തിരുവനന്തപുരം .നീറ്റ് യു ജി പരീക്ഷാഫലത്തിൽ ക്രമക്കേട് ആരോപിച്ച് കെഎസ്‌യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധത്തിൽ സംഘർഷം .കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തെരുവ് എന്ന പേരിലാണ് രാജ് ഭവനിലേക്ക് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് .ഉന്നത വിദ്യാഭ്യാസ മേഖലയിലെ മത്സര പരീക്ഷകളുടെ വിശ്വാസ്യതയ്ക്ക് മേൽ കളങ്കം ചാർത്തിയ എൻ ടി എ ഡയറക്ടർ ജനറലിനെ പുറത്താക്കുക, നീറ്റ് പരീക്ഷ ക്രമക്കേടിൽ സുതാര്യമായ അന്വേഷണം നടത്തി കുറ്റക്കാരായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരിക, കോഴിക്കോട് എൻഐടിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് പിഴ ചുമത്തിയ നടപടി പിൻവലിക്കുക എന്നിവയാണ് പ്രധാനപ്പെട്ട സമരക്കാരുടെ ആവശ്യങ്ങൾ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച കെ എസ് യു പ്രവർത്തകർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു.പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് കെ എസ് യു പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
കാലികള്‍ക്ക് ബ്രൂസല്ലോസിസ് രോഗം: പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകള്‍ തുടങ്ങി
മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധത്തിനായി ജില്ലയില്‍ കുത്തിവയ്പ് ക്യാമ്പുകള്‍ക്ക് തുടക്കം. തുടര്‍ച്ചയായി അഞ്ചുദിവസം നീളുന്ന ക്യാമ്പയിനിലൂടെ പൂര്‍ണ്ണരോഗനിയന്ത്രണമാണ് ലക്ഷ്യമാക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. ഡി. ഷൈന്‍കുമാര്‍ അറിയിച്ചു. നാലു മുതല്‍ എട്ടു മാസംവരെ പ്രായമുള്ള പശു-എരുമക്കിടാങ്ങള്‍ക്കാണ് പ്രതിരോധമരുന്ന് നല്‍കുന്നത്. ഒരിക്കല്‍ കുത്തിവയ്പിനു വിധേയമായാല്‍ ബ്രൂസല്ല രോഗത്തില്‍നിന്നും സമ്പൂര്‍ണ പരിരക്ഷ കിട്ടും. ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ രണ്ടാംഭാഗമായാണ് ക്യാമ്പുകള്‍. 78 സ്‌ക്വാഡുകള്‍ പി.പി.ഇ കിറ്റുകള്‍ ധരിച്ചാണ് പ്രതിരോധ മരുന്ന് നല്‍കുന്നത്. ക്ഷീരസംഘങ്ങള്‍, സന്നദ്ധസംഘടനകളുടെ ഓഫീസുകള്‍, കര്‍ഷകസംഘടന ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കുത്തിവയ്പ് ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുള്ളതെന്നും വ്യക്തമാക്കി.
കൊട്ടിയം മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ. എല്‍. അജിത് അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി. ഷൈന്‍ കുമാര്‍, അസി. പ്രോജക്ട് ഓഫീസര്‍മാരായ ഡോ.ഷീബ പി. ബേബി, ഡോ. എസ്. ദീപ്തി, ഡോ.കെ. എസ്. സിന്ധു, ഡോ.എസ്. പ്രമോദ്, ഡോ.കെ. ജി. പ്രദീപ്, ഡോ. സുജ റ്റി. നായര്‍, ജില്ലാ എപിഡമിയോളജിസ്റ്റ് ഡോ. ആര്യ സുലോചനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണം
ശൂരനാട്:-ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണം വളരാം നമുക്ക് വായനയിലൂടെ എന്ന പേരിൽ തുടങ്ങി.
ജൂൺ 19 ന് തുടങ്ങി ജൂലൈ 7 വരെ നീണ്ട് നിൽക്കുന്ന പരിപാടികളാണ് ഗ്രന്ഥശാല സംഘടിപ്പിക്കുന്നത്. വായനപക്ഷാചരണത്തിൻ്റെ ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്തംഗം പി.ശ്യമളമ്മ നിർവ്വഹിച്ചു. മധു സി ശൂരനാട് അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, സബീന ബൈജു, ഫൗസിയ, എച്ച്.ഹസീന, എസ്.ഐറ എന്നിവർ പ്രസംഗിച്ചു
ജെസിഐ നേതൃത്വത്തിൽ വായനാദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു
ശാസ്താംകോട്ട.ജെസിഐ നേതൃത്വത്തിൽ വായനാദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.ശാസ്താം കോട്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. ഗുരുകുലം രാകേഷ് ഉദ്ഘാടനം ചെയ്തു.JCI ശാസ്താംകോട്ടയുടെ പ്രസിഡൻ്റ് സെനറ്റർ നിഖിൽദാസ് പാലവിള വായനാദിന ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.
എസ്സ് ദിലിപ് കുമാർ വായനാദിന സന്ദേശം അവതരിപ്പിച്ചു. രാജേഷ് കണ്ണങ്കര പി.എൻ പണിയ്ക്കർ അനുസ്മരണ പ്രഭാഷണം നടത്തി.
