സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. 0471 2317214 ആണ് നമ്പര്‍.
മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകള്‍, പെട്ടെന്നുണ്ടായ പകര്‍ച്ചവ്യാധികള്‍ മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണ്.
മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കണ്‍ട്രോള്‍ റൂം
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നേഴ്സിംഗ് അസിസ്റ്റന്റ്
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നേഴ്സിംഗ് അസിസ്റ്റന്റ് ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിൻ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് ഇപ്പോള്‍ നഴ്സിംഗ് അസിസ്റ്റൻ്റ്-കം-ഫസ്റ്റ് എയ്ഡർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസ്സായവർക്ക് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ മൊത്തം 02 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 15 മെയ് 2024 മുതല്‍ 30 മെയ് 2024 വരെ അപേക്ഷിക്കാം.
| സ്ഥാപനത്തിന്റെ പേര് | കൊച്ചിൻ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് |
| ജോലിയുടെ സ്വഭാവം | Central Govt |
| Recruitment Type | Temporary Recruitment |
| Advt No | N/A |
| തസ്തികയുടെ പേര് | നഴ്സിംഗ് അസിസ്റ്റൻ്റ്-കം-ഫസ്റ്റ് എയ്ഡർ |
| ഒഴിവുകളുടെ എണ്ണം | 02 |
| ജോലി സ്ഥലം | All Over India |
| ജോലിയുടെ ശമ്പളം | 22,100-23,400/- |
| അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
| അപേക്ഷ ആരംഭിക്കുന്ന തിയതി | 15 മെയ് 2024 |
| അപേക്ഷിക്കേണ്ട അവസാന തിയതി | 30 മെയ് 2024 |
| ഒഫീഷ്യല്‍ വെബ്സൈറ്റ് | https://cochinshipyard.in/ |
ഇന്ത്യന്‍ എയര്‍ഫോഴ്സ് AFCAT റിക്രൂട്ട്മെന്റ്
ഇന്ത്യന്‍ എയര്‍ഫോഴ്സ് AFCAT റിക്രൂട്ട്മെന്റ് 2023: പ്രതിരോധ വകുപ്പിന് കീഴിലുള്ള എയര്‍ ഫോഴ്സില്‍ ജോലി നേടാന്‍ അവസരം. Indian Air Force (IAF) ഇപ്പോള്‍ Air Force Common Admission Test (AFCAT) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി, ഡിപ്ലോമ ഉള്ളവര്‍ക്ക് Air Force Common Admission Test (AFCAT) പോസ്റ്റുകളിലായി മൊത്തം 304 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മേയ് 30 മുതല്‍ 2024 ജൂണ്‍ 28 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
| ഇന്ത്യന്‍ എയര്‍ഫോഴ്സ് AFCAT റിക്രൂട്ട്മെന്റ് 2024 Latest Notification Details | |
|---|---|
| Organization Name | Indian Air Force |
| Job Type | Central Govt |
| Recruitment Type | Direct Recruitment |
| Advt No | AFCAT- 02/2024 |
| Post Name | Air Force Common Admission Test (AFCAT) |
| Total Vacancy | 304 |
| Job Location | All Over India |
| Salary | Rs. 56100 – 177500/- |
| Apply Mode | Online |
| Application Start | 30 May 2024 |
| Last date for submission of application | 28 June 2024 |
| Official website | https://afcat.cdac.in/ |
കൊങ്കണ്‍ റെയില്‍വേയില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി
കൊങ്കണ്‍ റെയില്‍വേയുടെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. കൊങ്കണ്‍ റെയില്‍വേ കോർപ്പറേഷൻ ലിമിറ്റഡ് ഇപ്പോള്‍ AEE,സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്, ഡിസൈൻ അസിസ്റ്റൻ്റ്, ടെക്നിക്കൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് കൊങ്കണ്‍ റെയില്‍വേയില്‍ ജോലി മൊത്തം 42 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. നേരിട്ട് ഇന്റര്‍വ്യൂ ആയി 2024 മെയ് 9 മുതല്‍ 2024 ജൂൺ 5 വരെ അപേക്ഷിക്കാം.
