കോഴിക്കോട് .ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു വാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്
മലബാര്‍ പ്ളസ് വണ്‍ സീറ്റ് വിഷയത്തിലെ സമരവുമായി ബന്ധപ്പെട്ട് നടന്ന കലക്ട്രേറ്റ് മാർച്ചിൽ പൊലിസ് അതിക്രമം നടത്തിയെന്നാരോപിച്ചാണ് ബന്ദ് നടത്തുന്നത്.
കോഴിക്കോട് .ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു വാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്
മലബാര്‍ പ്ളസ് വണ്‍ സീറ്റ് വിഷയത്തിലെ സമരവുമായി ബന്ധപ്പെട്ട് നടന്ന കലക്ട്രേറ്റ് മാർച്ചിൽ പൊലിസ് അതിക്രമം നടത്തിയെന്നാരോപിച്ചാണ് ബന്ദ് നടത്തുന്നത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ. അനാഥാലയങ്ങളിൽ നിന്ന് വീണ മാസപ്പടി വാങ്ങിയെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു. പേപ്പറുകൾ ഉയർത്തിക്കാട്ടിയായിരുന്നു നിയമസഭയിൽ ആരോപണം ഉന്നയിച്ചത്. പ്രസംഗത്തിനിടെ മാത്യു കുഴൽനാടന്റെ മൈക്ക് സ്പീക്കർ എഎൻ ഷംസീർ ഓഫ് ചെയ്തു.
സിഎംആർഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതിനെ കുറിച്ചാണ് ഇതുവരെ കേട്ടത്. എന്നാൽ ഹാജരാക്കിയ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളിൽ നിന്ന് കമ്പനി ഏതാണ്ട് മാസം തോറും വിവിധ ജീവകാരുണ്യ സ്ഥാപനങ്ങളിലും സംഘടനകളിലും നിന്ന് പണം കൈപ്പറ്റുന്നതായി വ്യക്തമായി.
എങ്ങനെയാണ് മുഖ്യമന്ത്രിയുടെ മകൾ അനാഥാലയങ്ങളിൽ നിന്ന് മാസാമാസം പണം വാങ്ങുന്നത്. അനാഥാലയങ്ങളിൽ നിന്ന് മാസപ്പടി വാങ്ങുന്നത് എങ്ങനെയാണ് അംഗീകരിക്കാൻ കഴിയുകയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. എന്നാൽ മാത്യു സ്ഥിരമായി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അതിനുള്ള വേദിയല്ല നിയമസഭയെന്നും സ്പീക്കർ പറഞ്ഞു.
ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. വിവിധ ആശുപത്രികളിലായി സ്ത്രീകളടക്കം നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്. മന്ത്രി ഉദയനിധി സ്റ്റാലിൻ ആശുപത്രി സന്ദർശിച്ചു.നടൻ വിജയ് ഉടൻ ആശുപത്രി സന്ദർശിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
പ്രദേശത്ത് വ്യാജമദ്യം വിൽപ്പന നടത്തിയ ഗോവിന്ദരാജൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 200 ലിറ്റർ വ്യാജമദ്യം കണ്ടെടുത്തു. മദ്യത്തിൽ മെഥനോളിന്റെ അംശം സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു.
ചികിത്സയിൽ കഴിയുന്നവർക്ക് അടിയന്തരമായി 50,000 രൂപ ധനസഹായം നൽകും. ദുരന്തത്തിന് പിന്നാലെ കലക്ടർ ശ്രാവൺ കുമാർ ജെതാവത്തിനെ സ്ഥലം മാറ്റി. ജില്ലാ പോലീസ് മേധാവി സമയ് സിംഗ് മീണയെ സസ്‌പെൻഡ് ചെയ്തു. പോലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ട് അടക്കം മുഴുവൻ ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് ഉണ്ടായത് നല്ല പരാജയം തന്നെയെന്ന് സി പി എം വിലയിരുത്തിയെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാന സമിതി യോഗ തീരുമാനങ്ങൾ വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
എസ്എൻഡിപി സംഘ പരിവാറിന് വേണ്ടി വോട്ട് മറിച്ചു. ക്രിസ്ത്യൻ സമുദായത്തിൻ്റെ വോട്ടും പ്രതീക്ഷിച്ച പോലെ കിട്ടിയില്ല. താഴെ തലം വരെ ജനങ്ങളോട് സംവദിക്കാനും തീരുമാനിച്ചു. ജൂലൈ 2, 3,4 തീയതികളിൽ 4 മേഖലാ യോഗങ്ങൾ നടക്കും. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഈ യോഗങ്ങളിൽ പങ്കെടുക്കും. തുടർന്ന് ജില്ലാ, മണ്ഡലം, ലോക്കൽ ബ്രാഞ്ച് തലങ്ങളിൽ ജനങ്ങളിലേക്ക് നല്ല ജാഗ്രതയോടെ ഇറങ്ങി ചെല്ലും.ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിന് വീഴ്ച പറ്റിയെന്നും പാർട്ടി വിലയിരുത്തി.പെൻഷൻ അടക്കം കൃത്യതയോടെ നൽകാൻ കഴിയാത്തതും വീഴ്ചയായി. വർഗ്ഗീയതയെ തുടർന്നും പ്രതിരോധിക്കും. സർവ്വതലസ്പർശിയായ മേഖലകളിൽ അഴിമതിക്കെതിരായി പാർട്ടി നിലകൊള്ളും.എസ് എൻ ഡി പി ക്കും വെള്ളാപ്പള്ളി നടേശനുമെതിരെ രൂക്ഷമായ ആക്രമണമാണ് വാർത്താ സമ്മേളനത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി നടത്തിയത്.
