Home Blog Page 2637

തൃശൂരിലെ ഡിസിസി പ്രസിഡണ്ടിനും യുഡിഎഫ് ചെയർമാനും അന്ത്യശാസനയുമായി കെപിസിസി

തൃശ്ശൂര്‍. തൃശൂരിലെ ഡിസിസി പ്രസിഡണ്ടിനും യുഡിഎഫ് ചെയർമാനും അന്ത്യശാസനയുമായി കെപിസിസി. ഇന്ന് രാജിവെക്കണമെന്നാണ് അന്ത്യശാസന.ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂർ, യുഡിഎഫ് ചെയർമാൻ എംപി വിൻസെൻ്റ് എന്നിവർക്കാണ് നിർദേശം. രാജി ഒഴിവാക്കാൻ അവസാന ശ്രമവുമായി നേതാക്കൾ. രാജി വച്ചില്ലെങ്കിൽ കർശന നടപടിയെടുക്കേണ്ടി വരുമെന്ന് നേതൃത്വം

ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് വി കെ ശ്രീകണ്ഠൻ എംപി. തൃശ്ശൂരിലെ കനത്ത തോൽവിയും പിന്നീട് ഉണ്ടായ കൂട്ടത്തല്ലുമാണ് നടപടിക്കിടയാക്കിയത്.

ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം ഒരു മറുപടിയാണ്, വി മുരളീധരന്‍

തിരുവനന്തപുരം.കഴിഞ്ഞ 10 പത്ത് വർഷത്തിനിടെ കേരളത്തിന് ഒരു സമയം ഒരു മന്ത്രി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കേരളത്തിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള പ്രത്യേക താൽപര്യമാണ് ഒരു മന്ത്രിക്കുകൂടി അവസരം നൽകാൻ കാരണമായതെന്നും മുന്‍ മന്ത്രി വി മുരളീധരന്‍. തിരുവനന്തപുരം ജില്ലയിൽ സജീവമായി ഉണ്ടാകും.

ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം മറുപടിയാണ്, ക്രൈസ്തവ സമുദായങ്ങൾക്കിടയിലും മറ്റ് ന്യൂനപക്ഷങ്ങൾക്കിടയിലും ബിജെപിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താൻ കോൺഗ്രസും സിപിഎമ്മും ശ്രമിച്ചു. ഇതിനുള്ള മറുപടിയാണ് മന്ത്രിസ്ഥാനം

തിരഞ്ഞെടുക്കപ്പെട്ട എംപിക്ക് പുറമേ ബിജെപി കേന്ദ്രനേതൃത്വവും നരേന്ദ്രമോദിയും ഒരു ക്രൈസ്തവന് ആ ചുമതല ഏൽപ്പിക്കുന്നത് തുല്യതയുടെ മനോഭാവമാണ് വ്യക്തമാകുന്നത്.

സീബ്രാ ലൈനില്‍ സ്വകാര്യ ബസ്സ് ഇടിച്ച് തെറിപ്പിച്ച വിദ്യാര്‍ഥിനി അല്‍ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്. ചെറുവണ്ണൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സീബ്രാ ലൈനില്‍ സ്വകാര്യ ബസ്സ് ഇടിച്ച് തെറിപ്പിച്ചു. കൊളത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിനി ഫാത്തിമ റിനയെയാണ് അമിത വേഗത്തില്‍ വന്ന ബസ്സ് ഇടിച്ച് തെറിപ്പിച്ചത്.പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ചെറുവണ്ണൂര്‍ സ്കൂളിന് മുന്നിലെ സീബ്ര ലൈനില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ ബസ്സ് ഇടിച്ച് തെറിപ്പിച്ചത്.

കടബാധ്യത ഗൃഹനാഥനും ഭാര്യയും മകനും ജീവനൊടുക്കി


നെയ്യാറ്റിൻകര.കടബാധ്യത ഗൃഹനാഥനും ഭാര്യയും മകനും ജീവനൊടുക്കി. സയനേഡ് ഉള്ളിൽ ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് നെയ്യാറ്റിൻകര തൊഴുക്കൽ കൂട്ടപ്പന ക്ഷേത്രത്തിനു സമീപം മണിലാൽ, ഭാര്യ സ്മിത, മകൻ അഭിലാൽ(22) എന്നിവരാണ് മരിച്ചത്. കുടുംബസമേതം ജീവനൊടുക്കാൻ പോവുകയാണെന്ന് മണിലാൽ ചില ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. വിവരമറിഞ്ഞ് നഗരസഭ കൗൺസിലർ മഹേഷും മകനും സ്ഥലത്തെത്തിയപ്പോൾ വിഷം കുടിച്ച് അവശനിലയിലാണ് കുടുംബാംഗങ്ങളെ കണ്ടെത്തിയത്.

