തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ ജയിലിൽ കഴിയുന്ന 3 പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശ്രമം നടത്തിയെന്ന പരാതിയിൽ 3 ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.വിഷയം സബ്മിഷനായി പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കാനിരിക്കെയാണ് മുഖ്യമന്ത്രി ഇവരെ സസ്പെൻറ് ചെയ്ത് ഉത്തരവിറക്കിയത്.കെ.എ എസ് ശ്രീജിത്ത്, ബി.ജി അരുൺ, ഒ വി രഘുനാഥ് എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെൻ്റ് ചെയ്തത്.
നടൻ സിദ്ദിഖിന്റെ മൂത്ത മകൻ റഷിൻ അന്തരിച്ചു
കൊച്ചി:
നടൻ സിദ്ദിഖിന്റെ മൂത്ത മകൻ റഷിൻ സിദ്ദിഖ് (37) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെയായിരുന്നു അന്ത്യം. കബറടക്കം വൈകിട്ട് 4 ന് പടമുഗൾ ജുമാ മസ്ജിദിൽ നടക്കും.
നടൻ ഷഹീൻ സിദ്ധിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്.
വാർത്താനോട്ടം
2024 ജൂൺ 27 വ്യാഴം
BREAKING NEWS
? കടലാക്രമണം രൂക്ഷമായ എറണാകുളം എടവനക്കാട് നാട്ടുകാർ റോഡ് ഉപരോധിച്ചു. പോലീസുമായി സംഘർഷം
?കളീയ്ക്കാവിളയിൽ ക്വാറി ഉടമ കൊല്ലപ്പെട്ടതിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് നിഗമനം

? ചലച്ചിത്ര നടൻ സിദ്ദിഖിൻ്റെ മൂത്ത മകൻ റാഷിൻ സിദ്ധിഖ് ( 37 ) നിര്യാതനായി
?കാസർകോട് കുറ്റിക്കോലിൽ ഗുഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ പാലത്തിൽ നിന്ന് തോട്ടിൽ വീണു. യാത്രാക്കാരായ രണ്ട് പേരെ നാട്ടുകാർ രക്ഷിച്ചു.

?കേരളീയം ?
? കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ആലപ്പുഴ ആറാട്ടുവഴിയില്‍ അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി (14) ആണ് മരിച്ചത്.
?ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

? മഴ ശക്തമാകുന്നതിനാല്‍ അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ അവരവരുടെ അധികാര പരിധിവിട്ട് പോകരുതെന്ന് റവന്യു മന്ത്രി കെ രാജന്‍. അവധി എടുത്തിട്ടുള്ളവര്‍ ഈ ദിവസങ്ങളില്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം.
? നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി . എം വിജിനാണ് നീറ്റ് പരീക്ഷയെ സംബന്ധിച്ച വിഷയം അവതരിപ്പിച്ചത്. വലിയ ക്രമക്കേടുകളാണ് പരീക്ഷയില്‍ നടന്നതെന്ന് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങള്‍ വിമര്‍ശിച്ചു.

? സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്റെ സേവനകാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ചുമതലയേറ്റ 2023 ജൂലൈ ഒന്ന് മുതല്‍ രണ്ട്
വര്‍ഷത്തേക്കായിരുന്നു നിയമനം നിശ്ചയിച്ചത്.
? ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം സംസ്ഥാനത്ത് ഇന്ന് ആരംഭിക്കും. 900 കോടി രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചത്. ജൂണ്‍ മാസത്തെ പെന്‍ഷനാണ് ഇന്ന് മുതല്‍ നല്‍കുന്നത്.

? സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന 4 ട്രെയിന്‍ സര്‍വ്വീസുകളില്‍ മാറ്റം. ജൂണ്‍ 28-ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി – ഋഷികേശ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസും ജൂലൈ 1-നുള്ള തിരിച്ചുള്ള യാത്രയും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇന്നും ജൂലൈ 1-നും എറണാകുളത്ത് നിന്ന് രാത്രി 10.25-ന് പുറപ്പെടുന്ന എറണാകുളം – കാരക്കല്‍ എക്സ്പ്രസ് നാഗപട്ടണത്ത് സര്‍വീസ്
അവസാനിപ്പിക്കും.