പാർട്ടിക്ക് തിരിച്ച് വരാനുള്ള അനുകൂല സാഹചര്യമാണ് ഇപ്പോഴും ഉള്ളത്.മുഖ്യമന്ത്രി എന്ത് ശൈലിയാ മുഖ്യമന്ത്രി മറ്റേണ്ടത് ? നിങ്ങളിൽ ചിലലയാളുകൾ മുഖ്യമന്ത്രിയെ മറ്റൊരു തരത്തിൽ അവതരിപ്പിച്ച് ജനങ്ങളുടെ ഇടയാൽ വേറൊരു ഇമേജ് ഉണ്ടാക്കാൻ ശ്രമിക്കുന്നു.അതിനൊന്നും വഴങ്ങുന്ന പാർട്ടിയല്ല സി പി എം എന്നും മുഖ്യമന്ത്രി ശൈലി മാറ്റുമോ എന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി എം വി ഗോവിന്ദൻ പറഞ്ഞു.
മലപ്പുറം: മേൽമുറി മുട്ടിപ്പടിയിൽ കെ എസ് ആർ റ്റി സി സൂപ്പർ ഫാസ്റ്റും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഓട്ടോ റിക്ഷ ദിശ തെറ്റി ബസ്സിൽ ഇടിക്കുകയായിരുന്നു. പുൽപ്പറ്റ മോങ്ങം ഒളമതിൽ സ്വദേശി അഷറഫ് (45 ) ഭാര്യ ഫാത്തിമ (40) ഫിദ (4) എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങൾ മലപ്പുറം ജില്ലാ ആശുപത്രിയിൽ.
ന്യൂഡെല്‍ഹി.ഡൽഹിയിൽ അത്യുഷ്ണ തരംഗം.ഉഷ്ണ തരംഗത്തെ തുടർന്ന് ഡൽഹിയിലെ മരണസംഖ്യ എഴുപതായി.ഗുരുതര സാഹചര്യമെന്ന് ആരോഗ്യവകുപ്പ്.ജാഗ്രത പുലർത്തണമെന്ന് ഡൽഹി സർക്കാരിൻറെ നിർദ്ദേശം
കഴിഞ്ഞ 72 മണിക്കൂറിനിടെ ഉഷ്ണ തരംഗത്തെ തുടർന്ന് ഡൽഹിയിൽ 70 പേർ മരിച്ചതായാണ് കണക്ക്.സൂര്യ അഘാതം മൂലം സർക്കാർ ആശുപത്രിയിൽ മാത്രം 310 പേർ ചികിത്സ തേടിയിട്ടുണ്ട്.
