21.5 C
Kollam
Saturday 20th December, 2025 | 06:35:23 AM
Home Blog Page 2656

സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക്

കേരള സര്‍ക്കാരിന്റെ കീഴില്‍ സഹകരണ സംഘങ്ങള്‍, ബാങ്കുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് (CSEB) ഇപ്പോള്‍ അസിസ്റ്റന്റ് സെക്രട്ടറി, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ ക്ലര്‍ക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്റ് സെക്രട്ടറി, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ ക്ലര്‍ക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ പോസ്റ്റുകളില്‍ ആയി മൊത്തം 207 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 മേയ് 15 മുതല്‍ 2024 ജൂലൈ 2 വരെ അപേക്ഷിക്കാം.

CSEB Kerala Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് സര്‍വീസ് എക്സാമിനേഷന്‍ ബോര്‍ഡ്‌ (CSEB)
ജോലിയുടെ സ്വഭാവംState Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്അസിസ്റ്റൻ്റ് സെക്രട്ടറി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഒഴിവുകളുടെ എണ്ണം207
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളംRs.8750 – Rs.69250/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 മേയ് 15
അപേക്ഷിക്കേണ്ട അവസാന തിയതി2024 ജൂലൈ 2
ഒഫീഷ്യല്‍ വെബ്സൈറ്റ്https://keralacseb.kerala.gov.in/

മഹാരാജാസില്‍ ജോലി

എറണാകുളം മഹാരാജാസ് കോളേജിലെ ഫിസിക്സ്, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റുകള്‍ നടത്തുന്ന ബി.എസ്‌സി കെമിസ്ട്രി എന്‍വയോണ്‍മെന്റ് & വാട്ടര്‍ മാനേജ്മെന്റ്, ബി.എസ്‌സി ഫിസിക്സ് ഇന്‍സ്ട്രുമെന്റ്റേഷന്‍ എന്നീ പ്രോഗ്രാമുകള്‍ക്ക് വേണ്ടി ഫിസിക്സ്, ഫിസിക്സ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്സ്, കെമിസ്ട്രി, എന്‍വയോണ്‍മെന്റല്‍ കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകര്‍, ലാബ് അസിസ്റ്റന്റ്, പാര്‍ട്ട് ടൈം ക്ലര്‍ക്ക് എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം മിനിമം യോഗ്യത ഉള്ളവര്‍ക്ക് ഗസ്റ്റ് അധ്യാപകരുടെ തസ്തികയിലേക്ക് അപേക്ഷിക്കാം. ഈ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള ലാബ് അസിസ്റ്റന്റ്, പാര്‍ട്ട് ടൈം ക്ലര്‍ക്ക് എന്നിവര്‍ക്ക് മുന്‍ഗണന.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 6ന് രാവിലെ 10.30-ന് ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റായ www.maharajas.ac.in സന്ദര്‍ശിക്കുക.

കേരള ഹൈകോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ്

കേരള ഹൈകോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് ആവാം : കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള ഹൈക്കോടതിയില്‍ ജോലി നേടാം. കേരള ഹൈക്കോടതി ഇപ്പോള്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റുകളിലായി മൊത്തം 34 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂണ്‍ 5 മുതല്‍ 2024 ജൂലൈ 2 വരെ അപേക്ഷിക്കാം.

Kerala Highcourt Office Attendant Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്കേരള ഹൈക്കോടതി
ജോലിയുടെ സ്വഭാവംState Govt
Recruitment TypeDirect Recruitment
Advt No09/2024
തസ്തികയുടെ പേര്ഓഫീസ് അറ്റന്‍ഡന്റ്
ഒഴിവുകളുടെ എണ്ണം34
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളംRs.23,000 -50,200/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജൂണ്‍ 5
അപേക്ഷിക്കേണ്ട അവസാന തിയതി2024 ജൂലൈ 2
ഒഫീഷ്യല്‍ വെബ്സൈറ്റ്https://hckrecruitment.keralacourts.in/hckrecruitment/

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡില്‍ ജോലി

 കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ഇപ്പോള്‍ ഡിപ്ലോമ ടെക്നീഷ്യൻ, ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അവസരം മൊത്തം 182 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 30 മെയ് 2024 മുതല്‍ 12 ജൂൺ 2024 വരെ അപേക്ഷിക്കാം.

