Home Blog Page 2642

മൂന്നാം മോദി മന്ത്രി സഭയിൽ ആരൊക്കെ,കേരളത്തിന് എന്താകും

ന്യൂഡെല്‍ഹി.മൂന്നാം മോദി മന്ത്രി സഭയിൽ മുൻ മന്ത്രി സഭയിലെ പ്രധാന നേതാക്കൾ എല്ലാം തുടരുമെന്ന് സൂചന.ആഭ്യന്തര മന്ത്രി സ്ഥാനത്ത് അമിത് ഷ യും പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിങ്ങും തുടർന്നേക്കും. കേരളത്തിൽ നിന്നും സുരേഷ് ഗോപിക്ക് പുറമേ രാജീവ്‌ ചന്ദ്രശേഖറും മന്ത്രി സഭയിൽ ഉൾപ്പെടാൻ സാധ്യത. മന്ത്രി സഭയിൽ വനിതകൾക്ക് കൂടുതൽ അവസരം നൽകിയേക്കും എന്ന് സൂചന. നിര്‍മ്മല സീതാരാമനെ കൊണ്ടുവന്നേക്കും.

നിർണായക വകുപ്പുകൾ സഖ്യ കക്ഷികൾക്ക് വിട്ടു നൽകേണ്ട എന്നാണ് ബിജെപി യുടെ തീരുമാനം. പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിങ്ങും,ആഭ്യന്തര മന്ത്രിസ്ഥാനത്ത് അമിത് ഷായും തുടരും.നിതിൻ ഗഡ് കരി,എസ് ജയശങ്കർ,
പീയുഷ് ഗോയൽ, നിർമല സീതാരാമൻ,അടക്കം രണ്ടാം മോദി മന്ത്രി സഭയിലെ മുതിർന്ന മന്ത്രിമാർ എല്ലാവർക്കും ഇത്തവണയും മന്ത്രി സ്ഥാനം ലഭിച്ചേക്കും. ബിജെപി അധ്യക്ഷൻ ജെ പി നദ്ധയും മന്ത്രി സഭയിൽ ഉണ്ടാകും.

മുൻമുഖ്യ മന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, മനോഹർ ലാൽ ഖട്ടാർ എന്നിവരും ഇത്തവണ മന്ത്രി മാരാകും

കേരളത്തിൽ നിന്നും
സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ഉറപ്പെ ന്നാണ് പാർട്ടി നേതൃത്വത്തിൽ നിന്നും ലഭിക്കുന്ന വിവരം. രാജീവ്‌ ചന്ദ്ര ശേഖറിനും മന്ത്രി സഭയിൽ ഇടമുണ്ടാകും എന്നാണ് സൂചന. തമിഴ് നാട്ടിൽ നിന്നും സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ യെ മന്ത്രി സഭയിൽ എടുക്കുന്നതും പരിഗണനയിൽ ഉണ്ട്.

കർണ്ണാടകയിൽ നിന്നും എച് ഡി കുമാര സ്വാമി അടക്കം 3 മന്ത്രിമാർ ഉണ്ടാകും.രണ്ടാം മോദി. മന്ത്രി സഭയിൽ ബിജെപി ക്ക് തലവേദന യായ റെയിൽവേ വകുപ്പ് ജെ ഡി യു വിനും കൃഷി വകുപ്പ് ടിഡിപി ക്കും നൽകുന്നത് പരിഗണയിൽ ഉണ്ട്.

മൂന്നാം മോദി മന്ത്രി സഭയിൽ വനിതകൾക്കും, പുതു മുഖങ്ങൾക്കും കൂടുതൽ അവസരം നൽകുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിൽ നിന്നും ലഭിക്കുന്ന വിവരം.

ഡെൽഹിയിൽ തീപിടുത്തം 3 പേർ മരിച്ചു

ന്യൂ ഡെൽഹി : കനത്ത ചൂട് തുടരുന്നതിനിടെ ഡെൽഹി നരേലാൽ വ്യവസായ മേഖലയിൽ ഫാക്ടറിക്ക് തീപിടിച്ച് 3 പേർ മരിച്ചു. 6 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു .ഗ്യാസ് ചോർച്ചയാണ് കാരണമായി പറയുന്നത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു. പോലീസ് കേസ് എടുത്തു.