എം.സി. മധു , പി.ആർ രാജ്കുമാർ, ബി.അജിത് കുമാർ, ശ്രീജിത അജിത്ത് എന്നിവർ സംസാരിച്ചു.
ഗ്രാമോദ്ധാരണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പി എൻ പണിക്കർ അനുസ്മരണവും വായനാദിന പ്രതിജ്ഞയും എടുത്തു
ശാസ്താംകോട്ട ഗ്രാമോദ്ധാരണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പി എൻ പണിക്കർ അനുസ്മരണവും വായനാദിന പ്രതിജ്ഞയും എടുത്തു. പഞ്ചായത്ത് തല ഗ്രന്ഥശാല നേതൃസമിതി കൺവീനർ ബാഹുലേയൻ ഉദ്ഘാടനം നടത്തി പ്രസിഡൻറ് ഡോ. പി ആർ ബിജു ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു അബ്ദുൽ റഷീദ്, രതീഷ് ,അമൃത പി ആർ എന്നിവർ സംസാരിച്ചു.അൽത്താഫ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ഷീലാ കുമാരി വി കെ സ്വാഗതവും ആര്യ സതീഷ് നന്ദിയും പറഞ്ഞു.
പള്ളിശ്ശേരിക്കൽ വിദ്യാധിരാജാ മോഡൽ LPS ൽ വായനാദിനം ആചരിച്ചു
ശാസ്താംകോട്ട. വായനാദിനം പ്രമാണിച്ച് പള്ളിശ്ശേരിക്കൽ വിദ്യാധിരാജാ മോഡൽ LPS ൽ വായനാദിനം ആചരിച്ചു പ്രശസ്ത കവയത്രി രശ്മി ദേവി ഉത്ഘാടനം ചെയ്തു ജെ സിഐ ശാസ്താംകോട്ട യുവപ്രതിഭാപുരസ്കാര ജേതാവ് ദര്‍ശന്‍കൃഷ്ണ അദ്ധ്യക്ഷനായിരുന്നു.വായ നോൽസവം, കൈയെഴുത്ത് മൽസരം, രചനോൽസവം, ക്വിസ് മൽസരം , ചിത്ര പ്രദർശനം എന്നിവ സംഘടിപ്പിച്ചു,സ്കൂൾ ലൈബ്രറിയിലേക്ക് JCI ശാസ്താംകോട്ട യുവ പുസ്തകങ്ങൾ സമ്മാനിക്കുകയും ചെയ്തു, സ്കൂൾ ലൈബ്രറി തുടങ്ങുന്നതിൻ്റെ ഭാഗമായി അലമാര സ്പോൺസർ ചെയ്തു, ഹെഡ്മിസ്ട്രസ് ബേബി സീജ സ്വാഗതം ആശംസിച്ചു, പഞ്ചായത്ത് അംഗം നസീമ ബീവി , സ്കൂൾ മാനേജർ അഡ്വ. സജിത്ത് കുമാർ, അദ്ധ്യാപകൻ രഘുനാഥൻപിള്ള എന്നിവർ എന്നിവർ ആശംസാ പ്രസംഗം നടത്തി, കവയത്രി രശ്മിദേവിയുടെ പുസ്തകങ്ങൾ തഥവസരത്തിൽ സ്കൂൾ ലൈബ്രറിയ്ക്ക് കൈമാറി.
സിനിമാപറമ്പ് – കുന്നത്തൂർ റോഡിൽ നിറയെ മരണക്കുഴികൾ;ഭീതിയോടെ യാത്രക്കാർ
സിനിമാപറമ്പ്:കാലവർഷം ശക്തമായതോടെ കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിൽ സിനിമാപറമ്പ് മുതൽ കുന്നത്തൂർ പാലം വരെ റോഡിൽ രൂപപ്പെട്ട കുഴികൾ അപകട ഭീഷണിയാകുന്നു.കൊടും വളവിനോട് ചേർന്നും കയറ്റവും ഇറക്കവുമുള്ള ഭാഗങ്ങളിലും മരണക്കുഴികൾ നിരവധിയായിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിഞ്ഞിട്ടേയില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.മഴ വെള്ളം കെട്ടിക്കിടക്കുന്ന കുഴികളിലൂടെ ഭീതിയോടെയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്.മാസങ്ങൾക്ക് മുമ്പ്
മുഖ്യമന്ത്രിയുടെ നവകേരള സദസ് കൊട്ടാരക്കരയിൽ നിന്നും ചക്കുവള്ളിയിലേക്ക് കടന്നു പോകുന്നതിന്റെ ഭാഗമായി വർഷങ്ങളായി തകർന്നു കിടന്ന ഈ റോഡിലെ കുഴികൾ അടച്ചിരുന്നു.മഴ ശക്തമായതോടെ കുഴികൾ പഴയ സ്ഥിതിയിലേക്ക് മാറുകയായിരുന്നു.കുന്നത്തൂർ മെട്രിക് ഹോസ്റ്റലിനു സമീപമുള്ള കൊടും വളവിൽ റോഡിനു നടുവിലായി രൂപപ്പെട്ട കുഴി ദുരന്ത ഭീഷണിയായി മാറിയിരിക്കയാണ്.കുഴിയിൽ മഴ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ സ്കൂട്ടർ യാത്രികരും മറ്റും വീണ് പരിക്കേൽക്കുന്നത് പതിവ് സംഭവമാണ്.
