Home Blog Page 262

ജില്ലയില്‍ ഇന്ന് 2015 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി

നാമനിര്‍ദ്ദേശപത്രിക നല്‍കേണ്ട അഞ്ചാം ദിനമായ നവംബര്‍ 19ന് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 2015 പേര്‍ നാമനിര്‍ദ്ദേശപത്രിക നല്‍കി. വിവരങ്ങള്‍ ചുവടെ:

ഗ്രാമ പഞ്ചായത്തുകള്‍

കുലശേഖരപുരം: 5
തഴവ: 59
ക്ലാപ്പന: 0
ഓച്ചിറ: 0
ആലപ്പാട്: 33
തൊടിയൂര്‍: 59
ശാസ്താംകോട്ട: 2
വെസ്റ്റ് കല്ലട: 16
ശൂരനാട് സൗത്ത്: 34
പോരുവഴി: 8
കുന്നത്തൂര്‍: 29
ശൂരനാട് നോര്‍ത്ത്: 34
മൈനാഗപ്പള്ളി: 44
ഉമ്മന്നൂര്‍: 42
വെട്ടിക്കവല: 62
മേലില: 6
മൈലം: 27
കുളക്കട: 2
പവിത്രേശ്വരം: 28
വിളക്കുടി: 35
തലവൂര്‍: 78
പിറവന്തൂര്‍: 31
പട്ടാഴി വടക്കേക്കര: 10
പട്ടാഴി: 2
പത്തനാപുരം: 32
കുളത്തുപ്പുഴ: 1
ഏരൂര്‍: 34
അലയമണ്‍: 8
അഞ്ചല്‍: 13
ഇടമുളക്കല്‍: 24
കരവാളൂര്‍: 19
തെന്മല: 11
ആര്യങ്കാവ്: 13
വെളിയം: 54
പൂയപ്പള്ളി: 40
കരീപ്ര: 40
എഴുകോണ്‍: 37
നെടുവത്തൂര്‍: 42
തൃക്കരുവ: 16
പനയം: 1
പെരിനാട്: 19
കുണ്ടറ: 40
പേരയം: 20
ഈസ്റ്റ് കല്ലട: 1
മണ്‍റോതുരുത്ത്: 2
തെക്കുംഭാഗം: 0
ചവറ: 50
തേവലക്കര: 4
പന്മന: 44
നീണ്ടകര: 7
മയ്യനാട്: 85
എളമ്പള്ളൂര്‍: 67
തൃക്കോവില്‍വട്ടം: 69
കൊറ്റങ്കര: 38
നെടുമ്പന: 60
ചിതറ: 9
കടയ്ക്കല്‍: 11
ചടയമംഗലം: 28
ഇട്ടിവ: 69
വെളിനല്ലൂര്‍: 55
ഇളമാട്: 30
നിലമേല്‍: 20
കുമ്മിള്‍: 0
പൂതക്കുളം: 20
കല്ലുവാതുക്കല്‍: 18
ചാത്തനൂര്‍: 10
ആദിച്ചനല്ലൂര്‍: 8
ചിറക്കര: 13

ബ്ലോക്ക് പഞ്ചായത്തുകള്‍

ഓച്ചിറ: 2
ശാസ്താംകോട്ട: 0
വെട്ടിക്കവല: 11
പത്തനാപുരം: 18
അഞ്ചല്‍: 0
കൊട്ടാരക്കര: 7
ചിറ്റുമല: 11
ചവറ: 0
മുഖത്തല: 9
ചടയമംഗലം: 5
ഇത്തിക്കര: 5

