Home Blog Page 2620

തൃശൂരിൽ ഭൂചലനം

തൃശൂർ: തൃശൂർ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കുന്നംകുളം, വേലൂർ, മുണ്ടൂർ ഭാഗങ്ങളിൽ വലിയ ശബദത്തോടെയാണ് മൂന്ന് മുതൽ നാല് വരെ സെക്കൻ്റ് സമയം നീണ്ടു നിൽക്കുന്ന പ്രകമ്പനമാണ് അനുഭവപ്പെട്ടത്.രാവിലെ 8.15നായിരുന്നു സംഭവം. ജില്ലാ ഭരണകുടം അന്വേഷണം തുടങ്ങി.

ഇങ്ങനെയൊക്കെ മതിയോ,പൊലീസ് ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം . ഗുണ്ടാ അതിക്രമങ്ങളും പൊലീസിനെതിരായ വിമർശനങ്ങളും ചർച്ചയായിരിക്കെ ഡി.ജി.പിയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് യോഗം ഇന്ന്.എസ്.പി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുക.സമീപകാലത്ത് റിപ്പോർട്ട് ചെയ്ത പ്രധാന കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തും. ഗുണ്ടാ വിരുദ്ധ പ്രവർത്തനങ്ങളും ചർച്ചയാകും.പൊലീസ് ഗുണ്ടാ ബന്ധത്തേക്കുറിച്ചുള്ള വിമർശനങ്ങളും ചർച്ച ചെയ്യും.സൈബർ ക്രൈമുകൾ വർധിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളും വിലയിരുത്തും.

നാലാം ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം.നാലാം ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം.വൈകീട്ട് ചർച്ചകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയും.തുടർന്ന് സഭയുടെ സമാപന സമ്മേളനം നടക്കും. കുവൈറ്റ് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ 3 ദിവസമായി നടക്കേണ്ട ലോക കേരള സഭ ഒന്നര ദിവസമായി വെട്ടിച്ചുരുക്കിയിരുന്നു.
വിവിധ സെഷനുകളിലായി മേഖലാടിസ്ഥാനത്തിലാണ് ചർച്ചകൾ നടന്നത്.
മലയാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ കുടിയേറ്റം ഉറപ്പുവരുത്തുന്നതും വിദേശ റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഴി നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതും സംബന്ധിച്ചായിരുന്നു ഇന്നലെ ലോക കേരള സഭയിൽ നടന്ന പ്രധാന ചർച്ച.

കുണ്ട്രയ്യത്ത്മുഹമ്മദ് കുഞ്ഞ്അനുസ്മരണവും എസ്.എസ്.എൽ.സി,+2 അവർഡ് വിതരണവും


ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി പഞ്ചായത്തുകളിലും പ്രത്യേകിച്ച് കാരാളിമുക്ക് പ്രദേശത്തും സാമൂഹ്യ- രാഷ്ട്രീയ രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു കോൺഗ്രസിന്റെ മുതിർന്ന നേതാവ്കുണ്ട്രയ്യത്ത് മുഹമ്മദ് കുഞ്ഞെന്ന് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ് കാരാളിമുക്ക് വാർഡ് കമ്മിറ്റി നടത്തിയ കുണ്ട്രയ്യത്ത് മുഹമ്മദ് കുഞ്ഞ് അനുസ്മരണവും എസ്.എസ്.എൽ.സി, +2 അവാർഡ് വിതരണവുംകാരാളിമുക്ക് ജംഗ്ഷനിൽഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ജി.രാജപ്പൻ പിള്ള അദ്ധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ്സ് മുൻ ബ്ലോക്ക് പ്രസിസന്റ് സുരേഷ് ചന്ദ്രനും ഗ്രാമ പഞ്ചായത്ത് അംഗം ആർ.റജിലയും ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു. പ്രീത ശിവൻ, റജ്‌ലനൗഷാദ്,രമണി ശ്രീധരൻ , ബീന മുത്തലിഫ് , സൂര്യ കൃഷ്ണ, വസന്തകുമാരി , ഖാലിദീൻ കുട്ടി, റാഫേൽ , ഗണേശൻ പിള്ള , വാഴയിൽ മുഹമ്മദ് കുട്ടിതുടങ്ങിയവർ പ്രസംഗിച്ചു

സ്കൂള്‍ പ്രവൃത്തി ദിനം വർധിപ്പിച്ച നടപടി; ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ ഒരുങ്ങി അധ്യാപകർ

തിരുവനന്തപുരം: സ്കൂള്‍ പ്രവൃത്തി ദിനം വർധിപ്പിച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങി അധ്യാപകർ.
പ്രവൃത്തി ദിനങ്ങള്‍ വർധിച്ചതോടെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സംയുക്തസമര സമിതിയിലെ അധ്യാപകർ ഇന്ന് കൂട്ട അവധി എടുക്കും.

