Home Blog Page 2635

രാജ്യസഭ: പി പി സുനീർ സി പി ഐ സ്ഥാനാർത്ഥി

തിരുവനന്തപുരം: ഒഴിവ്‌ വന്ന ഇടത് മുന്നണിയുടെ രണ്ടാമത്തെ രാജ്യസഭ സീറ്റിൽ സി പി ഐ സ്ഥാനാർത്ഥി പി പി സുനീർ ആയിരിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടി ബിനോയ് വിശ്വം അറിയിച്ചു.പാർട്ടി സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയാണ് സുനീർ. സഹോദര പാർട്ടിയായ സി പി ഐയ്ക്ക് ഒപ്പം കേരളാ കോൺഗ്രസ്‌ എമ്മിന് സീറ്റ് വിട്ട് നൽകിയ നടപടി ശ്ലാഘനീയവും, ത്യാഗവും അഭിനന്ദനാർഹവും ആണെന്നും ബിനോയ് വിശ്വം പറഞ്ഞു.

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; മൊഴിമാറ്റി യുവതി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ ന്യായീകരിച്ച് പരാതിക്കാരി. രാഹുല്‍ നിരപരാധിയാണെന്ന് പരാതിക്കാരി പറഞ്ഞു. സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തെറ്റായ പരാതികള്‍ ഉന്നയിച്ചത്. രാഹുല്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുല്‍ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി പറഞ്ഞു. തനിക്ക് കുറ്റബോധമുണ്ട്. വീട്ടുകാര്‍ പറഞ്ഞതിനാലാണ് ആരോപണം ഉന്നയിച്ചത്. അച്ഛന്റെ അമ്മയുടെയുമൊപ്പം വീട്ടിലേക്ക് മടങ്ങിയത് സമ്മതമില്ലാതെയാണ്, തനിക്ക് രാഹുലേട്ടനൊപ്പം നില്‍ക്കാനായിരുന്നു താത്പര്യം എന്നിങ്ങനെയാണ് യുവതി നേരിട്ട് സോഷ്യ മീഡിയയില്‍ വീഡിയോയിലൂടെ പറയുന്നത്.
പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായതായി പരാതി ഉന്നയിച്ചതും ഇപ്പോള്‍ തിരുത്തിപ്പറഞ്ഞിരിക്കുന്നതും. സംഭവത്തില്‍ പന്തീരാങ്കാവ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് ഇത് ഗൗരവമായി കണക്കാക്കിയിരുന്നില്ല. കൂടാതെ പ്രതിയായ രാഹുലിനെ സഹായിക്കുന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചത്. തുടര്‍ന്ന് സംഭവത്തില്‍ പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനം രൂക്ഷമായതോടെയാണ് കേസില്‍ നടപടി ഊര്‍ജ്ജിതമായത്. തുടര്‍ന്ന് രാഹുലിനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ശരത്തിന് സസ്പെന്‍ഷനും ലഭിച്ചിരുന്നു. യുവതിയുടെ പരാതിയില്‍ രാഹുലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാര്‍ത്തി എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭര്‍ത്താവ് രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതെല്ലാം പെണ്‍കുട്ടി നിഷേധിച്ചിരിക്കുകയാണ്. ഇതിനിടെ യുവതിയെ കാണാനില്ലെന്ന് ആരോപണവുമായി സഹോദരന്‍ രംഗത്തെത്തി.

വല്യേട്ടേൻ വഴങ്ങി: രാജ്യസഭ സീറ്റ് കേരളാ കോൺസിന് വിട്ട് നൽകി സിപിഎം, ജോസ് കെ.മാണി സ്ഥാനാർത്ഥി

തിരുവനന്തപുരം: മാരത്തൺ ചർച്ചകൾക്കൊടുവിൽ വല്യേട്ടൻ വഴങ്ങി. ജയിക്കാൻ കഴിയുന്ന രണ്ട് സീറ്റ്കളും ഘടക കക്ഷികൾക്ക് വിട്ട് നൽകി സി പി എം മാതൃകയായി. ഉയർന്ന നിലവാരത്തിൽ സി പി എം ചിന്തിച്ചതായും ഇടത് മുന്നണിയിലെ ഒരു ഘടകകക്ഷിക്കും യു ഡി എഫിലേക്ക് പോകേണ്ട ഗതികേട് ഇല്ലന്നും മുന്നണി കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.
ജോസ് കെ മാണിയാണ് കേരളാ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി.സി പി ഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

