28.8 C
Kollam
Wednesday 17th December, 2025 | 06:59:34 PM
Home Blog Page 2518

സിദ്ധിഖ് ‘അമ്മ’ജനറൽ സെക്രട്ടറി;ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡൻ്റ്മാർ

കൊച്ചി:
താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് നടൻ സിദ്ധിഖ്. 25 വർഷത്തിന് ശേഷമാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഒരാൾ എത്തുന്നത്. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ധിഖ് തിരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേതക്ക് നടൻ ബാബു രാജും ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. ‘അമ്മ’യുടെ മൂന്ന് വർഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ധിഖിനെതിരെ കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരും മത്സരിച്ചു. അനൂപ് ചന്ദ്രൻ, ബാബുരാജ് ജേക്കബ് എന്നിവരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചവർ. കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകിയെങ്കിലും മോഹൻലാൽ വന്നതോടെ പിന്മാറിയിരുന്നു. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരമൊഴിവായി.

ട്രഷറർ പദവിയിലേക്ക് എതിരില്ലാതെ നടൻ ഉണ്ണി മുകുന്ദൻ മുമ്പ് തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി. നടൻ സിദ്ധിഖിന്റെ പിൻഗാമി ആയിട്ടാണ് ഉണ്ണി മുകുന്ദൻ ഈ സ്ഥാനത്തേക്ക് എത്തിയത്. 25 വർഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു നേരത്തെ സ്ഥിരീകരിച്ചിരുന്നു. 1994-ൽ അമ്മ രൂപവത്കൃതമായതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതൽ നേതൃത്വ നിരയിലുള്ള ആളാണ് ഇടവേള ബാബു. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. മമ്മൂട്ടിയും മോഹൻലാലും പിന്നീട് ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്നപ്പോൾ അവരുടെ ഷൂട്ടിങ് തിരക്കുകൾ മൂലം ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്ന അധികാരത്തോടെ ബാബു സെക്രട്ടറിയായി. 2018-ലാണ് ജനറൽ സെക്രട്ടറിയായത്.

റോഡില്‍ നാടന്‍ ബോംബ് പൊട്ടി… ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍

ചാവക്കാട് റോഡില്‍ നാടന്‍ ബോംബ് പൊട്ടി. ഒരുമനയൂരില്‍ ആറാം വാര്‍ഡില്‍ ശാഖ റോഡിലാണ് തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തു പൊട്ടിത്തെറിച്ചത്. ഫൊറന്‍സിക് സംഘവും ചാവക്കാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തില്‍ ഓട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഗുണ്ടില്‍ കുപ്പിച്ചില്ല് നിറച്ചാണ് ഇയാള്‍ നാടന്‍ ബോംബ് നിര്‍മ്മിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് നാട്ടകാര്‍ ഓടിയെത്തിയപ്പോള്‍ വലിയ രീതിയില്‍ പുക ഉയരുന്നത് കണ്ടത്. പിന്നീട് സ്ഥലത്ത് നിന്ന് ഗുണ്ടും വെളുത്ത കല്ലിന്‍ കഷ്ണങ്ങള്‍ തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തു കണ്ടെത്തിയത്. തുടര്‍ന്ന് ചാവക്കാട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ നിന്നുള്ള ബോംബ് സക്വാഡ് സ്ഥലത്തെത്തി.

വിരമിക്കല്‍ പ്രഖ്യാപിച്ച് രവീന്ദ്ര ജഡേജ

ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലി എന്നിവരോടൊപ്പം ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രവീന്ദ്ര ജഡേജ. ബാര്‍ബഡോസില്‍ ട്വന്റി 20 ലോകകപ്പ് ഉയര്‍ത്തിയ ശേഷമാണ് ജഡേജ കുട്ടി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടി 20 ലോകകപ്പുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം ജഡേജ ഇന്‍സ്റ്റയിലൂടെ അറിയിച്ചത്.
എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ടീമിലെത്തിയതിന് ശേഷം സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ടീം ഇന്ത്യയുടെ കരുത്തായി ജഡേജ മാറിയിരുന്നു. ടീം ഇന്ത്യക്ക് വേണ്ട 74 ടി 20 മത്സരങ്ങള്‍ കളിച്ച ജഡേജ 54 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 515 റണ്‍സും അടിച്ചുകൂട്ടി. നേരത്തെ, ലോകകപ്പ് വിജയത്തിന് ശേഷം ഇതിഹാസ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മ്മയും ടി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

സീരിയല്‍ താരം ഐശ്വര്യ രാജീവ് വിവാഹിതയായി

സീരിയല്‍ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. അര്‍ജുന്‍ ആണ് വരന്‍. വിവാഹത്തില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ സീരിയല്‍ മേഖലയില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും പങ്കെടുത്തു. ഐശ്വര്യയുടെ വിവാഹ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഹൈദരാബാദില്‍ ജനിച്ചു വളര്‍ന്ന അര്‍ജുന്‍ എന്‍ജിനീയറാണ്. മാട്രിമോണിയല്‍ വഴിയാണ് പരിചയപ്പെട്ടത് എന്നാണ് ഐശ്വര്യ പറഞ്ഞത്.

