22.3 C
Kollam
Saturday 20th December, 2025 | 03:06:34 AM
Home Blog Page 2658

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ കേന്ദ്രമായ സെയിന്റ് അലോഷ്യസ് സ്‌കൂളിന് നാളെമുതല്‍ ജൂണ്‍ 5 വരെയും വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ നാലിന് തങ്കശ്ശേരി കര്‍മ്മല റാണി ട്രെയിനിങ് കോളേജ്, തങ്കശ്ശേരി ട്രിനിറ്റിലൈസിയം സ്‌കൂള്‍ എന്നിവയ്ക്കും വരണാധികാരിയായ ജില്ലാ കളക്ടര്‍ അവധി നല്‍കി.

ജില്ലയില്‍ ദുരിതാശ്വാസക്യാമ്പുള്‍ പ്രവര്‍ത്തിക്കുന്ന ഗവ.യു പി എസ് കുമാരന്‍ചിറ ശൂരനാട് സൗത്ത്, ഗവ. യു പി എസ് തെന്നല ശൂരനാട് നോര്‍ത്ത്, ഗവ. എല്‍ പി എസ് അഴകിയകാവ് കുന്നത്തൂര്‍, അമൃത യുപിഎസ് പാവുമ്പ കരുനാഗപ്പള്ളി, മീനാക്ഷി വിലാസം ഗവ . എല്‍ പി എസ്, പേരൂര്‍ എന്നീ സ്‌കൂളുകള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അരുണാചല്‍ പ്രദേശില്‍ ആധികാരിക ജയത്തോടെ ബിജെപി

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ആധികാരിക ജയത്തോടെ ബിജെപി തുടര്‍ച്ചയായ മൂന്നാം വട്ടവും അധികാരം നേടി. 60 അംഗ നിയമസഭയില്‍ 46 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. എതിരാളികളില്ലാത്തതിനാല്‍ വോട്ടെണ്ണലിനു മുന്‍പേ മുഖ്യമന്ത്രി പേമ ഖണ്ഡു ഉള്‍പ്പെടെ പത്ത് ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു.
ഉപമുഖ്യമന്ത്രി ചൊവ മേയിനും എതിരില്ലാതെ വിജയിച്ചു. കോണ്‍ഗ്രസ് ഒരു സീറ്റില്‍ ചുരുങ്ങി. ബാമെങ് മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അഞ്ച് സീറ്റിലും എന്‍സിപി മൂന്നു സീറ്റിലും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ രണ്ട് സീറ്റിലും വിജയിച്ചു. മൂന്നു മണ്ഡലങ്ങളില്‍ സ്വതന്ത്രരും വിജയിച്ചു.
ദേശീയതലത്തില്‍ എന്‍ഡിഎ സഖ്യകക്ഷിയായ എന്‍പിപി നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിച്ചാണ് മത്സരിച്ചത്. കഴിഞ്ഞ തവണ 41 സീറ്റില്‍ വിജയിച്ചപ്പോള്‍, ഇത്തവണ അഞ്ചു സീറ്റുകള്‍ കൂടി ബിജെപി നേടി. വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവിനെയും സംസ്ഥാനത്തെ ജനങ്ങളെയും അഭിനന്ദിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷം നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളുടേയും, കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അകമഴിഞ്ഞ പിന്തുണയുടേയും ഫലമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് പേമ ഖണ്ഡു അഭിപ്രായപ്പെട്ടു. പേമ ഖണ്ഡു തന്നെ മുഖ്യമന്ത്രിസ്ഥാനത്ത് തുടര്‍ന്നേക്കും. അങ്ങനെയെങ്കില്‍ ഇത് മൂന്നാംവട്ടമാണ് പേമ ഖണ്ഡു അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പദത്തില്‍ എത്തുന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അരുണാചല്‍ പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ഡോര്‍ജി ഖണ്ഡുവിന്റെ മകനാണ് പേമ. ഡോര്‍ജിയുടെ മരണത്തിന് ശേഷമാണ് പേമ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെത്തുന്നത്. മുന്‍പ് അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായും തവാങ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. 2016-ല്‍ മുഖ്യമന്ത്രിയായിരിക്കെ കോണ്‍ഗ്രസ് വിട്ട് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേരുകയും അവിടെ നിന്നും ബിജെപിയിലെത്തുകയുമായിരുന്നു.

