Home Blog Page 2678

ഗൂഗിളിനെ കണ്ണടച്ച് വിശ്വസിക്കും മുമ്പ് ഇക്കാര്യങ്ങള്‍ ഓര്‍ക്കുക

ഗൂഗിൾ മാപ്പ് നോക്കി വഴി കണ്ടു പിടിച്ച് യാത്ര ചെയ്യാമെന്ന ആത്മവിശ്വാസം പുതിയതലമുറയ്ക്ക് നല്‍കിയ സ്വാതന്ത്ര്യവും കരുത്തും അളന്നാല്‍ തീരില്ല. ദുർഘടമായ വഴികളിൽ ഗൂഗിൾ മാപ്പ് സഹായിക്കുന്നുമുണ്ട്.പലയിടത്തും അതിശയകരമായ തരത്തില്‍ ആളെ എത്തിക്കുന്നുണ്ട്. എന്നാൽ മാപ്പ് നോക്കി വഴി തെറ്റി അപകടങ്ങളുണ്ടാകുന്നതും പതിവാണ്. പ്രത്യേകിച്ച് മഴക്കാലത്ത്.. മാപ്പിന്റെ സഹായത്തോടെയുള്ള യാത്രയിൽ ജാഗ്രത വേണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശവുമുണ്ട്.

പുതിയ കാലത്തിന്റെ രീതിയാണ് ഗൂഗിൾ മാപ്പ് നോക്കിയുള്ള യാത്ര.വഴി പച്ചവെള്ളം പോലെ അറിയുന്ന ഡ്രൈവറന്മാര്‍ ഔട്ട് ഓഫ് ഫാഷനായി .പരിചിതമല്ലാത്ത വഴികളിലൂടെ സഞ്ചരിക്കുമ്പോൾ മാപ്പ് ഒരു പരിധി വരെ സഹായിക്കുന്നുണ്ടെന്നെതിലും സംശയമില്ല.. എന്നാൽ കാലാവസ്ഥ പ്രതികൂലമാകുമ്പോൾ മാപ്പ് ചതിക്കാനുള്ള സാധ്യത ഏറെയാണ്

ഗൂഗിൾ മാപ്പിന്റെ വഴികൾ എപ്പോഴും സുരക്ഷിതമല്ല.. പ്രത്യേകിച്ച് മഴയും മഞ്ഞുമുള്ള കാലാവസ്ഥയിൽ മാപ്പ് വഴി തെറ്റിച്ചെന്നിരിക്കും. ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് വഴി തെറ്റി അപകടമുണ്ടായി മരണം സംഭവിച്ചതും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എറണാകുളത്ത് യുവ ഡോക്ടര്‍ മരിച്ചത് അടുത്തകാലത്താണ്. കോട്ടയം കുറുപ്പന്തറയിൽ മാപ്പ് നോക്കി സഞ്ചരിച്ച വിദ്യാർത്ഥികൾ തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായെന്നതാണ് ഇന്നത്ത വാർത്ത.. വലിയ അപകടമൊഴിവായത് തലനാരിഴയ്ക്ക്… എന്നാൽ എല്ലാ തവണയും അപകടങ്ങളിൽ ഭാഗ്യം രക്ഷകനാകണമെന്നില്ല.. പതിയിരിക്കുന്ന ഇത്തരം അപകടങ്ങളിൽ ശ്രദ്ധ വേണമെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്.