HAL Non-executive Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (HAL)
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര് ഡിപ്ലോമ ടെക്‌നീഷ്യന്‍, ഓപ്പറേറ്റര്‍
ഒഴിവുകളുടെ എണ്ണം 182
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം 22000-46511
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 30 മെയ് 2024
അപേക്ഷിക്കേണ്ട അവസാന തിയതി 12 ജൂണ്‍ 2024
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://hal-india.co.in/

ഒന്നേകാൽ വയസുള്ള കുഞ്ഞ് തോട്ടിൽ വീണു മരിച്ചു

തൃശ്ശൂർ: തൃപ്രയാറിൽ ഒന്നേകാൽ വയസുള്ള കുഞ്ഞ് തോട്ടിൽ വീണു മരിച്ചു. ചക്കാലക്കൽ ജിഹാസ്- ഷെനിജ ദമ്പതിമാരുടെ മകൻ മുഹമ്മദ് റയാനാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് ഇപ്പോള്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇഎന്‍ടി, ജൂനിയര്‍. ഫിസിയോതെറാപ്പിസ്റ്റ്, എംടിഎസ്, ഡിഇഒ, പിസിഎം, ഇഎംടി, ഡ്രൈവര്‍, എംഎല്‍ടി, പിസിസി, റേഡിയോഗ്രാഫര്‍, ലാബ് അറ്റന്‍ഡന്റ്, ടെക്‌നോളജിസ്റ്റ്, റിസര്‍ച്ച് അസിസ്റ്റന്റ്, ഡവലപ്പര്‍, ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍, അസി. ഡയറ്റീഷ്യന്‍, ഫെല്‍ബോടോമിസ്റ്റ്, ഒപ്താല്‍മിക് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, നെറ്റ്വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ / നെറ്റ്വര്‍ക്ക് സപ്പോര്‍ട്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് അവസരം മൊത്തം 393 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 29 മെയ് 2024 മുതല്‍ 12 ജൂണ്‍ 2024 വരെ അപേക്ഷിക്കാം.

BECIL Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeTemporary Recruitment
Advt NoN/A
തസ്തികയുടെ പേര്ടെക്നിക്കൽ അസിസ്റ്റൻ്റ് ഇഎൻടി, ജൂനിയർ. ഫിസിയോതെറാപ്പിസ്റ്റ്, എംടിഎസ്, ഡിഇഒ, പിസിഎം, ഇഎംടി, ഡ്രൈവർ, എംഎൽടി, പിസിസി, റേഡിയോഗ്രാഫർ, ലാബ് അറ്റൻഡൻ്റ്, ടെക്നോളജിസ്റ്റ്, റിസർച്ച് അസിസ്റ്റൻ്റ്, ഡവലപ്പർ, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, അസി. ഡയറ്റീഷ്യൻ, ഫെൽബോടോമിസ്റ്റ്, ഒപ്താൽമിക് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ / നെറ്റ്‌വർക്ക് സപ്പോർട്ട് എഞ്ചിനീയർ
ഒഴിവുകളുടെ എണ്ണം393
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.18,486-40,710/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി29 മെയ് 2024
അപേക്ഷിക്കേണ്ട അവസാന തിയതി12 ജൂൺ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.becil.com/

വെളളച്ചാട്ടം കാണാനെത്തി ; മംഗലം കടപ്പാറയിൽ കുടുങ്ങിയ 6 യുവാക്കളെ രക്ഷപെടുത്തി

പാലക്കാട്:
മംഗലം ഡാം കടപ്പാറയിൽ കുടുങ്ങിയ 6 യുവാക്കളെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്തി.ആലിങ്കൽ ഡാം വെള്ളച്ചാട്ടം കാണാനെത്തിയ യുവാക്കൾ കനത്ത കാറ്റിലും മഴയിലും കുടുങ്ങിപ്പോക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഓയൂരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയായ വീട്ടമ്മയെ പോലീസ് വാതില്‍ പൊളിച്ച് ആശുപത്രിയിലെത്തിച്ചു

ഓയൂര്‍: അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയായ വീട്ടമ്മയെ പോലീസ് വാതില്‍ പൊളിച്ച് ആശുപത്രിയിലെത്തിച്ചു. അമ്പലംകുന്ന് കൈതയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മൂന്ന് ദിവസം മുന്‍പാണ് ഭര്‍ത്താവ് വിദേശത്ത് നിന്നും മടങ്ങിയെത്തിയത്. കുടുംബകലഹത്തെത്തുടര്‍ന്ന് മുറിക്കുള്ളില്‍ കയറി വാതില്‍ അടച്ച യുവതി അമിതമായി ഗുളികകള്‍ കഴിക്കുകയായിരുന്നു.
ഏറെ നേരമായിട്ടും വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് ഭര്‍ത്താവ് പൂയപ്പള്ളി സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പൂയപ്പള്ളി സിഐ ഷാജിമോന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ രജനീഷ്, ചന്ദ്രകുമാര്‍, സിപിഒമാരായ എസ്. ഡാര്‍വിന്‍, അന്‍വര്‍, ബിനീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം സ്ഥലത്തെത്തി വാതില്‍ പൊളിച്ച് അബോധാസ്ഥയിലായിരുന്ന യുവതിയെ മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി.

