Home Blog Page 241

ചെങ്കോട്ട സ്ഫോടനം,അൽ ഫലാഹ് സർവ്വകലാശാലയിൽ ചോദ്യം ചെയ്ത ജീവനക്കാരുടെ മൊഴിയിൽ വൈരുദ്ധ്യം

ന്യൂഡെല്‍ഹി.ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ അൽ ഫലാഹ് സർവ്വകലാശാലയിൽ ചോദ്യം ചെയ്ത ജീവനക്കാരുടെ മൊഴിയിൽ വൈരുദ്ധ്യം ഉള്ളതായി അന്വേഷണ സംഘം. സംഭവത്തിന്‌ പിന്നാലെ പലരുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ പെട്ടെന്ന് നിർജീവമാക്കിയതായി കണ്ടെത്തിയതായും NiA.ധൗജ്,പല്ല,സൂരജ് കുണ്ഡ് പ്രദേശങ്ങളിൽ വ്യാപക പരിശോധനയുമായി ഫരീദാബാദ് പോലീസ്.

ചെങ്കോട്ടസ്ഫോടനത്തിലെ NIA അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്ത് വന്നത്. അൽ ഫലാഹ് സർവ്വകലാശാല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇതുവരെ ചോദ്യം ചെയ്ത പലരുടെയും മൊഴികൾ തമ്മിൽ വൈരുദ്ധ്യം ഉള്ളതായി കണ്ടെത്തി. സ്ഫോടനത്തിന് പിന്നാലെ സംശയ നിഴലിൽ ഉള്ളവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പെട്ടെന്ന് നിർജീവമാക്കി. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ ഫോൺകോൾ രേഖകൾ, സമൂഹമാധ്യമങ്ങളിലൂടെയുള്ള സംഭാഷണം ഉൾപ്പെടെ പരിശോധിച്ച് വരുന്നതായാണ് അന്വേഷണ സംഘം അറിയിക്കുന്നത്. 2 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ ഉള്ള നിരവധി ബാങ്ക് അക്കൗണ്ടുകൾ അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ചിട്ടുണ്ട്.

അൽ ഫലാഹ് സർവകലാശാലയും മറയാക്കി പ്രവർത്തിച്ചിരുന്ന ഭീകരവാദ ശൃംഖലയിലെ കണ്ണികളെ കണ്ടെത്തുക എന്ന ദൗത്യവും അന്വേഷണ സംഘത്തിന് മുന്നിൽ ഉണ്ട്. ഇന്ന് പുലർച്ചെ ധൗജ്,പല്ല,സരായ് ഖ്വാജ,സൂരജ്കുണ്ഡ് പ്രദേശങ്ങളിൽ ഫരീദാബാദ് പോലീസ് വ്യാപക പരിശോധന നടത്തി. വാടകവീടുകൾ വാഹന ഡീലർമാർ സിംകാർഡ് വിൽപ്പനക്കാർ ഹോട്ടലുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ചെങ്കോട്ട സ്ഫോടനത്തെ ജമ്മു കശ്മീർ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ ശക്തമായി അപലപിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് പരമാവധി ശിക്ഷ നൽകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

ഇടവേളയ്ക്ക് ശേഷം തുലാവർഷം വീണ്ടും സജീവമാകുന്നു

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം തുലാവർഷം വീണ്ടും സജീവമാകുന്നു.
അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും.തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
കന്യാകുമാരിക്ക് മുകളിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം.
ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധം ആകാനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിന് വിലക്കേർപ്പെടുത്തി.

