Home Blog Page 2636

ഭീകരാക്രമണത്തിന് പിന്നിൽ പാക് ഇടപെടലെന്ന് പ്രാഥമിക വിവരം

ശ്രീനഗര്‍.ജമ്മുകശ്മീരിൽ പത്തുപേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നിൽ പാക് ഇടപെടലെന്ന് പ്രാഥമിക വിവരം. രണ്ട് ഭീകരരാണ് വെടി ഉതിർത്തതെന്ന് ദൃക്സാക്ഷികൾ. റിയാസിയിലും പരിസരപ്രദേശങ്ങളിലും ഭീകരർക്കായി വ്യാപക തെരച്ചിൽ; സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്തരിയും ആഭ്യന്തരമന്ത്രാലയവും.ലഫ്റ്റനന്ററ് ഗവർണർ ഉന്നതതലയോഗം വിളിച്ചു.

ജമ്മുകശ്മീരിൽ ഇന്നലെ തീർത്ഥാടകർക്കുനേരെയുണ്ടായ ഭീകരക്രമണം അതീവ ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്.ആക്രമണത്തിന് പിന്നാലെ റിയാസിയിലെ വനമേഖല കേന്ദ്രികരിച്ച് ഭീകരർക്കായി സൈനിക നടപടി പുരോഗമിക്കുകയാണ്. തെരച്ചിലിനായി ഹെലികോപ്റ്റരും നീരിക്ഷണ ഡ്രോണുകളും വിന്യസിച്ചു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് തീർത്ഥാടക സംഘം സഞ്ചരിച്ച ബസിന് നേരെ ഭീകരർ ആക്രമണം നടത്തിയത്. ബസിന് നിയന്ത്രണം തെറ്റിയതോടെ കൊക്കയിലേക്ക് പതിച്ചു.ആക്രമണം ഉണ്ടായിടത് എൻഐഎ സംഘവും ഫോറെൻസിക് വിദഗ്ധരും പരിശോധന നടത്തുകയാണ്.സ്ഥിതിഗതികൾ ആഭ്യന്തരമന്ത്രാലയം നേരിട്ട് വിലയിരുത്തി. സേനയിലെ ഉന്നതഉദ്യോഗസ്ഥർ അടക്കം നേരിട്ട് എത്തി സാഹചര്യം വിലയിരുത്തും.സൈനിക ഉദ്യോഗസ്ഥർ 5 അംഗസംഘങ്ങളയാണ് തെരച്ചിൽ നടത്തുന്നത്.ഭീകരക്രമണത്തിൽ പിഞ്ച് കുഞ്ഞുകൾ അടക്കം 10 പേർക്കാണ് ജീവൻ നഷ്ടമായത്.33 ഓളം പേർക്ക് സാരമായി പരിക്കേറ്റു

ചാരുംമൂടിൽ നായയെ വാഹനത്തിൽ ഇരുത്തി ഓടിച്ച വൈദികനെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്

ആലപ്പുഴ. ചാരുംമൂടിൽ നായയെ വാഹനത്തിൽ ഇരുത്തി ഓടിച്ച വൈദികൻ ബൈജു വിൻസറിനെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. ആലപ്പുഴ ഇൻഫോഴ്സ്മെന്റ് ആർടിഒ ആറ് രമണന് മുൻപിൽ വൈദികൻ ഇന്ന് ഹാജരായി. ഇദ്ദേഹത്തിന്റെ ലൈസൻസ് റദ്ദാക്കിയേക്കും. നായയുടെ കാലിന് പ്ലാസ്റ്റർ ഇടാൻ കൊണ്ടുപോയതാണെന്ന് വിശദീകരണം. പടനിലം ഫാത്തിമ മാതാ ദേവാലയത്തിലെ കത്തോലിക്കാ പുരോഹിതനാണ് വൈദികൻ ബൈജു വിൻസെന്റ്

മരിച്ച യുവാവിനെ ബൈക്കിലിരുത്തി കൂട്ടുകാര്‍ ആശുപത്രിയിൽ എത്തിച്ചു, കൊലപാതകമെന്ന് കണ്ടെത്തി

തൃശ്ശൂർ. കുന്നംകുളത്ത് അപകടത്തിൽ മരിച്ചു എന്ന പേരിൽ ആശുപത്രിയിൽ എത്തിച്ച യുവാവിൻ്റേത് കൊലപാതക മെന്ന് കണ്ടെത്തൽ. ചെറുവത്താനി സ്വദേശി വിഷ്ണുവാണ്‌ മരിച്ചത്‌. സുഹൃത്തുക്കളുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മൂന്നുപേർ അറസ്റ്റിൽ.