നാളത്തെ ദിവസം ആരും പരിഭ്രാന്തരാകരുതെന്ന് കളക്ടറുടെ മുന്നറിയിപ്പ്… കാരണമിതാണ്…

കൊല്ലം: ‘കവചം’ ദുരന്തമുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവര്‍ത്തനപരീക്ഷണം ഇന്ന് നടത്തും. സ്‌കൂള്‍ പ്രവര്‍ത്തിസമയം കഴിഞ്ഞ് വൈകുന്നേരം നാലു മണിക്ക് ശേഷമാണ് പ്രവര്‍ത്തനപരീക്ഷണം.
സര്‍ക്കാര്‍ ഹൈസ്‌കൂള്‍, അഴീക്കല്‍, സര്‍ക്കാര്‍ റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്‌കൂള്‍, അയണിവേലിക്കുളങ്ങര, സര്‍ക്കാര്‍ യുപി സ്‌കൂള്‍, കുരിപ്പുഴ, സര്‍ക്കാര്‍ യുപി സ്‌കൂള്‍, വെള്ളിമണ്‍, സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, വാളത്തുങ്കല്‍, സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുളത്തൂപ്പുഴ എന്നിവിടങ്ങളിലാണ് സൈറണുകളുള്ളത്. പരീക്ഷണസമയത്ത് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ അറിയിച്ചു.

ലൈംഗിക പീഡനക്കേസ്; പ്രജ്വല്‍ രേവണ്ണ ജയിലിലേക്ക്

ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ മുന്‍ എംപി പ്രജ്ജ്വല്‍ രേവണ്ണയെ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 24 വരെ പ്രജ്ജ്വല്‍ കസ്റ്റഡിയില്‍ തുടരണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച രാവിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹാസനില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായിരുന്നു പ്രജ്വല്‍ രേവണ്ണ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രേയസ് പട്ടേലാണ് മണ്ഡലത്തില്‍ വിജയിച്ചത്. പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതിയും തുടര്‍ന്നുള്ള കോലാഹലങ്ങളും ദേശീയതലത്തില്‍ ചര്‍ച്ചയായ സമയത്തായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ടിട്ടുള്ള അശ്ലീല വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇരകളായ സ്ത്രീകളെ ബ്ലാക്ക്മെയില്‍ ചെയ്യാനാണ് അശ്ലീല വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് പ്രജ്വല്‍ സൂക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള മൂവായിരത്തോളം വീഡിയോകളാണ് പ്രജ്വല്‍ പകര്‍ത്തിയിരുന്നത്.

ബോളിവുഡ് നടി നൂര്‍ മാളബിക ദാസിനെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബോളിവുഡ് നടി നൂര്‍ മാളബിക ദാസിനെ(32) ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ലൊകന്‍ഡവാലയിലെ ഫ്‌ലാറ്റില്‍ ജൂണ്‍ ആറിനാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഓഷിവാര പൊലീസെത്തി പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്. മുറിയില്‍ നിന്ന് താരത്തിന്റെ മൊബൈല്‍ ഫോണും ഡയറിയും മരുന്നുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗോരേഗാവിലെ സിദ്ധാര്‍ത്ഥ് ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചയായി താരം ഫ്‌ലാറ്റില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്.
അസം സ്വദേശിയാണ് നൂര്‍. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് ഖത്തര്‍ എയര്‍വേയ്സില്‍ എയര്‍ ഹോസ്റ്റസായും താരം ജോലി ചെയ്തിരുന്നു. കജോള്‍ നായികയായെത്തിയ ദ് ട്രയലിലും നൂര്‍ അഭിനയിച്ചിട്ടുണ്ട്. സിസ്‌കിയാന്‍, വാക്കാമന്‍, തീഖി ചട്‌നി തുടങ്ങി നിരവധി സിനിമകളിലും നൂര്‍ അഭിനയിച്ചു.

ഛത്തിസ്ഗഢിലെ ബീജാപൂരിൽ ഒമ്പത് മാവോയിസ്റ്റുകൾ പോലീസിന്റെ പിടിയിൽ

ഛത്തീസ്ഗഢ്:
ഛത്തിസ്ഗഢിലെ ബിജാപൂർ ജില്ലയിൽ പോലീസിന്റെ മാവോയിസ്റ്റ് വേട്ട. വിവിധ സ്ഥലങ്ങളിൽ നിന്നായി ഒമ്പത് മാവോയിസ്റ്റുകളെ പിടികൂടിയതായി പോലീസ് അറിയിച്ചു. ഞായറാഴ്ചയാണ് പോലീസ് ഇവരെ പിടികൂടിയത്. ഇതിൽ എട്ട് പേരെ ഉസൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഒരാളെ നെയിംഡ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നും പിടികൂടി.
അധികം അറിയപ്പെടാത്ത ഈ ഉൽപ്പന്നം ഉപയോഗിച്ച് ശരീരത്തിലെ കൊഴുപ്പ് സ്വാഭാവികമായി കുറയ്ക്കുക
സ്ലിമോ അഡ്വാൻസ്ഡ്
സജീവ പ്രവർത്തകരായ സോന കുഞ്ഞം(40), ആണ്ട കടത്തി(30), മാങ്കു മഡ്കം(24), സാന്തോഷ് കാട്ടി(25), സോന മുചകി(22), ഹദ്മ കാഡി(27), സുരേഷ് മഡ്കം(28), ദേവേന്ദ്ര മുചകി(25) എന്നിവരാണ് ഉസൂരിൽ നിന്ന് പിടിയിലായത്. നെയിംഡിൽ നിന്ന് അവ്‌ലം ആയിതുവും പിടിയിലായി.