മദ്യലഹരിയിൽ വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീമൂല സ്ഥാനത്തേക്ക് കാർ ഓടിച്ചു കയറ്റി

തൃശ്ശൂർ . മദ്യ ലഹരിയിൽ വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീമൂല സ്ഥാനത്തേക്ക് കാർ ഓടിച്ചു കയറ്റി. ഇന്നലെ അർദ്ധരാത്രി ആയിരുന്നു സംഭവം. കാർ ഓടിച്ചു കയറ്റിയത് വാഹനങ്ങൾക്ക് കർശന നിയന്ത്രണമുള്ള സ്ഥലത്തേക്ക്.കാറിൽ ഉണ്ടായിരുന്നത് തൃശ്ശൂർ ചെമ്പുക്കാവ്, തൃപ്പൂണിത്തുറ സ്വദേശികളായ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും. വാഹനം ഓടിച്ചിരുന്ന തൃപ്പൂണിത്തുറ സ്വദേശി മദ്യപിച്ചിരുന്നതായി പോലീസ്

ശ്രീമൂല സ്ഥാനത്ത് കാർ കണ്ടു എത്തിയവരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തി കാറിൽ ഉണ്ടായിരുന്നവരെയും കാറും കസ്റ്റഡിയിൽ എടുത്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് കാർ ഓടിച്ച ആൾക്കെതിരെ കേസെടുത്ത ശേഷം വാഹനം വിട്ടയച്ചു. വടക്കുംനാഥന്റെ ശ്രീമൂല സ്ഥാനത്തിന് ചുറ്റും വാഹനങ്ങൾ കയറ്റാതിരിക്കാൻ വരമ്പ് കെട്ടിയിട്ടുണ്ട്. ഈ വരമ്പ് ചാടിക്കടന്നാണ് കാർ ശ്രീമൂല സ്ഥാനത്തേക്ക് എത്തിയത്

ശ്രീമൂല സ്ഥാനത്തേക്ക് കാർ ഓടിച്ചു കയറ്റിയത് വഴി അറിയാത്തതിനാലാണെന്ന് കാറിൽ ഉണ്ടായിരുന്നവർ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ ക്ഷേത്രം മാനേജ്‌മെന്റ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂർ ഈസ്റ്റ് പോലീസിൽ പരാതി നൽകി

rep. image

12 കോടി രൂപയുടെ പൂജാ ബംപര്‍ വിജയിയെ നറുക്കെടുത്തു

12 കോടി രൂപയുടെ പൂജാ ബംപര്‍ JD 545542 എന്ന നമ്പറിന്. രണ്ടാംസമ്മാനം നേടുന്ന അഞ്ചുപേര്‍ക്ക് ഒരുകോടി രൂപ വീതം ലഭിക്കും. അഞ്ചുലക്ഷം രൂപയാണ് മൂന്നാം സമ്മാനം. ഇത് 10 പേര്‍ക്ക് വീതം ലഭിക്കും. നാലാം സമ്മാനമായ മൂന്നുലക്ഷം രൂപ 5 പേര്‍ക്ക് വീതം ലഭിക്കും. അഞ്ചാം സമ്മാനമായ അഞ്ച് ലക്ഷം രൂപയും 5 പേര്‍ക്ക് വീതം നല്‍കും

BR-106 സ്കീമില്‍ 5 സീരിസിലാണ് പൂജാ ബംപര്‍ വില്‍പന നടത്തിയത്. JA, JB, JC, JD, JE എന്നിവയാണ് സീരിസ്. ലോട്ടറി വകുപ്പ് 45 ലക്ഷം ടിക്കറ്റുകള്‍ പ്രിന്‍റ് ചെയ്ത് ഏജന്‍റുമാര്‍ക്ക് കൈമാറിയിരുന്നു. ആകെ 38,52,60,000 രൂപയാണ് എല്ലാ ടിക്കറ്റുകള്‍ക്കുമായി ലഭിക്കുന്ന സമ്മാനത്തുക. ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്‍റെ മറ്റ് സീരിസുകളില്‍ വരുന്ന സമാന നമ്പറുകള്‍ക്ക് ഒരുലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും.