ട്രാഫിക് കുറവുള്ള റോഡുകളെ മാപ്പിന്റെ അല്‍ഗോരിതം എളുപ്പം എത്തുന്ന വഴിയായി കാണിക്കാറുണ്ട്. എന്നാല്‍ തിരക്ക് കുറവുള്ള റോഡുകള്‍ എപ്പോഴും സുരക്ഷിതമല്ല. തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങള്‍ നിറഞ്ഞ നിരത്തുകളിലും തിരക്ക് കുറവുള്ളതിനാല്‍ ഗൂഗിളിന്റെ അല്‍ഗോരിതം അതിലേ നയിച്ചേക്കാം. അത് ലക്ഷ്യ സ്ഥാനത്തെത്തിക്കില്ലെന്ന് മാത്രമല്ല അപകടങ്ങളിൽ കൊണ്ടു ചെന്ന് ചാടിക്കാം.. യാത്രയ്ക്കിടയിൽ ജി പി എസ് നഷ്ടപ്പെടുന്നതും വഴി തെറ്റിക്കാം.. സിഗ്നൽ നഷ്ടപ്പെടുന്ന റൂട്ടുകളിൽ ആദ്യമേ റൂട്ടുകൾ ഡൗൺലോഡ് ചെയ്തിടുന്നതും നന്നാകും. മാപ്പിലെ യാത്രാ രീതി മാറി തെരഞ്ഞെടുക്കുന്നതും വഴി തെറ്റാൻ കാരണമാകുന്നുണ്ട്. ചിസ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഗൂഗിള്‍ നിര്‍ദ്ദേശം നല്‍കാതിരിക്കാം. ടൂ വീലർ സഞ്ചരിക്കുന്ന വഴിയിലൂടെ ഫോർ വീലർ പോകണമെന്നില്ല.. അതിലും വേണം ശ്രദ്ധ.

ഒരിക്കൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വഴി തെറ്റിയാൽ മാപ്പിലെ Contribute എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്ത് ആഡ് പ്ലേസ് നൽകാം.. ഒപ്ഷനിൽ ക്ലിക്ക് ചെയ്ത് സ്ഥലം ആഡ് ചെയ്താൽ മാപ്പ് അക്കാര്യം പരിഗണിക്കും. പിന്നീട് വരുന്ന യാത്രക്കാർക്ക് തുണയാകും … അതൊക്കെയാണെങ്കിലും ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ വേണം. സംശയമുണ്ടെങ്കിൽ വഴി യാത്രക്കാരോട് ചോദിക്കാം.ഏറ്റവും പ്രധാനം അപരിചിതമായ വഴിയെന്ന ധാരണയോടെ വേഗം നന്നേ കുറച്ച് പോകുക,രാത്രി മഴ,മഞ്ഞ് എന്നീ അവസ്ഥയില്‍ കണ്ണടച്ച് ഗൂഗിളിനെ വിശ്വസിച്ച് ഇടുങ്ങിയ അഗമ്യമായ വഴികളില്‍ ചെന്നുചാടാതെ സംശയദൃഷ്ടിയോടെ മാത്രം പോവുക.

ലോക്‌സഭ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളുടെ യോഗം 28ന്

ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തില്‍ പ്രത്യേക യോഗം ചേരുമെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. നാലു മണിക്ക് ചേമ്പറില്‍ ചേരുന്ന യോഗത്തില്‍ എല്ലാ ഉപവരണാധികാരികളും പങ്കെടുക്കണമെന്നും നിര്‍ദേശിച്ചു.

9 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി13 കാരൻ പൊലിസ് പിടിയിൽ

മധുര. തമിഴ്നാട്ടില്‍ ഒൻപതുവയസുകാരനെ കുത്തിക്കൊലപ്പെടുത്തി. ബിഹാർ സ്വദേശി ഷാനവാസ് ആണ് കൊല്ലപ്പെട്ടത്. കേസിൽ 13 വയസുകാരനെ പൊലിസ് അറസ്റ്റു ചെയ്തു. ഉറുദു സ്കൂളിലെ വിദ്യാർത്ഥികളാണ് രണ്ടുപേരും.


മേലൂർ കത്തപ്പട്ടിയിൽ ഇന്ന് രാവിലെയാണ് സംഭവം. സ്കൂളിൽ താമസിച്ച് പഠിയ്ക്കുന്നവരാണ് രണ്ടുപേരും. ഇവർക്കിടയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തർക്കമുണ്ടായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇന്ന് രാവിലെ അടുക്കളയിൽ നിന്നും കത്തിയെടുത്താണ് ഷാനവാസിനെ പതിമൂന്നുകാരൻ ആക്രമിച്ചത്. കഴുത്തിനും വയറ്റിനും കുത്തേറ്റ ഷാനവാസ് തൽക്ഷണം മരിച്ചു.


