കരുനാഗപ്പള്ളി :- ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരെയും വിപണനം നടത്തുന്നവരെയും കണ്ട് ഒഴിഞ്ഞ് മാറാതെ അവർക്കെതിരെ ഗൗരവമായ ഇടപെടീലിന് വിദ്യാർത്ഥികൾ തയ്യാറാവണമെന്ന് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഗീതാകുമാരി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പിൻ്റെ നേതൃത്വത്തിൽ വിമുക്തി മിഷൻ നടപ്പാക്കുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം അഴീക്കൽ ഗവ : ഹൈസ്കൂളിൽ വച്ച് നടക്കുകയായിരുന്നു.. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ഐസക്ക് അധ്യക്ഷനായ യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം വസന്ത രമേശ് മുഖ്യാതിഥിയായ യോഗത്തിൽ അഴിക്കൽ ഗവ: ഹൈസ്കൂൾ ലഹരിക്കെതിരെ നിർമ്മിച്ച ” ബി വിത്ത് യു” എന്ന ഹൃസ്വചിത്രത്തിൻ്റെ അണിയറപ്രവർത്തകരായ വിദ്യാർത്ഥികളെയും സ്കൂളിനെയും കൊല്ലം വിമുക്തി മിഷൻ്റെ സ്നേഹാദരവ് നൽകി. ആലപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് യു ഉല്ലാസ് ലഹരി വിരുദ്ധ സന്ദേശം നൽകി, അസി: എക്സൈസ് ഇൻസ്പെക്ടർ പി എൽ വിജിലാൽ ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. എക്സൈസ് ഇൻസ്പെക്ടർഡി എസ് മനോജ് കുമാർ, ഗ്രാമപഞ്ചായത്തംഗം ശ്യാംകുമാർ, പി റ്റി എ പ്രസിഡൻ്റ് ലിജിമോൻ, പ്രിവൻ്റീവ് ഓഫീസർമാരായ എസ് ആർ ഷെറിൻരാജ് , വൈ സജികുമാർ, യു എം സി താലൂക്ക് പ്രസിഡൻ്റ് ഷമ്മാസ് ഹൈദ്രോസ്, സിവിൽ എക്സൈസ് ഓഫീസർ കെ. സാജൻ, പ്രിയങ്ക എന്നിവർ സംസാരിച്ചു. പ്രഥമധ്യാപിക സ്മിത കെ എൽ സ്വാഗതം പറഞ്ഞു.. തുടർന്ന് ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ വീഡിയോ പ്രദർശനം ബിഗ്‌സ്ക്രീനിൽ നടത്തുകയും വിദ്യാർഥികളുടെ കലാപരിപാടിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി എക്സൈസ് റേഞ്ചിന്റെ പരിധിയിലുള്ള പത്തൊമ്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിമുക്ത ബോധവത്കരണ ക്ലാസും പ്രതിജ്ഞയും വിവിധങ്ങളായ പരിപാടികളും സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസ്സുകൾക്ക് എക്സൈസ് ഉദ്യോഗസ്ഥരായ ജിനു തങ്കച്ചൻ, ചാൾസ്, ഹരിപ്രസാദ്, ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി
വേറിട്ട ലഹരി വിരുദ്ധ പ്രചാരണവുമായി തേവലക്കര ഗേൾസ് ഹൈസ്കൂൾ
തേവലക്കര : മൊബൈലും ഒരു ലഹരി ആയി മാറിയ പുതിയ കാലത്തിനെ അടയാളപ്പെടുത്തി ലഹരി വിരുദ്ധ ദിനാചാരണം സംഘടിപ്പിച്ചു. തേവലക്കര ഗേൾസ് ഹൈസ്കൂളിൽ നടന്ന ലഹരി വിരുദ്ധ ദിനാചാരണത്തിൽ ആണ് ഐ റ്റി ക്ലബ് ആയ ലിറ്റിൽ കൈറ്റ്സ് മൊബൈൽ ലഹരി സമൂഹത്തിൽ സൃഷ്ടിക്കുന്ന അപകടങ്ങൾ സ്കിറ്റിലൂടെ വരച്ചു കാട്ടിയത്. സിവിൽ എക്സൈസ് ഓഫീസർ ഒ എസ് വിഷ്ണു ബോധവത്കരണ ക്ലാസ്സ് നയിച്ചു. ഹെഡ്മാസ്റ്റർ അഹമ്മദ് നിസാറുദീൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് എസ് രാജലക്ഷ്മി പിള്ള നന്ദിയും പറഞ്ഞു. ജൂനിയർ റെഡ് ക്രോസ്, ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സൈക്കിൾ റാലി, ഫ്ലാഷ് മൊബ്, സ്പെഷ്യൽ അസംബ്ലി, കോർണർ ക്യാമ്പയിൻ, പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു.
