കൊല്‍ക്കത്ത. നഗരത്തിലെ അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് 12.30 യോടെയാണ് തീപിടുത്തം ഉണ്ടായത്.മാളിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ഫുഡ് കോർട്ടിൽ നിന്ന് മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു.കുടുങ്ങിക്കിടന്നയാളുകളെ അഗ്നിരക്ഷാസേനയും പോലീസും രക്ഷപ്പെടുത്തുകയായിരുന്നു.ആളപായമില്ല.മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് 10 ഫയർ എൻജിനുകളുടെ സഹായത്തോടെ തീയണച്ചത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു
പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി
കോട്ടയം. പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. വിഴിഞ്ഞം സ്റ്റേഷനിലെ എസ്ഐ കുരുവിള ജോർജാണ് തൂങ്ങിമരിച്ചത്. കഞ്ഞിക്കുഴിയിലെ വീട്ടിലാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന. മെഡിക്കൽ
അവധിയെടുത്താണ് കുരുവിള ജോർജ് വീട്ടിൽ എത്തിയത്
അരളിപ്പൂ കഴിച്ചതായി സംശയം,രണ്ട് വിദ്യാർത്ഥിനികളെ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു
കോലഞ്ചേരി.അരളിപ്പൂ കഴിച്ചതായി സംശയം, രണ്ട് വിദ്യാർത്ഥിനികളെ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. കോലഞ്ചേരി കടയിരിപ്പ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികൾക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. സ്കൂളിലേക്ക് വരും വഴി അരളിപ്പൂവ് കഴിച്ചതായി കുട്ടികൾ ഡോക്ടറോട് പറഞ്ഞു. കുട്ടികളുടെ രക്ത സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. 24 മണിക്കൂർ കർശന നിരീക്ഷണത്തിൽ എന്ന ഡോക്ടർമാർ
ഷെമീർ ഇനി കണ്ണീരോർമ്മ
ശാസ്താംകോട്ട (കൊല്ലം):ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജീവിതം കരുപ്പിടിപ്പിക്കാൻ മണലാരണ്യത്തിൽ വിയർപ്പൊഴുക്കിയ ഷെമീർ(30) ഇനി കണ്ണീരോർമ്മ.കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച കൊല്ലം ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷെമീറിന് നാട് നൽകിയത്
കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.വെള്ളിയാഴ്ച
രാവിലെ കുവൈറ്റിൽ നിന്നും
വ്യോമസേന വിമാനത്തിൽ നെടുമ്പാശേരി വിമാനതാവളത്തിൽ എത്തിച്ച മൃതദേഹം ഔദ്യോഗിക നടപടികൾക്കു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.തുടർന്ന് പൊലീസ് അകമ്പടിയോടെ പ്രത്യേകം തയ്യാറാക്കിയ ആംബുലൻസിൽ നാട്ടിലേക്ക്.നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകി വൈകിട്ട് 4 ഓടെ ആലപ്പുഴ താമരക്കുളം കല്ലൂർ പള്ളി മുസ്ലീം ജമാഅത്തിൽ എത്തിച്ച മൃതദേഹത്തിൽ മതാചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തിയ ശേഷമാണ് വീട്ടിലേക്ക് കൊണ്ടു പോയത്.4.45 ന് വീട്ടിലെത്തിച്ച മൃതദേഹം പിതാവ് ഉമ്മറുദീൻ,മാതാവ് ഷെബീന,ഭാര്യ സുറുമി,സഹോദരൻ നിജാസ്,
മറ്റ് ബന്ധുക്കൾ എന്നിവർക്ക് അന്തിമോപചാരം അർപ്പിക്കാൻ ആദ്യം വീടിനകത്ത് എത്തിച്ചു.മാതാവിനെയും ഭാര്യയെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പ്രയാസപ്പെട്ടു.ഏതാനും നിമിഷങ്ങൾക്കു ശേഷമാണ് മൃതദേഹം പൊതുദർശനത്തിനായി പുറത്തേക്ക് കൊണ്ടുവന്നത്.ജനപ്രതിനിധികളും മതമേലധ്യക്ഷരും സുഹൃത്തുക്കളും രാഷ്ട്രീയ പാർട്ടി നേതാക്കളുമടക്കമുള്ള
ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിച്ചത്.കൊല്ലം – ആലപ്പുഴ ജില്ലകളുടെ അതിർത്തിയാകൊല്ലം – തേനി ദേശീയപാതയിലെ വയ്യാങ്കര ഗ്രാമം രാവിലെ മുതൽ ജനസഞ്ചയത്തിൽ നിറഞ്ഞിരുന്നു.പൊതുദർശനത്തിനു ശേഷം താമരക്കുളം കല്ലൂർ പള്ളി മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.