മൗത്ത് വാഷുകളുടെ ഉപയോഗം; കാന്‍സറുണ്ടാക്കാമെന്ന് പഠനം

ലണ്ടന്‍: മൗത്ത് വാഷുകള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ വായില്‍ കാന്‍സറുണ്ടാകാന്‍ സാധ്യത കൂടുതലെന്ന് പഠനം. മൂന്ന് മാസം ഇവ തുടര്‍ച്ചയായി ഉപയോഗിച്ചവരുടെ വായില്‍ ഫസോബാക്ടീരിയം ന്യൂക്ലിയാറ്റം, സ്‌ട്രെപ്‌റ്റോകോക്കസ് ആന്‍ജിനോസസ് എന്നീ ബാക്ടീരിയകള്‍ വലിയ തോതില്‍ വര്‍ധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ബെല്‍ജിയത്തിലെ ജേണല്‍ ഓഫ് മൈക്രോബയോളജിയിലെ ലേഖനത്തില്‍ പറയുന്നു. ഈ രണ്ട് ബാക്ടീരീയകളും കാന്‍സറുണ്ടാക്കുന്നവയാണ്.
മൗത്ത് വാഷുകളില്‍ ആല്‍ക്കഹോളിന്റെ അംശമുണ്ട്. സ്ഥിരമായ ഉപയോഗം വായക്ക് കേടുവരുത്തും. നല്ല ബാക്ടീരിയകളെയും നശിപ്പിക്കും. അതോടെ ചീത്ത ബാക്ടീരിയകളും രാസവസ്തുക്കളും വായക്കുള്ളില്‍ കുഴപ്പമുണ്ടാക്കും. അപ്പോളോ കാന്‍സര്‍ സെന്ററിലെ ഓങ്കോളജി വിഭാഗം ഡയറക്ടര്‍ ഡോ. അനില്‍ ഡിക്രൂസ് പറഞ്ഞു. വായയില്‍ എത്തുന്ന മൗത്ത് വാഷിലെ ആല്‍ക്കഹോളിനെ (എഥനോള്‍) ശരീരം അസറ്റാല്‍ഡിഹൈഡാക്കി മാറ്റും. ഈ വസ്തു കാന്‍സറുണ്ടാക്കുന്നതാണ്.
മൗത്ത്‌വാഷിന്റെ അമിത ഉപയോഗം വായയെ വരണ്ടതാക്കും. ഉപദ്രവകാരികളായ ബാക്ടീരിയകളെ ഒഴുക്കിക്കളയുന്ന ഉമിനീരിന്റെ ഉത്പാദനം കുറയ്ക്കും. മൃദുവായ കോശങ്ങളെ നശിപ്പിക്കും. അതിനാല്‍ മൗത്ത് വാഷിന്റെ ഉപയോഗം കുറയ്ക്കണം. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കുക. അതല്ലെങ്കില്‍ ആല്‍ക്കഹോള്‍ ഇല്ലാത്ത മൗത്ത് വാഷ് ഉപയോഗിക്കുക. എന്തു കഴിച്ചാലും അതിനു ശേഷം വായ് നന്നായി കഴുകുക, നല്ല പേസ്റ്റ് സ്ഥിരമായി ഉപയോഗിക്കുക എന്നിവയാണ് മൗത്ത് വാഷിനു പകരം ചെയ്യാവുന്ന കാര്യങ്ങള്‍. ആഹാരങ്ങള്‍ക്കു ശേഷം പല്ലു തേച്ചാല്‍ മൗത്ത് വാഷ് ഉപയോഗിക്കേണ്ടതുമില്ല.

സ്ക്രീൻ ടൈമും കുട്ടികളിലെയിലും കൗമാരക്കാരിലെയും ഹ്രസ്വ ദൃഷ്ടിയും ഇവ ശ്രദ്ധിക്കൂ

സ്‌ക്രീൻ ടൈം കൂടുന്നത് കുട്ടികളിലും കൗമാരക്കാരിലും ഹ്രസ്വദൃഷ്ടി ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ചൈനീസ് സർവകലാശാലയുടെ പഠനം. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും എന്നാൽ അകലെയുള്ളത് കാണുന്നതിൽ അവ്യക്തതയുണ്ടാവുകയും ചെയ്യുന്ന നേത്ര രോഗാവസ്ഥയാണ് ഹ്രസ്വദൃഷ്ടി.