| RCL Recruitment 2024 Latest Notification Details | |
|---|---|
| സ്ഥാപനത്തിന്റെ പേര് | കൊങ്കണ്‍ റെയില്‍വേ കോർപ്പറേഷൻ ലിമിറ്റഡ് |
| ജോലിയുടെ സ്വഭാവം | Central Govt |
| Recruitment Type | Temporary Recruitment |
| Advt No | N/A |
| തസ്തികയുടെ പേര് | AEE,സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്, ഡിസൈൻ അസിസ്റ്റൻ്റ്, ടെക്നിക്കൽ അസിസ്റ്റൻ്റ് |
| ഒഴിവുകളുടെ എണ്ണം | 42 |
| ജോലി സ്ഥലം | All Over India |
| ജോലിയുടെ ശമ്പളം | 25,500/- 56,100/- |
| അപേക്ഷിക്കേണ്ട രീതി | നേരിട്ട് ഇന്റര്‍വ്യൂഎക്സിക്യൂട്ടീവ് ക്ലബ്, കൊങ്കൺ റെയിൽ വിഹാർ, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ്, സമീപം സീവുഡ്സ് റെയിൽവേ സ്റ്റേഷൻ, സെക്ടർ-40, സീവുഡ്സ് (വെസ്റ്റ്), നവി മുംബൈ. |
| അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 മെയ് 9 |
| അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ജൂൺ 5 |
| ഒഫീഷ്യല്‍ വെബ്സൈറ്റ് | https://konkanrailway.com/ |
സൂര്യാഘാതം മൂലം ചികിത്സ തേടിയ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു
സൂര്യാഘാതം മൂലം ചികിത്സ തേടിയ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ കെഡി ആശുപ്ത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് താരം മടങ്ങിയത്. ഐപിഎല്ലിലെ ഒന്നാം ക്വാളിഫയർ മത്സരം കാണാൻ എത്തിയ താരത്തിന് മത്സരത്തിന് പിന്നാലെ ദേഹാസ്വാഥ്യം ഉണ്ടാവുകയായിരുന്നു. സൂര്യാഘാതാവും നിർജലീകരണവുമാണ് കാരണമെന്ന് ഡോക്ടർമാർ കണ്ടെത്തി. നടി ജൂഹി ചൌള ഇന്നലെ ആശുപ്ത്രിയിലെത്തി താരത്തെ കണ്ടിരുന്നു. ഷാരൂഖിന്ർറെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, സൺറൈസേഴ്സ ഹൈദരാബാദും തമ്മിലായിരുന്നു ഒന്നാം ക്വാളിഫയർ മത്സരം. മക്കളായ അബ്രാമിനും സുഹാനയ്ക്കുമൊപ്പമാണ് ഷാരൂഖ് അഹമ്മദാബാദിൽ എത്തിയത്.
ഓടിക്കൊണ്ടിരിക്കുന്ന പാചക വാതക ടാങ്കറില്‍ ചോര്‍ച്ചയുണ്ടായത് ഭീതി പരത്തി
കാസർകോട്. കാഞ്ഞങ്ങാട് ചിത്താരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന പാചക വാതക ടാങ്കറില്‍ ചോര്‍ച്ചയുണ്ടായത് ഭീതി പരത്തി. മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പാചക വാതകവുമായി പോയ ടാങ്കറിലാണ് ചോർച്ച കണ്ടെത്തിയത്. രാവിലെ ഏഴരയോടെ വാഹനം ഓടിക്കുന്നതിനിടയിൽ സംശയം തോന്നിയ ഡ്രൈവർ വണ്ടി റോഡരികിലേക്ക് മാറ്റി നിർത്തി പരിശോധിച്ചപ്പോഴാണ് ചോർച്ച കണ്ടെത്തിയത്. ഉടൻ ഫയർ ഫോഴ്സിൽ വിവരമറിയിച്ചു. കാഞ്ഞങ്ങാട്, കാസറഗോഡ് ഫയർ സ്റ്റേഷനുകളിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി രണ്ടര മണിക്കൂർ പണിപ്പെട്ടാണ് ചോർച്ച അടച്ചത്. സംസ്ഥാന പാതയിൽ ഇത് വഴിയുള്ള ഗതാഗതം പൂർണ്ണമായും വഴി തിരിച്ചു വിട്ടിരിക്കുകയാണ്… പാചക വാതകം പൂർണ്ണമായും മറ്റൊരിടത്തേക്ക് മാറ്റിയാൽ മാത്രമേ ഇത് വഴി ഗതാഗതം പുനസ്ഥാപിക്കൂ
നാനോ ഇതാ പുനരവതാരത്തിന് തയ്യാറാകുന്നു,ഞെട്ടിക്കും ഫീച്ചറുകള്‍