നോർവെ ചെസ്, ആർ പ്രഗ്നാനന്ദയ്ക്ക് വീണ്ടും അട്ടിമറി ജയം

നോർവെ ചെസ്സിൽ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയ്ക്ക് വീണ്ടും അട്ടിമറി ജയം . ലോക രണ്ടാം നമ്പറും നിലവിലെ ചാമ്പ്യനുമായ ഹിക്കാരു നക്കാമുറയെ തോൽപ്പിച്ചു, നേരത്തെ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസൻ, ഫാബിയാനോ കരുവാന എന്നീ വമ്പന്മാരെയും പ്രഗ്നാനന്ദ തോൽപ്പിച്ചിരുന്നു.

ഈ ജയത്തോടെ ടൂർണമെന്റിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും ഇന്ത്യൻ താരത്തിനായി . കിരീടം മാഗ്നസ് കാൾസനാണ് . പതിനേഴര പോയിന്റോടെയാണ് കാൾസൻ ജേതാവായത്. നോർവെ ചെസ്സിൽ ആറാം തവണയാണ് കാൾസൻ കിരീടം നേടുന്നത്

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും, ഇന്ത്യ മുന്നണി ചെയർമാൻ പദത്തിൽ ആര്?

ന്യൂഡെല്‍ഹി. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായാൽ ഇന്ത്യ മുന്നണി ചെയർമാൻ പദത്തിൽ വിട്ട് വീഴ്ചയ്ക്ക് ഒരുങ്ങി കോൺഗ്രസ്‌. മുന്നണിയുടെ അധ്യക്ഷസ്ഥാനം ശരത് പവാറിനോ അഖിലേഷിനോ നൽകാൻ നീക്കം. പ്രതിപക്ഷ നേതൃസ്ഥാനവും അധ്യക്ഷ സ്ഥാനവും ഒരു പാർട്ടിയിൽ നിന്ന് വേണ്ടെന്ന തീരുമാനത്തിൽ കോൺഗ്രസ്. അഭിപ്രായം ഘടകകക്ഷി നേതാക്കളോട് തേടും.

ഇന്ത്യ സഖ്യ രൂപീകരണത്തിന് പിന്നാലെ ചെയർമാൻ സ്ഥാനവും കൺവീനർ സ്ഥാനവും മുന്നണിയിൽ സജീവ ചർച്ചയായിരുന്നു. ഇന്ന് എൻഡിഎയ്ക്കൊപ്പമുള്ള നിതീഷ് കുമാറിനെ ഇന്ത്യ മുന്നണിയുടെ കൺവീനർ സ്ഥാനത്തേക്ക് അന്ന് പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചില്ല. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യം നില നിന്നത് കൊണ്ടുതന്നെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയെ ഇന്ത്യ മുന്നണിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കുകയായിരുന്നു. ഭൂരിപക്ഷം നേതാക്കളും ഖാർഗെയുടെ പേര് നിർദ്ദേശിച്ചതോടെയാണ് പദവി ഏറ്റെടുത്തത്. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 101 സീറ്റ് ലഭിച്ചതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രാഹുൽഗാന്ധിയെ കൊണ്ടുവരാനാണ് കോൺഗ്രസിന്റെ ശ്രമം. കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം മല്ലികാർജുന ഖാർഗെ തുടരുന്നതിനാൽ മുന്നണിയുടെ അധ്യക്ഷ സ്ഥാനം ഒഴിയാൻ ഖാർഗെ താല്പര്യം അറിയിച്ചതാണ് വിവരം.