വയനാട്ടിൽ പ്രിയങ്ക…? തീരുമാനം നാളെ
പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴി തെളിയുന്നു. രാഹുൽ ഗാന്ധി രാജിവയ്ക്കുന്ന വയനാട്ടിലോ റായ്ബറേലിയോ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക മല്‍സരിക്കും. വയനാടാണോ റായ്ബറേലിയാണോ ഒഴിയുന്നതെന്നതില്‍ രാഹുൽ ഗാന്ധി നാളെ തീരുമാനം അറിയിക്കും. പാർട്ടിയിലെ പൊതുവികാരം കണക്കിലെടുത്ത് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിർത്തിയേക്കും.
ദേശീയ നേതാവ് എന്ന നിലയിലും ഉത്തരേന്ത്യയിൽ പാർട്ടിക്ക് വളർച്ച സാധ്യമാക്കുന്നതിനും രാഹുൽ റായ്ബറേലി നിലനിർത്തണമെന്നായിരുന്നു പ്രവർത്തക സമിതിയിലെ ഭൂരിപക്ഷാഭിപ്രായം. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ അടക്കം, ഒഴിയുന്ന മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി വരണമെന്ന ആവശ്യം ശക്തമാക്കിയിരുന്നു.
കെഎസ് ഇ ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു
പാലക്കാട്: പാലക്കാട് ജോലിക്കിടെ കെഎസ് ഇ ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. എലവഞ്ചേരി കരിംകുളം കുന്നിൽ വീട്ടിൽ രഞ്ജിത്ത് (35) ആണ് മരിച്ചത്.
കൊല്ലങ്കോട് പഴയങ്ങാടി ഭാഗത്തുവെച്ച് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മനാമയിലെ തീപിടിത്തം: മരണസംഖ്യ മൂന്നായി; കത്തിനശിച്ചത് 25 കടകൾ
മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ മൂന്നായി. മനാമ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ശൈഖ് അബ്ദുള്ള റോഡിലെ ബ്ലോക്ക് 432 മാക്‌സ് ഷോപ്പിന് പിന്നിലുള്ള ഷോപ്പുകളിലാണ് ബുധനാഴ്ച തീപിടിത്തമുണ്ടായത്
തീപിടിത്തത്തിൽ പരുക്കേറ്റ ആറ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വസ്ത്രഷോപ്പുകളും ചെരുപ്പുകടകളും പെർഫ്യൂം ഷോപ്പുകളുമടക്കം നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതിൽ 25 കടകൾ കത്തിനശിച്ചു.
ഭരണിക്കാവില്‍ സ്കൂട്ടര്‍ ഇടിച്ചു വീഴ്ത്തിയ വയോധികന് ദാരുണാന്ത്യം
ശാസ്താംകോട്ട. ഇരുചക്രവാഹനക്കാരുടെ അതിക്രമ യാത്ര ,ഭരണിക്കാവില്‍ ഇടിയേറ്റുവീണ വയോധികന് ദാരുണാന്ത്യം. ഇന്നലെ ഉച്ചക്ക് ഭരണിക്കാവ്-ചക്കുവള്ളി റോഡില്‍ സ്‌കൂട്ടര്‍ ഇടിച്ചിട്ട പോരുവഴി കമ്പലടി ചന്ദ്രാലയത്ത് സോമശേഖരകുറുപ്പ്(70)ആണ് കൊല്ലത്ത് സ്വകാര്യ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ മരിച്ചത്.

ഇടിച്ച സ്കൂട്ടര്‍ യാത്രക്കാരന്‍
ഭരണിക്കാവ് ചക്കുവള്ളി റോഡില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് തെറ്റായ വശത്തുകൂടി വെടിയുണ്ടപോലെ പാഞ്ഞുവന്ന ഇരു ചക്രവാഹനം സോമശേഖരകുറുപ്പിനെ ഇടിച്ചു വീഴ്ത്തിയത്. മലര്‍ന്നുവീണ ആള്‍ പിന്നീട് എഴുന്നേറ്റതേയില്ല. ഇടിച്ച സ്‌കൂട്ടര്‍ നിര്‍ത്താതെ കടന്നു. താലൂക്കാശുപത്രിയിലും ഇവിടുത്തെ സ്വകാര്യാശുപത്രിയിലും കാണിച്ചശേഷം കൊല്ലത്തേക്ക് കൊണ്ടുപോയ ആള്‍ ഇന്ന് ഉച്ചയോടെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍കോളജിലേക്ക് മാറ്റി.
