സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യത.തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം പത്തനംതിട്ട ആലപ്പുഴ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.നാളെ മുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും.മണിക്കൂറിൽ പരമാവധി 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക്.കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യത
പി കേശവദേവ് സാഹിത്യ പുരസ്‌കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്‍
ഇരുപതാമത് പി കേശവദേവ് സാഹിത്യ പുരസ്‌കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി സമ്മാനിച്ചു. അമ്പതിനായിരം രൂപയും, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പി കേശവദേവ് ഡയാബ്സ്ക്രീൻ കേരള പുരസ്‌കാരം പ്രശസ്ത മാനസിക ആരോഗ്യ വിദഗ്ധൻ ഡോ. സി ജെ ജോണിന് മുൻ ചീഫ് സെക്രട്ടറി ഡോ കെ ജയകുമാർ ഐഎഎസ് സമ്മാനിച്ചു. എഴുത്തുകാരൻ പി കേശവദേവിന്റെ സ്മരണാർത്ഥം പി കേശവദേവ് ട്രസ്റ്റ് ആണ് പുരസ്‌കാരം നൽകുന്നത്. കെ ജയകുമാർ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. എം കെ മുനീർ എം എൽ എ, സാഹിത്യകാരൻ ജോർജ് ഓണക്കൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരം മുടവൻമുകളിലെ പി കേശവദേവ് ഹാളിലാണ് ചടങ്ങ് നടന്നത്.
അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് രണ്ടാനച്ഛന്‍; തിരിച്ചറിയല്‍ പരേഡിനിടെ ആത്മഹത്യശ്രമം
പോലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. അഞ്ചു വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് തൊടുപുഴ പോലീസ് സ്റ്റേഷനില്‍ കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരിച്ചറിയല്‍ പരേഡിനിടെയായിയിരുന്നു ആത്മഹത്യശ്രമം. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
വീട്ടില്‍ ലൈംഗിക ചൂഷണത്തിനിരയായിയെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒരു വര്‍ഷം മുമ്പ് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തിരുന്നു. പിന്നീട് അമ്മയുടെ ആവശ്യപ്രകാരം വീട്ടിലേക്ക് മടങ്ങിയ കുട്ടി വീണ്ടും മാനസികപ്രശ്നങ്ങള്‍ കാട്ടിയതോടെ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
ഇതേത്തുടര്‍ന്ന് കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യ പരിശോധനക്കിടെ നെഞ്ചുവേദനയുണ്ടായ പ്രതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം തിരിച്ചറിയല്‍ പരേഡ് നടത്തുകയായിരുന്നു.
കുവൈറ്റിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽകൊല്ലം ആനയടി സ്വദേശിയും
ശാസ്താംകോട്ട (കൊല്ലം):കുവൈറ്റിലെ അഹമ്മദി ഗവർണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ഫ്ലാറ്റിൽ ബുധൻ പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ ഉൾപ്പെട്ട മലയാളിയെ തിരിച്ചറിഞ്ഞു.കൊല്ലം ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഉമ്മറുദ്ദീന്റെയും
ഷെബീനയുടെയും മകൻ ഷെമീർ(30) ആണ് മരിച്ചത്.6 വർഷമായി കുവൈറ്റിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാർ താമസിച്ചിരുന്ന
ഫ്ലാറ്റിലാണ് തീപിടുത്തം ഉണ്ടായത്.തൊഴിലാളികൾ ഉൾപ്പെടെ
195 പേരാണ് താമസക്കാരായി ഉണ്ടായിരുന്നത്.ഇവരിൽ 49 പേർ മരിച്ചതായാണ് വിവരം.അതിനിടെ ഷെമീറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.ആലപ്പുഴ താമരക്കുളം നാലുമുക്കിലാണ് മുൻപ്
താമസിച്ചിരുന്നത്.സുറുമിയാണ് ഷെമീറിന്റെ ഭാര്യ.
കുവൈത്തിലെ തീപിടുത്തം: മരണസംഖ്യ ഉയർന്നേക്കാം
കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 11 പേർ മലയാളികളാണെന്ന് തിരിച്ചറിഞ്ഞു. ഇതില്‍ ഒരാള്‍ കൊല്ലം സ്വദേശിയാണ്. മറ്റുള്ളവരുടെ പേരുകൾ ലഭ്യമായെങ്കിലും സ്ഥലങ്ങൾ അറിവായിട്ടില്ല.