കുട്ടികൾക്കിടയിൽ ഇന്ന് ഹ്രസ്വദൃഷ്ടി ഒരു പകർച്ചവ്യാധി പോലെ വ്യാപിച്ചു കഴിഞ്ഞു. വീടിന് പുറത്തെ കളികൾ ഉപേക്ഷിച്ച് കുട്ടികൾ വിഡിയോ ഗെയിമുമായി സ്‌ക്രീനിന് മുന്നിൽ അധിക സമയം ചെലവഴിക്കാൻ തുടങ്ങിയത് കുട്ടികളിൽ ഹ്രസ്വദൃഷ്ടി വർധിക്കാൻ കാരണമായിട്ടുണ്ടെന്ന് ബിഎംസി പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 102,360 പേർ പങ്കെടുത്ത 19 പഠനങ്ങൾ അവലോകനം ചെയ്തുകൊണ്ടാണ് ചൈനയിലെ സൂചൗ സർവകലാശാലയിലെ ഗവേഷകർ വിലയിരുത്തിയത്.

കുറഞ്ഞ സ്‌ക്രീൻ സമയമുള്ളവരെ അപേക്ഷിച്ച് ഉയർന്ന സ്‌ക്രീൻ സമയമുള്ളവർക്ക് ഹ്രസ്വദൃഷ്ടി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകർ ചൂണ്ടികാണിക്കുന്നു. കൂടാതെ കുട്ടികൾ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിനെക്കാൾ ലാപ്‌ടോപ്പും ടെലിവിഷൻ സ്‌ക്രീനും നോക്കുന്നതാണ് ഹ്രസ്വദൃഷ്ടിക്കുള്ള സാധ്യത കൂട്ടുന്നതെന്നും പഠനത്തിൽ വിശദീകരിക്കുന്നു. കുട്ടികൾ സ്‌ക്രീനിന് മുന്നിൽ ഇരിക്കുമ്പോൾ അവരുടെ കണ്ണ്, റെറ്റിന, തലച്ചോറ് എന്നിവയെ ഉത്തേജിപ്പിക്കുന്നു. ഇത് പെട്ടെന്ന് നേത്രഗോളം വലുതാകാനും ഹ്രസ്വദൃഷ്ടിയിലേക്ക് എത്താനും കാരണമാകുന്നുവെന്ന് ആരോഗ്യവിദ്ഗധർ പറയുന്നു.

പ്രകാശത്തെ ശരിയായ വിധത്തിൽ ഫോക്കസ് ചെയ്യാനുള്ള കണ്ണിന്റെ കഴിവിനെ ഇത് തടസ്സപ്പെടുത്തുന്നു. മങ്ങിയ കാഴ്ച, ദൂരെയുള്ള വസ്തുക്കളെ കാണാനുള്ള ബുദ്ധിമുട്ട്, കണ്ണിന് അസ്വസ്ഥത, തലവേദന, ക്ഷീണം തുടങ്ങിയവയാണ് ഹ്രസ്വദൃഷ്ടിയുടെ ലക്ഷണങ്ങൾ. കൂടാതെ ഹ്രസ്വദൃഷ്ടിക്ക് പാരിസ്ഥിതിക ഘടകങ്ങളും പ്രധാന കാരണമാകാറുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിയുന്നത് കുറയുന്നതും ഹ്രസ്വദൃഷ്ടിക്ക് കാരണമാകാം.

സൂര്യപ്രകാശം പതിക്കുന്നത് റെറ്റിനയിൽ ഡോപാമൈൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് കണ്ണുകളുടെ വളർച്ച നിയന്ത്രിക്കാനും ഹ്രസ്വദൃഷ്ടി തടയാനും സഹായിക്കുന്നു. അതുകൊണ്ട് കുട്ടികളിൽ വീടിനു പുറത്തിറങ്ങിയുള്ള കളികളും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നത് അവരുടെ നേത്രാരോഗ്യത്തിന് ഗുണകരമാണ്.

