു. രണ്ട് വാഹനങ്ങൾ അഗ്നിക്കിരയാക്കി

സംഘർഷം വ്യാപിച്ചതോടെ ദാവനഗരെ എസ് പി ഉൾപ്പടെ ഉന്നത പൊലീസ് സംഘം സ്ഥലത്ത് എത്തി. കുറ്റം തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് നാട്ടു കാർക്ക് ഉറപ്പ് നൽകി. ഇതോടെയാണ് സംഘർഷത്തിന് അയവുവന്നത്. കസ്റ്റഡി മർദനം ഉണ്ടായിട്ടില്ലെന്നും, യുവാവ് കുഴഞ്ഞുവീണ് മരിച്ചതാണെന്നുമാണ് ചന്നഗിരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം.

പത്തിലേറെ ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം: ശക്തമായ മഴയും ട്രാക്കിലെ തടസങ്ങളും കാരണം സംസ്ഥാനത്തെ ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് വൈകിയോടുന്നത്. ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, മലബാർ എക്സ്പ്രസ്, ജയന്തി ജനത ഉൾപ്പടെയുള്ള ട്രെയിനുകൾ ഒരു മണിക്കൂറിൽ അധികമാണ് വൈകുന്നത്. ട്രെയിനുകൾ വൈകി ഡെസ്റ്റിനേഷൻ സ്റ്റേഷനുകളിൽ എത്തുന്നതിനാൽ, അവ തിരിച്ച് പുറപ്പെടുന്നതും വൈകാൻ സാധ്യതയുണ്ട്.

ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് 1.45 മണിക്കൂറും മലബാർ എക്സ്പ്രസ് 1.45 മണിക്കൂറും വൈകും. മംഗലാപുരത്ത് നിന്നുള്ള അന്ത്യോദയ എക്സ്പ്രസ് 50 മിനിറ്റും തിരുപ്പതി-കൊല്ലം ട്രെയ്ൻ 20 മിനിറ്റും മൈസൂരു-കൊച്ചുവേളി ട്രെയ്ൻ 50 മിനിറ്റും വൈകിയോടുന്നു. ഹംസഫർ എക്സ്പ്രസ് 1.30 മണിക്കൂറും ജയന്തി, ലോക്മാന്യ തിലക്- കൊച്ചുവേളി എക്സ്പ്രസുകൾ ആറു മണിക്കൂറോളം വൈകും. 

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ തെളിവെടുപ്പിനിടെ രോഷാകുലരായി നാട്ടുകാര്‍

കാസര്‍കോട്: കാഞ്ഞങ്ങാട് ഉറങ്ങിക്കിടക്കുന്നതിനിടെ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ തെളിവെടുപ്പിനിടെ രോഷാകുലരായി നാട്ടുകാര്‍. തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ പ്രതിക്ക് നേരെ ആക്രമണവും ഉണ്ടായി. കുടക് സ്വദേശിയായ പ്രതി സലീമിനെ ഇന്നലെ ആന്ധ്രയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
രാവിലെ പത്തരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. തുടക്കത്തില്‍ നാട്ടുകാര്‍ സംയമനം പാലിച്ചെങ്കിലും പിന്നീട് രോഷാകുലരാകുകയായിരുന്നു. എന്തിനാണ് പ്രതിയെ മുഖം മറച്ചുകൊണ്ടുവന്നതെന്നും അവനെ കൊല്ലണമെന്നും ആക്രോശിച്ചായിരുന്നു ജനം രോഷാകുലരായത്. പ്രദേശത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍ തടിച്ചകൂടിയിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ സ്ഥലത്തുനിന്ന് പൊലീസ് കൊണ്ടുപോയത്.

പതിനേഴുകാരൻ മദ്യപിച്ച് രണ്ടുപേരെ വാഹനമിടിച്ചു കൊന്ന സംഭവത്തിൽ മുത്തച്ഛന്‍ പിടിയില്‍

പൂനൈ. 17 കാരൻ മദ്യപിച്ച് രണ്ടുപേരെ വാഹനമിടിച്ചു കൊന്ന സംഭവത്തിൽ 17 കാരൻറെ മുത്തച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. സുരേന്ദ്ര അഗർവാൾ ആണ് അറസ്റ്റിലായത്. കുടുംബ ഡ്രൈവറെ തടവിലാക്കുകയും വണ്ടിയോടിച്ചത് താനാണെന്ന് മൊഴി നൽകാൻ ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് അറസ്റ്റ്. താൻ അല്ല 17 കാരനാണ് വാഹനം ഓടിച്ചതെന്ന് ഡ്രൈവർ കഴിഞ്ഞദിവസം പോലീസിന് മൊഴി നൽകിയിരുന്നു. 17 കാരന്റെ അച്ഛൻ സമ്മതിച്ചതിനാലാണ് ഡ്രൈവിംഗ് സീറ്റിൽ നിന്ന് താൻ മാറിയതെന്നാണ് മൊഴി .ഡ്രൈവറെ ഇരയാക്കി രക്ഷപ്പെടാനുള്ള 17 കാരൻ്റെ കുടുംബത്തിൻറെ ശ്രമം ഇതോടെ വിഫലമാവുകയായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തെ ഇളക്കിമറിച്ച സദാനന്ദസ്വാമികളുടെ ആദ്യ ജീവചരിത്രം

