23.2 C
Kollam
Saturday 20th December, 2025 | 10:47:39 AM
Home Blog Page 2465

കരുണയറ്റ മലയാളി, കാർ ഇടിച്ച് പരിക്കേറ്റു വീണ മറ്റൊരു കാൽനടയാത്രക്കാരനും ദാരുണാന്ത്യം

കോഴിക്കോട് .മുക്കം വലിയപറമ്പിൽ കാർ ഇടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ പിന്നാലെയെത്തിയ വാഹനങ്ങള്‍കൂടി കയറി മരിച്ചു. മലപ്പുറം അരീകോട് സ്വദേശി ആലുക്കൽ താജുദീൻ ആണ് മരിച്ചത്

കാർ ഇടിച്ച് തെറിച്ച് വീണ ഇയാളുടെ ദേഹത്തൂടെ രണ്ട് കാറുകൾ കയറി ഇറങ്ങിരുന്നു. ആദ്യം ഇടിച്ച കാർ നിർത്തിയെങ്കിലും മാറ്റ് രണ്ട് കാറുകളും നിർത്താതെ പോയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. കണ്ണൂര്‍ ഇരിട്ടിയില്‍ കാല്‍നടയാത്രക്കാരനായ ഇടുക്കി സ്വദേശിയ്ക്കും സമാന അനുഭവമുണ്ടായിരുന്നു. ഒരു വാഹനം ഇടിച്ചു വീഴ്ത്തിയതിനു പിന്നാലെ തുരുതുരെ വാഹനം കയറിയാണ് ഇവിടെ വയോധികന്‍ മരിച്ചത്.

തൃശൂരിൽ യുട്യൂബ് കണ്ട് സഹപാഠികളില്‍ ഹിപ്നോട്ടിസം പരീക്ഷിച്ച് പത്താം ക്ലാസുകാരൻ…. പരീക്ഷണം പാളി… ഒടുവിൽ സംഭവിച്ചത്

തൃശൂരിൽ യുട്യൂബ് കണ്ട് സഹപാഠികളില്‍ ഹിപ്നോട്ടിസം പരീക്ഷിച്ച് പത്താം ക്ലാസുകാരൻ. പരീക്ഷണത്തിൽ നാല് വിദ്യാർഥികളെ ബോധരഹിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂർ പുല്ലൂറ്റിലെ ഒരു സ്കൂളിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണ ഇടവേളയിലായിരുന്നു സംഭവം. യു‍ട്യൂബ് നോക്കി പഠിച്ചായിരുന്നു വിദ്യാർഥിയുടെ ഹിപ്നോട്ടിസം പരീക്ഷണം.
ബോധരഹിതരായ വിദ്യാർഥികളെ വെള്ളം തളിച്ച് ഉണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തലകുനിച്ചു നിറുത്തി കഴുത്തിലെ ഞരമ്പിൽ പിടിച്ച് വലിച്ചായിരുന്നണ് ഹിപ്‌നോട്ടിസം നടത്തിയത്. ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളുമാണ് ബോധരഹിതരായി ആശുപത്രിയിലായത്.
തുടർന്ന് അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്നു താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകുന്നതിനിടെ ആദ്യം കൊണ്ടു പോയ മൂന്ന് പേർക്കും ബോധം തെളിഞ്ഞു. ഇസിജി പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല.ഇതിന് പിന്നാലെ മറ്റൊരു കുട്ടി കൂടി ബോധരഹിതയായി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒടുവിൽ ആശുപത്രിയിലെത്തിച്ച കുട്ടിയെ ഡ്യൂട്ടി ഡോക്ടർ സ്‌പെഷ്യാലിറ്റി ആശുപത്രിയായ എആർ മെഡിക്കൽ സെന്ററിലേക്ക്
കൊണ്ടുപോകാൻ നിർദ്ദേശിച്ചു. വൈകിട്ടോടെ എല്ലാവരും സാധാരണ നിലയിലേക്ക് എത്തി. സംഭവത്തിൽ സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥികളുടെ മുഴുവൻ രക്ഷിതാക്കളുടെ യോഗം നാളെ ചേരും.