ഘടകകക്ഷി നേതാക്കളിൽ ഒരാൾക്ക് മുന്നണിയുടെ അധ്യക്ഷ സ്ഥാനം നൽകിക്കൊണ്ട് സഖ്യത്തിന് കെട്ടുറപ്പ് ശക്തമാക്കാനുമാണ് ശ്രമം.അങ്ങനെയെങ്കിൽ ശരത് പവാറിലേക്കാണ് അധ്യക്ഷ സ്ഥാനം വച്ചുനീട്ടുന്നത്. ശിവസേന ഉദ്ദവ് വിഭാഗവുമായി അടുത്ത ബന്ധം പവാറിനുള്ളത് കൊണ്ട് തന്നെ അധ്യക്ഷസ്ഥാനം നൽകുന്നതിലൂടെ ആ കെട്ടുറപ്പും ദൃഢമാകും. യുപിയിലെ വിജയം ദേശീയതലത്തിൽ ഇന്ത്യ മുന്നണിക്ക് മേൽക്കൈ സൃഷ്ടിച്ചത് കൊണ്ട് തന്നെ അഖിലേഷ് യാദവിന്റെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. മൂന്നാം മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വിശാലയോഗം ചേരാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം. ആ യോഗത്തിൽ അധ്യക്ഷസ്ഥാനം സംബന്ധിച്ചുള്ളതിൽ അന്തിമ തീരുമാനം കൈക്കൊള്ളും.

വയനാട്ടില്‍ വിദ്യാര്‍ഥിക്ക് നേരെ സഹപാഠികളുടെ ആക്രമണം,അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍

വയനാട്. മൂലങ്കാവ് ഗവണ്‍മെന്‍റ് സ്കൂളില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍.

സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനെയാണ് കത്രികകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. കുട്ടിയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായതായി ശബരിനാഥന്‍റെ ബന്ധുക്കള്‍ ആരോപിച്ചു

ഇന്നലെ ഉച്ചയോടെയാണ് ശബരിനാഥനെ ക്ലാസില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി മര്‍ദിച്ചത്. മര്‍ദനത്തിനിടെ കത്രികകൊണ്ട് കുത്തി. നെഞ്ചിലും മുഖത്തുമാണ് പരിക്ക്. ഒരു ചെവിയില്‍ കമ്മല്‍ ധരിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ തുളഞ്ഞുകയറിയ കമ്മല്‍ ആശുപത്രിയില്‍ എത്തിയാണ് പുറത്തെടുത്തത്. വിദ്യാര്‍ത്ഥിയെ ആദ്യം നായ്ക്കട്ടിയിലെ ആശുപത്രിയിലേക്ക് എത്തിച്ചത് അധ്യാപകരാണ്. ബന്ധുക്കളെത്തി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

അതേസമയം രാത്രിയില്‍ വന്ന ഡ്യൂട്ടി ഡോക്ടര്‍ മതിയായ ചികിത്സ നല്‍കാന്‍ തയാറായില്ലെന്നും പരിക്ക് ഗുരുതരമായിട്ടും ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദ്ദപ്പെടുത്തിയെന്നും ബന്ധുക്കള്‍ ആരോപിച്ചു

കുട്ടിയെ പിന്നീട് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സ്കൂളില്‍ അച്ചടക്ക സമിതി ചേര്‍ന്ന് അഞ്ച് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. പൊലീസ് ഇന്നലെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് വിവരങ്ങള്‍ തേടി. ഇന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുന്ന നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അമ്പലവയല്‍ എംജി റോഡില്‍ ലക്ഷ്മി വിഹാറിലെ ബിനേഷ് കുമാര്‍ – സ്മിത ദമ്പതികളുടെ മകനായ ശബരിനാഥന്‍ ഈ വര്‍ഷമാണ് മൂലങ്കാവ് സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ന്നത്

കോണ്‍ഗ്രസ് ഇന്ന് രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും

ന്യൂഡെല്‍ഹി. കോൺഗ്രസിൻറെ പാർലമെൻററി പാർട്ടിയോഗം ഇന്ന് രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും .തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി കോൺഗ്രസ് പ്രവർത്തകസമിതി യോഗവും ഇന്ന് ചേരും

