Home Blog Page 2675

ശാസ്താംകോട്ട തടാകത്തിന് സാമൂഹിക വിരുദ്ധര്‍ ഭീഷണി, പരിഹാരത്തിനു കാവലും സിസിടിവിയും വേണം തടാക സംരക്ഷണ സമിതി

ശാസ്താംകോട്ട. തടാകത്തിന് സാമൂഹിക വിരുദ്ധര്‍ ഭീഷണിയാകുന്നതിന് പരിഹാരമായി പ്രധാനകേന്ദ്രങ്ങളിലും തടാകത്തിലേക്ക് തിരിയുന്ന റോഡുകളിലും സിസിടിവി സംവിധാനം ഏര്‍പ്പെടുത്തണമെന്ന് തടാകസംരക്ഷണ സമിതി ആവശ്യപ്പെട്ടു. കൊല്ലം ജില്ലയിലെ നഗരത്തിലും ഗ്രാമത്തിലുമായി ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിനീരാണ് ഏത് സാമൂഹികവിരുദ്ധ അക്രമത്തിനും വിധേയമാകാവുന്ന തരത്തില്‍ അനാഥമായി കിടക്കുന്നത്. കാലം മാറിയ നിലയ്ക്ക് ഏതു തരം മാരക ആക്രമണങ്ങളേയും ഭയക്കണം. തീരത്തോട് ചേര്‍ന്ന് പ്രധാന പാതയടക്കം കടന്നുപോകുന്നു.

തടാക ജല ചൂഷണത്തിന് അറുതിവരുത്താന്‍ വിഭാവനചെയ്ത ഞാങ്കടവ് പദ്ധതിയുടെ നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കുന്നതിന് സമ്മർദ്ദം ചെലുത്തണം , ജലചൂഷണം കർശനമായി നിയന്ത്രിക്കണം. മാലിന്യ നിക്ഷേപങ്ങൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുക, അമ്പലക്കടവിൽ ഗാർഡിനെ വക്കണമെന്ന 2010 ലെ ആവശ്യം നടപ്പാക്കണം. ജൈവ വൈവിധ്യദിനത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ കെവി രാമാനുജന്‍ തമ്പി പ്രഭാഷണവും ശാസ്താംകോട്ട ഭാസ് കാവ്യാലാപനവും നടത്തി. ചെയര്‍മാന്‍ എസ് ബാബുജി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി, തുണ്ടില്‍ നൗഷാദ്, ആര്‍.മദനമോഹന്‍, റാംകുമാര്‍, വേങ്ങവഹാബ്, കെ.ജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലും വൻനാശനഷ്ടം

കോഴിക്കോട്.കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലും വൻനാശനഷ്ടം. കോഴിക്കോട് വിവിധയിടങ്ങളിൽ വെള്ളം കയറി. പന്തീരാങ്കാവിൽ ദേശീയപാത സർവീസ് റോഡ് ഇടിഞ്ഞുതാഴ്ന്നു. കോഴിക്കോട് നഗരത്തിലെ വെള്ളക്കെട്ടിനു കാരണം ജലവിഭവ വകുപ്പിന്റെ വീഴ്ച എന്ന് മേയർ കുറ്റപ്പെടുത്തി.
മലപ്പുറത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ അതിതീവ്ര മഴയാണ് കോഴിക്കോട് ജില്ലയിൽ അനുഭവപ്പെട്ടത്. മഴ നിർത്താതെ പെയ്തതോടെ, പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. ബാലുശ്ശേരി, നന്മണ്ട, രാമനാട്ടുകര, പെരുമണ്ണ എന്നിടങ്ങളിൽ പല കുടുംബങ്ങളേയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പന്തീരങ്കാവ് ദേശീയപാത 66 ലെ സർവീസ് റോഡും സംരക്ഷണ ഭിത്തിയും തകർന്ന് വീടുകൾക്ക് മുകളിലേക്ക് പതിച്ചു. വീട്ടിലുണ്ടായിരുന്ന മോഹനൻ എന്നയാൾക്ക് പരുക്കേറ്റു. നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
മാവൂർ മേഖലയിൽ വാഴകർഷകർക്ക് കനത്ത നാശനഷ്ടമുണ്ടായി. കോഴിക്കോട് നഗരത്തിൽ പതിവ് പോലെ, മാവൂർ റോഡും സ്റ്റേഡിയം ജംഗ്ഷനും മാനാഞ്ചിറയ്ക്ക് സമീപവുമാണ് വെള്ളത്തിനടിയിലായത്. കല്ലായിപ്പുഴയുടെ ആഴം കൂട്ടാതെ പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് മേയർ ബീനാ ഫിലിപ്പ് പ്രതികരിച്ചു