കൂറ്റൻ മരം വീണ് ഗതാഗതം മുടങ്ങി, കാർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: കൂറ്റനാട് – തൃത്താല റോഡിൽ മേഴത്തൂരിൽ കാറ്റിലും മഴയിലും കൂറ്റൻ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.അപകടത്തിൽ നിന്ന് കാർ യാത്രികൻ തലനാഴിരയ്ക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു.വൈകിട്ട് 7.30 നാണ് സംഭവം. മരം വെട്ടിമാറ്റാൻ ശ്രമം നടക്കുന്നു.

എക്സിറ്റ് പോൾ വ്യാജം; ജൂൺ നാലിന് ഹനുമാൻ സ്വാമി അവതരിക്കും: ജയിലിലേക്ക് മടങ്ങി അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: എക്സിറ്റ് പോൾ സമ്പൂർണ്ണ വ്യാജമാണെന്നും ജൂൺ നാലിന് ഹനുമാൻ സ്വാമി അവതരിക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ. ഡൽഹി മദ്യ നയ കേസിൽ അറസ്റ്റിലായി ജാമ്യം നേടി പുറത്തിറങ്ങിയ അരവിന്ദ് കെജ്‌രിവാൾ തീഹാർ ജയിലിലേക്ക് മടങ്ങുന്നതിന് മുമ്പ് സ്വന്തം വസതിയിൽ നടത്തിയ യോഗത്തിലാണ് എക്സിറ്റ് പോൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ‘ജാമ്യം ലഭിച്ച 21 ദിവസം അവിസ്മരണീയമായിരുന്നു. ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതിക്ക് നന്ദി.’ കെജ്‌രിവാൾ പറഞ്ഞു. ഒരു നിമിഷം പോലും വെറുതെ ഇരുന്നില്ലെന്നും രാജ്യത്തെ രക്ഷിക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികൾക്ക് വേണ്ടിയും പ്രചാരണം നടത്തിയെന്നും കെജ്‌രിവാൾ പ്രതികരിച്ചു.

താൻ അഴിമതി നടത്തിയതിന്റെ പേരിലല്ല ജയിലിലായത് എന്നും ഏകാധിപത്യത്തിനെതിരെ സംസാരിച്ചതിനാണ് തന്റെ കേന്ദ്ര സർക്കാർ ഇഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തതതെന്നും കെജ്‌രിവാൾ പറഞ്ഞു. എക്സിറ്റ് പോൾ വെറും മൈൻഡ് ഗെയിം ആണെന്നും വോട്ടെണ്ണലിലെ അട്ടിമറി സാധ്യതയാണ് ഇത് സൂചന നൽകുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ ബൂത്തിൽ തുടരണമെന്നും രണ്ട്, മൂന്ന് റൗണ്ടിൽ പിറകിലായാൽ പ്രവർത്തകർ ഇറങ്ങി പോവരുതെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. വിവി പാറ്റും ഇവിഎമ്മും ഒത്ത് നോക്കിയ ശേഷം മാത്രമേ മടങ്ങാവൂ എന്നും അദ്ദേഹം കൂട്ടിചേർത്തു.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജയിലിലേക്ക് മടങ്ങുന്നതിന് മു​മ്പായി രാജ്ഘട്ടിലെ ഗാന്ധിസ്മാരകവും കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രവും കെജ്‌രിവാൾ സന്ദർശിച്ചു. ഭാര്യ സുനിത കെജ്‌രിവാൾ, ഡൽഹി മന്ത്രിമാരായ അതിഷി, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, രാജ്യസഭാ എംപിമാരായ സഞ്ജയ് സിംഗ്, സന്ദീപ് പഥക് എന്നിവരും നേതാക്കളായ ദുർഗേഷ് പതക്, രാഖി ബിർള, റീന ഗുപ്ത എന്നിവരും എഎപി അധ്യക്ഷനൊപ്പമുണ്ടായിരുന്നു.