Home Blog Page 2559

ലഹരിവിരുദ്ധ സന്ദേശം പകർന്നുനൽകി എക്സൈസ് വിഭാഗം

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.സംസ്ഥാന എക്സൈസ് വകുപ്പിന്റെയും ബ്രൂക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ലഹരിവിരുദ്ധ ദിന പരിപാടികൾ അസ്സി : എക്സൈസ് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ അശ്വന്ത് എസ്. കുട്ടികളിൽ ലഹരി മാരകമായ വിപത്തായി കുട്ടികൾ പോലും സ്വയമറിയാതെ മാറുന്നതെങ്ങനെയെന്ന് ഉദാഹരണ സഹിതം ക്ലാസ്സെടുത്തു. അറിവായിരിക്കണം ലഹരി എന്നോർമ്മിപ്പിച്ചുകൊണ്ട് കുട്ടികൾ ഫ്ലാഷ് മോബ് നടത്തിയപ്പോൾ അത് ഏവർക്കും നവ്യാനുഭമായി മാറി.

കുട്ടികളിൽ ലഹരി മാരകമായ വിപത്തായി മാറുന്ന പരിസരങ്ങളിൽ നിന്നും കുട്ടികൾ സ്വയം ഒഴിഞ്ഞുമാറേണ്ടതിന്റ ആവശ്യകത സ്കൂൾ ഡയറക്ടർ റവ. ഫാദർ എബ്രഹാം തലോത്തിൽ ചൂണ്ടിക്കാട്ടി

കൊടിക്കുന്നിലിന് പ്രോടേം സ്പീക്കർ പദവി നിഷേധിച്ച സംഭവം;കോൺഗ്രസ് നിൽപ്പ് സമരം നടത്തി

ശാസ്താംകോട്ട:ലോക്സഭയിലെ ഏറ്റവും മുതിന്ന അംഗമായ കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് പ്രോടേം സ്പീക്കർ പദവി നിഷേധിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ഭരണിക്കാവിൽ ഗാന്ധി പ്രതിമക്ക് മുന്നിൽ നിൽപ്പ് സമരം നടത്തി.കെപിസിസി അംഗം എം.വി.ശശികുമാരൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.തുണ്ടിൽ നൗഷാദ്,പി.നൂർദീൻ കുട്ടി,രവി മൈനാഗപ്പള്ളി,ജയശ്രീ രമണൻ,വർഗ്ഗീസ് തരകൻ,ഗോപൻ പെരുവേലിക്കര,കടപുഴ മാധവൻ പിളള,വിനോദ് വില്ല്യത്ത്,സൈറസ് പോൾ,റിയാസ് പറമ്പിൽ,തടത്തിൽ സലിം,എസ്.ബീന കുമാരി,അർത്തിയിൽ അൻസാരി, എൻ.സോമൻ പിള്ള,അനിൽ പനപ്പെട്ടി,സിജു കോശി വൈദ്യൻ, ചിറക്കുമേൽ ഷാജി,റോയി മുതുപിലാക്കാട്,സുരേഷ് ചന്ദ്രൻ,ചക്കുവള്ളി നസീർ,പത്‌മ സുന്ദരൻ പിള്ള,മഠത്തിൽ സുരേഷ്, എസ്.സാവിത്രി,നൂർജഹാൻ ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു.

മദ്യനയ കേസിൽ അരവിന്ദ് കേജരിവാളിനെ 3 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു

ന്യൂ ഡെൽഹി :

ദില്ലി മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ 3 ദിവസം സിബിഐ കസ്റ്റഡിയിൽ വിട്ടു. വിചാരണ കോടതിയിൽ സിബിഐ 5 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്.

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെന്‍ഷന്‍ ഒരു ഗഡു വിതരണം നാളെ തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജൂണ്‍ മാസത്തെ പെന്‍ഷനാണ് അനുവദിച്ചത്. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. അഞ്ച് മാസത്തെ കുടിശ്ശികയാണ് ഇനി നല്‍കാനുള്ളത്.
പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും. അതാത് മാസം പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈവര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലും പെന്‍ഷന്‍ നല്‍കിയിരുന്നു.

പത്തനംതിട്ട, വയനാട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

പത്തനംതിട്ട: ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട ,വയനാട് ജില്ലകളിൽ  നാളെ (വ്യാഴം)വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.പൊതു പരീക്ഷകൾക്കും, യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല.

