കുളി കഴിഞ്ഞു എണ്ണ തേയ്ക്കരുത്. ഇതിന് കാരണം എന്താണെന്നല്ലേ? നമ്മുടെ ശരീരത്തിൽ ധാരാളം വിയർപ്പ് ഗ്രന്ഥികളുണ്ട്. ജോലികൾ ചെയ്യുമ്പോഴും, പെട്ടെന്ന് വികാരങ്ങൾക്ക് അടിമപ്പെടുമ്പോഴും ശരീരത്തിലുണ്ടാകുന്ന വിയർപ്പ് പുറത്തേക്ക് പോകുന്നത് ഈ ഗ്രന്ഥികളിലൂടെയാണ്.
രണ്ട് തരത്തിലുള്ള വിയർപ്പ് ഗ്രന്ഥികൾ നമ്മുടെ ശരീരത്തിലുണ്ട്. കക്ഷത്തിലും മറ്റുമുള്ള അപ്പോക്രൈയിനും ത്വക്കിൽ എല്ലായിടത്തുമുള്ള എക്രിയിനും. പ്രാധാനമായും രോമ കൂപങ്ങളോട് ചേർന്നാണ് വിയർപ്പ് ഗ്രന്ഥികൾ കാണപ്പെടുക. വിയർപ്പിൽ പ്രധാനമായും വെള്ളം, മിനറലുകൾ, ലാക്റ്റേറ്റ് യൂറിയ തുടങ്ങിയവയാണുള്ളത്. എണ്ണ പുരട്ടി കഴിയുമ്പോൾ ത്വക്കിലുള്ള വിയർപ്പു ഗ്രന്ഥികൾ അടയുന്നു. പൊടിയും മറ്റു മാലിന്യങ്ങളും മണ്ണുമെല്ലാം ഗ്രന്ഥികളുടെ പുറത്തേയ്ക്കുള്ള സുക്ഷിരത്തിൽ അടിയുന്നതോടെ ശരീരത്തിലെ മാലിന്യങ്ങൾ വിയർപ്പ് രൂപത്തിൽ പുറത്തേയ്ക്ക് പോകുന്ന സാധ്യത ഇല്ലാതെയാകുന്നു. ഇത് കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കാൻ ഇടയാക്കും.
നമ്മുടെ ശരീരത്തിൽ പ്രധാനമായും രണ്ട് തരത്തിലുള്ള വിസർജ്യങ്ങളാണ് ഉള്ളത്. ഒന്ന്, ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ടുള്ളത്. രണ്ടാമത്തേത്, ശാരീരിക പ്രവർത്തനങ്ങൾ അല്ലെങ്കിൽ, മെറ്റാബോളിസവുമായി ബന്ധപ്പെട്ടുണ്ടാകുന്നത്. വിയർപ്പും മൂത്രവും രണ്ടാമത്തതിൽ പെടുന്നു. ത്വക്ക്, ശ്വാസകോശം, കരൾ, വൃക്ക എന്നിവയാണ് മനുഷ്യ ശരീരത്തിലെ മാലിന്യങ്ങൾ പുറം തള്ളാനുള്ള നാല് അവയവങ്ങൾ. ഇതിൽ, എണ്ണ തേപ്പുമായി ബന്ധമുള്ളത് ത്വക്കിനാണ്. ത്വക്കിനു രണ്ട് പാളികളുണ്ട്. മൃത കോശങ്ങൾ കൂടുതൽ ഉള്ളതും കനം കുറഞ്ഞതുമായ എപ്പിഡർമിസ്, ഡർമിസ് എന്നിവയാണവ. സ്വറ്റ് ഗ്ലാന്റസ് അല്ലെങ്കിൽ വിയർപ്പ് ഗ്രന്ഥികൾ കാണപ്പെടുന്നത് ഈ പാളികളിലാണ്. ഇവയിൽ നിന്ന് ചെറിയ വിയർപ്പ് നാളികൾ ത്വക്കിനു പുറത്തേയ്ക്ക് തുറക്കുന്നു. ഗ്രന്ഥികൾ നിറയുമ്പോൾ വിയർപ്പ് നാളികളുടെ പ്രതലത്തിലുള്ള സുക്ഷിരത്തിലൂടെയാണ് പുറത്തേയ്ക്ക് പോകുന്നത്.
