Home Blog Page 2646

വാർത്താ നോട്ടം

2024 ജൂൺ 07 വെള്ളി

BREAKING NEWS

?ഗുജറാത്തിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു

? വ്യാജ്യ ആധാറുമായി പാർലമെൻ്റിൽ പ്രവേശിക്കാൻ ശ്രമിച്ച മൂന്ന് പേരെ സി ഐ എസ് എഫ് അറസ്റ്റ് ചെയ്തു.

?ആതിരപ്പള്ളിയിൽ കിണറ്റിൽ വീണ പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചു

?പാനൂരിൽ വനിതാ ലീഗ് പ്രവർത്തകർക്ക് ഷാഫി പറമ്പിലിൻ്റെ റോഡ് ഷോയിൽ പങ്കെടുക്കുന്നതിന് വിലക്ക്

?കേരളീയം?

? ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്‌കരണത്തില്‍ ഇനി വിട്ടുവീഴ്ചയില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. എല്ലാം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇനി ചര്‍ച്ചയില്ലെന്നും, ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷകര്‍ എത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന പുതിയ നിബന്ധനയില്‍ നിന്ന് പിന്മാറില്ലെന്നും മന്ത്രി അറിയിച്ചു.

? എണ്ണായിരത്തിലേറെ ഹയര്‍ സെക്കന്ററി അധ്യാപകരുടെ ശമ്പളം മുടങ്ങിയതായി റിപ്പോര്‍ട്ട്. ട്രാന്‍സ്ഫര്‍ പട്ടികയില്‍ ഉള്‍പ്പെട്ട അധ്യാപകരുടെ ശമ്പളമാണ് മുടങ്ങിയത്. ട്രാന്‍സ്ഫര്‍ ചോദ്യം ചെയ്ത് ഇവര്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു.

? ഇടത് മുന്നണിയുടെ കനത്ത തോല്‍വിയില്‍ സിപിഎമ്മിനെ ശക്തമായി വിമര്‍ശിച്ച് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. രണ്ടാം പിണറായി സര്‍ക്കാരിന് നിലവാര തകര്‍ച്ചയാണ്. ഇനിയും പാഠം പഠിച്ചില്ലെങ്കില്‍ ബംഗാളിന്റെയും ത്രിപുരയുടെയും ഗതി വരുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.

? പാനൂര്‍ ബോംബ് സ്ഫോടനക്കേസിലെ ഒന്നാം പ്രതി വിനീഷ് അറസ്റ്റില്‍. ബോംബ് നിര്‍മാണത്തിന്റെ മുഖ്യസൂത്രധാരന്‍ വിനീഷെന്നാണ് പൊലീസ്
പറയുന്നത്.

? കോഴിക്കോട് നൊച്ചാട് അനു കൊലക്കേസില്‍ പേരാമ്പ്ര പൊലീസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചു . കൊണ്ടോട്ടി സ്വദേശിയായ പ്രതി മുജീബ് റഹ്‌മാന് എതിരെ കൊലപാതകവും കവര്‍ച്ചയുമടക്കം 9 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. .

? കേരളത്തില്‍ മഴ അതിശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

? കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്. വീട്, സ്‌കൂള്‍, കടകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലായിടത്തും കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.

?? ദേശീയം ??

? ബിജെപി നേതാക്കളായ നരേന്ദ്രമോദിയും അമിത് ഷായും തിരഞ്ഞെടുപ്പിന്റെ മറവില്‍ ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണം.

? കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സ്റ്റോക്ക് മാര്‍ക്കറ്റ് അഴിമതി ആരോപണം തെറ്റെന്നും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയാണ് രാഹുലിനെന്നും ബിജെപി നേതാവ് പിയൂഷ് ഗോയല്‍.

? ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴിതെറ്റി രണ്ട് മലയാളികളടക്കം ട്രക്കിംഗ് സംഘത്തിലെ 5 പേര്‍ മരിച്ചു. വഴി തെറ്റിപ്പോയ നാലുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

? ലൈംഗികാതിക്രമ
ക്കേസില്‍ പ്രതിയായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജാമ്യമില്ല. ജനപ്രതിനിധികളുടെ പ്രത്യേക കോടതി പ്രജ്വലിനെ നാല് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 10 വരെയാണ് പ്രജ്വലിന്റെ കസ്റ്റഡി കാലാവധി.