കരുനാഗപ്പള്ളി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും പണം മോഷ്ടിച്ച സംഘത്തിലെ ഒരാള്‍ പോലീസ് പിടിയിലായി
കരുനാഗപ്പള്ളി .സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും പണം മോഷ്ടിച്ച സംഘത്തിലെ ഒരാള്‍ പോലീസ് പിടിയിലായി. തൊടിയൂർകല്ലേലിഭാഗം, വേങ്ങേല്‍ അയ്യത്ത്, മുഹമ്മദ് റഫീക്ക് (23) ആണ് പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ 13-ാം തീയതി വെളുപ്പിന് കരുനാഗപ്പള്ളിയിലുള്ള പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ മുകള്‍ഭാഗത്തുണ്ടായിരുന്ന ഷീറ്റ് പൊളിച്ച് അകത്ത് കയറിയ റഫീക്കും മാസ്ക് ധരിച്ചെത്തിയ കൂട്ടാളിയും ക്യാഷ് കൗണ്ടറുകളില്‍ സൂക്ഷിച്ചിരുന്ന പതിമൂവായിരത്തോളം രൂപ മോഷണം ചെയ്ത് കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് മോഷണം നടന്നത് മനസ്സിലാക്കിയ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ മാനേജര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് റഫീക്കിനെ പിടികൂടിയത്.
മോഷണത്തിന് ശേഷം ഇയാള്‍ എറുണാകുളത്തേക്കും തിരുവനന്തപുരത്തേക്കും യാത്ര ചെയ്ത് പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ മോഹിത്തിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ജിഷ്ണു, ഷാജിമോന്‍, എസ്.സി.പി.ഒ മാരായ രാജീവ്, ഹാഷിം, ദീപ്തി എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്. ഇയാളൊടൊപ്പം മോഷണം നടത്തിയയാളെ ഉടനടി പിടികൂടുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു.
പ്രയാര്‍ തെക്ക് ഉഷാഭവനത്ത് ലളിതാംബിക നിര്യാതയായി
പ്രയാര്‍. തെക്ക് ഉഷാഭവനത്ത് പരേതനായ ബാലകൃഷ്ണന്റെഭാര്യ ലളിതാംബിക(76)നിര്യാതയായി. മക്കള്‍. പ്രദീപ്കുമാര്‍,പ്രകാശ്, ഉഷ. മരുമക്കള്‍. പ്രവീണ,ശാന്തി,സിദ്ധാര്‍ഥന്‍. സഞ്ചയനം തിങ്കളാഴ്ച
സുനാമി നഗറുകളിൽ മത്സ്യത്തൊഴിലാളിയുടെ ശോചനീയ അവസ്ഥ നിയമസഭയിൽ ഉന്നയിച്ച് സി ആർ മഹേഷ് എം എൽ എ
തിരുവനന്തപുരം. കേരളത്തിലെ സുനാമി നഗറുകളിൽ താമസിച്ചുവരുന്ന മത്സ്യത്തൊഴിലാളിയുടെ ശോചനീയ അവസ്ഥ നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ ആയി ഉന്നയിച്ച് മഹേഷ് എംഎൽഎ. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ കുലശേഖരപുരം, ക്ലാപ്പന എന്നീ പഞ്ചായത്തുകളിലും കരുനാഗപ്പള്ളി നഗരസഭയിലുമായി 1465സുനാമി വീടുകളും, സുനാമി ദുരന്തം നടന്ന ആലപ്പാട് ഗ്രാമപഞ്ചായത്തിൽ729 വീടുകളുമാണ് നിർമ്മിച്ചു നൽകിയത്.
രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്തുന്നതിനോ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനോ നടപടികൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല ആയതിനാൽ നരക തുല്യമായ ജീവിതമാണ് കോളനി നിവാസികൾ അനുഭവിക്കുന്നതെന്നും അടിയന്തിരമായി സുനാമി നഗറുകളുടെ അറ്റ കുറ്റപ്പണികൾക്കും കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യ സംസ്കരണത്തിനും സർക്കാർ പദ്ധതി ആവിഷ്കരിക്കണമെന്നും സി ആർ മഹേഷ് എംഎൽഎ നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോളനികളുടെ ശോചനീയാവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും തദ്ദേശസ്വയംഭരണം റവന്യു, ധനകാര്യം, ഫിഷറീസ് മന്ത്രിമാരുടെ യോഗം അടിയന്തിരമായി വിളിച്ച് ചേർത്ത് പരിഹാരം കണ്ടെ ത്തുന്നതാണെന്നും റവന്യു വകുപ്പ് മന്ത്രി നിയമസഭയിൽ മറുപടി നൽകി




