ഇന്നലെ രാത്രി 9 മണിയോടെയാണ് സുഹൃത്തുക്കൾ വിഷ്ണുവിന് ബൈക്കിൽ നിന്ന് വീണ് പരിക്ക് പറ്റിയെന്ന് കാണിച്ച് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.പരിശോധനയിൽ ഡോക്ടർക്ക് തോന്നിയ സംശയമാണ് കൊലപാതക മാണെന്ന കണ്ടെത്തലിലേക്ക് നയിച്ചത്..
ആശുപത്രിയിൽ എത്തിക്കുന്നതിന് മണിക്കുറുകൾക്ക് മുൻപെ വിഷ്ണു മരിച്ചിരുന്നു. ‘ മണിക്കൂറുകൾക്ക് മുൻപേ മരിച്ചു എന്ന് വിവരം സുഹൃത്തുക്കളെ അറിയിച്ചപ്പോൾ ആശുപത്രിയിൽ അക്രമണം അഴിച്ചു വിടുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ കുന്നംകുളം പോലീസ് മൂന്ന് പേരേയും കസ്റ്റഡിയിൽ എടുത്തു. തുടർന്ന് അന്വേഷണത്തിൽ വിഷ്ണുവും യുവാക്കളും തമ്മിൽ സംഘർഷം ഉണ്ടായതായി കണ്ടെത്തുകയും ചെയ്തു. ചെറുവത്തൂർ സ്വദേശികളായ ശ്രീശാന്ത് ,ഷാജിത്ത് കണ്ണൻ , വിഷ്ണുരാജ് എന്നിവരാണ് അറസ്റ്റിലായത്.

ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് യുപിയിൽ നിന്നുള്ള തീർഥാടകർ

ന്യൂ ഡെൽഹി :
ജമ്മു കാശ്മീരിലെ റീസിയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് യുപിയിൽ നിന്നുള്ള തീർഥാടകരെന്ന് പോലീസ്. ഇവരെ പൂർണമായി തിരിച്ചറിഞ്ഞിട്ടില്ല. വാഹനത്തിന്റെ ഡ്രൈവറടക്കം നാല് പേർ വെടിയേറ്റാണ് മരിച്ചത്

ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ സമയത്താണ് ഭീകരാക്രമണം നടന്നത്. സംഭവത്തെ കുറിച്ച് പ്രധാനമന്ത്രി വിവരങ്ങൾ തേടിയതായും കർശന നടപടിക്ക് നിർദേശം നൽകിയെന്നും ജമ്മു കാശ്മീർ ലഫ്. ഗവർണർ അറിയിച്ചു

ഇന്നലെ വൈകിട്ടാണ് തീർഥാടകർ സഞ്ചരിച്ച ബസിന് നേരെ ഭീകരർ വെടിയുതിർത്തത്. നിയന്ത്രണം വിട്ട ബസ് മലയിടുക്കിലേക്ക് മറിയുകയും ചെയ്തു. 10 പേർ അപകടത്തിൽ മരിച്ചു. ഇതിൽ നാല് പേർ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. 33 പേർക്ക് പരുക്കേറ്റു.

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് തുടക്കം; തീരപ്രദേശത്ത് 52 ദിവസം വറുതിക്കാലം

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് തുടക്കം. ഞായറാഴ്ച രാത്രി 12 മണി മുതൽ ജൂലൈ 31ന് അർധരാത്രി 12 മണി വരെ 52 ദിവസമാണ് ഈ വർഷത്തെ ട്രോളിംഗ് നിരോധനം. തീരപ്രദേശത്ത് വരുന്ന 52 ദിവസം ഇതോടെ വറുതിയുടെ കാലമായിരിക്കും.

ട്രോളിംഗ് നിരോധന കാലത്ത് ട്രോളിംഗ് ബോട്ടിൽ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികൾക്കും അവരെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികൾക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.