മൃതദേഹം സമീപത്തെ മാലിന്യ ഓടയിൽ ഒളിപ്പിച്ച് പതിമൂന്നുകാരൻ പതിവുപോലെ ക്ളാസിലേയ്ക്ക് പോവുകയും ചെയ്തു. ഷാനവാസിനെ കാണുന്നില്ലെന്ന് മനസിലാക്കിയ സ്കൂൾ അധികൃതർ മേലൂർ പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലിസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നിയ പൊലിസ് പതിമൂന്നുകാരനെ ചോദ്യം ചെയ്യുകയായിരുന്നു. ഇയാളെ പൊലിസ് അറസ്റ്റു ചെയ്തു. പതിമൂന്നുകാരനും ബിഹാർ സ്വദേശിയാണ്. 

അമ്മയുടെ സാരിയിൽ തീകൊളുത്തിയ യുവാവ് പിടിയില്‍

തിരുവനന്തപുരം . അമ്മയുടെ സാരിയിൽ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. വിളപ്പിൽശാലയിൽ മകൻ അറസ്റ്റിൽ.വിളപ്പിൽശാല നൂലിയോട് സ്വദേശി മനോജിനെയാണ് വിലപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിക്കാൻ പണം നല്കാത്തതിനെ തുടർന്ന് ആയിരുന്നു ആക്രമണം

കാനഡയിൽ ഭർത്താവ് കൊലപ്പെടുത്തിയ ഡോണയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

തൃശൂര്‍. കാനഡയിൽ ഭർത്താവ് കൊലപ്പെടുത്തിയ ചാലക്കുടി സ്വദേശിനി ഡോണയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാത്രി നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹം രാവിലെ എട്ടുമണിയോടെ ചാലക്കുടി പാലസ് റോഡിലെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും. പ്രതി ലാൽ കെ പൗലോസ് ഇപ്പോഴും ഒളുവിലാണ്.


ഈ മാസം ഏഴിനാണ് കാനഡയിൽ ചാലക്കുടി സ്വദേശിയായ ഡോണയെ ഭർത്താവ് ലാൽ കെ പൗലോസ് കൊലപ്പെടുത്തുന്നത്. കാനഡയിലെ പൂട്ടിക്കിടന്ന വീട് തുറന്ന് നോക്കിയപ്പോഴാണ് ഡോണയുടെ മൃതദേഹം കണ്ടെത്തിയത്. ഡോണയ്ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ലാല്‍ കെ. പൗലോസ് അവിടെനിന്ന് കടന്നു കളയുകയും ചെയ്തു. ചൂതാട്ടത്തിന് പണം നല്‍കാത്തതിലുള്ള വൈരാഗ്യം കൊലയില്‍ കലാശിച്ചതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. ചൂതാട്ടം മൂലം ലാലിന് വലിയ ബാധ്യതയായി. പലപ്പോഴായി ഡോണയുടെ അക്കൗണ്ടിൽ നിന്ന് ഭർത്താവ് ലാൽ ഒന്നരക്കോടിയിലധികം രൂപ പിൻവലിച്ചതായി കണ്ടെത്തി. ലാലിനായി കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇയാള്‍ ഡൽഹിയിലേക്ക് കടന്നത്. ഡോണയുടെ മാതാപിതാക്കള്‍ കേരളാ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. ഡൽഹിയില്‍ വിമാനമിറങ്ങിയെന്ന വിവരം പൊലീസിനും ലഭിച്ചിട്ടുണ്ട്. ഇതിനിടെ ഡോണയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബം ശ്രമിക്കുകയായിരുന്നു. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇന്ന് രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കുന്നത്. ശേഷം രാവിലെ എട്ടുമണിക്ക് വീട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ 11 മണിക്ക് സെൻ്റ്മേരിസ് ഫോറോന ദേവാലയത്തിലെ സെമിത്തേരിയിൽ സംസ്കരിക്കും. മൂന്നു വർഷം മുമ്പായിരുന്നു ഡോണയുടെയും ലാലിന്‍റെയും. ഡോണയും ലാലും കാനഡയിൽ തന്നെയാണ് പഠിച്ചത്. ഇരുവരും പരിചയക്കാരായതിനാൽ വിവാഹം ഉറപ്പിക്കുകയായിരുന്നു.