നന്മണ്ട ചീക്കിലോട് മതിൽ തകർന്ന് വീടിന് മുകളിലേക്ക് പതിച്ചു. വീട്ടിലുള്ളവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കുന്ദമംഗലത്ത് പൊതുകിണർ ഇടിഞ്ഞ് താഴ്ന്നു. പെരുവയലിൽ മരംകടപുഴകി വീണ് ചെറുകുന്നുമ്മൽ ശിവദാസൻ്റേ ഓട്ടോറിക്ഷ പൂർണമായും നശിച്ചു. മലപ്പുറത്ത് പലയിടങ്ങളിലും റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു.  കൊണ്ടോട്ടി ചെറുകാവ് നെച്ചിയിലും തേഞ്ഞിപ്പാലത്ത് സ്പിന്നിങ്ങ് മില്ലിന് സമീപവുമാണ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത്. .മൂന്നിയൂരില്‍ കല്ലടത്താഴത്ത് എസ് സി കോളനിയിലെ വീടുകള്‍ അപകടവസ്ഥയിലാണ്.തുടച്ചയായ മഴയില്‍ മണ്ണ് ഇടിഞ്ഞ് വീഴുന്നതാണ് പ്രതിസന്ധി.തേഞ്ഞിപ്പാലം പള്ളിക്കബസാറില്‍ വീടുകളിൽ വെള്ളം കയറി.

FILE PIC

അജ്ഞാത ജീവിയുടെ ആക്രമണം 5 മാസം പ്രായമുള്ള പശുക്കുട്ടി ചത്തു

മലപ്പുറം.വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം വെള്ളാറ്റഞ്ഞൂരിൽ 5 മാസം പ്രായമുള്ള പശുക്കുട്ടി ചത്തു.
ഒരാഴ്ച്ച മുൻപ് മെയ് 16 നാണ് വേലൂരിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ഒരു കർഷകൻ്റെ 5 ആടുകൾ ചത്തിരുന്നു.
പശുക്കിടാവിൻ്റെയും ചെവികൾ നഷ്ടപ്പെടുകയും, വാരി എല്ലിൻ്റെ ഭാഗത്ത് ആഴത്തിൽ മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്.
വേലൂരിൽ ആളുകളെ ആക്രമിച്ചത് എന്തു ജീവിയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

തദ്ദേശ വാർഡ് പുനർ വിഭജന ഓർഡിനൻസിൽ അനുമതി വൈകും; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു

തിരുവനന്തപുരം:
സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ അനുമതി വൈകും. ഓർഡിനൻസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം വീണ്ടും ഗവർണർക്ക് അയക്കണം.
ഓർഡിനൻസ് കഴിഞ്ഞ ദിവസം ഗവർണർ മടക്കിയിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഗവർണർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. ഇതാണ് ഇപ്പോൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരിക്കുന്നത്.

ഓർഡിനൻസിന് പകരം ബിൽ കൊണ്ടുവരാനും സർക്കാർ നീക്കം നടത്തുന്നുണ്ട്. ഓർഡിനൻസിൽ തീരുമാനം വൈകുന്നതിനാൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതും വൈകുകയാണ്‌

അടൂരിൽ യുവാവിന് ഗുണ്ടാസംഘത്തിൻ്റെ ക്രൂര മർദ്ദനം, ആക്രമണം സിനിമാ സ്റ്റൈലിൽ കിലോമീറ്ററുകളോളം വാഹനം പിന്തുടർന്ന്

അടൂര്‍. പാലമേൽ ആദിക്കാട്ട് കുളങ്ങര ചാമവിളക്കിഴക്കതിൽ ഷൈജുവിനാണ് മർദ്ദനമേറ്റത് .ബുധനാഴ്ച വൈകിട്ട് 3.30 ഓടെ പുതുവലിൽ വച്ചായിരുന്നു സംഭവം. കാറിൽ സഞ്ചരിയ്ക്കുകയായിരുന്ന ഷൈജുവിനെ കിലോമീറ്ററുകളോളം മറ്റൊരു കാറിൽ പിൻതുടർന്ന സംഘം വാഹനം കുറുകെ നിർത്തിയ ശേഷം കമ്പിവടി ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് മർദ്ദിയ്ക്കുകയായിരുന്നു.

നാട്ടുകാർ കൂടിയതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഷൈജുവിന് മർദ്ദനത്തിൽ സാരമായി പരിക്കേറ്റു.

സംഭവത്തിൽ പത്തനംതിട്ട സ്വദേശിയായ ജിനു, കണ്ടാലറിയുന്ന രണ്ട് പേർ എന്നിവരെ പ്രതികളാക്കി അടൂർ പോലീസ് കേസ്സെടുത്തു.പ്രതിയുടെ സുഹൃത്തിനെതിരെ ഷൈജു ഏനാത്ത് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിൻവലിയ്ക്കാത്തതാണ് ആക്രമണത്തിന് കാരണമായി പറയപ്പെടുന്നത്.പ്രതികൾക്കെതിരെ ഐ.പി.സി 294 ( ബി ),321, 343,427,506, 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ്സെടുത്തിരിക്കുന്നത്.