? കെ.എസ്.ആര്‍.ടി.സി
യ്ക്ക് 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ . ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതെന്ന് ധനകാര്യ വകുപ്പ് പറയുന്നു.
? തീയേറ്റര്‍ ഉപേക്ഷിച്ച പ്രേക്ഷകരെ തിരികെ കൊണ്ടുവന്നതുപോലെ കെ.എസ്.ആര്‍.ടി.സി.യിലേക്ക് യാത്രക്കാരെ കൊണ്ടുവരുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍.

? ലൈംഗിക അതിക്രമ കേസില്‍, കൊല്ലത്തെ ഇ. ഷാനവാസ്ഖാന്റെ അറസ്റ്റ് വൈകുന്നതിനെതിരെ വനിത അവകാശ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
? വയനാട് തലപ്പുഴയില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ മാവോയിസ്റ്റുകളെ പ്രതിചേര്‍ത്ത് എഫ്ഐആര്‍. യുഎപിഎ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. ബോംബ് സ്ഥാപിച്ചത് റോന്ത് ചുറ്റാന്‍ എത്തുന്ന തണ്ടര്‍ബോള്‍ട്ടിനെ അപായപെടുത്താനാണെന്നും എഫ്ഐആറില്‍ പറയുന്നു.

?പാലക്കാട് കിഴക്കഞ്ചേരിയില്‍ സിപിഎം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ആറു ബിജെപി പ്രവര്‍ത്തകര്‍ക്ക് പത്തു വര്‍ഷം തടവ് വിധിച്ച് കോടതി. വിചാരണയ്ക്ക് ശേഷം 2പ്രതികളെ ?വെറുതെ വിട്ട കോടതി മറ്റു ആറുപേര്‍ക്കും പത്തു വര്‍ഷം തടവ് വിധിക്കുകയായിരുന്നു.
? ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണ് മാറഞ്ചേരി സ്വദേശി അലിഖാന്‍ (62) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി റെയില്‍വേ. ബെര്‍ത്തിന്റെ ചങ്ങല ശരിയായി ഇടാതെ ഇരുന്നതാണ് അപകടകാരണമെന്നും ബെര്‍ത്തിന് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളില്ലായിരുന്നുവെന്നും റെയില്‍വേ വ്യക്തമാക്കി.

? ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. അഞ്ചുപേര്‍ക്കെതിരെയാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സിബിഐ ദില്ലി യൂണിറ്റാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
?? ദേശീയം ??
? പ്രതിപക്ഷ നേതൃസ്ഥാനത്തിന് നന്ദിയറിയിച്ച് രാഹുല്‍ ഗാന്ധി. തന്നില്‍ വിശ്വാസമര്‍പ്പിച്ചതില്‍ രാജ്യത്തെ ജനങ്ങള്‍ക്കും ഇന്ത്യ മുന്നണിയിലെ അംഗങ്ങള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

? പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. രാജ്യത്തെ ജനങ്ങളെ മികച്ചതായി സേവിക്കാനാകട്ടെയെന്നും വിജയ് ആശംസിച്ചു.
? ബെംഗളൂരുവിലെ പ്രത്യേക കോടതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ സിയാവുര്‍ റഹ്‌മാന്‍ എന്നയാളാണ് പരാതി നല്‍കിയത്.

? കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തില്‍ മരണസംഖ്യ 61 ആയി . ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരാണ് ഇന്നലെ മരിച്ചത്. 136 പേരാണ് നാല് ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിലുള്ളത്.
? ലൈംഗികതിക്രമ കേസില്‍ പ്രതിയായ പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രജ്വലിന്റെ ജാമ്യാപേക്ഷ തള്ളിയത്.

? ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടു. ദില്ലി റൗസ് അവന്യൂ കോടതിയാണ് കെജ്രിവാളിനെ മൂന്നു ദിവസത്തേക്ക് സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടത്.
? പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീന്‍ മുദ്രാവാക്യം വിളിച്ച ഹൈദരാബാദില്‍ നിന്നുള്ള എം.പി.യും എ.ഐ.എം.ഐ.എം. അധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസിയെ ലോക്സഭയില്‍ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് മുന്നില്‍ അപേക്ഷ. ഭരണഘടനയുടെ 102-ാം അനുച്ഛേദം ചൂണ്ടിക്കാണിച്ചാണ് അപേക്ഷ.