മദർഷിപ്പ് സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങും

തിരുവനന്തപുരം. ആവേശത്തിന്‍റെയും അഭിമാനത്തിന്‍റെയും അലകളുയര്‍ത്തി വിഴിഞ്ഞം തുറമുഖത്ത് എത്തിയ മദർഷിപ്പ് സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങും. കണ്ടെയ്നർ റിപ്പൊസിഷണിംഗിന് ശേഷം രാവിലെ തന്നെ കപ്പൽ തുറമുഖം വിടും എന്നാണ് സൂചന. വ്യാഴാഴ്ചയാണ് കപ്പൽ തുറമുഖത്ത് നങ്കൂരം ഇട്ടത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ കൂറ്റൻ കണ്ടെയ്നർഷിപ്പിന് വൻ വരവേൽപ്പാണ് കേരളം നൽകിയത്. 1930 കണ്ടെയ്നറുകൾ ഇറക്കി 607 കണ്ടെയ്നറുകൾ റീപോസിഷൻ ചെയ്താണ് നാലാം ദിനം സാൻ ഫെർണാണ്ടൊ മടക്കയാത്രയ്ക്ക് ഒരുങ്ങുന്നത്. കൊളംബോ തുറമുഖമാണ് ലക്ഷ്യസ്ഥാനം. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാർക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് ഉപഹാരം നൽകിയിരുന്നു. വെള്ളിയാഴ്ച ക്രെയിനുകൾ ഇറക്കി മടങ്ങാനായിരുന്നു ആദ്യ ഷെഡ്യൂൾ. എന്നാൽ തുറമുഖത്തെ ആദ്യത്തെ അൺലോഡിങ് പ്രക്രിയ ആയതിനാൽ കപ്പലിന്റെ മടക്കയാത്ര വൈകുകയായിരുന്നു. സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങുന്നതോടെ ആദ്യ ഫീഡർഷിപ്പ് ചരക്കെടുക്കാൻ നാളെ എത്തും. മുംബൈ ഗുജറാത്ത് തുറമുഖങ്ങളിലേക്ക് കൊണ്ട്പോകാനുള്ള ചരക്കാണ് വിഴിഞ്ഞത്ത് ഇറക്കിയത്. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ 400 മീറ്റർ നീളമുള്ള കൂറ്റൻ മദർഷിപ്പ് ആഴ്ചകൾക്കുള്ളിൽ വിഴിഞ്ഞത്ത് എത്തുമെന്നാണ് വിവരം.

അനന്ത് അംബാനിക്കും രാധിക മെർച്ചെൻ്റിനും അനുഗ്രഹാശംസകളുമായി പ്രധാനമന്ത്രി

മുംബൈ. നവദമ്പതികളായ അനന്ത് അംബാനിക്കും രാധിക മെർച്ചെൻ്റിനും അനുഗ്രഹാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് എത്തി. മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലെ ‘ശുഭ് ആശിർവാദ്’ പരിപാടിയിലാണ് മോദി എത്തിയത്. ഇന്നത്തെ ‘മംഗൽ ഉത്സവ്’ പരിപാടിയോടെ ആറുമാസം നീണ്ട കല്യാണ ആഘോഷങ്ങൾക്ക് സമാപനമാകും

വിവാഹ ദിവസം മുംബൈയിലേക്ക് എത്താൻ കഴിയാതിരുന്ന മോദി വധൂവരന്മാരെ ആശിർവാദിക്കാനായി ഇന്നലെ മുംബൈയിലെത്തി. വൈകിട്ടത്തെ പൊതു പരിപാടികൾ അവസാനിച്ച ശേഷം മുംബൈ ബികെസിയിലെ കൺവെൻഷൻ സെന്ററിലേക്ക് മോദിയെത്തി. മുകേഷ് അംബാനി പ്രധാനമന്ത്രിയെ വേദിയിലേക്ക് ആനയിച്ചു.

വിവാഹ സൽക്കാര ചടങ്ങിലും മോദി പങ്കെടുത്തു. വിവാഹത്തിനെത്തിയ സെലിബ്രിറ്റികളും ബോളിവുഡ് സൂപ്പർ താരങ്ങളും രാഷ്ട്രീയ നേതാക്കളും ഇന്നലത്തെ ചടങ്ങിൻ്റെയും ഭാഗമായി. മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായ്ക്കു തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഇന്നത്തെ മംഗൾ ഉത്സവ് ചടങ്ങിലേക്കും വിവിഐപികളുടെ നീണ്ട നിരയുണ്ടാവും. 5000 കോടിയിലേറെ രൂപ ചെലവിട്ടാണ് മുകേഷ് അംബാനി ഇളയ മകൻ ആനന്ദിന്റെ വിവാഹം നടത്തിയത്.

സഹായം ഇനി ആര്‍ക്ക്, അഞ്ജന ഇന്നു മണ്ണിലേക്ക് മടങ്ങും

കൊച്ചി. വേങ്ങൂരിൽ മഞ്ഞപിത്തം ബാധിച്ച്
മരിച്ച അഞ്ജന ചന്ദ്രന്റെ മൃതദേഹം ഇന്ന് സാംസ്‌കരിക്കും. 11മണിക്ക് സ്വവസതിയിലാണ് സംസ്കാരം. മഞ്ഞപിത്തം ബാധിച്ച് 75 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ അഞ്ജന ഇന്നലെ 3.30 ഓടെയാണ് മരിച്ചത്.