ജില്ലാ പഞ്ചായത്ത് – 9

മുന്‍സിപ്പാലിറ്റികള്‍

പരവൂര്‍: 4
പുനലൂര്‍: 22
കരുനാഗപ്പള്ളി: 3
കൊട്ടാരക്കര: 19

കൊല്ലം കോര്‍പ്പറേഷന്‍

ഒന്നാം വരണാധികാരി: 24
രണ്ടാം വരണാധികാരി: 38

യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതോടെ വൈഷ്ണയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്ന വൈഷ്ണ സുരേഷിന്റെ പേര് പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
വോട്ടര്‍ പട്ടികയില്‍ കള്ളവോട്ട് ചേര്‍ത്തു എന്ന സിപിഎമ്മിന്റെ ആരോപണത്തിലാണ് വൈഷ്ണയുടെ പേര് വെട്ടുന്ന നിലയിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക നടപടിയുണ്ടായത്. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് കമ്മീഷന്‍ ഒഴിവാക്കിയത്.
ഇതിനെതിരെ വൈഷ്ണ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പാടില്ലെന്ന് ഹൈക്കോടതിയില്‍ നിന്ന് നിരീക്ഷണം ഉണ്ടായി. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ് നടത്തിയിരുന്നു. വൈഷ്ണ സുരേഷിന്റെയും, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ സിപിഎം പ്രവര്‍ത്തകന്‍ ധനേഷ് കുമാറിന്റെയും വാദങ്ങള്‍ കമ്മീഷന്‍ കേട്ടു.
പരാതിക്കാരനെയും വൈഷ്ണയെയും വിശദമായി കേട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ണായക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈഷ്ണവിയുടെ വോട്ട് പുനസ്ഥാപിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ഷാജഹാന്‍ ഉത്തരവിട്ടത്.

ഐ ഇ എൽ സി ദേശീയ അധ്യക്ഷന് കെസിസി സ്വീകരണം നൽകി

തിരുവനന്തപുരം: കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ അംഗസഭയായ ഇന്ത്യാ ഇവാഞ്ചലിക്കൽ ലൂഥറൻ സഭയുടെ (ഐ ഇ എൽ സി )ദേശീയ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട റവ.ഡോ.മോഹനൻ മനുവേലിന് കെ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.36 വർഷത്തിന് ശേഷമാണ് ഒരു മലയാളി പ്രസിഡൻ്റ് സ്ഥാനത്ത് എത്തുന്നത്. തിരുവനന്തപുരം സിനഡ് ഓഫീസ് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗത്തിൽ കെ.സി സി ജില്ലാ പ്രസിഡൻ്റ് റവ.എ ആർ നോബിൾ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി റവ.ഡോ.എൽ റ്റി.പവിത്രസിങ്, സിനഡ് പ്രസിഡൻറ് റവ.എം.സുനിൽ, സാൽവേഷൻ ആർമി തിരുവനന്തപുരം ഡിവിഷണൽ കമാൻഡർ മേജർ വി ബി സൈലസ്, കെ.സി സി ജില്ലാ ജോ.സെക്രട്ടറി റ്റി.ജെ മാത്യു,

വട്ടിയൂർകാവ് അസംബ്ലി പ്രസിഡൻറ് ഫാ.സാം കാഞ്ഞിക്കൽ കോർ എപ്പിസ്ക്കോപ്പ എന്നിവർ പ്രസംഗിച്ചു.
സഭകളുടെ ഐക്യ കൂട്ടായ്മ കൂടുതൽ ജനകീയ വല്ക്കരിക്കപ്പെട്ട ഇക്കാലത്ത് സമൂഹത്തിൻ്റെ ആവശ്യങ്ങൾ മനസിലാക്കി ശക്തമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും, കെ സി സി യുടെ പ്രവർത്തനങ്ങൾക്ക് സഭയുടെ എല്ലാ പിന്തുണയും തുടർന്നും ഉണ്ടാകുമെന്നും കെ സി സി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ റവ ഡോ. മോഹനൻ മാനുവേൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു. കറണ്ട് അഫേഴ്സ് കമ്മീഷൻ ചെയർമാൻ മേജർ റ്റി ഇ സ്റ്റീഫൻസൺ, എഡ്യൂക്കേഷൻ കമ്മീഷൻ ചെയർമാൻ ജെ.വി.സന്തോഷ്, സീനിയർ സിറ്റിസൺ കമ്മീഷൻ ചെയർമാൻ ജെ.വർഗ്ഗീസ്, ഉള്ളൂർ സോൺ സെക്രട്ടറി സാബു പാലിയോട് എന്നിവർ സംബന്ധിച്ചു.