വിഷയം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തില്‍ സമവായമാകാഞ്ഞതിനെ തുടർന്നാണ് തീരുമാനം. പ്രതിഷേധത്തിന്റെ തുടക്കമായി സംയുക്തസമര സമിതിയിലെ അധ്യാപകർ ഇന്ന് കൂട്ട അവധി എടുക്കും.

പ്രവൃത്തി ദിനം വർധിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല എന്നാണ് ഇന്നലെ അധ്യാപകസംഘടനകളുമായി നടന്ന ചർച്ചയില്‍ മന്ത്രി വ്യക്തമാക്കിയത്. ഒന്ന് മുതല്‍ എട്ടു വരെ ക്ലാസുകളില്‍ 200 ദിനം ആക്കുന്നത് പരിഗണിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു. മന്ത്രി വിളിച്ച ചർച്ച പ്രഹസമാണെന്നായിരുന്നു കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ പ്രതികരണം.

യുണൈറ്റഡ് മർച്ചൻസ് ചേമ്പർ (യുഎംസി)കരുനാഗപ്പള്ളി താലൂക്ക് സമ്മേളനവും, വിദ്യാഭ്യാസ അവാർഡ് വിതരണവും

കരുനാഗപ്പള്ളി:-യുണൈറ്റഡ് മർച്ചൻസ് ചേമ്പർ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 22ന് കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപമുള്ള ജിജൂസ് ഹാളിൽ വച്ച് ഇക്കഴിഞ്ഞ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും,ബിരുദാനന്തര ബിരുദം നേടിയ റാങ്ക് ജേതാക്കൾക്കും, വ്യാപാരികളുടെയും അവരുടെ തൊഴിലാളികളുടെയും മക്കൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണവും,വിശിഷ്ട വ്യക്തിത്വങ്ങൾക്ക് ആദരവും, പൊതുയോഗവും, തിരഞ്ഞെടുപ്പും നടത്തുന്നു. യുണൈറ്റഡ് മർച്ചൻസ് ചേമ്പർ യുഎംസി കരുനാഗപ്പള്ളി താലൂക്ക് സ്വാഗതസംഘം ചെയർമാൻ ഡി.മുരളീധരന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ സി. ആർ. മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു .യു.എം.സി. സംസ്ഥാന വൈസ് പ്രസിഡൻ്റ് നിജാംബഷി മുഖ്യ പ്രഭാഷണം നടത്തുന്നു. കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു അവാർഡ് ദാനവും,മുൻ വനിതാ കമ്മീഷൻ അംഗവും കരുനാഗപ്പള്ളി അർബൻ ബാങ്ക് ചെയർമാനുമായ അഡ്വ:എം എസ് താര വിശിഷ്ട അതിഥികളെ ആദരിക്കുന്നു. മികച്ച ചാരിറ്റി പ്രവർത്തന ത്തിനുള്ള ആദരവ് സോഷ്യൽ ആക്ടിവിസ്റ്റ് എ കെ നായർക്കും, ബാങ്കിംഗ് മേഖലയിൽ മികച്ച പ്രവർത്തനം നടത്തിവരുന്ന കരുനാഗപ്പള്ളി എസ് ബി ഐ മാനേജർ അജിത്ത് എം എൽ നും ,വ്യാപാര സംഘടനാ പ്രവത്തന രംഗത്ത് അര നൂറ്റാണ്ടിലേറെ ക്കാലമായി പ്രവർത്തിച്ച് വരുന്ന യുഎംസി രക്ഷാധികാരി ടി.