24.9 C
Kollam
Thursday 25th December, 2025 | 02:22:21 AM
Home Blog Page 2606

അത്തോളിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരുക്ക്

കോഴിക്കോട്,കൊച്ചി. അത്തോളിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരുക്ക്. കോളിയോട്ട് താഴത്തിന് സമീപം മങ്കരം കണ്ടി മീത്തൽ പ്രജികലയ്ക്കാണ് പരുക്കേറ്റത്. എറണാകുളത്ത് കനത്ത മഴയിൽ ചിറ്റാറ്റുകരയിൽ വീട് തകർന്നു. ആർക്കും പരുക്കില്ല

ഇന്നലെ രാത്രി കോഴിക്കോട് ജില്ലയിലെ ചിലയിടങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു.ഇതിനിടെയാണ് അത്തോളിയിലെ വീട്ടമ്മയായ പ്രജികലയ്ക്ക് ഇടിമിന്നലിൽ പരുക്കേറ്റത്.വീടിൻ്റെ വരാന്തയിൽ നിൽക്കുകയായിരുന്നു


ബോധരഹിതയായ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യ നില തൃപ്തികരമായതിനെ തുടർന്ന് ഇവർ ആശുപത്രി വിട്ടു. തൊട്ടടുത്തുള്ള വീടിൻ്റെ ചുമരിനും വിള്ളൽ ഉണ്ടായി. എറണാകുളത്ത് ചിറ്റാറ്റുകര പഞ്ചായത്തിലെ പറയകാട് ചേപ്പുള്ളിൽ ഹരിയുടെ വീട് കനത്ത മഴയിൽ തകർന്നുവീണു. ഓടിട്ട വീടാണ്.ആർക്കും പരുക്കില്ല

വാർത്താനോട്ടം


2024 ജൂൺ 19 ബുധൻ

BREAKING NEWS

?കായംകുളം ഗവ.ബോയിസ് ഹൈസ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

? മദ്യനയ വിവാദം നിയമസഭയിൽ ഉയർത്തി പ്രതിപക്ഷം ; ടൂറിസം വകുപ്പ് ഒരു ഇടപെ‌ടലും നടത്തിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

?പീഢനക്കേസ് പ്രതിയായ തിരുവല്ലയിലെ സി പി എം ലോക്കൽ കമ്മറ്റി അംഗം സി സി സജിമോനെ തിരിച്ചെടുത്തു.

? കേരളീയം ?

? പട്ടിക വിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ മാറ്റാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവ്. പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന മന്ത്രിസ്ഥാനം രാജിവെച്ച കെ രാധാകൃഷ്ണന്‍, സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് പുറത്തിറക്കിയത്.

? തലശ്ശേരി എരഞ്ഞോളി സ്വദേശി വേലായുധന്‍ (86) ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു. വീടിനോട് ചേര്‍ന്ന് ആള്‍താമസമില്ലാത്ത സ്ഥലത്ത് തേങ്ങപെറുക്കാന്‍ പോയപ്പാള്‍ കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

? ജെഡിഎസ് എന്ന പേര് ഉപേക്ഷിച്ച് പുതിയ പാര്‍ട്ടി ഉണ്ടാക്കാന്‍ കേരള ഘടകം. ജെഡിഎസ് നേതാവ് കുമാരസ്വാമി കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാറില്‍ മന്ത്രിയായതോടെയാണ് തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന നേതൃയോഗമാണ് പുതിയ പാര്‍ട്ടിക്കും കൊടിക്കും ചിഹ്നത്തിനും രൂപം നല്‍കാന്‍ ധാരണയായത്.

? തിരുവനന്തപുരത്ത് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിനെതിരെ പോക്സോ കേസെടുത്തു. നെടുമങ്ങാട് സ്വദേശി ബിനോയ് (21) യെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു.

? കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരിയായ യുവതി മരിച്ചു. തിരുവട്ടൂര്‍ സ്വദേശി അസ്ല ആണ് മരിച്ചത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിര്‍ദിശയില്‍ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു

? കൊട്ടാരക്കര – ദിണ്ഡുക്കല്‍ ദേശീയപാതയിലൂടെ അപകടകരമായി ഓടിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി.

? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജൂണ്‍ 21ന് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ ജില്ലകളില്‍ നല്‍കിയിട്ടുള്ളത്.

? സംസ്ഥാനത്തെ പാക്കറ്റ് പൊറോട്ടയുടെ നികുതി കുറയില്ല. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. പൊറോട്ടയുടെ നികുതി 18 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കി കുറച്ച ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്.