വൈകിട്ട് അഞ്ചരയ്ക്ക് പാർലമെൻറ് സെൻട്രൽ ഹാളിൽ ചേരുന്ന പാർലമെൻററി പാർട്ടി മീറ്റിങ്ങിലാകും രാഹുൽഗാന്ധിയെ ലോക്സഭ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുക.പാർലമെൻററി പാർട്ടി ചെയർപേഴ്സൺ ആയി സോണിയ ഗാന്ധി തന്നെ തുടരാനാണ് സാധ്യത.പത്തുവർഷത്തിനുശേഷമാണ് ലോക്സഭയിൽ പ്രതിപക്ഷ നേതാവ് നേതൃസ്ഥാനത്തേക്ക് കോൺഗ്രസ് വീണ്ടും എത്തുന്നത്.ഒരു പാർട്ടിക്കും 10% സീറ്റുകൾ നേടാനാകാത്തതിനാൽ 2014 മുതൽ ലോക്സഭയിൽ പ്രതിപക്ഷ നേതാവ് പദം ഒഴിഞ്ഞുകിടക്കുകയായിരുന്നു.52 ൽ നിന്ന് 101 സീറ്റുകളിലേക്ക് കോൺഗ്രസ് എത്തിയതോടെ പ്രതിപക്ഷനേതാവ് പദവിയിലേക്ക് രാഹുൽ ഗാന്ധിയുടെ പേരിനാണ് മുൻതൂക്കം.

2019 ൽ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പദവികളിൽ നിന്ന് വിട്ടുനിന്ന രാഹുൽ ഗാന്ധി ഇക്കുറി ,കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയേക്കും.തെരഞ്ഞെടുപ്പ് ഫലം രാഹുലിന്‍റെ സ്വീകാര്യത കൂട്ടിയതും സമ്മർദ്ദത്തിന് കാരണമാകും.രാഹുലിനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ ഇന്ത്യ സഖ്യത്തിനും എതിർപ്പില്ല.ഗുജറാത്ത്, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടും ബംഗാളിലും മധ്യപ്രദേശിലുമേറ്റ തിരിച്ചടി ഇന്നത്തെ പ്രവർത്തകസമിതി യോഗത്തിൽ ചർച്ചയാകും

ഈ നാട് ഗ്രൂപ്പ് എംഡി റാമോജി റാവു അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്തമായ രാമോജി ഫിലിം സിറ്റി സ്ഥാപകനും നിര്‍മാതാവും മാധ്യമ അതികായനുമായ രാമോജി റാവു അന്തരിച്ചു. 87 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടവരേയാണ് അന്ത്യം.

രാമോജി റാവു എന്നറിയപ്പെടുന്ന ചെറുകുരി രാമോജി റാവു നിര്‍മ്മാതാവ്, വിദ്യാഭ്യാസ, പത്രപ്രവര്‍ത്തകന്‍, മാധ്യമ സംരംഭകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. രാമോജി ഫിലിം സിറ്റി, ഈനാട് പത്രം, ടിവി ചാനലുകളുടെ ഇടിവി നെറ്റ്വര്‍ക്ക്, ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഉഷാ കിരണ്‍ മൂവീസ്, മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, കലാഞ്ജലി ഷോപ്പിംഗ് മാള്‍, പ്രിയ അച്ചാറുകള്‍, മയൂരി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്നിവ അദ്ദേഹത്തിന്റെ ബിസിനസ് സംരംഭങ്ങളാണ്.

തെലുങ്ക് സിനിമയില്‍ നാല് ഫിലിംഫെയര്‍ അവാര്‍ഡുകളും ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്. പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2016 ല്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
ചെറുകുരി രാമോജി റാവു 1936 നവംബര്‍ 16 ന് ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപുടിയില്‍ ഒരു കാര്‍ഷിക കുടുംബത്തിലാണ് ജനിച്ചത് .കൃഷിയെയും കര്‍ഷകരെയും അടിസ്ഥാനമാക്കിയുള്ള ഒരു മാസികയിലൂടെയാണ് രാമോജി റാവു തന്റെ കരിയര്‍ ആരംഭിച്ചത്. 1983ലാണ് അദ്ദേഹം ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസ് സ്ഥാപിക്കുന്നത്. സിനിമാ മേഖലയുടെ ഭാഗമായി, അതുല്യമായ സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ രാമോജി റാവു ശ്രദ്ധിച്ചിരുന്നു.ഭാര്യ-രമാ ദേവി മക്കള്‍- ചെറുകുരി സുമന്‍, കിരണ്‍ പ്രഭാകര്‍

