24.5 C
Kollam
Saturday 27th December, 2025 | 09:10:16 AM
Home Blog Page 2620

മില്‍മയില്‍ ജോലി

കേരളത്തില്‍ മില്‍മയില്‍ ജോലി : കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഇപ്പോള്‍ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, എംഐഎസ് സെയില്‍സ് അനലിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 03 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പലത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 12 ജൂണ്‍ 2024 മുതല്‍ 25 ജൂണ്‍ 2024 വരെ അപേക്ഷിക്കാം.

Milma Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ
ജോലിയുടെ സ്വഭാവംState Govt
Recruitment TypeTemporary Recruitment
Advt NoN/A
തസ്തികയുടെ പേര്ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ്, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, എംഐഎസ് സെയിൽസ് അനലിസ്റ്റ്
ഒഴിവുകളുടെ എണ്ണം03
ജോലി സ്ഥലംAll Over kerala
ജോലിയുടെ ശമ്പളംRs. 20,000- 30,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി12 ജൂൺ 2024
അപേക്ഷിക്കേണ്ട അവസാന തിയതി25 ജൂൺ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://cmd.kerala.gov.in/

സെബിയില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ സെബിയില്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ അവസരം. സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഇപ്പോള്‍ ഓഫീസർ ഗ്രേഡ് എ (അസിസ്റ്റൻ്റ് മാനേജർ) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മൊത്തം 97 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 11 ജൂൺ 2024 മുതല്‍ 30 ജൂൺ 2024 വരെ അപേക്ഷിക്കാം.

SEBI Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്ഓഫീസർ ഗ്രേഡ് എ (അസിസ്റ്റൻ്റ് മാനേജർ)
ഒഴിവുകളുടെ എണ്ണം97
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളം44500–89150
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി11 ജൂൺ 2024
അപേക്ഷിക്കേണ്ട അവസാന തിയതി30 ജൂൺ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.sebi.gov.in/

കോട്ടയം ജില്ലയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്

കോട്ടയം ജില്ലയില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഹെല്‍പ്പര്‍, ബുച്ചര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, ടൈലര്‍, കാഷ്യര്‍, കുക്ക്, സെയില്‍സ്മാന്‍, സെയില്‍സ് വുമണ്‍, സെക്യൂരിറ്റി, സൂപ്പര്‍വൈസര്‍ എന്നിങ്ങനെ വിവിധ കാറ്റഗറികളിലേക്കാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് കോട്ടയം ജില്ലയില്‍ വെച്ച് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുത്ത് ജോലി കരസ്ഥമാക്കാം. കൂടുതല്‍ വിവരങ്ങള്‍ താഴെ, 

ഹെല്‍പ്പര്‍/ പേക്കര്‍, ടൈലര്‍ (ജന്‍സ്/ ലേഡീസ്), ബുച്ചര്‍/ ഫിഷ് മോങ്കര്‍, BLSH ഇന്‍ ചാര്‍ജ്/ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, Commis/ Chef De Partie/ DCDP, റൈഡ് ഓപ്പറേറ്റര്‍, മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍/ HVAC ടെക്‌നീഷ്യന്‍/ മള്‍ട്ടി ടെക്‌നീഷ്യന്‍, കാഷ്യര്‍ സെയില്‍സ്മാന്‍/ സെയില്‍സ് വുമണ്‍, സൂപ്പര്‍വൈസര്‍,  വിഷ്വല്‍ മര്‍ച്ചന്റൈസര്‍, സ്റ്റോര്‍ കീപ്പര്‍/ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍/ ഓഫീസര്‍/ ഗാര്‍ഡ്/ CCTV ഓപ്പറേറ്റര്‍ എന്നിങ്ങനെയാണ് പോസ്റ്റുകള്‍. 

യോഗ്യത

  1. ഹെല്‍പ്പര്‍/ പേക്കര്‍

എസ്എസ്എല്‍സി, പരിചയം ആവശ്യമില്ല. പ്രായപരിധി 30 വയസ്സ് മുതല്‍ 40 വയസ്സ് വരെ.

  1. ടൈലര്‍ (ജന്‍സ്/ ലേഡീസ്)

പരമാവധി 40 വയസ്സ് വരെയാണ് ഇതിലേക്കുള്ള പ്രായപരിധി. ടൈലറിങ്ങില്‍ പരിചയം.

  1. ബുച്ചര്‍/ ഫിഷ് മോങ്കര്‍

ഫിഷ് അല്ലെങ്കില്‍ ഇറച്ചി കട്ടിങ്ങില്‍ പരിചയം.