കള്ളക്കുറിച്ചി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 63 ആയി

ചെന്നൈ.കള്ളക്കുറിച്ചി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 63 ആയി. ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർ കൂടി ഇന്ന് മരിച്ചു. ദുരന്തത്തിൽ നിയമസഭ തുടർച്ചയായി തടസപ്പെടുത്തിയതിന് പ്രതിപക്ഷ അംഗങ്ങളെ സ്പീക്കർ സസ്പെന്റു ചെയ്തു. കേസ് സിബിഐയ്ക്ക് വിടണമെന്ന ഹർജികൾ പരിഗണിയ്ക്കുന്നത് മദ്രാസ് ഹൈക്കോടതി ജൂലൈ മൂന്നിലേയ്ക്ക് മാറ്റി. ദേശീയ വനിതാ കമ്മിഷൻ അംഗം ഖുഷ്ബു കള്ളക്കുറിച്ചിയിലെത്തി ഇന്ന് വിവരങ്ങൾ ശേഖരിച്ചു.


പുതുച്ചേരി, സേലം ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. ആറ് സ്ത്രീകൾ ഉൾപ്പെടെ ഇതുവരെ മരിച്ചത് 63 പേർ. 88 പേർ ആശുപത്രികളിൽ തുടരുകയാണ്. 74 പേർ ആരോഗ്യനില വീണ്ടെടുത്തു. വിഷമദ്യ ദുരന്തം ചോദ്യോത്തര വേള മാറ്റിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും സഭയിൽ ബഹളം വച്ചു. നാല് ദിവസമായി ചട്ടവിരുദ്ധമായി പ്രവർത്തിയ്ക്കുന്നുവെന്ന് കാണിച്ച് പ്രതിപക്ഷ അംഗങ്ങളെ സ്പീക്കർ സസ്പെൻഡു ചെയ്തു. 29ന് സഭ അവസാനിയ്ക്കുന്നത് വരെയാണ് സസ്പെൻഷൻ.
സഭയിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും രണ്ട് നീതിയാണെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പഴനിസാമി പറഞ്ഞു. നാളെ നിരാഹാര സമരം നടത്തുമെന്ന് അണ്ണാ ഡിഎംകെ അറിയിച്ചു. കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് എഡിഎംകെയും പിഎംകെയും നൽകിയ ഹർജികൾ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ജൂലൈ മൂന്നിലേക്ക് മാറ്റി. ദേശീയ പട്ടിക വർഗ കമ്മിഷൻ അധ്യക്ഷൻ കിഷോർ മക്വാന, ദേശീയ വനിതാ കമ്മിഷൻ അംഗം ഖുഷ്ബു എന്നിവർ കള്ളക്കുറിച്ചിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ്…. യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹര്‍ജി തള്ളണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. യുവതി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ഭര്‍ത്താവായ രാഹുലിനെതിരെ പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേസെടുത്തതിന് പിന്നാലെ രാഹുല്‍ ജര്‍മനിയിലേക്ക് കടന്നിരുന്നു. തന്റെ വീട്ടുകാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയതെന്ന് യുവതി പിന്നീട് പറഞ്ഞിരുന്നു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ അറിയിച്ച യുവതി ദില്ലിയിലേക്കും തിരിച്ചു പോയി. പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പായെന്നാണ് പ്രതി ഹൈക്കോടതിയില്‍ അറിയിച്ചത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതി രാഹുലിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനും പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്കും പരാതിക്കാരിക്കും കോടതി നോട്ടീസ് അയക്കുകയായിരുന്നു.