സി എസ് സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണവും പുരസ്ക്കാര സമർപ്പണവും, പെണ്ണൊരുക്കവും 24 ന്

കരുനാഗപ്പള്ളി. സി.എസ്.സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറിയും കരുനാഗപ്പള്ളി ടൗൺ ക്ലബ്ബും ചേർന്നു നടത്തുന്ന സി.എസ്.സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണവും പുരസ്ക്കാര സമർപ്പണവും, പെണ്ണൊരുക്കവും 24 ന് തിങ്കളാഴ്ച ടൗൺ ക്ലബ്ബ് ഹാളിൽ നടക്കും.
വൈകിട്ട് 3ന് പെണ്ണൊരുക്കം തൊടിയൂർ വസന്തകുമാരി ഉദ്ഘാടനം ചെയ്യും സജിത.ബി.നായർ അധ്യക്ഷത വഹിക്കും.പ്രശസ്ത കവയത്രിമാർ കവിതകൾ അവതരിപ്പിക്കും.
4.30 ന് സി.എസ്.അനുസ്മരണ സമ്മേളനം കവിയും ചലച്ചിത്രഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും ലൈബ്രറി പ്രസിഡൻ്റ് അഡ്വ.എൻ.രാജൻ പിള്ള അധ്യക്ഷത വഹിക്കും.സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക പുരസ്ക്കാരം കവി എൻ.എസ്.സുമേഷ് കൃഷ്ണന് സമർപ്പിക്കും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പ്രശസ്തിപത്ര സമർപ്പിക്കും.
എഴുത്തുകാരി എം.ആർ.ജയഗീത സി.എസ്.സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണ പ്രഭാഷണം നടത്തും.എസ്.ശിവകുമാർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. ഇടക്കുളങ്ങര ഗോപൻ പ്രശസ്തിപത്ര പാരായണം നടത്തും.അവാർഡ് നിർണ്ണയ സമിതി ചെയർമാൻ പ്രൊഫ.സി.ശശിധരക്കുറുപ്പ് അവാർഡ് കൃതി പരിചയപ്പെടുത്തും.
വാർത്താ സമ്മേളനത്തിൽ അഡ്വ.എൻ.രാജൻ പിള്ള, പ്രൊഫ.ആർ.അരുൺകുമാർ, എ.ഷാജഹാൻ, ഇടക്കുളങ്ങര ഗോപൻ, എസ്.ശിവകുമാർ, എൻ.എസ്.അജയകുമാർ, ബി.ജയചന്ദ്രൻ, സജിത.ബി.നായർ തുടങ്ങിയവർ സംബന്ധിച്ചു.

രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ CISF ന്

മുംബൈ.രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ CISF ന്.സമുദ്രാതിർത്തികളിലുടനീളമുള്ള 250 ഓളം തുറമുഖങ്ങളുടെ സുരക്ഷാ റെഗുലേറ്ററായി CISF നെ നിയമിച്ചു.സുരക്ഷാ സംവിധാനങ്ങളും ഗാഡ്‌ജെറ്റുകളും സ്ഥാപിക്കുന്നതിനും ഹൈബ്രിഡ് സുരക്ഷാ വിന്യസത്തിന്റയും ചുമതല CISF വഹിക്കും.

ഭീകര വാദ – അട്ടിമറി വിരുദ്ധ നടപടികൾ ഉൾപ്പെടെ പ്രധാന സുരക്ഷാ വിഷയങ്ങൾ സിഐഎസ്എഫ് കൈകാര്യം ചെയ്യും.ഗതാഗത മാനേജ്മെന്റ്, ഗേറ്റ് നിയന്ത്രണം തുടങ്ങിയ ചുമതലകൾ സ്വകാര്യ സുരക്ഷാ ഏജൻസികളോ സംസ്ഥാന പോലീസ് സേനകളോ നിർവഹിക്കും.

മദ്യപനായ യുവാവ് ഓട്ടോകളുടെ ചില്ലുകൾ അടിച്ചു തകർത്തു

മലപ്പുറം. മദ്യപനായ യുവാവ് തിരൂരിൽ ഓട്ടോകളുടെ ചില്ലുകൾ അടിച്ചു തകർത്തു. ഇന്നലെ രാത്രിയാണ് യുവാവ് അക്രമം അഴിച്ചു വിട്ടത്. നാലോളം ഓട്ടോകളാണ് തകർത്തത്

ഓട്ടോറിക്ഷ ഡ്രൈവേഴ്സ് പൊലീസിൽ പരാതി നൽകി. മദ്യപിച്ചെത്തിയ യുവാവ് അക്രമം അഴിച്ചു വിട്ടത് എന്ന് വിവരം