ഭാര്യ സ്മിത എഴുതിയെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആറുമാസം മുമ്പ് ജോലി ഉപേക്ഷിച്ചു നാട്ടിലെത്തിയതാണ് മണിലാൽ. വലിയ സാമ്പത്തിക ബാധ്യത കുടുംബത്തിന് ഉണ്ടായിരുന്നതായാണ് സൂചന.പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും.

ഇന്ത്യൻ ‘ബുമ്രാംങ് ‘ പാകിസ്താനെതിരെ ആവേശ വിജയം

ലോകകപ്പില്‍ ക്രിക്കറ്റിലെ ബദ്ധശത്രുവായ പാകിസ്താനെതിരെ ഇന്ത്യക്ക് ആവേശ വിജയം. ഇന്ന് ന്യൂയോർക്കില്‍ നടന്ന മത്സരത്തില്‍ 6 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.
ഇന്ത്യ മുന്നില്‍ വെച്ച 120 എന്ന വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ബാറ്റർമാർ ഇന്ത്യൻ ബൗളർമാർക്ക് മുന്നില്‍ പതറുക ആയിരുന്നു. അവർക് 20 ഓവറില്‍ 113 റണ്‍സ് എടുക്കാനെ ആയുള്ളൂ. ബുമ്രയുടെ തകർപ്പൻ ബൗളിംഗ് ആണ് ഇന്ത്യൻ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്.
തുടക്കത്തില്‍ 13 റണ്‍സ് എടുത്ത ബാബർ അസമിനെ പാകിസ്താന് നഷ്ടമായി എങ്കിലും റിസുവാന്റെ ഇന്നിംഗ്സ് പാകിസ്താനെ തകരാതെ കാത്തു. മെല്ലെ സ്കോർ ചെയ്ത പാകിസ്താൻ 13 റണ്‍സ് വീതം എടുത്ത് നില്‍ക്കെ ഉസ്മാൻ ഖാനെയും ഫഖർ സമാനെയും ചെയ്സിന് ഇടയില്‍ നഷ്ടമായി.

അവസാന 6 ഓവറില്‍ 40 റണ്‍സ് ആയിരുന്നു പാകിസ്താന് ജയിക്കാൻ വേണ്ടിയിരുന്നത്. പതിനഞ്ചാം ഓവറില്‍ ആദ്യ പന്തില്‍ ബുമ്ര റിസുവാനെ പുറത്താക്കി. ഇത് പാകിസ്താനെ സമ്മർദ്ദത്തില്‍ ആക്കി. 44 പന്തില്‍ നിന്ന് 31 റണ്‍സ് മാത്രമാണ് റിസുവാൻ എടുത്തത്. ബുമ്ര ആ ഓവറില്‍ 3 റണ്‍സ് മാത്രമാണ് നല്‍കിയത്. പാകിസ്താന് ജയിക്കാൻ വേണ്ടത് 5 ഓവറില്‍ 37 എന്ന സ്കോർ ആയി.

അടുത്ത ഓവറില്‍ അക്സർ വിട്ടു നല്‍കിയത് വെറും 2 റണ്‍സ് മാത്രം. റിക്വയേർഡ് റണ്‍ റേറ്റ് ഉയർന്ന്യ്. 4 ഓവറില്‍ 35 റണ്‍സ് എന്നായി. അടുത്ത ഓവറില്‍ ഹാർദിക് ശദബ് ഖാനെ പുറത്താക്കി. അഞ്ച് റണ്‍സ് ആണ് ആ ഓവറില്‍ വന്നത്. ജയിക്കാൻ 3 ഓവറില്‍ 30 എന്നായി‌.

സിറാജ് എറിഞ്ഞ 18ആം ഓവറില്‍ 9 റണ്‍സ് വന്നു. 2 ഓവറില്‍ ജയിക്കാൻ 21 റണ്‍സ്. ബുമ്രയാണ് 19ആം ഓവർ എറിഞ്ഞത്. 3 റണ്‍സ് മാത്രം വിട്ടുകൊടുത്ത ബുമ്ര ഇഫ്തിഖാറിന്റെ വിക്കറ്റും എടുത്തു‌. അവസാന ഓവറില്‍ ജയിക്കാൻ പാകിസ്താന് 18 റണ്‍സ്. ബുമ്ര 4 ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തി.