? 40% കമ്മീഷന്‍ സര്‍ക്കാര്‍ എന്ന് കഴിഞ്ഞ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച കേസില്‍ രാഹുല്‍ ഗാന്ധി നാളെ ബെംഗളൂരു കോടതിയില്‍ ഹാജരാകും . സിദ്ധരാമയ്യയും ഡികെ ശിവകുമാറും കേസില്‍ പ്രതികളാണ്. ഇവര്‍ക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.

? കര്‍ണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്ര വാത്മീകി കോര്‍പ്പറേഷന്‍ അഴിമതിയെ തുടര്‍ന്ന് രാജിവച്ചു. സര്‍ക്കാര്‍ ജീവനക്കാരന്റെ ആത്മഹത്യയെ തുടര്‍ന്ന് 187 കോടിയുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തായതോടെയാണ് രാജി.

?ചണ്ഡിഗഡ് എയര്‍പോര്‍ട്ടില്‍ വച്ച് സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥ കങ്കണ റണാവത്തിന്റെ മുഖത്തടിച്ചു എന്ന പരാതിയില്‍ വനിത കോണ്‍സ്റ്റബിള്‍ കുല്‍വീന്ദര്‍ കൗറിനെ സി ഐ എസ് എഫ് സസ്പെന്‍ഡ് ചെയ്തു.

? പതിനെട്ടാമത് ലോക്‌സഭയില്‍ 100 സീറ്റ് തികച്ച് കോണ്‍ഗ്രസ്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച വിശാല്‍ പാട്ടീല്‍ പിന്തുണയുമായി എത്തിയതോടെയാണ് കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെ അംഗബലം നൂറായത്. ഇതോടെ ഇന്ത്യമുന്നണിയുടെ അംഗസംഖ്യ 234 ആകും.

?? അന്തർദേശീയം ??

? സാങ്കേതിക പ്രശ്നങ്ങള്‍ അതിജീവിച്ച് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ഫ്ലോറിഡയില്‍ നിന്ന് വിക്ഷേപിച്ച സ്റ്റാര്‍ലൈനര്‍ ഏകദേശം 27 മണിക്കൂര്‍ യാത്ര ചെയ്താണ് നിലയത്തില്‍ എത്തിയത്. ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറുമാണ് സ്റ്റാര്‍ലൈനര്‍ പേടകത്തിലെ യാത്രികര്‍.

? കായികം ?

? ഇന്ത്യന്‍ കാല്‍പ്പന്തു കളിയുടെ നായകന്‍ സുനില്‍ ഛേത്രി ഫുട്ബോളില്‍ നിന്ന് വിടവാങ്ങി. വിടവാങ്ങല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ മികച്ച കളി പുറത്തെടുത്തിട്ടും കുവൈത്തിനോട് ഇന്ത്യ ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു.

? ടി20 ലോകകപ്പില്‍ പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ അട്ടിമറിച്ച് ആതിഥേയരായ യുഎസ്എ. നിശ്ചിത 20 ഓവറില്‍ ഇരുടീമുകളും 159 റണ്‍സെടുത്തപ്പോള്‍ കളി സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. സൂപ്പര്‍ ഓവറില്‍ യുഎസ്എ നേടിയ 18 റണ്‍സിനു പകരം 13 റണ്‍സ് മാത്രമാണ് പാകിസ്ഥാന് നേടാനായത്.

?ടി 20യിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ സ്‌കോട്ലണ്ട് നമീബിയയെ 5 വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത നമീബിയ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സ്‌കോട്ലണ്ട് 9 ബോളുകള്‍ ശേഷിക്കേ, 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

? പോളണ്ടിന്റെ ഇഗ സ്വിയാടെക് തുടര്‍ച്ചയായ മൂന്നാം തവണയും ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍. സെമിയില്‍ യു.എസിന്റെ മൂന്നാം സീഡ് കൊക്കോ ഗാഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഇഗയുടെ ഫൈനല്‍ പ്രവേശനം

പതിമൂന്നുവയസുകാരനെ ഗുരുതരമായി പരിക്കേല്‍പ്പിച്ച സംരക്ഷകനായ പ്രതി പിടിയില്‍


കരുനാഗപ്പള്ളി.പതിമൂന്നുവയസുകാരനെ മര്‍ദ്ദിച്ച് ഗരുതരമായി പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. ആയണിവേല്‍ക്കുളങ്ങര, കേഴിക്കോട്, ചാലില്‍ തെക്കതില്‍, ജലാലൂദീന്‍കുഞ്ഞ് ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച്ച രാത്രി 10.30 മണിയോടെ കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള പ്രതി, ടിയാന്റെ നിര്‍ദ്ദേശങ്ങള്‍ കുട്ടി അനുസരിച്ചില്ല എന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്. കേബിള്‍ വയറുകൊണ്ട് പ്രതി കുട്ടിയുടെ തോളിലും പുറത്തു അടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തു.