കൊല്ലത്ത് ടോറസ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

കൊല്ലം: ടോറസ് ലോറി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്ക്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറി ലോഡ് ഇറക്കിയ ശേഷം പോകുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. ഡ്രൈവറായ തിരുനെല്‍വേലി സ്വദേശി കാളിയ്ക്ക് (50) ആണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 4ന് ശിവമുക്കിനും മേലെ മടത്തറയ്ക്കും ഇടയിലായിരുന്നു സംഭവം.
ലോഡ് ഇറക്കി തിരികെ തെങ്കാശിക്ക് പോകുന്നതിനിടെ നിയന്ത്രണം തെറ്റി റോഡരികിലെ സംരക്ഷണ വേലി തകര്‍ത്താണ് ഏകദേശം പത്തടി താഴ്ചയിലേക്ക് മറിഞ്ഞത്. സമീപത്തെ മരത്തില്‍ തങ്ങി നിന്നതിനാല്‍ കൂടുതല്‍ താഴ്ചയിലേക്ക് മറിയാതെ രക്ഷപ്പെട്ടു.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

കന്യാകുമാരി കടലിനു മുകളിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

കന്യാകുമാരി കടലിനു മുകളിലെ ന്യുനമര്‍ദ്ദം നിലവില്‍ ലക്ഷദ്വീപ്നും മാലിദ്വീപിനും മുകളില്‍ സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനിടെ, ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.

കൊല്ലം കമ്മീഷണർ ഓഫീസിൽ വനിത പോലീസുകാരിയുടെ ആത്മഹത്യ ഭീഷണി

കൊല്ലം. കമ്മീഷണർ ഓഫീസിൽ വനിത പോലീസുകാരിയുടെ ആത്മഹത്യ ഭീഷണി.കിളിക്കൊല്ലൂർ പോലീസ് സ്റ്റേഷനിൽ സൈനികനെ മർദ്ധിച്ച കേസിലെ ആരോപണ വിധേയായ എ എസ് ഐ സജീലയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.3 വർഷമായി തനിക്ക് എതിരെ പ്രതികാര നടപടി തുടരുന്നുവെന്നും പരാതി. കമ്മീഷണർ സ്ഥലത്ത് എത്തി നടത്തിയ അനുരഞ്ജന ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.

കിളികൊല്ലൂർ പോലീസ് സ്‌റ്റേഷനിൽ വെച്ച് സൈനികനെ മർദ്ധിച്ച കേസിലെ ആരോപണ വിധേയയായ ഉദ്യോഗസ്ഥ എ എസ് ഐ സജീലയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. കിളിക്കൊല്ലൂർ സ്റ്റേഷനിൽ എത്തിയ സജീല രാഷ്ട്രീയ പകപോക്കൽ തനിക്ക് എതിരെ സേനയ്ക്ക് ഉള്ളിൽ നടക്കുവെന്ന് ആരോപിച്ച് രോക്ഷാകുല ആകുകയായിരുന്നു. തുടർന്ന് വൈകിട്ടോടെ പെട്രോളുമായി കമ്മീഷണർ ഓഫീസിൽ എത്തിയ സജീല ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.

സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വഴങ്ങാൻ സജീല കൂട്ടാക്കിയില്ല. തുടർന്ന് എ സി പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയെങ്കിലും കമ്മീഷണറെ കാണണമെന്ന ആവശ്യം സജീല മുന്നോട്ടുവെച്ചു. ഒടുവിൽ കമ്മീഷണർ കിരൺ നാരായണൻ എത്തി സജീലയോട് സംസാരിച്ചതോടെയാണ് ആത്മഹത്യ ശ്രമത്തിൽ നിന്ന് അവർ പിൻ വാങ്ങിയത്. സേനയിലെ സംഘടന നേതാക്കൾ 3 വർഷമായി തന്നെ വേട്ടയാടുകയാണെന്നും ഇതിന് പരിഹാരം വേണമെന്നും സജീല ആവശ്യപ്പെട്ടു.പരാതി പരിശോധിക്കാമെന്ന കമ്മീഷണറുടെ ഉറപ്പിൻമേലാണ് സജീല മടങ്ങി പോയത്.

വൈഷ്ണ സുരേഷിന് മത്സരിക്കാം

വൈഷ്ണ സുരേഷ് മുട്ടട വോട്ടർപട്ടികയിൽ വീണ്ടും പേര് ചേർത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ.മുട്ടട വാർഡിൽ വൈഷ്ണ സുരേഷിന്റെ പേര് വോട്ടർപട്ടികയിൽ പുനഃസ്ഥാപിച്ചു വൈഷ്ണ സുരേഷിന് മത്സരിക്കാം.