കുളി കഴിഞ്ഞ് എണ്ണ പോലുള്ള വസ്തുക്കൾ പുരട്ടുന്നത് ഈ സുക്ഷിരങ്ങൾ അടയുന്നതിനു കാരണമാകും. അതോടെ, വിയർപ്പ് രൂപത്തിൽ മാലിന്യങ്ങൾ പുറംതള്ളുന്നതിനുള്ള സാധ്യത ഇല്ലാതെയാകുന്നു. കുളി കഴിഞ്ഞ് എണ്ണ തേയ്ക്കരുതെന്നു പറയുന്നതിന് ഉള്ള ശാസ്ത്രീയമായ കാരണം ഇതാണ്.
ആലപ്പുഴ . തന്റെ രാമായണ പാരായണത്തിൽ വിശദീകരണവുമായി ജീ സുധാകരൻ. രാമായണം വായിക്കുന്നവരെല്ലാം ബിജെപിക്കാരല്ലെന്ന് മുൻ മന്ത്രി ജി.സുധാകരൻ. രാമായണം വായിക്കുന്നത് തീവ്രമായി ഹിന്ദുത്വ വിശ്വാസമുള്ളവർ മാത്രമല്ല. രാമായണം ഒരു സാഹിത്യ ഗ്രന്ഥമാണ്. ബി.ജെ.പിയും രാമായണവുമായിട്ട് എന്താണ് ബന്ധം?. രാമായണത്തിൻ്റെ അടിസ്ഥാനത്തിലല്ല ബി.ജെ.പി ഭരിക്കുന്നത്.അതുകൊണ്ടാണ് അയോധ്യയിൽ ബി.ജെ.പി തോറ്റത്. ജി സുധാകരൻ മുൻപ് രാമായണം വായിക്കുന്ന ദൃശ്യങ്ങൾ പാർട്ടിക്കുള്ളിൽ വിമർശനത്തിനിടയാക്കിയിരുന്നു
കൊല്ലം.വിദേശത്ത് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ് ധനസഹായം മന്ത്രിമാരായ കെ. എന്‍. ബാലഗോപാലും ജെ. ചിഞ്ചുറാണിയും കൈമാറി കുവൈറ്റിലെ തൊഴിലാളി ക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം ധനമന്ത്രി കെ എന്‍ ബാലഗോപാലും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയും ചേര്‍ന്ന് വീടുകളിലെത്തി വിതരണം ചെയ്തു. അവിവാഹിതനായ സാജന്‍ ജോര്‍ജ്, സാജന്‍വില്ല പുത്തന്‍വീട്, വെഞ്ചേമ്പ്, കരവാളൂര്‍ പുനലൂരിന്റെ വൃദ്ധരായ മാതാപിതാക്കള്‍ക്ക് സര്‍ക്കാരിന്റെ സഹായമായ അഞ്ചു ലക്ഷം രൂപയും നോര്‍ക്ക വഴിയുള്ള 11 ലക്ഷം രൂപയുമാണ് (നോര്‍ക്ക വൈസ് ചെയര്‍മാന്‍ യൂസഫലി – അഞ്ചു ലക്ഷം, ഡയറക്ടര്‍മാരായ രവി പിള്ള, ജെ. കെ. മേനോന്‍ – രണ്ടു ലക്ഷം വീതം, ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന്‍ – രണ്ടു ലക്ഷം രൂപ) കൈമാറിയത്. പി. എസ്. സുപാല്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ. ഷാജി, വാര്‍ഡ് അംഗം എ. ചെല്ലപ്പന്‍, എ. ഡി. എം സി. എസ്. അനില്‍, പുനലൂര്‍ ആര്‍.ഡി.ഒ സോളി ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു. ആനയടി ശൂരനാട് നോര്‍ത്ത് തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്റെ പിതാവിനാണ് നഷ്ടപരിഹാര തുക നല്‍കിയത്. ഭാര്യ സുറുമിയും ഒപ്പമുണ്ടായിരുന്നു. കൊല്ലം മതിലില്‍, കന്നിമൂലയില്‍ വീട്ടില്‍ സുമേഷ് പിള്ളയുടെ ഭാര്യ രമ്യക്കാണ് തുക കൈമാറിയത്, മകള്‍ അവന്തികയുടെ സാന്നിധ്യമുണ്ടായിരുന്നു. ആദിച്ചനല്ലൂര്‍ വിളച്ചിക്കാല, വടക്കോട്ട് വില്ലയില്‍ ലിയോ ലൂക്കോസിന്റെ ഭാര്യ ഷൈനി, അച്ഛന്‍ ഉണ്ണുണ്ണി, അമ്മ കുഞ്ഞമ്മ എന്നിവര്‍ക്കാണ് നഷ്ടപരിഹാരം കൈമാറിയത്. മന്ത്രിമാര്‍ക്കൊപ്പം ജി.എസ്.ജയലാല്‍ എം.എല്‍.എയും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.