പ്ലസ് വൺ സീറ്റിന് സമരം നടത്തുന്നത് വിദ്യാഭ്യാസ കച്ചവടക്കാരെന്ന് കെടി ജലീല്‍

തിരുവനന്തപുരം. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിലെ സമരക്കാരെ നിയമസഭയിൽ അധിക്ഷേപിച്ച് കെ.ടി ജലീൽ.പ്ലസ് വൺ സീറ്റിന് ഇപ്പോൾ സമരം നടത്തുന്നത് വിദ്യാഭ്യാസ കച്ചവടക്കാരാണെന്നും,ഒന്നുമുതൽ പത്താം ക്ലാസ് വരെയുള്ള അൺ എയ്ഡഡ്സ്കൂളുകൾ ഇവർക്ക് ഉണ്ടെന്നും ജലീൽ നിയമസഭയിൽ ആരോപിച്ചു.ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ കെ.ടി ജലീൽ സർക്കാർ കോളേജ് നൽകാതെ സ്വാശ്രയ കോളേജുകളാണ് അനുവദിച്ചതെന്ന് ലീഗ് എം.എൽ.എ. ടി വി ഇബ്രാഹിം തിരിച്ചടിച്ചു.നിയമസഭയിലെ ചോദ്യോത്തര വേളയിലുംപ്ലസ് വൺ സീറ്റ് പ്രതിസന്ധി ചർച്ചയായിരുന്നു.

വിദ്യാഭ്യാസ വകുപ്പിന്റെ ഉപധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് കെ.റ്റി ജലീലിന്റെ അധിക്ഷേപ പരാമർശം.
സമരത്തിനു മുന്നിൽ നിൽക്കുന്ന എല്ലാ സംഘടനകൾക്കും അൺ എയ്ഡഡ് സ്കൂളുകൾ ഉണ്ട്.പൊതു വിദ്യാഭ്യാസ ക്യാമ്പയിൻ ശക്തിപ്പെടുത്തണമെന്ന് പറഞ്ഞാൽ അതിനവർ തയ്യാറാകില്ല.പത്താം ക്ലാസ് വരെ കേക്ക് കഴിച്ച കുട്ടികൾ 11ലും 12ലും എത്തുമ്പോൾ ബ്രഡ് മതി എന്ന് പറയുന്ന അവസ്ഥയാണെന്നും ജലീൽ

2015-16 യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് 25000 ത്തോളം കുട്ടികൾക്ക് പ്രവേശനം കിട്ടിയില്ലെന്നും ജലീലിന്റെ ആരോപണം. ജലീലിന് മറുപടിയുമായി ലീഗ് എം.എൽ.എ ടി.വി ഇബ്രാഹിം രംഗത്തെത്തി.1990 ൽ നായനാർ സർക്കാരിന്റെ കാലത്ത് 31 ബാച്ച് അനുവദിച്ചപ്പോൾ പത്തെണ്ണം മാത്രമാണ് മലബാറിൽ നൽകിയതെന്ന് ടി.വി ഇബ്രാഹിം.കെ.റ്റി ജലീലിനെതിരെയും ടി.വി ഇബ്രാഹിം ആരോപണം ഉയർത്തി

നിലവിൽ സഭയിലുള്ള ഇടതുപക്ഷ എംഎൽഎമാർക്ക് സ്വാശ്രയ കോളേജുകൾ ഉണ്ടെന്നും ടിവി ഇബ്രാഹിം ആരോപിച്ചു.മലപ്പുറത്തെ സീറ്റ് പ്രതിസന്ധിയില്‍ രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ചോദ്യോത്തര വേളയിൽ മറുപടി നൽകി. വിഷയത്തെ മലപ്പുറത്തിന്റെ പ്രാദേശിക പ്രശ്നമായി ലഘൂകരിക്കരുതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പച്ചക്കറികള്‍ വാടിപ്പോയോ….. വിഷമിക്കേണ്ട….പുതുമ കൈവരിക്കാന്‍ വഴിയുണ്ട്

