Home Blog Page 2567

മാളബാങ്ക് തട്ടിപ്പ്,കോണ്‍‍ഗ്രസ് അന്വേഷണം പ്രഖ്യാപിച്ചു

തൃശൂര്‍.മാള സർവീസ് സഹകരണ ബാങ്കിലെ കരുവന്നൂർ മോഡൽ തട്ടിപ്പ്, സ്വന്തം ഭരണസമിതിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി

ജോയിൻ രജിസ്റ്ററുടെ റിപ്പോർട്ട് പഠിക്കാനും ഭരണസമിതിയുടെ വീഴ്ചകൾ വിലയിരുത്താനും 9 അംഗ സമിതിയെ ചുമതലപ്പെടുത്തി.വീഴ്ച ഉണ്ടായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ നേതൃത്വത്തെ സമീപിക്കാനാണ് നീക്കം.വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന മാള സർവീസ് സഹകരണ ബാങ്കിന് കൈവിട്ട് കോൺഗ്രസ് നേതൃത്വം.മാള സർവീസ് സഹകരണ ബാങ്കിലെ ഭരണസമിതിയുടെ കാര്യത്തിൽ പാർട്ടിക്ക് യാതൊരുവിധ നിയന്ത്രണവും ഇല്ലെന്ന് ഡിസിസി ജനറൽ സെക്രട്ടറി എ എ അഷ്റഫ്.പാർട്ടിയെ അനുസരിക്കുന്നവരല്ല ഭരണസമിതി അംഗങ്ങൾ.ഭരണസമിതിയുടെ തലപ്പത്തിരിക്കുന്നവരുടെ വ്യക്തി താൽപര്യങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം എന്ന് ആരോപണം.

സമസ്ത സ്ഥാപക ദിന നേതൃസംഗമം ഇന്ന് നടക്കും

കോഴിക്കോട്. സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 10 മണിക്ക് സമസ്ത അങ്കണത്തില്‍ വെച്ച് നേതൃസംഗമം നടക്കും. സ്ഥാപക പ്രസിഡണ്ട് വരക്കല്‍ മുല്ലക്കോയ തങ്ങളും ദീര്‍ഘകാലം സമസ്തയെ നയിച്ച ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരും അന്ത്യവിശ്രമം കൊള്ളുന്ന പുതിയങ്ങാടി വരക്കല്‍ മഖാം സിയാറത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകുന്ന ചടങ്ങ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്തയുടെ 99 ആം പിറന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലും നടത്തുന്നത്. കാലിക്കറ്റ് ടവറിൽ നടക്കുന്ന പരിപാടിയിൽ അബൂബക്കർ മുസ്‌ലിയാർക്കൊപ്പം ഇ. സുലൈമാൻ മുസ്ലിയാർ, ഇബ്രാഹിമുൽ ബുഖാരി തങ്ങൾ, അലി ബാഫഖി തങ്ങൾ തുടങ്ങിയവരും പങ്കെടുക്കും.

ക്വാറി ഉടമയുടെ കൊലപാതകം: പ്രതി പിടിയിൽ

തിരുവനന്തപുരം: കളിയ്ക്കാവിളയിൽ തിരുവനന്തപുരം സ്വദേശിയായ ക്വാറി ഉടമ ദീപു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ നേമം സ്വദേശി അമ്പിളിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ആക്രി കച്ചവടക്കാരനായ ഇയാൾ കൊലപാതകമുൾപ്പെടെയുള്ള നിരവധി കേസ്സുകളിലെ പ്രതിയാണ്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. കന്യാകുമാരി പോലീസ് അന്വേഷണം തുടരുകയാണ്.

പാലക്കാട് മെഡിക്കൽ കോളജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

പാലക്കാട്: മെഡിക്കൽ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥി കൊല്ലം പെരിനാട് സ്വദേശി വിഷ്ണുവിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെ സഹപാഠികൾ ഭക്ഷണം കഴിച്ച് മടങ്ങി വന്നപ്പോൾ മുറി അടച്ചിട്ട നിലയിലായിരുന്നു. തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ.

കോട്ടയം ജില്ലയിൽ ഇന്ന് സകൂൾ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലും ഇന്ന് സ്ക്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അട്ടപ്പാടി ചുരത്തിൽ മരം വീണു, വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

പാലക്കാട്: അട്ടപ്പാടി ചുരത്തിൽ ആറാം വളവിൽ മരം വീണു. രാത്രി 11 മണിയോടെയുണ്ടായ സംഭവത്തെ തുടർന്ന് നൂറ് കണക്കിന് വാഹനങ്ങളാണ് ചുരത്തിൽ കുടുങ്ങി കിടക്കുന്നത്. മണ്ണാർക്കാട് – അട്ടപ്പാടി റൂട്ടിലൂടെയുള്ള വാഹനങ്ങളിൽ നിരവധി യാത്രാക്കാരുമുണ്ട്. രാത്രിയായതിനാലും മരംമുറിക്കുന്നതിന് മറ്റ് ക്രമീകരണങ്ങൾ ചെയ്യേണ്ടതിനാലും ഫയർഫോഴ്സിന് കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല.