ശാസ്താംകോട്ട:കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ഭരണിക്കാവിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.കെപിസിസി അംഗം എം.വി ശശികുമാരൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി.
പടിഞ്ഞാറെ കല്ലട:മണ്ഡലം കമ്മിറ്റി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം ഡിസിസി ജനറൽ സെക്രട്ടറി കാരുവള്ളിൽ ശശി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻപിള്ള അധ്യക്ഷത വഹിച്ചു.കല്ലട ഗിരീഷ്,അഡ്വ.ബി.തൃദീപ് കുമാർ, എൻ.ശിവാനന്ദൻ സുരേഷ്ചന്ദ്രൻ,ഗിരീഷ് ഉത്രാടം,പോൾസ്റ്റഫ്,കിഷോർ,കുന്നിൽ ജയകുമാർ,വർഗ്ഗീസ്,ദിനകർ, പുഷ്പമംങ്ങലം മോഹൻകുമാർ,ആർ.റജില, ഗോപാലകൃഷ്ണപിള്ള,ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു.
കാരാളി ടൗൺ:കോൺഗ്രസ് കാരാളി ടൗൺ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികം ആചരിച്ചു വാർഡ് പ്രസിഡന്റ് ഗണേശൺപിള്ള അധ്യക്ഷത വഹിച്ചു.വെസ്റ്റ് കല്ലട സർവ്വിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ സുരേഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജി.രാജപ്പൻപിള്ള,അബ്ദുൾ മുത്തലിഫ്,ആർ.റജില,പ്രീതശിവൻ, റജില നൗഷാദ്,രമണി ശ്രീധരൻ, ബീനമുത്തലിഫ്,വത്സലകുമാരി, വാഴയിൽ മുഹമ്മദ്‌കുഞ്ഞ് തങ്കപ്പൻപിള്ള,ജോസ്പുണ്യംപറമ്പിൽ, സുജുമോൻ കടുവിനാൽ,ഷിഹാബുദീൻ, തുണ്ടിൽ അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.
ശൂരനാട് വടക്ക്:യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.മണ്ഡലം പ്രസിഡന്റ് അരുൺ ഗോവിന്ദ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌മാരായ ആർ.നാളിനാക്ഷൻ,പ്രസന്നൻ,വാർഡ് മെമ്പർ ദിലീപ്,സുരേഷ്,ലിബു,വിഷ്ണു, സന്ദീപ്,അനന്തു,മുഹമ്മദ് ഷാ തുടങ്ങിയവർ സംസാരിച്ചു.
മൈനാഗപ്പള്ളി:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് മൈനാഗപ്പള്ളി പടിഞ്ഞാറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻചന്തയിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി.മണ്ഡലം പ്രസിഡന്റ് വർഗീസ് തരകൻ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു.ജോൺസൺ വൈദ്യൻ,സുരേഷ് ചാമവിള,ലാലി ബാബു,രാജി രാമചന്ദ്രൻ,തടത്തിൽ സലീം,സാമുവൽ തരകൻ,വി.രാജീവ്, രജിത്പനച്ചവിള,സരിത്,അജി ശ്രീക്കുട്ടൻ,ഹരി മോഹൻ,അനിൽ ചന്ദ്രൻ,ഉണ്ണി പ്രാർത്ഥന,ജോൺ മത്തായി,തോമസ് വൈദ്യൻ, ശിവശങ്കരപിള്ള,നൈനാൻ വൈദ്യൻ, രതീഷ്,അശോകൻ തുടങ്ങിയവർ സംസാരിച്ചു.
