22.9 C
Kollam
Wednesday 24th December, 2025 | 06:39:00 AM
Home Blog Page 2615

മകനെ ക്രൂരമായി മർദിച്ച പിതാവ് പിടിയിൽ

കോഴിക്കോട്. പേരാമ്പ്രയിൽ മകനെ ക്രൂരമായി മർദിച്ച പിതാവ് പിടിയിൽ.കരുവണ്ണൂർ സ്വദേശി ശ്രീജിത്തിനെ ആണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രിയോടെ 14 കാരനായ മകൻ്റെ മുഖത്ത് ഉൾപ്പെടെ ഇയാൾ മർദ്ദിക്കുകയായിരുന്നു.ജെജെ ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് യുവതി ചാടിപ്പോയി

.യുവതി ചാടിപ്പോയി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് യുവതി ചാടിപ്പോയി. ഒഡീഷ സ്വദേശിയായ യുവതിയാണ് ഇന്നലെ വൈകിട്ട് രക്ഷപ്പെട്ടത്

മതിൽ ചാടി കടന്നാണ് യുവതി മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പുറത്തു പോയത്.യുവതി ഇപ്പോൾ താമസിക്കുന്ന കോഴിക്കൊട്ടെ വീട്ടിലേക്ക് തിരികെ പോയതായി സൂചന.മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

ഞെട്ടല്‍, തുമ്പയില്‍ പൊലീസ് സഹായ വ്യാജ പാസ്പോർട്ട് നിർമ്മാണം

തിരുവനന്തപുരം.തുമ്പയിലെ വ്യാജ പാസ്പോർട്ട് നിർമ്മാണം. നടന്നത് ഞെട്ടിക്കുന്ന ക്രമേക്കട്. വ്യാപകമായി വ്യാജപാസ്പോർട്ടുകൾ നിർമ്മിച്ചു. ക്രമക്കേടുകൾ അത്രയും പോലീസുകാരന്റെ ഒത്താശയോടെ. വ്യാജരേഖകൾ നിർമ്മിച്ചത് സിപിഒ അൻസിലിന്റെ അറിവോടെ. പൊലീസ് കുറ്റകൃത്യങ്ങള്‍ഡക്ക് തടയിടാന്‍ ഡിജിപി തലസ്ഥാനത്ത് യോഗം വിളിച്ചതിനു പിന്നാലെയാണ് ഈ വിവരം പുറത്തുവരുന്നത്.

സ്റ്റേഷനിൽ എത്തുന്ന അപേക്ഷകളിലും അൻസിൽ ഇടപെട്ടു. വെരിഫിക്കേഷൻ പരിശോധനകളില്ലാതെ നടത്തി. തുമ്പ സ്റ്റേഷനിലെ 20 അപേക്ഷകളിൽ 13 എണ്ണത്തിലും അൻസിലിന്റെ ഇടപെടൽ. വ്യാജ തിരിച്ചറിയൽ രേഖകൾ ഉൾപ്പടെ നിർമ്മിച്ചു. വ്യാജ ഐ.ഡി കാർഡുകൾ നിർമ്മിച്ചത് മണക്കാട് സ്വദേശി കമലേഷ്. വ്യാജ പാസ്‌പോർട്ടിനായി ആളുകളെ സംഘടിപ്പിച്ചത് വർക്കല സ്വദേശി സുനിൽകുമാർ. മണ്ണന്തല സ്വദേശി എഡ്വേർഡ് ക്രമക്കേടിന് സഹായിച്ചു. സുനിൽകുമാറിനെയും,എഡ്വേർഡിന്റെയുംഅറസ്റ്റ് രേഖപ്പെടുത്തി. വ്യാജ പാസ്പോർട്ട് വിവരം പുറത്തായത് റൗഡി ലിസ്റ്റിലെ പ്രതിയുടെ അപേക്ഷ വന്നതോടെ. ശ്രീകാര്യം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ട ആളുടെ അപേക്ഷ തുമ്പ സ്റ്റേഷനിൽ എത്തി. ഇതോടെയാണ് സംശയം തോന്നിയ പോലീസ് ഐ.ഡി കാർഡ് ഇലക്ഷൻ കമ്മീഷന് അയച്ചു. ഐ.ഡി വ്യാജമെന്ന് തെളിഞ്ഞതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. വ്യാജ പാസ്‌പോർട്ടിന് തുമ്പ സ്റ്റേഷൻ പരിധിയിൽ താളുകളിൽ അഡ്രസ് ഉണ്ടാക്കി

സിപിഒ അൻസിൽ ഒരു വർഷം പാസ്പോർട്ട് വിഭാഗത്തിൽ ജോലി ചെയ്ത കഴക്കൂട്ടം സ്റ്റേഷനിലും അന്വേഷണം. അൻസിലിന്റെ അറസ്റ്റ് ഉടൻ;മുഴുവൻ കേസുകളിലും പ്രതിയാകും