കെ. സദാശിവനെയും ആദരിക്കുന്നു. സ്വാഗതസംഘം ജനറൽ കൺവീനർ എ.എ.ലത്തീഫ് സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംംഗം അഷറഫ് പള്ളത്ത് കാട്ടിൽ നന്ദിയും പറയും.ജില്ലാ ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെന്നൻ, ജില്ലാ ട്രഷറർ കെ ബി സരസചന്ദ്രൻ പിള്ള, വനിതാവിങ് ജില്ലാ പ്രസിഡൻ്റ് റൂഷ.പി.കുമാർ, യൂത്ത് വിങ് ജില്ലാ പ്രസിഡൻ്റ് ഷിഹാൻ ബഷി, കരുനാഗപ്പള്ളി താലൂക്ക് വ്യാപാരി വ്യവസായി സംഘം പ്രസിഡൻ്റ് എ.അബ്ദുൽ കരീം, ജില്ലാ വൈസ് പ്രസിഡൻ്റ്മാരായ എം സിദ്ദീഖ് മണ്ണാൻ്റയ്യം, സുബ്രു എൻ സഹദേവ്, എച്ച് സലീം, എം.ഇ.ഷെജി, ശ്രീകുമാർ വള്ളിക്കാവ്, ജില്ലാ സെക്രട്ടറിമാരായ എസ് വിജയൻ ,നുജൂം കിച്ചൻ ഗാലക്സി, റഹീം മുണ്ടപ്പള്ളി ,ശ്രീകുമാർ വള്ളിക്കാവ്,നാസർ ചക്കാലയിൽ,കെ. ഐസക് കൂട്ടിപുനലൂർ, നൗഷാദ് പാരിപ്പള്ളി, ജില്ലാ കോഡിനേറ്റർ എം.പി.ഫൗസിയ ബീഗം , ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷംസുദ്ദീൻ വെളുത്ത മണൽ, ചേനല്ലൂർ മെഹർഖാൻ ,നാസർ ,സുധീഷ് കാട്ടുമ്പുറം ,സുഭാഷ് പാറക്കൽ ,സുരേന്ദ്രൻ വള്ളിക്കാവ്, നൗഷാദ്,എം.നെസ് ല, ഷംസുദ്ദീൻ ഇടമരത്ത് ,നിഹാർ വേലിയിൽ ,ഹരികുമാർ ചേനങ്കര ,പ്രകാശ് കാരിയിൽ ,അഷ്റഫ് പള്ളത്ത് കാട്ടിൽ, നിസാർ ,അഷ്റഫ്,മധു, നവാസ്,നിസാം, ആർ.കെ.വിഷ്ണു എന്നിവർ ആശംസകൾ നടത്തുന്നു.

വിതുരയിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആന്ധ്ര സ്വദേശി പിടിയിൽ

തിരുവനന്തപുരം: വിതുരയിൽ ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തോട്ടുമുക്ക് സ്വദേശി ഷാനിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ ആന്ധ്ര സ്വദേശിയെയും സുഹൃത്തിനെയും നാട്ടുകാർ പിടികൂടി വിതുര പൊലീസിൽ ഏൽപ്പിച്ചു.
വിതുര തോട്ടുമുക്കിൽ 7 മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഷാനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ സിറ്റ് ഔട്ടിന് സമീപം കളിച്ച് കൊണ്ട് ഇരുന്ന കുട്ടിയെ ആന്ധ്ര സ്വദേശിയും സുഹൃത്തും എടുത്തുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
പ്രതിയെയും കൂടെ ഉണ്ടായിരുന്ന ആളെയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇരുവരെയും കസറ്റ്ഡിയിൽ എടുത്ത വിതുര പൊലീസ് അന്വേഷണം ആരംഭിച്ചു.

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ജൂലൈ 22ന്; ജൂലൈ 3ന് സാമ്പത്തിക സർവേ അവതരണം

