Home Blog Page 2633

രാഹുല്‍ വയനാട് വിടുന്നു പകരം പ്രിയങ്ക എത്തും

ന്യൂഡെല്‍ഹി. നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ രാഹുല്‍ വയനാട് സീറ്റ് വിടുന്നു. റായ് ബറേലി നിലനിര്‍ത്താന്‍ ആണ് തീരുമാനം. വയനാട് പ്രിയങ്ക ഗാന്ധി മല്‍സരിക്കും. അല്‍പം മുമ്പ് മല്ലികാര്‍ജ്ജുന്‍ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

പ്രിയങ്കാഗാന്ധി പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്കു കാലെടുത്തുവയ്ക്കുന്നത് കേരളത്തില്‍ നിന്നാണെന്ന പ്രത്യേകതയുമുണ്ട്.രണ്ടാം വിജയത്തിനുശേഷം വയനാട് സന്ദര്‍ശിച്ച രാഹുല്‍ റായ്ബറേലിയിലെ ജനങ്ങള്‍ക്കും വയനാട്ടിലെ ജനങ്ങള്‍ക്കും ആഹ്ലാദകരമായ തീരുമാനമുണ്ടാകും എന്ന ഉറപ്പു നല്‍കിയതിനാല്‍ ഇത് നേരത്തേ എടുത്ത തീരുമാനമാണെന്ന സൂചനയുണ്ട്. വയനാട് ആണ് പോരാടാനുള്ള കരുത്ത് നല്‍കിയതെന്നും അത് ജീവനുള്ള കാലം മറക്കില്ലെന്നും രാഹുല്‍ പറഞ്ഞു. കേരളത്തിലെ വയനാട് എന്ന മണ്ഡലത്തിന് ദേശീയ പ്രസക്തി നിലനിര്‍ത്തുന്ന രുമാനം കേരളത്തിലെ കോണ്‍ഗ്രസിന് തികച്ചും ആഹ്ലാദകരമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം കവർന്നു

കോട്ടയം. ഗാന്ധിനഗർ ചെമ്മനംപടിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം കവർന്നു.
ചെമ്മനംപടിയിൽ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ മൂന്നാറിൽ പോയ സമയത്താണ് മോഷണം നടന്നത്. ഗാന്ധിനഗർ പോലീസ് കേസെടുത്താൻ ആരംഭിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിന്നക്കനാലിലുള്ള മകൻറെ അടുത്തേക്ക് ചന്ദ്രനും ഭാര്യയും പോയത്. ചെമ്മനം പടിയിലെ വീട് പൂട്ടിയിട്ട ശേഷം ആയിരുന്നു യാത്ര. മൂന്നു ദിവസം കഴിഞ്ഞ് ഞായറാഴ്ച മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണമാണ് മോഷ്ടാവ് കൊണ്ടുപോയത്.
വീടിൻറെ മുൻവാതിലിന്റെ പാളി ഇളക്കിമാറ്റിയായിരുന്നു മോഷണം

വീട് മുഴുവൻ മോഷ്ടാവ് അരിച്ചു പെറുക്കിയിട്ടുണ്ട്. എന്നാൽ ലാപ്‌ടോപ്പോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ മോഷ്ടിച്ചിട്ടില്ല. ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിച്ചു. വിരലടയാള വിദഗ്ധരും സൈന്റിഫിക് എക്‌സ്‌പേർട്ട് സംഘവും സ്ഥലത്ത് പരിശോധന നടത്തി. അടുത്തിടെ ഏറ്റുമാനൂർ പുന്നത്തറയിലും ആളില്ലാത്ത വീട്ടിൽ നിന്നും 12 പവൻ മോഷണം പോയിരുന്നു

സെൻട്രൽ ജയിലിൽ തടവുകാരന്റെ അക്രമം,3 ജയിൽ ഉദ്യോഗസ്ഥർക്ക്  പരുക്കേറ്റു

കണ്ണൂർ .സെൻട്രൽ ജയിലിൽ തടവുകാരന്റെ അക്രമം.3 ജയിൽ ഉദ്യോഗസ്ഥർക്ക്  പരുക്കേറ്റു.പരുക്കേറ്റത് ഖലീൽ റഹ്മാൻ,മഹേഷ്‌,അർജുൻ എന്നിവർക്ക് .സംഭവം ഇന്നലെ രാവിലെ . അക്രമം നടത്തിയത് കാസർഗോഡ് സ്വദേശി അഹമ്മദ് റാഷിദ് . കാസർഗോഡ് ജയിലിൽ നിന്ന് കണ്ണൂരിലേക്ക് മാറ്റിയ പ്രതിയാണ്‌ അഹമ്മദ് റാഷിദ്. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു 

ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ കൊല്ലപ്പെട്ടു… 60ലേറെ പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ കൊല്ലപ്പെട്ടു. 60ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാഞ്ചന്‍ ജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായാണ് കൂട്ടിയിടിച്ചത്. രണ്ട് കോച്ചുകള്‍ പാളം തെറ്റി. രാവിലെ ഒന്‍പത് മണിയോടെ ന്യൂ ജയ്പാല്‍ഗുരി സ്റ്റേഷന് സമീപമാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ന്യൂജയ്പാല്‍ഗുരി സ്റ്റേഷനില്‍ നിന്നും ഏഴ് കിലോമീറ്ററോളം അകലെയുള്ള രംഗപാണി സ്റ്റേഷനില്‍ വച്ചാണ് ചരക്ക് ട്രെയിന്‍, കാഞ്ചന്‍ ജംഗ എക്സ്പ്രസിലേക്ക് ഇടിച്ചു കയറിയത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടം ദൗര്‍ഭാഗ്യകരമാണെന്ന് റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.

ജ്യോതിഷിയുടെ നിർദേശം: 38 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മുത്തച്ഛന്‍ വെള്ളത്തില്‍ മുക്കി കൊന്നു

തമിഴ്നാട് അരിയല്ലൂരില്‍ 38 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മുത്തച്ഛന്‍ വെള്ളത്തില്‍ മുക്കി കൊന്നു.  മുത്തച്ഛന്‍ വീരമുത്തു അറസ്റ്റില്‍. ചിത്തിരമാസത്തില്‍  ജനിച്ച ആണ്‍കുഞ്ഞ്  ദോഷമെന്ന് വിശ്വസിച്ചാണ് കൊല. ജ്യോതിഷിയുടെ നിര്‍ദേശപ്രകാരമാണ് കുഞ്ഞിനെ കൊന്നതെന്ന് വീരമുത്തു പൊലീസിനോട് പറഞ്ഞു.

കുണ്ടറയില്‍ പത്തുവയസുകാരിയെ അച്ഛൻ ക്രൂരമായി മര്‍ദ്ധിച്ചു… കുട്ടിയുടെ തോളെല്ലിന് പരിക്ക്..

തുണിമടക്കിവയ്ക്കാന്‍ താമസിച്ചത് ചോദ്യം ചെയ്ത് കുണ്ടറയില്‍ പത്തുവയസുകാരിയെ അച്ഛൻ ക്രൂരമായി മര്‍ദ്ധിച്ചു. കേരളപുരം സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ തോളെല്ലിന് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
കട്ടിലില്‍ കിടക്കുന്ന വസ്ത്രം കുട്ടി മടക്കിവയ്ക്കാന്‍ താമസിച്ചെന്ന് പറഞ്ഞാണ് പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ തല കതകില്‍ പല തവണ ഇടിച്ചതായും കാലില്‍ പിടിച്ച് തറയിലേക്ക് എറിഞ്ഞതായും തോളില്‍ ഇടിച്ചതായും പത്തുവയസുകാരി പൊലീസില്‍ മൊഴി നല്‍കി. കൊലപാതകശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഇതിന്റെ വിചാരണ തുടരുകയാണ്. കുട്ടിയുടെ പിതാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും.

കോവൂർ, ദി കേരള ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദനവും പ്രതിഭാ സംഗമവും