  1. BLSH ഇന്‍ ചാര്‍ജ്/ മേക്കപ്പ് ആര്‍ട്ടിസ്റ്റ്

ഏതെങ്കിലും ഡിഗ്രി. കോസ്‌മെറ്റിക്‌സ് ആന്‍ഡ് സുഗന്ധ ഉല്‍പ്പന്നങ്ങളില്‍ രണ്ടു മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള പരിചയം.

  1. Commis/ Chef De Partie/ DCDP

(സൗത്ത്/ നോര്‍ത്ത് ഇന്ത്യന്‍, കോണ്ടിനെന്റല്‍ ചൈനീസ്, അറബിക് കണ്‍ഫെക്ഷണര്‍, ബ്രോസ്റ്റ് മേക്കര്‍, ബേക്കര്‍, ഷവര്‍മ മേക്കര്‍, സാന്‍വിച്ച് മേക്കര്‍, പിസ്സ മേക്കര്‍, ജ്യൂസ് മേക്കര്‍, ബിരിയാണി സ്‌പെഷ്യലിസ്റ്റ്, ലോക്കല്‍ ട്രഡീഷണല്‍ സ്‌നാക്‌സ് മേക്കര്‍, Pastry) BHM അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ പരിചയം.

  1. റൈഡ് ഓപ്പറേറ്റര്‍

HSC/ ഡിപ്ലോമ, ഫ്രഷേഴ്‌സിനും അവസരം. പ്രായപരിധി 20 വയസ്സ് മുതല്‍ 30 വയസ്സ് വരെ.

  1. കാഷ്യര്‍

B.Com, ഫ്രഷേഴ്‌സിനും അവസരം. പ്രായപരിധി 20 വയസ്സ് മുതല്‍ 30 വയസ്സ് വരെ.

  1. സെയില്‍സ്മാന്‍/ സെയില്‍സ് വുമണ്‍

പ്രായപരിധി 20 വയസ്സ് മുതല്‍ 25 വയസ്സ് വരെ. എസ്എസ്എല്‍സി അല്ലെങ്കില്‍ ഹയര്‍സെക്കന്‍ഡറി.

  1. വിഷ്വല്‍ മര്‍ച്ചന്റൈസര്‍

ഏതെങ്കിലും ഡിഗ്രി, ബന്ധപ്പെട്ട മേഖലയില്‍ 2 മുതല്‍ 4 വര്‍ഷം വരെ പരിചയം.

  1. സ്റ്റോര്‍ കീപ്പര്‍/ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
    ബികോം, ബന്ധപ്പെട്ട മേഖലയില്‍ ഒന്ന് മുതല്‍ 2 വര്‍ഷം വരെ പരിചയം.
  2. മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍/ HVAC ടെക്‌നീഷ്യന്‍/ മള്‍ട്ടി ടെക്‌നീഷ്യന്‍

ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിടെക്/ ഡിപ്ലോമ, 4 വര്‍ഷത്തെ പരിചയം. MEP അറിവ് & ഇലക്ട്രിക്കല്‍ ലൈസന്‍സ്.

12.സെക്യൂരിറ്റി സൂപ്പര്‍വൈസര്‍/ ഓഫീസര്‍/ ഗാര്‍ഡ്/ CCTV ഓപ്പറേറ്റര്‍
ബന്ധപ്പെട്ട മേഖലയില്‍ 1 മുതല്‍ 7 വര്‍ഷം വരെയുള്ള പരിചയം.

  1. സൂപ്പര്‍വൈസര്‍

(ക്യാഷ് സൂപ്പര്‍വൈസര്‍, ചില്‍ഡ് ആന്‍ഡ് ഡയറി, ഹോട്ട് ഫുഡ്, ഫുഡ് ആന്‍ഡ് നോണ്‍ ഫുഡ്, ബേക്കറി, റോസ്ട്രി, ഹൗസ് കീപ്പിംഗ്,ഹൗസ് ഹോള്‍ഡ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ മൊബൈല്‍സ്, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഗാര്‍ണമെന്റ്‌സ് മെന്‍സ്, ലേഡീസ്, ആന്‍ഡ് കിഡ്‌സ്) ബന്ധപ്പെട്ട മേഖലയില്‍ 2 മുതല്‍ 4 വര്‍ഷം വരെയുള്ള പരിചയം.

അഭിമുഖം

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ജൂണ്‍ 20 മുതല്‍ 21 വരെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് അഭിമുഖം നടക്കുക. ഉദ്യോഗാര്‍ഥികള്‍ താഴെ പറയുന്ന ഡോക്യുമെന്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. 