സംസ്കൃത യൂണിവേഴ്‌സിറ്റി പന്മന പ്രാദേശിക ക്യാമ്പസിൽ നാല്‌ വർഷ ബിരുദ, ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ചവറ. ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്‌സിറ്റിയുടെ പന്മന പ്രാദേശിക ക്യാമ്പസിൽ 2024-25 അദ്ധ്യയന വർഷത്തെ നാല്‌ വർ ഷ ബിരുദ, ഡിപ്ലോമ കോഴ്‌സുക ളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃതം വേദാന്തം, മലയാളം എന്നി വയാണ് ബിരുദ പ്രോഗ്രാമുകൾ.

മൂന്ന് വർഷ ബിരുദം, നാല്‌ വർ ഷ ഓണേഴ്‌സ് ബിരുദം, നാല് വ ർഷ ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം എന്നിങ്ങനെ മൂന്ന് വിധ ത്തിൽ ബിരുദ പ്രോഗ്രാം പൂർത്തീ കരിക്കാം. സംസ്കൃത വിഷയങ്ങളി ൽ ബിരുദ പഠനത്തിന് (മേജർ) പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പ്രതിമാസം 500 രൂ പവീതം സ്കോളർഷിപ് ലഭിക്കും.

പ്ലസ് ടു/വൊക്കേഷണൽ ഹ യർ സെക്കൻഡറി അഥവ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവ ർക്ക് അപേക്ഷിക്കാം. നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക്ലാറ്ററൽ എൻട്രി അനുവദനീയമാണ്. ഒരു വിദ്യാർത്ഥിക്ക് ഒന്നിലധികം ബി രുദ പ്രോഗ്രാമുകളിലേയ്ക്ക് അപേ ക്ഷിക്കാനും കഴിയും. മറ്റൊരു യു.

  • ജി പ്രോഗ്രാം വിജയിച്ചിട്ടുള്ളവർ ക്കുംമാനദണ്ഡങ്ങളുടെ അടിസ്ഥാ നത്തിൽ നാല‌വർഷബിരുദപ്രോ ഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ജനറൽ / എസ്.ഇ.ബി.സി വിദ്യാർത്ഥികൾക്ക് ഓരോ പ്രോഗ്രാമി നും 50 രൂപയും എസ്.സി/ എസ്. ടി വിദ്യാർത്ഥികൾക്ക് ഓരോപ്രോ ഗ്രാമിനും 25 രൂപയുമാണ് അപേ ക്ഷാ ഫീസ്. നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തി നുള്ള ഉയർന്ന പ്രായപരിധി ജനറ ൽ/ എസ്.ഇ.ബി.സി വിദ്യാർത്ഥി കൾക്ക് 2024 ജനുവരി ഒന്നിന് 23 വയസും എസ്.സി / എസ്.ടി വി ദ്യാർത്ഥികൾക്ക് 25 വയസുമാണ്. അപേക്ഷകൾ https://ugadm ission.ssus.ac.in എന്ന ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി ജൂൺ 7.വെബ് : www.ssus.ac.in.