കുഞ്ഞ് തോട്ടില്‍ വീണു മരിച്ചു

ഒന്നേകാല്‍ വയസ്സുള്ള കുഞ്ഞ് തോട്ടില്‍ വീണു മരിച്ചു. തൃശ്ശൂര്‍ തൃപ്രയാറില്‍ ചക്കാലക്കല്‍ ജിഹാസ്- ഷെനിജ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിനടുത്തുള്ള തോട്ടില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വോട്ടെണ്ണാന്‍ സജ്ജം; ആദ്യ ഫലസൂചന എട്ടരയോടെ

കൊല്ലം: കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ വോട്ട് എണ്ണുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് പറഞ്ഞു. കൊല്ലം തങ്കശ്ശേരി സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ ജൂണ്‍ നാലിന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാകും എണ്ണുക. എട്ടരയോടെ ഇലക്‌ട്രോണിക് മെഷീനുകള്‍ ടേബിളികളിലേക്ക് എത്തിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി വോട്ടെണ്ണല്‍ ആരംഭിക്കും. ഏഴു നിയമസഭ മണ്ഡലങ്ങളിലേക്കും 14 ടേബിളുകള്‍ വീതം ക്രമീകരിച്ചിട്ടുണ്ട്. പുനലൂര്‍, ചടയമംഗലം, കുണ്ടറ നിയമസഭാ മണ്ഡലങ്ങളില്‍ 14 റൗണ്ടിലും കൊല്ലം, ചവറ, ഇരവിപുരം, പുനലൂര്‍ മണ്ഡലങ്ങളില്‍ 12 റൗണ്ടിലും വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.
പോസ്റ്റല്‍ വോട്ട് എണ്ണുന്നതിനായി 33 ടേബിളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ വരെ 12048 പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിച്ചിട്ടുള്ളതായും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിതീര്‍ന്ന ശേഷം മാത്രമെ വോട്ടിങ് മെഷീനിലെ അവസാന റൗണ്ട് വോട്ടുകള്‍ എണ്ണുകയുള്ളുവെന്നും കളക്ടര്‍ പറഞ്ഞു.
ഇലക്‌ട്രോണിക് മെഷീനിലെ വോട്ടെണ്ണലിനു ശേഷം ഓരോ നിയമസഭ മണ്ഡലത്തിലെയും നറുക്കിട്ടെടുത്ത അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വിവി പാറ്റ് സ്ലിപ്പുകള്‍ പ്രത്യേകം എണ്ണും. വോട്ടെണ്ണലിനായി 1300-ല്‍പരം ഉദ്യോഗസ്ഥരെ നിയമിച്ച്, അവര്‍ക്കുള്ള പരിശീലനങ്ങള്‍ നല്കിയതായും കളക്ടര്‍ പറഞ്ഞു.
വോട്ടെണ്ണലിന് ശേഷം വോട്ടിങ് മെഷീനുകളും അനുബന്ധരേഖകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നിഷ്‌കര്‍ഷിച്ചിട്ടുള്ള ട്രഷറി സ്‌ട്രോങ് മുറികളിലും വെയര്‍ ഹൗസിലും സീല്‍ ചെയ്ത് സൂക്ഷിക്കും.