25 ലക്ഷത്തോളം കുടുംബം ചികിത്സയ്ക്കായി ചെലവാക്കിയിട്ടും സര്‍ക്കാര്‍ നയാപൈസ ധനസഹായം നല്‍കിയിട്ടില്ല. വാട്ടര്‍ അതോറിറ്റി പമ്പ് ചെയ്ത വെള്ളത്തില്‍നിന്ന് ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം 250ലേറെപ്പേരെ ബാധിച്ചെങ്കിലും സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല എന്ന ആക്ഷേപത്തിനിടയിലാണ് അഞ്ജനയുടെ മരണം.


ചികിത്സ സഹായത്തിനായി ആരോഗ്യവകുപ്പിനോട് സഹായം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്ന്
കുടുംബം പരാതി ഉന്നയിച്ചിരുന്നു. മഞ്ഞപ്പിത്തം പടർന്ന് പിടിച്ചതിനെ തുടർന്ന് മൂന്നു മരണമാണ് വേങ്ങൂരിൽ റിപ്പോർട്ട്‌ ചെയ്തത്.

കോഴ ആരോപണം: പ്രമോദ് കോട്ടുളി നടപടിയുമായി മുന്നോട്ട്

കോഴിക്കോട്: പി.എസ്.സി കോഴ ആരോപണത്തിന്റെ പേരില്‍ പാർട്ടി പുറത്താക്കിയ സി.പി.എം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി നിയമനടപടിയുമായി മുന്നോട്ട്.

കോഴ ആരോപണത്തിന്റെ സത്യാവസ്ഥ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് ഇന്ന് പ്രമോദ് നേരിട്ട് പരാതി നല്‍കിയേക്കും.

തനിക്കെതിരെ ആരോപണമുന്നയിച്ച ശ്രീജിത്തിന്റെ വീട്ടിന്റെ മുമ്ബില്‍ പ്രമോദ് കോട്ടൂളി കുത്തിയിരുപ്പ് നടത്തിയിരുന്നു. എന്നാല്‍ അത് ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച്‌ വീട്ടിലേക്ക് മടങ്ങി. നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് പ്രമോദ് പറഞ്ഞു. ശ്രീജിത്തിന്റെ ഭാര്യക്ക് നിയമനം നല്‍കാന്‍ പ്രമോദ് പണം കൈപ്പറ്റിയെന്നാണ് ആരോപണം.

താൻ‌ നടത്തുന്നത് പ്രതിഷേധമല്ലെന്നും അമ്മയെ സത്യം ബോധ്യപ്പെടുത്താനുള്ള ഒരു മകന്റെ കടമയാണെന്നും പ്രമോദ് പറഞ്ഞു. താൻ ചെയ്ത പൊതുപ്രവർത്തനത്തിന് ഇങ്ങനെ അനുഭവിക്കേണ്ടതുണ്ടോയെന്ന് ചോദിച്ച പ്രമോദ് തനിക്ക് വീഴ്ചപ്പറിയിട്ടുണണ്ടോയെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സാധാരണക്കാരെ സഹായിക്കല്‍ മാത്രമേ താൻ ചെയ്തിട്ടുള്ളൂവെന്നും അമ്മയുടെയും മകൻ്റെയും ശാരീരിക പ്രശ്നങ്ങള്‍ കാരണമാണ് വീട്ടിലേക്ക് മടങ്ങുന്നുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോമിയോ മെഡിക്കല്‍ ഓഫീസർ നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയില്‍ പ്രമോദ് കോട്ടൂളിയെ ഇന്നലെയാണ് പാർട്ടി പുറത്താക്കിയത്. പുറത്താക്കല്‍ പാർട്ടി ഏകകണ്ഠമായി തീരുമാനിച്ചതാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പ്രതികരിച്ചിരുന്നു. പാർട്ടി അച്ചടക്കത്തിന് നിരക്കാത്ത കാര്യങ്ങള്‍ പ്രമോദിൻ്റെ ഭാഗത്ത് നിന്നുണ്ടായെന്നും പ്രമോദ് പാർട്ടിക്ക് കളങ്കമുണ്ടാക്കിയെന്നും മോഹനൻ പറഞ്ഞു. അതാണ് പരിശോധിച്ചതെന്നും എല്ലാ കാര്യങ്ങളും ഏകമനസ്സോടെ എടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമോദ് കോട്ടൂളിയെ പ്രാഥമികാംഗത്വത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയായി കഴിഞ്ഞ ദിവസം പാർട്ടി അറിയിച്ചിരുന്നു.