? കര്‍ണാടകയില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ കൂടി വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം അന്തിമമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വീരശൈവ-ലിംഗായത്ത്, എസ്സി/എസ്ടി, ന്യൂനപക്ഷ സമുദായങ്ങളിലെ നേതാക്കള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ചില മന്ത്രിമാര്‍ രംഗത്തെത്തിയതോടെയാണ് പ്രതിസന്ധിയുണ്ടായത്.
? ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി സാം പിത്രോദയെ കോണ്‍ഗ്രസ് വീണ്ടും നിയമിച്ചു. പിന്തുടര്‍ച്ച സ്വത്ത് വിവാദം, ഇന്ത്യക്കാരുടെ വൈവിധ്യം ഉന്നയിച്ചുള്ള പിത്രോദയുടെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ കഴിഞ്ഞ മാസം മെയ് എട്ടിനാണ് പിത്രോദ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്.

? കായികം ⚽
? ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് ഇന്ത്യയുമായി ഏറ്റുമുട്ടും. മെയ് 29 ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ട്
മണിക്കാണ് ഫൈനല്‍.
? ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. ഓസ്ട്രേലിയക്കെതിരായ സൂപ്പര്‍ എട്ട് മത്സരത്തില്‍ ഇന്ത്യന്‍ ടീം പന്തില്‍ കൃത്രിമം കാണിച്ചു എന്നാണ് ഇന്‍സമാം ആരോപിച്ചത്.

? യൂറോ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഇയില്‍ നടന്ന സ്ലൊവാക്യ – റൊമാനിയ മത്സരം സമനിലയില്‍. ഇരു ടീമും ആദ്യ പകുതിയില്‍ ഓരോ ഗോള്‍ വീതം നേടിയാണ് സമനില പിടിച്ചത്.
?ഗ്രൂപ്പ് ഇയിലെ
ബെല്‍ജിയം – യുക്രൈന്‍ മത്സരം ഗോള്‍ രഹിത സമനിലയിലായതോടെ പ്രീക്വാര്‍ട്ടര്‍ കാണാതെ യുക്രൈന്‍ പുറത്തായി. ഗ്രൂപ്പില്‍നിന്ന് ഒന്നാമതായി റൊമാനിയയും രണ്ടാമതായി ബെല്‍ജിയവും മൂന്നാമതായി സ്ലൊവാക്യയും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.
? യൂറോ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എഫിലെ നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ച് തുര്‍ക്കി പ്രീക്വാര്‍ട്ടറിലെത്തി.

?ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തില്‍ യൂറോ കപ്പിന് ആദ്യമായി വന്ന ജോര്‍ജിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെതിരേ ചരിത്ര വിജയം നേടി പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജോര്‍ജിയയുടെ ജയം.
അഞ്ചൽ-ആയൂര്‍ റോഡില്‍ കെഎസ്ആർടിസി ബസും ടെമ്പോയും കൂട്ടിയിടിച്ചു മറിഞ്ഞു… ടെമ്പോ ഡ്രൈവർ മരിച്ചു…നിരവധിപേര്‍ക്ക് പരിക്ക്
അഞ്ചല്‍: അഞ്ചൽ-ആയൂര്‍ റോഡില്‍ കൈപ്പള്ളിമുക്കില്‍ കെഎസ്ആർടിസി ബസും ടെമ്പോയും കൂട്ടിയിടിച്ചു മറിഞ്ഞു. അപകടത്തിൽ ടെമ്പോ ഡ്രൈവർ വെളിയം സ്വദേശി ഷിബു മരിച്ചു. ടെമ്പോയിൽ ഉണ്ടായിരുന്ന രണ്ടു പേരെ ഗുരുതര പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസിൽ ഉണ്ടായിരുന്ന
നിരവധിപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മല്ലപ്പള്ളി-തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസും വെളിയത്ത് നിന്ന് റബ്ബർ തൈകളുമായി എത്തിയ ടെമ്പോയും കൂട്ടി ഇടിക്കുകയായിരുന്നു
.
കാപ്പ ചുമത്തിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് ഐക്യദാർഢ്യ ബോർഡ്
കായംകുളം. കാപ്പ ചുമത്തിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് ഐക്യദാർഢ്യ ബോർഡ്. കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജന്. രണ്ടു ദിവസങ്ങൾക്ക് മുൻപാണ് ഇയാൾക്കെതിരെ പോലീസ് കാപ്പ ചുമത്തിയത്
അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ് സിബി ശിവരാജൻ. ഐക്യദാർഢ്യ ബോർഡിന് പിന്നിൽ സിപിഐഎമ്മിലെ ഒരു വിഭാഗം. കാപ്പ ചുമത്തിയ നേതാവിന് ഇതുവരെയും പാർട്ടിയിൽ നിന്നും നടപടി വന്നിട്ടില്ല
മത്സ്യബന്ധനത്തിനിടെ വള്ളം തകർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
വിഴിഞ്ഞം.മത്സ്യബന്ധനത്തിനിടെ വള്ളം തകർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.തമിഴ്നാട് തേങ്ങാപട്ടണത്തിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്.വിഴിഞ്ഞം കോസ്റ്റൽ പോലീസ് ആണ് രക്ഷപെടുത്തിയത്. തമിഴ്നാട്ടിൽനിന്നുള്ള 7 മത്സ്യത്തൊഴിലാളികളാണ് മത്സ്യബന്ധനത്തിന് പോയത്
എന്തും വിളിച്ചു പറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ അധികസമയം വേണ്ട, മനു തോമസിനെതിരെ ഭീഷണിയുമായി ആകാശ് തില്ലങ്കേരി
കണ്ണൂര്‍. മനു തോമസിനെതിരെ ഭീഷണിയുമായി ആകാശ് തില്ലങ്കേരി. കണ്ണൂരിൽ പാർട്ടി വിട്ട ഡിവൈഎഫ്ഐ മുൻ നേതാവ് മനുവിനെതിരെ ഷുഹൈബ് വധക്കേസ് പ്രതി ആകാശിന്റെ ഭീഷണി. ‘എന്തും വിളിച്ചു പറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ അധികസമയം വേണ്ട’. ‘കൂടെയുള്ളവർക്കും മാധ്യമങ്ങൾക്കും സംരക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ല’ .പഴയ ഡിവൈഎഫ്ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഭീഷണി കമൻ്റ്. FB പോസ്റ്റ് പിന്നീട് നീക്കം ചെയ്തു. സൈബർ യുദ്ധവുമായി പഴയ പി ജെ ആർമിയും രംഗത്തുണ്ട്. നേതാക്കളെ പരസ്യമായി അപമാനിക്കാൻ നിൽക്കരുതെന്ന് റെഡ് ആർമി മുന്നറിയിപ്പു നല്‍കുന്നു.
കോട്ടയത്ത് കാറ്റില്‍ ഓട്ടോയും ബൈക്കും പറന്നു