കുട്ടി കരഞ്ഞപ്പോള്‍ വയില്‍ തോര്‍ത്ത് തിരുകി കയറ്റിയ ശേഷം സൈക്കിള്‍ പൂട്ടിവെക്കാന്‍ ഉപയോഗിക്കുന്ന ചങ്ങലകൊണ്ട് കൈ ജനല്‍കമ്പിയില്‍ കെട്ടുകയും കേബിള്‍ വയര്‍ കൊണ്ട് മാരകമായി മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ ഷോള്‍ഡര്‍ ഭാഗത്തെ അസ്ഥിക്ക് പൊട്ടലുണ്ടാവുകയും ചെയ്യ്തു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ മോഹിതിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷിജു, ഷാജിമോന്‍, റഹീം, എ.എസ്.ഐ പ്രമോദ് എന്നി വരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ക്ഷേത്രഭരണ സമിതി സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു

ശാസ്താംകോട്ട.ക്ഷേത്രഭരണ സമിതി സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു.പോരുവഴി അമ്പലത്തും ഭാഗം തവണൂർകാവ് ഭരണസമിതി സെക്രട്ടറി ശാസ്താംനട വടക്കേവീട്ടിൽ (നടവടക്കതിൽ) വി കെ ശശിധരൻ പിള്ള(71)ആണ് മരിച്ചത്.ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ അഞ്ചിന് കുന്നിക്കോട് ഭാഗത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബൈക്കില്‍ ഇടിച്ചാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തിന്‍റെ കാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആസുപത്രിയില്‍ വച്ച്മുറിച്ചു നീക്കി. ചികില്‍സയില്‍ കഴിയവേ ഇന്നലെയാണ് മരണം. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധം,22-ാം പ്രതി പിടിയില്‍

പാലക്കാട്.ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്. 22 ആം പ്രതി കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി ഷെയ്ഖ് അഫ്സൽ പിടിയിൽ. എഎസ്പി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഷെയ്ഖ് അഫ്സലിനെ പിടികൂടിയത്

പൊള്ളാച്ചിയിൽ ഭാര്യ വീട്ടിൽ നിന്നായിരുന്നു അറസ്റ്റ്. കേസിൽ ഇതോടെ 22 പേർ അറസ്റ്റിലായി

അതിശക്തമായ മഴ തുടരും, ഇന്ന് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് ആണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. റായലസീമക്കും കർണാടക തീരദേശത്തിനും മുകളിലായി രണ്ട് ചക്രവാത ചുഴി നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കേരളതീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശവും കടലാക്രമണ സാധ്യതയും നിലനിൽക്കുന്നതിനാൽ തീരദേശ മേഖലകളിൽ ജാഗ്രത പാലിക്കണം. കേരള – ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

