സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ആലപ്പുഴ എറണാകുളം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു.മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.കഴിഞ്ഞ ഒരാഴ്ചയായി വളരെ ദുർബലമായിരുന്ന കാലവർഷം വെള്ളിയാഴ്ചയോടെ സജീവമാകാൻ സാധ്യതയുെണ്ടെന്നാണ് പ്രവചനം.
വെള്ളിയാഴ്ച 9 ജില്ലകളിലും ശനിയാഴ്ച 12 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്.മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. റായലസീമക്ക് മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിൻ്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ സജീവമാകാൻ കാരണം.കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്.
തമിഴ്നാട് തീരത്ത് ഉയർന്നു തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും
തീരദേശവാസികളും ജാഗ്രത പാലിക്കണം.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്
ഡൽഹിയിലെ റസ്റ്റോറന്റിൽ വെടിവെപ്പ്, ഒരാൾ കൊല്ലപ്പെട്ടു
ന്യൂഡെല്‍ഹി. ഡൽഹിയിലെ രജൗരി ഗാർഡനിൽ റസ്റ്റോറന്റിൽ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. ബർഗർ കിംഗ് ഔട്ട്‌ലെറ്റിനുള്ളിൽ ആണ് വെടിവെപ്പ്. ആക്രമി സംഘം റെസ്റ്റോറൻ്റിനുള്ളിൽ ഒരു ഡസനോളം റൗണ്ട് വെടിയുതിർത്തതായി പോലീസ്. അക്രമികൾ രക്ഷപ്പെട്ടു. അന്വേഷണം ആരംഭിച്ചതായി പോലീസ്.
തേങ്ങ ശേഖരിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തിൽ അന്വേഷണം
കണ്ണൂർ.തലശ്ശേരിയിലെ എരഞ്ഞോളിയിൽ തേങ്ങ ശേഖരിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സ്ഫോടനം നടന്ന ആളൊഴിഞ്ഞ പറമ്പിൽ ബോംബ് എങ്ങനെ വന്നുവെന്നതിൽ ദുരൂഹത തുടരുകയാണ്. കൊല്ലപ്പെട്ട വേലായുധന് എവിടെനിന്നാണ് ബോംബ് ലഭിച്ചത് എന്നതിലും വ്യക്തത വന്നിട്ടില്ല. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ന്യൂ മാഹിയിൽ രൂപപ്പെട്ട സിപിഐ എം – ബിജെപി സംഘർഷത്തിന് പിന്നാലെ പൊലീസ് പലയിടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. ഈ ഘട്ടത്തിൽ ബോംബ് മാറ്റിയതാകാൻ സാധ്യതയുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അതേസമയം മേഖലയിൽ നിന്ന് കൂടുതൽ ബോംബുകൾ കണ്ടെത്താനായിട്ടില്ല. പോലീസ് റെയ്ഡ് മറികടക്കാനായി ഉപേക്ഷിച്ചതോ സൂക്ഷിച്ചതോ ആയ ബോംബാകാം പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.
വെയിറ്റിംങ് ഷെഡില്‍ മരിച്ച നിലയിൽ കണ്ടെത്തി
കായംകുളം. ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രത്തിൽ (വെയിറ്റിംഗ് ഷെഡിൽ ) യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ നടക്കാനിറങ്ങിയ ആൾക്കാരാണ് പോലീസിനെ അറിയിച്ചത്
ഉടൻതന്നെ കായംകുളം പോലീസ് എത്തി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
ആളെ തിരിച്ചറിഞ്ഞിട്ടില്ല
നളന്ദ സര്‍വ്വകലാശാലയുടെ പുതിയ ക്യാംപസ് നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
പട്ന. നളന്ദ സര്‍വ്വകലാശാലയുടെ പുതിയ ക്യാംപസ് നരേന്ദ്രമോദി ബുധനാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും. .17 രാജ്യങ്ങളില്‍ നിന്നുള്ള ദൗത്യ മേധാവികള്‍ സമ്പന്ധിയ്ക്കുന്ന ചടങ്ങില്‍ ആണ് പുതിയ ക്യാംപസ് ഉദ്ഘാടനം ചെയ്യുക. അഞ്ചാം നൂറ്റാണ്ട് മുതല്‍ 12ാം നൂറ്റാണ്ട് വരെ ലോകത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള പണ്ഡിതരെ ആകര്‍ഷിച്ച വിദ്യാഭ്യാസ കേന്ദ്രമായിരുന്നു നളന്ദ സര്‍വ്വകലാശാല. ബീഹാറിലെ പട് നയിൽ നിന്നും 90 കിലോമീറ്റര്‍ അകലെയാണ് പഴയ നളന്ദ സ്ഥിതിചെയ്തിരുന്നത്. 1190കളിലാണ് മുഗള്‍ ചക്രവര്‍ത്തി ബക്തിയാര്‍ ഖില്‍ജിയുടെ അധിനിവേശ സമയത്താണ് നളന്ദ സര്‍വ്വകലാശാലയ്ക്ക് നാശം ഉണ്ടായത്. നശിപ്പിക്കപ്പെട്ട പൗരാണിക നളന്ദ സര്‍വ്വകലാശാലയുടെ അവശിഷ്ടങ്ങളും മോദി സന്ദര്‍ശിക്കും
പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം,പ്രത്യേക യോഗം
തിരുവനന്തപുരം. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം നാളെ കെപിസിസി യോഗത്തിൽ ആദ്യ ചർച്ച. 3 ഡിസിസി പ്രസിഡന്റ്മാരുടെ പ്രത്യേക യോഗം വിളിച്ചു. നാളെ തിരുവനന്തപുരത്താണ് യോഗം