  1. എന്തെങ്കിലും ഒരു പ്രൂഫ് (ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഐഡി കാര്‍ഡ്, ലൈസന്‍സ് ഇങ്ങനെ എന്തെങ്കിലും)
  2. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍
  3. പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (ആവശ്യമുള്ള പോസ്റ്റുകള്‍ക്ക് മാത്രം).

 

  1. ANNI’S INTERNATIONAL CONVENTION & EXHIBITION CENTER, ERAYIL KADAVU, 
  2. KOTTAYAM, KERALA  
  3. 673003

റെയില്‍വേയില്‍ 1104ഒഴിവുകള്‍

RRC നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് 2024: റെയില്‍വേയില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ അവസരം. Railway Recruitment Cell (RRC) North Eastern Railway ഇപ്പോള്‍ Apprentices തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡ്കളിലായി Apprentices പോസ്റ്റുകളിലായി മൊത്തം 1104 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂണ്‍ 12 മുതല്‍ 2024 ജൂലൈ 11 വരെ അപേക്ഷിക്കാം.

RRC North Eastern Railway Recruitment 2024 Latest Notification Details
Organization NameRailway Recruitment Cell (RRC) North Eastern Railway
Job TypeCentral Govt
Recruitment TypeApprentices Training
Advt NoNER/RRC/Act Apprentice/2024-25
Post NameApprentice
Total Vacancy1104
Job LocationAll Over India
SalaryAs per rule
Apply ModeOnline
Application Start2024 ജൂണ്‍ 12  
Last date for submission of application2024 ജൂലൈ 11
Official websitehttps://rrcgorakhpur.net/

ചേപ്പനത്ത് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി

കൊച്ചി:
ചേപ്പനത്ത് വള്ളം മറിഞ്ഞ് ഉദയംപേരൂർ സ്വദേശിയായ ഒരു മത്സ്യത്തൊഴിലാളിയെ കാണാതായെന്ന് സംശയം.
ഫയർഫോഴ്സ് എത്തി പരിശോധന ആരംഭിച്ചു
കായലിലൂടെ വള്ളം മാത്രം ഒഴുകി നടക്കുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണ് തൊഴിലാളിയെ കാണാനില്ലെന്ന് വിവരം അറിഞ്ഞത്.

കൊല്ലത്ത് ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

കൊല്ലം: ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. കൊല്ലം പുനലൂരിലാണ് അപകടമുണ്ടായത്. ഇടക്കുന്നം സ്വദേശികളായ ഗോകുലത്തില്‍ സരോജം, മഞ്ജു ഭവനത്തില്‍ രജനി എന്നിവരാണ് മരിച്ചത്. ഇരുവരെയും ഉടൻ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളം പനങ്ങോടിന് സമീപം ഇടിമിന്നലേറ്റ് ഒരു മത്സ്യത്തൊഴിലാളിയ്‌ക്ക് പരിക്കേറ്റു. തോപ്പുംപടി സ്വദേശി സിബി ജോർജിനാണ് പരിക്കേറ്റത്. ഇടിമിന്നലേറ്റ് വള്ളം പൂർണമായും തകർന്നു. കണ്ണൂർ തോട്ടടയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാടുകൾ സംഭവിച്ചു.
സംസ്ഥാനത്ത് കാലാവസ്ഥയിൽ നേരിയ മാറ്റമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത

തിരുവനന്തപുരം:
എറണാകുളം കണ്ണൂർ കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം കൊല്ലം ആലപ്പുഴ എറണാകുളം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്.
കഴിഞ്ഞ ഒരാഴ്ചയായി വളരെ ദുർബലമായിരുന്ന കാലവർഷം വെള്ളിയാഴ്ചയോടെ സജീവമാകാൻ സാധ്യതയുണ്ട്.
വെള്ളിയാഴ്ച 9 ജില്ലകളിലും ശനിയാഴ്ച 12 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ടായിരിക്കും.

മണിയാറിൽ രണ്ട് സ്ത്രീ തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു

പുനലൂര്‍. മണിയാറിൽ സ്ത്രീ തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം

നീറ്റ് പരീക്ഷ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡെല്‍ഹി. നീറ്റ് പരീക്ഷ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.0.001% അശ്രദ്ധ ഉണ്ടായാൽ, അത് സമഗ്രമായി കൈകാര്യം ചെയ്യണം.വീഴ്ച അംഗികരിച്ച് തെറ്റ് തിരുത്തണമെന്നും സുപ്രിം കോടതി.ചോദ്യപേപ്പർ ചോർച്ചയിൽ ബിഹാർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കൂടുതൽ പേരെ ഇന്ന് ചോദ്യം ചെയ്യും.നീറ്റ് പരീക്ഷാഫല വിവാദത്തിൽ ആംആദ്മി പാർട്ടി ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കുകയാണ്.