ശാസ്താംകോട്ട:പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്തിൽ ആഞ്ഞിലിമൂട്ടിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി.കെപിസിസി അംഗം എം.വി ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എം.വൈ നിസാർ അധ്യക്ഷത വഹിച്ചു.തുണ്ടിൽ നാഷാദ്, വൈ.ഷാജഹാൻ,ഹാഷിം സുലൈമാൻ,സൈറസ് പോൾ,പി.എം സെയ്ദ്,ആർ.അരവിന്ദാക്ഷൻ പിള്ള ,സ്റ്റാലിൻ ആഞ്ഞിലിമൂട്,ഐ.ഷാനവാസ്,എ.പി ഷാഹുദീൻ,എം.അബ്ദുൽ റഷീദ്,ബിജു പി. ആർ എന്നിവർ സംസാരിച്ചു.
വടക്കൻ മൈനാഗപ്പള്ളി:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി പാവപ്പെട്ടവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു.അനുസ്മരണ സമ്മേളനം പഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയ്ദ് ഉദ്ഘാടനം ചെയ്തു. മൈനാഗപ്പള്ളി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉമ്മൻച്ചാണ്ടി അനുസ്മരണം നടന്നു.കെ.പി അൻസാർ,സനൽ,നസീർ,റഹിം,രവി, ശിവ പ്രസാദ്,ദിനേഷ് നാട്ടന്നൂർ,സലാം തുടങ്ങിയവർ സംസാരിച്ചു.
കുന്നത്തൂർ:കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടിയവിളയിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും പായസ വിതരണവും നടന്നു.മണ്ഡലം പ്രസിഡൻ്റ് ശശിധരൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡൻ്റ് കാരയ്ക്കാട്ട് അനിൽ ഉദ്ഘാടനം ചെയ്തു.കുന്നത്തൂർ പ്രസാദ്,റ്റി.എ സുരേഷ് കുമാർ,റെജി കുര്യൻ,ലിസി തങ്കച്ചൻ,ജോൺസൻ,ജോൺ മാത്യു,ഉദയൻ,അശ്വിനി കുമാർ,ഹരി,അനന്ദു,സാം കുട്ടി,ജോൺ,ഗിരീഷ്, എന്നിവർ പ്രസംഗിച്ചു.
മൈനാഗപ്പള്ളി:കടപ്പ വാർഡ് 17 ൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.ബൂത്ത് പ്രസിഡന്റ് പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.തോമസ് വൈദ്യൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ജനറൽ സെക്രട്ടറി മഠത്തിൽ സുബേർ കുട്ടി,ശ്രീശൈലം ശിവൻപിള്ള,അലിയാരു കുട്ടി,രജിത്ത് പനച്ചിവിള,ഷംസുദ്ദീൻ, കൃഷ്ണൻകുട്ടി,ദിബിൻഷാ പെരുമാച്ചേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കിഴക്കേ കല്ലട:കോൺഗ്രസ് കിഴക്കേ കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും പായസദ്യയും മൂന്നുമുക്ക് ജംഗ്ഷനിലും മണ്ഡലത്തിലെ വിവിധ വാർഡ്കളിലും നടത്തി.മണ്ഡലം പ്രസിഡന്റ് വിനോദ് വില്ല്യേത്ത് അധ്യയക്ഷത വഹിച്ചു.കല്ലട വിജയൻ,കല്ലട രമേശ്,ചന്ദ്രൻ കല്ലട,ഗോപാലകൃഷ്ണപിള്ള,നകുല രാജൻ,ശ്രീരാഗ് മഠത്തിൽ,മായാദേവി, ഉമാദേവിയമ്മ,കോശി അലക്സ്, വർഗീസ് ചുനക്കര,മണി വൃന്ദാവൻ,പ്രദീപ്,ഫിലിപ്പ്,എന്നിവർ സംസാരിച്ചു.