അലക്ഷ്യമായി പായുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് ദിവസമെന്നോണമാണ് കാല്‍നട.യാത്രക്കാര്‍ ഇരയാകുന്നത്. സ്‌കൂളിലേക്കും പുറത്തേക്കും കുട്ടികള്‍ പോകുന്ന സമയത്തും തിരക്കുള്ള സായാഹ്ന സമയത്തും ഭ്രാന്തെടുത്ത് പായുന്ന മാനസികരോഗികളെക്കൊണ്ട് ജനം പൊറുതിമുട്ടിയിട്ടും അധികൃതര്‍ കണ്ണ് തുറന്നിട്ടില്ല. എത്രശ്രദ്ധിച്ചാലും അപകടമുണ്ടാകും എന്നതാണ് നില. ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ നിരവധിയാണ്. നേരത്തേ ഭരണിക്കാവില്‍ തിരക്കുള്ള സമയത്ത് പൊലീസുണ്ടാകുമായിരുന്നു. ഇപ്പോഴതില്ല. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും ഇത്തരക്കാരെ പിടികൂടുന്നത് നിര്‍ത്തി. പരാതിപ്പെടാന്‍ മിക്കവര്‍ക്കും നമ്പര്‍ ഉണ്ടാകില്ല. ഹെല്‍മെറ്റ് വച്ചിരിക്കും. വാഹനം ഇടിച്ചു തെറിപ്പിച്ച് പോകുന്നത് ഒരു പതിവുകാഴ്ചയാണ് ഇപ്പോള്‍.
കുവൈത്ത് തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് എന്ന് സ്ഥിരീകരിച്ച് അഗ്നിരക്ഷാ സേന
കുവൈത്ത് സിറ്റി: മംഗഫിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് എന്ന് സ്ഥിരീകരിച്ച് കുവൈത്ത് അഗ്നിരക്ഷ വകുപ്പ്. ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ നിന്നും പാചക വാതക സിലിണ്ടർ ചോർന്നാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കുവൈത്ത് അഗ്നിരക്ഷാ സേന അറിയിച്ചു.
ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയടക്കം പരിശോധിച്ചാണ് അന്തിമ നിഗമനത്തിലെത്തിയത്. ഫ്‌ളാറ്റിനുള്ളിൽ മുറികൾ തിരിക്കാൻ ഉപയോഗിച്ചിരുന്ന സാമഗ്രികൾ അതിവേഗം തീ പടരാൻ ഇടയാക്കി. ഈ വസ്തുക്കൾ കത്തിയത് വലിയ തോതിൽ പുകയുണ്ടാക്കി. ഈ പുക അതിവേഗം മുകൾ നിലയിലേക്ക് പടർന്നു
ആറ് നില കെട്ടിടത്തിലെ 24 ഫ്‌ളാറ്റുകളിലെ 72 മുറികളിലായി 196 പേരാണ് താമസിച്ചിരുന്നത്. ഇതിൽ 20 പേർ നൈറ്റ് ഡ്യൂട്ടിയിലായതിനാൽ സംഭവസമയത്ത് 176 പേരാണ് ഫ്‌ളാറ്റിലുണ്ടായിരുന്നത്. കെട്ടിടത്തിന്റെ ടെറസിലേക്കുള്ള വാതിൽ പൂട്ടിയതിനാൽ രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് ഇവിടേക്ക് കയറാനായില്ല. അപകടമുണ്ടായ സമയവും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. പുലർച്ചെ നാലരയോടെ തീ പടരുമ്പോൾ ക്യാമ്പിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു.
സത്യപ്രതിജ്ഞ ചെയ്ത് തൊട്ടടുത്ത ദിവസം സിക്കിം മുഖ്യമന്ത്രിയുടെ ഭാര്യ എംഎൽഎ സ്ഥാനം രാജിവെച്ചു
സിക്കിം :മുഖ്യമന്ത്രി പ്രേം സിംഗ് തമാങിന്റെ ഭാര്യ കൃഷ്ണ കുമാരി റായി സത്യപ്രതിജ്ഞ ചെയ്ത് തൊട്ടുത്ത ദിവസം തന്നെ എംഎൽഎ സ്ഥാനം രാജിവെച്ചു. കൃഷ്ണകുമാരിയുടെ രാജി സ്പീക്കർ എഎൻ ഷെർപ്പ സ്വീകരിച്ചതായി സിക്കിം നിയമസഭാ സെക്രട്ടറി അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ 32 സീറ്റുകളിൽ 31 സീറ്റിലും പ്രേം സിംഗ് തമാങിൻരെ സിക്കിം ക്രാന്തികാരി മോർച്ചയാണ് വിജയിച്ചത്. നാംചി-സിംഗിതാങ് സീറ്റിലാണ് കൃഷ്ണകുമാരി ജയിച്ചത്. ആദ്യമായി മത്സരിച്ച ഇവർ 5302 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
റാജ്യയുടെ രാജി പാർട്ടിയുടെ ഏകകണ്ഠമായ തീരുമാനമാണെന്ന് പ്രേം സിംഗ് അറിയിച്ചു. പാർട്ടിയുടെ അഭ്യർഥന മാനിച്ചാണ് കൃഷ്ണകുമാരി മത്സരിച്ചത്. പാർട്ടിയുടെ ക്ഷേമത്തിന് വേണ്ടിയാണ് സ്ഥാനമൊഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.





