കോട്ടയം. സാധുജനങ്ങൾക്ക്‌ വേണ്ടി വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സംഘടനകളും വൈദ്യശാലകളും വ്യവസായശാലകളും സ്ഥാപിച്ച സദാനന്ദസ്വാമിയുടെ വിപ്ലവചരിത്രം അട്ടിമറിക്കപ്പെട്ടു. മഹാത്മാ അയ്യങ്കാളി, സുബ്രഹ്മണ്യ ശിവ, ചിറ്റേടത്ത് ശങ്കുപ്പിള്ള, അഴകാനന്ദ സ്വാമികൾ, മഹാപ്രസാദ് ആത്മാനന്ദ സ്വാമികൾ തുടങ്ങിയ പ്രമുഖരെ സംഘടനാരംഗത്തേയ്ക്ക് നയിച്ച വേദഗുരുവിന്റെ ജീവിതകഥ, നൂറുവർഷത്തിന് ശേഷം വെളിച്ചം കാണുകയാണ് ഗവേഷകനും അധ്യാപകനുമായ ഡോ സുരേഷ് മാധവിലൂടെ…
ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനത്തിനും ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആയുർവേദ തൊഴിൽ ശാലയ്ക്കും തുടക്കമിട്ട സദാനന്ദസ്വാമികളുടെ നവോത്ഥാന പദ്ധതിയുടെ ചരിത്രം കൂടി ഈ കൃതി ഉറക്കെ വിളിച്ചു പറയുന്നു.
മറഞ്ഞുകിടന്ന നിരവധി ചരിത്രരേഖകൾ ഈ പുസ്തകത്തിലുണ്ട് എന്ന് പ്രസാധകര്‍.

വേദഗുരു സദാനന്ദസ്വാമികൾ
(ജീവചരിത്രം )-
ഡോ.സുരേഷ് മാധവ്
വില :450 രൂപ

ഡി സി ബുക്സ് /കറൻറ് ബുക്സ് സ്റ്റാളുകളിൽ ലഭിക്കും

മേയ് 31 ന് ബുധൻ രാശി മാറും,ഈ രാശിക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടം

ജ്യോതിഷ പ്രകാരം മേയ് 31 ന് ബുധൻ രാശി മാറും. ഗ്രഹങ്ങളുടെ അധിപനും ബുദ്ധി, വ്യാപാരം എന്നിവയുടെ കാരകനുമായ ബുധന്റെ രാശി മാറ്റം 12 രാശിക്കാരേയും ബാധിക്കും.

ശുക്രൻ നേരത്തെ തന്നെ ഈ രാശിയില്‍ ഉണ്ട്. ഈ രണ്ട് ഗ്രഹങ്ങള്‍ കൂടിച്ചേരുന്നത് ലക്ഷ്മി നാരായണ യോഗം രൂപപ്പെടാൻ കാരണമാകും. ഇത് കൂടാതെ സൂര്യനുമായി ചേർന്ന് ബുദ്ധാദിത്യ യോഗവും രൂപപ്പെടും

ഏകദേശം 12 വർഷങ്ങള്‍ക്ക് ശേഷമാണ് ഇടവ രാശിയില്‍ ലക്ഷ്മി നാരായണ യോഗമുണ്ടാകുന്നത്. ശുക്രൻ ഒരു മാസത്തോളം ഒരു രാശിയില്‍ തുടരും. അത് കൊണ്ടുതന്നെ വീണ്ടും അതേ രാശിയിലേക്ക് മടങ്ങാൻ സമയമെടുക്കും. ലക്ഷ്മീ നാരായണ യോഗം പല രാശിക്കാർക്കും ശുഭകരമായിരിക്കും. എന്നാല്‍ ചില രാശിയില്‍ ഉള്ളവർ ശ്രദ്ധിക്കണം. ഇടവത്തിലെ ലക്ഷ്മി നാരായണ യോഗം ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഭാഗ്യം കൊണ്ടുവരുന്നതെന്ന് നോക്കാം.