അറസ്റ്റിലായ എല്ലാവരും മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു. ഐഇഡി സ്ഥാപിക്കൽ, റോഡുകൾ നശിപ്പിക്കൽ, പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുക തുടങ്ങിയ സംഭവങ്ങളിൽ പിടിയിലായ മാവോയിസ്റ്റുകൾക്ക് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.

ഇന്ത്യന്‍ വംശജന്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചു

ഇന്ത്യന്‍ വംശജന്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള യുവരാജ് ഗോയല്‍(28) ആണ് കൊല്ലപ്പെട്ടത്. സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച കാനഡയിലെ സറേയില്‍ വെച്ചാണ് യുവരാജിന് വെടിയേറ്റത്. യുവരാജിന് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും കൊലപാതകത്തിന്റെ കാരണം തേടി അന്വേഷണം ആരംഭിച്ചതായും റോയല്‍ കനേഡിയന്‍ പൊലീസ് അറിയിച്ചു.
ജൂണ്‍ 7ന് രാവിലെ 8:46ന് ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ 164 സ്ട്രീറ്റിലെ 900-ബ്ലോക്കില്‍ വെടിവയ്പ്പ് നടക്കുന്നതായി സറേ പൊലീസിന് വിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ യുവരാജിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സറേയില്‍ നിന്നുള്ള മന്‍വീര്‍ ബസ്‌റം (23), സാഹിബ് ബസ്ര (20), ഹര്‍കിരത് ജുട്ടി (23), ഒന്റാറിയോയിലെ കെയ്‌ലോണ്‍ ഫ്രാങ്കോയിസ് (20) എന്നിവരാണ് പിടിയിലായത്. 2019 ല്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ യുവരാജിന് കാനഡയില്‍ പെര്‍മനെന്റ് റസിഡന്റ് (പിആര്‍) ലഭിച്ചിരുന്നു.

ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസില്‍ സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: നർത്തകൻ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസില്‍ സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി.
കേരള ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം തള്ളിയത്. ഒരാഴ്ചയ്ക്കുള്ളില്‍ നെടുമങ്ങാട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങണമെന്നും നിർദേശമുണ്ട്. ഹാജരായ അന്നേ ദിവസം തന്നെ സത്യഭാമയുടെ ജാമ്യാപേക്ഷ നെടുമങ്ങാട് കോടതി പരിഗണിക്കണമെന്നും ഹൈക്കോടതി പ്രസ്താവിച്ചു. നേരത്തെ കേസ് പരിഗണിച്ച നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വർഗ പ്രത്യേക കോടതി മുൻ‌കൂർ ജാമ്യം തള്ളിയിരുന്നു. ജാതി അധിക്ഷേപത്തില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

സത്യഭാമയുടെ പരാമർശം വലിയ വിവാദമാവുകയും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പലരും ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെ കേരള കലാ മണ്ഡലത്തില്‍ ആർ എല്‍ വി രാമകൃഷ്ണന് മോഹിനിയാട്ട പ്രദർശനം നടത്താൻ പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസില്‍ സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: നർത്തകൻ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസില്‍ സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി.
കേരള ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം തള്ളിയത്. ഒരാഴ്ചയ്ക്കുള്ളില്‍ നെടുമങ്ങാട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങണമെന്നും നിർദേശമുണ്ട്. ഹാജരായ അന്നേ ദിവസം തന്നെ സത്യഭാമയുടെ ജാമ്യാപേക്ഷ നെടുമങ്ങാട് കോടതി പരിഗണിക്കണമെന്നും ഹൈക്കോടതി പ്രസ്താവിച്ചു. നേരത്തെ കേസ് പരിഗണിച്ച നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വർഗ പ്രത്യേക കോടതി മുൻ‌കൂർ ജാമ്യം തള്ളിയിരുന്നു. ജാതി അധിക്ഷേപത്തില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

സത്യഭാമയുടെ പരാമർശം വലിയ വിവാദമാവുകയും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പലരും ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെ കേരള കലാ മണ്ഡലത്തില്‍ ആർ എല്‍ വി രാമകൃഷ്ണന് മോഹിനിയാട്ട പ്രദർശനം നടത്താൻ പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു.