സംസ്ഥാനത്ത് ക്ഷേമ പെന്‍ഷൻ വിതരണം ഇന്ന് ആരംഭിക്കും. ഒരു മാസത്തെ ക്ഷേമ പെന്‍ഷൻ വിതരണത്തിനുള്ള തുകയാണ് അനുവദിച്ചത്. 900 കോടിയാണ് ക്ഷേമ പെന്‍ഷൻ വിതരണത്തിനായി അനുവദിച്ചത്. ജൂണ്‍ മാസത്തെ പെന്‍ഷനാണ് നാളെ മുതല്‍ നല്‍കുന്നത്. അതാത് മാസത്തെ പെന്‍ഷൻ നല്‍കുമെന്ന് സംസ്ഥാന ബജറ്റില്‍ പറഞ്ഞിരുന്നു. ജൂണ്‍ മാസത്തെ തുക നല്‍കിയാലും ഇനി അഞ്ച് മാസത്തെ ക്ഷേമ പെന്‍ഷൻ കുടിശ്ശിക കൂടി ബാക്കിയുണ്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത,ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. 9 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 7 ജില്ലകളിൽ യെല്ലോ അലർട്ടും രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട് കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് . എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് കോഴിക്കോട് മലപ്പുറം കാസർകോട് ജില്ലകളിലാണ് യല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.അതേസമയം, മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോരമേഖകളിൽ മഴ കനക്കുമെന്നും അടുത്ത മണിക്കൂറുകളിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോർട്ട് പറയുന്നു. ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാലും അഞ്ച് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലെയും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
ഹണി ട്രാപ്പ് പ്രതി ശ്രുതി ചന്ദ്രശേഖരൻ മക്കളെയും തട്ടിപ്പിന് ഉപയോഗിച്ചതായി സൂചന,നിരവധി പോക്സോ കേസുകള്‍
കാസറഗോഡ് . കേന്ദ്രീകരിച്ചുള്ള ഹണി ട്രാപ്പ്. ശ്രുതി ചന്ദ്രശേഖരൻ മക്കളെയും തട്ടിപ്പിന് ഉപയോഗിച്ചതായി സൂചന. ഇരകളിൽ പലരും പണം തിരികെ ചോദിക്കുമ്പോൾ ആദ്യം സ്ത്രീ പീഡനക്കേസ് നൽകും. പിന്നീട് ഇരകളായ യുവാക്കൾക്കെതിരെ കുട്ടിയെ ഉപയോഗിച്ച് പോക്സോ കേസ് നൽകി. തട്ടിപ്പിനിരയായ പോലീസ് ഉദ്യോഗസ്ഥനെതിരെയും ശ്രുതി പോക്സോ കേസ് നൽകി
ബന്ധുവായ വായോധികനെയും പോക്സോ കേസിൽ കുടുക്കിയതായി വിവരം. കാസറഗോഡ് ബേഡകത്തും, മംഗലാപുരത്തും പോക്സോ കേസ്. ഈ അധ്യയന വർഷത്തിൽ യുവതി കുട്ടികളെ സ്കൂളിൽ വിട്ടിരിക്കുന്നത് ആകെ മൂന്ന് ദിവസം മാത്രം
ഭർത്താവിനെതിരെ യുവതി ഗാർഹിക പീഡനത്തിനും പരാതി നൽകി. ശ്രുതി ചന്ദ്രശേഖരൻ കോട്ടയം കേന്ദ്രീകരിച്ചും തട്ടിപ്പ് നടത്തിയതായി വിവരം പുറത്തുവന്നു.
