ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. താലികെട്ടിന്‍റെയും സിന്ദൂരം ചാര്‍ത്തുന്നതിന്‍റെയും ചിത്രങ്ങള്‍ മീര തന്നെയാണ് സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കവച്ചത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിനെത്തിയത്.
സുഹൃത്തുക്കളായ ആന്‍ അഗസ്റ്റിന്‍, നസ്രിയ നസിം, ശ്രിന്ദ എന്നിവരടക്കം നേരത്തെ മീരയുടെ മെഹന്ദി ചടങ്ങിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് വീട്ടുകാരുടെ ആശിര്‍വാദത്തോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു.
അവതാരകയായാണ് മീര മലയാളത്തില്‍ കരിയര്‍ തുടങ്ങിയത്. ‘മുല്ല’ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമായി. വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും, കന്നഡയിലും താരം അഭിനയിച്ചു.
നടി മീര നന്ദന്‍ വിവാഹിതയായി
തടാക തീരത്ത് മാലിന്യം തള്ളിയനിലയില്‍, അടിയന്തര നടപടിയില്ലെങ്കില്‍ അപകടമെന്ന് തടാക സംരക്ഷണ സമിതി
ശാസ്താംകോട്ട. തടാക തീരത്ത് വേങ്ങയില്‍ അടുത്തിടെ നികത്തിയ ഭൂമിയില്‍ ഓടമാലിന്യം തട്ടിയതായി കണ്ടെത്തി. ചവറ ശാസ്താംകോട്ട പ്രധാനപാതയില്‍ നെല്ലിക്കുന്നത്ത് മുക്കിന് തെക്കുവശത്ത് ആണ് മാലിന്യം തട്ടിയതായി കണ്ടത്. അടുത്തിടെ ഭൂമി മണ്ണിട്ട് നികത്തിയത് റവന്യൂഅധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. ഈ ഭൂമിയിലാണ് ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കുന്ന ഓട കോരിയ മാലിന്യം തട്ടിയത്. തടാക സംരക്ഷണസമിതി നേതാക്കള്‍ സ്ഥലത്തെത്തി റവന്യൂ, പൊലീസ് അധികൃതര്‍ക്ക് പരാതിനല്‍കി,മഴക്കാലമായതിനാല്‍ മാലിന്യം എത്രയും വേഗം നീക്കം ചെയ്യണമെന്ന ആവശ്യപ്പെട്ടു.
പ്രദേശത്ത് ഓട കോരല്‍ ജോലി നടത്തിയവരെ കണ്ടെത്തി നടപടി എടുക്കണം. സാധാരണ മാലിന്യം തള്ളുന്നതിനെതിരെ സ്വീകരിക്കുന്ന നടപടികളല്ല, കൊല്ലം നഗരത്തിലും നിരവധി പഞ്ചായത്തുകളിലും കുടിവെള്ളം നല്‍കുന്ന ജലസ്രോതസിനെ മലിനപ്പെടുത്തുന്നത് ഗൗരവമായി കാണണം. ഏതെങ്കിലും സാമൂഹിക വിരുദ്ധ ശക്തികള്‍ വിചാരിച്ചാല്‍ നാടിന്‍റെ കുടിനീര്‍ ഇല്ലാതാക്കാന്‍ പോലും സാധിക്കും. റാംസര്‍ സൈറ്റ് എന്ന പരിഗണനയോ അതിനുതക്ക സുരക്ഷയോ അധികൃതര്‍ നല്‍കാത്തത് ഖേദകരമാണ്. തടാകത്തിന് ചുറ്റുമുള്ള റോഡുകളിലും മര്‍മ്മപ്രധാന കേന്ദ്രങ്ങളിലും സിസി ടിവി ഉറപ്പാക്കണം. തടാകത്തിന്‍റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി ,വൈസ് ചെയര്‍മാന്‍ തുണ്ടില്‍ നൗഷാദ് എന്നിവര്‍ ആവശ്യപ്പെട്ടു.
കാരാളിമുക്കില്‍ നിരവധി കടകളില്‍ മോഷണം, മോഷ്ടാവിന്‍റെ ശരീരം മുറിഞ്ഞ് രക്തം ഒഴുകി
കാരാളിമുക്ക്. ടൗണില്‍ നിരവധി കടകളില്‍ കഴിഞ്ഞരാത്രി മോഷ്ടാക്കൾ കയറി. മുല്ലമംഗലം സ്റ്റോഴ്സ് , .ടെക്സറ്റയിൽസ് വഴിയോരക്കട, ഫ്രണ്ട്സ് റെസ്റ്റോസ്റ്റ്, ഭാരത് ബേക്കറി എന്നീ കടകളിലാണ് ഇന്നലെ രാത്രിയിൽ മോഷ്ടാക്കൾ കയറിയത്. പണവും നിരവധി സാധനങ്ങളും കൊണ്ടുപോയി. ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണ നടപടികൾ ആരംഭിച്ചു. മുല്ലമംഗലം സ്റ്റോഴ്സിന്റെ ഗ്ലാസ് ഡോർ അടിച്ചു തകർത്ത മോഷ്ടാവിന്‍റെ ദേഹം മുറിഞ്ഞ് രക്തം വാർന്നിട്ടുണ്ട്.

