27.6 C
Kollam
Wednesday 17th December, 2025 | 10:15:24 PM
Home Blog Page 2667

ഭാര്യക്ക് ജീവനാംശംനൽകുന്നില്ലെന്ന കേസിൽ പൊലീസ് ആളുമാറി നിരപരാധിയെ ജയിലിൽ അടച്ചു

മലപ്പുറം. പൊന്നാനിയിൽ പൊലീസ് ആളുമാറി നിരപരാധിയെ ജയിലിൽ അടച്ചു.ഭാര്യക്ക് ജീവനാംശംനൽകുന്നില്ലെന്ന കേസിൽ വെളിയങ്കോട് സ്വദേശി അലുങ്ങൽ അബൂബക്കറാണ് പ്രതിയായി വടക്കേ പുറത്ത് അബൂബക്കറിനു പകരം ജയിലിൽ കിടന്നത്..പരാതിയുമായി ബന്ധുക്കൾ കോടതിയെ സമീപിച്ചതോടെ യുവാവ് ജയിൽ മോചിതനായി..

ജീവനാംശം നൽകുന്നില്ലെന്ന ഭാര്യയുടെ പരാതിയിൽ വടക്കേ പുറത്ത് അബൂബക്കറിനെ അറസ്റ്റ് ചെയ്യാൻ തിരൂർ കുടുംബ കോടതിയിൽ നിന്നുള്ള വാറന്റ് ഉണ്ടായിരുന്നു.പൊലീസ് നേരെ പോയത് ആലുങ്ങൽ അബൂബക്കറിന്റെ വീട്ടിൽ.
ആലുങ്ങൽ അബൂബക്കറിന്റെ പേരിൽ കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ടു ഭാര്യ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.ആദ്യം ഈ കേസ് ആണെന്ന് കരുതിയെങ്കിലുംപിന്നീട് വീട്ടു പേരിൽ മാറ്റമുണ്ടെന്ന് അബൂബക്കർ പോലീസിനോട് പറഞ്ഞിരുന്നു.പക്ഷെ പൊലീസ് വഴങ്ങിയില്ല ,പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി .. ഭാര്യക്ക് ജീവനാംശമായി നാല് ലക്ഷം രൂപ നല്കാൻ കോടതി വിധിച്ചു.തുക ഇല്ലെന്ന് പറഞ്ഞതോടെ ആറു മാസം തടവിനും ശിക്ഷിച്ചു.എന്നാൽ സംശയം തോന്നി ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ യഥാർത്ഥ പ്രതി വടക്കേ പുറത്ത് അബൂബക്കർ ആണെന്ന് വ്യക്തമാകുന്നത്.. കോടതിക്ക് കാര്യം ബോധ്യപ്പെട്ടതോടെ യുവാവിനെ കോടതി ജയിൽ മോചിതനാക്കി

വാറന്റ് ആയ കേസിലെ പ്രതി അബൂബക്കർ വിദേശത്താണെന്നാണ് വിവരം.രണ്ടു അബൂബക്കർ മാരുടെയും പിതാവിന്റെ പേര് ഒന്നായതാണ് വീഴ്ചക്ക് ഇടയാക്കിയത് എന്ന് പൊലീസ് പറയുന്നു.മനുഷ്യവകാശ കമ്മീഷന് ഉൾപ്പടെ പോലീസിനെതിരെ പരാതി നൽകാനാണ് അബൂബക്കറിന്റെ തീരുമാനം

കരമന അഖിൽ വധക്കേസിൽ തെളിവെടുപ്പ് പൂർത്തിയായി

തിരുവനന്തപുരം. കരമന അഖിൽ വധക്കേസിൽ തെളിവെടുപ്പ് പൂർത്തിയായി. കൊലപാതകം നടന്ന സ്ഥലത്തും ഗൂഢാലോചന നടന്ന സ്ഥലത്തും പ്രതികളെ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തി. കനത്ത പോലീസുരക്ഷയിലും പ്രതികൾക്ക് നേരെ ബന്ധുക്കളുടെ പ്രതിഷേധം ഉയർന്നു. അസഭ്യം പറയലും ഭീഷണിയും ഒഴിച്ചുനിർത്തിയാൽ മറ്റ് സംഭവങ്ങൾ ഉണ്ടായില്ല.കേസിൽ എട്ട് പ്രതികളാണുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ വിനീഷ് രാജ്, അപ്പു എന്ന അഖിൽ, സുമേഷ്, കൊലപാതകത്തിന് ഉപയോഗിച്ച കാറിന്റെ ഡ്രൈവർ അനീഷ്, ഗൂഢാലോചനയിൽ പങ്കാളികളായ അരുൺ ബാബു, അഭിലാഷ്, ഹരിലാൽ, കിരൺ കൃഷ്ണ എന്നിവരാണ് പ്രതികൾ. കസ്റ്റഡി കാലാവധി പൂർത്തിയായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