പച്ചക്കറികള്‍ കഴുകിയതിനു ശേഷം മാത്രം അരിയുക. കഷണങ്ങളാക്കിയ ശേഷം കഴുകിയാല്‍ അവയില്‍ അടങ്ങിയ പല വിറ്റാമിനുകളും വെള്ളത്തോടൊപ്പം നഷ്ടപ്പെടും. വെള്ളം തിളച്ചതിനുശേഷം പച്ചക്കറികള്‍ ഇടുന്നതാണു നല്ലത്. പോഷകനഷ്ടം തടയാമെന്നു മാത്രമല്ല. കൂടുതല്‍ രുചിയും കിട്ടും. പച്ചക്കറികള്‍ കഴിവതും തൊലി കളയാതെ വേവിക്കുന്നതാണു നല്ലത്. പച്ചക്കറിയുടെ പോഷകഗുണം മുഴുവന്‍ തൊലിയിലാണു അടങ്ങിയിരിക്കുന്നത്. പച്ചക്കറികള്‍ വേവിക്കുമ്പോള്‍ നിറവും രുചിയും നഷ്ടപ്പെടാതിരിക്കാന്‍ അവയില്‍ അര റ്റീ സ്പൂണ്‍ പഞ്ചസാര ചേര്‍ത്തു വേവിക്കുക. പാകം ചെയ്യുന്നതിനു തൊട്ടു മുമ്പു മാത്രമേ പച്ചക്കറികള്‍ അരിയാവൂ. അല്ലാത്തപക്ഷം പോഷകങ്ങള്‍ നഷ്ടപ്പെടും. പച്ചക്കറികളുടെ സ്വാഭാവികമായ നിറം നഷ്ടപ്പെടാതിരിക്കാന്‍, തിളച്ച വെള്ളത്തില്‍ ഉപ്പു ചേര്‍ത്തു വേവിക്കുക. പച്ചക്കറികള്‍ ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടില്‍ വച്ചു മൂടി ആവിയില്‍ വേവിച്ചെടുത്താല്‍ അവയുടെ ഗുണം നഷ്ടപ്പെടുകയില്ല. എണ്ണ, ഇന്ധനം ഇവ ലാഭിക്കുകയും ചെയ്യാം. വാടിപ്പോയ പച്ചക്കറികള്‍ക്ക് പുതുമ കൈവരാന്‍ അവ ഒരു മണിക്കൂര്‍ തണുത്ത വെള്ളത്തിലിട്ടുവയ്ക്കുക. വെള്ളത്തില്‍ ഒരു ചെറുനാരങ്ങാ പിഴിഞ്ഞു ചേര്‍ക്കണം.

രൂക്ഷഗന്ധമുള്ള പച്ചക്കറികള്‍ (കാബേജ്, ഉള്ളി തുടങ്ങിയവ) തുടക്കത്തില്‍ മൂടി തുറന്നും പിന്നീട് അടച്ചും വേവിക്കുക. ചീര പാകം ചെയ്യുമ്പോള്‍ നിറം പോകാതിരിക്കാന്‍ അല്പം ഉപ്പുവെള്ളം തളിച്ചു വേവിക്കുക. തക്കാളിച്ചാറില്‍, ബീറ്റ്‌റൂട്ട് ഗ്രേറ്റു ചെയ്ത് പിഴിഞ്ഞു ചേര്‍ത്താല്‍ നിറവും പോഷകഗുണവും കൂടും. കയ്പ്പന്‍ പാവയ്ക്കയുടെ ചവര്‍പ്പു പോകാന്‍ അല്പം നാരങ്ങാനീരു ചേര്‍ത്തു കറിവയ്ക്കുക. പാവയ്ക്കായുടെ കയ്പു കുറയ്ക്കാന്‍ അതിന്റെ ഉള്ളിലെ വെളുത്ത പാട നിശ്ശേഷം നീക്കണം. പാവയ്ക്കാ തീയല്‍ വയ്ക്കുന്നതിന് ആദ്യം അതു വഴറ്റുക. പിന്നീട് പുളി പിഴിഞ്ഞ് ഉപ്പും ചേര്‍ത്ത് അടുപ്പില്‍ വച്ചു തിളപ്പിക്കുക. പാവയ്ക്കാ അതിലിട്ടു വേവിച്ചാല്‍ കയ്പ് ഒട്ടും കാണുകയില്ല. വിറ്റാമിന്‍ സി. ധാരാളമടങ്ങിയിട്ടുള്ള കാബേജ് പാകം ചെയ്യുന്നതിനു തൊട്ടു മുമ്പേ മുറിക്കാവൂ. അരിഞ്ഞു തുറന്നു വയ്ക്കരുത്. വായുവുമായുള്ള സമ്പര്‍ക്കത്താല്‍ പോഷകമൂല്യം നഷ്ടപ്പെടും. കാബേജ് പാകം ചെയ്യുമ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെടാതിരിക്കാന്‍ ഒരു ചെറിയ കഷണം ബ്രഡ് പൊടിച്ചു ചേര്‍ക്കുക.കാബേജ് പാകം ചെയ്യുമ്പോള്‍ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ അല്പം നാരങ്ങാനീരു ചേര്‍ത്താല്‍ മതി. കാബേജിന്റെ പുറത്തുള്ള ഇലകള്‍ കളയരുത്. അവ സംരക്ഷക പോഷകമൂല്യങ്ങള്‍ അടങ്ങിയതാണ്.പട്ടാണി തൊലിയോടെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിനു പകരം അതിന്റെ തോടു മാറ്റി പ്ലാസ്റ്റിക് കവറിലാക്കി ഫ്രീസറില്‍ സൂക്ഷിക്കുക. വേഗത്തില്‍ വെന്തു കിട്ടും.