പഞ്ചായത്തംഗം റോഡരികിൽ മാലിന്യം തള്ളിയ സംഭവം; എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി
മാലിന്യ പായ്ക്കറ്റ് സ്‌കൂട്ടറിൽ കൊണ്ടുവന്ന് റോഡരികിൽ ഉപേക്ഷിച്ച പഞ്ചായത്ത് അംഗത്തിനെതിരെ എന്ത് നടപടിയെടുത്തതെന്ന് ഹൈക്കോടതി. എടുത്ത നടപടി അറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. മൂവാറ്റുപുഴ താലൂക്കിലെ മഞ്ഞള്ളൂർ പഞ്ചായത്ത് 13ാം വാർഡ് അംഗവും സിപിഎം നേതാവുമായ പി എസ് സുധാകരനാണ് മാലിന്യം വഴിയരികിൽ ഉപേക്ഷിച്ചത്
സ്‌കൂട്ടറിൽ കൊണ്ടുവന്ന മാലിന്യ പായ്ക്കറ്റ് കാല് കൊണ്ട് റോഡരികിൽ ഇയാൾ തട്ടിയിടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ബ്രഹ്മപുരം മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യവും പരാമർശിച്ചത്
എന്നാൽ സ്പീഡിൽ പോകുമ്പോൾ താഴെ പോകാൻ ശ്രമിച്ച പായ്ക്കറ്റ് കാല് കൊണ്ട് പൊക്കി നേരെ വെക്കാൻ ശ്രമിക്കുന്ന രംഗമാണ് തൊഴിച്ചു കളയുന്നതായി എഡിറ്റ് ചെയ്തതെന്ന് സുധാകരൻ വിശദീകരിച്ചിരുന്നു.
അങ്കമാലി താലൂക്ക് ആശുപത്രിയിലെ സിനിമാ ഷൂട്ടിംഗ്; വിശദീകരണം തേടി ആരോഗ്യമന്ത്രി
തിരുവനന്തപുരം:
അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ വിശദീകരണം തേടി ആരോഗ്യ മന്ത്രി വീണ ജോർജ്. വിഷയത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറോടാണ് മന്ത്രി വിശദീകരണം തേടിയത്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിംഗിന് അനുമതി നൽകിയതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു
ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്റെയടക്കം അനുമതിയും നിർദേശങ്ങളും പാലിച്ചാണ് ഷൂട്ടിംഗ് നടന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു.
താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രിയാണ് സിനിമാ ചിത്രീകരണം നടന്നത്. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിംഗിന് അനുമതി നൽകിയവർ ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ നിർദേശം.
ദുബായിൽ മോഷണത്തിനിടെ പാക് പൗരന്റെ ആക്രമണത്തിൽ
കൊല്ലം വയ്യാങ്കര സ്വദേശി മരിച്ചു
ശാസ്താംകോട്ട:ദുബായിൽ
മോഷണത്തിനിടെ പാക് പൗരന്റെ ആക്രമണത്തിൽ പരിക്കേറ്റ കൊല്ലം
സ്വദേശിയായ യുവാവ് മരിച്ചു.ശൂരനാട് വടക്ക് ആനയടി വയ്യാങ്കര ചന്ദ്രാലയത്തിൽ ചന്ദ്രൻ പിള്ളയുടെയും രാജലക്ഷ്മിയുടേയും മകൻ പ്രദീപ് (43,ഹരിക്കുട്ടൻ) ആണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് സംഭവം.നടന്നു പോകുന്നതിനിടെ
പാക് സ്വദേശി പ്രദീപിന്റെ കഴുത്തിൽ കിടന്ന സ്വർണമാല തട്ടിയെടുക്കാൻ ശ്രമിച്ചു.ഇത് ചെറുത്തതിനെ തുടർന്ന് ആയുധം ഉപയോഗിച്ച് പ്രദീപിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരം.കൊലയാളി ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ്.ദുബായ് അൽ ക്വാസി ഇൻഡസ്ട്രിയൽ ഏരിയയിൽ ന്യൂ ഇവല്യൂഷൻ ഇന്റീരിയർ ഡക്കറേഷൻ എന്ന കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു.മൂന്ന് മാസം മുമ്പാണ് അവസാനമായി വയ്യാങ്കരയിലെ വീട്ടിലെത്തി മടങ്ങിയത്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.ഭാര്യ:രശ്മി.