? കോഴിക്കോട് താമരശ്ശേരി ചുങ്കത്തെ ബാറിലെ ജീവനക്കാരനായ ബിജുവിന് കുത്തേറ്റു. കഴുത്തിനു കുത്തേറ്റ ബിജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

? മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാന്‍, പിപി സുനീര്‍, ജോസ് കെ മാണി എന്നിവര്‍ രാജ്യസഭ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. കൂടുതല്‍ പേര്‍ പത്രിക നല്‍കാത്തതിനാല്‍ വോട്ടെടുപ്പ് ഇല്ലാതെയാണ് ഇവര്‍ തെരെഞ്ഞെടുക്കപ്പെട്ടത്.

? കെ.എസ്.ആര്‍.ടി.സി’ ബസ് ഇടിച്ചുകയറി തകര്‍ന്ന തൃശൂരിലെ ശക്തന്‍ തമ്പുരാന്റ പ്രതിമ രണ്ടു മാസത്തിനകം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി കെ. രാജന്‍.

?? ദേശീയം ??

? നീറ്റ് പരീക്ഷയില്‍ നടന്ന ക്രമക്കേടില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. പരീക്ഷയില്‍ നേരിയ അശ്രദ്ധയുണ്ടായാല്‍ പോലും ഏറെ ഗൗരവത്തോടെ കാണണമെന്നും വീഴ്ചയുണ്ടായാല്‍ അത് സമയബന്ധിതമായി പരിഹരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

? പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന് മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ അടിച്ചുകൊന്നു. 20 വയസുകാരി ആരതി യാദവാണ് മരിച്ചത് പ്രതി രോഹിത് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

? തെലങ്കാനയില്‍ വിദ്യാര്‍ത്ഥികളെ നഴ്സിംഗ് കോളേജ് അധികൃതര്‍ പൂട്ടിയിട്ടതായി പരാതി. തെലങ്കാനയിലെ സിദ്ദിപേട്ടില്‍ ഉള്ള ആര്‍വി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് മാനേജ്മെന്റിന്റെ പ്രതികാര നടപടി.

? പന്ത്രണ്ട് കോടി രൂപ മുടക്കി ബീഹാറിലെ അരായിയില്‍ ബക്ര നദിക്കു കുറുകെ നിര്‍മിച്ച കോണ്‍ക്രീറ്റ് പാലം ഉദ്ഘാടനത്തിന് മുന്നേ തകര്‍ന്നു. നിര്‍മാണ കമ്പനിയുടെ അനാസ്ഥ മൂലമാണ് പാലം തകര്‍ന്നതെന്നും വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും സിക്തി എംഎല്‍എ വിജയ് കുമാര്‍ ആവശ്യപ്പെട്ടു.

?? അന്തർദേശീയം ??

? കുവൈത്തിലെ അഗ്നിബാധയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം പ്രഖ്യാപിച്ച് കുവൈത്ത്. പന്ത്രണ്ടര ലക്ഷം ഇന്ത്യന്‍ രൂപ വീതം ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്തിലെ ഇന്ത്യന്‍ എംബസി വഴിയായിരിക്കും ധനസഹായം കൈമാറുക.

കായികം ?

? ജാവലിന്‍ ത്രോയിലെ മുന്‍നിര താരങ്ങള്‍ മത്സരിക്കുന്ന പാവോ നുര്‍മി ഗെയിംസില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. പാരീസ് ഒളിംപിക്‌സിന് മുന്‍പുള്ള സുപ്രധാന മത്സരത്തില്‍ 85.97 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്.

? ടി20 ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനെതിരേ 104 റണ്‍സിന്റെ കൂറ്റം വിജയം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 53 പന്തില്‍ 98 റണ്‍സെടുത്ത നിക്കോളാസ് പൂരന്റെ മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തു.

? ടി20 ക്രിക്കറ്റ് ലോകകപ്പില്‍ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ യു.എസ്.എ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.

? യൂറോ കപ്പ് പോരാട്ടത്തില്‍ കന്നിക്കാരായ ജോര്‍ജിയയുടെ പോരാട്ടവീര്യം മറികടന്ന് തുര്‍ക്കി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു തുര്‍ക്കിയുടെ ജയം.