അങ്കമാലി പറക്കുളത്ത് വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

അങ്കമാലി: പറക്കുളത്ത് വീട്ടിലെ ഒരു മുറിക്ക് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേർ വെന്ത് മരിച്ചു. ബിനേഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജ്യോസ്ന എന്നിവരാണ് മരിച്ചത്. വീടിൻ്റെ മുകൾ നിലയിൽ ഉറങ്ങിക്കിടന്നവരാണിവർ.പുലർച്ചെ 5 മണിയോടെ നടക്കാനിറങ്ങിയവരാണ് സംഭവം കണ്ടത്. അങ്കമാലി ടൗണിലെ വ്യാപാരിയാണ് ബിനേഷ്, ഭാര്യ അനു അധ്യാപികയാണ്. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി.ഷോര്‍ട് സര്‍ക്യൂട്ടല്ല അപകടകാരണമെന്ന് ആദ്യഘട്ട പരിശോധനയില്‍ കണ്ടെത്തി. വിശദാംശങ്ങൾ ലഭ്യമായി വരുന്നതേയുള്ളു.

വയനാട്ടിൽ റാഗിങ്ങിൻ്റെ പേരിൽ 10-ാം ക്ലാസ്സുകാരന് ക്രൂര മർദ്ദനം;പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ

വയനാട്: റാഗിങ്ങിൻ്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം.മൂലങ്കാവ് ഗവ: സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥി ശബരിനാഥ് (15)നാണ് പരിക്കേറ്റത്.താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അമ്പലവയൽ സ്വദേശിയായ ശബരിനാഥ് ഈ വർഷമാണ് മൂലങ്കാവ് സ്ക്കുളിൽ എത്തിയത്. ഇന്ന് ഉച്ചഭക്ഷണത്തിന് ശേഷം ചില വിദ്യാർത്ഥികൾ ശബരിനാഥിനെ വിളിച്ചു കൊണ്ട് പോകയായിരുന്നു. കത്രിക കൊണ്ട് മുഖത്ത് വരഞ്ഞതിൻ്റെ പാടുകളുണ്ട്. കാതിലുണ്ടായിരുന്ന കമ്മൽ ഇടിയേറ്റ് ചെവിയ്ക്ക് ഉള്ളിൽ പോയി.ഓപ്പറേഷനിലൂടെയാണ് ഇത് എടുത്തത്. ആറംഗ സംഘമാണ് മർദ്ദനത്തിന് പിന്നിലെന്നാണ് അറിയുന്നത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് രാത്രി 10 മണിയോടെ ആശുപത്രിയിലെത്തി. കുട്ടിയുടെ ആരോഗ്യനില മൊഴിയെടുപ്പിന് അനുകൂലമല്ലാത്തതിനാൽ പോലീസ് മടങ്ങി. ഇതിനിടെ കുട്ടിയെ തിടുക്കപ്പെട്ട് ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് ശ്രമം നടന്നതായും പരാതി ഉയർന്നു.ഉച്ചയ്ക്ക് നടന്ന സംഭവം രാത്രി 11 മണിയോടെയാണ് പുറം ലോകമറിഞ്ഞത്.

കരുനാഗപ്പള്ളിയിലും മുരളീധര പക്ഷ ബോർഡ് എത്തി

കരുനാഗപ്പള്ളി . കരുനാഗപ്പള്ളിയിലും മുരളീധര പക്ഷ ബോർഡ് എത്തി. ലാലാജി ജംക്ഷനിലാണ് കൂറ്റൻ ബോർഡ്’ എഴുതിയത് ഇങ്ങനെ

അന്ന് വടകരയിൽ… പിന്നെ നേമത്ത്…ഇന്ന് തൃശ്ശൂരിൽ…



അങ്ങ് പോരാട്ടത്തിനിറങ്ങിയത് ഈ പ്രസ്ഥാനത്തിൻ്റേയും, പ്രവർത്തകരുടേയും അഭിമാനം സംരക്ഷിക്കാനാണ് മതേതരത്വത്തിനായി അചഞ്ചലമായി നിലകൊണ്ടതിന്റെ പേരിലാണ് ഇന്ന് നിങ്ങൾ പോരാട്ട ഭൂമിയിൽ വെട്ടേറ്റ് വീണത്

നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല…

ഒരിക്കൽ കൂടി പറയുന്നു പ്രിയപ്പെട്ട കെ.എം നിങ്ങൾ മതേതര കേരളത്തിൻ്റെ ഹൃദയമാണ്