ആരാണ് 12 കോടി രൂപയുടെ ആ ഭാഗ്യവാൻ..? പൂജാ ബംപര്‍ ലോട്ടറി വിജയിയെ ഇന്നറിയാം

12 കോടി രൂപയുടെ പൂജാ ബംപര്‍ ലോട്ടറി വിജയിയെ ഇന്നറിയാം. ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരത്താണ് നറുക്കെടുപ്പ്. രണ്ടാംസമ്മാനം നേടുന്ന അഞ്ചുപേര്‍ക്ക് ഒരുകോടി രൂപ വീതം ലഭിക്കും. അഞ്ചുലക്ഷം രൂപയാണ് മൂന്നാം സമ്മാനം. ഇത് 10 പേര്‍ക്ക് വീതം ലഭിക്കും. നാലാം സമ്മാനമായ മൂന്നുലക്ഷം രൂപ 5 പേര്‍ക്ക് വീതം ലഭിക്കും. അഞ്ചാം സമ്മാനമായ അഞ്ച് ലക്ഷം രൂപയും 5 പേര്‍ക്ക് വീതം നല്‍കും

BR-106 സ്കീമില്‍ 5 സീരിസിലാണ് പൂജാ ബംപര്‍ വില്‍പന നടത്തിയത്. JA, JB, JC, JD, JE എന്നിവയാണ് സീരിസ്. ലോട്ടറി വകുപ്പ് 45 ലക്ഷം ടിക്കറ്റുകള്‍ പ്രിന്‍റ് ചെയ്ത് ഏജന്‍റുമാര്‍ക്ക് കൈമാറിയിരുന്നു. ആകെ 38,52,60,000 രൂപയാണ് എല്ലാ ടിക്കറ്റുകള്‍ക്കുമായി ലഭിക്കുന്ന സമ്മാനത്തുക. ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്‍റെ മറ്റ് സീരിസുകളില്‍ വരുന്ന സമാന നമ്പറുകള്‍ക്ക് ഒരുലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും.

നാണക്കേട്,പോലീസുകാരനെ ഭീഷണിപ്പെടുത്തി എസ്ഐ തട്ടിയത് 4ലക്ഷം

കൊച്ചി. പോലീസുകാരനെ ഭീഷണിപ്പെടുത്തി എസ്ഐ പണം തട്ടി. CPO യെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് പാലാരിവട്ടം സ്റ്റേഷനിലെ SI കെ കെ ബിജുവിനെതിരെ കേസ് എടുത്തു. CPO സ്പായിൽ എത്തി മാല മോഷ്ടിച്ചു എന്ന് പറഞ്ഞാണ് ഭീഷണിപെടുത്തിയത്.

സ്പായിൽ എത്തിയ കാര്യം ഭാര്യയെ അറിയിക്കും എന്ന് പറഞ്ഞു. സ്പാ നടത്തുന്ന യുവതി അടക്കം മൂന്നുപേർ കേസിലെ പ്രതികൾ.ബിജുവിനെതിരെ വകുപ്പ് തല നടപടി ഉണ്ടാകും. 4 ലക്ഷം രൂപയാണ് ബിജുവും മറ്റ് പ്രതികളും ചേർന്ന് തട്ടിയെടുത്തത്

കത്തി കാണിച്ച് ഹോട്ടൽ മുറിയിൽ മോഷണം

കോഴിക്കോട്.കത്തി കാണിച്ച് ഹോട്ടൽ മുറിയിൽ മോഷണം. രണ്ട് പേർ പിടിയിൽ. നാദാപുരം സ്വദേശികളായ മുഹമ്മദ് റിഫായി, അഫ്സൽ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ വച്ചാണ് മോഷണം നടത്തിയത്. കൊണ്ടോട്ടി സ്വദേശിയെ ഭീഷണിപ്പെടുത്തി പതിനേഴായിരം രൂപയും മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു. കേസിൽ രണ്ടുപേർ ഒളിവിലാണ്. കോഴിക്കോട് ടൗൺ പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്