മൂന്നോ നാലോ തുള്ളി വിന്നാഗിരി ചേര്‍ത്തു ഗ്രീന്‍പീസ് പാകം ചെയ്താല്‍ പച്ചനിറം നഷ്ടപ്പെടുകയില്ല. പുലാവില്‍ ചേര്‍ക്കാന്‍ ഗ്രീന്‍പീസ് ഉപയോഗിക്കുമ്പോള്‍ അല്പം എണ്ണ പുരട്ടുക. അതിന്റെ സ്വാഭാവികനിറം നഷ്ടപ്പെടാതിരിക്കും. കോളിഫ്‌ലവര്‍, മുള്ളങ്കി, ഉള്ളി എന്നിവയുടെ ഇലകളും കറിക്കുപയോഗിക്കാം. കോളിഫ്‌ലവറില്‍ നിന്നും പുഴുക്കളെ നീക്കാന്‍ ഒരു മാര്‍ഗം. കോളിഫ്‌ലവര്‍ പാകം ചെയ്യുന്നതിനു മുമ്പു വിനാഗിരി ചേര്‍ത്ത ഇളം ചൂടുവെള്ളത്തില്‍ അല്പ സമയം ഇട്ടു വയ്ക്കുക. വെള്ളപ്പുഴുക്കള്‍ ചത്തുപൊങ്ങുമ്പോള്‍ കഴുകി മാറ്റാം. കോളിഫ്‌ലവര്‍ വേവിക്കുമ്പോള്‍, വെണ്മ നഷ്ടപ്പെടാതിരിക്കാന്‍ അതില്‍ രണ്ടു ഡിസേര്‍ട്ടു സ്പൂണ്‍ പാല്‍ ഒഴിക്കുക. വെന്തു കഴിഞ്ഞാലും വെണ്മ അതേപടി നിലനില്ക്കും. കോളിഫ്‌ലവര്‍ വേവിക്കുമ്പോള്‍ നിറം മാറ്റം സംഭവിക്കാതിരിക്കാന്‍, ഏതാനും ചെറുനാരങ്ങാക്കഷണങ്ങളോ, അല്പം പഞ്ചസാരയോ ചേര്‍ത്തു കോളിഫ്‌ലവര്‍ വേവിക്കുക. കൂണ് നല്ലതാണോ വിഷാംശമുള്ളതാണോ എന്നറിയാന്‍, കൂണ് ഒരു പാത്രത്തിലിട്ടു നാലഞ്ചു വെളുത്തുള്ളി അല്ലിയും കുറച്ചു വെള്ളവും ചേര്‍ത്തു തിളപ്പിക്കുക. വെള്ളത്തിനു കറുത്ത നിറം വരികയാണെങ്കില്‍ കൂണ് വിഷാംശമുള്ളതാണ്.ചൈനീസ് വിഭവങ്ങളില്‍ ചേര്‍ക്കാന്‍ കൂണ്, ഇല്ലിമുള എന്നിവയില്ലെങ്കില്‍ പകരം ചെറുതായി അരിഞ്ഞ സെലറി ചേര്‍ക്കുക.