ന്യൂ ഡെൽഹി:മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ജൂലൈ 22ന് എന്ന് സൂചന. ധനമന്ത്രി നിർമല സീതാരാൻ ബജറ്റ് അവതരിപ്പിക്കും. കാർഷിക മേഖല പുനരുജ്ജീവിപ്പിക്കുന്നതും തൊഴിലില്ലായ്മ പരിഹരിക്കുന്നതും പ്രധാന അജണ്ടയായിരിക്കും. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അവസാന ദിവസമായ ജൂലൈ മൂന്നിന് സാമ്പത്തിക സർവേ അവതരിപ്പിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മൂലധനച്ചെലവ് കൂട്ടാനുദ്ദേശിച്ച് വരുമാന വളർച്ച കൂട്ടാനുള്ള നടപടികൾ ബജറ്റിലുണ്ടാകും. ജി എസ് ടി ലളിതമാക്കുന്നതിനും നികുതി അടയ്ക്കുന്നവരുടെ എണ്ണം കൂട്ടാനുള്ള നടപടികളും ധനമന്ത്രി പ്രഖ്യാപിച്ചേക്കും. നികുതി നടപടികൾ കൂടുതൽ ലഘൂകരിച്ച് കൂടുതൽ പേരെ നികുതി അടയ്ക്കലിലേക്ക് കൊണ്ടുവരാനാണ് നീക്കം.

പുതിയ സർക്കാരിന്റെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകൾ തയ്യാറാക്കിയ നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. തുകൽ വ്യവസായം പോലെ തൊഴിലവസരങ്ങൾ കൂടുതലുള്ള മേഖലകൾക്ക് ഉത്തേജന പദ്ധതികളുണ്ടായേക്കും. ധനമന്ത്രിയെന്ന നിലയിൽ നിർമല സീതാരാമന്റെ തുടർച്ചയായ ഏഴാം ബജറ്റവതരണമാണിത്.

നീറ്റ് പരീക്ഷ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ എൻടിഎ യക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂഡെല്‍ഹി. നീറ്റ് പരീക്ഷ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ എൻ.ടി.എ യക്ക് സുപ്രീംകോടതി നോട്ടീസ്.കൗൺസിലിങ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി വിസമ്മതിച്ചു.നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.

നീറ്റ് പരീക്ഷ ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും അന്വേഷിക്കണമെന്ന ഹർജികളിലാണ് സുപ്രീംകോടതി NTA യ്ക്കും കേന്ദ്രസർക്കാരിനും നോട്ടീസ് അയച്ചിരിക്കുന്നത്.രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു.പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട മറ്റു ഹർജികൾക്കൊപ്പം അടുത്തമാസം എട്ടിനാണ് കേസ് വീണ്ടും പരിഗണിക്കുക.കോട്ട കോച്ചിങ് സെന്‍ററിൽ വിദ്യാർഥികൾ ആത്മഹത്യ ചെയ്തതിന് കാരണം നീറ്റ്-യു.ജി ഫലങ്ങളല്ലെന്നും സി.ബി.ഐ അന്വേഷണത്തിനായി വൈകാരിക വാദങ്ങൾ ഹരജിക്കാർ ഉന്നയിക്കരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.കേന്ദ്രസർക്കാരും എൻടിഎയും വിദ്യാർത്ഥികളെ ഇരുട്ടിൽ നിർത്തുന്നുവെന്ന് ആരോപിച്ചാണ് ശാസ്ത്രീ ഭവനിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചത് .മന്ത്രി ധർമ്മേന്ദ്രപ്രധാനെ കണ്ട വിദ്യാർഥികൾ നിവേദനം കൈമാറി. വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞബധമാണെന്ന് മന്ത്രി പറഞ്ഞു

കോടതി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചതോടെ നീറ്റ് കൗൺസിലിംഗ് ഉടൻ ആരംഭിക്കും.അതേസമയം 580 മാർക്കിൽ കൂടുതൽ നേടിയ വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങൾ പുറത്തുവിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.പരീക്ഷാ കേന്ദ്രങ്ങളുടെ വീഡിയോ റെക്കോർഡിംഗും പുറത്തുവിടണമെന്നാണ് ആവശ്യം

ചന്ദ്രയാൻ 1 മിഷൻ ഡയറക്ടർ ശ്രീനിവാസ് ഹെഗ്ഡേ അന്തരിച്ചു

ബംഗളുരു.ചന്ദ്രയാൻ 1 മിഷൻ ഡയറക്ടർ ശ്രീനിവാസ് ഹെഗ്ഡേ (71) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ISRO യിൽ നിന്ന് പിരിഞ്ഞതിന് ശേഷം ബംഗളുരുവിലെ സ്പേസ് സ്റ്റാർട്ട് അപ്പ് കമ്പനിയുമായി സഹകരിച്ചു പ്രവർത്തിക്കുകയായിരുന്നു