വിവാഹ വീട്ടില്‍ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

വിവാഹ വീട്ടില്‍ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പയ്യോളി മരച്ചാലില്‍ സിറാജ് (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മരണം. അയല്‍ വീട്ടിലെ വിവാഹത്തിന് ഉച്ച ഭക്ഷണം വിളമ്പുകയായിരുന്നു സിറാജ്. അതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദില്‍ ഖബറടക്കി. ഫസിലയാണ് സിറാജിന്റെ ഭാര്യ. മക്കള്‍: മുഹമ്മദ് ഹിദാഷ് അമന്‍, ആയിഷ സൂബിയ, സരിയ മറിയം ബീവി.

നവവധുവിനെ കല്യാണപ്പന്തലില്‍ വച്ച് ചുംബിച്ചു; വരനെ പെണ്‍വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു

ലഖ്നൗ: നവവധുവിനെ കല്യാണപ്പന്തലില്‍ വച്ച് ചുംബിച്ച വരനെ പെണ്‍വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ ഹാപ്പൂരിലാണ് സംഭവം. വിവാഹചടങ്ങിനിടെ വരന്‍ വധുവിനെ ചുംബിച്ചതാണ് പെണ്‍വീട്ടുകാരെ പ്രകോപിപ്പിച്ചത്. ചടങ്ങിനിടെ വരന്‍ വധുവിനെ ബലമായി ചുംബിക്കുകയായിരുന്നെന്ന് പെണ്‍വീട്ടുകാര്‍ ആരോപിച്ചു.
വധുവിനെ ചുംബിച്ചത് ചോദ്യം ചെയ്ത് വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ വാക്കേറ്റമായി. ഇത് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. വടിയും മറ്റും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വധുവിന്റെ അച്ഛനുള്‍പ്പടെ ആറ് പേര്‍ക്ക് പരിക്കേറ്റു.
പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലുംപ്പെട്ട ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു രണ്ടു പെണ്‍മക്കളുടെയും വിവാഹം. ആദ്യത്തെ പെണ്‍കുട്ടിയുടെ വിവാഹം ഭംഗിയായി നടന്നു. രണ്ടാമത്തെ വിവാഹമാണ് അടിപിടിയില്‍ കലാശിച്ചത്.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണ ഉത്തരവ് പുതുക്കി ഇറക്കി,മാറ്റം ഇങ്ങനെ

തിരുവനന്തപുരം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണ ഉത്തരവ് പുതുക്കി ഇറക്കി ഗതാഗത വകുപ്പ്. പരിഷ്കരണത്തിനെതിരായ പ്രതിഷേധങ്ങളെ തുടർന്ന് ഡ്രൈവിംഗ് സ്കൂൾ സംഘടനകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ പരിഗണിച്ചാണ് പുതിയ ഉത്തരവ്. പുതുക്കിയ ഉത്തരവ് പ്രകാരം  ഒരു മോട്ടോർ വാഹന ഇൻസ്പെക്ടർ ഉള്ള ഓഫീസുകളിൽ 40 ടെസ്റ്റുകളും രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാർ ഉള്ള ഓഫീസുകളിൽ 80 ടെസ്റ്റുകളും നടത്താം.18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം. ഗ്രൗണ്ട് ടെസ്റ്റിന് ശേഷം റോഡ് ടെസ്റ്റ് നടത്താനും അനുമതി. റോഡ് സുരക്ഷ പരിഗണിച്ച് ഡ്യുവൽ ക്ലച്ച്/ബ്രേക്ക് സംവിധാനം ഉള്ള വാഹനങ്ങൾ തുടർന്നും ഉപയോഗിക്കാം. ഗ്രൗണ്ട് നവീകരണത്തിന് പുതിയ ഡിസൈൻ തയ്യാറാക്കി ഡ്രൈവിംഗ് സ്കൂളുകൾ ഒരു മാസത്തിനുള്ളിൽ ഗതാഗത കമ്മീഷണർക്ക് സമർപ്പിക്കാനും നിർദ്ദേശം. ടെസ്റ്റിന് അപേക്ഷകരെ ഹാജരാക്കുമ്പോൾ ഡ്രൈവിംഗ് ഇൻസ്ട്രക്ടർ സ്ഥലത്തുണ്ടെന്ന് ഡ്രൈവിംഗ് സ്കൂളുകൾ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു

പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെടേണ്ടിയിരുന്നവര്‍ക്ക് ആദരാഞ്ജലികള്‍, രാജീവ് ചന്ദ്രശേഖര്‍ എയറിലായി

തിരുവനന്തപുരം.കേരളത്തിലെ പ്രളയത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടോ, എന്തായാലും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന് ലഭിച്ച വിവരം അതാണ്. സംഭവത്തില്‍ അതിയായ ദുഃഖമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ്. കമൻറ് ബോക്സിൽ രാജീവ് ചന്ദ്രശേഖറിന് പരക്കെ പരിഹാസവും വിമർശനവും. കേന്ദ്രമന്ത്രിയെ ട്രോളി മന്ത്രി വി ശിവൻകുട്ടിയും എംഎല്‍എ മാരായ വി കെ പ്രശാന്തും ടി സിദ്ദിഖും മേയർ ആര്യ രാജേന്ദ്രനും. വിമർശനം കടുത്തതോടെ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കേന്ദ്രമന്ത്രി.

ഈ മഴ കണ്ടാലും തിരുവനന്തപുരത്തെ കുഴികളും കുളങ്ങളും ഓര്‍മ്മ വന്നാലും ആര്‍ക്കും അബദ്ധം പിണയും.
കേരളത്തിന് പുറത്ത് എവിടെയോ ഇരുന്നുള്ള കേന്ദ്ര മന്ത്രിയുടെ വിലാപം ആണ് കൈവിട്ടുപോയത്.

ഒന്നര മണിക്കൂറിലെ മഴയിൽ മുങ്ങിയ തിരുവനന്തപുരം നഗരത്തെക്കുറിച്ച് തലസ്ഥാന മണ്ഡലത്തിലെ സ്ഥാനാർത്ഥി വല്ലതും പറഞ്ഞോ, എന്ന് ആരെങ്കിലും ചോദിച്ചാൽ മറുപടി പറയേണ്ട എന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവണം..
ഇംഗ്ലീഷ് പരിഭാഷയൊക്കെ ചേർത്ത് ആമ് പോസ്റ്റ് ഒന്ന് പൊലിപ്പിച്ചത്.

പക്ഷെ പോസ്റ്റ് ഇട്ട് അപ്പോള്‍ തന്നെ സംഭവം കയ്യീന്ന് പോയി. കമൻറ് ബോക്സിൽ പൊങ്കാല. ട്രോളോടുട്രോള്‍.

ഇപ്പോൾ കണ്ടത് 2018 സിനിമയാണ്. തെരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്കിങ്ങോട്ട് വന്നാൽ പൂർണ്ണ ബോധം പോകാതെ രക്ഷപ്പെടാം എന്ന് മന്ത്രി വി ശിവൻകുട്ടിയുടെ പരിഹാസം. തിരുവനന്തപുരത്തിന് തെറ്റുപറ്റിയിട്ടില്ലെന്ന് ജൂൺ 4ന് മനസ്സിലാവുമെന്ന് ടി സിദിഖ് ടി എം എൽ എ. ഇനിയിപ്പോ ഇതെങ്ങാനും കണ്ടിട്ടാണോ എന്തോ എന്ന് 2018 സിനിമയിലെ പ്രളയ രംഗം പങ്കു വെച്ച് മേയർ ആര്യ രാജേന്ദ്രൻ.ആടുജീവിതം കണ്ടിട്ട് കേരളം മരുഭൂമിയായി എന്നു പറയുമോ , ഇതൊക്കെ ശ്രദ്ധിക്കേണ്ട അംബാനെ എന്ന് വി കെ പ്രശാന്ത് MLA. എയറിലായെന്ന് മനസ്സിലായതോടെ കേന്ദ്രമന്ത്രി പോസ്റ്റ് മുക്കി. പക്ഷേസ്ക്രീന്‍ഷോട്ടുകളിലൂടെ മന്ത്രിയെ പ്രളയത്തില്‍മുക്കിപ്പിടിച്ചിരിക്കയാണ് എതിര്‍കക്ഷികള്‍.


സൌദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്‍റെ മോചനത്തിനുള്ള 34 കോടി രൂപ സൌദിയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി

ന്യൂഡെല്‍ഹി. സൌദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്‍റെ മോചനദ്രവ്യമായ 34 കോടി രൂപ സൌദിയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി. ഈ തുകയ്ക്കുള്ള ചെക്ക് ഇന്ത്യന്‍ എംബസി റിയാദിലെ ഗവര്‍ണറേറ്റിന് കൈമാറും. മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇനി വേഗത്തിലാകും എന്നാണ് പ്രതീക്ഷ.
അബ്ദുറഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നീക്കമാണ് ഇന്ന് നടന്നത്. മരിച്ച സൌദി പൌരന്‍റെ കുടുംബം ആവശ്യപ്പെട്ട 15 മില്യണ്‍ റിയാല്‍, അതായത് 34 കോടി രൂപ സൌദിയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി. എംബസി നിര്‍ദേശിച്ചത് പ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൌണ്ടിലേക്ക് ആണ് ഈ പണം നല്‍കിയതെന്ന് റിയാദിലെ നിയമസഹായ സമിതി അറിയിച്ചു. ഇന്ത്യന്‍ എംബസി ഇനി ഈ തുകയ്ക്കുള്ള സര്‍ട്ടിഫൈഡ് ചെക്ക് റിയാദിലെ ഗവര്‍ണറേറ്റിന് നല്കും. ശേഷം വാദിഭാഗവും പ്രതിഭാഗവും ഗവര്‍ണറേറ്റില്‍ വെച്ച് അനുരഞ്ജന കരാറില്‍ ഒപ്പുവെയ്ക്കും. ഒപ്പുവെയ്ക്കുന്ന ഈ കരാറും, അനുബന്ധ രേഖകളും ഗവര്‍ണറേറ്റ് കോടതിക്ക് കൈമാറും. രേഖകള്‍ പരിശോധിച്ച ശേഷം കോടതി റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട തുടര്‍നടപടികളിലേക്ക് കടക്കും. വധശിക്ഷ റദ്ദ് ചെയ്യുക, അബ്ദുറഹീമിനെ ജയില്‍ മോചിതനാക്കി നാട്ടിലേക്കു പറഞ്ഞയക്കുക എന്നിവയാണ് ഇനി പ്രധാനമായും തുടര്‍ന്നുള്ള നീക്കങ്ങള്‍. ഒരു മാസത്തിനുള്ളില്‍ തന്നെ അബ്ദുറഹീമിനെ മോചിപ്പിക്കാനാകും എന്നാണ് പ്രതീക്ഷ

കരുനാഗപ്പള്ളിയില്‍ യുവതിയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഗം ,മുഖ്യപ്രതി പിടിയിൽ

കരുനാഗപ്പള്ളി. ദളിത് യുവതിയുടെ നഗ്നചിത്രം പകർത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കളുമെത്ത് കൂട്ടബലാൽസംഗം നടത്തുകയും ചെയ്ത പ്രതി പിടിയിൽ ആദിനാട് പുത്തൻവീട്ടിൽ ഷാൻകൃഷ്ണൻ (38) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.

നിർധനയായ യുവതി അടച്ചുറപ്പില്ലാത്ത കുളിമുറി യാണ് ഉപയോഗിക്കുന്നതെന്ന് മനസിലാക്കിയ പ്രതി യുവതിയുടെ നഗ്നദൃശ്യ ങ്ങൾ പകർത്തുകയും ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികപീഡനം നടത്തുകയായിരുന്നു. തുടർന്ന് പ്രതിയുടെ സുഹൃത്തുക്കളായ രണ്ടും മൂന്നും പ്രതികളുമായി രാത്രിയിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് ഇവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ പ്രതി ആവശ്യപ്പെട്ടു ഇത് യുവതി നിരസിച്ചതോടെ പ്രതികൾ മൂവരും ചേർന്ന് മർദ്ദിക്കുകയും കൂട്ടബ ലാൽസംഗം നടത്തുകയുമായുരുന്നു. ഒന്നാം പ്രതി ഷാൻകൃഷ്‌ണന്‍ തുടർന്നും യുവതിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി. പോലീസ് പിടിയിലായ ഷാൻകൃഷ്ണ വധശ്രമ കേസിൽ പ്രതിയാണ്.