ലോകകപ്പിൽ അമേരിക്കൻ അട്ടിമറി…. പാകിസ്ഥാനെ തകർത്തെറിഞ്ഞു

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ അട്ടിമറി ജയവുമായി ആതിഥേയരായ യുഎസ്എ. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഇരുടീമും സമനിലയില്‍ എത്തിയതോടെ സൂപ്പര്‍ ഓവറിലാണ് വിധി നിര്‍ണയിച്ചത്. നിശ്ചിത 20 ഓവറില്‍ ഇരുടീമും 159 റണ്‍സെടുത്തപ്പോള്‍ കളി സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ അഞ്ചുറണ്‍സിന് ആണ് പാകിസ്ഥാനെ അമേരിക്ക തോല്‍പ്പിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പാകിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 159 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎസ്എ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അത്രതന്നെ റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റുകള്‍ കൈയില്‍നില്‍ക്കേ, 24 പന്തില്‍ 34 റണ്‍സ് മാത്രമെടുത്താല്‍ വിജയിക്കാമായിരുന്ന കളിയാണ് യുഎസ്എ സമനിലയിലേക്ക് എത്തിച്ചത്. 17, 18, 19 ഓവറുകളെറിഞ്ഞ നസീം ഷാ, ഷഹീന്‍ അഫ്രീദി, ആമിര്‍ എന്നിവര്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചതാണ് കളി അമേരിക്കയെ സമ്മര്‍ദ്ദത്തിലേക്ക് നയിച്ചത്.
അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സ്. ക്രീസിലുണ്ടായിരുന്ന നിതീഷ് കുമാറും ആരോണ്‍ ജോണ്‍സും ചേര്‍ന്ന് 14 റണ്‍സെടുത്ത് സമനിലയിലെത്തിച്ചതോടെ കളി സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ യുഎസ്എ ആണ് ആദ്യം ബാറ്റുചെയ്തത്. സൂപ്പര്‍ ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ യുഎസ് 18 റണ്‍സ് ആണ് നേടിയത്. 19 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സ് മാത്രമാണ് ചേര്‍ക്കാന്‍ സാധിച്ചത്. ഇതോടെ യുഎസിന് അഞ്ച് റണ്‍സ് ജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎസ്എ നിശ്ചിത ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ അത്രതന്നെ നേടി. ക്യാപ്റ്റന്‍ ബാബര്‍ അസം നേടിയ 44 റണ്‍സാണ് (43 പന്തില്‍) പാകിസ്ഥാന്റെ വ്യക്തിഗത ടോപ് സ്‌കോര്‍. 38 പന്തില്‍ 50 റണ്‍സ് നേടി തിളങ്ങിയ ക്യാപ്റ്റന്‍ മൊണാങ്ക് പട്ടേലാണ് യുഎസ് ജയം എളുപ്പമാക്കിയത്. യുഎസ്എയ്ക്കുവേണ്ടി ആന്‍ഡ്രീസ് ഗൗസ് (26 പന്തില്‍ 35), ആരോണ്‍ ജോണ്‍സ് (26 പന്തില്‍ 36), നിതീഷ് കുമാര്‍ (14 പന്തില്‍ 14) എന്നിവരും തിളങ്ങി.

മൂന്നാം മോദി സർക്കാർ, മന്ത്രിസഭയിൽ ആരൊക്കെ

ന്യൂഡെല്‍ഹി. മൂന്നാം മോദി സർക്കാർ മന്ത്രിസഭയിൽ ആരൊക്കെ എന്നതിൽ സസ്പെൻസ് തുടരുന്നു. ആഭ്യന്തര മന്ത്രിസ്ഥാനത്തേക്ക് രാജനാഥ് സിംഗിന്റെ പേര് പരിഗണയില്ലെന്ന് വിവരം. നിർമ്മല സിതാരാമനും സുപ്രധാന വകുപ്പ് നൽകാൻ നീക്കം. കേരളത്തിൽ നിന്നുള്ള സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ലഭിചേക്കും. മൂന്നാം നരേന്ദ്രമോദി സർക്കാരിൽ അമിത് ഷാ മന്ത്രിയായി തുടരും.ആഭ്യന്തരവകുപ്പ് തന്നെയാകും അമിത് ഷാ കൈകാര്യം ചെയ്യുക എന്ന് വിവരം. നരേന്ദ്രമോദി മന്ത്രിസഭയുടെ ഘടനയിൽ ഏകദേശ ധാരണയായി. ഞായറാഴ്ച മോദിക്കൊപ്പം ചുമതല ഏൽക്കുക 57 ഓളം മന്ത്രിമാർ. മന്ത്രിസഭയിൽ 24 അംഗങ്ങൾക്ക് ക്യാബിനറ്റ് പദവിുണ്ടാകും. 9 സ്വതന്ത്ര ചുമതലയുള്ള അംഗങ്ങൾ. 24 പേർ സഹ മന്ത്രിമാർ എന്നിങ്ങനെയാവും ഘടന.

ഇന്നു ചേരുന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗവും അതിനുശേഷം ഉള്ള അന്തിമഘട്ട ചർച്ചകളും പൂർത്തിയാകുന്നതോടെ മൂന്നാം മോദി സർക്കാരിന്റെ ചിത്രം വ്യക്തമാകും. എൻഡിഎ ഘടകകക്ഷികളുടെ സമ്മർദ്ദം നിലനിൽക്കുന്നതിനാൽ സസൂക്ഷ്മം പരിശോധിച്ചാണ് സർക്കാർ രൂപീകരണത്തിലേക്ക് പാർട്ടി കടക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യക്ക് ഇത്തവണ ഇടം ലഭിച്ചേക്കില്ലെന്നാണ് വിവരം. എന്നാൽ പീയൂഷ് ഗോയലിനും നിതിൻ ഗഡ്ഗരിക്കും ഇത്തവണയും മന്ത്രി പദം ലഭിക്കാനാണ് സാധ്യത. രാജനാഥ് സിംഗ് സുപ്രധാന വകുപ്പ് ഏറ്റെടുക്കും എന്നാണ് വിവരം. നിലവിലെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ കുറി മന്ത്രിസ്ഥാനം വഹിക്കാനും സാധ്യതയുണ്ട്.