വാട്ടര്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ ഒരു കോടി രൂപ വിലവരുന്ന എംഡിഎംഎയുമായി യുവതി പോലീസ് പിടിയില്‍

കൊച്ചി: വിപണിയില്‍ ഒരു കോടി രൂപ വിലവരുന്ന ഒരു കിലോ എംഡിഎംഎയുമായി യുവതി പൊലീസ് പിടിയില്‍. ബംഗളൂരു മുനേശ്വര നഗര്‍ സ്വദേശി സര്‍മീന്‍ അക്തര്‍ (26) നെയാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ റൂറല്‍ ജില്ലാ ഡാന്‍സ് ടീമും ആലുവ പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വാട്ടര്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഡല്‍ഹിയില്‍ നിന്നും മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കൊച്ചിയില്‍ യുവാക്കള്‍ക്കിടയിലാണ് വില്‍പ്പന. ഡല്‍ഹിയില്‍നിന്ന് എംഡിഎംഎ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് ട്രെയിനില്‍ തന്നെ തിരിച്ചു പോവുകയാണ് പതിവ്. യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുകാരിയാണെന്നാണ് ലഭിക്കുന്ന വിവരം.
നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി വി അനില്‍, ആലുവ ഡിവൈഎസ്പി എ പ്രസാദ്, ഇന്‍സ്‌പെക്ടര്‍ എം എം മഞ്ജുദാസ് എസ് ഐമാരായ എസ് എസ് ശ്രീലാല്‍, കെ നന്ദകുമാര്‍ , എഎസ്‌ഐ വിനില്‍കുമാര്‍ , സീനിയര്‍ സിപിഒമാരായ അജിത തിലകന്‍, പിഎന്‍ നൈജു, ദീപ്തി ചന്ദ്രന്‍, മാഹിന്‍ഷാ അബൂബക്കര്‍, കെഎം മനോജ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

നിമിഷപ്രിയക്കായി ചാലഞ്ച് തുടങ്ങുന്നു

തിരുവനന്തപുരം .നിമിഷപ്രിയക്കായി ചാലഞ്ച്. യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാന്‍ ചാലഞ്ചുമായി ആക്ഷന്‍ കൗണ്‍സില്‍മൂന്നാം ഘട്ടത്തില്‍ നല്‍കേണ്ട 3കോടി രൂപ സമാഹരിക്കാന്‍ 60000 പേരില്‍ നിന്ന് 500 രൂപ പിരിക്കാനാണ് തീരുമാനം. തുക അക്കൗണ്ടിലുണ്ടെന്ന് എംബസിയെ ബോധ്യപ്പെടുത്തിയാലെ തുടര്‍ചര്‍ച്ചകള്‍ സാധ്യമാകു. പരമാവധി ഒരു മാസത്തിനകം പണം സ്വരൂപിച്ച് ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം

പീഡനക്കേസ് പ്രതിയായ സിപിഎം നേതാവിനെ തിരിച്ചെടുത്ത് സിപിഎം

തിരുവല്ല.പീഡനക്കേസ് പ്രതിയായ സിപിഎം നേതാവിനെ തിരിച്ചെടുത്ത് സിപിഎം.പത്തനംതിട്ട തിരുവല്ലയിലെ ലോക്കൽ കമ്മിറ്റി അംഗം സജിമോനെ പാർട്ടി തിരിച്ചെടുത്തു.2018 ൽ വിവാഹിതയായ സ്ത്രീയെ ഗർഭിണിയാക്കിയ കേസിലും, ഡിഎൻഎ പരിശോധനയിൽ ആൾമാറാട്ടം നടത്തിയതിലും പ്രതിയാണ്.2022 ൽ വനിതാ നേതാവിനെ ലഹരി നൽകി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും പ്രതിയായിരുന്നു. മുൻപ് കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയും തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു

കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ ആയിരുന്നു കഴിഞ്ഞ ഡിസംബറിൽ പുറത്താക്കിയത്.തിരിച്ചെടുത്തത് പുറത്താക്കൽ നടപടി കൺട്രോൾ കമ്മീഷൻ റദ്ദാക്കിയതോടെ; ഒരു തെറ്റിൽ രണ്ട് നടപടി വേണ്ടെന്ന് കമ്മിഷൻ

ബസ്സിൽ യാത്ര ചെയ്തവർക്ക് നേരെ പെപ്പർ സ്പ്രേ ആക്രമണം

കോഴിക്കോട് . ബസ്സിൽ യാത്ര ചെയ്തവർക്ക് നേരെ പെപ്പർ സ്പ്രേ ആക്രമണം.ചെറുവണ്ണൂരിൽ വെച്ചാണ് പെപ്പർ സ്പ്രേ ആക്രമണം ഉണ്ടായത്.ആക്രമണത്തെ തുടർന്ന് രാമനാട്ടുകര സ്വദേശിനി ഷിറിൻ സുലൈഖക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു.ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.മറ്റ് യാത്രക്കാർക്കും അസ്വസ്ഥത അനുഭവപ്പെട്ടു. അക്രമി ബസ്സിൽ നിന്ന് ഇറങ്ങി ഓടി.