മരിച്ച 40 പേരിൽ 21 പേരുടെ വിവരങ്ങൾ ചുവടെ
1.ഷിബു വർഗീസ്
2.തോമസ് ജോസഫ്
3.പ്രവീൺ മാധവ് സിംഗ്
4.ഷമീർ
5.ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി
6.ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ
7.കേളു പൊന്മലേരി
8.സ്റ്റീഫിൻ എബ്രഹാം സാബു
9.അനിൽ ഗിരി
10.മുഹമ്മദ് ഷെരീഫ് ഷെരീഫ
11.സാജു വർഗീസ്
12.ദ്വാരികേഷ് പട്ടനായക്
13.മുരളീധരൻ പി.വി
14.വിശ്വാസ് കൃഷ്ണൻ
15.അരുൺ ബാബു
16.സാജൻ ജോർജ്
17.രഞ്ജിത്ത് കുണ്ടടുക്കം
18.റെയ്മണ്ട് മഗ്പന്തയ് ഗഹോൽ
19.ജീസസ് ഒലിവറോസ് ലോപ്സ്
20.ആകാശ് ശശിധരൻ നായർ
21.ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ചത്.
തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. മുഴുവൻ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്.
20 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാൻ ഉള്ള വ്യഗ്രതയിൽ തിക്കും തിരക്കും ഉണ്ടായി. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരിക്ക് പറ്റിയ നിരവധി പേർ ചികിത്സയിലാണ്. അഞ്ച് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
അൽ അദാൻ ആശുപത്രിയിൽ 30 ഇന്ത്യക്കാർ ചികിത്സയിലുണ്ട്. അൽ കബീർ ആശുപത്രിയിൽ ചികിത്സയിലുള്ളത് 11 പേരാണ്. 10 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ഫർവാനിയ ആശുപത്രിയിൽ 6 പേർ ചികിത്സയിലുണ്ട്. 4 പേരെ ഡിസ്ചാർജ് ചെയ്‌തു. പരിക്ക് പറ്റി ചികിത്സയിൽ ഉള്ളവർ മിക്കവരും ഇന്ത്യക്കാരാണ്. മുഴുവൻ സഹായവും നൽകുമെന്ന് അംബാസഡര്‍ അറിയിച്ചു.
കഞ്ചാവ് പിടികൂടാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം; പ്രതി പിടിയില്‍
ഓച്ചിറ: ഓച്ചിറ കല്ലൂര്‍ മുക്കിന് സമീപം കഞ്ചാവ് വില്‍പ്പന നടത്തി വന്ന പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസ് ഉദ്യാഗസ്ഥന് നേരെ അതിക്രമം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ഓച്ചിറ, വയനകം കൈപ്പള്ളില്‍ വീട്ടില്‍ തരുണ്‍.ജി. കൃഷ്ണന്‍ (32) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി 8 മണിയോടെ ഓച്ചിറ കല്ലൂര്‍ മുക്കിന് സമീപം കഞ്ചാവ് വില്‍പ്പന നടത്താന്‍ എത്തിയ ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥനെ പാറക്കല്ലിന് മുകളിലേക്ക് പിടിച്ച് തള്ളുകയായിരുന്നു. വീഴ്ചയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഇടത് കൈയ്യുടെ തോളെല്ലിനും വലത് കാല്‍മുട്ടിനും പരിക്കേറ്റു. തുടര്‍ന്ന് മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 10 ഗ്രാമോളം വരുന്ന കഞ്ചാവ് പൊതിയും ഇയാളില്‍ നിന്നും കണ്ടെടുത്തു. കഞ്ചാവ് പോലെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ചെറു പൊതികളിലാക്കി
ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തി വരികയായിരുന്നു പ്രതി. ഓച്ചിറ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ തോമസിന്റെ നേതൃത്വത്തില്‍ എസ്.സിപിഒ ശ്രീജിത്ത്, സിപിഒമാരായ സുനില്‍, കനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കുവൈത്ത് തീപിടുത്തത്തിൽ 11 മലയാളികൾ മരിച്ചു; മരണസംഖ്യ 49
കുവൈത്ത്: കുവൈത്തിലെ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ആറ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 11 പേർ മലയാളികളാണെന്ന് പുതിയ വിവരം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ആകെ 49 പേർ മരിച്ചു.21 പേരെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശി ഷമീര്‍ (33) മരിച്ചതായി വിവരം ലഭിച്ചിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് തീ കെട്ടിടത്തില്‍ ആളിപ്പടര്‍ന്നത്. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം.ഇന്ത്യ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി.കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെട്ടു.പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.
സത്യപ്രതിജ്ഞാ വേദിയിൽ വെച്ച് തമിഴിസൈ സൗന്ദർരാജനെ പരസ്യമായി ശാസിച്ച് അമിത് ഷാ
ആന്ധ്രപ്രദേശ്: മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ നടക്കുന്നതിനിടെ വേദിയിൽ വെച്ച് തെലങ്കാന മുൻ ഗവർണറും തമിഴ്‌നാട്ടിൽ നിന്നുള്ള ബിജെപി നേതാവുമായ തമിഴിസൈ സൗന്ദർരാജനെ പരസ്യമായി ശാസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിന്റെ ദൃശ്യങ്ങളിൽ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായി.
തമിഴിസൈയെ വേദിയിലേക്ക് വിളിച്ചുവരുത്തി വിരൽ ചൂണ്ടി അമിത് ഷാ സംസാരിക്കുന്നത് കാണാം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബിജെപിക്കേറ്റ പരാജയത്തിന് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈക്കെതിരെ തമിഴിസൈ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. ഈ വിഷയത്തിലാണ് ശാസനയെന്നാണ് സൂചന
തമിഴ്‌നാട്ടിൽ ബിജെപിക്ക് കൃത്യമായ പദ്ധതികളുണ്ടായിരുന്നില്ലെന്നും അണ്ണാമലൈ കാര്യമായി പ്രവർത്തിച്ചില്ലെന്നും തമിഴിസൈ ആരോപിച്ചിരുന്നു.
കുവൈറ്റ് തീപിടിത്തം; മരിച്ചവരില്‍ കൊല്ലം സ്വദേശി
കുവൈത്തിലെ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ആറ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയെ തിരിച്ചറിഞ്ഞു. കൊല്ലം ശൂരനാട് സ്വദേശിയും, ശൂരനാട്, ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഉമ്മറുദീന്റെയും , സബീനയുടെയും മകൻ ഷമീര്‍ (33) ആണ് മരിച്ചത്. അഞ്ച് മലയാളികള്‍ അടക്കം 10 ഇന്ത്യക്കാര്‍ അപകടത്തില്‍ മരിച്ചു എന്നാണ് വിവരം. ആകെ 40 ലധികം പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് തീ കെട്ടിടത്തില്‍ ആളിപ്പടര്‍ന്നത്. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം.
കെട്ടിട ഉടമ കസ്റ്റഡിയില്‍
തീപിടിത്തത്തില്‍ കര്‍ശന നടപടിയുമായി കുവൈത്ത്. കെട്ടിട ഉടമയെയും കെട്ടിടത്തിന്റെ കാവല്‍ക്കാരനെയും കസ്റ്റഡിയിലെടുത്തു. കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കെട്ടിടത്തില്‍ ഇത്രയും പേരെ താമസിപ്പിച്ചത് എന്നാണ് കണ്ടെത്തല്‍.
പരിക്കേറ്റവര്‍ ഇവിടെ
പരിക്കേറ്റവരിലും നിരവധി മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ അദാന്‍, ഫര്‍വാനിയ, അമീരി, മുബാറക്ക്, ജാബിര്‍ എന്നീ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ ചികിത്സക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട് എന്നാണ് വിവരം.
ബിഎസ്എഫില്‍ ഓഫീസറാകാന്‍ അവസരം… അവസാന തീയതി ജൂലൈ 8
കേന്ദ്ര സേനകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ഇപ്പോള്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, വാറന്റ് ഓഫീസര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, ഹവില്‍ദാര്‍ പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ് ടു യോഗ്യതയുള്ളവരാണ് നിങ്ങളെങ്കില്‍ ആകെയുള്ള 1526 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 8.
തസ്തിക& ഒഴിവ്
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (BSF) ലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, വാറന്റ് ഓഫീസര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, ഹവില്‍ദാര്‍ പോസ്റ്റുകളിലായി ആകെ 1526 ഒഴിവുകള്‍.
അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, വാറന്റ് ഓഫീസര്‍ = 243
ഹെഡ് കോണ്‍സ്റ്റബിള്‍, ഹവില്‍ദാര്‍ = 1283
പ്രായപരിധി
18 മുതല്‍ 25 വയസ് വരെ.
വിദ്യാഭ്യാസ യോഗ്യത
പ്ലസ് ടു പാസ്, അല്ലെങ്കില്‍ തത്തുല്യം.
ശമ്പളം
25,500 രൂപ മുതല്‍ 92,300 രൂപ വരെ.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, വിമുക്തഭടന്‍മാര്‍, വനിതകള്‍ = അപേക്ഷ ഫീസില്ല.
മറ്റുള്ളവര്‍ = 100
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് ബി.എസ്.എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യേഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: https://rectt.bsf.gov.in/
വിജ്ഞാപനം: https://rectt.bsf.gov.in/static/bsf/pdf/234fb396-0d25-11ef-ba98-0a050616f7db.pdf?rel=2024060301






