അക്ഷരമുറ്റത്തിന്റെ വാതായനങ്ങൾ തുറന്നു ബ്രൂക്ക് ഇന്റർനാഷണൽ

ശാസ്താം കോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ അങ്കണം നവാഗതർക്കായി തുറന്നുനൽകി. KG-3 മുതൽ ഒൻപതാം ക്ലാസ്സുവരെ 2024-25 അദ്ധ്യയന വർഷത്തിൽ സ്കൂളിൽ അഡ്മിഷൻ എടുത്ത എല്ലാകുട്ടികളെയും വർണ്ണകാഴ്ചകളൊരുക്കിയും മധുരം നൽകിയും സ്കൂൾ എതിരേറ്റു.പുതിയ കൂട്ടുകാർ പരസ്പരം സ്നേഹം പങ്കുവെച്ചും സൗഹൃദം പുതുക്കിയും സ്കൂൾ മുറ്റത്തു നിറഞ്ഞപ്പോൾ അദ്ധ്യാപകരും സ്കൂൾ മാനേജുമെന്റും ചേർന്ന് അവർക്ക് ഹൃദ്യമായ വരവേല്പ് നൽകി.ആകാംക്ഷയോടെയും പ്രതീക്ഷയോടെയും ബ്രൂക്കിന്റെ അക്ഷരമുറ്റത്തെത്തുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഈ അക്ഷരമുറ്റം വിജ്ഞാന സ്ഫോടനത്തിനുള്ള നാന്ദിയാകട്ടെയെന്നു ബ്രൂക്ക് ഡയറക്ടർ റവ.ഫാദർ ഡോ.ജി.എബ്രഹാം തലോത്തിൽ ആശംസസന്ദേശം നൽകി.

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന് എന്താണ് സംഭവിച്ചത് ? ; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇറാനിയന്‍ സായുധ സേന പുറത്തുവിട്ടു. അപകടത്തില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും അപകടത്തിന് മുന്‍പ് ഹെലികോപ്ടര്‍ നിര്‍ദ്ദിഷ്ടപാതയില്‍ തന്നെയാണ് സഞ്ചരിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ ഹെലികോപ്റ്ററര്‍ അപകടത്തില്‍പ്പെടുന്നതിന് മിനുട്ടുകള്‍ക്കുമുമ്പ് വാച്ച് ടവറും ഫ്‌ലൈറ്റ് ജീവനക്കാരും തമ്മിലുള്ള സംഭാഷണത്തില്‍ സംശയാസ്പദമായതൊന്നും കണ്ടെത്തിയിട്ടില്ല.
പര്‍വതത്തില്‍ ഇടിച്ച ശേഷം ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം വിശദ വിവരങ്ങള്‍ നല്‍കുമെന്നും സായുധ സേന മേധാവി പറഞ്ഞു. പര്‍വതപ്രദേശത്ത് ഇടിച്ചുകയറുന്നതിന് മുന്‍പ് ഹെലികോപ്റ്റര്‍ നിര്‍ദ്ദിഷ്ട പാത റൂട്ട് പിന്തുടരുകയായിരുന്നുവെന്നും യാത്രവേളയില്‍ യാതൊരു വ്യതിയാനവും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ഹെലികോപ്റ്ററിന് തീപിടിച്ചു. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വെടിയുണ്ടകളുടെ ദ്വാരങ്ങളുടെയോ സമാനമായ തെളിവുകളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

ഇസ്രയേലുമായി സംഘര്‍ഷം നടക്കുന്ന സാഹചര്യത്തില്‍ ഇറാന്‍ പ്രസിഡന്റ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടതിന് പിന്നാലെ പല സംശയങ്ങളും ഉയര്‍ന്നിരുന്നു. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിനെയടക്കം അപകടത്തിന് പിന്നില്‍ സംശയിച്ചിരുന്നു. അതേസമയം ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ഭൗതികശരീരം വ്യാഴാഴ്ച ഷിയാ പള്ളിയായ മഷാദിലെ ഇമാം റെസ പള്ളിയില്‍ സംസ്‌കരിച്ചു. മേയ് 19ന് അസര്‍ബൈജാന്‍- ഇറാന്‍ അതിര്‍ത്തിയിലെ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങവെയാണ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച അമേരിക്കന്‍ നിര്‍മിത ബെല്‍ 212 ഹെലികോപ്റ്റര്‍ തകര്‍ന്നത്. ഒരു ദിവസത്തിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്.