നീറ്റ് പരീക്ഷ വിവാദ സംബന്ധിച്ച ഹർജി പരിഗണിക്കെ,രാജ്യവ്യാപകമായി പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.ആരുടെയെങ്കിലും ഭാഗത്ത് 0.001% അശ്രദ്ധ ഉണ്ടായാൽ, അത് സമഗ്രമായി കൈകാര്യം ചെയ്യണം.പരീക്ഷ നടത്തുന്ന ഒരു ഏജൻസി എന്ന നിലയിൽ, നീതിപൂർവ്വം പ്രവർത്തിക്കണം. പരീക്ഷർതികളുടെ പരാതിയെ അവഗണിയ്ക്കരുതെന്നും വീഴ്ച ഉണ്ടായാൽ അംഗികരിച്ച് തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും സുപ്രിം കൊടതി നിർദ്ദേശിച്ചു.

കഠിനമായ പ്രവേശന പരീക്ഷക്കായി വിദ്യാർത്ഥികൾ നടത്തിയ ശ്രമങ്ങൾ ഏജൻസി മറക്കരുതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.ജൂലൈ 8 ന് സുപ്രിം കോടതി കേസ് വീണ്ടും പരിഗണിക്കും.ബിഹാറിലെ ചോദ്യപേപ്പർ ചോർച്ചയിൽ ഇന്ന് കൂടുതൽ പേരെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ചോദ്യം ചെയ്യും.നീറ്റ് വിഷയത്തിൽ ആംആദ്മി പാർട്ടി ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കുകയാണ്.
ഡൽഹി ജന്തർമന്ദറിൽ നടക്കുന്ന പ്രതിഷേധത്തിൽ എംപിമാരും എംഎൽഎമാരും കൗൺസിലർമാരുമടക്കമുള്ളവർ പങ്കെടുക്കുന്നുണ്ട്.

പ്രിയങ്കയുടെ വരവ് പ്രതികരണങ്ങള്‍ ഇങ്ങനെ

കോഴിക്കോട്. പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിനെതിരെ ബിജെപിയും സിപിഐയും രംഗത്ത്.വയനാട് കുടുംബ സ്വത്താക്കാനുളള നീക്കമാണെന്ന് വി മുരളീധരൻ.സിപിഐ മത്സര രംഗത്ത് ഉണ്ടാകുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.വനിതാ സ്ഥാനാർത്ഥിയെ നിർത്തിയ യുഡിഎഫ് തീരുമാനത്തെ സ്വാഗതം ചെയ്ത് ആനി രാജ

നെഹ്റു കുടുംബത്തിൽ നിന്ന് മറ്റൊരാൾ കൂടി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയതോടെ പ്രിയങ്കയെ ലക്ഷ്യം വെച്ച് വിമർശനവും കടുപ്പികുയാണ്.രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു എന്ന് വിമർശിച്ച വി മുരളീധരൻ,കുടുംബാധിപത്യത്തിനെതിരെയും രംഗത്ത് വന്നു

റോബര്‍ട്ട് വാധ്രയെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കൂടി മത്സരിപ്പിക്കണമെന്നും കെ സുരേന്ദ്രന്റെ പരിഹാസം.ബിജെപി വിമർശനങ്ങൾക്ക് കെസി വേണുഗോപാൽ മറുപടി നൽകി.ബിജെപിയെ ചെറുക്കുയെന്ന ഇന്ത്യ സഖ്യത്തിന്റെ രാഷ്ട്രീയ ലക്ഷ്യം കോൺഗ്രസ് മനസ്സിലാക്കുന്നില്ലെന്ന് സിപിഐ

ഇടതുപക്ഷമാണോ വർഗീയ ഫാസിസമാണോ ശത്രുവെന്ന ചോദ്യത്തിന് പ്രിയങ്ക മറുപടി പറയണമെന്ന് ആനി രാജ ആവശ്യപ്പെടുന്നു.

കോൺഗ്രസിന് ഹിന്ദുക്കളിൽ വിശ്വാസമുണ്ടെങ്കിൽ മറ്റൊരു മണ്ഡലം തിരഞ്ഞെടുക്കുമായിരുന്നുവെന്ന് മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണ പ്രിയങ്കയുടെ വയനാട് സ്ഥാനാർത്ഥിത്വത്തിൽ വിമർശിച്ചു