ബസ്സ് ബ്ലോക്കിൽ പെട്ടപ്പോൾ പെട്ടെന്നാണ് ആക്രമണമുണ്ടായതെന്ന് ഷിറിൻ സുലൈഖ പറയുന്നു. ബസ്സിന്റെ വാതിലിനരികിൽ നിന്നതിനാൽ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടു. ബസ് ജീവനക്കാരും അക്രമിയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെയിലാണ് മുളക് സ്പ്രേ അടിച്ചത്. നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുവൈറ്റിലെ അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിനു കുവൈത്ത് സർക്കാർ സഹായo പ്രഖ്യാപിച്ചു

കുവൈറ്റിലെ അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിനു 15 ആയിരം ഡോളർ വീതം കുവൈത്ത് സർക്കാർ സഹായo നൽകുo. ഏകദേശം 12 ലക്ഷത്തി അമ്പതിനായിരം രൂപ വീതം ഓരോ കുടുംബങ്ങൾക്കും നൽകും . ഈ തുക, മരണമടഞ്ഞ രാജ്യക്കാരുടെ എംബസികൾ വഴിയാകും വിതരണം ചെയ്യുക. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്

ഊട്ടിയില്‍ വിനോദസഞ്ചാരികളായ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞു, പത്തുപേര്‍ക്ക് പരുക്ക്

ഊട്ടി. വിനോദസഞ്ചാരികളായ മലയാളികള്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞു, പത്തുപേര്‍ക്ക് പരുക്ക്, ഇതില്‍ കുട്ടികളുമുണ്ട്. തിരൂരില്‍നിന്നും പോയ മലയാളികുടുംബം സഞ്ചരിച്ചകാര്‍ആണ് അപകടത്തില്‍പെട്ടത്. വളവന്നൂര്‍ അല്ലൂര്‍ നീര്‍ക്കാട്ടില്‍ർ സൈനുദ്ദീന്‍ (53),ഭാര്യ ഖദീജ(48), മക്കളായ ജുബൈരിയ (30),സക്കീനത്ത് സുനൈന(26),മുഹമ്മദ് ഇസ്മായില്‍(19),സുഹമ്മദ് സുഹൈര്‍(13) എന്നിവര്‍ക്കും നാല് കുട്ടികള്‍ക്കുമാണ് പരുക്ക്. ഗുരുതരമായി പരുക്കേറ്റ് രണ്ടുപേരെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവര്‍ ഊട്ടിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ്.

ചൊവ്വാഴ്ച പുലര്‍ച്ച ഊട്ടിയിലേക്ക് പോയതാണ് കുടുംബം.

മുഖ്യമന്ത്രിയുടെ ശൈലി തിരിച്ചടിയായി, സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം

തിരുവനന്തപുരം.ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം.സിപിഐയിൽ
ഉയർന്നതുപോലെ മുഖ്യമന്ത്രിയുടെ ശൈലിക്കെതിരേയും ചില അംഗങ്ങൾ വിമർശനമുയർത്തിയിട്ടുണ്ട്.കനത്ത തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരം ആണെന്ന വിമർശനമുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു.ക്ഷേമ പ്രവർത്തനങ്ങൾ മുടങ്ങിയത് തോൽവിയുടെ ആക്കം കൂട്ടി.
ക്ഷേമപ്രവർത്തനങ്ങൾ മുടങ്ങാൻ കാരണം കേന്ദ്രസർക്കാരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല.
ഇക്കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.ചില നേതാക്കന്മാർക്ക് നാക്ക് പിഴ സംഭവിച്ചതും വലിയ ചർച്ചയായി.
സംസ്ഥാന കമ്മിറ്റി നാളെ അവസാനിക്കും. അതിനുശേഷം ആയിരിക്കും തിരുത്തൽ രേഖ പാർട്ടി തയ്യാറാക്കുക.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ആലപ്പുഴ എറണാകുളം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു.മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.കഴിഞ്ഞ ഒരാഴ്ചയായി വളരെ ദുർബലമായിരുന്ന കാലവർഷം വെള്ളിയാഴ്ചയോടെ സജീവമാകാൻ സാധ്യതയുെണ്ടെന്നാണ് പ്രവചനം.
വെള്ളിയാഴ്ച 9 ജില്ലകളിലും ശനിയാഴ്ച 12 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്.മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. റായലസീമക്ക് മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിൻ്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ സജീവമാകാൻ കാരണം.കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്.
തമിഴ്നാട് തീരത്ത് ഉയർന്നു തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും
തീരദേശവാസികളും ജാഗ്രത പാലിക്കണം.