കളിയിക്കവിള കൊലപാതകത്തിൽ പ്രതിയുടെ അറസ്റ്റ് ഉണ്ടായേക്കും

തിരുവനന്തപുരം. കളിയിക്കവിള കൊലപാതകത്തിൽ പ്രതിയുടെ അറസ്റ്റ് ഉണ്ടായേക്കും. പ്രതിയെ കുറിച്ചുള്ള നിർണായക സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതി എന്ന് സംശയിക്കുന്നവരുടെ ടവർ ലൊക്കേഷൻ ഉൾപ്പെടെ ശേഖരിച്ചാണ് പൊലീസിന്റെ അന്വേഷണം. കൊല്ലപ്പെട്ട ദീപുവിൻ്റെ ഫോണിലെ അവസാന കോളുകളും ശേഖരിച്ച ശേഷമാണ് പൊലീസിന്റെ അന്വേഷണം. കൊലപാതകത്തിന് കാരണം വ്യക്തിവിരോധം അല്ലെന്നും, പണം ലക്ഷ്യം വെച്ചാണ് കൃത്യം നടത്തിയത് എന്നുമാണ് സൂചന. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു തലയറുത്ത് കൊല്ലപ്പെട്ട നിലയിൽ തിരുവനന്തപുരം കൈമനം സ്വദേശി ദീപുവിനെ കണ്ടെത്തിയത്. കേരള- തമിഴ്നാട് അതിർത്തിയായ കളിയിക്കവിള ഒറ്റാമരത്ത് വച്ചായിരുന്നു കൊലപാതകം. കാറിൽ ഉണ്ടായിരുന്ന പത്തുലക്ഷം രൂപയും മൊബൈൽ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്.

നീറ്റ്: കേരള നിയമസഭ നാളെ ചർച്ച ചെയ്യും

തിരുവനന്തപുരം: നീറ്റ് വിഷയം നാളെ കേരള നിയമസഭ ചർച്ച ചെയ്യും. ചട്ടം 300 പ്രകാരം എം
വിജിൻ എം എൽ എ വിഷയം അവതരിപ്പിക്കും. 2 മണിക്കൂർ ചർച്ചയാണ് സഭയിൽ നടക്കുക.

പിതാവിൻ്റെ അശ്രദ്ധ, മൂന്ന് വയസ്സുകാരനായ മകന്‍ കാറിലകപ്പെട്ടത് ഒന്നര മണിക്കൂര്‍

കോഴിക്കോട് .പിതാവിൻ്റെ അശ്രദ്ധ കാരണം മൂന്ന് വയസ്സുകാരനായ മകന്‍ കാറിലകപ്പെട്ടത് ഒന്നര മണിക്കൂര്‍. – നന്മണ്ടയില്‍ ആണ് സംഭവം. ചീക്കിലോട് സ്വദേശി ഷജീറിന്റെ മകനാണ് നിര്‍ത്തിയിട്ട കാറില്‍ അകപ്പെട്ടത്. കുഞ്ഞിനെ കാറിലിരുത്തി ഷജീര്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാൻ ഇറങ്ങി. താക്കോല്‍ കാറില്‍ നിന്നെടുക്കാന്‍ മറന്ന ഷജീര്‍ തിരിച്ചെത്തിയപ്പോഴേക്കും മകന്‍ അറിയാതെ കാറിന്റെ ഡോര്‍ ലോക്ക് ചെയ്തിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി ഡോര്‍ തുറക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായി. ഏറെ നേരത്തിന് ശേഷം നാട്ടിലുള്ള സുഹൃത്ത് വീട്ടിലുണ്ടായിരുന്ന താക്കോലുമായി വന്നതോടെയാണ് കുഞ്ഞിനെ പുറത്തെടുക്കാനായത്

. representational pic

കെജ്രിവാളിനെ  അറസ്റ്റ് ചെയ്തില്ലന്നും  ചോദ്യം ചെയ്യൽ മാത്രമെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും സിബിഐ

ന്യൂ ഡെൽഹി :
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തീഹാർ ജയിലിൽ എത്തി അറസ്റ്റ് ചെയ്തില്ലന്ന് സിബിഐ  രാത്രി 10 മണിയോടെയായിരുന്നു അറസ്റ്റ് നടന്നു എന്ന വാർത്ത പുറത്ത് വന്നതിന് ശേഷമാണ് വിശദീകരണം.

ജയിലിൽ എത്തി ചോദ്യം ചെയ്തിട്ടേയുള്ളൂവെന്നും അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നും സിബിഐ വൃത്തങ്ങൾ പറഞ്ഞു.ദില്ലി മദ്യനയ കേസിൽ ജാമ്യത്തിനായുള്ള ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് രാത്രി കേജരിവാളിന്നെ അറസ്റ്റ് ചെയ്യാൻ സിബിഐ നീക്കം. ജയിലിൽ കഴിയുന്ന കേജരിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ഇന്ന് സ്‌റ്റേ ചെയ്തതിന് പിന്നാലെയാണ് സംഭവങ്ങൾ.