ഓച്ചിറ പരബ്രഹ്മക്ഷേത്രം വൃശ്ചികോത്സവം: ശുചിത്വ-സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെയും പരിസരപ്രദേശങ്ങളിലെയും ശുചിത്വം, ഇതരസൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ എഡിഎം ജി. നിര്‍മല്‍കുമാര്‍ നിര്‍ദേശിച്ചു. ചേമ്പറില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ ക്ഷേത്രക്കുളത്തിന്റെ ശുചിത്വവും ശാസ്ത്രീയമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.എം.ഒയെ ചുമതലപ്പെടുത്തി. തുടര്‍നടപടികള്‍ക്ക് ശുചിത്വമിഷന്റെ സഹകരണത്തിനും നിര്‍ദേശിച്ചു.
തിരക്ക് കണക്കിലെടുത്ത് കുളത്തിന് ചുറ്റും സുരക്ഷാനിര്‍ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ബോധവല്‍ക്കരണ നോട്ടീസുകളും വിതരണം ചെയ്യണം.
ഓച്ചിറ സ്‌പെഷ്യല്‍ പോലീസ് ഫോഴ്‌സ്, കരുനാഗപ്പള്ളി അഗ്‌നിശമന സേനാസംഘം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന സംഘം എന്നിവരെ നിയോഗിച്ചു. കരുനാഗപ്പള്ളി, ചവറ ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ നിന്നും പരിശോധന നടത്തണം. ക്ഷേത്രപരിസത്തെ ഭക്ഷണവിപണനകേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് ഉറപ്പാക്കുകയുംവേണം എന്ന് അറിയിച്ചു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പഞ്ചായത്ത് സെക്രട്ടറിയും പങ്കെടുത്തു.

തമിഴ് നാട്ടിലും ബിഎൽഒയുടെ ആത്മഹത്യാ ശ്രമം

കുംഭകോണത്തെ അംഗൻവാടി ജീവനക്കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ആത്മഹത്യ ശ്രമം എസ്ഐആറിലെ ജോലി സമ്മർദം കാരണമെന്ന് ആരോപണം.200 ഫോമുകൾ രാത്രിയ്ക്കുള്ളിൽ അപ്ലോഡ് ചെയ്യണമെന്ന് സൂപ്പർവൈസർ നിർദേശിച്ചു.അപ്ലോഡ് ചെയ്തില്ലെങ്കിൽ സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണം.ശക്തമായ പ്രതിഷേധവുമായി അംഗൻവാടി വർക്കേഴ്സ്

മലപ്പുറത്ത് പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 178 വർഷം തടവും പിഴയും

മലപ്പുറത്ത് പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 178 വർഷം തടവും 1078500 രൂപ പിഴയും.മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.നാല്പതുകാരനായ പ്രതി ഇപ്പോൾ മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കുന്നയാൾ.

2022 ജനുവരി മുതൽ 2023 ജനുവരി വരെ പെൺകുട്ടിയെ സ്വന്തം വീട്ടിൽ വെച്ച് പല തവണ ബലാൽസംഗം ചെയ്തു എന്നാണ് കേസ്. രാത്രി വീട്ടിൽ കിടന്നുറങ്ങുമ്പോൾ അടുത്ത് വന്ന് കിടന്ന് ബലാത്സംഗം ചെയ്തതായാണ് പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്നും ഇയാൾ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. സഹികെട്ട് അമ്മയോട് പെൺകുട്ടി പീഡന വിവരം പറഞ്ഞു. അതിനെ പറ്റി അന്വേഷിച്ചപ്പോൾ അമ്മയോട് പീഡന വിവരം പറഞ്ഞ കുട്ടിയുടെ വയറ്റിൽ പിതാവ് ചവിട്ടി. പിറ്റേ ദിവസം സ്കൂളിൽ പോയപ്പോൾ രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടർന്ന് അധ്യാപികയോടും കുട്ടി വിവരങ്ങൾ തുറന്നു പറഞ്ഞു. തുടർന്ന് പ്രധാന അദ്ധ്യാപകൻ മുഖേനയാണ് പോലീസിൽ പരാതി നൽകിയത്. 2023ൽ അരീക്കോട് പോലീസിൽ രെജിസ്റ്റർ ചെയ്ത കേസിൽ ആണ് ഇപ്പോൾ വിധി വന്നത്. പ്രതി ഇപ്പോൾ മറ്റൊരു ബലാൽസംഗ കേസിൽ 10 വർഷം ശിക്ഷ അനുഭവിക്കുകയാണ്. അയൽവാസിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ആണ് ശിക്ഷ അനുഭവിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ ഹാജരായി.