മേടം: ലക്ഷ്മി നാരായണ യോഗം മേടം രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ ഈ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും. ആത്മവിശ്വാസം കൂടും. ബഹുമാനവും ആദരവും കൂടും. സാമ്ബത്തികമായി അനുഭിവച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ ഈ സമയത്ത് പരിഹരിക്കപ്പെടും. വിവാഹം നോക്കുന്നുണ്ടെങ്കില്‍ ഈ സമയത്ത് നടക്കും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവരാണെങ്കില്‍ ജീവിതത്തിലെ ഏറ്റവും നല്ല സമയമാണ്.

കന്നി: ലക്ഷ്മി നാരായണ യോഗം കന്നി രാശിക്കാരുടെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടും മാറ്റും. വലിയ നേട്ടങ്ങളാണ് ഈ സമയത്ത് ഈ രാശിക്കാർക്ക് ഉണ്ടാവുക. നിങ്ങള്‍ ബിസിനസ്സ് രംഗത്ത് പുതിയ മാറ്റങ്ങള്‍ വരുത്താൻ തീരുമാനിക്കുന്നുണ്ടെങ്കില്‍‌ ഇത് അതിന് പറ്റിയ നേരമാണ്. നിങ്ങള്‍ക്ക് അനുകം ആയ നേരം ആയത് കൊണ്ടുതന്നെ എന്താണോ നിങ്ങള്‍ വിചാരിക്കുന്നത് അതുപോലെ ശുഭകരമായി കാര്യങ്ങള്‍ നടക്കും.

മീനം: ലക്ഷ്മി നാരായണ യോഗം കന്നി രാശിക്കാരെ അപ്രതീക്ഷിതമായി പുരോഗതിയില്‍ എത്തിക്കും. ഈ രാശക്കാർക്ക് ഭാഗ്യം ഉണ്ടാകും. ഏത് മേഖലയിലും ഈ രാശിക്കാർക്ക് ശോഭിക്കാൻ സാധിക്കുന്നതാണ്. കരിയറിയില്‍ നിങ്ങള്‍ വിചാരിച്ച ഉയർച്ച ആണ് ഉണ്ടാവുക. ഏത് കാര്യം ചെയ്താലും അത് അനുകൂലമാകും.

തൊഴില്‍ രംഗത്ത് നേട്ടമുണ്ടാകും. വൈകാതെ തന്നെ നിങ്ങള്‍ പ്രതീക്ഷിച്ചരുന്ന ആ സന്തോഷം നിറഞ്ഞ വാർത്ത തേടിയെത്തും. തൊഴില്‍ അന്വേഷിക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങളുടെ യോഗ്യതയ്ക്ക് ചേർന്ന തൊഴില്‍ ലഭിക്കുന്നതായിരിക്കും

അവയവക്കടത്ത് മാത്രമല്ല ലൈംഗിക പീഡനവും

കൊച്ചി. അവയവ കടത്തിന്റെ മറവിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.
അവയവക്കടുത്ത് സംഘത്തിന്റെ
സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് പിടിയിലായ സജിത്ത് എന്നും കണ്ടെത്തൽ. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന.

വൃക്ക കച്ചവടം നടത്തിയ യുവതിയാണ് പീഡനത്തിന് ഇരയായത്.
പണം നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാൽ നെടുമ്പാശ്ശേരി അവയവക്കടുതുമായി ഈ കേസിന് ബന്ധമില്ലെന്നാണ് എറണാകുളം റൂറൽ SP യുടെ പ്രതികരണം. ഇന്നലെ പിടിയിലായ സജിത്തും – സാബിത്തും തമ്മിൽ കോടികളുടെ സാമ്പത്തിക ഇടപാട് നടന്നതയാണ് കണ്ടെത്തൽ.

ഇറാനിലുള്ള കൊച്ചി സ്വദേശി മധുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. സാബിത്തിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
ആവശ്യമെങ്കിൽ അന്വേഷണസംഘം ബംഗളൂരുവിലും ഹൈദരാബാദിലും പരിശോധന നടത്തും. കേസ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറുന്നതിൽ ഇനിയും തീരുമാനമായിട്ടില്ല.

പുലിപ്പേടിയില്‍ ജനം

തൃശൂര്‍, പത്തനംതിട്ട. ജനവാസമേഖലയില്‍ പുലിയിറങ്ങി. തൃശ്ശൂർ അതിരപ്പിള്ളിയിൽ പുളിയിലപ്പാറ ജംഗ്ഷന് സമീപം ആണ് പുലി ഇറങ്ങിയത്. പത്തനംതിട്ട പോത്തുപാറയിൽ ഇറങ്ങിയ പുലി വളർത്തുനായയെ കടിച്ചു കൊന്നു.


കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അതിരപ്പിള്ളിയിൽ പുലിയെ കണ്ടത്. പുളിയിലപ്പാറ പള്ളിക്ക് സമീപം കലുങ്കിൽ പുലി ഇരിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെ ഇതുവഴി കാറിൽ സഞ്ചരിച്ചിരുന്നവരാണ് പുലിയെ കണ്ടത്.
ഉടൻ അവർ പുലിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു.
രണ്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങൾ പകർത്താൻ മാത്രമേ അവർക്ക് സാധിച്ചുള്ളൂ. ഇതിനിടെ ഭയന്ന് യാത്രക്കാർ വേഗത്തിൽ വാഹനം വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു.പുലി ജനവാസ മേഖലയിൽ ഇറങ്ങി വ്യാപകമായി വളർത്തു മൃഗങ്ങളെ പിടി കൂടുന്നതായി പരാതി ഉയർന്നിരുന്നു.
ഇന്നലെ രാത്രി പത്തനംതിട്ട പോത്തുപാറയിലിറങ്ങിയ പുലി വാലുപാറ സ്വദേശി സുനിലിന്റെ വളർത്തുനായ കടിച്ചുകൊന്നു.

വെള്ളപ്പൊക്ക ഭീഷണി തോട്ടപ്പള്ളി പൊഴിമുറിക്കല്‍ ആരംഭിച്ചു

ആലപ്പുഴ.വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് തോട്ടപ്പള്ളിയിൽ പൊഴിമുറിക്കുന്ന ജോലി ജലവിഭവ വകുപ്പ് ആരംഭിച്ചു. ഇന്നു രാവിലെ കൂടുതൽ യന്ത്രങ്ങൾ എത്തിച്ചു. നീരൊഴുക്ക് കുറവാണെങ്കിലും സ്പില്‍വേയിലെ 40 ഷട്ടറുകളിൽ 39 ഷട്ടറുകളും ഉയർത്തി. 240 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലും 3 മീറ്റർ ആഴത്തിലുമാണ് പൊഴിമുറിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്.

ഇന്നലെ വൈകിട്ട് പൊഴിയിൽ ചാല് കീറി മണൽ നീക്കി തുടങ്ങിരുന്നു. മന്ത്രി പി പ്രസാദ് പങ്കെടുത്ത യോഗത്തിലാണ് അടിയന്തരമായി പൊഴി മുറിക്കാൻ തീരുമാനിച്ചത്.
പൊഴി മുറിക്കുന്നത് ഇറിഗേഷൻ വകുപ്പ് ആണെങ്കിലും മണൽ വാരുന്നതിനും നീക്കുന്നതിനും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ IREL ആണ് കരാർ എടുത്തിട്ടുള്ളത്. കഴിഞ്ഞ നാല് വർഷമായി കേരള മിനറൽസ് ആൻഡ് മെറ്റൽസ് ആണ് മണൽ നീക്കം ചെയ്തിരുന്നത്. മണലെടുപ്പിന്റെ പേരിൽ നടക്കുന്നത് കരിമണൽ ഖനനം ആണെന്നാണ് ഉയരുന്ന ആരോപണം. തോട്ടപ്പള്ളിയിൽ കരിമണൽ വിരുദ്ധ ഖനന ഏകോപന സമിതി നടത്തുന്ന സത്യാഗ്രഹം 1080 ദിവസം പിന്നിട്ടു.

പൊഴി മുറിക്കൽ നടപടി പൂർണതോതിൽ എത്താൻ ഒരാഴ്ചയെങ്കിലും എടുക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വേനൽ മഴയിൽ തന്നെ കുട്ടനാട്ടിൽ പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞ് റോഡുകളിലേക്കും വീടുകളിലേക്കും എത്തി. കുട്ടനാട്ടിലെ ജലവും പമ്പ മണിമല, അച്ചൻകോവിൽ ആറുകളിലെ ജലവും തോട്ടപ്പള്ളി പൊഴിവഴി അറബിക്കടലിലേക്ക് ഒഴുക്കി വിടാൻ ആകും. അതേസമയം ലീഡിങ് ചാനൽ സ്പിൽവേ കനൽ എന്നിവിടങ്ങളിലെ മണൽ നീക്കം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്.

സ്കൂൾ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി, മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം. സ്കൂൾ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് മുതൽ എല്ലാ വിദ്യാലയങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.ജൂൺ 3 ന് എളമക്കര സ്കൂളിൽ സംസ്ഥാന തല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്ത ഒരുക്കങ്ങളാണ് കേരളത്തിൽ നടത്തിയിരിക്കുന്നത്.പാഠപുസ്തകങ്ങൾ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് വിതരണം പൂർത്തിയാക്കും. ലഹരിക്കെതിരെ ശക്തമായ നടപടികളും സ്വീകരിക്കും