നടി രവീണ ടണ്ടന്റെ കാറിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്….നടി മദ്യപിച്ചിരുന്നുവെന്ന് ആരോപണം

മുംബൈ: നടി രവീണ ടണ്ടന്റെ കാറിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. മുംബൈ ബാന്ദ്രയിലാണ് സംഭവം. സംഭവത്തേത്തുടര്‍ന്ന് നാട്ടുകാര്‍ രവീണയെ കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
ബാന്ദ്ര റിസ്വി കോളജിന് സമീപത്തുള്ള കാര്‍ട്ടര്‍ റോഡിലാണ് അപകടം നടന്നത്. അപകടം നടക്കുമ്പോള്‍ ഡ്രൈവറാണ് കാറോടിച്ചിരുന്നത്. മൂന്ന് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടത്തിന് തൊട്ടുപിന്നാലെ കാറില്‍ നിന്നിറങ്ങുമ്പോള്‍ രവീണ മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അശ്രദ്ധമായി ഡ്രൈവ് ചെയ്തതിനെ ചോദ്യം ചെയ്തപ്പോള്‍ രവീണ അപമാനിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

ഇതോക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ…. രംഗണ്ണന്റെയും അമ്പാന്റെയും പോസ്റ്റര്‍ പിന്‍വലിച്ച് വനിതാ ശിശുക്ഷേമ വകുപ്പ്

ആവേശം സിനിമയിലെ കഥാപാത്രങ്ങളായ രംഗണ്ണനും അമ്പാനും കുട്ടികളുടെ കൈപിടിച്ച് നടക്കുന്ന പോസ്റ്റര്‍ പിന്‍വലിച്ച് വനിതാ ശിശുക്ഷേമ വകുപ്പ്. സ്‌കൂള്‍ പ്രവേശനത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്റര്‍ ആണ് വിമര്‍ശനത്തെത്തുടര്‍ന്ന് പിന്‍വലിച്ചത്. പോസ്റ്ററിലെ അനൗചിത്യം ചൂണ്ടിക്കാണിച്ച് മനോരോഗ ചികിത്സാവിദഗ്ധന്‍ ഡോ. സി ജെ ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് വകുപ്പ് പോസ്റ്റര്‍ പിന്‍വലിച്ചത്. പകരം തിരുത്തിയ പോസ്റ്റര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു. ചൂണ്ടിക്കാണിച്ചപ്പോള്‍ത്തന്നെ അനൗചത്യം തിരുത്തിയ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നടപടിയെ ഡോ. സി ജെ ജോണ്‍ അഭിനന്ദിച്ചു.
രംഗണ്ണന്റെ ചിത്രത്തെ വിമര്‍ശിച്ച് സിജെ ജോണിന്റെ കുറിപ്പിലെ പ്രസക്തഭാഗം ഇങ്ങനെയായിരുന്നു. : ‘യുവ പ്രേക്ഷകരുടെ മനം കവരാന്‍ പോന്ന വിധത്തില്‍ അടിയും കുടിയും പുകവലിയുമൊക്കെ മാന്യവത്കരിക്കുന്ന കാര്‍ട്ടൂണ്‍ പരിവേഷം ചാര്‍ത്തിയ കഥാപാത്രങ്ങളാണ് രംഗണ്ണനും അമ്പാനും. ഇവരാണ് കുട്ടികളുടെ മാതൃകയാകേണ്ടവരെന്ന് പരോക്ഷമായി പറയുന്നത് പോലെയായായി ഇത്. ജനപ്രിയതയെ മാത്രം മുന്‍നിര്‍ത്തിയാകരുത് കുട്ടികള്‍ക്കായുള്ള പ്രചാരണ പോസ്റ്ററുകള്‍. കോപ്പി ക്യാറ്റ് പ്രവണത കൂടുതലുള്ള വിഭാഗമാണവര്‍. അവരുടെയും മാതാപിതാക്കളുടെയും മനസ്സിലേക്ക് ഉപദേശകരുടെ കുപ്പായം നല്‍കി ഈ കഥാപാത്രങ്ങളെ ഇറക്കിവിട്ടവര്‍ സിനിമ ഒന്ന് കൂടി കാണുക. ഇവര്‍ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ റേറ്റിങ് ശ്രദ്ധിക്കുക. നിര്‍ദോഷമെന്ന് തോന്നുന്ന ഇത്തരം ചെയ്തികള്‍ സോഷ്യല്‍ ലേണിങ് തിയറി പ്രകാരം കുട്ടികളില്‍ ചെയ്യാന്‍ ഇടയുള്ള അപകടങ്ങളെ കുറിച്ച് പഠിക്കുക. ഇതൊക്കെ മാതൃകയാക്കിയുള്ള പെരുമാറ്റ വൈകല്യങ്ങളുമായി മാനസികാരോഗ്യ ക്ലിനിക്കുകളില്‍ വരുന്ന കുട്ടികളെയും മാതാപിതാക്കളെയും കണ്ട് നെടുവീര്‍പ്പിടാം’.