ചിറ്റുമല:കോൺഗ്രസ് ചിറ്റുമല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.യോഗം മുൻ കെപിസിസി എക്സിക്യൂട്ടീവ് അംഗം കല്ലട രമേശ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് രാജു ലോറൻസ് അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കല്ലട ഫ്രാൻസിസ്,പഞ്ചായത്ത് പ്രസിഡൻ്റ് ലാലി കെ.ജി,സൈമൻ വർഗീസ്,സ്റ്റീഫൻ പുത്തേഴത്ത്,സതീഷ് കുമാർ,സിന്ദു പ്രസാദ്,സതീഷ്.എസ്,കോശി അലക്സ്,ജോർജ് കുട്ടി,എഡ്വേർഡ് പരിച്ചേരി,കമലൻ കണിയാംകുന്നത്ത്, ക്യാപ്റ്റൻ വർഗീസ്,ജതിൻ സി.എസ്,വിനയകുമാർ, ജോയി,ബിജു ലോറൻസ്,സുധയൻ,സുനിൽകുമാർ എന്നിവർ സംസാരിച്ചു.
ഉമ്മൻചാണ്ടി പൊതുപ്രവർത്തകർക്ക് മാതൃക:തൊടിയൂർ രാമചന്ദ്രൻ
ശാസ്താംകോട്ട:ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവിതം എക്കാലത്തും പൊതുപ്രവർത്തകർക്ക് മാതൃകയാണെന്ന് കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്മൃതി ദിനാചരണ സമ്മേളനം ശൂരനാട് തെക്ക് കുമരഞ്ചിറയിൽ ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.പുഷ്പാർച്ചന സർവ്വമത പ്രാർത്ഥന,പായസ വിതരണം എന്നിവ നടന്നു.ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ അധ്യക്ഷത വഹിച്ചു.എം.വി ശശികുമാരൻ നായർ,കെ.കൃഷ്ണൻകുട്ടി നായർ,കെ.സുകുമാരൻ നായർ,ഗോകുലം അനിൽ,പി കെ രവി,ഉല്ലാസ് കോവൂർ,എസ്.സുഭാഷ്,പി.നൂറുദ്ദീൻ കുട്ടി,വൈ ഷാജഹാൻ,അഡ്വ.തോമസ് വൈദ്യൻ,ദിനേശ് ബാബു,കാഞ്ഞിരവിള അജയകുമാർ, ആർ.ഡി പ്രകാശ്, അനുതാജ്,വേണുഗോപാലക്കുറുപ്പ്,കൊമ്പിപ്പിള്ളിൽ സന്തോഷ്,പവിത്രേശ്വരം അജയൻ,ഖുറൈഷി,മക്കാ വഹാബ്,എസ്.വേണുഗോപാൽ, ശ്രീകുമാർ,നളിനാക്ഷൻ,ചക്കുവള്ളി നസീർ,പത്മ സുന്ദരൻ പിള്ള,സി.കെ പൊടിയൻ,സുഹൈൽ അൻസാരി,രതീഷ് കുറ്റിയിൽ,സുരേഷ് കുമാർ,സരസ്വതി അമ്മ,ജയശ്രീ,ഷീജ രാധാകൃഷ്ണൻ,സമീർ യൂസഫ്,എ.വി ശശിധര കുറുപ്പ്,ബി.പ്രേംകുമാർ, ,അർത്തിയിൽ അൻസാരി,സലിം,സുബൈർ പുത്തൻപുര,എച്ച്.നസീർ, ബി.സജീന്ദ്രൻ,വി അജയകുമാർ, ആകാശ് മുക്കട,നജീം,അജ്മൽ ഖാൻ എന്നിവർ സംസാരിച്ചു.