മക്കൾ:കാർത്തിക്,ആദി.
ഐഎസ്ആർഒ ഗൂഢാലോചന കേസ്: പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി, നോട്ടീസ് അയച്ചു
തിരുവനന്തപുരം:
നമ്പി നാരായണനെ ചാരക്കേസിൽ പെടുത്തിയ ഐഎസ്ആർഒ ഗൂഢാലോചന കേസിൽ പ്രതികൾക്ക് നോട്ടീസ് അയച്ച് കോടതി. മുൻ പോലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും അടക്കം അഞ്ച് പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം നൽകിയിരുന്നത്.
കുറ്റപത്രം അംഗീകരിച്ച സിജെഎം കോടതിയാണ് പ്രതികൾക്ക് സമൻസ് അയച്ചത്. ജൂലൈ 26ന് പ്രതികൾ നേരിട്ട് ഹാജരാകണമെന്നാണ് ആവശ്യം. മുൻ എസ്.പി എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, എസ് ഐ കെകെ ജോഷ്വ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ
പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍
ദില്ലിയില്‍ പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ദില്ലി നരേല മേഖലയിലാണ് ഞെട്ടിക്കുന്ന ദാരുണസംഭവം നടന്നത്. കേസില്‍ രാഹുല്‍, ദേവ്ദത്ത് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ മുഖം തിരിച്ചറിയാനാകാത്ത വിധം കല്ലും ഇഷ്ടികയും ഉപയോഗിച്ച് തലക്കിടിച്ചാണ് കൊലപ്പെടുത്തിയത്.
നരേല മേഖലയിലെ ഒരു ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു പ്രതികളായ രാഹുലും ദേവദത്തും. ഫോറസിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. രാത്രി ഭക്ഷണം കഴിഞ്ഞ് കളിക്കാനിറങ്ങിയ മകളെ കാണാതായതിനെത്തുടര്‍ന്നാണ് കുടുംബം അന്വേഷിച്ചിറങ്ങിയത്. പ്രതി രാഹുല്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോകുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടതായി പൊലീസിന് മൊഴി നല്‍കി. ഇതേത്തുടര്‍ന്നാണ് രാഹുലിനെ ചോദ്യം ചെയ്തത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷമാണ് ദേവദത്തുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് രാഹുല്‍ സമ്മതിച്ചത്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, കൂട്ടബലാത്സംഗം, പോക്സോ കേസ് തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ ചേര്‍ത്തിരിക്കുന്നത്.
കഞ്ചാവുമായി യുവാവ് പിടിയില്‍
കൊട്ടാരക്കര: മൈലം കുന്നക്കര ഭാഗത്തു നടത്തിയ വാഹന പരിശോധനയില്‍ ഇരുചക്ര വാഹനത്തില്‍ കടത്തിയ കഞ്ചാവുമായി യുവാവ് പിടിയില്‍. കൊട്ടാരക്കര ജയരംഗം വീട്ടില്‍ അരുള്‍ രാജ് (30) ആണ് കൊട്ടാരക്കര എക്‌സൈസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 1.600 കിലോഗ്രാം കഞ്ചാവ് പിടികൂടി.
എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ദീപക്. ബിയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഷിലു, പ്രശാന്ത്. പി. മാത്യൂസ് തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
സർക്കാർ ആശുപത്രികൾ ഇനി ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’; ഉത്തരവ് ഇറങ്ങി
തിരുവനന്തപുരം: സർക്കാർ ആശുപത്രികളുടെ പേര് ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’ എന്നാക്കണമെന്ന കേന്ദ്രനിർദേശം നടപ്പിലാക്കില്ലെന്ന നിലപാട് മാറ്റി സർക്കാർ. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കി സർക്കാർ ഉത്തരവിറക്കി. ജനകീയ ആരോഗ്യ കേന്ദ്രം, ഫാമിലി ഹെൽത്ത് സെൻറർ, അർബൻ ഫാമിലി ഹെൽത്ത് സെൻറർ, പ്രാഥമിക ആരോഗ്യ കേന്ദ്രം, എന്നിവയുടെ പേരാണ് ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന് മാറ്റുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ബോർഡ് വെക്കും. പേരു മാറ്റാതെ കേന്ദ്രഫണ്ട് ലഭിക്കില്ലെന്ന് വന്നതോടെയാണ് കേരളം നിലപാട് മാറ്റിയത്.
കോ ബ്രാൻഡിംഗ് ആയാണ് പേരു മാറ്റം എന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം






