https://www.facebook.com/share/p/CTFgspU89ZxRpNA2

ഇരുപത്തിരണ്ടുകാരിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം,കെഎസ് യു പ്രവര്‍ത്തകന്‍ പിടിയില്‍,കുടുക്കിയത് ചെരിപ്പ്

കോഴിക്കോട് പയ്യോളി ടൗണിന് സമീപം ഇരുപത്തിരണ്ടുകാരിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍.

പള്ളിക്കര പോറോത്ത് സൗപര്‍ണികയില്‍ എ.എസ്. ഹരിഹരനെയാണ് (20) പയ്യോളി പോലീസ് അറസ്റ്റുചെയ്തത്. ബിരുദവിദ്യാര്‍ഥിയും കെ.എസ്.യു. പ്രവര്‍ത്തകനുമാണ്. മേയ് 29-ന് വൈകീട്ടാണ് സംഭവം.

റോഡില്‍വെച്ച് ശല്യംചെയ്തപ്പോള്‍ കുടകൊണ്ട് യുവതി തട്ടിമാറ്റി. തുടര്‍ന്ന് സമീപത്തെ കെട്ടിടത്തിലേക്ക് യുവതി ഓടിക്കയറിയപ്പോള്‍ കോണിപ്പടി കയറിവന്ന യുവാവ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിപ്രകാരം സി.സി.ടി.വി.യില്‍നിന്ന് യുവാവിന്റെ ദൃശ്യം കിട്ടിയ പോലീസ് അന്വേഷിച്ചുവരുകയായിരുന്നു. കഴിഞ്ഞദിവസം പെരുമാള്‍പുരത്തെ വെള്ളക്കെട്ടില്‍ ടിപ്പര്‍ലോറി കുടുങ്ങിയതിനെത്തുടര്‍ന്ന് ഗതാഗതസ്തംഭനമുണ്ടായിരുന്നു. സ്ഥലത്തെത്തിയ എസ്.ഐ. എ. അന്‍വര്‍ഷായ്ക്ക് ടിപ്പര്‍ ഓടിച്ച യുവാവിനെ കണ്ടപ്പോള്‍ ദൃശ്യത്തിലെ യുവാവുമായി സാദൃശ്യംതോന്നി. യുവാവ് ധരിച്ച ചെരിപ്പ് സി.സി.ടി.വി.യില്‍ കണ്ട യുവാവിന്റെ ചെരിപ്പുമായി സാമ്യമുള്ളതാണെന്നും ബോധ്യമായതോടെ ഹരിഹരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിജിലന്‍സ് കോടി ജഡ്ജിക്ക് അറസ്റ്റ് വാറണ്ട്, പിന്നീട് നടന്നത്

മൂവാറ്റുപുഴ. വിജിലൻസ് കോടതി ജഡ്ജിക്ക് ഡൽഹിയിൽ നിന്ന് വ്യാജ അറസ്റ്റ് വാറൻ്റ്.മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ വി രാജുവിനാണ് വാട്സ്ആപ്പ് മുഖേന വ്യാജ അറസ്റ്റ് വാറൻറ് എത്തിയത്. ജഡ്ജിയുടെ പരാതിയിൽ മൂവാറ്റുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