നാല് വർഷത്തിനിടെ രാജ്യത്ത് 8 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്ന് പ്രധാനമന്ത്രി

മുംബൈ.നാല് വർഷത്തിനിടെ രാജ്യത്ത് 8 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യം സൂചിപ്പിക്കുന്ന കണക്കുകൾ RBI പുറത്തു വിട്ടിട്ടുണ്ടെന്നും മോദി പറഞ്ഞു. മുംബൈയിൽ ഇരുപത്തിഒൻപതിനായിരം കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോറിവലി താനെ തുരങ്കപാത , മുളുണ്ട് ഗൊരേഗാവ് പാത എന്നീവയാണ് ഇതിൽ പ്രധാനപ്പെട്ട പദ്ധതികൾ. റെയിവേ മേഖലയിലെ ചില വികസന പദ്ധതികൾക്കും മോദി തുടക്കമിട്ടു. മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അമ്പാനിയുടെ വിവാഹ റിസപ്ഷനിലും മോദി പങ്കെടുത്തു

കെ എസ് ഇ ബി കരാർ ജീവനക്കാരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം

കാസർഗോഡ്. നല്ലോംപുഴയിൽ കെ എസ് ഇ ബി കരാർ ജീവനക്കാരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ
കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിന് കാരണം. മീറ്റർ മാറ്റി തിരിച്ച് ബൈക്കിൽ മടങ്ങുമ്പോൾ ജോസഫിന്റെ മകൻ സന്തോഷ്‌ ജീപ്പിലെത്തി അരുൺ കുമാറിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ
കെ എസ് ഇ ബി ജീവനക്കാരനായ അരുൺ കുമാറിന് പരുക്കേറ്റു. ബൈക്കിൽ നിന്ന വീണ ജീവനക്കാരെ ജീപ്പിലെ ജാക്കി ലിവർ വച്ച് ജോസഫ് അടിച്ചെന്നും പരാതിയുണ്ട്. കെ എസ് ഇ ബി നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് അന്വേഷണം ആരംഭിച്ചു

20 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

കോഴിക്കോട്. 20 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ.പേരാമ്പ്ര സ്വദേശി മുഹമ്മദ് അസ്ലം, ചെമ്പനോട സ്വദേശി സിദ്ദിഖ് ഇബ്രാഹിം, മരുതോങ്കര സ്വദേശി റംസാദ് എന്നിവരെയാണ് പിടികൂടിയത്.മലപ്പറമ്പ് വെച്ച് എക്സൈസ് സംഘം പിടികൂടുകയായിരുന്നു.കാസർഗോഡ് കേന്ദ്രീകരിച്ചുള്ള കഞ്ചാവ് സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ.ആന്ധ്രപ്രദേശിൽ നിന്ന് കൊണ്ടുവരുന്ന വസ്ത്രങ്ങൾക്കുള്ളിൽ ആക്കിയാണ് സംഘം കഞ്ചാവ് കടത്തിയിരുന്നത്

സംസ്ഥാന ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് കരുനാഗപ്പള്ളിയിൽ തുടക്കമായി

കരുനാഗപ്പള്ളി. സംസ്ഥാന ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് കരുനാഗപ്പള്ളിയിൽ തുടക്കമായി. കേരളാ ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പ് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പ് ജൂൺ 13 മുതൽ 16 വരെ നീണ്ടു നിൽക്കും.. കരുനാഗപ്പള്ളി മാർക്കറ്റിനു കിഴക്കുവശം എൻഎസ്ബി (നാസർ സ്കൂൾ ഓഫ് ബാഡ്മിന്റൺ) യിൽ വച്ചാണ്നടക്കുന്നത്. . .
കേരളത്തിലെ 14 ജില്ലകളിൽ നിന്നായി 300 ലേറെ ബാഡ്മിന്റൺ താരങ്ങൾ പങ്കെടുക്കും.ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തതും തുടർന്നും ദേശീയ അന്തർദേശീയ തലത്തിലേയ്ക്ക് ഉയർന്ന് വരേണ്ടതുമായ താരങ്ങൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്നുണ്ട്.. 16ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. ഉദ്ഘാടന ചടങ്ങിന് സംഘാടക സമിതി ചെയർമാൻ അഡ്വ.എൻ രാജൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. കേരള ബഡ്മിൻ്റൺ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ കെ അനിൽകുമാർ അമ്പലക്കര, രാകേഷ് ശേഖർ, മുരളീധരൻ, CR മഹേഷ് MLA, കോട്ടയിൽ രാജു, n ജി ഫോട്ടോ പാർക്ക് എന്നിവർ സംസാരിച്ചു