ന്യൂഡല്‍ഹി. വാഹന മേഖലയില്‍ ആഘാതമായാണ് നാനോ വന്നത്, ടാറ്റാ മോട്ടേഴ്സിന്റെ നാനോ എന്ന കുഞ്ഞന്‍ കാര്‍ ഇതാ പുനരവതാരത്തിന് തയ്യാറാകുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വില കുറവുള്ള കാര്‍ എന്ന നിലയില്‍ എല്ലാവരും കൗതുകത്തോടെയാണ് നാനോയെ കണ്ടത്. എന്നാല്‍ പ്രതീക്ഷിച്ച തരംഗം സൃഷ്ടിക്കാന്‍ കഴിയാതെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് നാനോ കാറിനെ ടാറ്റ മോട്ടേഴ്സിന് പിന്‍വലിക്കേണ്ടി വന്നു. ആളുകളുടെ മനസില്‍ തങ്ങിനില്‍ക്കുന്ന ആ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കാന്‍ നാനോയുടെ പേരില്‍ പുതിയ എസ്യുവി ഇറക്കാനുള്ള നീക്കത്തിലാണ് ടാറ്റ.
അടുത്തകാലത്ത് തന്നെ പുതിയ എസ്യുവി ഇറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി മൈലേജിന് കൂടുതല്‍ പ്രാധാന്യം നല്‍കി കാര്‍ ഇറക്കാനാണ് കമ്ബനിയുടെ ആലോചന. സിഎന്‍ജി, പെട്രോള്‍ വേരിയന്റുകളില്‍ നിരവധി ഫീച്ചറുകളോടെയായിരിക്കും പുതിയ കാര്‍ വിപണിയില്‍ എത്തുക. കാര്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന തീയതി സംബന്ധിച്ച് കമ്ബനി പ്രഖ്യാപനം നടത്തിയിട്ടില്ല.
ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മൊബൈല്‍ കണക്റ്റിവിറ്റി സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റം, യുഎസ്ബി ചാര്‍ജിംഗ് സപ്പോര്‍ട്ട്, 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ തുടങ്ങി നിരവധി മികച്ച ഫീച്ചറുകള്‍ ഇതില്‍ കാണാം. ആന്റിലോഗ് ബ്രേക്കിംഗ് സിസ്റ്റം, എയര്‍ബാഗുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ടാറ്റയുടെ ഈ പുതിയ വാഹനത്തിനുള്ളില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൈലേജ് ആയിരിക്കും ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുക. നാനോ എസ്യുവി കാറില്‍ കമ്ബനി 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 1.2 ലിറ്റര്‍ സിഎന്‍ജി എഞ്ചിനും ഉപയോഗിക്കുമെന്നാണ് വിവരം. സിഎന്‍ജി വേരിയന്റില്‍ 50 കിലോമീറ്റര്‍ മൈലേജ് ഉറപ്പുനല്‍കാന്‍ കഴിഞ്ഞേക്കും. പെട്രോള്‍ വേരിയന്റില്‍ ലിറ്ററിന് 40 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാന്‍ കഴിയുന്ന തരത്തില്‍ വാഹനം ഇറക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.50 ലക്ഷം രൂപ മുതല്‍ നാലുലക്ഷം രൂപ വരെ വിലയില്‍ വാഹനം ലഭിക്കാന്‍ സാധ്യതയുണ്ട്. തുടക്കത്തില്‍ നിരവധി ഓഫറുകളോടെ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് സാധ്യത.
അതിശക്തമായ മഴ: കോഴിക്കോട് മെഡിക്കൽ കോളേജ് വാർഡിൽ വെള്ളം കയറി;കൊച്ചിയിൽ മണ്ണിടിഞ്ഞു, വ്യാപക കൃഷിനാശം, മൂന്ന് വിമാനങ്ങൾ മുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ‘ ന6 മഴ തുടരുന്നു. പലയിടങ്ങളിലും ‘ രൂപപ്പെട്ടു. കൊച്ചിയുടെ പല ഭാഗങ്ങളിലും അതിരൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡുകളിൽ വരെ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. കോഴിക്കോട് ജില്ലയിൽ നാല് കൺട്രോൾ റൂമുകൾ തുറന്നു.