വയനാട്, കോഴിക്കോട് മലപ്പുറം ഡിസിസി പ്രസിഡന്റ് മാരുടെ യോഗമാണ് വിളിച്ചത്. വയനാട് മണ്ഡലത്തിലെ എംഎല്‍എ മാരും യോഗത്തിൽ പങ്കെടുക്കും. കെ സി വേണു ഗോപാലും ദീപാ ദാസ് മുൻഷിയും യോഗത്തിൽ
ഡിഎൽഎഫ് ഫ്‌ളാറ്റിലെ ഭക്ഷ്യവിഷബാധ: ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി
കൊച്ചി കാക്കനാട് ഡിഎൽഎഫ് ഫ്‌ളാറ്റിൽ താമസിക്കുന്നവർക്ക് വയറിളക്കവും ഛർദിയുമുണ്ടായ സാഹചര്യം ഗൗരവമുള്ള വിഷയമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ശക്തമായ നടപടിയുണ്ടാകും. പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം തുടർ നടപടികൾ സ്വീകരിക്കും. ഇന്നലെയാണ് ഫ്‌ളാറ്റിലെ ഒരാൾ നേരിട്ട് ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചത്. ഉടൻ തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടറെ വിളിച്ച് അടിയന്തരമായി ഇടപെടാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു
ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഫ്‌ളാറ്റിലെ കുടിവെള്ളത്തിന്റെ എല്ലാ സ്രോതസ്സുകളും പരിശോധിക്കും. രോഗബാധിതരായ വ്യക്തികൾ പല ആശുപത്രികളിൽ ചികിത്സ തേടിയത് കൊണ്ടാകാം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽ ഇത് പെടാതിരുന്നത്. പ്രദേശത്ത് ബോധവത്കരണം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു
ഛർദിയും വയറിളക്കവുമായി ഫ്‌ളാറ്റിൽ താമസിക്കുന്ന 350 പേരാണ് ഇതിനോടകം ചികിത്സ തേടിയത്. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്നാണ് സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
നടന്‍ ദര്‍ശന്റെ മാനേജര്‍ മരിച്ച നിലയില്‍; ശ്രീധറിന്റെ മരണത്തിന് രേണുകാസ്വാമി കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് സംശയം
ബെംഗളൂരു: കൊലപാതക കേസില്‍ കന്നഡ നടന്‍ ദര്‍ശന്‍ അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ മാനേജരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ നടന്റെ ഫാം ഫൗസിലാണ് ശ്രീധര്‍ എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ ഫാം ഫൗസിന്റെ നടത്തിപ്പുകാരാനായിരുന്നു ശ്രീധര്‍. ഇവിടെ നിന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. മരിക്കാന്‍ തീരുമാനിച്ചതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കി ഒരു വീഡിയോ സന്ദേശവും ശ്രീധര്‍ തയ്യാറാക്കിയിരുന്നതായി പൊലീസ് പറയുന്നു.
മരിക്കാന്‍ തീരുമാനിച്ചെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ് വീഡിയോയെന്നും പൊലീസ് പറയുന്നു. തന്റെ കുടുംബത്തെ ഇതിലേക്ക് ഒരുകാരണവശാലും വലിച്ചിഴയ്ക്കരുതെന്നും ശ്രീധര്‍ കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ദര്‍ശന്‍ അറസ്റ്റിലായ രേണുകാ സ്വാമി കൊലപാതകവുമായി ശ്രീധറിന് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. രാജ്യമെമ്പാടും വലിയ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു കൊലപാതകകേസില്‍ സൂപ്പര്‍സ്റ്റാര്‍ ദര്‍ശന്‍ അറസ്റ്റിലായത്. കന്നഡ സിനിമാരംഗത്ത് ചലഞ്ചിംഗ് സ്റ്റാര്‍ എന്ന് വിളിപ്പേരുള്ള ദര്‍ശന്‍ ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ദര്‍ശന്റെ പെണ്‍സുഹൃത്തും സിനിമാ താരവുമായ പവിത്രാ ഗൗഡയ്ക്ക് മോശം പരാമര്‍ശം നിറഞ്ഞ മെസേജ് അയച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒരു സംഘമാളുകളെ ഉപയോഗിച്ച് ദര്‍ശന്‍ രേണുകാസ്വാമിയെ തട്ടിക്കൊണ്ടുവരികയും മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. കാണാതായി ദിവസങ്ങള്‍ക്കു ശേഷം രേണുകാസ്വാമിയുടെ മൃതദേഹം ബെംഗളൂരുവിലെ അഴുക്കുചാലില്‍ കണ്ടെത്തുകയായിരുന്നു.
വഴിയാത്രക്കാരിക്ക് എതിരെ അതിക്രമം നടത്തിയ ആളെ നാട്ടുകാര്‍ പിടികൂടി
ചടയമംഗലം: വഴിയാത്രക്കാരിക്ക് എതിരെ അതിക്രമം നടത്തിയ ആളെ ചടയമംഗലം പോലീസിന്റെ പിടിയിലായി. ചടയമംഗലം പൂങ്കോട് വയലോരം വീട്ടില്‍ രാജീവിനെ(46)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. വഴിയാത്രക്കാരിയായ യുവതി ആയൂര്‍ ചടയമംഗലം റോഡിലെ ഫുട്പാത്തിലൂടെ നടന്നു പോകുമ്പോള്‍ ഇയാള്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. തുടര്‍ന്ന് ഇയാളെ ആളുകള്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.



