കടയ്ക്കൽ എൻഎഫ്എസ്എഗോഡൗണിൽ ക്രമക്കേട്

കൊല്ലം. കടയ്ക്കൽ എൻഎഫ്എസ്എ ഗോഡൗണിൽ ക്രമക്കേട്. നാല് സപ്ലൈകോ ജീവനക്കാർക്ക് സസ്പെൻഷൻ. സ്റ്റോക്ക് ഇൻ ചാർജ് അരുൺകുമാർ , അസിസ്റ്റന്റ് സെയിൽസ്മാരായ വി ബി ബിജു, ഷീബ,ഷീല രാജ് എന്നിവർക്കെതിരെയാണ് നടപടി.

ഗോഡൗണിലെ അരിയിൽ കുറവ് വന്നതായി കണ്ടെത്തിയിരുന്നു. പച്ചരി, കുത്തരി എന്നിവയിലാണ് കുറവ് കണ്ടെത്തിയത്. ദക്ഷിണ മേഖല റേഷനിങ് ഡെപ്യൂട്ടി കൺട്രോളറാണ് നടപടി എടുത്തത്.

കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് വൈകിട്ട് 5ന്, ചരിത്ര പരമായ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് രാജ്യം

ന്യൂ ഡെൽഹി : മൂന്നാം മോദി സർക്കാരിൻ്റെ പ്രഥമ മന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് 5ന് പ്രധാനമന്ത്രിയുടെ വസതിയിൽ ചേരും. ചരിത്രപരമായ ചില തീരുമാനങ്ങൾ ഈ യോഗത്തിലുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.ആ തീരുമാനങ്ങൾക്കായി രാജ്യം കാതോർത്തിരിക്കയാണ്.
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഏക നേതാവാണ് മോദി. എഴുപത്തിരണ്ടു പേരു മായാണ് മോദി മന്ത്രിസഭ ഇന്നലെ വൈകിട്ട് 7.15ന് അധികാരമേറ്റത്. മൂന്ന് മണിക്കൂറോളം നീണ്ട സത്യപ്രതിജ്ജാ ചടങ്ങ് രാത്രി 10 മണിയോടെയാണ് അവസാനിച്ചത്. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും.

മുൻ രാഷ്ട്രപതി രാം നാഥ്‌ കോവിന്ദ്, നടൻ രജനികാന്ത്, മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ‘പ്രചണ്ഡ’, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ എന്നിവരുൾപ്പെടെ ഇന്ത്യയുടെ സമീപപ്രദേശങ്ങളിലെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെയും ഉന്നത നേതാക്കൾ, നടൻ അക്ഷയ് കുമാർ, നവനീത് കുമാർ സെഹ്ഗാൾ, പ്രസാർ ഭാരതി ചെയർമാൻ, ബിജെപി എംപിയായി തിരഞ്ഞെടുക്കപ്പെട്ട ധർമേന്ദ്ര പ്രധാൻ തുടങ്ങിയ പ്രമുഖർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ കേരളത്തില്‍ നിന്ന് ഗവര്‍ണറും ബിജെപി നേതാക്കളുമടക്കം നിരവധി പേർ പങ്കെടുത്തു.

കാറില്‍കുളിക്കാര്‍ക്ക് ഇന്നുമുതല്‍ മെഡിക്കല്‍കോളജില്‍ സേവനം,സഞ്ജു ടെക്കിക്ക് ഇനിയും വരുന്നു ‘8’ ന്റെ പണി

ആലപ്പുഴ. സഞ്ജു ടെക്കിക്ക് ‘8’ ന്റെ പണി വരുന്നു. ഓടുന്ന കാറിലെ കുളി;കടുത്ത നടപടിയിലേക്ക് എംവിഡി. ലൈസൻസ് അജീവനാന്തകാലം റദ്ദാക്കിയേക്കും. ഇന്ന് ആലപ്പുഴ ആര്‍ടിഒ ക്ക് മുൻപാകെ ഹാജരാകണം. ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള
കാരണം ഇന്ന് ബോധിപ്പിക്കണം. 13 ന് ഹൈക്കോടതി സഞ്ജുവിനെതിരെ കൂടുതൽ നടപടികൾക്ക് നിർദ്ദേശം നൽകും. സഞ്ജു നിരന്തരമായി മോട്ടോർ വാഹന നിയമലംഘനം നടത്തുന്നു എന്ന റിപ്പോർട്ട് എംവിഡി ഹൈക്കോടതിക്ക് കൈമാറിയിരുന്നു