മൈനാഗപ്പള്ളി. കോവൂർ, ദി കേരള ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദനവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു
എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും പ്ലസ് ടു പരീക്ഷയിൽ 90% ത്തിന് മുകളിൽ മാർക്ക് കിട്ടിയ കുട്ടികളെയും അതോടൊപ്പം കേരള സർവകലാശാല നടത്തിയ ബി എ ജേർണലിസം പരീക്ഷയിൽ നാലാം റാങ്ക് നേടിയ നേഹ .ജെ എസ് നെയും അനുമോദിച്ചു.
അനുമോദന സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ എസ് കല്ലേലി ഭാഗം ഉദ്ഘാടനം ചെയ്തു .ഗ്രന്ഥശാല സംഘം കുന്നത്തൂർ താലൂക്ക് സെക്രട്ടറി എസ് ശശികുമാർ മുഖ്യപ്രഭാഷണവും അനുമോദനവും നടത്തി .ഗ്രന്ഥശാല പ്രസിഡണ്ട് കെ ബി വേണു കുമാർ അധ്യക്ഷത വഹിച്ചു സെക്രട്ടറി ബി. രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജി രാമചന്ദ്രൻ മെമ്പർമാരായ ലാലി ബാബു രജനി സുനിൽ തേവലക്കര ഹൈസ്കൂൾ മാനേജർ തുളസീധരൻ പിള്ള അനിൽകുമാർ പ്രഭാകരൻ പിള്ള സുഭാഷ്’ ബി, ശോഭന മോഹൻ എന്നിവർ സംസാരിച്ചു

പെരുന്നാളിന് കശാപ്പ് ചെയ്യാൻ എത്തിച്ച പോത്ത് വിരണ്ടോടി

കോഴിക്കോട്. ഓമശ്ശേരി മാനിപുരത്ത് പെരുന്നാളിന് കശാപ്പ് ചെയ്യാൻ എത്തിച്ച പോത്ത് വിരണ്ടോടി. കുളത്തുക്കര മദ്രസയിൽ കൊണ്ടുവന്ന ഏഴു പോത്തുകളിൽ ഒന്നാണ് വിരണ്ടോടിയത്. മാനിപുരം പുഴയിലും സമീപത്തെ വീടുകളുടെ കൊമ്പൗണ്ടിനകത്തേക്കും പോത്ത് ഓടിക്കയറി. മുക്കം ഫയർഫോഴ്സ് എത്തിയാണ് പോത്തിനെ പിടിച്ച് കെട്ടിയത്. ആർക്കും പരുക്കില്ല.

പാരിപ്പള്ളിയിൽ 24 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കൊല്ലം. പാരിപ്പള്ളിയിൽ 24 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ് എന്നിവരാണ് പിടിയിലായത്. വിഷ്ണു 100 കിലോയോളം കഞ്ചാവ് കടത്തിയതിന് ആന്ധ്രപ്രദേശിൽ വെച്ച് നേരത്തെ അറസ്റ്റിലായിട്ടുണ്ട്.

ഹരിയാന രജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ ഇന്ന് രാവിലെ കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്.
വിഷ്മുവും അനീഷും കഞ്ചാവ് കടത്തുന്നുവെന്ന് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ദിവസങ്ങളായി ഇരുവരും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ നിരീക്ഷണത്തിലായിരുന്നു.
പാരിപ്പള്ളിയിൽ വെച്ച് വാഹനം തടഞ്ഞ് നിർത്തി എക്സൈസ് സംഘം പരിശോധിച്ചു.

കാറിനുള്ള രണ്ട് കിലോയുടെ പാക്കറ്റുകളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് പരിശോധനയിൽ കണ്ടെത്തി.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വെച്ച് 100 കിലോ കഞ്ചാവുമായി വിഷ്ണുവിനെ നേരത്തെ പിടികൂടിയിരുന്നു. ഈ കേസിൽ ഏഴ് മാസത്തോളം വിശാഖപട്ടണത്ത് ജയിലിലായിരുന്നു വിഷ്ണു. രണ്ടാം പ്രതിയായ അനീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കാപ്പ നിയമപ്രകാരം ഇയാളെ നാട് കടത്തിയിരുന്നു. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി വിനോദ്, ടി.ആർ മുകേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.പാരിപ്പള്ളി മേഖലയിലെ കഞ്ചാവ് മൊത്ത വിതരണക്കാരാണിവരെന്ന് എക്സൈസ് അറിയിച്ചു

കെകെ ലതികക്കെതിരെ കേസെടുക്കണം ഡി ജി പി യ്ക്ക് പരാതി

തിരുവനന്തപുരം. കെ.കെ ലതികക്കെതിരെ കേസെടുക്കണം ഡി.ജി പി യ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. കാഫിർ പോസ്റ്റ് – കെ.കെ ലതികക്കെതിരെ കേസ് എടുക്കണം യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. മതസ്പർദ്ധ വളർത്തൽ, ഐ.ടി ആക്ട് 295 A വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാവശ്യം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ ആണ് പരാതി നൽകിയത്