വ്യാജ അറസ്റ്റ് വാറന്റുകൾ വാട്സാപ്പിലൂടെ അയച്ചു പണം തട്ടുന്ന സംഭവങ്ങൾ കേരളത്തിൽ കൂടി വരുന്നതിനിടയിലാണ് വിജിലൻസ് കോടതി ജഡ്ജിക്കും വ്യാജ അറസ്റ്റ് വാറണ്ട് എത്തിയത്. ജഡ്ജിയുടെ പരാതി ലഭിച്ചതോടെ തീക്കട്ടയിൽ ഉറുമ്പരിക്കുമോ എന്നാണ് മൂവാറ്റുപുഴയിലെ പോലീസുകാർ ചോദിക്കുന്നത്. ഡൽഹി പോലീസിന്റെ പേരിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ വി രാജുവിന് വാട്സാപ്പിലൂടെ അറസ്റ്റ് വാറൻ്റ് എത്തിയത്. 15 മിനിറ്റിനുള്ളിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുമെന്നായിരുന്നു വാട്സാപ്പിൽ എത്തിയ വാറൻറിൽ പറഞ്ഞിരുന്നത്. പോലീസ് ഉദ്യോഗസ്ഥൻ എന്ന് തോന്നിക്കുന്നയാൾ യൂണിഫോമിൽ നിൽക്കുന്ന ഫോട്ടോയും ഉത്തരവിനൊപ്പം ജഡ്ജിക്ക് അയച്ചുകൊടുത്തു. ഇതോടെയാണ് വിജിലൻസ് കോടതി ജഡ്ജി മൂവാറ്റുപുഴ പോലീസിൽ പരാതി നൽകിയത്. നേരത്തെ ഇ ഡി ഉദ്യോഗസ്ഥൻ എന്ന പേരിൽ മൂവാറ്റുപുഴ സ്വദേശിക്ക് കഴിഞ്ഞദിവസം മറ്റൊരു അറസ്റ്റ് വാറണ്ട് ലഭിച്ചിരുന്നു. ഈ പരാതിയിലും പോലീസ് കേസ് എടുത്തിട്ടുണ്ട്. ജഡ്ജിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു

കേരളത്തിലെ എല്ലാ സീറ്റും ഇന്ത്യാ സഖ്യത്തിന്: എ.കെ.ബാലൻ

ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് കണ്ണഞ്ചിപ്പിക്കുന്ന ജയം ഉണ്ടാകുമെന്ന് എ.കെ.ബാലന്‍. എല്ലാ സീറ്റുകളും ഇന്ത്യ സഖ്യത്തിന് ലഭിക്കുമെന്നും കേരളത്തില്‍ ബിജെപി മുന്നേറ്റമെന്നത് പച്ചനുണയാണെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോളുകളില്‍ പറയുന്ന മൂന്ന് സീറ്റുകളിലും ബിജെപി തോല്‍ക്കും. തൃശൂരില്‍ ബി.ജെ.പി ജയിച്ചാല്‍ ഉത്തരവാദിത്തം യുഡിഎഫിനാണെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

വളര്‍ത്തുപൂച്ചയെ കണ്ടില്ല: തർക്കത്തിനൊടുവിൽ മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. ചെറുമകന്‍ ശ്രീകുമാറാണ് കേശവനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാത്തതിന്റെ പേരിലാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. കൈയ്ക്കും കാലിനും തലയ്ക്കും വെട്ടേറ്റ കേശവനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. വളര്‍ത്തുപൂച്ചയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് പിന്നീട് ആക്രമണത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. കത്തി ഉപയോഗിച്ചാണ് യുവാവ് ആക്രമിച്ചത്.
സാരമായി പരിക്കേറ്റ കേശവനെ ശ്രീകുമാര്‍ തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാട്ടൂര്‍ പൊലീസ് ആണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. യുവാവ് ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.