സ്മൃതി ഇറാനി, മനേക ഗാന്ധി എന്നീ ബിജെപിയുടെ പ്രധാന വനിതാ മുഖങ്ങൾ തോറ്റതോടെ നിർമ്മല സീതാരാമൻ മന്ത്രിസഭയിൽ ഇടം പിടിക്കും എന്നത് ഏതാണ്ട് ഉറപ്പായി.ആർഎസ്എസ് അനുനയത്തിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ , മനോഹർലാൽ ഖട്ടർ എന്നിവർ പ്രധാന വകുപ്പുകളിലേക്ക് തന്നെ പരിഗണിക്കപ്പെടും. കേരളത്തിൽ ഏക സീറ്റിൽ വിജയിച്ച സുരേഷ് ഗോപിക്കും അർഹിക്കുന്ന പ്രാധാന്യം മന്ത്രിസഭയിൽ നൽകിയേക്കും. എൻഡിഎ ഘടകകക്ഷി നേതാവായ ചിറാഗ് പസ്വാനും ക്യാബിനറ്റ് പദവി ലഭിച്ചേക്കും.സഹമന്ത്രി സ്ഥാനം നൽകി ഘടകകക്ഷി നേതാക്കളെ അനുനിയിപ്പിക്കാനാണ് ബിജെപി നീക്കം.ഒഡീഷ, തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാർക്ക് മന്ത്രിസഭയിൽ കൂടുതൽ പരിഗണന ലഭിക്കാനാണ് സാധ്യത

കുഞ്ഞൻ ബസുകളുമായി ഗണേഷ്, പരീക്ഷണഓട്ടം കൊട്ടാരക്കര-പത്തനാപുരം റൂട്ടിൽ

തിരുവനന്തപുരം . വീണ്ടും കുഞ്ഞൻ ബസുകളുമായി കെഎസ്ആർടിസി. 32 സീറ്റുള്ള മിനി ഓർഡിനറി ബസ്സിന്റെ ട്രയൽ റൺ നടത്തിയത് മന്ത്രി കെ ബി ഗണേഷ് കുമാർ . 10 ദിവസത്തേക്ക് കുഞ്ഞൻ ബസ്സോടുക കൊട്ടാരക്കര-പത്തനാപുരം റൂട്ടിൽ.

2004ൽ ഗതാഗത മന്ത്രിയായിരിക്കുമ്പോൾ ഗണേഷ് കുമാർ നടത്തിയ പരീക്ഷണമാണ് കെഎസ്ആർടിസിയുടെ മിനി ബസ്. വലിയ ബസ്സുകൾക്ക് പോകാൻ കഴിയാത്ത ചെറുവഴികളും ഇടറോഡുകളും മിനി ബസിന്റെ സഞ്ചാര പാതയായി. ലാഭകരമായ പദ്ധതി ആയിരുന്നെങ്കിലും മിനി ബസിന് ആയുസ് അധികം ഉണ്ടായില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ബസ് മാത്രമായി ചുരുങ്ങിയിരുന്നു. വീണ്ടും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലേക്ക് പദ്ധതി എത്തിക്കുകയാണ് ഗതാഗത മന്ത്രിയുടെ പുതിയ പരീക്ഷണം. കൂടുതൽ ബസുകൾ വാങ്ങുന്നതിൽ തീരുമാനം ട്രയൽ സർവീസുകൾക്ക് ശേഷം എന്നും മന്ത്രി.

ആധുനിക സംവിധാനങ്ങൾ പലതുണ്ട് പുതിയ ബസിൽ. ഡാഷ് ബോർഡ് ക്യാമറ, ടെലിഷൻ തുടങ്ങി പ്രത്യേകളേറെ. മലയോര മേഖലകളിൽ ഉൾപ്പെടെ സർവീസ് നടത്താനാണ് ലക്ഷ്യം. ഡീസൽ ചിലവ് കുറയ്ക്കും എന്നും അധികൃതർ കണക്കുകൂട്ടുന്നു.