കോട്ടയം. അതിശക്തമായി വീശിയ കാറ്റിൽ ഓട്ടോറിക്ഷയും ബൈക്കും പറന്നു. വ്യാപക നാശനഷ്ടം.കോട്ടയം കുമരകം മേഖലകളിലാണ് ശക്തമായ കാറ്റ് വീശിയത്. കാറ്റിൻ്റെ ശക്തിയിൽ യാത്രക്കിടെ ഒരു ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു. ബൈക്ക് യാത്രക്കാരൻ നിയന്ത്രണം തെറ്റി വീണു .
ഒന്നാം കലുങ്കിനും, രണ്ടാം കലുങ്കിനും ഇടയിലുള്ള റോഡിൽ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളാണ് നിയന്ത്രണം തെറ്റിയത്. രണ്ടാം കലുങ്കിനു വീടിന് മുകളിലേക്ക് വലിയ പരസ്യ ബോർഡ് വീണ് നാശനഷ്ടം ഉണ്ടായി.കോട്ടയം കുമരകം റോഡിൽ താഴത്തങ്ങാടി ഭാഗത്ത് റോഡ് ഇടിഞ്ഞു. മീനച്ചിലാറിൻ്റെ തീരത്ത് നിൽക്കുന്ന മാവ് ആറ്റിലേക്ക് കടപുഴകി വീണു. മരം കടപുഴകി വീണതിനെത്തുടർന്നാണ് റോഡ് തകർന്നത് .
രാഷ്ട്രപതിയുടെ നയ പ്രഖ്യാപനം ഇന്ന്
ന്യൂഡെല്‍ഹി.രാഷ്ട്രപതിയുടെ നയ പ്രഖ്യാപനം ഇന്ന്. പാർലമെന്റിന്റെ ഇരുസഭകളെയും രാഷ്ട്രപതി ഇന്ന് 11 മണിക്ക് അഭിസംബോധന ചെയ്യും. പ്രത്യേക സമ്മേളനത്തിൽ ഇന്നലെ നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിന് തുടർച്ചയായി ആണ് നയ പ്രഖ്യാപന പ്രസംഗം. തുടർന്നുള്ള ദിവസങ്ങളിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്കും സഭ സാക്ഷ്യം വഹിക്കും. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽഗാന്ധി ചർച്ചയിൽ പങ്കെടുത്ത് നിലപാട് അവതരിപ്പിക്കും. ചർച്ച ഉപസംഹരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് സഭയിൽ അടുത്ത ദിവസം മറുപടി പറയുക . രാജ്യസഭാ സമ്മേളനവും ഇന്ന് ആരംഭിക്കുന്നുണ്ട് . പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ കൂടിയാണ് രാജ്യസഭാ പ്രത്യേക സമ്മേളനത്തിന് തുടക്കം ആവുക. നടുത്തളത്തിൽ ഇറങ്ങി ബഹളം വെച്ച 12 അംഗങ്ങൾക്ക് എതിരായ അച്ചടക്ക നടപടികൾ സംബന്ധിച്ച പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് സഭയുടെ മേശപ്പുറത്ത് വയ്ക്കും. രാകേഷ് സിൻഹ ഇളമരം കരീം തുടങ്ങിയവർ അംഗങ്ങളായ പ്രിവിലേജ് കമ്മിറ്റിയാണ് വിഷയം പരിഗണിച്ചത്. ചെയർമാന്റെ നിർദ്ദേശം ലംഘിച്ച് 12 അംഗങ്ങൾ തുടർച്ചയായി നടുത്തളത്തിൽ ഇറങ്ങി സഭ തടസ്സപ്പെടുത്തി എന്നുള്ളതാണ് കമ്മിറ്റി പരിഗണിച്ച വിഷയം. തെലുങ്കാന ടുഡേ എന്ന പത്രം കാര്യോപദേശക സമിതി നടപടികളെ തെറ്റിദ്ധരിപ്പിക്കുന്ന വിധം വാർത്ത പ്രസിദ്ധീകരിച്ച വിഷയത്തിലെ റിപ്പോർട്ടും ഇന്ന് സഭയുടെ മേശപ്പുറത്ത് വയ്ക്കും. രാകേഷ് സിൻഹ, ജി.കെ.വാസൻ എന്നിവർ അംഗങ്ങളായ പ്രിവിലേജ് കമ്മിറ്റിയാണ് വിഷയം പരിഗണിച്ചത്.
അഞ്ച് മാസത്തെ ക്ഷേമ പെന്‍ഷൻ കുടിശ്ശിക, പെന്‍ഷൻ വിതരണം ഇന്ന് ആരംഭിക്കും
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷൻ വിതരണം ഇന്ന് ആരംഭിക്കും. ഒരു മാസത്തെ ക്ഷേമ പെന്‍ഷൻ വിതരണത്തിനുള്ള തുകയാണ് അനുവദിച്ചത്. 900 കോടിയാണ് ക്ഷേമ പെന്‍ഷൻ വിതരണത്തിനായി അനുവദിച്ചത്. ജൂണ്‍ മാസത്തെ പെന്‍ഷനാണ് നാളെ മുതല്‍ നല്‍കുന്നത്. അതാത് മാസത്തെ പെന്‍ഷൻ നല്‍കുമെന്ന് സംസ്ഥാന ബജറ്റില്‍ പറഞ്ഞിരുന്നു. ജൂണ്‍ മാസത്തെ തുക നല്‍കിയാലും ഇനി അഞ്ച് മാസത്തെ ക്ഷേമ പെന്‍ഷൻ കുടിശ്ശിക കൂടി ബാക്കിയുണ്ട്




