ഗുരുതര സാഹചര്യമാണെന്നും ശരീരത്തിൽ ജലാംശം നിലനിർത്താൻ എല്ലാ മാർഗ്ഗങ്ങളും തേടണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.കഴിഞ്ഞദിവസം ഡൽഹിയിൽ രേഖപ്പെടുത്തിയ താപനില 52 ഡിഗ്രി സെൽഷ്യസാണ്.60 വർഷത്തിനിടയിലെ ഉയർന്ന താപനിലയാണിത്. കനത്ത ചൂടിനിടെ അല്പം ആശ്വാസമേകി ഡൽഹിയിലെ ചിലയിടങ്ങളിൽ മഴ അനുഭവപ്പെട്ടു. ഡൽഹിക്ക് പുറമേ ബീഹാർ പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളും ഉഷ്ണ തരംഗത്തിന്റെ പിടിയിലാണ്.വരുന്ന നാല് ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഉഷ്ണ തരംഗത്തിനൊപ്പം കുടിവെള്ളക്ഷാമം രൂക്ഷമായ ഡൽഹിക്കി കൂടുതൽ ജലം അനുവദിക്കാൻ കഴിയില്ലെന്ന് നിലപാട് ആവർത്തിക്കുകയാണ് ഹരിയാന
മിക്സിയുടെ ബ്ലേഡുകൾക്കിടയിൽ ആഹാരാവശിഷ്ടങ്ങളിരുന്നു പഴകുന്നത് അണുബാധയ്ക്ക് ഇടയാക്കും. ഓരോ തവണ ഉപയോഗിച്ചതിനുശേഷവും മിക്സിയും ബ്ലേഡും നന്നായി കഴുകി വൃത്തിയാക്കണം.
∙ മാവ് അരച്ചതിനുശേഷം ജാർ വൃത്തിയാക്കാൻ രണ്ടോ മൂന്നോ തുള്ളി ഡിഷ്‌വാഷിങ് ലിക്വിഡും ചെറുചൂടു വെള്ളവും ചേർത്ത് അടിക്കുക. പി ന്നീട് നല്ല വെള്ളമുപയോഗിച്ച് ഒന്നുകൂടി അടിച്ചശേഷം കഴുകിയെടുക്കു ക. ബ്ലേഡിനിടയില്‍ പറ്റിയിരിക്കുന്ന അവശിഷ്ടങ്ങൾ നീങ്ങാൻ ഇതു സ ഹായിക്കും.
∙ ജാറിനുള്ളിൽ അൽപം എണ്ണ പുരട്ടിയശേഷം മസാലയും മറ്റും അടിച്ചാൽ മസാലയുടെ നിറം ജാറിൽ പറ്റിപ്പിടിക്കില്ല.
∙ കട്‌ലറ്റിനുള്ള ഇറച്ചി മിൻസ് ചെയ്തശേഷം അതേ ബൗളിൽ ഒരു കഷ്ണം റൊട്ടി പൊടിച്ചാൽ ഇറച്ചിയുടെ അംശം നീങ്ങിക്കിട്ടും.
∙ മിക്സിയുടെ ബൗളിനുള്ളിലെ ദുർഗന്ധം മാറാൻ പുതിനയിലയോ നാരങ്ങാത്തൊലിയോ ഇട്ട് അടിക്കുക.
∙ രണ്ടു വലിയ സ്പൂൺ വിനാഗിരിയും അൽപം വെള്ളവും മിക്സിയുടെ ജാറിലാക്കി അടിക്കുക. ഇനിയിതു വെള്ളമൊഴിച്ചു ക ഴുകുക. മിക്സിയുടെ ജാർ മാത്രമല്ല ബോഡിയും ഈ വിനാഗിരി മിശ്രിതം ഉപയോഗിച്ചു കഴുകാം.
കണ്ണൂര്‍. ഭീഷണി നേരിടുന്നുവെന്ന് സിപിഎമ്മിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സീന. സത്യം മാത്രമാണ് തുറന്നു പറഞ്ഞത്. തൊഴിൽ വരെ നഷ്ടപ്പെടുമെന്ന നിലയുണ്ട്.ഒറ്റപ്പെടുത്തിത്തുടങ്ങി. വീട്ടില്‍ ചിലരെത്തി മാതാപിതാക്കളോട് സംസാരിച്ചു. എന്നാല്‍ എല്ലാവര്‍ക്കും അവരുടെ കുട്ടികളുടെയും കാര്യത്തിനാണ് താന്‍ വെNfപ്പെടുത്തല്‍ നടത്തിയത്. ഭയന്ന് പിന്മാറില്ലെന്നും സീന പ്രതികരിച്ചു. കണ്ണൂർ എരഞ്ഞോളിയിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട വേലായുധന്റെ അയൽവാസിയാണ് സീന. രാഷ്ട്രീയ ദുരുദ്ദേശത്തോടെയുള്ള ആരോപണമെന്നാണ് സിപിഐഎം വാദം.
സീനയുടെ ഈ വെളിപ്പെടുത്തൽ സി പി ഐ ഐമ്മിനെ തെല്ലൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. അപവാദ പ്രചരണമെന്ന് സിപിഐഎം ജില്ലാ നേതൃത്വം തന്നെ പ്രസ്താവനയിറക്കി. പ്രാദേശിക സിപിഎം നേതൃത്വവും മറുപടിയുമായി രംഗത്തുവന്നു. പിന്നാലെ ഭീഷണി നേരിടുന്നുവെന്ന പരാതിയുമായി യുവതി. എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാമെന്ന് സീന. ജോലി കളയാൻ വരെ ശ്രമമുണ്ട്. തനിക്ക് പുറത്തിറങ്ങി നടക്കാനാവുമോ എന്ന് ഭയമുണ്ട്.