അവസാന ഓവർ അർഷ്ദീപ് ആണ് അറിഞ്ഞത്. ആദ്യ പന്തില്‍ അർഷ്ദീപ് ഇമാദിനെ പുറത്താക്കി.രണ്ടാം പന്തില്‍ ഒരു സിംഗിള്‍ മാത്രമെ വന്നുള്ളൂ. അടുത്ത പന്തിലും സിംഗിള്‍. നാലാം പന്തില്‍ നസീം ഷാ ഒരു ബൗണ്ടറി നേടി. അവസാന 2 പന്തില്‍ 12 റണ്‍സ് വേണമായിരുന്നു ജയിക്കാൻ. അഞ്ചാം പന്തില്‍ ഫോർ അടിച്ചു. ഇതോടെ ഒരു പന്തില്‍ നിന്ന് 8 റണ്‍സ് വേണം എന്നായി. അവസാന പന്തില്‍ ഒരു സിംഗിള്‍ മാത്രം. ഇന്ത്യക്ക് രണ്ടാം വിജയം.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് വെറും 119 റണ്‍സ് മാത്രമെ എടുക്കാൻ ആയിരുന്നുള്ളൂ. 19 ഓവറില്‍ ഇന്ത്യ ഓള്‍ഔട്ട് ആയപ്പോള്‍ 42 റണ്‍സ് നേടിയ ഋഷഭ് പന്ത് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

മൂന്നാം വിക്കറ്റില്‍ 39 റണ്‍സാണ് അക്സര്‍ പട്ടേലുമായി ചേര്‍ന്ന് പന്ത് നേടിയത്. 20 റണ്‍സായിരുന്നു അക്സറിന്റെ സംഭാവന. പന്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 31 റണ്‍സ് നേടിയപ്പോള്‍ അതില്‍ സ്കൈയുടെ സംഭാവന വെറും ഏഴ് റണ്‍സായിരുന്നു. പന്തിന് നിരവധി അവസരം നല്‍കി പാക്കിസ്ഥാന്‍ സഹായിയ്ക്കുകയായിരുന്നു.
95/4 എന്ന നിലയില്‍ നിന്ന് ഇന്ത്യ 96/7 എന്ന നിലയിലേക്ക് വീഴുന്ന കാഴ്ചയാണ് കണ്ടത്. പൊരുതി നിന്ന ഋഷഭ് പന്തിനെയും ഇന്ത്യയ്ക്ക് നഷ്ടമായത് ടീമിന് തിരിച്ചടിയായി. 31 പന്തില്‍ 42 റണ്‍സാണ് പന്ത് നേടിയത്. വാലറ്റത്തില്‍ അര്‍ഷ്ദീപ്, മൊഹമ്മദ് സിറാജ് എന്നിവരുടെ സംഭാവനകളാണ് ടീമിനെ 119 റണ്‍സിലേക്ക് എത്തിച്ചത്. പാക്കിസ്ഥാന് വേണ്ടി നസീം ഷായും ഹാരിസ് റൗഫും 3 വീതം വിക്കറ്റാണ് നേടിയത്. മൊഹമ്മദ് അമീര്‍ 2 വിക്കറ്റും നേടി.

ജമ്മുവിലെ ഭീകരാക്രമണത്തിൽ മരണം 10 ആയി ഉയർന്നു

ശ്രീനഗര്‍: ജമ്മു കാശ്മീരിൽ ഭീകരർ തീർത്ഥാടകരുടെ വാഹനത്തിനു നേരെ നടത്തിയ വെടിവെയ്പ്പിൽ മരണസംഖ്യ 10 ആയി
ഉയർന്നു. 33 പേർക്ക് പരിക്കേറ്റു. ഇന്നലെ
ആറുമണിയോടെയാണ് ഭീകരാക്രമണം ഉണ്ടായത്. വെടിയേറ്റ് വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.

സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാൻ സാധ്യത

ന്യൂഡെൽഹി: മൂന്നാം മോദി സർക്കാരിൽ കേന്ദ്ര സഹ മന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപി മന്ത്രി സ്ഥാനം ഒഴിയാൻ സാധ്യത. എം പി എന്ന നിലയിൽ തൃശൂരിന് വേണ്ടി നിലകൊള്ളുമെന്നും മാധ്യമങ്ങളോട് അദ്ദേഹം സൂചിപ്പിച്ചു. മറ്റ് ചില ഉത്തരവാദിത്വങ്ങൾ ഇപ്പോൾ കൂടുതലായുണ്ട്. അത് കൊണ്ട് മന്ത്രി സ്ഥാനം ഒഴിയാനാണ് താല്പര്യം.പാർട്ടി തക്ക സമയത്ത് തീരുമാനമെടുക്കുമെന്ന പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പുതിയ കേന്ദ്ര മന്ത്രിസഭയുടെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് 5ന് പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കും. മൂന്നാം മോദി സർക്കാരിൻ്റെ ഏറ്റവും
സുപ്രധാനമായ ചില പ്രഖ്യാപനങ്ങൾ ഇന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

59-ാമതായിഇംഗ്ലീഷിൽ ദൈവനാമത്തിൽ സത്യവാചകം ചൊല്ലിയാണ് ഇന്നലെ സുരേഷ് ഗോപി സ്ഥാനമേറ്റത്.
മന്ത്രിസ്ഥാനത്തിൽ ഇന്നലെരാവിലെ മുതൽ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവിൽ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് അദ്ദേഹം ദില്ലിക്ക് പുറപ്പെട്ടത്. പുതിയ മന്ത്രിമാർക്കായി പ്രധാനമന്ത്രി ഒരുക്കിയ ചായ സൽക്കാരത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം 9 തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍. ജമ്മു കാശ്മീരിൽ ഭീകര ആക്രമണം.തീർത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരർ വെടിയുതിർത്തു.

9 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 33 പേർക്ക് പരിക്ക്.മേഖലയിൽ തിരച്ചിലിന് ഇറങ്ങി സൈന്യം.
ആറുമണിയോടെയാണ് ഭീകരാക്രമണം ഉണ്ടായത്. വെടിയേറ്റ് വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു.
9 പേർ മരിച്ചതായി സ്ഥിരീകരിച്ചു.

കേരള സ്‌കൂളുകളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ വിദ്യഭ്യാസ വകുപ്പില്‍ ജോലി നേടാന്‍ അവസരം. വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ Physical Education Teacher (High School) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ പോസ്റ്റുകളിലായി മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മേയ് 15 മുതല്‍ 2024 ജൂണ്‍ 19 വരെ അപേക്ഷിക്കാം.

Kerala Public Service Commission Latest Notification Details
സ്ഥാപനത്തിന്റെ പേര്വിദ്യാഭ്യാസ വകുപ്പ്
ജോലിയുടെ സ്വഭാവംKerala Govt
Recruitment TypeDirect Recruitment
കാറ്റഗറി നമ്പര്‍078/2024
തസ്തികയുടെ പേര്Physical Education Teacher (High School)
ഒഴിവുകളുടെ എണ്ണം6
Job LocationAll Over Kerala
ജോലിയുടെ ശമ്പളംRs.35,600 -75,400/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി2024 മേയ് 15
അപേക്ഷിക്കേണ്ട അവസാന തിയതി2024 ജൂണ്‍ 19
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.keralapsc.gov.in/

കൊച്ചി മെട്രോ റെയിലിൽ ജോലി

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ): കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ അവസരം. കൊച്ചിന്‍ മെട്രോയില്‍ ഇപ്പോള്‍ അസിസ്റ്റൻറ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവർക്ക് മൊത്തം 03 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 05 ജൂൺ 2024 മുതല്‍ 19 ജൂൺ 2024 വരെ അപേക്ഷിക്കാം.

Kochi Metro Rail Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്കൊച്ചിന്‍ മെട്രോയില്‍ അസിസ്റ്റന്റ്‌ ജോലി
ജോലിയുടെ സ്വഭാവംState Govt
Recruitment TypeTemporary Recruitment
Advt NoN/A
തസ്തികയുടെ പേര്അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം03
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളംRs 20000-52300/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍ 
അപേക്ഷ ആരംഭിക്കുന്ന തിയതി05 ജൂൺ 2024
അപേക്ഷിക്കേണ്ട അവസാന തിയതി19 ജൂൺ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://kochimetro.org/