തൃശ്ശൂരിലും അതിശക്തമായ മഴയാണ് ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി. അശ്വിനി ആശുപത്രിയിലും പരിസരത്തെ വീടുകളിലും വെള്ളം കയറി. അശ്വിനി ആശുപത്രിയുടെ ഐസിയുവിൽ വരെയാണ് വെള്ളം എത്തിയത്. തൃശ്ശൂർ കിഴക്കേക്കോട്ടയിൽ ബിഷപ് ഹൗസിന് സമീപം മതിൽ തകർന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയിലും വെള്ളം കയറി.
എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിന് മുകളിലായി നിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത തുടരുന്നത്.
വ്യാപകമായ കൃഷി നാശമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.കൊച്ചിയിൽ പലേടത്തും മണ്ണിടിഞ്ഞു. ചാലിയാറിൽ ജലനിരപ്പുയർന്നു.കാലാവസ്ഥ പ്രതികൂലമായതിനാൽ കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസിൻ്റെ റിയാദ്, മസ്ക്കത്ത്, അബുദാബി വിമാനങ്ങൾ മുടങ്ങി. മലങ്കര ഡാമിൻ്റെ 4 ഷട്ടറുകൾ ഉയർത്തി. തീരത്തുള്ളവർ ജാഗ്രത പാലിക്കണം. കൊല്ലം കിഴക്കേക്കല്ലടയിൽ തെങ്ങ് വീണ് വീട് തകർന്നു.മലയോര മേഖലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കിഴക്കേ കല്ലടയിൽ തെങ്ങ് വീണ് വീട് തകർന്നു
കൊല്ലം. കിഴക്കേ കല്ലടയിൽ തെങ്ങ് വീണ് വീട് തകർന്നു. കൊച്ചുപ്ലാമൂട് സ്വദേശി ഷാജിയുടെ വീടാണ് തകർന്നത്.ഓടിട്ട വീടിൻ്റെ കിടപ്പ് മുറിയും അടുക്കളയും പൂർണമായും തകർന്നു. തെങ്ങ് വീഴുന്ന ശബ്ദം കേട്ട് ഷാജിയും കുടുംബവും ഓടി മാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.
മൂന്നാറിലെ തോട്ടം മേഖലയെ വിറപ്പിച്ച് വീണ്ടും കടുവകൾ
ഇടുക്കി.മൂന്നാറിലെ തോട്ടം മേഖലയെ വിറപ്പിച്ച് വീണ്ടും കടുവകൾ. പെരിയവരേ ലോവർ ഡിവിഷനിൽ ഇറങ്ങിയ കടുവക്കൂട്ടം പശുക്കളെ ആക്രമിച്ചു കൊന്നു. ആഴ്ചകൾക്ക് മുമ്പ് കന്നിമല എസ്റ്റേറ്റിലും കടുവക്കൂട്ടം ഇറങ്ങിയിരുന്നു.
ഇന്നലെ വൈകിട്ട് പെരിയവരേ എസ്റ്റേറ്റിൽ കടുവകളെ തോട്ടം തൊഴിലാളികൾ കണ്ടിരുന്നു. ഇതേ സ്ഥലത്തിനടുത്താണ് കഴിഞ്ഞദിവസം പെരിയവര സ്വദേശി മേശമ്മാളിന്റെ രണ്ട് പശുക്കളെ കടുവ കൊന്നത്. എസ്റ്റേറ്റിൽ മേയാൻ വിട്ട പശുക്കൾക്ക് നേരെയായിരുന്നു കടുവക്കൂട്ടത്തിൻ്റെ ആക്രമണം.
കഴിഞ്ഞ ഒരു വർഷത്തിനിടെ നൂറിലധികം പശുക്കൾ കടുവയുടെ ആക്രമണത്തിൽ ചത്തു എന്നാണ് നാട്ടുകാർ പറയുന്നത്. കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് അറിയിച്ചിട്ടും വനം വകുപ്പ് കാര്യക്ഷമമായി ഇടപെടൽ നടത്തുന്നില്ല എന്നും പരാതിയുണ്ട്. കടുവയുടെ ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ തോട്ടം തൊഴിലാളികളുടെ പ്രതിഷേധവും ശക്തമാണ്.
