അതേസമയം സ്ഫോടനക്കേസ് അന്വേഷണ ചുമതല തലശ്ശേരി എസിപിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഏൽപ്പിച്ചു. ജില്ലയിലെ ആളൊഴിഞ്ഞ വീടുകളും പറമ്പുകളും കേന്ദ്രീകരിച്ചുള്ള ബോംബ് സ്ക്വാഡിന്റെയും പോലീസിന്റെയും പരിശോധന തുടരും
തിരുവനന്തപുരം: കുവൈറ്റിൽ അകാലത്തിൽ മരണപ്പെട്ട നമ്മുടെ പ്രീയപ്പെട്ട പ്രവാസികളുടെ ആത്മശാന്തിക്കായി കേരള കൗൺസിൽ ഓഫ് ചർച്ചസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന പ്രാർത്ഥന സംഘടിപ്പിച്ചു. കുടുംബത്തിന്റെ ആശ്രയവും അത്താണിയുമായിരുന്ന പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. ബിലിവേഴ്സ് ഈസ്റ്റേൺ സഭയുടെ കേരള ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ, സെന്റ് തോമസ് ഇവാഞ്ജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഫെലോഷിപ്പ് ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ , ബൈബിൾ ഫെയ്ത്ത് മിഷൻ ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ് , കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, സീനിയർ സിറ്റിസൺ കമ്മീഷൻ ചെയർമാൻ ഡോ. ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്കോപ്പ, ക്ലർജി കമ്മീഷൻ ചെയർമാൻ റവ. എ. ആർ. നോബിൾ , സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലഫ്. കേണൽ. സജു ഡാനിയേൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു.
പാളയം ഓർത്തഡോൿസ് കത്തീഡ്രൽ പള്ളിയിൽ നടന്ന പ്രാർത്ഥക്ക് കെസിസി ജെൻഡർ ആൻഡ് സെക്സ്വൽ ഡൈവേഴ്സിറ്റി കമ്മീഷൻ ചെയർമാൻ കെ. ഷിബു, ഫെയ്ത്ത് ആൻഡ് മിഷൻ കമ്മീഷൻ ചെയർമാൻ ഫാ. ജോസ് കരിക്കം, സീനിയർ സിറ്റിസൺ ഫെലോഷിപ്പ് കൺവീനർ ഷെവലിയാർ ഡോ. കോശി എം ജോർജ്, ക്ലർജി കമ്മീഷൻ തിരുവനന്തപുരം ജില്ല കൺവീനർ ഫാ. സജി മേക്കാട്ട്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാ. രതീഷ് റ്റി. വെട്ടുവിളയിൽ, റവ. റ്റി. ആർ. സത്യരാജ്, മേജർ. റ്റി. ഇ. സ്റ്റീഫൻസൻ തുടങ്ങിയവർ നേതൃത്വം നൽകി.
തെലങ്കാന: വനിതാ ഹെഡ് കോൺസ്റ്റബിളിനെ തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത കേസിൽ സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ. തെലങ്കാനയിലെ ഭൂപാലിപ്പള്ളി ജില്ലയിൽ കാളേശ്വരം പോലീസ് സ്‌റ്റേഷൻ എസ് ഐ ആയ പിവിഎസ് ഭവാനിസെൻ ഗൗഡിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ സർവീസിൽ നിന്നും പിരിച്ചുവിട്ടു.
ജൂൺ 15ന് കാളേശ്വരം പദ്ധതിയുടെ ലക്ഷ്മി പമ്പ് ഹൗസിന് സമീപമുള്ള പഴയ പോലീസ് സ്‌റ്റേഷൻ കെട്ടിടത്തിൽ വെച്ചാണ് 42കാരിയായ വനിതാ ഹെഡ് കോൺസ്റ്റബിൾ ബലാത്സംഗത്തിന് ഇരയായത്. തോക്ക് ചൂടി വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
വനിതാ പോലീസുദ്യോഗസ്ഥയുടെ പരാതി പ്രകാരം എസ് ഐയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ മറ്റ് മൂന്ന് വനിതാ പോലീസുകാർ കൂടി ഇയാൾക്കെതിരെ ബലാത്സംഗപരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.