പോരുവഴി:പോരുവഴിപടിഞ്ഞാറ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളി ടൗണിൽ ഉമ്മൻചാണ്ടി അനുസ്മരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ് ചക്കുവള്ളി നസീർ ഉത്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി അനുസ്മരണ പ്രഭാഷണം നടത്തി.നാസർ കിണറുവിള,സുബൈർ പുത്തൻപുര,എം.അബ്ദുൽ സമദ്,അർത്തിയിൽ അൻസാരി,നാസർ പേറയിൽ,ഡോ.എം.എ സലിം,കോശി പാറത്ണ്ടിൽ,അർത്തിയിൽ ഷെഫീക്, റഹിം നാലുതുണ്ടി,ബിജു ജോർജ്,അർത്തിയിൽ സമീർ,അസൂറബീവി,ഷീബ,ഹനീഫ ഇഞ്ചവിള,ബഷീർ വരിക്കോലി,സലിം കല്ലുവെട്ടാംകുഴി,ജോൺ തുടങ്ങിയവർ സംസാരിച്ചു.
ശാസ്താംകോട്ട:കിഴക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിനിമാപറമ്പിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡൻ്റ് കെ.ഗോപകമാർ അദ്ധ്യക്ഷത വഹിച്ചു.കെപിസിസി അംഗം എം.വി ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു.ഡിസിസി സെക്രട്ടറി പി.നൂറുദ്ദീൻ കുട്ടി,ഗോകുലം അനിൽ,തുണ്ടിൽ നൗഷാദ്,റിയാസ് പറമ്പിൽ,സലാം പുതുവിള,ഷിഹാബ്, ഷാജഹാൻ,സലീം മാലുമേൽ,വി.എസ് പിള്ള,അജയകുമാർ,കെ.കെ ബാബു എന്നിവർ സംസാരിച്ചു.
പോരുവഴി:കോൺഗ്രസ് പോരുവഴി കിഴക്ക് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ഇടയ്ക്കാട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാമത് ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ചു.ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ഉത്ഘാടനം ചെയ്യ്തു.തന്റെ അടുത്ത് വരുന്നവരോടെല്ലാം അകത്തേക്ക് വരൂ എന്നു പറഞ്ഞ് ജനങ്ങളെ ചേർത്ത് നിർത്തിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അജി ഗുരുക്കൾശ്ശേരിൽ അധ്യക്ഷത വഹിച്ചു. പി.കെ രവി, പദ്മസുന്ദരൻ പിള്ള, സദാശിവൻ പിള്ള, സ്റ്റാൻലി അലക്സ്, ലതാരവി,രതീഷ് ഇടയ്ക്കാട്,നിധിൻ പ്രകാശ്, ഇടയ്ക്കാട് പ്രസന്നൻ,രാജൻ പിള്ള, ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
ആലുവയില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. തൃശൂര്‍ പുതുക്കാട് കെഎസ്ആര്‍ടിസി ബസില്‍വച്ചാണ് മൂവരെയും കണ്ടെത്തിയത്. ഇന്നലെ അര്‍ധരാത്രിയാണ് തോട്ടയ്ക്കാട്ടുകരയിലെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കാണാതായത്.
ന്യൂയോർക്ക്: അമേരിക്കയിൽ പോലീസ് പട്രോളിംഗ് വാഹനമിടിച്ച് ജാഹ്നവി കാണ്ടുല എന്ന 23കാരിയായ ആന്ധ്ര സ്വദേശിനിയായ വിദ്യാർത്ഥിനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിച്ചിരിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അമേരിക്കയിലെ സിയാറ്റിൽ പൊലീസ് ഓഫീസറായ ഡാനിയൽ ഓഡററെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. പൊലീസ് സേനക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 2023 ജനുവരി 23നാണ് ഇന്ത്യൻ വിദ്യാര്‍ത്ഥിനിയായ ജാഹ്നവി കാണ്ടുല അമിത വേഗതയിലെത്തിയ യുഎസ് പൊലീസിന്‍റെ പട്രോളിങ് വാഹനമിടിച്ച് സിയാറ്റിലില്‍ വെച്ച് കൊല്ലപ്പെട്ടത്. ആന്ധ്രാ പ്രദേശിലെ കുർണൂൽ സ്വദേശിനിയായിരുന്ന ജാഹ്നവി. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ സിയാറ്റിൽ കാമ്പസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു. കെവിൻ ഡേവ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വാഹനം ഓടിച്ചിരുന്നത്. ഈ സമയം ഏതാണ്ട് 119 കിലോമീറ്റര്‍ വേഗതയിലായിരുന്നു വാഹനമെന്ന് പിന്നീട് കണ്ടെത്തി. ഇടിയുടെ ആഘാതത്തിൽ 100 അടിയോളം അകലേക്ക് ജാഹ്നവി തെറിച്ചുവീണു.