യുഎഇയില്‍ സ്വദേശിവത്കരണം നാളെ മുതല്‍ കര്‍ശന പരിശോധന

അബുദാബി: യുഎഇയില്‍ സ്വദേശിവത്കരണ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്നറിയാന്‍ നാളെ മുതല്‍ കര്‍ശന പരിശോധന. 2024 ആദ്യ പകുതിയിലെ സ്വദേശിവത്കരണ ലക്ഷ്യങ്ങള്‍ നടപ്പാക്കാനുള്ള അവസാന സമയപരിധി ഇന്നവസാനിക്കുമെന്നും മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം മുന്നറിയിപ്പില്‍ പറഞ്ഞു.
സ്വകാര്യമേഖലാ കമ്പനികള്‍ നിയമം അനുശാസിക്കുംവിധം സ്വദേശിവത്കരണം നടത്തിയിട്ടുണ്ടോ അധികൃതര്‍ പരിശോധിക്കും. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങള്‍ ജൂണ്‍ 30-ഓടെ വിദഗ്ധ തൊഴില്‍വിഭാഗത്തിലെ സ്വദേശികളുടെ എണ്ണത്തില്‍ ഒരുശതമാനം വളര്‍ച്ച കൈവരിക്കണമെന്നാണ് നിബന്ധന. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ചമുതല്‍ 48,000 ദിര്‍ഹം (ഏകദേശം 10.9 ലക്ഷംരൂപ) പിഴചുമത്തും. കൂടാതെ സ്ഥാപനങ്ങളുടെ റേറ്റിങ് കുറയ്ക്കുകയും നിയമലംഘനത്തിന്റെ തീവ്രതയനുസരിച്ച് കൂടുതല്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് വിവരം കൈമാറും.

ഊട്ടി, കൊടൈക്കനാല്‍ എന്നിവ സന്ദര്‍ശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ഇ- പാസ് സംവിധാനം നീട്ടി

കോയമ്പത്തൂര്‍: ഊട്ടി, കൊടൈക്കനാല്‍ എന്നിവ സന്ദര്‍ശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ഇ- പാസ് സംവിധാനം സെപ്തംബര്‍ 30 വരെ നീട്ടി. മെയ് 7നാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് ഇ- പാസ് സംവിധാനം ഏര്‍പ്പെടുത്തിയത്. ജൂണ്‍ 30 വരെ എന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഇത് സെപ്റ്റംബര്‍ 30 വരെ നീട്ടിയാണ് മദ്രാസ് ഹൈക്കോടതി പുതിയ ഉത്തരവിറക്കിയത്.

പാസ് വേണ്ടവര്‍ക്ക് https://epass.tnega.org എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. പേര്, ഫോണ്‍ നമ്പര്‍, വിലാസം, വാഹനത്തിന്റെ വിശദാംശങ്ങള്‍, സന്ദര്‍ശിക്കുന്ന തിയ്യതി, യാത്രക്കാരുടെ എണ്ണം എന്നിവ നല്‍കിയാല്‍ പാസ് ലഭിക്കും. സര്‍ക്കാര്‍ ബസുകളിലും ട്രെയിനിലും വരുന്നവര്‍ക്ക് നിബന്ധനകള്‍ ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഗുരുവായൂരില്‍ ഏര്‍പ്പെടുത്തിയ ദര്‍ശന നിയന്ത്രണം പിന്‍വലിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂലൈ ഒന്നു മുതല്‍ ഉദയാസ്തമന പൂജാ ദിവസങ്ങളില്‍ നടപ്പാക്കാനിരുന്ന വിഐപി/ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു. ഭക്തജന തിരക്ക് നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ദേവസ്വം ഭരണസമിതി അറിയിച്ചു. എന്നാല്‍ പൊതു അവധി ദിനങ്ങളിലെ നിയന്ത്രണം തുടരും.

ക്ഷേത്രത്തില്‍ നിലവിലുള്ള ഭക്തജന തിരക്ക് പ്രവൃത്തി ദിവസങ്ങളില്‍ നിയന്ത്രണ വിധേയമായതിനാലാണ് നടപടി. ജൂലൈ ഒന്നുമുതല്‍ ഉദയാസ്തമനപൂജാ ദിവസങ്ങളില്‍ വിഐപി/ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഉണ്ടായിരിക്കില്ല. അതേ സമയം പൊതു അവധി ദിനങ്ങളിലെ ദര്‍ശന നിയന്ത്രണം തുടരും. പൊതു അവധി ദിനങ്ങളില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതിന് ക്ഷേത്രം നട ഉച്ചയ്ക്ക് ശേഷം 3.30 ന് തുറക്കും. ഈ ദിനങ്ങളില്‍ പതിവ് ദര്‍ശന നിയന്ത്രണം ഉണ്ടാകും.

യു.കെയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

യു.കെയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ കാലടി കൊറ്റമം സ്വദേശിയായ യുവാവ് മരിച്ചു. കൊറ്റമം മണവാളൻ ജോസിന്റെ മകൻ റെയ്ഗൻ ജോസ് ആണ് മരിച്ചത്. 36 വയസ്സായിരുന്നു. നാലുമാസം മുൻപാണ് റെയ്ഗൻ യുകെയിലേക്ക് പോയത്. തലയ്‌ക്കേറ്റ പരുക്കാണ് മരണത്തിന് കാരണം. ഭാര്യ സ്റ്റീന. നാലുവയസ്സുകാരി ഈവ മകളാണ്. 2 ദിവസം മുൻപാണ് കമ്പനിയിൽ ജോലിക്ക് കയറിയത്.