ഇയാളുടെ സുഹൃത്തുക്കളായ രണ്ടും മൂന്നും പ്രതികൾ വധശ്രമം, വഞ്ചന, കവർച്ച, നർക്കോട്ടിക്ക്, അബ്കാരി കേസുകളിൽ പ്രതിയാണ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാ ഗപ്പള്ളി പോലീസ് കേസ് രജിസ്റ്റ്ർ ചെയ്യ്ത്‌ കരുനാഗപ്പള്ളി എ.സി.പി പ്രതിദീ പ്കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു ഒളിവിൽ പോയ രണ്ടും മൂന്നും പ്രതികളെ ഉടൻ പിടികൂടുമെന്ന് കരുനാഗപ്പള്ളി പോലീസ് അറി യുച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

മഴക്കാലമായി, പകർച്ചവ്യാധികളെ കരുതുക

മഴക്കാലം എത്തുന്നതോടെ നിരവധി പകർച്ചാവ്യാധികളും വ്യാപകമാകാറുണ്ട്. പനി മാത്രമല്ല ചുമ, കഫക്കെട്ട്, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ മഴക്കാലത്ത് പിടിപെടാം. ശുചിത്വം പാലിക്കുന്നതിലൂടെയും കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെയും മാത്രമേ രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ സാധിക്കുകയുള്ളൂ.

മഴക്കാലമായാൽ വെള്ളക്കെട്ടുകൾ സാധാരണയാണ്. ഇത്തരം വെള്ളക്കെട്ടുകളിൽ നിന്നാണ് എലിപ്പനി പടരുന്നത്. എലിമൂത്രത്തിലൂടെ പകരുന്ന രോഗമാണ് എലിപ്പനി. ലെപ്‌ടോസ്‌പൈറ ജനുസിൽപ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരിൽ ഉണ്ടാക്കുന്ന ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകർച്ച വ്യാധികളിൽ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസർജ്യം ജലത്തിൽ കലർന്നാണ് എലിപ്പനി പടരുന്നത്.

വെള്ളത്തിലൂടെ പകരുന്ന ഒരു അസുഖമാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗങ്ങൾ ശരീരത്തിലെത്തുന്നത്. വെള്ളത്തിലൂടെ പകരുന്ന രോഗമാണ് മഞ്ഞപ്പിത്തം. രോഗിയുമായി നേരിട്ടുള്ള ബന്ധത്തിലൂടെയും മഞ്ഞപ്പിത്തം പകരും. പനി, ശരീരവേദന, ഛർദ്ദി, ശരീരത്തിൽ മഞ്ഞപ്പ് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രമിക്കുക. വെള്ളക്കെട്ടിലൂടെ നടക്കുന്നത് ഒഴിവാക്കുക. കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുക. വീടിന് ചുറ്റും വെള്ളം കെട്ടിനിൽക്കാതെ നോക്കുക. ഭക്ഷണം ചൂടോടെ തന്നെ കഴിക്കുക. ഭക്ഷണങ്ങൾ തുറന്ന് വയ്ക്കരുത്.

വേങ്ങ അയണിവിള പടിഞ്ഞാറ്റതിൽ ഗോപാലകൃഷ്ണപിള്ള  നിര്യാതനായി

വേങ്ങ: അയണിവിള പടിഞ്ഞാറ്റതിൽ ഗോപാലകൃഷ്ണപിള്ള (78) നിര്യാതനായി. മരണാനന്തരചടങ്ങുകൾ നാളെ (വെള്ളി) രാവിലെ 11.30 ന്

ഭാര്യ പരേതയായ മാധവിയമ്മ
മക്കൾ: അമ്മിണി,മുരളീധരൻ പിള്ള, മായ , വിജയൻകുട്ടി, പൊടിയൻപിള്ള, മണിക്കുട്ടൻ, മോഹനൻ പിള്ള
മരുമക്കൾ: രാധാകൃഷ്ണപിള്ള, ബിന്ദു,ഓമനക്കുട്ടൻ ,പ്രീത ദീപ, അമ്പിളി രാധിക
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 7 മണിക്ക്