രാമങ്കരിയിൽ കാർ തോട്ടിൽ വീണു
ആലപ്പുഴ. രാമങ്കരിയിൽ കാർ തോട്ടിൽ വീണു.വാഹനം തന്നെ സമീപത്തെ കനാലിൽ വീഴുകയായിരുന്നു.ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്കുള്ള യാത്രയിലാണ് അപകടം സ്വിഫ്റ്റ് കാറാണ് മറിഞ്ഞത്. വാഹനത്തില്‍ ഉണ്ടായിരുന്ന സേവിയർ സെബാസ്റ്റ്യനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ആലപ്പുഴ എസി റോഡിൽ രാമങ്കരിയിൽ ആണ് സംഭവം
അതിഥി തൊഴിലാളി ഷോക്കേറ്റു മരിച്ചു
തിരുവനന്തപുരം.കഴക്കൂട്ടത്ത് അതിഥി തൊഴിലാളി ഷോക്കേറ്റു മരിച്ചു. ആന്ധ്രാ സ്വദേശി നർതു (25) ആണ് ഷോക്കേറ്റ് മരിച്ചത്.കഴക്കൂട്ടത്ത് സ്വകാര്യ ഫ്ലാറ്റിൻ്റെ നിർമ്മാണത്തിനായി മണ്ണുപരിശോധന നടക്കുന്ന സ്ഥലത്തുവച്ചാണ് ഇയാൾക്ക് ഷോക്കേറ്റത്. ഉടൻ തന്നെ മെഡി. കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇയാൾക്ക് ഷോക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്തിയിട്ടില്ല. വെള്ളക്കെട്ടുള്ള പ്രദേശത്ത് ആണ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ആലപ്പുഴ. ജില്ലയിൽ കുട്ടനാട് താലൂക്കിലെ വിവിധ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ശക്തമായ തുടരുന്ന സാഹചര്യത്തിലും നാളെ (ജൂൺ 27) കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും ദുരിതാശ്വാസക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
കടയ്ക്കലിൽ 15 കാരിയെ പീഡിപ്പിച്ചു,17 കാരനെതിരെ പോക്സോ കേസ്
കൊല്ലം. കടയ്ക്കലിൽ 15 കാരിയെ പീഡിപ്പിച്ചു. 17 കാരനെതിരെ പോക്സോ കേസ്.പെൺകുട്ടിയോട് അടുപ്പം നടിച്ച് ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.ആറുമാസം മുൻപ് പെൺകുട്ടിയുടെ കമ്മലും മാലയും പ്രതി കൈക്കലാക്കി .
എന്നാൽ സ്വർണാഭരണങ്ങൾ കാണാതായതിനെ ബന്ധുക്കൾ കടയ്ക്കൽ പോലീസിൽ പരാതി നൽകി.ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി കാര്യങ്ങൾ തുറന്ന് പറഞ്ഞത്. പിന്നാലെ 17കാരനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു..
കള്ളക്കുറിച്ചി മദ്യദുരന്തം മരണസംഖ്യ 63 ആയി ഉയർന്നു; 88 പേർ ആശുപത്രിയിൽ
ചെന്നൈ: തമിഴ്നാട്ടിലെ കള്ളകുറിച്ചിയിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 63 ആയി ഉയർന്നു.വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി ഇന്ന് മരിച്ചു.മരിച്ചവരിൽ ആറ് പേർ സ്ത്രീകളാണ്. 88 പേർ ഇപ്പോഴും ചികിത്സയിലാണ്. 74 പേർ ആരോഗ്യ നില വീണ്ടെടുത്തു.
രാമങ്കരിയിൽ എ സി കനാലിലേക്ക് കാർ മറിഞ്ഞു, യാത്രികൻ രക്ഷപെട്ടു
കുട്ടനാട്: ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ രാമങ്കരിയിൽ മാരുതി സി ഫിറ്റ് കാർ എ സി കനാലിലേക്ക് മറിഞ്ഞ് കാർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ ഓടിച്ചിരുന്ന ചങ്ങനാശ്ശേരി സ്വദേശി സേവ്യർ സെബാസ്ററ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധൻ രാത്രി 10 മണിയോടെയായിരുന്നു സംഭവം.ആലപ്പുഴയിൽ നിന്നും തനിയെ ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്നു സേവ്യർ . മഴയിൽ കാർ തെന്നിമാറി റോഡിന് സമാന്തരമായുള്ള എസി കാനാലിലേക്ക് മറിയുയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ സമയോചിതമായ രക്ഷാപ്രവർത്തനം കൊണ്ടാണ് സേവ്യർ രക്ഷപ്പെട്ടത്.
കനത്തമഴ: നാളെ ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പത്തനംതിട്ട: ശക്തമായ മഴയെ തുടർന്ന് നാളെ സംസ്ഥാനത്തെ ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ,കോട്ടയം ഇടുക്കി, എറണാകും വയനാട്, ആലപ്പുഴ ജില്ലകളിലെ
അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുണ്ടത്.മുൻകൂട്ടി അറിയിച്ചിട്ടുള്ള പി എസ് സി, യൂണിവേഴ്സിറ്റി, പൊതുപരീക്ഷകൾക്കും പരീക്ഷകൾക്ക് മാറ്റമില്ല. വയനാട്ടിൽ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമല്ല.
