അപകട സമയത്ത് പൊലീസ് ഓഫീസര്‍ ഡാനിയൽ ഓഡറിന്‍റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായിരുന്നു. ‘അവള്‍ മരിച്ചു’ എന്നു പറഞ്ഞ് ഡാനിയൽ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഫോണില്‍ സംസാരിക്കുമ്പോഴാണ് ജാഹ്നവിയെ പരിഹസിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തത്. അവളൊരു സാധാരണക്കാരിയാണെന്നും പതിനൊന്നായിരം ഡോളറിന്‍റെ ചെക്ക് എഴുതാനും അത്രയും വിലയേ അവള്‍ക്കുള്ളൂവെന്നുമാണ് ഡാനിയല്‍ ഫോണിൽ പറഞ്ഞത്. സിയാറ്റിൽ പൊലീസ് ഓഫീസേഴ്‌സ് ഗില്‍ഡ് വൈസ് പ്രസിഡന്റാണ് ഡാനിയൽ.
പാലക്കാട്. ചിറ്റൂരിൽ ആശുപത്രിയിൽ വെച്ച് യുവതിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ വിശദീകരണവുമായി ജില്ലാ മെഡിക്കൽ ഓഫിസർ,യുവതിയുടെ ശരീരത്തിൽ വിഷാമ്ശം കലർന്നിട്ടില്ലെന്നും,വിഷമില്ലാത്ത പാമ്പിനെയാണ് കണ്ടെത്തിയതെന്നും ഡിഎംഓ വിശദീകരിച്ചു,യുവതി ഇന്ന് ആശുപത്രി വിട്ടേക്കും
വിഓ രണ്ട് തവണ രക്തപരിശോധന നടത്തിയത്തിൽ നിന്നാണ് വിഷാമ്ശം ഇല്ലെന്ന് ജില്ലാ ആശുപത്രിയിൽ നിന്ന് ഉറപ്പ് വരുത്തിയതത്,പാമ്പ് കടിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും,എന്തായാലും വിഷം ശരീരത്തിൽ എത്തിയിട്ടില്ലെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി,സംഭവത്തിൽ ഇന്നലെ തന്നെ താലൂക്ക് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫിസർക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറി,ഇന്ന് ഡെപ്യൂട്ടി ഡിഎംഓയും സംഘവും ഇന്ന് ആശുപത്രി പരിസരം സന്ദർശിക്കും,മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത യുവതി ഇന്ന് ആശുപത്രി വിട്ടേക്കും
ഉത്തർപ്രദേശ്: ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഡൽഹിയിലെത്തി രാജിസന്നദ്ധത അറിയിച്ചു. സംഘടനാതലത്തിൽ പ്രവർത്തിക്കാമെന്ന് മൗര്യ കേന്ദ്ര നേതാക്കളോട് അറിയിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജെപി നഡ്ഡയും കാണും
ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി ഇന്നലെ നരേന്ദ്രമോദിയെ കണ്ട് രാജിസന്നദ്ധത അറിയിച്ചതായി വാർത്തകൾ വന്നിരുന്നു. എന്നാൽ തന്നോട് ആരും രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഭൂപേന്ദ്ര ചൗധരി പിന്നീട് പ്രതികരിച്ചു. യോഗി ആദിത്യനാഥിനെതിരെ പുകഞ്ഞു തുടങ്ങിയ അതൃപ്തിയാണ് നിലവിൽ മറനീക്കി പുറത്തുവരുന്നത്.
യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി. തെരഞ്ഞെടുപ്പ് സമയത്ത് സർക്കാർ സംവിധാനങ്ങൾ പാർട്ടിക്ക് എതിരായിരുന്നുവെന്ന വിമർശനവും നേതാക്കൾ ഉയർത്തുന്നുണ്ട്.