കോളിഫ്‌ലവറിന്റെ തണ്ട് വെള്ളത്തിലിട്ടു തിളപ്പിച്ചു ഇല്ലിമുളയ്ക്കു പകരം ഉപയോഗിക്കാം. കൂണിന്റെ തണ്ട് ഇലപോലെ സ്വാദിഷ്ടമാണ്. അതരിഞ്ഞ് സൂപ്പിലും സോസിലും ചേര്‍ക്കുക. രുചികരമായിരിക്കും. കൂണിന്റെ പുതുമ നഷ്ടപ്പെടാതിരിക്കാന്‍ ഉപ്പിട്ടു തിളച്ച വെള്ളത്തില്‍ ഒരു മിനിറ്റു മുക്കിവച്ചിട്ട്, വെള്ളം ഊറ്റിക്കളഞ്ഞ് തണുക്കുമ്പോള്‍ വായുകടക്കാത്ത ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ സൂക്ഷിക്കുക. വെണ്ടയ്ക്കാ വറുക്കുമ്പോള്‍ വഴുവഴുപ്പ് ഉണ്ടാകാതിരിക്കാന്‍ രണ്ടു ഡിസേര്‍ട്ടു സ്പൂണ്‍ തൈരോ മോരോ ചേര്‍ത്തു വെണ്ടയ്ക്കാ വറുക്കുക. വഴുതനങ്ങ, കായ് തുടങ്ങിയ കറയുള്ള പച്ചക്കറികള്‍ മുറിക്കുമ്പോള്‍ നിറം മാറാതിരിക്കാന്‍ രണ്ടു ഡിസേര്‍ട്ടു സ്പൂണ്‍ മോരോ, നാരങ്ങാനീരോ കലക്കിയ വെള്ളത്തില്‍ അരിഞ്ഞിടുക. പുറം തൊലിയില്‍ വെണ്ണപുരട്ടി ബേക്കു ചെയ്താല്‍ ഉരുളക്കിഴങ്ങിന്റെ തൊലി വിണ്ടുകീറി പൊട്ടാതിരിക്കും. ഉരുളക്കിഴങ്ങ് പുഴുങ്ങാനിടുന്ന വെള്ളത്തില്‍ ഒരു റ്റീസ്പൂണ്‍ വിനാഗിരി ചേര്‍ക്കുക. ഉരുളക്കിഴങ്ങിന്റെ വെണ്മ ഒട്ടും നഷ്ടപ്പെടുകയില്ല. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവ പുഴുങ്ങിയതിനുശേഷമേ തൊലി കളയാവൂ. ഉരുളക്കിഴങ്ങ് വറുക്കുന്നതിനു മുമ്പ് മഞ്ഞള്‍പ്പൊടി കലക്കിയ ഉപ്പുവെള്ളത്തില്‍ കുറച്ചു സമയം ഇടുക. പിന്നീടെടുത്ത് തുണികൊണ്ടു തുടച്ചിട്ടു വറുത്താല്‍ സ്വര്‍ണ്ണനിറവും നല്ല കരുകരുപ്പും കിട്ടും.

ഉരുളക്കിഴങ്ങിനോടൊപ്പം ഉള്ളി വയ്ക്കാതിരുന്നാല്‍ ഉരുളക്കിളങ്ങ് ഒരു പരിധിവരെ കേടാകാതെ സൂക്ഷിക്കാം. പുഴുങ്ങിയ ഉരുളക്കിഴങ്ങ് നന്നായി തണുത്തശേഷമേ കഷണങ്ങളാക്കുകയോ പൊടിക്കുകയോ ചെയ്യാവൂ. ചൂടോടെ ഉടച്ചാല്‍ പിന്നീട് ഉപ്പും ഉള്ളിയും ചേര്‍ക്കുമ്പോള്‍ അതു വെള്ളമയമായിത്തീരും. അതുകൊണ്ടു നന്നായി തണുത്തശേഷം മാത്രമേ ഉടയ്ക്കാവൂ. കൂര്‍ക്കയുടെ തൊലി പെട്ടെന്ന് ഇളകിപ്പോകാന്‍ കുറച്ചുനേരം വെള്ളത്തിലിട്ടശേഷം ചാക്കിന്‍കഷണത്തില്‍ കെട്ടി പരുപരുത്ത നിലത്തിട്ടു തല്ലുക. വാഴയ്ക്കയുടെയും വാഴക്കൂമ്പിന്റെയും കറ നിശ്ശേഷം കളയാന്‍ അരിഞ്ഞു പത്തു മിനിറ്റു വെള്ളത്തിലിട്ടശേഷം മോരോ മഞ്ഞള്‍പ്പൊടിയോ കൊണ്ടു കഴുകുക. ബീറ്റ്‌റൂട്ട് തൊലിയോടെ പാകം ചെയ്യുക. സ്വാദും ഫ്‌ലേവറും അതേപടിയിരിക്കാന്‍ അതു സഹായിക്കും. പച്ചമുളകു കേടാകാതിരിക്കാന്‍ അവയുടെ ഞെടുപ്പുനീക്കി, പ്ലാസ്റ്റിക് ബാഗില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. കറിക്ക് വഴറ്റുന്ന പച്ചമുളക് കീറിയിടുന്നതിനു പകരം ഒരു ഫോര്‍ക്കുകൊണ്ടു നാലഞ്ചിടത്തു കുത്തിയിട്ടു വഴറ്റിയാല്‍ മുളകിന്റെ അരി പൊട്ടിത്തെറിക്കയില്ല. വെളുത്തുള്ളി അല്ലികളായി അടര്‍ത്തി നിരത്തിയാല്‍ പെട്ടെന്നു കേടാകാതിരിക്കും. സവാളക്കഷണങ്ങള്‍ അല്പം പാലില്‍ കുതിര്‍ത്തശേഷം വറുക്കുക. നല്ല നിറവും മണവും കിട്ടും.ഉള്ളിവര്‍ഗങ്ങള്‍ തുറന്നതും പരന്നതുമായ പാത്രങ്ങളില്‍ സൂക്ഷിച്ചാല്‍ അധികനാള്‍ കേടാകാതിരിക്കും. കടുകു വറുക്കുമ്പോള്‍ എണ്ണ തെറിക്കാതിരിക്കാന്‍ ആദ്യം ഉള്ളിയും കറിവേപ്പിലയും വഴറ്റി വെള്ളം വറ്റിയശേഷം എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ കടുകു വറുക്കുക.