മുരളി മൂളിയാല്‍,ഉപതിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ കോൺഗ്രസ്

തിരുവനന്തപുരം. ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് ശേഷം ഉപതിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ കോൺഗ്രസ്. കെപിസിസി നേതൃയോഗം അടുത്തയാഴ്ച ചേരാനാണ് ആലോചന. ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അനൗദ്യോഗിക ചർച്ചയും പാർട്ടിക്കുള്ളിൽ ആരംഭിച്ചു.

ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് കോൺഗ്രസിനു മുന്നിലെ പ്രധാന അജണ്ട. രാഹുൽ ഗാന്ധി രാജി വെച്ചാൽ വയനാട്ടിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. ഉപതെരഞ്ഞെടുപ്പുകൾക്കൊപ്പം ഇടഞ്ഞു നിൽക്കുന്ന കെ മുരളീധരനെ അനുനയിപ്പിക്കാനും നീക്കങ്ങൾ ആരംഭിച്ചു. ഈ മാസം 12ന് യുഡിഎഫ് നേതൃയോഗം ചേരുകയാണ്. അതിന് പിന്നാലെ കെപിസിസി നേതൃയോഗവും ചേരും. പുതുപ്പള്ളിയിലേതിന് സമാനമായി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ് യു.ഡി.എഫ് ആലോചന. ഒട്ടും വൈകാതെ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് പോകാന്ഒ‍രുങ്ങുകയാണ് കോൺഗ്രസ്. കെ മുരളീധരൻ സമ്മതിക്കുകയാണെങ്കിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മറ്റൊരു പേര് ഉയരില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെയാണ് ഷാഫി പറമ്പിലിന് താൽപര്യം.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കാം എന്ന താല്പര്യക്കാരനാണ്. കെപിസിസി വൈസ് പ്രസിഡൻ്റ് വി.ടി ബൽറാമിൻ്റെ പേരും ആലോചനയിലുണ്ട്. ചേലക്കരയിൽ രമ്യാ ഹരിദാസിനാണ് പ്രഥമ പരിഗണന. ആലത്തൂരിൽ വിജയിച്ചെങ്കിലും മന്ത്രി കെ. രാധാകൃഷ്ണന് സ്വന്തം മണ്ഡലമായ ചേലക്കരയിൽ 5000 ത്തിനടുത്ത് ലീഡ് മാത്രമായിരുന്നു ലഭിച്ചത്. രമ്യ ഹരിദാസിനെ പരിഗണിക്കാനുള്ള പ്രധാന കാരണം ഇതാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് പരാജയപ്പെട്ടതിന് പിന്നാലെ ഷാനിമോള് ഉസ്മാനെ, അരൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച മുൻ അനുഭവവും പാർട്ടിക്ക് മുൻപിൽ ഉണ്ട്. രാഹുൽ ഗാന്ധി വയനാട് ഒഴിയുന്ന പക്ഷം ആര് എന്നതിലും ചർച്ചകൾ ആരംഭിച്ചു. തീരുമാനം ഹൈക്കമാൻഡിൻ്റേതാണെങ്കിലും കെ മുരളീധരനെ സജീവ പരിഗണനയിലുണ്ട്. പ്രിയങ്ക ഗാന്ധിയുടെ പേരും ആലോചിക്കുന്നുണ്ട്.

ചെള്ളിനെ ഓടിക്കാൻ പുറത്ത് ലൈറ്റിടവെ ഷോക്കേറ്റ് മരിച്ചു

കൊട്ടാരക്കര : ലൈറ്റിൻ്റെ കണക്ഷൻ എടുക്കവെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഉമ്മന്നൂർ ചെറുവല്ലൂർ പ്രവീൺ ഭവനിൽ പ്രവീൺ ( 42 ) ആണ് മരിച്ചത്. ടാപ്പിംഗ് തൊഴിലാളിയാണ്. ബുധൻ രാത്രി 9 നായിരുന്നു സംഭവം.
വീടിനുള്ളിലെ ചെള്ളിനെ വീട്ടിൻ മുറ്റത്ത് വെള്ള തുണി വിരിച്ച് വൈദ്യുതി ലൈറ്റിട്ട് പുറത്തേക്ക് പായിക്കാൻ ശ്രമിക്ക വെയാണ് ഷോക്കേറ്റത്. ഉടൻ തന്നെ വയക്കലിൽ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപ ത്രിയിലും എത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ : ശശിധരൻ, അമ്മ : ശാന്ത, ഭാര്യ : സൗമ്യ, മക്കൾ : സൗരവ്, പ്രിൻസ്.