സഞ്ജുവിന്റെ പഴയ നിയമലംഘനങ്ങളിലും നടപടി. എംവിഡി യുടെ കണ്ടെത്തലുകൾ ഇങ്ങനെ. ‘160 കിലോമീറ്റർ വേഗത്തിൽ കാർ ഓടിച്ചു’. ‘ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു പണം ഉണ്ടാക്കി’. പ്രായപൂർത്തിയാകാത്ത ആളെ വെച്ചു വാഹനം ഓടിപ്പിച്ചു. ആഡംബര വാഹനങ്ങളിൽ രൂപ മാറ്റം വരുത്തി. സഞ്ജുവിന് ഉള്ളത് നാല് ആഡംബര വാഹനങ്ങൾ. ഇതിൽ സ്വിമ്മിംഗ് പൂൾ ആക്കിയ ടാറ്റാ സഫാരി എംവിഡി പോലീസിന് കൈമാറി. ഇന്ന് മുതൽ മെഡിക്കൽ കോളേജിൽ സേവനം

ആലപ്പുഴ മെഡിക്കൽ കോളേജിലാണ് 15 ദിവസം സേവനം ചെയ്യേണ്ടത്. സഞ്ജുവും കാറിലെ സിമ്മിംഗ് സ്കൂളിൽ കുളിച്ച മറ്റു മൂന്നുപേരും സേവനം ചെയ്യണം.

അടുത്ത നാല് ദിവസങ്ങളിൽക്കൂടി മഴ തുടരും

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. അടുത്ത നാല് ദിവസങ്ങളിൽക്കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,എറണാകുളം,തൃശ്ശൂർ മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള തമിഴ്നാട് തീരങ്ങളിൽ ഇന്ന് അർദ്ധരാത്രി 11. 30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയെന്ന് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും മുന്നറിയിപ്പ് .

കൊങ്കണിൽ മൺസൂൺ സമയമാറ്റം ഇന്നുമുതൽ

തിരുവനന്തപുരം. കൊങ്കൺ വഴി കടന്നു പോകുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ ഇന്നുമുതൽ മാറ്റം. കേരളത്തിലൂടെ ഓടുന്ന മുപ്പതോളം ട്രെയിനുകളുടെ സമയക്രമം മാറും.ഒന്നരമണിക്കൂർ മുതൽ അഞ്ചു മണിക്കൂർ വരെ സമയക്രമത്തിൽ വ്യത്യാസം.

പുതിയ സമയക്രമം ഒക്ടോബർ 31 വരെ

നേത്രാവതി എക്‌സ്‌പ്രസിന്റെ സമയത്തിൽ മാറ്റമില്ല. എറണാകുളം ജങ്‌ഷൻ–-പുണെ ജങ്‌ഷൻ ദ്വൈവാര സൂപ്പർഫാസ്റ്റ്‌ (22149).
പുലർച്ചെ 2.15 (5.15)

കൊച്ചുവേളി–-യോഗ്‌ നഗരി ഋഷികേശ്‌ പ്രതിവാര സൂപ്പർഫാസ്റ്റ്‌ (22659). രാവിലെ 4.50 (9.10).

കൊച്ചുവേളി –-ചണ്ഡിഗഡ്‌ കേരള സമ്പർക്ക്‌ക്രാന്തി പ്രതിവാര സൂപ്പർഫാസ്റ്റ്‌ (12217). രാവിലെ 4.50 (9.10)

തിരുനെൽവേലി ജങ്‌ഷൻ–-ജാംനഗർ ബിജി ഹംസഫർ എക്സ്‌പ്രസ്‌ (20923)

എറണാകുളം ജങ്‌ഷൻ–-ഹസ്രത്‌ നിസാമുദീൻ മംഗള ലക്ഷദീപ്‌ എക്സ്‌പ്രസ്‌ (12617). രാവിലെ 10.30, (13.30)

തിരുവനന്തപുരം സെൻട്രൽ–-ഹസ്രത്‌ നിസാമുദീൻ രാജധാനി എക്സ്‌പ്രസ്‌ (12431). പകൽ 14 40 (രാത്രി 7.15)