കഴകൂട്ടം സബ് ട്രഷറി പണ തട്ടിപ്പിൽ കൂടുതൽ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം. കഴകൂട്ടം സബ് ട്രഷറി പണ തട്ടിപ്പിൽ കൂടുതൽ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് പൊലീസിൻ്റെ അന്വേഷണം. സബ് ട്രഷറിയിൽ നിന്ന് സ്ഥലം മാറ്റം ലഭിച്ച് പോയ ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് സൂചന. ട്രഷറി ഉദ്യോഗസ്ഥരായ അഞ്ചുപേർക്കെതിരെ കഴക്കൂട്ടം പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ കേസ് എടുത്തിരുന്നു. രണ്ടു ജൂനിയർ സൂപ്രണ്ടൻ്റ് , രണ്ടു ജൂനിയർ അക്കൗണ്ടൻ്റ്, ഒരു സീനിയർ അക്കൗണ്ടൻ്റ് എന്നിവർക്കെതിരെയാണ് കേസ്. ഇവർക്കെതിരായ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാകും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുക. പണ തട്ടിപ്പിൽ ജില്ല ട്രഷറി ഓഫീസറുടെ അന്വേഷണവും തുടരുകയാണ്. മരിച്ചു പോയ ആളുകളുടെ അക്കൗണ്ടിൽ നിന്നുൾപ്പെടെ 15 ലക്ഷത്തിലധികം രൂപ തട്ടിയതായാണ് ഇതുവരെയുള്ള കണ്ടെത്തൽ. കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് സൂചന.

ഹജ്ജ് കര്‍മങ്ങള്‍ മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു,ജംറകളില്‍ കല്ലേറ് കര്‍മ്മം തുടങ്ങി

മിന.ഹജ്ജ് കര്‍മങ്ങള്‍ മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു. മിനായില്‍ തിരിച്ചെത്തിയ തീര്‍ഥാടകര്‍ ജംറകളില്‍ കല്ലേറ് കര്‍മം ആരംഭിച്ചു. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏറ്റവും കൂടുതല്‍ കര്‍മങ്ങള്‍ അനുഷ്ടിക്കാനുള്ള ദിവസമാണ് ഇന്ന്. അതേസമയം സൌദി ഉള്‍പ്പെടെ പല രാജ്യങ്ങളും ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്.

അറഫാ സംഗമവും മുസ്ദലിഫയിലെ താമസവും കഴിഞ്ഞ് ഹജ്ജ് തീര്‍ഥാടകര്‍ മിനായില്‍ തിരിച്ചെത്തി. ബലിപെരുന്നാള്‍ ദിവസമായ ഇന്ന് ഹജ്ജ് തീര്‍ഥാടകരെ സംബന്ധിച്ചിടത്തോളം തിരക്കേറിയ ദിവസമാണ്. മുസ്ദലിഫയില്‍ നിന്നെത്തിയ ഹാജിമാര്‍ മിനായിലെ ജംറയില്‍ കല്ലേറ് കര്‍മം ആരംഭിച്ചു. മൂന്നു ജംറകളില്‍ പ്രധാനപ്പെട്ട ജംറത്തുല്‍ അഖബയിലാണ് ഇന്ന് കല്ലെറിയുന്നത്. ഇന്നലെ രാത്രി മുസ്ദലിഫയില്‍ നിന്നും ശേഖരിച്ച കല്ലുകളില്‍ ഏഴെണ്ണമാണ് ഇന്നത്തെ കല്ലേറ് കര്‍മത്തിനായി ഉപയോഗിക്കുന്നത്. ജംറാ പാലത്തിലെ സൌകര്യവും വിപുലമായ സുരക്ഷാ സന്നാഹവും കാരണം തീര്‍ഥാടകര്‍ക്ക് അനായാസം കല്ലേറ് കര്‍മം നിര്‍വഹിക്കാന്‍ സാധിക്കുന്നുണ്ട്. പല തീര്‍ഥാടകരും കല്ലേറ് കര്‍മം രാത്രിയിലേക്ക് മാറ്റിവെച്ച് മിനായിലെ തമ്പുകളില്‍ വിശ്രമിക്കുകയാണ്.

കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയ തീര്‍ഥാടകര്‍ ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക് എന്ന തല്‍ബിയത്തിന് പകരം തക്ബീര്‍ ധ്വനികള്‍ മുഴക്കിത്തുടങ്ങി. ബലി നല്കുക, മുടിയെടുക്കുക, ഹറം പള്ളിയില്‍ പോയി വിശുദ്ധ കഅബയെ പ്രദിക്ഷണം ചെയ്യുക തുടങ്ങിയവയാണ് ഇന്ന് നിര്‍വഹിക്കുന്ന മറ്റ് കര്‍മങ്ങള്‍. കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ മിനായിലെ തമ്പുകളില്‍ തന്നെ തിരിച്ചെത്തും. അടുത്ത മൂന്നു ദിവസം ഹാജിമാര്‍ മൂന്നു ജംറകളിലും കല്ലേറ് കര്‍മം നിര്‍വഹിക്കും. അതേസമയം സൌദി ഉള്‍പ്പെടെ പല രാജ്യങ്ങളും ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. ഹറം പള്ളികളില്‍ പെരുന്നാള്‍ നമസ്കാരത്തിലും ഖുതുബയിലും പങ്കെടുക്കാന്‍ ലക്ഷക്കണക്കിനു വിശ്വാസികളാണ് എത്തിയത്.

തൃശൂർ, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം

തൃശൂർ, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം.3.55ന് ജില്ലയുടെ വടക്കൻ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടു.കുന്നംകുളം, ചൂണ്ടൽ, വരവൂർ, എരുമപ്പെട്ടി മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ഇന്നലെയും ഈ മേഖലയിൽ ഭൂചലനം അനുഭവപെട്ടിരുന്നു.
പരിഭ്രാന്തരായി ജനം.

ശനിയാഴ്ച രാവിലെ 8:15ന് ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടത്
അത്താണിയിലും തൃശൂർ നഗരത്തിലും ഭൂചലനം അനുഭവപ്പെട്ടു. പാലക്കാടും നേരിയ ഭൂചലനം.പാലക്കാട് തിരുമിറ്റക്കോട്,ഓങ്ങല്ലൂർ മേഖലയിൽ ഭൂചലനം ഉണ്ടായതായി നാട്ടുകാർ. സെക്കന്ഡുകൾ മാത്രം നീണ്ട് നിന്ന ചലനമുണ്ടായത് 3.55 ഓടെ.ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല
ഇന്നലെയും തിരുമിറ്റക്കോട് മേഖലയിൽ നേരിയ ഭൂചലനം ഉണ്ടായിരുന്നു

രാത്രികാല വാഹന പരിശോധനയ്ക്കിടെ പോലീസുദ്യോഗസ്ഥനെ വാഹനം ഇടിച്ചു

തൃത്താല. രാത്രികാല വാഹന പരിശോധനയ്ക്കിടെ പോലീസുദ്യോഗസ്ഥനെ വാഹനം ഇടിച്ചു.ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള പോളോ വോക്സ് വാഗൺ കാർ ആണ് പോലീസുകാരനെ ഇടിച്ചിട്ടത്.അപകടത്തിൽ പരിക്കേറ്റ തൃത്താല പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ശശികുമാറിനെ പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എസ് ഐ ശശികുമാറിന്റെ ദേഹത്തിലൂടെ കാർ പൂർണ്ണമായി കയറിയിറങ്ങി.ശനിയാഴ്ച്ച രാത്രി പത്ത് മണിയോടെ തൃത്താല വെള്ളിയാങ്കല്ല് മംഗലം ഭാഗത്തായിരുന്നു സംഭവം.വെള്ളിയാങ്കല്ല് പുഴയുടെ സമീപത്ത് ആളൊഴിഞ്ഞ ഭാഗത്ത് കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ടതോടെയാണ് പോലീസ് ആ ഭാഗത്തേക്ക് പരിശോധനക്ക് എത്തിയത്.പോലീസിനെ കണ്ടതോടെ കാറിന് പുറത്തുണ്ടായിരുന്ന യുവാക്കൾ കാറിൽ കയറി വാഹനം മുന്നോട്ടെടുത്തു.

ഇടിച്ചിട്ട ഉടനെ കടന്നുകളഞ്ഞ വാഹനത്തിന്റെ നമ്പർ നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തി പരിശോധന നടത്തിയപ്പോളാണ് അഭിലാഷിന്റേതാണ് വാഹനം എന്ന് കണ്ടെത്തിയത്.അഭിലാഷിന്റെ മകൻ 19 കാരൻ അലൻ ആണ് വാഹനം ഓടിച്ചിരുന്നത്.പോലീസ് എത്തിയപ്പോളേക്കും വാഹനം വീട്ടിൽ പാർക്ക് ചെയ്ത് അലൻ കടന്നുകളഞ്ഞിട്ടുണ്ട്.അലന്റെ മൊബൈൽ നമ്പറും ഈ സമയം മുതൽ ഓഫ് ആണ്.