ടെഹ്‌റാനില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് അപകടസ്ഥലം. പ്രസിഡന്റിനെ കൂടാതെ, ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍, പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്‌മതി, ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി അയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും ഉദ്യോഗസ്ഥരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

ഹൈക്കോടതി ജഡ്ജിയുടെ ചിത്രം പ്രൊഫൈൽ പിക്ചർ ആക്കി അജ്ഞാതന്‍ ജില്ലാ ജഡ്ജിയുടെ കൈയില്‍ നിന്നും തട്ടിയത് അന്‍പതിനായിരം രൂപ

മുംബൈ: ഹൈക്കോടതി ജഡ്ജിയുടെ ചിത്രം വാട്‌സ് ആപ് ഡിപിയാക്കിയ അജ്ഞാതന്‍ ജില്ലാ ജഡ്ജിയുടെ കൈയില്‍ നിന്നും അന്‍പതിനായിരം രൂപ തട്ടിയെടുത്തു. ഹൈക്കോടതി രജിസ്ട്രാറുടെ പരാതിയില്‍ ഐടി നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം മുംബൈ പൊലീസ് കേസ് എടുത്തു.

വെള്ളിയാഴ്ച ജഡ്ജിയുടെ ഡിപിയുള്ള ഫോണില്‍ നിന്നും ജില്ലാ ജഡ്ജിക്ക് ഒരു മെസേജ് ലഭിക്കുകയായിരുന്നു. അടിയന്തരമായി അന്‍പതിനായിരം രൂപവേണമെന്നും വൈകീട്ട് തിരിച്ച് തരാമെന്നുമായിരുന്നു മെസേജില്‍ പറഞ്ഞത്. ജില്ലാ ജഡ്ജിയും ഹൈക്കോടതി ജഡ്ജിയും നേരത്തെ പരിചയമുള്ളവരായതിനാല്‍ മറ്റു കാര്യങ്ങള്‍ ഒന്നും തിരക്കാതെ തന്നെ ജില്ലാ ജഡ്ജി അന്‍പതിനായിരം രൂപ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു.

എന്നാല്‍ കുറച്ച് കഴിഞ്ഞ് വീണ്ടും കൂടുതല്‍ തുക ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയത്. തുടര്‍ന്ന് ജില്ലാ ജഡ്ജി ഹൈക്കോടതിയിലെ രജിസ്ട്രാര്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന് ഇരയായതായി ബോധ്യപ്പെട്ടത്.

ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ കൊച്ചു കാഞ്ഞിരവിളയിൽ ജി മത്തായി നിര്യാതനായി

ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ കൊച്ചു കാഞ്ഞിരവിളയിൽ ജി. മത്തായി (90) നിര്യാതനായി. സംസ്കാരം 28.05.2024 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടിലെ ശുശ്രൂഷയും തുടർന്ന് 11 മണിക്ക് കൊല്ലം ഭദ്രാസനാധിപൻ ഡോ: ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ശൂരനാട് സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിൽ വച്ച് നടത്തപ്പെടുന്നതാണ്.

ഭാര്യ: ചിന്നമ്മ സി. അടൂർ ചിറ്റുണ്ടയിൽ തെക്കതിൽ കുടുംബാംഗം.

മക്കൾ: ജോസഫ് കുട്ടി. എം
:തോമസ്.എം
:മറിയാമ്മ .സി
:ബാബു.എം(സീനായ് സ്റ്റുഡിയോ, പതാരം)

മരുമക്കൾ :
:ഡയാന
:ലുദിയാമ്മ ഇ.ജി
: പി.കെ അലക്സാണ്ടർ
: സുജ. വി