ലഹരിവിരുദ്ധ സന്ദേശം പകർന്നുനൽകി എക്സൈസ് വിഭാഗം
ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.സംസ്ഥാന എക്സൈസ് വകുപ്പിന്റെയും ബ്രൂക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ലഹരിവിരുദ്ധ ദിന പരിപാടികൾ അസ്സി : എക്സൈസ് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ അശ്വന്ത് എസ്. കുട്ടികളിൽ ലഹരി മാരകമായ വിപത്തായി കുട്ടികൾ പോലും സ്വയമറിയാതെ മാറുന്നതെങ്ങനെയെന്ന് ഉദാഹരണ സഹിതം ക്ലാസ്സെടുത്തു. അറിവായിരിക്കണം ലഹരി എന്നോർമ്മിപ്പിച്ചുകൊണ്ട് കുട്ടികൾ ഫ്ലാഷ് മോബ് നടത്തിയപ്പോൾ അത് ഏവർക്കും നവ്യാനുഭമായി മാറി.
കുട്ടികളിൽ ലഹരി മാരകമായ വിപത്തായി മാറുന്ന പരിസരങ്ങളിൽ നിന്നും കുട്ടികൾ സ്വയം ഒഴിഞ്ഞുമാറേണ്ടതിന്റ ആവശ്യകത സ്കൂൾ ഡയറക്ടർ റവ. ഫാദർ എബ്രഹാം തലോത്തിൽ ചൂണ്ടിക്കാട്ടി
കൊടിക്കുന്നിലിന് പ്രോടേം സ്പീക്കർ പദവി നിഷേധിച്ച സംഭവം;കോൺഗ്രസ് നിൽപ്പ് സമരം നടത്തി
ശാസ്താംകോട്ട:ലോക്സഭയിലെ ഏറ്റവും മുതിന്ന അംഗമായ കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് പ്രോടേം സ്പീക്കർ പദവി നിഷേധിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ഭരണിക്കാവിൽ ഗാന്ധി പ്രതിമക്ക് മുന്നിൽ നിൽപ്പ് സമരം നടത്തി.കെപിസിസി അംഗം എം.വി.ശശികുമാരൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.തുണ്ടിൽ നൗഷാദ്,പി.നൂർദീൻ കുട്ടി,രവി മൈനാഗപ്പള്ളി,ജയശ്രീ രമണൻ,വർഗ്ഗീസ് തരകൻ,ഗോപൻ പെരുവേലിക്കര,കടപുഴ മാധവൻ പിളള,വിനോദ് വില്ല്യത്ത്,സൈറസ് പോൾ,റിയാസ് പറമ്പിൽ,തടത്തിൽ സലിം,എസ്.ബീന കുമാരി,അർത്തിയിൽ അൻസാരി, എൻ.സോമൻ പിള്ള,അനിൽ പനപ്പെട്ടി,സിജു കോശി വൈദ്യൻ, ചിറക്കുമേൽ ഷാജി,റോയി മുതുപിലാക്കാട്,സുരേഷ് ചന്ദ്രൻ,ചക്കുവള്ളി നസീർ,പത്‌മ സുന്ദരൻ പിള്ള,മഠത്തിൽ സുരേഷ്, എസ്.സാവിത്രി,നൂർജഹാൻ ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു.
മദ്യനയ കേസിൽ അരവിന്ദ് കേജരിവാളിനെ 3 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു
ന്യൂ ഡെൽഹി :
ദില്ലി മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ 3 ദിവസം സിബിഐ കസ്റ്റഡിയിൽ വിട്ടു. വിചാരണ കോടതിയിൽ സിബിഐ 5 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്.
ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍
സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെന്‍ഷന്‍ ഒരു ഗഡു വിതരണം നാളെ തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജൂണ്‍ മാസത്തെ പെന്‍ഷനാണ് അനുവദിച്ചത്. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. അഞ്ച് മാസത്തെ കുടിശ്ശികയാണ് ഇനി നല്‍കാനുള്ളത്.
പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും. അതാത് മാസം പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈവര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലും പെന്‍ഷന്‍ നല്‍കിയിരുന്നു.
പത്തനംതിട്ട, വയനാട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
പത്തനംതിട്ട: ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട ,വയനാട് ജില്ലകളിൽ നാളെ (വ്യാഴം)വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.പൊതു പരീക്ഷകൾക്കും, യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല.
കള്ളക്കുറിച്ചി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 63 ആയി
ചെന്നൈ.കള്ളക്കുറിച്ചി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 63 ആയി. ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർ കൂടി ഇന്ന് മരിച്ചു. ദുരന്തത്തിൽ നിയമസഭ തുടർച്ചയായി തടസപ്പെടുത്തിയതിന് പ്രതിപക്ഷ അംഗങ്ങളെ സ്പീക്കർ സസ്പെന്റു ചെയ്തു. കേസ് സിബിഐയ്ക്ക് വിടണമെന്ന ഹർജികൾ പരിഗണിയ്ക്കുന്നത് മദ്രാസ് ഹൈക്കോടതി ജൂലൈ മൂന്നിലേയ്ക്ക് മാറ്റി. ദേശീയ വനിതാ കമ്മിഷൻ അംഗം ഖുഷ്ബു കള്ളക്കുറിച്ചിയിലെത്തി ഇന്ന് വിവരങ്ങൾ ശേഖരിച്ചു.
പുതുച്ചേരി, സേലം ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. ആറ് സ്ത്രീകൾ ഉൾപ്പെടെ ഇതുവരെ മരിച്ചത് 63 പേർ. 88 പേർ ആശുപത്രികളിൽ തുടരുകയാണ്. 74 പേർ ആരോഗ്യനില വീണ്ടെടുത്തു. വിഷമദ്യ ദുരന്തം ചോദ്യോത്തര വേള മാറ്റിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും സഭയിൽ ബഹളം വച്ചു. നാല് ദിവസമായി ചട്ടവിരുദ്ധമായി പ്രവർത്തിയ്ക്കുന്നുവെന്ന് കാണിച്ച് പ്രതിപക്ഷ അംഗങ്ങളെ സ്പീക്കർ സസ്പെൻഡു ചെയ്തു. 29ന് സഭ അവസാനിയ്ക്കുന്നത് വരെയാണ് സസ്പെൻഷൻ.
സഭയിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും രണ്ട് നീതിയാണെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പഴനിസാമി പറഞ്ഞു. നാളെ നിരാഹാര സമരം നടത്തുമെന്ന് അണ്ണാ ഡിഎംകെ അറിയിച്ചു. കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് എഡിഎംകെയും പിഎംകെയും നൽകിയ ഹർജികൾ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ജൂലൈ മൂന്നിലേക്ക് മാറ്റി. ദേശീയ പട്ടിക വർഗ കമ്മിഷൻ അധ്യക്ഷൻ കിഷോർ മക്വാന, ദേശീയ വനിതാ കമ്മിഷൻ അംഗം ഖുഷ്ബു എന്നിവർ കള്ളക്കുറിച്ചിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ്…. യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹര്‍ജി തള്ളണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. യുവതി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ഭര്‍ത്താവായ രാഹുലിനെതിരെ പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേസെടുത്തതിന് പിന്നാലെ രാഹുല്‍ ജര്‍മനിയിലേക്ക് കടന്നിരുന്നു. തന്റെ വീട്ടുകാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയതെന്ന് യുവതി പിന്നീട് പറഞ്ഞിരുന്നു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ അറിയിച്ച യുവതി ദില്ലിയിലേക്കും തിരിച്ചു പോയി. പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പായെന്നാണ് പ്രതി ഹൈക്കോടതിയില്‍ അറിയിച്ചത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതി രാഹുലിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനും പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്കും പരാതിക്കാരിക്കും കോടതി നോട്ടീസ് അയക്കുകയായിരുന്നു.