വരുന്നു ‘റിമാല്‍’ ചുഴലിക്കാറ്റ്…

തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ബംഗാള്‍ ഉള്‍കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘റിമാല്‍’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരത്ത് റിമാല്‍ തീവ്ര ചുഴലിക്കാറ്റായി ഞായറാഴ്ചയോടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നിലവിലുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നിലവിലുള്ളത്. സംസ്ഥാനത്ത് പലയിടത്തും മഴക്കെടുതി മൂലമുള്ള നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കണ്‍ട്രോള്‍ റൂം

സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. 0471 2317214 ആണ് നമ്പര്‍.
മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകള്‍, പെട്ടെന്നുണ്ടായ പകര്‍ച്ചവ്യാധികള്‍ മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണ്.

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നേഴ്സിംഗ് അസിസ്റ്റന്റ്‌

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നേഴ്സിംഗ് അസിസ്റ്റന്റ്‌ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.  കൊച്ചിൻ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് ഇപ്പോള്‍ നഴ്സിംഗ് അസിസ്റ്റൻ്റ്-കം-ഫസ്റ്റ് എയ്ഡർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസ്സായവർക്ക് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ മൊത്തം 02 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 15 മെയ് 2024 മുതല്‍ 30 മെയ് 2024 വരെ അപേക്ഷിക്കാം.

സ്ഥാപനത്തിന്റെ പേര് കൊച്ചിൻ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeTemporary Recruitment
Advt NoN/A
തസ്തികയുടെ പേര്നഴ്സിംഗ് അസിസ്റ്റൻ്റ്-കം-ഫസ്റ്റ് എയ്ഡർ
ഒഴിവുകളുടെ എണ്ണം02
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളം22,100-23,400/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി15 മെയ് 2024
അപേക്ഷിക്കേണ്ട അവസാന തിയതി30 മെയ് 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://cochinshipyard.in/

ഇന്ത്യന്‍ എയര്‍ഫോഴ്സ് AFCAT റിക്രൂട്ട്മെന്റ്

ഇന്ത്യന്‍ എയര്‍ഫോഴ്സ് AFCAT റിക്രൂട്ട്മെന്റ് 2023: പ്രതിരോധ വകുപ്പിന് കീഴിലുള്ള എയര്‍ ഫോഴ്സില്‍ ജോലി നേടാന്‍ അവസരം. Indian Air Force (IAF)  ഇപ്പോള്‍ Air Force Common Admission Test (AFCAT)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി, ഡിപ്ലോമ  ഉള്ളവര്‍ക്ക് Air Force Common Admission Test (AFCAT) പോസ്റ്റുകളിലായി മൊത്തം 304 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മേയ് 30  മുതല്‍ 2024 ജൂണ്‍ 28 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

ഇന്ത്യന്‍ എയര്‍ഫോഴ്സ് AFCAT റിക്രൂട്ട്മെന്റ് 2024 Latest Notification Details
Organization NameIndian Air Force
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoAFCAT- 02/2024
Post NameAir Force Common Admission Test (AFCAT)
Total Vacancy304
Job LocationAll Over India
SalaryRs. 56100 – 177500/-
Apply ModeOnline
Application Start30 May 2024
Last date for submission of application28 June 2024
Official websitehttps://afcat.cdac.in/

കൊങ്കണ്‍ റെയില്‍വേയില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി

കൊങ്കണ്‍ റെയില്‍വേയുടെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. കൊങ്കണ്‍ റെയില്‍വേ കോർപ്പറേഷൻ ലിമിറ്റഡ് ഇപ്പോള്‍ AEE,സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്, ഡിസൈൻ അസിസ്റ്റൻ്റ്, ടെക്നിക്കൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് കൊങ്കണ്‍ റെയില്‍വേയില്‍ ജോലി മൊത്തം 42 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. നേരിട്ട് ഇന്റര്‍വ്യൂ ആയി 2024 മെയ് 9 മുതല്‍ 2024 ജൂൺ 5 വരെ അപേക്ഷിക്കാം.

RCL Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്കൊങ്കണ്‍ റെയില്‍വേ കോർപ്പറേഷൻ ലിമിറ്റഡ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeTemporary Recruitment
Advt NoN/A
തസ്തികയുടെ പേര്AEE,സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്, ഡിസൈൻ അസിസ്റ്റൻ്റ്, ടെക്നിക്കൽ അസിസ്റ്റൻ്റ്
ഒഴിവുകളുടെ എണ്ണം42
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളം25,500/- 56,100/-
അപേക്ഷിക്കേണ്ട രീതിനേരിട്ട് ഇന്റര്‍വ്യൂഎക്സിക്യൂട്ടീവ് ക്ലബ്, കൊങ്കൺ റെയിൽ വിഹാർ, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ്, സമീപം സീവുഡ്സ് റെയിൽവേ സ്റ്റേഷൻ, സെക്ടർ-40, സീവുഡ്സ് (വെസ്റ്റ്), നവി മുംബൈ.
അപേക്ഷ ആരംഭിക്കുന്ന തിയതി2024 മെയ് 9
അപേക്ഷിക്കേണ്ട അവസാന തിയതി2024 ജൂൺ 5
ഒഫീഷ്യല്‍ വെബ്സൈറ്റ്https://konkanrailway.com/