പ്രതിപക്ഷ നായകനായി രാഹുൽ ഗാന്ധി

ന്യൂഡെല്‍ഹി. പ്രതിപക്ഷ നായകനായി രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രാഹുലിന്റെ പേര് സ്പീക്കർ അംഗീകരിച്ചു. 10 വർഷം ശൂന്യമായി കിടന്ന ലോകസഭ പ്രതിപക്ഷ നേതൃപദവി യിൽ എത്തിയ ആദ്യ ദിവസം തന്നെ തിളങ്ങാൻ രാഹുൽ ​ഗാന്ധിക്ക് കഴിഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ നേതാക്കളുടെ പട്ടികയിൽ അവസാന പേരാണ് ഇന്ന് രാഹുൽ ഗാന്ധി.ഒരിക്കല്‍ വേണ്ടെന്ന് വച്ച ഭരണ ഘടനാ പദവി, രാഹുൽ ഇത്തവണ പൊരുതി നേടി എന്നതുംപ്രത്യേകത.

പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത് ആദ്യദിനം പാർലമെന്റിലെത്തിയ രാഹുൽ ഗാന്ധിയിലേക്കായിരുന്നു എല്ലാകണ്ണുകളും.

ആത്മ വിശ്വാസത്തിന്റെ ശരീരഭാഷയും ചെറുപുഞ്ചിരിയുമായി സഭയിലെത്തിയ രാഹുൽ, സ്പീക്കറായി തേഞ്ഞെടുത്ത ഓം ബിർളയെ ചെയറിലേക്ക് ആനയിക്കാൻ എത്തിയത് ഭരണ പക്ഷത്തെ ഞെട്ടിച്ചു.

പ്രചാരണ കാലത്ത് ആരാണ് രാഹുൽ എന്ന് പരിഹസിച്ച മോദിതന്നെ അദ്ദേഹത്തെ കൈകൊടുത്ത് സ്വീകരിച്ചത് കാലത്തിന്റ കാവ്യ നീതി. ഭരണഘടന സംരക്ഷിക്കാൻ പ്രതിപക്ഷം സഭയിലുണ്ടാകണമെന്നാണ് തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചതെന്ന് ഭരണ പക്ഷത്തിനുള്ള ഒളിയമ്പ്.

അക്കം തികഞ്ഞില്ലെന്ന് കാരണത്തിൽ കഴിഞ്ഞ 10 വർഷം ലോക്സഭയിൽ നിഷേധിക്കപ്പെട്ട നേതൃസ്ഥാനത്തേക്ക് അയോഗ്യനാക്കി പുറത്താക്കാൻ ശ്രമിച്ച രാഹുൽ എത്തുമ്പോൾ അതൊരു മധുര പ്രതികാരം കൂടിയാണ്‌.

നെഹ്‌റു കുടുംബത്തിൽ നിന്നുള്ള മൂന്നാമത്തെ പ്രതിപക്ഷ നേതാവാണ് രാഹുൽ. 1989 ൽ പിതാവ് രാജീവ്‌ ഗാന്ധിയും, 1999 ൽ മാതാവ് സോണിയയും ഈ പദവി വഹിച്ചിട്ടുണ്ട്