പ്ലസ് വൺ സീറ്റിന് സമരം നടത്തുന്നത് വിദ്യാഭ്യാസ കച്ചവടക്കാരെന്ന് കെടി ജലീല്‍
തിരുവനന്തപുരം. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിലെ സമരക്കാരെ നിയമസഭയിൽ അധിക്ഷേപിച്ച് കെ.ടി ജലീൽ.പ്ലസ് വൺ സീറ്റിന് ഇപ്പോൾ സമരം നടത്തുന്നത് വിദ്യാഭ്യാസ കച്ചവടക്കാരാണെന്നും,ഒന്നുമുതൽ പത്താം ക്ലാസ് വരെയുള്ള അൺ എയ്ഡഡ്സ്കൂളുകൾ ഇവർക്ക് ഉണ്ടെന്നും ജലീൽ നിയമസഭയിൽ ആരോപിച്ചു.ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ കെ.ടി ജലീൽ സർക്കാർ കോളേജ് നൽകാതെ സ്വാശ്രയ കോളേജുകളാണ് അനുവദിച്ചതെന്ന് ലീഗ് എം.എൽ.എ. ടി വി ഇബ്രാഹിം തിരിച്ചടിച്ചു.നിയമസഭയിലെ ചോദ്യോത്തര വേളയിലുംപ്ലസ് വൺ സീറ്റ് പ്രതിസന്ധി ചർച്ചയായിരുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ ഉപധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് കെ.റ്റി ജലീലിന്റെ അധിക്ഷേപ പരാമർശം.
സമരത്തിനു മുന്നിൽ നിൽക്കുന്ന എല്ലാ സംഘടനകൾക്കും അൺ എയ്ഡഡ് സ്കൂളുകൾ ഉണ്ട്.പൊതു വിദ്യാഭ്യാസ ക്യാമ്പയിൻ ശക്തിപ്പെടുത്തണമെന്ന് പറഞ്ഞാൽ അതിനവർ തയ്യാറാകില്ല.പത്താം ക്ലാസ് വരെ കേക്ക് കഴിച്ച കുട്ടികൾ 11ലും 12ലും എത്തുമ്പോൾ ബ്രഡ് മതി എന്ന് പറയുന്ന അവസ്ഥയാണെന്നും ജലീൽ
2015-16 യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് 25000 ത്തോളം കുട്ടികൾക്ക് പ്രവേശനം കിട്ടിയില്ലെന്നും ജലീലിന്റെ ആരോപണം. ജലീലിന് മറുപടിയുമായി ലീഗ് എം.എൽ.എ ടി.വി ഇബ്രാഹിം രംഗത്തെത്തി.1990 ൽ നായനാർ സർക്കാരിന്റെ കാലത്ത് 31 ബാച്ച് അനുവദിച്ചപ്പോൾ പത്തെണ്ണം മാത്രമാണ് മലബാറിൽ നൽകിയതെന്ന് ടി.വി ഇബ്രാഹിം.കെ.റ്റി ജലീലിനെതിരെയും ടി.വി ഇബ്രാഹിം ആരോപണം ഉയർത്തി
നിലവിൽ സഭയിലുള്ള ഇടതുപക്ഷ എംഎൽഎമാർക്ക് സ്വാശ്രയ കോളേജുകൾ ഉണ്ടെന്നും ടിവി ഇബ്രാഹിം ആരോപിച്ചു.മലപ്പുറത്തെ സീറ്റ് പ്രതിസന്ധിയില്‍ രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ചോദ്യോത്തര വേളയിൽ മറുപടി നൽകി. വിഷയത്തെ മലപ്പുറത്തിന്റെ പ്രാദേശിക പ്രശ്നമായി ലഘൂകരിക്കരുതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.



