അലൻ വീട്ടിലേക്ക് എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ ഉണ്ടെങ്കിലും തുടർന്ന് സിസിടിവി കണക്ഷൻ വിച്ഛേദിച്ചിരിക്കുകയാണ്. വാഹന ഉടമയെ വിളിച്ച് വരുത്തി പോലീസ് വിവരങ്ങൾ ശേഖരിച്ചു.

മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല,സിപിഐ

തിരുവനന്തപുരം. സിപിഐയില്‍ നിന്നും മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യം പരാജയകാരണം. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല.സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലാണ് വിമർശനം ഉയർന്നത്. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി. മന്ത്രിമാർക്കെതിരെയും വിമർശനം ഉണ്ടായി. തെരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഭരണവിരുദ്ധ വികാരം.

മന്ത്രിമാരുടെ പ്രകടനം മോശമെന്ന് ജില്ലാ കൗൺസിലിൽ വിമർശനം. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടു.ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് തിരിച്ചടിയായി. പൗരത്വ യോഗങ്ങൾ മതയോഗങ്ങളായി മാറി. യോഗങ്ങളിൽ മതമേധാവികൾക്ക് അമിത പ്രാധാന്യം കൊടുത്തു. രാഷ്ട്രീയ ക്യാമ്പയിന് പകരം മത സംഘടനകളുടെ യോഗമായി മാറി എന്നും വിമർശനം. ഈഴവ പിന്നാക്ക വിഭാഗങ്ങൾ ഇടതുപക്ഷത്തെ കൈവിട്ടുവെന്ന് ജില്ലാ കൗൺസിൽ. നവകേരള സദസ്സ് ധൂർത്ത്. നവ കേരള സദസ്സ് ധൂർത്തായി മാറിയെന്ന് വിമർശനം. നടന്നത് വലിയ പണപ്പിരിവ് ആണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചു. വിമർശനങ്ങൾ സിപിഐ ജില്ലാ കൗൺസിലിൽ

രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിന് എതിരെയും വിമർശനം. പി പി സുനീറിനെ സ്ഥാനാർത്ഥിയാക്കിയതിനെ വിമർശിച്ച് അംഗങ്ങൾ.ന്യൂനപക്ഷമെന്ന പരിഗണനയിലാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്.ഇത് സിപിഐയുടെ രീതിയല്ല.ഇത്തരം പ്രവണതകൾ ഗുണം ചെയ്യില്ല

സി കെ ചന്ദ്രപ്പന്റെയും വെളിയം ഭാർഗവന്റെയും കാലത്തെപ്പോലെ തിരുത്തൽ ശക്തിയാകാൻ സിപിഐക്ക് കഴിയുന്നില്ലെന്നും വിമർശനം

സ്വകാര്യ ബസ് ഇടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം

കോഴിക്കോട്. സ്വകാര്യ ബസ് ഇടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. കോഴിക്കോട് പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദാലി ( 56) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഫറോക്ക് സെഞ്ച്വറി കോംപ്ലക്സിന് മുന്നിലായിരുന്നു അപകടം. കോഴിക്കോട് – പരപ്പനങ്ങാടി റൂട്ടിൽ സർവീസ് നടത്തുന്ന കാർത്തിക ബസ് ഇടിച്ചാണ് മരണം. ഫറോക്ക് ബസ് സ്റ്റാൻഡിനകത്തേക്ക് കയറുമ്പോഴായിരുന്നു അപകടം

സൈബർ സഖാക്കൾക്ക് മുന്നറിയിപ്പുമായി തോമസ് ഐസക്

തിരുവനന്തപുരം . സൈബർ സഖാക്കൾക്ക് മുന്നറിയിപ്പുമായി തോമസ് ഐസക്. സോഷ്യൽ മീഡിയയിൽ എന്തുമാകാം എന്നായിരിക്കുന്നു. പാർട്ടിക്കുള്ളിൽ പറയേണ്ടത് പാർട്ടിക്കുള്ളിൽ പറയണം. ചില അനഭിലഷണീയ പ്രവണതകൾ കാണാതിരുന്നുകൂടാ. സൈബർ പോരാളികൾ പക്ഷമില്ലാത്ത വരെയാണ് അഡ്രസ്സ് ചെയ്യേണ്ടത്. അവരെ പാർട്ടിയിൽ നിന്ന് അകറ്റുന്ന പല പദപ്രയോഗങ്ങളും വെല്ലുവിളികളും നടത്തുന്നു.

വിപരീത ഫലമാണ് ഇത് ഉണ്ടാക്കുക. വ്യക്തിപരമായി ഏതെങ്കിലും ഹാന്റിലിനെ പറയുന്നില്ല. പക്ഷേ തിരുത്തണം എന്നാണ് അഭിപ്രായമെന്നും തോമസ് ഐസക് പറഞ്ഞു.